Contents

Displaying 18141-18150 of 25088 results.
Content: 18518
Category: 24
Sub Category:
Heading: മാതൃത്വത്തിന് പ്രസവം ഒരു അനിവാര്യതയല്ലായെന്ന് ചിത്രങ്ങള്‍ പറയുമ്പോള്‍...!
Content: യുദ്ധം കൊടുമ്പിരികൊള്ളുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന യുക്രൈനിൽ നിന്നുള്ള മാതൃത്വത്തിന്റെ കാഴ്ചകളാണിത്. അമ്മയാകാൻ പ്രസവിക്കണമെന്നോ, പാലൂട്ടണമെന്നോയില്ല. തന്റെ വിളിയെ കുറിച്ചുള്ള ബോധ്യവും പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവ സാദൃശ്യം വരിക്കാനുള്ള ഇച്ഛാശക്തിയും മാത്രം മതി.നമുക്കിടയിൽ സാധാരണക്കാരെങ്കിലും, അവരാരും ദൈവസന്നിധിയിൽ നിസ്സാരക്കാരായിരുന്നില്ല. അനാഥരായവരെ സനാഥരാക്കുന്ന ദൈവവിളിയ്ക്ക് തീക്ഷണതയോടെ മറുപടി കൊടുത്തവർ. ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട്, ജീവിതം തന്നെ നിരർത്ഥകമായിയെന്ന് തോന്നിയവർക്ക് ശരണമേകിയവർ...... ജനിച്ച നാടിനെയും ഭൂപ്രദേശത്തേയും വിട്ട് പഠനത്തിനും ജീവിതസന്ധാരണത്തിനുമായി യുക്രൈനിൽ വന്ന് , സർവ്വതും നഷ്ടപ്പെട്ടവർക്ക് ഭാഷയും സംസ്ക്കാരവും നോക്കാതെ ഭക്ഷണവും അഭയവും നൽകിയവർ. യുദ്ധത്തിലും അതിന്റെ നേർകാഴ്ചകളിലും മാനസികമായും ശാരീരികമായും തളർന്നവർക്ക്, കാവൽ ദൂതന്റെ കരുതലുമായി സ്നേഹവും പരിചരണവുമേകിയവർ..! മൃതശരീരങ്ങൾ വലിയ കുഴിമാടങ്ങളൊരുക്കി കൂട്ടിയിട്ടു സംസ്ക്കരിക്കുന്ന കാഴ്ചകളിൽ ഉറ്റവരേയും ഉടയവരേയും തിരഞ്ഞ്, സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടവർക്ക് അത്താണിയായി പ്രകാശം പരത്തുന്നവർ.. ചിത്രങ്ങൾ, ചില സൂചനകളാണ്.....വ്യാപകമായി വിമർശനമേറ്റു വാങ്ങേണ്ടി വരുന്ന സന്യസ്തരുടെ കാരുണ്യത്തിന്റെയും സഹഗമനത്തിന്റേയും സൂചനകൾ. നിസ്സാര കാര്യങ്ങൾക്കു പോലും വ്യാപക പഴി കേൾക്കേണ്ടി വരുന്ന, അവരുടെ നൻമയുടെ സൗരഭ്യം തുളുമ്പുന്ന സൂചനകൾ. വിമർശനങ്ങളും കുറ്റപ്പെടുത്തലും തങ്ങളെ സമൂഹത്തിൽ കർമ്മനിരതരും കർത്തവ്യനിരതരുമാക്കുന്നതിന്റെ അടയാളങ്ങൾ. ഇത് , ഒറ്റപ്പെട്ട നൻമകളല്ല; സഹസ്രാബ്ദങ്ങളുടെ ആത്മീയപരമ്പര്യത്തിൽ അവർ ആർജ്ജിച്ചെടുത്ത സാമൂഹ്യ നൻമയും പ്രതിബദ്ധതയുമാണ്. ഒരു വഴി വിളക്കിന് , ഒരു വലിയ ഭൂപ്രദേശത്തെ പ്രകാശമാനമാക്കാൻ കഴിഞ്ഞെന്നു വരില്ല; പക്ഷേ അതു നിലനിൽക്കുന്ന പ്രദേശത്ത് ചൂടും തണുപ്പും സാഹചര്യവും വകവെക്കാതെ അവ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും. (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )
Image: /content_image/SocialMedia/SocialMedia-2022-03-14-16:03:57.jpg
Keywords:
Content: 18519
Category: 24
Sub Category:
Heading: മാതൃത്വത്തിന് പ്രസവം ഒരു അനിവാര്യതയല്ലായെന്ന് ചിത്രങ്ങള്‍ പറയുമ്പോള്‍...!
