Contents
Displaying 18171-18180 of 25087 results.
Content:
18549
Category: 14
Sub Category:
Heading: ന്യൂയോര്‍ക്ക് തെരുവുകള്‍ക്ക് പുതുജീവന്‍ നല്‍കി സെന്റ് പാട്രിക് പരേഡ് വീണ്ടും
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം പരിമിതപ്പെട്ടുപോയ സെന്റ് പാട്രിക് ദിന പരേഡ് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കിന്റെ തെരുവുകളെ വീണ്ടും പ്രകമ്പനം കൊള്ളിച്ചു. ഇന്നലെ മാര്‍ച്ച് 17 രാവിലെ 11 മണിക്ക് ഫിഫ്ത് അവന്യൂവിലെ ഈസ്റ്റ് 44 റോഡില്‍ നിന്നും ആരംഭിച്ച് ഈസ്റ്റ് 79 റോഡില്‍ അവസാനിച്ച പരേഡ് ആലസ്യത്തില്‍ ആണ്ടു കിടന്നിരുന്ന ന്യൂയോര്‍ക്കിന്റെ തെരുവിന് അക്ഷരാര്‍ത്ഥത്തില്‍ പുതുജീവന്‍ നല്‍കുകയായിരുന്നു. മഴയുടെ ഭീഷണി ഉണ്ടായിരുന്നിട്ടുപോലും ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പഴക്കമേറിയ സെന്റ് പാട്രിക് പരേഡ് എന്നാണ് ന്യൂയോര്‍ക്കിലെ പരേഡ് അറിയപ്പെടുന്നത്. തിരുസഭയുടെ പ്രേഷിത ദൗത്യത്തില്‍ അയര്‍ലന്‍ഡിന്റെ മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍ ദിനത്തിനുള്ള പ്രാധാന്യത്തേ കുറിച്ച് പരേഡിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ബ്രൂക്ലിന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബ്രെണ്ണന്‍ വിവരിച്ചു. പരേഡുകളും, പ്രദിക്ഷണങ്ങളും നമ്മുടെ ക്രിസ്തു വിശ്വാസത്തെ തെരുവിലും സമൂഹങ്ങളിലും എത്തിക്കുമെന്ന് പറഞ്ഞ മെത്രാന്‍, ആഘോഷകരമായ രീതിയില്‍ ബാന്‍ഡ് മുഴക്കിയും, ചെണ്ടക്കൊട്ടിയും നാം ക്രിസ്തുവിന്റെ കുരിശിനേയും വിശുദ്ധ പാട്രിക്കിനേയും, ഉയര്‍ത്തിപ്പിടിക്കുന്നതും, അവന്റെ സുവിശേഷവും, സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നതും, അവന്റെ സുവിശേഷങ്ങളില്‍ ജീവിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11-ലെ തീവ്രവാദി ആക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുകയാണെന്ന വസ്തുത ഇക്കൊല്ലത്തെ പരേഡിലെ അനുസ്മരണമായി മാറി. സെപ്റ്റംബര്‍ 11-ന്റെ സ്മരണാര്‍ത്ഥം ഉച്ചയോടടുത്തപ്പോള്‍ പരേഡ് കുറച്ച് നേരത്തേക്ക് നിറുത്തുകയും നഗരത്തിനു ചുറ്റുമുള്ള പള്ളിമണികള്‍ മുഴക്കുകയും പരേഡില്‍ പങ്കെടുത്ത എല്ലാവരും ഒരുനിമിഷത്തേക്ക് ‘ഗ്രൗണ്ട് സീറോ’ യുടെ ദിശയിലേക്ക് തിരിഞ്ഞ് മൗനമായി നില്‍ക്കുകയും ചെയ്തു. സെന്റ് പാട്രിക് കത്തീഡ്രലിന്റെ പടിക്കല്‍ നിന്നുകൊണ്ട് ബിഷപ്പ് എഡ്മണ്ട് വാലന്‍ പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ചു. ഏതാണ്ട് 415 AD യിലാണ് റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട് മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. അടിമത്വത്തില്‍ പട്ടിണിയും ദുഃഖവുമായി കഴിയവേയാണ് പാട്രിക് യേശു ക്രിസ്തുവില്‍ ആകൃഷ്ടനാകുന്നത്. അടിമത്വത്തേയും, ഐറിഷ് രാജാവിനേയും വരെ എതിര്‍ക്കുവാന്‍ ധൈര്യം കാണിച്ച വിശുദ്ധന്‍ ആയിരങ്ങളെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-18-14:58:06.jpg
Keywords: പാട്രി

18550
