Contents
Displaying 18201-18210 of 25087 results.
Content:
18579
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയുമര്‍പ്പിച്ച് സിറിയന്‍ പ്രസിഡന്റ്
Content: ഡമാസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യത്തെ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ മെത്രാന്‍ സമിതിയും, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘവും, കര്‍ദ്ദിനാള്‍ മാരിയോ സെനാരിയുടെ നേതൃത്വത്തിലുള്ള അറബ് റിപ്പബ്ലിക് ഓഫ് സിറിയയുടെ അപ്പസ്തോലിക കാര്യാലയവും സംയുക്തമായി ഡമാസ്കസില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ശേഷമായിരുന്നു കൂടിക്കാഴ്ച. കാരുണ്യ പ്രവര്‍ത്തികളും, പദ്ധതികളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. സിറിയന്‍ ജനതയുടെ ക്ഷേമത്തിന് വേണ്ടി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സിറിയന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും, അതിനെതുടര്‍ന്നുള്ള വിദേശ ഉപരോധവും സിറിയയിലെ ജീവിത ചിലവില്‍ നാടകീയമായ വര്‍ദ്ധനവിന് കാരണമാക്കിയെന്നും ഇത് നിരവധി പേരെ കുടിയേറ്റത്തിലേക്ക് നയിച്ചുവെന്നും, പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കിയെന്നും കാരിത്താസ് സിറിയയുടെ പ്രതിനിധി കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യൂസഫ് അബ്സിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു കോണ്‍ഫറന്‍സിന്റെ സമാപനം. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി കോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷകനായിരിന്നു. മാര്‍ച്ച് 15 മുതല്‍ 17 വരെ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വിജയകരമായിരിന്നു. 10 വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിനിരയായവര്‍ക്കിടയിലെ കാരുണ്യ പ്രവര്‍ത്തികളെ ഏകോപിപ്പിക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം. രാജ്യത്തെ വിവിധ കത്തോലിക്ക മെത്രാന്മാര്‍ക്ക് പുറമേ, കാരിത്താസ്, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസസ്, രാജ്യത്തെ മൂന്ന്‍ കത്തോലിക്കാ ഹോസ്പിറ്റലുകള്‍ നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് സഹായിക്കുന്ന എ.വി.എസ്.ഐ തുടങ്ങിയ ചാരിറ്റി സംഘടനകളുടെ പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-23-16:11:22.jpg
Keywords: സിറിയ

18580
Category: 1
Sub Category:
Heading: റഷ്യ - യുക്രൈന്‍ വിമലഹൃദയ സമര്‍പ്പണം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയും പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും പങ്കെടുക്കും. ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ അനുതാപ ശുശ്രൂഷക്കിടയിലാണ് സമര്‍പ്പണം കര്‍മ്മം. അനുതാപ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുക്കുന്നതിനു പകരം സ്വന്തം വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും പാപ്പ മാര്‍ച്ച് 25-ലെ സമര്‍പ്പണത്തില്‍ പങ്കെടുക്കുകയെന്ന് ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ വ്യക്തമാക്കി. ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള മെത്രാന്മാരും സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. വത്തിക്കാനിലെ സമര്‍പ്പണ സമയമായ റോമന്‍ സമയം വൈകിട്ട് 5 മണിയോട് അനുസൃതമായി സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ തന്റെ കത്തീഡ്രല്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ന് തന്നെ തുറക്കുമെന്നു ഓസ്ട്രേലിയന്‍ മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ അറിയിച്ചു. ലോകത്ത് സമാധാനം പുനസ്ഥാപിച്ച് കാണുവാനായി പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലും സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ അജഗണങ്ങളോട് ആഹ്വാനം ചെയ്തിരിന്നു. മാര്‍ച്ച് 25-ലെ മംഗളവാര്‍ത്ത ദിനത്തില്‍ റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പരിശുദ്ധ പിതാവിനൊപ്പം പങ്കുചേരുന്നുവെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വൈകിട്ട് 5.30-ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ പങ്കുചേരണമെന്നും വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുമെന്ന മെത്രാന്‍മാരുടെ അറിയിപ്പുകള്‍ തുടര്‍ച്ചയായി വന്നുക്കൊണ്ടിരിക്കുകയാണ്. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള മെത്രാന്‍മാരോട് ആഹ്വാനം ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-23-20:29:22.jpg
Keywords: റഷ്യ

18581
Category: 18
Sub Category:
Heading: സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ
Content: കൊല്ലം: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലം ഭാരത രാജ്ഞി പാരീഷ് ഹാളിൽ നാളെ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയാണ് ആഘോഷപരിപാടികൾ. മന്ത്രി ജെ. ചിഞ്ചുറാണി ഉ ദ്ഘാടനം ചെയ്യും. ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
Image: /content_image/India/India-2022-03-24-08:40:53.jpg
Keywords: പ്രോലൈ

18582
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയിലും പ്രോലൈഫ് ദിനാചരണം
Content: ചങ്ങനാശേരി: ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നതിന് ചങ്ങനാശേരി അതിരൂപതയിലും നാളെ പ്രോലൈഫ് ദിനാചരണം. അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രോലൈഫ് ദിനാചരണം നടത്തുന്നത്. രാവിലെ 9.30 മുതൽ പ്രോലൈഫ് ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദൈവവ ചനപ്രഘോഷണവും വിശുദ്ധ കുർബാനയും വിശുദ്ധ ജിയന്നയുടെ മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രോലൈഫ് സന്ദേശം നൽകും. ഫാ. ആന്റണി തട്ടശേരി വചനസന്ദേശം നൽകി ദിവ്യകാരുണ്യ ആരാധന നയിക്കും. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, പ്രോലൈഫ് ഇൻചാർജ് ഫാ. ടിജോ പുത്തൻപറമ്പിൽ എന്നിവർ വിശുദ്ധകുർബാനയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/India/India-2022-03-24-08:50:53.jpg
Keywords: ജീവന്‍

18583
Category: 1
Sub Category:
Heading: പരിക്കേറ്റവരെ സംരക്ഷിക്കാന്‍ യുദ്ധഭൂമിയില്‍ തുടര്‍ന്ന കത്തോലിക്ക സന്യാസിനികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു
Content: ഐസ്വാൾ: റഷ്യൻ അനിധിവേശം തുടരുന്ന യുക്രെയ്നിൽ സേവനമനുഷ്ഠിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു. മിസോറാമിൽനിന്നുള്ള സിസ്റ്റർ റൊസേല നുതാംഗി, സിസ്റ്റർ ആൻ ഫ്രിദ എന്നിവരാണു യുക്രൈനില്‍ ഭക്ഷണക്ഷാമത്തിൽ വലയുന്നതെന്ന് 'ദീപിക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിൽനിന്നുള്ള വിദ്യാർഥി കഴിഞ്ഞ ദിവസമാണ് ഇവർക്കൊപ്പം ചേർന്നത്. സന്യാസിനികളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച ബന്ധുവാണ് ഭക്ഷണം തീരുന്നതു സംബന്ധിച്ചു മാധ്യമങ്ങളെ വിവരമറിയിച്ചത്. കീവിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവർ രാജ്യത്തു നിന്ന് പിന്‍മാറാതെ സേവനം തുടർന്നത്. സിസ്റ്റർ റൊസേലയോടും ഫ്രിദയോടും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭയാർത്ഥികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി ഇവർ ഷെൽട്ടറിൽ തുടരുകയായിരുന്നു. യുക്രൈന്‍ സ്വദേശികളായ 37 പേർക്കും കേരളത്തിൽനിന്നുള്ള ഒരു വിദ്യാർഥിക്കും ഒപ്പമാണ് ഇവർ കീവിൽ കെട്ടിടത്തിന്റെ ഗോഡൗണിൽ തുടരുന്നത്. മറ്റു മൂന്നു സിസ്റ്റർമാരും ഇവര്‍ക്കൊപ്പമുണ്ടെന്ന് 'ദീപിക'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗോഡൗണിൽ എല്ലാവരും സുരക്ഷിതരാണ്. 10 വർഷം റഷ്യയിലെ മോസ്കോയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ റൊസേല 2013ലാണു യുക്രൈനിലെത്തുന്നത്. വിവിധ രാജ്യങ്ങളി.ലെ സേവനങ്ങള്‍ക്കു ശേഷമാണ് മൂന്നു വർഷം മുന്‍പ് സിസ്റ്റർ ഫിദ യുക്രൈനിലേക്ക് താമസം മാറിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-24-09:01:22.jpg
Keywords: യുദ്ധ, യുക്രൈ

18584
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കുവാന്‍ പാപ്പയുടെ ഇടപെടല്‍ തേടി യുക്രൈന്‍ പ്രസിഡന്റ് സെലെൻസ്കി
Content: കീവ്: റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ വത്തിക്കാൻ മധ്യസ്ഥത വഹിക്കണമെന്നു അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെൻസ്കി. കഴിഞ്ഞ ദിവസം മാർപാപ്പയെ ഫോണിൽ വിളിച്ച സെലൻസ്കി രാജ്യം കടന്നുപോകുന്ന നിലവിലെ അവസ്ഥ വ്യക്തമാക്കി മാര്‍പാപ്പയുടെ സഹായം തേടി. മാർപാപ്പയുമായി സംസാരിച്ച കാര്യം സെലൻസ്കി ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്. യുദ്ധമേഖലകളിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും റഷ്യൻ സൈനികര്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും സെലെൻസ്കി മാർപാപ്പയോടു വിശദീകരിച്ചു. റഷ്യ- യുക്രൈന്‍ സമാധാന ചർച്ചകൾ വിശുദ്ധ നാടായ ജറുസലെമില്‍ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് വത്തിക്കാന്റെ മധ്യസ്ഥത തേടിയ വിവരം സെലെൻസ്കി അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി മാർപാപ്പയും ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. ഇതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ മേയര്‍ വിറ്റാലി ക്ളിസ്ത്കോ അടുത്ത ദിവസം ഫ്രാന്‍സിസ് പാപ്പയെ കീവിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന്റെ ദൂതനെന്ന നിലയിലാണ് ലോകം ഫ്രാന്‍സിസ് പാപ്പയെ കാണുന്നതെന്നും, പാപ്പ ഉക്രൈനില്‍ വന്നാല്‍ യുദ്ധം അവസാനിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരിന്നു.
