Contents

Displaying 18101-18110 of 25088 results.
Content: 18478
Category: 1
Sub Category:
Heading: യെമനിൽ ഐ‌എസ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ കൊല്ലപ്പെട്ടിട്ട് ആറു വർഷം
Content: ഏഡന്‍: യെമനിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ ദാരുണമായി കൊല്ലപ്പെട്ടിട്ട് ആറു വർഷം. 2016 മാർച്ച് നാലാം തീയതിയാണ് ഏഡനില്‍ പ്രായമായവരെ ശുശ്രൂഷിക്കാൻ വൃദ്ധസദനം നടത്തി വരികയായിരുന്നു മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ നാല് അംഗങ്ങൾ ഉള്‍പ്പെടെ പതിനാറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. മാർച്ച് നാലാം തീയതി രാവിലെയാണ് ആക്രമണം ഉണ്ടാകുന്നത്. വിശുദ്ധ കുർബാന ചൊല്ലാൻ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലില്‍ അവിടെയെത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ സ്ഥലത്ത് എത്തിയതറിഞ്ഞ് സന്യാസിനികൾ രണ്ടു വശത്തേക്ക് ഓടി. ഇതിനിടയിൽ സിസ്റ്റർ സാലി ഫാ.ടോമിന് മുന്നറിയിപ്പ് നൽകാൻ വേണ്ടി അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. സിസ്റ്റർ റെജിനേറ്റ്, സിസ്റ്റർ ജൂഡിത് എന്നീ രണ്ടു സന്യാസിനികളെയാണ് തീവ്രവാദികൾ ആദ്യം പിടികൂടിയത്. തീവ്രവാദികൾ അവരെ ബന്ധിക്കുകയും, തലയിൽ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. 'സന്യാസികളെ കൊല്ലരുത്' എന്ന് അപേക്ഷിച്ച ജോലിക്കാരെയും തീവ്രവാദികൾ വധിച്ചു. പിന്നീട് ക്രൂരമായി സന്യാസിനികളുടെ തല തീവ്രവാദികൾ തകർത്തു. സിസ്റ്റർ ആൻസലേം, സിസ്റ്റർ മാർഗരീത്ത എന്നീ സന്യാസിനികൾക്കും ഇതേ അവസ്ഥ തന്നെയുണ്ടായി. ഇതിനിടയില്‍ സിസ്റ്റർ സാലി റഫ്രിജറേറ്റർ റൂമിൽ ഒളിച്ചു. മൂന്നുതവണ തീവ്രവാദികൾ ഈ മുറിയിൽ പ്രവേശിച്ചെങ്കിലും അവർക്ക് സിസ്റ്ററിനെ കണ്ടെത്താൻ സാധിച്ചില്ല. ചാപ്പലിൽ ഉണ്ടായിരുന്ന വാഴ്ത്തിയ തിരുവോസ്തി സ്വീകരിച്ചതിനു പിന്നാലെ ഫാ. ടോമിനെ തീവ്രവാദികള്‍ കണ്ടെത്തി. .അവിടെ ഉണ്ടായിരുന്ന സക്രാരി, ക്രൂശിതരൂപം, ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവയും തീവ്രവാദികൾ നശിപ്പിച്ചു. ഒമാൻ സർക്കാരിന്റെയും, ഇന്ത്യൻ സർക്കാരിന്റെയും ആവശ്യം അംഗീകരിച്ചുകൊണ്ട് 18 മാസങ്ങൾക്കു ശേഷം 2017 സെപ്റ്റംബർ 12നാണ് ഫാ.ടോമിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മോചിപ്പിക്കുന്നത്. കൊല്ലപ്പെട്ട സന്യാസികള്‍ക്ക് 'രക്തസാക്ഷികൾ' എന്ന വിശേഷണം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക്ക് വികാറായിരുന്ന ബിഷപ്പ് പോൾ ഹിൻഡർ നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-07-12:26:02.jpg
Keywords: യെമ
Content: 18479
Category: 1
Sub Category:
Heading: ഭാരതത്തിലെ മുന്‍ വത്തിക്കാന്‍ സ്ഥാനപതി കർദ്ദിനാൾ കാച്ചവില്ലൻ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ കർദ്ദിനാൾ അഗൊസ്തീനൊ കാച്ചവില്ലൻ കാലം ചെയ്തു. 1981- 1990 കാലയളവില്‍ അപ്പസ്തോലിക് പ്രോന്യൂണ്‍ഷോയായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അഗൊസ്തീനോ ശനിയാഴ്‌ച (05/03/22) രാവിലെ വത്തിക്കാനിലെ വസതിയിൽവെച്ചായിരുന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 95 വയസ്സായിരുന്നു പ്രായം. സംസ്കാര ശുശ്രൂഷകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദ്ദിനാൾ ജിയോവാണി ബത്തിമാറേയുടെ മുഖ്യകാർമികത്വത്തിൽ ഇന്നു നടക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശം നല്‍കും. 1926 അഗസ്റ്റ്14ന് ഇറ്റലിയിലെ നൊവാലെ ദി വൽദാഞ്ഞൊയിൽ ജനിച്ച അദ്ദേഹം 1949 ജൂൺ 26-ന് പൗരോഹിത്യം സ്വീകരിച്ചു. 1976 ഫെബ്രുവരി 28-ന് ആർച്ചുബിഷപ്പായി അഭിഷിക്തനായി. 