Content: യുദ്ധം കൊടുമ്പിരികൊള്ളുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന ഉക്രൈനിൽ നിന്നുള്ള മാതൃത്വത്തിന്റെ കാഴ്ചകളാണിത്. അമ്മയാകാൻ പ്രസവിക്കണമെന്നോ, പാലൂട്ടണമെന്നോയില്ല. തന്റെ വിളിയെ കുറിച്ചുള്ള ബോധ്യവും പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവ സാദൃശ്യം വരിക്കാനുള്ള ഇച്ഛാശക്തിയും മാത്രം മതി.നമുക്കിടയിൽ സാധാരണക്കാരെങ്കിലും, അവരാരും ദൈവസന്നിധിയിൽ നിസ്സാരക്കാരായിരുന്നില്ല. അനാഥരായവരെ സനാഥരാക്കുന്ന ദൈവവിളിയ്ക്ക് തീക്ഷണതയോടെ മറുപടി കൊടുത്തവർ. ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട്, ജീവിതം തന്നെ നിരർത്ഥകമായിയെന്ന് തോന്നിയവർക്ക് ശരണമേകിയവർ...... ജനിച്ച നാടിനെയും ഭൂപ്രദേശത്തേയും വിട്ട് പഠനത്തിനും ജീവിതസന്ധാരണത്തിനുമായി ഉക്രൈനിൽ വന്ന് , സർവ്വതും നഷ്ടപ്പെട്ടവർക്ക് ഭാഷയും സംസ്ക്കാരവും നോക്കാതെ ഭക്ഷണവും അഭയവും നൽകിയവർ. യുദ്ധത്തിലും അതിന്റെ നേർകാഴ്ചകളിലും മാനസികമായും ശാരീരികമായും തളർന്നവർക്ക്, കാവൽ ദൂതന്റെ കരുതലുമായി സ്നേഹവും പരിചരണവുമേകിയവർ..! മൃതശരീരങ്ങൾ വലിയ കുഴിമാടങ്ങളൊരുക്കി കൂട്ടിയിട്ടു സംസ്ക്കരിക്കുന്ന കാഴ്ചകളിൽ ഉറ്റവരേയും ഉടയവരേയും തിരഞ്ഞ്, സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടവർക്ക് അത്താണിയായി പ്രകാശം പരത്തുന്നവർ ...... ചിത്രങ്ങൾ, ചില സൂചനകളാണ്.....വ്യാപകമായി വിമർശനമേറ്റു വാങ്ങേണ്ടി വരുന്ന സന്യസ്തരുടെ കാരുണ്യത്തിന്റെയും സഹഗമനത്തിന്റേയും സൂചനകൾ. നിസ്സാര കാര്യങ്ങൾക്കു പോലും വ്യാപക പഴി കേൾക്കേണ്ടി വരുന്ന, അവരുടെ നൻമയുടെ സൗരഭ്യം തുളുമ്പുന്ന സൂചനകൾ. വിമർശനങ്ങളും കുറ്റപ്പെടുത്തലും തങ്ങളെ സമൂഹത്തിൽ കർമ്മനിരതരും കർത്തവ്യനിരതരുമാക്കുന്നതിന്റെ അടയാളങ്ങൾ. ഇത് , ഒറ്റപ്പെട്ട നൻമകളല്ല; സഹസ്രാബ്ദങ്ങളുടെ ആത്മീയപരമ്പര്യത്തിൽ അവർ ആർജ്ജിച്ചെടുത്ത സാമൂഹ്യ നൻമയും പ്രതിബദ്ധതയുമാണ്. ഒരു വഴി വിളക്കിന് , ഒരു വലിയ ഭൂപ്രദേശത്തെ പ്രകാശമാനമാക്കാൻ കഴിഞ്ഞെന്നു വരില്ല; പക്ഷേ അതു നിലനിൽക്കുന്ന പ്രദേശത്ത് ചൂടും തണുപ്പും സാഹചര്യവും വകവെക്കാതെ അവ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും. (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )
Image: /content_image/SocialMedia/SocialMedia-2022-03-14-16:04:38.jpg
Keywords: സന്യാസ, സമര്‍
Content: 18521
Category: 14
Sub Category:
Heading: ബൈബിള്‍ സംഭവങ്ങളെ സ്ഥിരീകരിക്കുന്ന പുരാതന ഹീബ്രു മുദ്രണം ഇസ്രായേലിന് കൈമാറാൻ തുർക്കി