Image: /content_image/News/News-2022-03-24-09:23:43.jpg
Keywords: പാപ്പ, യുക്രൈ

18585
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ കന്യാസ്ത്രീകൾക്ക് വേണ്ടി ആയുധധാരികൾ വിലപേശൽ തുടരുന്നു: പ്രാർത്ഥനയോടെ സഭ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടൻ സന്യാസിനികളുടെ മോചനം ഇതുവരെ ഫലം കണ്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള ‘നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക്’ (എന്‍.സി.എന്‍) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയന്‍ മെത്രാന്‍ സമിതിക്കും, കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയക്കും (സി.എസ്.എന്‍), നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സിനും (എന്‍.സി.എന്‍) എവു ഇഷാന്‍ ആശ്രമത്തിലെ പ്രിയോര്‍ കഴിഞ്ഞ ദിവസം വൈകിട്ട് കൈമാറിയ ഏറ്റവും പുതിയ വിവരമനുസരിച്ച് ഇരുപത് മില്യൺ നൈറ ($ 48,000.00) ആണ് തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രവലിയ തുക തങ്ങളുടെ പക്കല്‍ ഇല്ലെന്നും, പാവപ്പെട്ടവരായ തങ്ങള്‍ ചാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നതെന്നും സന്യാസിനികൾ അറിയിച്ചു. കോഗിയിലെ ബെനഡിക്ടന്‍ ആശ്രമത്തിലെ കന്യാസ്ത്രീകൾ അപേക്ഷിച്ചതിനെ തുടര്‍ന്ന്‍ മോചനദ്രവ്യം 45,600 ഡോളറായി കുറച്ചിട്ടുണ്ട്. ചെറിയ തുക നൽകാമെന്ന ആശ്രമ നേതൃത്വത്തിന്റെ വാഗ്ദാനം നിരസിച്ച അക്രമികൾ ഈ തുക ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളുടെ ശവസംസ്കാരത്തിനു ഉപയോഗിക്കാമെന്ന് പറഞ്ഞതായും ‘എന്‍.സി.എന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തോക്കുകളുമായി അഞ്ചു ഫുലാനി ആയുധധാരികൾ മഠം വളഞ്ഞു ആക്രമിച്ചത്. വെടിയൊച്ച കേട്ടറിഞ്ഞ ഗ്രാമവാസികൾ സഹായിക്കാനെത്തിയെങ്കിലും തോക്കുധാരികൾ വെടിയുതിർക്കുന്നതിന്റെ രോഷം കണ്ട് അവർ ജീവനും കൊണ്ട് ഓടി. അവസാനം നാലു സന്യാസിനികളെ ഇവർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിലപേശലിനിടയില്‍ ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളുടെ കരച്ചിലിന്റെ ശബ്ദം തങ്ങള്‍ ഫോണിലൂടെ കേട്ടുവെന്നു കന്യാസ്ത്രീകൾ പറയുന്നു. മോചനദ്രവ്യം നല്‍കുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവര്‍ ഇതൊരു ലാഭകരമായ തൊഴിലാക്കി മാറ്റുമെന്നും, മോചനദ്രവ്യം നല്‍കിയിട്ടും ബന്ധിയെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ദൈവത്തെ വിളിച്ചപേക്ഷിക്കുക മാത്രമാണ് ഏറ്റവും നല്ല പോംവഴിയെന്നും സന്യാസസമൂഹത്തിന്റെ നേതൃത്വം കൂട്ടിച്ചേര്‍ത്തു. മുന്‍ ആനംബ്ര സംസ്ഥാന ഗവര്‍ണര്‍ പീറ്റര്‍ ഒബി തട്ടിക്കൊണ്ടുപോകലിനെ നിശിതമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന്‍ പറഞ്ഞ ഒബി രാജ്യത്ത് കുറ്റകൃത്യങ്ങള്‍ എത്രകണ്ട് വളര്‍ന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാലും തട്ടിക്കൊണ്ടു സംഭവങ്ങൾ കൊണ്ടും പൊറുതിമുട്ടിയ രാജ്യമാണ് നൈജീരിയ. കത്തോലിക്ക വൈദികരെയോ സന്യാസിനികളെയോ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യമായി യാതൊന്നും നല്‍കുകയില്ലെന്നതാണ് നൈജീരിയയിലെ കത്തോലിക്ക സഭയുടെ പൊതുവെയുള്ള നിലപാട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2022-03-24-13:27:16.jpg
Keywords: നൈജീ

18586
Category: 1
Sub Category:
