Contents
Displaying 18241-18250 of 25084 results.
Content:
18619
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെടുന്ന മൂന്നാമത്തെ വൈദികൻ
Content: അബൂജ, നൈജീരിയ: നൈജീരിയയിലെ മിന്നാ രൂപതയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം (മാര്‍ച്ച് 27) അക്രമികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 45 പേരില്‍ കത്തോലിക്ക വൈദികനും. ‘നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക്’ (എന്‍.സി.എന്‍) ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നൈജര്‍ സംസ്ഥനത്തിലെ മുന്യാ പ്രാദേശിക സര്‍ക്കാര്‍ മേഖലയിലെ സാര്‍കിന്‍ പാവായിലെ സെന്റ് മേരീസ് കത്തോലിക്കാ ഇടവക വികാരിയായ റവ. ഫാ. ലിയോ റാഫേല്‍ ഒസീഗിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന വൈദികന്‍. രൂപതയുടെ ചാന്‍സിലറായ ഫാ. എമേകാ അമന്‍ഞ്ചുക്വുവും ഇക്കാര്യം സ്ഥിരീകരിച്ചു. സാര്‍കിന്‍ പാവയിലെ സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം താമസസ്ഥലമായ ഗ്വാഡയിലെ ക്രിസ്റ്റ് ദി കിംഗ് ഇടവകയിലേക്ക് മടങ്ങുന്ന വഴിക്കാണ് ഈ സംഭവമുണ്ടായതെന്നു ഫാ. അമന്‍ഞ്ചുക്വു എ.സി.ഐ ആഫ്രിക്കക്ക് അയച്ച കത്തില്‍ പറയുന്നു. വൈദികന് പുറമേ തട്ടിക്കൊണ്ടുപോകപ്പെട്ട 44 പേരും അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര അഭയാര്‍ത്ഥി (ഐ.ഡി.പി) ക്യാമ്പില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ‘സഹാറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. സാര്‍ക്കിന്‍ പാവ മുതല്‍ ഗ്വാഡ വരെയുള്ള റോഡിലൂടെ അക്രമികള്‍ ആരേയും കൂസാതെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നെന്നും ഷേഹു പറയുന്നു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടന ബൊക്കോഹറാമിന്റെ 2009-ലെ ആവിര്‍ഭാവവും, ഫുലാനി ഗോത്രപോരാളികളുടെ ആക്രമണങ്ങളും നൈജീരിയയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നൈജീരിയായില്‍ വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന സംഭവപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. റാഫേല്‍ ലിയോയുടെ തട്ടിക്കൊണ്ടുപോകല്‍. 2021 ഏപ്രിലില്‍ മാസത്തിലാണ് ഫാ. ഇസു മാര്‍സെല്‍ ഒനിയച്ചോവ തട്ടിക്കൊണ്ടുപോകപ്പെട്ടത്, അദ്ദേഹം പിന്നീട് മോചിതനായി. തൊട്ടടുത്ത മാസം തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടു വൈദികരില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റേയാള്‍ മോചിതനാവുകയും ചെയ്തു. ബന്ധികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഫാ. എലിജാ ജുമാ വാദാ തട്ടിക്കൊണ്ടുപോകപ്പെട്ടത് 2021 ജൂലൈയിലാണ്. 