Content: ജെറുസലേം: തുർക്കി ആർക്കിയോളജി മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുന്ന പുരാതന സീലോഹ മുദ്രണം ഇസ്രായേലിന് കൈമാറാൻ തുർക്കി സന്നദ്ധത അറിയിച്ചു. ഇസ്രായേലി സർക്കാർ പ്രതിനിധിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുർക്കിയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ വിഷയം ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു. ഹെസക്കിയ രാജാവിന്റെ ഭരണകാലത്ത് സീലോഹ കുളത്തിൽ നിന്നും ദാവീദിന്റെ പട്ടണത്തിലേക്ക് വെള്ളം കൊണ്ടുപോകാൻ തുരങ്കം നിർമ്മിച്ചുവെന്ന് ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവത്തിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് സീലോഹ മുദ്രണം കണക്കാക്കപ്പെടുന്നത്. ഇസ്രായേലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മതപരവും, ചരിത്രപരവുമായി അമൂല്യമായ വസ്തു തുർക്കിക്ക് കൈമാറാമെന്ന് ഇസ്രായേൽ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി കൂട്ടിച്ചേർത്തു. എന്നാൽ തുർക്കി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ നിലവിലുള്ള ഏറ്റവും പുരാതന ഹീബ്രു മുദ്രണങ്ങളിൽ ഉൾപ്പെടുന്നതാണ് സീലോഹ മുദ്രണം. 2700 വർഷം പഴക്കമുള്ള മുദ്രണം തിരികെ ലഭിക്കാൻ ഇസ്രായേൽ ഏറെക്കാലമായി ശ്രമം നടത്തി വരികയായിരുന്നു. 2007-ല്‍ ഇസ്രായേൽ രാജ്യം സ്ഥാപിതമായതിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സീലോഹ മുദ്രണം പൊതു പ്രദർശനത്തിന് വെക്കാൻ നൽകുമോയെന്ന് അന്നത്തെ ഇസ്രായേലി പ്രസിഡന്റായിരുന്ന ഷിമോൺ പെരസ് തുർക്കി പ്രസിഡന്റ് അബ്ദുള്ള ഗുളളിനോട് അഭ്യർത്ഥന നടത്തിയിരുന്നു. ഗുളള് ആദ്യം സമ്മതം മൂളിയെങ്കിലും ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് ഇത് നടക്കാതെ വരികയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-14-18:25:00.jpg
Keywords: പുരാതന, ഹീബ്രു
Content: 18522
Category: 1
Sub Category:
Heading: “ദൈവ നാമത്തില്‍ പറയുന്നു, ഈ കൂട്ടക്കൊല അവസാനിപ്പിക്കുക”: യുക്രൈനു നേരെയുള്ള ആക്രമണങ്ങളില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കെതിരെ റഷ്യ നടത്തിയ പ്രാകൃതമായ ആക്രമണത്തെ അപലപിച്ചും ഭീകര യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനക്ക് ശേഷം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. യുദ്ധം അവസാനിപ്പിക്കുവാന്‍ വേണ്ടിയുള്ള സാധാരണക്കാരുടെ ചിന്തയോടൊപ്പം വേദന നിറഞ്ഞ ഹൃദയത്തോടെ താനും ചേരുന്നുവെന്നും പാപ്പ പറഞ്ഞു. ദൈവനാമത്തിൽ, ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേൾക്കണമെന്നും കൂട്ടക്കൊല നിർത്തണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 9ന് മരിയുപോളിലെ മെറ്റേര്‍ണിറ്റി ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വലിയ കുഴിയെടുത്ത് കുഴിച്ച് മൂടിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം മതിയാക്കണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചു കൊണ്ട് പാപ്പ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കന്യകാമാതാവിന്റെ നാമധേയത്തിലുള്ള നാലു ലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന മരിയുപോള്‍ നഗരം ഒരു രക്തസാക്ഷി നഗരമായി മാറിക്കഴിഞ്ഞുവെന്നും, ഒരു സെമിത്തേരിയായി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. “ദൈവം സമാധാനത്തിന്റെ ദൈവം മാത്രമാണ്, അവൻ യുദ്ധത്തിന്റെ ദൈവമല്ല, അക്രമത്തെ പിന്തുണയ്ക്കുന്നവർ അവിടുത്തെ നാമത്തെ അശുദ്ധമാക്കുന്നു. കഷ്ടപ്പെടുന്നവർക്കുവേണ്ടി നമുക്ക് നിശബ്ദമായി പ്രാർത്ഥിക്കാം, സമാധാനത്തിനുവേണ്ടിയുള്ള ഉറച്ച മനസ്സിലേക്ക് ദൈവം അവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. യുണൈറ്റഡ് റെഫ്യൂജി ഏജന്‍സിയുടെ കണക്കനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച വരെ ഏതാണ്ട് 25 ലക്ഷത്തോളം ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും അയല്‍രാജ്യമായ പോളണ്ടിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇക്കഴിഞ്ഞ വിഭൂതി തിരുനാള്‍ ദിവസം യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനദിനമായി ആചരിക്കണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ആഹ്വാനം ചെയ്തിരിന്നു. സമാധാന ശ്രമത്തിനും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും രണ്ട് കര്‍ദ്ദിനാളുമാരെ പാപ്പ യുക്രൈനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-14-21:16:58.jpg
Keywords: പാപ്പ
Content: 18523
Category: 18
Sub Category:
Heading: നീരീശ്വരത്വവും വർഗീയതയും രാജ്യത്തെ വേട്ടയാടുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത്
Content: കൊച്ചി: നീരീശ്വരത്വവും വർഗീയതയും വേട്ടയാടുന്ന അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മതേതര മൂല്യങ്ങളും, ഭരണ ഘടന ഉറപ്പുതരുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന നേതൃ ത്വ പരിശീലന ക്യാമ്പിന്റെ (ഇഗ്നൈറ്റ് 2022) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതിക്കും അസമത്വങ്ങൾക്കും അക്രമസംസ്കാരത്തിനുമെതിരേ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്താൻ ശക്തമായ നിലപാടുകളുമായി കത്തോലിക്ക കോൺഗ്രസ് മുന്നേറണം. നിരീശ്വരത്വത്തിനും വർഗീയതയ്ക്കുമെതിരേ കത്തോലിക്ക കോൺഗ്രസ് എക്കാലവും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് എക്കാലവും ശക്തമായി തുടരട്ടെയെന്നും മാർ താഴത്ത് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിൽ പി.ജെ. ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ എംപി, അഡ്വ. ഡീൻ കുര്യാക്കോസ് എം പി. ജോർജ് കുര്യൻ തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ മോഡറേറ്ററായി. ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റി അവാർഡ് ജേതാവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ജോമി മാത്യു, മികച്ച മാധ്യമ പ്രവർത്തകനുള്ള സ്കാർഫ് ഇന്ത്യ ദേശീയ പുരസ്കാരം നേടിയ ദീപിക സ്റ്റാഫ് റിപ്പോർട്ടർ സിജോ നാടത്ത് എന്നിവരെ ആദരിച്ചു.