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കുന്നതിനായി പാപ്പ മധ്യസ്ഥം വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുക്രൈന്‍ സര്‍ക്കാര്‍
Content: റോം: റഷ്യയും യുക്രൈനും തമ്മിലുള്ള രക്തരൂക്ഷിതമായ യുദ്ധം മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ മധ്യസ്ഥം വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുക്രൈന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി യുക്രൈന്‍ തലസ്ഥാനമായ കീവിലെ മേയര്‍ വിറ്റാലി ക്ളിസ്ത്കോ ഫ്രാന്‍സിസ് പാപ്പയെ കീവിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഒരു ആത്മീയ നേതാവെന്ന നിലയില്‍, അനുകമ്പ പ്രകടിപ്പിക്കുവാനും, സമാധാനത്തിനുള്ള ആഹ്വാനം സംയുക്തമായി പ്രചരിപ്പിച്ചുകൊണ്ട് യുക്രൈന്‍ ജനതക്കൊപ്പം നിലകൊള്ളുവാനും അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്ളിസ്ത്കോയുടെ മാര്‍ച്ച് 8-ലെ കത്തില്‍ പറയുന്നു. കീവ് മേയറുടെ കത്ത് ലഭിച്ച വിവരം വത്തിക്കാനും അംഗീകരിച്ചിട്ടുണ്ട്. കീവിലേക്കുള്ള യാത്ര സാധ്യമല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുകയോ, തത്സമയ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന ഒരു സംയുക്ത വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കണമെന്നും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്കിയെ അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും കത്തില്‍ പറയുന്നു. പാപ്പയും, പാപ്പയുടെ അടുത്ത ഉപദേശകരും റഷ്യന്‍-യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരിന്നു. പാപ്പയുടെ ദാനധര്‍മ്മ കാര്യസ്ഥനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രായേവ്സ്കിയേയും, കര്‍ദ്ദിനാള്‍ മൈക്കേല്‍ സെര്‍ണിയേയും കഴിഞ്ഞയാഴ്ച പാപ്പ ഉക്രൈനിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ക്ലിസ്ത്കൊ കീവ് സന്ദര്‍ശിക്കുവാന്‍ പാപ്പയെ ക്ഷണിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം, ദലായി ലാമ, ഇസ്രായേലിലെ മുഖ്യ റബ്ബി, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍ തുടങ്ങിയവരെ കീവിലേക്ക് ക്ഷണിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 5-ന് ക്ളിസ്ത്കൊ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ ആഗ്രഹിച്ചിരുന്നതായി യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മെത്രാപ്പോലീത്ത സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു. സമാധാനത്തിന്റെ ദൂതനെന്ന നിലയിലാണ് ലോകം ഫ്രാന്‍സിസ് പാപ്പയെ കാണുന്നതെന്നും, പാപ്പ ഉക്രൈനില്‍ വന്നാല്‍ യുദ്ധം അവസാനിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരിന്നു. സമാധാനത്തിനായി തന്റെ സാന്നിധ്യം ആവശ്യമായി വന്നാല്‍ എവിടെ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ യാതൊരു ഭയവുമില്ലാത്ത വ്യക്തിയാണ് താനെന്ന് 2015-ല്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന തെക്കന്‍ സുഡാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-18-16:17:48.jpg