Heading: റഷ്യ- യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠയിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന: മലയാള പരിഭാഷയുടെ പൂര്‍ണ്ണരൂപം
Content: റോം: റഷ്യ- യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ നാളെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണ പരിഭാഷ ചുവടെ നല്‍കുന്നു. കെസിബിസിയാണ് മലയാള പരിഭാഷയുടെ പൂര്‍ണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്. #{blue->none->b->പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം: }# ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ നീ ഞങ്ങളെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്നു; ഞങ്ങളെ ഹൃദയങ്ങളുടെ ഒരാവശ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. കരുണയുടെ മാതാവേ, എത്രയോ പ്രാവശ്യം നിന്റെ കരുതലുള്ള സംരക്ഷണവും ശാന്തമായ സാന്നിദ്ധ്യവും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്! സമാധാന രാജനായ യേശുവിന്റെ പക്കലേക്ക് ഞങ്ങളെ നയിക്കുന്നതില്‍ നിന്നു നീ ഒരിക്കലും പിന്മാറുന്നില്ല. എന്നാലും ഞങ്ങള്‍ സമധാനത്തിന്റെ പാതയില്‍ നിന്നു വ്യതിചലിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ദുരന്തങ്ങളില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ ഞങ്ങള്‍ വിസ്മരിച്ചിരിക്കുന്നു; അതായത,് രണ്ട് ലോകമഹായുദ്ധങ്ങളിലുണ്ടായ ദശലക്ഷക്കണക്കിനു മനുഷ്യരുടെ ബലി. രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ അവഗണിച്ചിരിക്കുന്നു. ജനതകളുടെ സമാധാന സ്വപ്നങ്ങളും യുവജനങ്ങളുടെ പ്രത്യാശയും ഞങ്ങള്‍ തകിടം മറിച്ചിരിക്കുന്നു. ദുരാഗ്രഹംമൂലം ഞങ്ങള്‍ രോഗാകുലരായിരിക്കുന്നു; ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രത്തെക്കുറിച്ചും ഞങ്ങളുടെ താത്പര്യത്തെക്കുറിച്ചും മാത്രം ചിന്തിച്ചു; ഞങ്ങള്‍ നിസ്സംഗതരായി; ഞങ്ങളുടെ സ്വാര്‍ഥ ആവശ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും മാത്രം ഞങ്ങള്‍ ബദ്ധശ്രദ്ധരായി. ഞങ്ങള്‍ ദൈവത്തെ മറന്നു; ഞങ്ങളുടെ വ്യാമോഹങ്ങളില്‍ സംതൃപ്തരായി; അങ്ങനെ ഞങ്ങള്‍ ഗര്‍വ്വിഷ്ഠരും അക്രമകാരികളുമായി; അതുവഴിയായി നിഷ്‌കളങ്ക ജീവനുകളെ അമര്‍ച്ചചെയ്യാനും യുദ്ധോപകരണങ്ങള്‍ വാരിക്കൂട്ടാനും ശ്രദ്ധിച്ചു. ഞങ്ങളുടെ സഹോദരന്റെ കാവല്‍ക്കാരാകുന്നതിലും ഞങ്ങളുടെ പൊതുഭവനത്തിന്റെ മേല്‍നോട്ടക്കാരാക്കുന്നതിലും ഞങ്ങള്‍ പിന്നാക്കം പോയി. ഭൂമിയാകുന്ന ഈ ഉദ്യാനത്തെ യുദ്ധംമൂലം തകര്‍ത്തുതരിപ്പണമാക്കി; ഞങ്ങളെല്ലാവരും സഹോദരന്മാരും സഹോദരിമാരും ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന സ്വര്‍ഗീയ പിതാവിന്റെ ഹൃദയം പാപംമൂലം ഞങ്ങള്‍ തകര്‍ത്തുകളഞ്ഞു. ഞങ്ങളോട് മാത്രമല്ലാതെ മറ്റെല്ലാവരോടും എല്ലാറ്റിനോടും ഞങ്ങള്‍ നിസ്സംഗത പുലര്‍ത്തി. ഇപ്പോള്‍ ഞങ്ങള്‍ ലജ്ജാകുലരായി നിലവിളിക്കുന്നു; കര്‍ത്താവേ, ഞങ്ങളോട് ക്ഷമിക്കണമേ! പരിശുദ്ധ അമ്മേ, ഞങ്ങളുടെ പാപത്തിന്റെ പടുകുഴിയില്‍, ഞങ്ങളുടെ സംഘര്‍ഷങ്ങളിലും ബലഹീനതകളിലും, തിന്മയുടെയും യുദ്ധത്തിന്റെതുമായ അധര്‍മത്തിന്റെ രഹസ്യത്തിന്റെ മുമ്പില്‍ ദൈവം ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു നീ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു; അവിടന്നു ഞങ്ങളെ സ്‌നേഹപൂര്‍വം