Image: /content_image/India/India-2022-03-15-10:54:01.jpg
Keywords: കോണ്‍
Content: 18524
Category: 18
Sub Category:
Heading: പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ്
Content: കോട്ടയം: ദൈവശാസ്ത്രപഠനത്തിലൂടെ കാരുണ്യത്തിന്റെയും പ്രേഷിത മനോഭാവത്തിന്റെയും മുഖങ്ങളും പ്രായോഗിക കാര്യങ്ങളെ വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള തിരിച്ചറിവും ഉണ്ടാകണമെന്നു മാർ മാത്യു മൂലക്കാട്ട്. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു 2021-22 വർഷം പൗരോഹിത്യം സ്വീകരിച്ച 41 വൈദികരുടെ കൂട്ടായ്മയും പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ 111 പേർക്ക് ബിരുദവും ബിരുദാനന്തരബിരുദവും സമ്മാനിച്ച ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് സിറിയൻ സഭയിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട പൗരസ്ത്യ വിദ്യാപീഠത്തിലെ വിദ്യാർഥിയായ റമ്പാൻ ഗീർവർഗീസ് കൊച്ചുപറമ്പിലിനെ മാർ മാത്യു മൂലക്കാട്ട് അനുമോദിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, കോതമംഗലം രൂപത വികാരി ജനറാളും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ ചരിത്ര അധ്യാപകനുമായ റവ. ഡോ. പയസ് മലേകണ്ടത്തിൽ, കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് (ഐ ഇസിഎൽ) ഡയറക്ടർ റവ. ഡോ. ജയിംസ് തലച്ചെല്ലൂർ, പൗരസ്ത്യ വിദ്യാപീഠം രജിസ്ട്രാർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത്, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-15-11:38:10.jpg
Keywords: പൗരസ്ത്യ
Content: 18525
Category: 11
Sub Category:
Heading: 60 യുക്രൈൻ സ്വദേശികൾക്ക് അഭയകേന്ദ്രമായി സ്പെയിനിലെ കത്തോലിക്ക സെമിനാരി
Content: ടറസോണ: യുദ്ധകെടുതി മൂലം യുക്രൈനിൽ നിന്നെത്തിയ 60 പേർക്ക് സ്പെയിനിലെ ടറസോണ രൂപതയുടെ സെമിനാരി അഭയകേന്ദ്രമായി. ഞായറാഴ്ചയാണ് പോളിഷ്- യുക്രേനിയൻ അതിർത്തിയിൽ നിന്നും ഏതാനും വോളണ്ടിയർമാരോടൊപ്പം അഭയാർത്ഥികൾ സ്പെയിനിലെ സെമിനാരിയിലെത്തിയത്. ടറസോണ മെത്രാൻ യുസേബിയോ ഇഗ്നേഷിയോ ഹെർണാഡസ്, നഗരത്തിന്റെ മേയർ ലൂയിസ് ജോസ് അരേച്ചിയ, സെമിനാരി റെക്ടർ ജോസ് ലൂയിസ് സോഫിൻ തുടങ്ങിയവരും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ജനങ്ങളും അവരെ ഹാർദ്ദവമായി സ്വീകരിച്ചു. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. അഭയാർത്ഥികളായി എത്തിയവരെ സ്വീകരിക്കാനും, അവർക്ക് സ്വന്തം ഭവനം പോലെ സൗകര്യങ്ങളൊരുക്കാനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധിക്കുന്ന എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ബിഷപ്പ് ഹെർണാഡസ് പറഞ്ഞു. വോളണ്ടിയർമാരായി എത്തിയവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. യുദ്ധം ആരംഭിച്ച സമയത്ത് യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്ന് രൂപത ചിന്തിച്ചുവെന്നും, അങ്ങനെയാണ് രൂപതയിലെ സംവിധാനങ്ങൾ നൽകാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ബിഷപ്പ് വിശദീകരിച്ചു. സെമിനാരിയിൽ എത്തിച്ചേർന്ന അഭയാർത്ഥികളും, വോളണ്ടിയർമാരും സഭ കാണിക്കുന്ന കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞു.