Keywords: യുക്രൈ

18551
Category: 1
Sub Category:
Heading: റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠ: പങ്കുചേരാന്‍ ആഗോള മെത്രാന്മാരെയും വൈദികരെയും ക്ഷണിച്ച് പാപ്പ
Content: വാഷിംഗ്‌ടണ്‍ ഡി.സി: റഷ്യ - യുക്രൈന്‍ പ്രതിസന്ധിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് മാര്‍ച്ച് 25ന് ഫ്രാന്‍സിസ് പാപ്പ ഇരുരാഷ്ട്രങ്ങളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഭാഗഭാക്കാകുവാന്‍ മെത്രാന്മാരേയും വൈദികരെയും ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. യു.എസ് മെത്രാന്‍ സമിതിക്ക് അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ക്രിസ്റ്റഫര്‍ പിയറെ പങ്കുവെച്ച കത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് . ശ്രേഷ്ഠ പിതാവേ, എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്തില്‍, റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ദിവ്യകര്‍മ്മങ്ങളില്‍ മെത്രാന്മാര്‍ എല്ലാവരും, വൈദികര്‍ക്കൊപ്പം സമര്‍പ്പണത്തില്‍ പങ്കെടുക്കണമെന്ന് പാപ്പക്ക് ആഗ്രഹമുണ്ടെന്നും റോമന്‍ സമയം വൈകുന്നേരം 5 മണിക്ക് എല്ലാവരും ഈ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കണമെന്നുമാണ് ന്യൂണ്‍ഷോ ഇന്നലെ മാര്‍ച്ച് 17നു പുറപ്പെടുവിച്ച കത്തില്‍ പറയുന്നത്. വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥന അടങ്ങിയ ഒരു ക്ഷണക്കത്ത് വരും ദിവസങ്ങളില്‍ എല്ലാ മെത്രാന്മാര്‍ക്കും പാപ്പ അയക്കുമെന്നും, മെത്രാന്‍ സമിതിയിലെ എല്ലാ മെത്രാന്മാരെയും, അവരിലൂടെ രാജ്യത്തെ വിവിധ രൂപതകളിലെ വൈദികരെയും പരിശുദ്ധ പിതാവിന്റെ ക്ഷണത്തെക്കുറിച്ച് അറിയിക്കുവാന്‍ വേണ്ടിയാണ് താനിപ്പോള്‍ ഈ കത്തെഴുതുന്നതെന്നും ബിഷപ്പ് പിയറെ യു.എസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് ആര്‍ച്ച് ബിഷപ്പുമായ ജോസ് എച്ച് ഗോമസിനയച്ച കത്തില്‍ പറയുന്നു. ഇതേ വിവരം തന്നെ വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഫെഡറല്‍ അധികാരികളുമായും, തലസ്ഥാന നഗരിയിലെ നയതന്ത്ര വൃന്ദങ്ങളുമായും പങ്കുവെക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. സമര്‍പ്പണ ദിവസം ഉച്ചക്ക് 12 മണിക്ക് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് ബസലിക്കയില്‍ വെച്ച് വാഷിംഗ്‌ടണ്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എല്ലാ നയതന്ത്രജ്ഞരേയും ക്ഷണിക്കുമെന്ന്‍ പറഞ്ഞുകൊണ്ടാണ് അപ്പസ്തോലിക ന്യൂണ്‍ഷോയുടെ കത്ത് അവസാനിക്കുന്നത്. യുക്രൈനിലെ മെത്രാന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 25-ന് വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയേയും യുക്രൈനേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നത്. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുരാഷ്ട്രങ്ങളുടേയും സമര്‍പ്പണത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.
Image: /content_image/News/News-2022-03-18-20:46:36.jpg
Keywords: പാപ്പ

18552
Category: 1
Sub Category:
Heading: വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനത്തില്‍ യുക്രൈനു വേണ്ടി സമാധാന ആഹ്വാനവുമായി ഐറിഷ് സഭ
Content: ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനത്തിൽ യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന യുക്രൈന്‍റെ സമാധാനത്തിന് ആഹ്വാനവുമായി ഐറിഷ് സഭാനേതൃത്വം. വടക്കൻ അയർലൻഡിലെ അർമാഗിലെ ആർച്ച് ബിഷപ്പുമാർ സെന്റ് പാട്രിക് ദിന സന്ദേശത്തിൽ യുക്രൈനിലെ നിരന്തരമായ ബോംബാക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഉപയോഗിക്കാതെ കിടക്കുന്ന സഭയുടെ സ്ഥലങ്ങൾ അഭയാർഥികളെ പാർപ്പിക്കാൻ വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്നു അവർ പറഞ്ഞു. രാജ്യത്തെ സംഘർഷത്തെത്തുടർന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടി അയർലണ്ടിലെ സഭയുടെ സ്വത്തുക്കൾ ഉപയോഗിക്കാനാവുമോയെന്ന് ചിന്തിക്കുന്നുണ്ടെന്നും സഭാനേതൃത്വം പ്രസ്താവിച്ചു. ഐറിഷ് സഭയുടെ പ്രധാനാചാര്യൻ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ, ഈ ആശയം പ്രാരംഭ ഘട്ടത്തിലാണെന്നു പറഞ്ഞു. അഭയാർത്ഥികളെ താന്താങ്ങളുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാൻ ബിഷപ്പുമാര്‍ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. യുക്രൈനിലെ "അർത്ഥരഹിതമായ കൂട്ടക്കൊല അവസാനിപ്പിക്കാൻ സഭാ നേതാക്കള്‍ അഭ്യർത്ഥിച്ചു. പ്രാർത്ഥനയുടെയും ജീവകാരുണ്യത്തിന്റെയും ഐക്യദാർഢ്യം നൽകാതെയും യുക്രൈനിലെ ജനങ്ങള സ്വാഗതം ചെയ്യാതെയും ഈ വർഷം വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ആഘോഷിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യമാണെന്നും അർമാഗിലെ ആർച്ച് ബിഷപ്പുമാർ സംയുക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-03-19-11:12:52.jpg
Keywords: അയര്‍ല

18553
Category: 18
Sub Category:
Heading: ബലപ്രയോഗത്തിലൂടെ കല്ലിട്ട മാടപ്പള്ളി പ്രദേശം മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
Content: മാടപ്പള്ളി: കെ-റെയിലിന് കല്ലു സ്ഥാപിച്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി മലങ്കര കത്തോലിക്ക പള്ളിക്കടുത്തുള്ള സ്ഥലങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. വീടും ഭൂമിയും നഷ്ടപ്പെടുന്ന കൊരണ്ടിത്തറ സാജനുമായി ആർച്ച് ബിഷപ്പ് കാര്യങ്ങൾ സംസാരിച്ചു. വീടും സ്ഥലവും നഷ്ടമാകുന്നവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും പ്രതിഷേധങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തുന്നതും ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരക്കൽ, മാടപ്പള്ളി ഇടവക വികാരി ഫാ. ചാക്കോ പുതിയാപറമ്പിൽ, മാമ്മൂട് ലൂർദ്മാതാ പള്ളി വികാരി റവ. ഡോ.ജോൺ വി.തടത്തിൽ എന്നിവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു. മാടപ്പള്ളി ചെറുപുഷ്പം ഇടവക പരിധിയിലുള്ള കുടുംബങ്ങളുടെ ഭൂമിയിലാണ് കഴിഞ്ഞദിവസം പോലീസ് ബലപ്രയോഗത്തിലൂടെ കല്ലിട്ടത്. സില്‍വര്‍ലൈന്‍ സംബന്ധിച്ച് നാളുകളായി ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഗണിക്കാതെയും വ്യക്തമായ പഠന റിപ്പോര്‍ട്ടുകള്‍ ഇല്ലാതെയും കേന്ദ്രാനുമതി ലഭിക്കാതെയും ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലായെന്നും നിരവധിയാളുകളുടെ ജീവിതവും ഭാവിയും സ്വത്തും സമ്പാദ്യവും എല്ലാം ദുരിതത്തിലാക്കുന്നതും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഈ പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും ചങ്ങനാശേരി അതിരൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2022-03-19-11:22:01.jpg