കടാക്ഷിക്കുന്നുവെന്നും, എപ്പോഴും ഞങ്ങള്‍ക്കു മാപ്പു നല്കാനും ഞങ്ങളെ പുതുജീവിതത്തിലേക്കു ഉയര്‍ത്താനും താത്പര്യപ്പെടുന്നെന്നു നീ ഞങ്ങളെ അനുസ്മരിപ്പിക്കുന്നു. അവിടന്നു നിന്നെ ഞങ്ങള്‍ക്ക് നല്കിയിരിക്കുന്നു; നിന്റെ വിമലഹൃദയം സഭയ്ക്കും മനുഷ്യരാശി മുഴുവനും അഭയസ്ഥാനമാക്കിയിരിക്കുന്നു; ദൈവത്തിന്റെ സ്‌നേഹാര്‍ദ്ര താത്പര്യത്താല്‍ നീ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ട്; ഞങ്ങളുടെ ചരിത്രത്തിന്റെ ഏറ്റവും അസ്വസ്ഥജനകായ വേളകളില്‍പ്പോലും ഞങ്ങളെ നയിക്കാന്‍ സ്‌നേഹാര്‍ദ്രഭാവത്തോടെ നീ ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങള്‍ നിന്നിലേക്കു തിരിഞ്ഞ് നിന്റെ ഹൃദയവാതിലില്‍ മുട്ടുന്നു. ഞങ്ങള്‍ നിന്റെ വത്സലമക്കളാണ്. ഞങ്ങളെ അനുതാപത്തിലേക്കു ക്ഷണിച്ചുകൊണ്ട്, എല്ലാ കാലങ്ങളിലും നീ ഞങ്ങള്‍ക്കു നിന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഈ ഇരുണ്ട മണിക്കൂറില്‍ ഞങ്ങളെ സഹായിക്കുകയും ഞങ്ങള്‍ക്കു സ്വാന്തനമരുളുകയും ചെയ്യണമേ. ''നിങ്ങളുടെ മാതാവായ ഞാന്‍, ഇവിടെ നിങ്ങളുടെ കൂടെ ഇല്ലേ'' എന്ന് നീ ഒരിക്കല്‍കൂടെ ഞങ്ങളോടു പറയുക. ഞങ്ങളുടെ ഹൃദയത്തിന്റെയും ഞങ്ങളുടെ കാലഘട്ടത്തിന്റെയും കുരുക്കുകള്‍ അഴിക്കാന്‍ നീ പ്രാപ്തയാണ്. ഞങ്ങള്‍ നിന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. പ്രത്യേകിച്ച് പരീക്ഷണകാലത്ത് നീ ഞങ്ങളുടെ അപേക്ഷകളെ നിരസിക്കുയില്ലെന്നും നീ ഞങ്ങളുടെ സഹായത്തിനായെത്തുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഗലീലയിലെ കാനായില്‍ നീ അതാണല്ലോ ചെയ്തത്; അന്നു നീ യേശുവിനോട് അപേക്ഷിക്കുകയും അവിടന്നു തന്റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിക്കയും ചെയ്തു. വിവാഹഘോഷത്തിന്റെ സന്തോഷം നിലനിറുത്താന്‍ നീ അവിടത്തോടു പറഞ്ഞു: ''അവര്‍ക്കു വീഞ്ഞില്ല'' (യോഹ 2:3). അമ്മേ, ഇപ്പോള്‍ ആ വാക്കുകളും ആ പ്രാര്‍ത്ഥനയും ആവര്‍ത്തിക്കണമേ; എന്തെന്നാല്‍ പ്രത്യാശയുടെ വീഞ്ഞ് ഞങ്ങളുടെ ദിനങ്ങളില്‍ വറ്റിപ്പോയിരിക്കുന്നു; സന്തോഷം ഇല്ലാതായിരിക്കുന്നു; സാഹോദര്യം മങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ മനുഷ്യത്വത്തെ ഞങ്ങള്‍ വിസ്മരിക്കുകയും സമാധാനം ദുര്‍വ്യയം ചെയ്യുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ ഞങ്ങള്‍ അക്രമത്തിനും വിനാശത്തിനുമായി തുറന്നിരിക്കുന്നു. നിന്റെ മാതൃസഹായം ഞങ്ങള്‍ക്കു എത്രമാത്രം അനിവാര്യമായിരിക്കുന്നു! ആകയാല്‍, അമ്മേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സമുദ്ര താരമേ, യുദ്ധത്തിന്റെ കൊടുങ്കാറ്റിന്‍ ഞങ്ങള്‍ കപ്പലപകടത്തില്‍ പൊടാതിരിക്കട്ട. പുതിയ ഉടമ്പടിയുടെ പേടകമേ, അനുരഞ്ജനത്തിന്റെ പദ്ധതികളും പാതകളും ഞങ്ങളില്‍ ഉണര്‍ത്തണമേ. സ്വര്‍ഗത്തിന്റെ രാജ്ഞീ, ദൈവിക സമാധാനം ലോകത്തില്‍ പുനഃസ്ഥാപിക്കണമേ. വിദ്വേഷവും, പ്രതികാരേഛയും ഇല്ലാതാക്കണമേ, ക്ഷമ ഞങ്ങളെ അഭ്യസിപ്പിക്കണമേ. യുദ്ധത്തില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ; അണു ആയുദ്ധങ്ങളുടെ ഉപദ്രവത്തില്‍ നിന്നു ഞങ്ങളുടെ ലോകത്തെ സംരക്ഷിക്കണമേ. ജപമാലരാജ്ഞീ, പ്രാര്‍ത്ഥിക്കുന്നതിന്റെയും സ്‌നേഹത്തിന്റെയും ആവശ്യം ഞങ്ങള്‍ മനസ്സിലാക്കാന്‍ ഇടയാക്കണമേ. മനുഷ്യകുടുംബത്തിന്റെ രാജ്ഞീ, ജനങ്ങള്‍ക്കു സാഹോദര്യത്തിന്റെ വഴി കാണിച്ചു കൊടുക്കണമേ. സമാധാനത്തിന്റെ രാജ്ഞീ, ഞങ്ങളുടെ ലോകത്തിനു സമാധാനം നേടിത്തരണമേ. അമ്മേ, അങ്ങയുടെ ദുഃഖപൂര്‍ണ്ണമായ യാചന ഞങ്ങളുടെ കഠിന ഹൃദയങ്ങളെ ചലിപ്പിക്കട്ടെ. ഞങ്ങളുടെ വിദ്വേഷത്താല്‍ ഉണങ്ങിവരണ്ട ഈ താഴ്‌വര നീ ഒഴുക്കുന്ന കണ്ണുനീരിനാല്‍ പുതുതായി പുഷ്പിക്കട്ടെ. യുദ്ധോപകരണങ്ങളുടെ ഇടിമുഴക്കത്തിനിടയില്‍ നിന്റെ പ്രാര്‍ത്ഥന ഞങ്ങളുടെ ചിന്തകളെ സമാധാനത്തിലേക്കു തിരിക്കട്ടെ. ബോംബുവര്‍ഷത്തിനിടയില്‍ സഹിക്കുകയും പലായനം ചെയ്യുകയും ചെയ്യുന്നവരെ നിന്റെ മാതൃസ്പര്‍ശം ആശ്വസിപ്പിക്കട്ടെ. തങ്ങളുടെ ഭവനങ്ങളും സ്വന്തം നാടും വിട്ടോടാന്‍ നിര്‍ബന്ധിതരാക്കുന്നവരെ നിന്റെ മാതൃത്താലിംഗനം സാന്ത്വനപ്പെടുത്തട്ടെ. നിന്റെ ദുഃഖപൂര്‍ണഹൃദയം ഞങ്ങളെ അനുകമ്പാര്‍ദ്രരാക്കുകയും പരുക്കേറ്റവും തള്ളിക്കളയപ്പെട്ടവരുമായ ഞങ്ങളുടെ സഹോദരിസഹോദരന്മാര്‍ക്കുവേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറക്കാനും അവരെ പരിചരിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമാറാകട്ടെ. പരിശുദ്ധ ദൈവമാതാവേ, നീ കുരിശിനു കീഴേ നിന്നപ്പോള്‍, തന്റെ ശിഷ്യനെ നിന്റെ അടുത്തുകണ്ടപ്പോള്‍, യേശു പറഞ്ഞു; ''ഇതാ, നിന്റെ മകന്‍'' (യോഹ 19:26). അങ്ങനെ അവിടന്നു ഞങ്ങളെ ഓരോരുത്തരെയും നിന്നെ ഭരമേല്‍പ്പിച്ചു. തന്റെ ശിഷ്യനോടും, ഞങ്ങള്‍ ഓരോരുത്തരോടും അവിടന്നു പറഞ്ഞു: ''ഇതാ, നിന്റെ അമ്മ'' (വാ. 27). മാതാവേ, നിന്നെ ഞങ്ങളുടെ ജീവിതങ്ങളിലേക്കും ഞങ്ങളുടെ ചരിത്രത്തിലേക്കും ക്ഷണിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. വളരെ സ്‌നേഹപൂര്‍വം നിന്നെ വണങ്ങുന്ന ഉക്രെയിനിലെയും റഷ്യയിലെയും ജനങ്ങള്‍ നിന്റെ നേര്‍ക്കു തിരിയുന്നു; എന്തെന്നാല്‍ നിന്റെ ഹൃദയം അവര്‍ക്കുവേണ്ടിയും യുദ്ധത്താലും, വിശപ്പിനാലും, അനീതിയാലും, ദാരിദ്രത്താലും തുടച്ചുനീക്കപ്പെടുന്നവര്‍ക്കുവേണ്ടിയും അനുകമ്പയാല്‍ ത്രസിക്കുന്നല്ലോ. ആകയാല്‍ ദൈവമാതാവും ഞങ്ങളുടെ മാതാവുമായവളേ, ഞങ്ങള്‍ ഞങ്ങളെത്തന്നെയും സഭയെയും, മനുഷ്യരാശി മുഴുവനെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയിനെയും നിന്റെ വിമലഹൃദയത്തിനു ഭരമേല്‍പ്പിക്കുകയും പ്രിതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ധൈര്യപൂര്‍വവും സ്‌നേഹപൂര്‍വവുമായി നടത്തുന്ന ഈ പ്രവൃത്തി സ്വീകരിക്കണമേ. യുദ്ധം അവസാനിക്കാനും ലോകം മുഴുവന്‍ സമാധാനം സ്ഥാപിക്കാനും ഇടയാക്കണമേ. നിന്റെ ഹൃദയത്തില്‍നിന്നു ഉയര്‍ന്നുവന്ന ''സമ്മതം'' സമാധാനരാജനു ചരിത്രത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. നിന്റെ ഹൃദയത്തിലൂടെ സമാധാനം ഉദയം ചെയ്യുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യകുടുംബത്തിന്റെ മുഴുവന്‍ ഭാവിയും ഒരോ ജനതയുടെയും ആവശ്യങ്ങളും പ്രതീക്ഷകളും, ലോകത്തിന്റെ ഉല്‍ക്കണ്ഠകളും പ്രത്യാശകളും നിന്റെ മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നിന്റെ മാധ്യസ്ഥത്താല്‍ ദൈവിക കരുണ ഭൂമിയുടെമേല്‍ ചൊരിയപ്പെടുകയും സമാധാനത്തിന്റെ മൃദുലസ്വരലയം ഞങ്ങളുടെ ദിനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യട്ടെ. ''നീ സമ്മതം'' പറഞ്ഞതുവഴി പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ ഞങ്ങളുടെ നാഥേ, ദൈവത്തില്‍നിന്നുവരുന്ന താളലയം ഞങ്ങളുടെ ഇടയില്‍ പുനഃസ്ഥാപിക്കപ്പെടട്ടെ. ഞങ്ങളുടെ ഹൃദയങ്ങളുടെ വരള്‍ച്ച ''പ്രത്യാശയുടെ സജീവ ശ്രോതസ്സാകുന്ന'' നിന്നാല്‍ നനയ്ക്കപ്പെടട്ടെ. നിന്റെ ഉദരത്തിലാണ് യേശു മാംസമെടുത്തത്; കൂട്ടായ്മ വളര്‍ത്താന്‍ ഞങ്ങളെ സഹായിക്കണമേ. നീ ഒരിക്കല്‍ ഞങ്ങളുടെ ലോകത്തിന്റെ വഴികള്‍ താണ്ടി; ഇന്നു ഞങ്ങളെ സമാധാനത്തിന്റെ പാതയിലുടെ നയിക്കണമേ. ആമേന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-24-17:53:43.jpg