2021 സെപ്റ്റംബറില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റൊരു പുരോഹിതനും, 2022 ജനുവരി 6-ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ജോസഫ് ദനൂജാമ ഷെകാരിയും പിന്നീട് മോചിതരാവുകയുണ്ടായി. ഈ മാസം ആദ്യം കടൂണ അതിരൂപതയില്‍ നിന്നും ഫാ. ജോസഫ് അകതേ എന്ന വൈദികനെയും കഴിഞ്ഞയാഴ്ച സാരിയ രൂപതയില്‍ നിന്നും ഫാ. ഫെലിക്സ് സകാരി എന്ന വൈദികനെയും തട്ടിക്കൊണ്ടുപോയിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-30-16:00:58.jpg
Keywords: നൈജീ

18620
Category: 1
Sub Category:
Heading: അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നടന്നത് ഗുരുതരമായ അതിക്രമം: കെസിബിസി
Content: കൊച്ചി: ക്രൈസ്തവർ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുർബ്ബാനയെ നിന്ദ്യമായ രീതിയിൽ അവഹേളിക്കാനുള്ള ശ്രമമാണ് കൊച്ചി രൂപതയുടെ അരുക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നടന്നതെന്ന് കെസിബിസി. സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുൾക്കൊള്ളുന്ന പാത്രങ്ങളും അക്രമികൾ മോഷ്ടിച്ച ശേഷം ചതുപ്പിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കർശനമായ നടപടികൾ ഉണ്ടാകേണ്ടതുമാണെന്ന്‍ കെസിബിസി ആവശ്യപ്പെട്ടു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലീസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗർഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കേരളകത്തോലിക്കാ സഭയുടെ പ്രതിഷേധവും വേദനയും അറിയിക്കുന്നതോടൊപ്പം, ഇത്തരം വിഷയങ്ങളിൽ ഗൗരവപൂർണ്ണമായ ഇടപെടലുകൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാക ണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെസിബിസി പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2022-03-30-18:37:29.jpg
Keywords: കെസിബിസി

18621
Category: 1
Sub Category:
Heading: കുർനൂൽ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാത്യു ചെരിയൻകുന്നേൽ കാലം ചെയ്തു
Content: ഹൈദരാബാദ്: പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട് ഫോര്‍ ഫോറിന്‍ മിഷന്‍ സമൂഹാംഗവും ആന്ധ്രാപ്രദേശിലെ കുർനൂൽ രൂപതയുടെ മുന്‍ അധ്യക്ഷനുമായ മാർ മാത്യു ചെരിയൻകുന്നേൽ കാലം ചെയ്തു. ഇന്നു ഉച്ചക്കഴിഞ്ഞ് ഏലൂര് പിഐഎംഇ ഹൗസില്‍വെച്ചായിരിന്നു അന്ത്യം. 92 വയസ്സായിരിന്നു. 1930 സെപ്റ്റംബർ 23ന് കോട്ടയം ജില്ലയിലെ കടയനികാട് ഗ്രാമത്തിൽ പരേതരായ ജോർജ് ഏലി ദമ്പതികളുടെ 12 മക്കളിൽ നാലാമനായി ജനനം. പിഐഎംഇ സന്യാസ സഭയിൽ അംഗമായ അദ്ദേഹം 1962 ഏപ്രിൽ 28ന് പൗരോഹിത്യ സ്വീകരണം നടത്തി. 1976 മെയ് 31ന് ആന്ധ്രപ്രദേശിലെ നൽഗോണ്ട രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മെയ് 3ന് മെത്രാഭിഷേകം നടന്നു. 