Keywords:

18554
Category: 1
Sub Category:
Heading: ഒരു ദശാബ്ദത്തിന് ശേഷം പെന്തക്കുസ്ത അനുഭവം സമ്മാനിച്ച് ഡമാസ്കസിലെ ത്രിദ്വിന കോണ്‍ഫറന്‍സ്
Content: ഡമാസ്കസ്: പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം പശ്ചിമേഷ്യന്‍ രാഷ്ട്രമായ സിറിയയില്‍ സംഘടിപ്പിച്ച ത്രിദ്വിന കോണ്‍ഫറന്‍സിന് വിജയകരമായ സമാപനം. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ നടന്ന കോണ്‍ഫറന്‍സ് മാര്‍ച്ച് 17-നാണ് അവസാനിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇതാദ്യമായാണ് ഡമാസ്കസ് ഇത്തരമൊരു കോണ്‍ഫറന്‍സിന് വേദിയാകുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധം അടിച്ചേല്‍പ്പിച്ച ഗുരുതരമായ മാനുഷിക അടിയന്തിരാവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുവാനായി സിറിയയിലെ അപ്പസ്തോലിക കാര്യാലയവും, മെത്രാന്‍ സമിതിയും, പാത്രിയാര്‍ക്കീസുമാരും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ആലപ്പോയിലെ കല്‍ദായ കത്തോലിക്ക മെത്രാനായ അന്റോയിനെ ഓഡോ ആയിരുന്നു കോണ്‍ഫറന്‍സിന്റെ സെക്രട്ടറി. 2011-ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം പാത്രിയാര്‍ക്കീസുമാരും, മെത്രാന്മാരും, പുരോഹിതരും, അത്മായരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സഭയേയും ഇതാദ്യമായി ഒരുമിച്ച് കൊണ്ടുവരുവാന്‍ കഴിഞ്ഞതിനാല്‍ ഇത് പ്രധാനപ്പെട്ട സംഭവമാണെന്നും ശരിക്കും പെന്തക്കുസ്ത അനുഭവത്തില്‍ ജീവിക്കുന്ന പ്രതീതിയാണ് ഈ കോണ്‍ഫറന്‍സ് സമ്മാനിച്ചതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷങ്ങളിലെ കഠിന പ്രയത്നത്തിന്റേയും, ക്ഷമയുടേയും, വിശ്വാസത്തിന്റേയും ഫലങ്ങള്‍ ഇന്നു നമ്മള്‍ കൊയ്യുകയാണെന്നും, ബിഷപ്പ് ഓഡോ പറഞ്ഞു. സിറിയയുടേയും പുതുതലമുറയുടേയും ഭാവിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ബിഷപ്പ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. അപ്പസ്തോലിക ന്യൂണ്‍ഷോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി എന്നിവര്‍ക്ക് പുറമേ, മെല്‍ക്കൈറ്റ്, കാരിത്താസ് ഇന്റര്‍നാഷണല്‍, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ്, എ.വി.എസ്.ഒ പോലെയുള്ള പ്രാദേശിക ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളും വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഏതാണ്ട് ഇരുന്നൂറ്റിഅന്‍പതോളം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോയ സിറിയന്‍ ജനത നേരിട്ട സമാന സംഭവങ്ങളിലൂടെയാണ് ഇപ്പോള്‍ യുക്രൈന്‍ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു കോണ്‍ഫറന്‍സ് വിലയിരുത്തിയിരിന്നു.
Image: /content_image/News/News-2022-03-19-13:53:00.jpg
Keywords: സിറിയ

18555
Category: 18
Sub Category:
Heading: മലയാറ്റൂരിൽ സമയപരിധി നീട്ടി: 24 മണിക്കൂറും മല കയറാം
Content: കാലടി: നോമ്പിന്റെ ത്യാഗം നിറഞ്ഞ കാലയളവിലൂടെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍ മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു മുതൽ 24 മണിക്കൂറും മല കയറാൻ സൗകര്യം. നിലവിൽ രാവിലെ 4 മുതൽ വൈകിട്ട് 7 വരെയാണ് മല കയറാൻ അനുവാദമുണ്ടായിരിന്നത്. കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. വൈദികരുടെ നേതൃത്വത്തിൽ സംഘമായി വരുന്നവർക്കു പ്രത്യേകം കുർബാന നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു.