Keywords: വിമലഹൃദയ

18587
Category: 1
Sub Category:
Heading: ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ- യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠ ഇന്ന്; പങ്കെടുക്കാന്‍ വീണ്ടും പാപ്പയുടെ ആഹ്വാനം: തിരുകര്‍മ്മങ്ങള്‍ പ്രവാചകശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരമായ വേട്ടയാടലുകള്‍ ലക്ഷകണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തുന്നതിനിടെ റഷ്യ- യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ ഇന്നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. മംഗള വാര്‍ത്ത തിരുനാള്‍ ദിനം കൂടിയായ ഇന്നു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോമിലെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 09;30)നു ശുശ്രൂഷകള്‍ ആരംഭിക്കും. ആഗോള കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയില്‍ നിന്നുക്കൊണ്ടാണ് ലോക സമാധാനം എന്ന നിയോഗം മുന്‍നിര്‍ത്തി പാപ്പ ഇരുരാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം 'പ്രവാചകബ്ദം' യൂട്യൂബ് ചാനലില്‍ തത്സമയം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യന്‍ സമയം രാത്രി കൃത്യം 09;30നു തന്നെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. ഇതേ സമയം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും. പരിശുദ്ധ അമ്മയുടെവിമലഹൃദയത്തിലേക്കുള്ള സമർപ്പണം ലോകത്തിന് സമാധാനം നൽകട്ടെയെന്ന് പാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരിന്നു. നേരത്തെ റഷ്യയെയും, യുക്രൈനെയും മാതാവിന് സമർപ്പണം നടത്തണമെന്ന ആവശ്യം മാർപാപ്പയോട് ഉന്നയിച്ചുകൊണ്ട് യുക്രൈനിലെ ലത്തീൻ റീത്തിലെ മെത്രാന്മാർ നേരത്തെ അഭ്യര്‍ത്ഥന നടത്തിയതിന് ഇതിനു പിന്നാലെയാണ് പാപ്പ വിമലഹൃദയ പ്രതിഷ്ഠ നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. പ്രതിഷ്ഠയില്‍ പങ്കുചേരാന്‍ ലോകത്തെ എല്ലാ മെത്രാമാരോടും പാപ്പ അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇത് സംബന്ധിച്ചുള്ള പാപ്പയുടെ ക്ഷണം വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതി അതാത് രാജ്യങ്ങളിലെ മെത്രാന്‍മാരെ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ പ്രതിഷ്ഠ നടത്തുന്നതിന് തതുല്യമായ സമയത്താണ് മെത്രാന്മാരും പ്രതിഷ്ഠ നടത്തുക. ചില സ്ഥലങ്ങളില്‍ സമയത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. പ്രത്യേകം മരിയഭക്തി കാത്തുസൂക്ഷിക്കുന്ന 2 രാജ്യങ്ങളാണ് അയൽരാജ്യങ്ങളായ റഷ്യയും യുക്രൈനും. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. യാരോസ്ലോവ് എന്ന കീവിലെ രാജകുമാരൻ 1037ൽ തന്റെ കൈവശമുള്ള പ്രദേശങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-25-10:39:41.jpg

18588
Category: 10
Sub Category:
Heading: വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ച യുക്രേനിയൻ സ്വദേശിനിക്ക് അഭയകേന്ദ്രമായത് വിശുദ്ധന്റെ മുൻ വസതി