1986 ഡിസംബർ 22 ന് കുർനൂൽ രൂപതയുടെ മെത്രാനായി നിയമിതനായി 18 വർഷത്തെ രൂപത സേവനത്തിനു ശേഷം 1991 ജൂലൈ 16 ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. മൃതസംസ്കാരം ഏപ്രില്‍ 1നു ഏലൂര് അമലോത്ഭവി കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങൾ, സിസ്റ്റർ മേരി ജോർജ് (വടക്കാഞ്ചേരി), സി.ജി. ജോർജ് (കോഴിക്കോട്), സി.ജി. ജെയിംസ് (കടയനിക്കാട്), സി.ജി. ജോൺ (ചേർപ്പുങ്കൽ), പ്രഫ. ഡോ. റോസമ്മ ജേക്കബ് കുന്നപ്പള്ളി (ചിറക്കടവ്), പരേതരായ ഫാ. തോമസ് ചെരിയൻകുന്നേൽ (വെല്ലൂർ), ഫാ. ജോസഫ് ചെരിയൻകുന്നേൽ (വിശാഖപട്ടണം), പ്രഫ സി.ജി. ഫിലിപ്പ് (ചേർപ്പുങ്കൽ),സിസ്റ്റർ എലിസബത് ജോർജ്, പ്രഫ. സി.ജി. മാനുവേൽ (മുളന്തുരുത്തി). \#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-30-21:18:37.jpg
Keywords: കാല

18622
Category: 18
Sub Category:
Heading: അരൂക്കുറ്റി തിരുവോസ്തി അവഹേളനം: കെസിവൈഎം പ്രതിഷേധ സംഗമം നടത്തി
Content: കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ജേക്കബ് പള്ളിയിൽ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തിയും കാസയും കവർന്നു ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ രൂപത സമിതികളും സംയുക്തമായി എറണാകുളത്തു പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിൻ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡ യറക്ടർ റവ. ഡോ. ജിജു ജോർജ് അറക്കത്തറ, ആനിമേറ്റർ സിസ്റ്റർ നോർബർട്ട്, ജനറ ൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശേരി, സ്റ്റെഫി ചാൾസ്, സെക്രട്ടറി ജിൻസൺ, വിവിധ രൂപത പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-31-08:31:40.jpg
Keywords: അരൂക്കുറ്റി

18623
Category: 18
Sub Category:
Heading: ഫാ. ടോണി ജേക്കബ് കോഴിമണ്ണിൽ ഡീൻ ഓഫ് സ്റ്റഡീസായി ചുമതലയേറ്റു
Content: കൊച്ചി: ഫാ. ടോണി ജേക്കബ് കോഴിമണ്ണിൽ പിഒസിയുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ഓഫ് സ്റ്റഡീസായി ചുമതലയേറ്റു. ബത്തേരി രൂപതാംഗമാണ്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും മും ബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ തെറാപ്പി ആൻഡ് മാനേജ്മെന്റ് സയൻസിൽ നിന്ന് സൈക്കോതെറാപ്പി ആൻഡ് കൗൺസിലിംഗിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ പബ്ലിക് ഗ്രീവൻസസ് കമ്മീഷന്റെ മികച്ച സാമൂഹികപ്രവർത്തകനുള്ള 2019 ലെ സംസ്ഥാന പുരസ്കാരവും നേടി. ബത്തേരി രൂപതയിൽ ചീഫ് എക്സിക്യൂട്ടീവ് ഓ ഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, കോർപറേറ്റ് മാനേജർ എന്നീ നിലകളിലും സേവനം ചെയ്തു. കണ്ണൂർ മതിലിൽ മദർ സ്കൂളിൽ പ്രിൻസിപ്പലായി പ്രവർത്തിക്കുമ്പോഴാണ് ഡീൻ ഓ ഫ് സ്റ്റഡീസായി നിയമിക്കപ്പെട്ടത്.