Image: /content_image/India/India-2022-03-19-14:24:29.jpg
Keywords: മലയാ

18556
Category: 18
Sub Category:
Heading: സാധു ഇട്ടിയവിര ദൈവ സ്നേഹത്തിന്റെയും നേർസാക്ഷ്യം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിലെ ദൈവരാജ്യത്തിന്റെയും ദൈവ സ്നേഹത്തിന്റെയും നേർസാക്ഷ്യമാണെന്നു കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ദൈവം സ്നേഹമാണെന്നു ലോകത്തോടു വിളിച്ചുപറയുക മാത്രമല്ല സ്വന്തം ജീവിത ത്തിലൂടെ ദൈവസ്നേഹം മനുഷ്യർക്കു കാണിച്ചു കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും ബിഷപ്പ് പറഞ്ഞു.സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം അദ്ദേഹത്തിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധു ഇട്ടിയവിരയെക്കുറിച്ച് ഡോ. കച്ചിറമറ്റം ഫൗണ്ടേഷനു വേണ്ടി, ഡോ. സെബാസ്റ്റ്യൻ ഐക്കര തയാറാക്കിയ പുസ്തകം ഇട്ടിയവിരയുടെ കൊച്ചുമകൾ എമ്മ മരിയ ജിജോയ്ക്ക് നൽകി ബിഷപ്പ് പ്രകാശനം ചെയ്തു. രൂപത വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഇമ്മാനുവൽ വട്ടക്കുഴി, ഫാ. ജോസഫ് മാത്തിക്കണ്ടത്തിൽ, മുൻ എം പി ഫ്രാൻസിസ് ജോർജ്, ഫാ ഷിജു, സിസ്റ്റർ ഫിബി ഫ്രാൻസിസ്, കെ. എം പരീത്, മാത്തച്ചൻ പുരയ്ക്കൽ, സണ്ണി ആശാരിപറമ്പിൽ, ഡി. പി. ജോസ്, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, ജിജോ ഇട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-19-14:27:08.jpg
Keywords: സാധു

18557
Category: 1
Sub Category:
Heading: വെടിയേറ്റ് ചികിത്സയിലായിരുന്ന നിയുക്ത മെത്രാൻ മടങ്ങിയെത്തി: മെത്രാഭിഷേകത്തിന് തയാറെടുത്ത് ദക്ഷിണ സുഡാന്‍
Content: റുംബെക്: മാർച്ച് 25 മംഗളവാർത്ത ദിനത്തിലെ മെത്രാഭിഷേക ചടങ്ങുകൾക്ക് ദക്ഷിണ സുഡാനിലെ റുംബക് രൂപത തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന നിയുക്ത മെത്രാൻ ക്രിസ്ത്യൻ കർലാസാരേ രാജ്യത്തേക്ക് മടങ്ങിയെത്തി. ഇറ്റലിയിൽ ജനിച്ച കംമ്പോണി മിഷണറിയായ കർലാസാരേ റുംബക് രൂപതയുടെ മെത്രാനായി കഴിഞ്ഞ വർഷം മാർച്ച് മാസമാണ് നിയമിതനാകുന്നത്. ഏപ്രിൽ മാസം ആദ്യം അദ്ദേഹം രൂപതയിലേക്ക് എത്തിച്ചേർന്നിരുന്നു. ഏപ്രിൽ 26നു ഫാ. കർലാസാരേയുടെ വസതിയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളാണ് വെടിയുതിർത്തത്. ഇരുകാലുകളിലും വെടിയേറ്റ അദ്ദേഹത്തെ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇറ്റലിയിലെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി ദക്ഷിണ സുഡാനിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ജുബാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കർലാസാരേ ദൈവത്തിന് നന്ദി പറയുകയും, തിരികെയെത്താൻ സാധിച്ചതിലുളള സന്തോഷം മാധ്യമപ്രവർത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ആഗോള സഭാനേതൃത്വത്തിനും, പ്രാദേശിക സഭാ നേതൃത്വത്തിനും, വിശ്വാസി സമൂഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ ഒരു സഹോദരനായി കണ്ട് സ്വീകരിച്ച് എല്ലാവർക്കും സേവനം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷ നിയുക്ത മെത്രാൻ പ്രകടിപ്പിച്ചു. മാർച്ച് പതിനാലാം തീയതി വത്തിക്കാനിലെത്തി അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2005ലാണ് ഫാ. ക്രിസ്ത്യൻ കർലാസാരേ ദക്ഷിണ സുഡാനിലെ മലാക്കൽ രൂപതയിൽ സേവനം ചെയ്യാൻ വേണ്ടി എത്തുന്നത്. ബിഷപ്പ് സീസർ മസൊളാരിയുടെ മരണത്തിനുശേഷം 2011 ജൂലൈ മുതൽ റുംബക് രൂപതയിലെ വിശ്വാസികൾ ഒരു പുതിയ മെത്രാനു വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-19-14:52:37.jpg