Content: വാർസോ: യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആയിരങ്ങൾ അഭയാർത്ഥികളായി മാറുമ്പോൾ വർഷങ്ങളായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാധ്യസ്ഥം പ്രത്യേകം യാചിച്ചു ആത്മീയ ജീവിതം നയിച്ചിരിന്ന യുക്രൈൻ സ്വദേശിനിയുടെ ജീവിതസാക്ഷ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. പോളിഷ് നഗരമായ ക്രാക്കോയിലെ ആർച്ച് ബിഷപ്പ് മാരക്ക് ജെദ്രാസെവ്സികി റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് അഭയാർത്ഥികളെ സ്വീകരിച്ചത്. ഇതിൽ പിന്നീട് കുറച്ചുപേരെ അദ്ദേഹം തന്റെ വസതിയിലേക്കു കൊണ്ടുവന്നു. കത്തോലിക്ക സഭയുടെ തലവനായി ഉയർത്തപ്പെടുന്നതിനുമുമ്പ് അറുപതുകളിലും, എഴുപതുകളിലും ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇവിടെയാണ് താമസിച്ചിരുന്നത്. പോളണ്ടിന്റെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ താമസിക്കാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പടിഞ്ഞാറൻ യുക്രൈനിലെ റിവ്നി നഗരത്തിൽ നിന്നുള്ള 55 വയസ്സുള്ള എലനോർ പെദ്രിഷെഗോ. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പ്രാർത്ഥനകൾ തുടർന്നിരുന്ന വ്യക്തിയായിരിന്നു എലനോർ. ഫെബ്രുവരി മാസം ഒടുവിലായി തന്റെ ഭവനത്തിന് മുകളിലൂടെ വിമാനങ്ങൾ പറക്കാൻ തുടങ്ങിയ സമയത്താണ് 92 വയസ്സുള്ള അമ്മ കാദറിനെയും കൂട്ടി എലനോർ പലായനം ചെയ്യാൻ തീരുമാനിക്കുന്നത്. കുടുംബത്തിലെ പുരുഷന്മാർക്ക് രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി യുദ്ധം ചെയ്യാൻ അവിടെ തുടരേണ്ടതായി വന്നു. ദീർഘദൂരം യാത്ര ചെയ്തതിനുശേഷം മാർച്ച് മൂന്നാം തീയതിയാണ് ഇരുവരും ക്രാക്കോയിൽ എത്തുന്നത്. രൂപതയുടെ കൂരിയ വഴി ഒരു വൈദികനാണ് ആർച്ച് ബിഷപ്പിന്റെ വസതിയിൽ കഴിയാനുള്ള സജ്ജീകരണങ്ങൾ നടത്തിക്കൊടുത്തത്. എലനോറിന്റെ മകന്റെ ഭാര്യയുടെ അമ്മയും, അവരുടെ അഞ്ചുവയസ്സുളള കുട്ടിയും പിന്നീട് ഇവിടേക്ക് വന്നു. വിശുദ്ധ ജോൺ പോൾ മാർപാപ്പയോട് പ്രത്യേകം ഭക്തിയുള്ള എലനോർ പെദ്രിഷെഗോ സ്വർഗ്ഗമാണ് തങ്ങളെ ഇവിടെ എത്തിക്കാൻ സഹായിച്ചതെന്ന് വിശ്വസിക്കുന്നു. എലനോറും, കുടുംബവും നാട്ടിൽ വിശുദ്ധ കുർബാനയ്ക്ക് പോകുന്ന ദേവാലയവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് സമർപ്പിക്കപ്പെട്ടതാണ്. പോളണ്ടിലേക്ക് എത്തിയ യാത്രയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അത്ഭുതകരമായി അതിജീവിക്കാൻ സാധിച്ചുവെന്ന് അവർ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിശുദ്ധന്റെ മാധ്യസ്ഥം വഴിയാണ് ദൈവം തങ്ങളെ അവിടേക്ക് എത്തിച്ചതെന്നും, ആർച്ച് ബിഷപ്പ് തുടങ്ങി വലിയ ആളുകളിലൂടെ തങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ജോൺപോൾ മാർപാപ്പ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എലനോർ പറഞ്ഞു. ആർച്ച് ബിഷപ്പ് മാരക്ക് ജെദ്രാസെവ്സികി നേരിട്ട് വന്നു ഇരുവരെയും കണ്ടിരുന്നു. യുദ്ധം അവസാനിച്ചാൽ ഉടൻ തിരികെ മടങ്ങാം എന്ന പ്രതീക്ഷയിലാണ് എലനോർ പെദ്രിഷെഗോയും, അമ്മയും. അഭയാർത്ഥികളായി എത്തിയ ഇരുപതിനായിരം ആളുകൾക്കാണ് ക്രാക്കോ അതിരൂപതയുടെ ഇടവകകളിലൂടെ സഹായം എത്തിക്കുന്നത്. 4500 ആളുകൾക്ക് രൂപതയിലെ കാരിത്താസും സഹായങ്ങൾ നൽകി വരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-25-12:17:37.jpg
Keywords: ജോണ്‍ പോള്‍