Image: /content_image/India/India-2022-03-31-08:44:24.jpg
Keywords: ഡീന്‍

18624
Category: 14
Sub Category:
Heading: ജീവ സംസ്ക്കാരത്തിന്റെ മണിനാദം മുഴക്കുവാനായി 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' യുദ്ധഭൂമിയായ യുക്രൈനില്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള മനുഷ്യ ജീവന്റെ മൂല്യത്തേക്കുറിച്ച് ലോക ജനതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' എന്ന ഭീമന്‍ പ്രോലൈഫ് മണി യുദ്ധഭൂമിയായ യുക്രൈനിലെ പര്യടനത്തിനായി ലിവിവ് നഗരത്തിലെത്തിച്ചു. ഇക്വഡോര്‍ പര്യടനത്തിനുള്ള മണിയ്ക്കൊപ്പമാണ് ഫ്രാന്‍സിസ് പാപ്പ യുക്രൈനിലേക്കുള്ള മണിയും ആശീര്‍വദിച്ചത്. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ജീവന് വേണ്ടി നിലകൊള്ളുന്ന “യെസ് റ്റു ലൈഫ്” എന്ന പോളിഷ് ഫൗണ്ടേഷനാണ് മണിയുടെ യുക്രൈന്‍ പര്യടനം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് പോളണ്ടിലെ സ്സെസ്സിനിലെ ലിറ്റില്‍ ഫീറ്റ് ഫൗണ്ടേഷന്റെ ഫാ. ടോമാസ് കാന്‍സെലാര്‍സിക് ലിവിവിലെ സെന്റ് ജോണ്‍ പോള്‍ ദേവാലയത്തിന് മണി കൈമാറി. 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' മണിയുടെ ശബ്ദം ഒരു വശത്ത് മുന്നറിയിപ്പിന്റെ ശബ്ദവും, മറുവശത്ത്, ജീവിത വിശുദ്ധിക്ക് വേണ്ടിയുള്ള ആഹ്വാനവും കൂടിയാണെന്നു സെന്റ് ജോണ്‍ പോള്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വെച്ച് മണി കൈമാറിക്കൊണ്ട് ഫാ. കാന്‍സെലാര്‍സിക് പറഞ്ഞു. എല്ലാവര്‍ക്കും ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിയുടെ പര്യടനം ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലായെന്ന് പറഞ്ഞ ഫാ. കാന്‍സെലാര്‍സിക് ജീവന്റെ സംസ്കാരത്തിന്റെ മണിനാദം മുഴക്കുവാനും, പ്രചരിപ്പിക്കുവാനുമായി ഈ മണി യുക്രൈനിലുടനീളം പര്യടനം നടത്തുമെന്നും, മംഗളവാര്‍ത്താ തിരുനാളിന്റെ തലേന്നുള്ള മണിയുടെ വരവ് വെറുമൊരു ആകസ്മികതയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈ മണികളുടെ ശബ്ദം ജീവന്റെ സുവിശേഷം പ്രഘോഷിക്കുകയും, മനുഷ്യരുടെ മനസാക്ഷിയെ ഉണര്‍ത്തുകയും ചെയ്യുന്നതിനോടൊപ്പം ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആകട്ടെയെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് മണികള്‍ ആശീര്‍വദിച്ചുകൊണ്ട് പാപ്പ പറഞ്ഞിരുന്നു. പോളണ്ടിലെ പ്രിസെമിസിലിലെ പണിശാലയില്‍ നിര്‍മ്മിച്ചതാണ് നാലടി ചുറ്റളവും, ഏതാണ്ട് 2,000 പൗണ്ടിലധികം ഭാരവുമുള്ള ഈ മണികള്‍. മണികളിലെ അലങ്കാരപ്പണികള്‍ തന്നെ അതിന്റെ ഉദ്ദേശം വിളിച്ചോതുന്നുണ്ട്. ഓരോ മണിയിലും ഡി.എന്‍.എ ശ്രംഖലയുടെയും, ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു ഡി.എന്‍.എ ശ്രംഖലയും, ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ടും, 10 കല്‍പ്പനകളടങ്ങിയ ശിലാഫലകവും, “കൊല്ലരുത്” എന്ന അഞ്ചാമത്തെ കല്‍പ്പനയും, ഒരു ബൈബിള്‍ വാക്യവും (ജറമിയ 1:5), 'ഇവാഞ്ചലിയം വിറ്റേ' എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചാക്രിക ലേഖനത്തിലെ പ്രോലൈഫ് വാചകവും മണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മണിക്ക് പുറമേ, പോളണ്ടില്‍ നിന്നുള്ള വൈദ്യ സാധനങ്ങളും, മരുന്നുകളും, ഭക്ഷണപൊതികളും ഫാ. കാന്‍സെലാര്‍സിക് കൈമാറിയിരിന്നു.