Image: /content_image/News/News-2022-03-15-11:50:28.jpg
Keywords: യുക്രൈ
Content: 18526
Category: 1
Sub Category:
Heading: മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍
Content: റോം: യുക്രൈന്‍ - റഷ്യ യുദ്ധ പ്രതിസന്ധിയ്ക്കിടെ പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. യുദ്ധം അവസാനിപ്പിക്കണമെന്ന് ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു. മോസ്കോയും കീവും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള തന്റെ ലഭ്യത സ്ഥിരീകരിച്ചുകൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവനാമത്തിൽ യുദ്ധം നിർത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ കർദ്ദിനാൾ പരോളിൻ ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞു. സംഭവിക്കുന്ന എല്ലാത്തിനും അറുതി വരുത്താൻ ഒരു വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യമെന്നും സഭ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-15-14:47:41.jpg
Keywords: പരോളിന്‍
Content: 18527
Category: 1
Sub Category:
Heading: യുക്രൈനില്‍ ആയിരത്തോളം പേരുടെ അഭയകേന്ദ്രമായിരുന്ന ക്രിസ്ത്യന്‍ ആശ്രമത്തിന് നേരെ റഷ്യന്‍ ആക്രമണം
Content: കീവ്: യുദ്ധത്തിന്റെ ഭീകരമായ പ്രതിസന്ധികള്‍ക്ക് മധ്യേ യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം പേരുടെ അഭയകേന്ദ്രമായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ആശ്രമം റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഡോണെട്സ്കിലെ സ്വ്യാട്ടോഗോര്‍സ്ക് ലാവ്രാ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ആശ്രമമാണ് കഴിഞ്ഞ ദിവസം രാത്രിയിലെ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള പാലത്തില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് ബോംബ്‌ പതിച്ചതെന്നു ആശ്രമാധികാരികള്‍ പറയുന്നു. ആശ്രമം തകര്‍ന്നതോടെ അതില്‍ അഭയം പ്രാപിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ പോകുവാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണെന്നും, ഭാഗ്യവശാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും 'ഡെയിലി മെയില്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ആശ്രമത്തിന്റെ ജനലുകളും, വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്നു. ബോംബ്‌ പതിക്കുമ്പോള്‍ ആശ്രമത്തില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ ഉണ്ടായിരുന്നെന്ന്‍ ഡോണെട്സ്ക് ഒബ്ലാസ്റ്റിലെ മേയര്‍ പാവ്ലോ കിറിലെങ്കോ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, മുപ്പതോളം പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകള്‍ പറ്റിയിട്ടുള്ളതായും മേയറുടെ പോസ്റ്റില്‍ പറയുന്നു. 200 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം അഭയാര്‍ത്ഥികളാണ് നിലവില്‍ ആശ്രമത്തിലുള്ളത്. പ്രദേശവാസികളും അഭയാര്‍ത്ഥികളുമായി ഏതാണ്ട് പതിനായിരത്തോളം പേരാണ് സ്വ്യാട്ടോഗോര്‍സ്ക് നഗരത്തില്‍ ഇപ്പോള്‍ ഉള്ളത്. കടുത്ത തണുപ്പില്‍ ആശ്രമ സമുച്ചയത്തിന് ചൂടുപകരുവാനുള്ള ഊര്‍ജ്ജസ്രോതസ്സ് വൈദ്യുതി ആയതിനാല്‍ ആശ്രമത്തിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് നഗരാധികാരികള്‍.
Image: /content_image/News/News-2022-03-15-18:11:43.jpg
Keywords: യുക്രൈ
Content: 18528
Category: 1
Sub Category:
Heading: നോമ്പ് ആവശ്യത്തിലിരിക്കുന്നവരെ തേടിപ്പോകാനുള്ള സവിശേഷ സമയമെന്ന് പാപ്പ
Content: റോം: ആവശ്യത്തിലിരിക്കുന്നവരെ ഒഴിവാക്കാനല്ല, പ്രത്യുത, തേടിപ്പോകാനുള്ള സവിശേഷ സമയമാണ് നോമ്പെന്നു ഫ്രാന്‍സിസ് മാർപാപ്പ. “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി ഇന്ന് ചൊവ്വാഴ്‌ച (15/03/22) പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്. “ആവശ്യത്തിലിരിക്കുന്നവരെ ഒഴിവാക്കാനല്ല, അന്വേഷിക്കാനുള്ള അനുകുലസമയമാണ് നോമ്പ്; ഒരു നല്ല വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നവരെ, അവഗണിക്കാനല്ല വിളിക്കാനുള്ള സമയം; ഏകാന്തത അനുഭവിക്കുന്നവരെ ഉപേക്ഷിക്കാനല്ല സന്ദർശിക്കാനുള്ള സമയം”- പാപ്പ ട്വിറ്ററിൽ കുറിച്ചു. വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് അടക്കം 9 ഭാഷകളില്‍ ലഭ്യമാണ്.
Image: /content_image/News/News-2022-03-15-22:42:57.jpg
Keywords: പാപ്പ