Keywords: സുഡാ

18558
Category: 1
Sub Category:
Heading: സത്യ വിശ്വാസത്തിന്റെ കാവലാളായ വത്തിക്കാനിലെ യൗസേപ്പിതാവ്
Content: ആഗോള കത്തോലിക്കാ സഭ മാർച്ച് 19ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമ്മദിനമായി ആചരിക്കുകയാണ്. ഈശോയുടെ വളർത്തച്ചന്റെ വിശുദ്ധ ജീവിതത്തെപ്പറ്റി ധ്യാനിക്കുവാനും ആ വത്സലപിതാവിന്റെ പുണ്യജീവിതം മാതൃകയാക്കുവാനുമുളള ഒരു ദിവസം. അതിൽ ഏറ്റവും കൂടുതൽ ധ്യാനവിഷയമാകുന്നത് വിശുദ്ധ യൗസേപ്പിതാവിന് തിരുകുടുംബത്തോടുണ്ടായിരുന്ന കരുതൽ, സ്വന്തം ജീവിതത്തിൽ പുലർത്തിയ നീതിബോധം, ദൈവഹിതത്തോടുളള വിധേയത്വം എന്നിവയാണ്. ഒരുപക്ഷേ, വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ധ്യാനിക്കുവാനുളള ഏറ്റവും എളുപ്പമായ മാർഗ്ഗം അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ജീവിതപുണ്യങ്ങൾ സ്വന്തം ജീവിതത്തിൽ സ്വായത്തമാക്കി ജീവിക്കുന്ന ഇന്നിന്റെ ‘ഔസേപ്പിതാക്കന്മാരുടെ’ ജീവിതത്തിലേക്ക് കണ്ണോടിക്കുക എന്നതായിരിക്കാം. ഇപ്രകാരം മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് യൗസേപ്പ് എന്ന നാമം മാമ്മോദീസാവേളയിൽ സ്വീകരിക്കുകയും, ആ നാമത്തോട് ജീവിതംകൊണ്ട് നീതി പുലർത്തുകയും ചെയ്യുന്ന ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പ. കഴിഞ്ഞ വർഷം ജനുവരിയിൽ മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കാസൽ ഗണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. മാർപ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ അദ്ദേഹത്തിന്റെ താമസത്തെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ തൊണ്ണൂറ്റിനാലാം ജന്മദിനമാണിന്ന്. 1927ലെ ഈസ്റ്റർ രാത്രിയിലാണ് (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്. ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു. കത്തോലിക്കാസഭയിലെ 265-)o മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട്- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം ‘അനുഗ്രഹിക്കപ്പെട്ടവൻ’ എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു. തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്. ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു. സ്ഥാനത്യാഗത്തിനുശേഷം കാസൽ ഗണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ. കത്തോലിക്കാസഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിന്റെ ഉദാത്ത മാതൃകയും ദൈവഹിതത്തിന്റെ നിതാന്ത അന്വേഷിയുമായ യൗസേപ്പ് പാപ്പായ്ക്ക്(ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പയ്ക്ക്) നാമഹേതുക തിരുനാളിന്റെ ഹൃദയംനിറഞ്ഞ ആശംസകളും പ്രാർത്ഥനയും.
Image: /content_image/SocialMedia/SocialMedia-2022-03-19-21:08:24.jpg
Keywords: യൗസേ