Image: /content_image/News/News-2022-03-31-12:09:15.jpg
Keywords: മണി

18625
Category: 1
Sub Category:
Heading: ഫിന്‍ലന്‍ഡില്‍ ക്രിസ്തീയ വിശ്വാസത്തെ പ്രതി വിചാരണ നേരിട്ട എംപിയെ കോടതി കുറ്റവിമുക്തയാക്കി
Content: ഹെല്‍സിങ്കി: യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍ ക്രിസ്തീയ ധാര്‍മ്മികതയ്ക്കുവേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്ന രണ്ടു ക്രിസ്ത്യന്‍ നേതാക്കളെ ഫിന്നിഷ് കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തരാക്കി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവും, മുന്‍ ആഭ്യന്തര മന്ത്രിയുമായ പൈവി റസാനെനേയും, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മെത്രാന്‍ ജഹാന പൊഹ്ജോളയേയുമാണ് ഹെല്‍സിങ്കിയിലെ കോടതി കുറ്റവിമുക്തരാക്കിയത്. ബൈബിള്‍പരമായ ആശയങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് ജില്ലാ കോടതിയല്ലെന്നു മാര്‍ച്ച് 30-ലെ ഹെല്‍സിങ്കി കോടതിയുടെ ഏകകണ്ഠമായ വിധിയില്‍ പറയുന്നു. കോടതി വ്യവഹാരത്തിന്റെ ചിലവായ 60,000 യൂറോ ഭരണകൂടം വഹിക്കണമെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്. 2004-ലെ ഒരു ലഘുലേഖയുമായി ബന്ധപ്പെട്ടും 2018-ലെ ഒരു ടെലിവിഷന്‍ പരിപാടിയിലും, 2019-ലെ ട്വീറ്റിലും നടത്തിയ പരാമര്‍ശമാണ് അറുപത്തിരണ്ടുകാരിയും, 5 കുട്ടികളുടെ മാതാവുമായ റസാനെനെ കോടതി കയറ്റിയത്. 5.5 മില്യൻ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു. സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് ലൂഥറന്‍ സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇതിനെ ലൈംഗീക ന്യൂനപക്ഷങ്ങളെ അപമാനിച്ചുവെന്ന തരത്തിലേക്ക് കേസ് മാറ്റിയെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ 2004-ല്‍ റസാനെന്‍ എഴുതി പൊഹ്ജോള പ്രസിദ്ധീകരിച്ച ‘ദൈവം സൃഷ്ടിച്ച പുരുഷനും സ്ത്രീയും’ എന്ന ലഘുലേഖയും കേസിന് ആധാരമായി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി കോടതി തിരിച്ചറിഞ്ഞതിലും, തങ്ങള്‍ക്ക് അനുകൂലമായി വിധിച്ചതിലും തനിക്ക് നന്ദിയുണ്ടെന്നായിരുന്നു കോടതിവിധിയെ കുറിച്ചുള്ള റസാനെന്റെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുവാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ തനിക്ക് നന്ദിയുണ്ടെന്നും, ഇത്തരം നിയനടപടികള്‍ നേരിടുന്നവര്‍ക്ക് ഈ വിധി സഹായകരമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റസാനെന്റെ പരാമര്‍ശം സ്വവര്‍ഗ്ഗാനുരാഗികളോടുള്ള അസഹിഷ്ണുതക്കും, വിദ്വേഷത്തിനും കാരണമാകുമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ തന്റെ പരാമര്‍ശം സഭ നേരിടുന്ന ഒരു വിഷയത്തേക്കുറിച്ചുള്ളതാണെന്നും, അത് സഭാ നേതാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും റസാനെന്‍ കോടതിയെ ബോധിപ്പിച്ചു. 2004 മുതല്‍ 2015 വരെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയായിരുന്ന റസാനെന്‍ ഫിന്നിഷ് ലൂഥറന്‍ സഭയിലെ സജീവ അംഗമാണ്. വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വവർഗാനുരാഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ നിരവധി തവണ മാധ്യമ പൊതു വിചാരണ നേരിടേണ്ടി വന്ന നേതാവു കൂടിയാണ് പൈവി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-31-13:57:13.jpg
Keywords: ബൈബി

18626
Category: 1
Sub Category:
Heading: ഐഎസ് ഭീഷണി: ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടന
Content: ജെറുസലേം: ക്രൈസ്തവ ലോകം പരിപാവനമായി കാണുന്ന വിശുദ്ധ വാരത്തിന് ദിവസങ്ങള്‍ ശേഷിക്കേ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍, ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ജെറുസലേമൈറ്റ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഇസ്രായേല്‍ പൊതു സുരക്ഷാമന്ത്രി ഒമെര്‍ ബാര്‍ ലെവ്, പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് തുടങ്ങിയവര്‍ക്കും, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ രണ്ട് ആക്രമണങ്ങള്‍ ക്രൈസ്തവരുടെ ആശങ്ക കൂട്ടിയ സാഹചര്യത്തിലാണ് കത്ത്. സമീപ കാലത്തെ തീവ്രവാദി ആക്രമണങ്ങളുടെയും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റേയും പശ്ചാത്തലത്തില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങളില്‍ തീവ്രവാദികള്‍ ദേവാലയങ്ങളെയും, ക്രൈസ്തവരെയും ആക്രമണങ്ങളുടെ ലക്ഷ്യമാക്കുമോ എന്ന ഭയം ശക്തമാണെന്നാണ് കത്തില്‍ പറയുന്നത്. ഇസ്രായേലിലെ ക്രൈസ്തവരെ ലക്ഷ്യമാക്കി ആക്രമണം നടന്നാല്‍ അത് ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് വലിയ നാണക്കേടും അപമാനവുമായിരിക്കുമെന്നും ജെറുസലേമൈറ്റ് ഇനീഷ്യേറ്റീവിന്റെ കത്ത് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവരും, അവരുടെ വിശ്വാസപരമായ അടയാളങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യമാകാമെന്ന് മുന്‍കാലങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. ഈസ്റ്റര്‍ കാലയളവില്‍ ക്രിസ്ത്യാനികള്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും പരമാവധി സുരക്ഷ നല്‍കുന്ന കാര്യം ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യമായി പരിഗണിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞയാഴ്ച ഹാഡേരായില്‍വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് അങ്ങിങ്ങോളം കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചുകൊണ്ട് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിന് മുന്നോടിയായി തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറുള്ളവരാണെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ അക്രമികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സമീപകാലത്ത് ബീര്‍ഷേബായില്‍ നാല് ഇസ്രായേലികള്‍ കുത്തേറ്റ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത ആശങ്കയിലാണ് ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-31-16:17:33.jpg
Keywords: ഇസ്ലാമിക് സ്റ്റേ

18627
Category: 14
Sub Category:
Heading: നിരീശ്വരവാദികളുടെ വാദങ്ങളെ തള്ളി കോടതി: 163 അടി ഉയരമുള്ള ദൈവമാതാവിന്റെ രൂപം ബ്രസീലില്‍ ഉയരും
Content: റിയോ ഡി ജനീറോ: രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് അന്ത്യംകുറിച്ച് ഔർ ലേഡി ഓഫ് അപാരെസിഡ എന്നറിയപ്പെടുന്ന ദൈവമാതാവിന്റെ രൂപ നിർമാണവുമായി മുന്നോട്ടുപോകാൻ ബ്രസീലിലെ സാവോപോളോയിലുള്ള കോടതി അനുമതി നൽകി. 2019ൽ ബ്രസീലിലെ നിരീശ്വരവാദികളുടെ സംഘടന നൽകിയ കേസിൽ ലൂസിയൻ ഫെരേര എന്ന ജഡ്ജി പ്രതിമയുടെ നിർമാണം തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിച്ചു, മുൻസിപ്പാലിറ്റിയുടെ സ്ഥലം ഇതിനായി വിനിയോഗിച്ചു എന്നുളള ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചത്. ഇതിനെതിരെ നഗരസഭ കൊടുത്ത അപ്പീലിൽ ഏതാനും ദിവസങ്ങള്‍ക്ക് മുന്പാണ് അനുകൂല വിധി വന്നിരിക്കുന്നത്. രൂപം പണിയുന്നതിലൂടെ അധികൃതർ ലക്ഷ്യംവെക്കുന്നത് വിശ്വാസികളുടെ വിനോദസഞ്ചാര മേഖലയാണെന്നും, ഇതുവഴി പ്രാദേശിക തലത്തിൽ നിരവധി വ്യാപാര സാധ്യതകൾ വർദ്ധിക്കുമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന നിലപാടുകളൊന്നും നഗരസഭയുടെ മേയർ സ്വീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. അപാരെസിഡ രാജ്യത്തിന്റെ മരിയൻ തലസ്ഥാനമാണെന്നും, ബ്രസീലിയൻ ജനതയുടെ മതവിശ്വാസം അംഗീകരിക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നും വിധി പ്രസ്താവനക്ക് ശേഷം മേയർ പറഞ്ഞു. ജിൽമാൻ പിന്ന എന്ന ശില്പി കൃതജ്ഞതയായി സമര്‍പ്പിക്കുന്ന രൂപത്തിന് 165 അടി ഉയരമുണ്ട്. ഇത് ലോക പ്രശസ്തമായ റിയോ ഡി ജനീറോയിലെ ക്രിസ്തു രൂപത്തേക്കാൾ 65 അടി കൂടുതൽ വരും. സാവോപോളോയ്ക്കും, റിയോയ്ക്കും മധ്യേയുള്ള ഹൈവേക്ക് സമീപമാണ് ദൈവമാതാവിന്റെ രൂപ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. അപാരെസിഡ ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന യഥാർത്ഥ പ്രതിമ 1717- ൽ 3 മുക്കുവൻമാർ ചേർന്നു കണ്ടെത്തിയതെന്നാണ് ചരിത്രം. അപാരെസിഡ മാതാവിന്റെ യഥാർത്ഥ രൂപം ലഭിച്ചതിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് 2017-ൽ ജിൽമാൻ പിന്ന പണികഴിപ്പിച്ച അഞ്ച് രൂപങ്ങള്‍ കൂടി നഗരത്തിന്റെ പല സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. ഈ രൂപങ്ങളും നീക്കം ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2022-03-31-19:48:36.jpg
Keywords: രൂപ, വലുപ്പ

18628
Category: 18
Sub Category:
Heading: സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണം: മാർ ജോസ് പുളിക്കൽ
Content: പത്തനാപുരം: സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. അമ്പത് നോമ്പിനോടനുബന്ധിച്ച് ഗാന്ധിഭവനിൽ സംഘടിപ്പിച്ച പ്രാർത്ഥനാസംഗമം ഗെത്സെമനി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ കൂടുതൽ അറിയുക എന്നാൽ മനുഷ്യനെ അറിയുക എന്നാണെന്നും അമ്പത് നോമ്പിലൂടെ മനുഷ്യൻ ജീവിതത്തിൽ പ്രകാശം തേടുകയാണന്നും ബിഷപ്പ് പറഞ്ഞു. നമ്മുടെ സമൂഹത്തിന് കാഴ്ചശക്തി നഷ്ടപ്പെടുന്നു. കാഴ്ചയുണ്ടെന്ന് പറയുന്നവർ പോലും ഇന്ന് സമൂഹത്തിൽ നടക്കുന്ന അനീതികളെയും അക്രമങ്ങളെയും കാണുന്നില്ല. സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണം. അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജമാത്യു, പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എം. ബഷീ ർ, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഡാനിയേൽ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2022-04-01-09:51:08.jpg
Keywords: പുളിക്ക