2001 ഫെബ്രുവരി 21-ന് കർദ്ദിനാൾ. സ്ഥാനത്തേക്കുയർത്തപ്പെട്ടു. വിവിധ നാടുകളിൽ പരിശുദ്ധസിംഹാസനത്തിൻറെ നയന്ത്ര കാര്യാലയങ്ങളിൽ സേവനം ചെയ്തു. 1976 മുതൽ 1981 വരെ കെനിയയിൽ അപ്പസ്തോലിക് നുൺഷോയായി സേവനം ചെയ്തു. 1981 മുതൽ 1990 വരെ ഇന്ത്യയിലെയും 1985 മുതൽ 1990 വരെ നേപ്പാളിലെയും 1990 മുതൽ 1998 വരെ അമേരിക്കൻ ഐക്യനാടുകളിലെയും അപ്പസ്തോലിക് പ്രോനുൺഷ്യോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർദ്ദിനാൾ കാച്ചവില്ലൻറെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 212 ആയി കുറഞ്ഞു ഇവരിൽ 119 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 93 പേർ 80 വയസ്സു കഴിഞ്ഞതിനാല്‍ അവർക്ക് ഈ വോട്ടവകാശം ഇല്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-07-13:21:20.jpg
Keywords: വത്തിക്കാ
Content: 18480
Category: 13
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകന്‍ ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിനൊന്നാമത് ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ക്രൈസ്തവരും, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മൂന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനില്‍ എത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി ഓള്‍ സെയിന്റ്സ് ദേവാലയത്തിലെത്തി ഷഹബാസ് ഭാട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാക്കിസ്ഥാനിലെ മതന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഭട്ടി 2011 മാര്‍ച്ച് 2-നാണ് കൊല്ലപ്പെടുന്നത്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അനുസ്മരണ ചടങ്ങില്‍ ‘വോയിസ് ഓഫ് ജസ്റ്റിസ്’ പ്രസിഡന്റ് ജോസഫ് ജാന്‍സന്‍, അവകാശ സംരക്ഷണത്തിന് വേണ്ടിയും, തീവ്രവാദവും വിവേചനവും ഇല്ലാതാക്കുന്നതിനും ഭാട്ടി നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഷഹബാസ് ഭാട്ടിയെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. സെനറ്റില്‍ കൂടുതല്‍ ന്യൂനപക്ഷ പ്രാതിനിധ്യം, സര്‍ക്കാര്‍ ജോലികളില്‍ 5% ന്യൂനപക്ഷ സംവരണം, ഓഗസ്റ്റ് 11 ന്യൂനപക്ഷ ദിനമായി പ്രഖ്യാപിക്കല്‍ തുടങ്ങി മന്ത്രിയായിരുന്ന കാലത്ത് ഭട്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ചടങ്ങില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷ്കിനാസ് ഖോഖാര്‍ പറഞ്ഞു. ‘തീവ്രവാദത്തിനെതിരേയുള്ള പോരാട്ടവും, ജിന്നയുടെ വീക്ഷണത്തിലുണ്ടായിരുന്ന പാക്കിസ്ഥാന് വേണ്ടിയുള്ള ശ്രമങ്ങളും ഇരട്ടിയാക്കുക’ എന്നതാണ് ഭാട്ടിയെ ഓര്‍മ്മിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ജോണ്‍സണ്‍ റോബര്‍ട്ട് പറഞ്ഞു. പാക്കിസ്ഥാനില്‍ നിരവധി ന്യൂനപക്ഷ സംഘടനകള്‍ക്ക് അടിത്തറയിട്ട വ്യക്തികൂടിയാണ് ഭട്ടി. 2016-ല്‍ ഷഹബാസ് ഭാട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-07-19:30:08.jpg
Keywords: ന്യൂനപക്ഷ
Content: 18481
Category: 18
Sub Category:
Heading: ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് സമാപനം
Content: കോട്ടയം: ക്നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശ യാത്രയ്ക്ക് കോട്ടയത്ത് ഉജ്വല സമാപനം. കോട്ടയം അതിരൂപതയിലെ അൽമായ സം ഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇന്നലെ വൈകുന്നേരം 5.30ന് കെ കെ റോഡിൽ ഏലിയാ കത്തീഡ്രലിനു മുമ്പിലെത്തിയ യാത്രയെ വാദ്യമേളങ്ങളുടെയും മാർഗംകളി, ഫ്ളാഷ് മോബ് ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോ ടെ സ്വീകരിച്ചു. മുത്തുക്കുടകളും പേപ്പൽ പതാകകളും പരമ്പരാഗത വേഷങ്ങളണി ഞെത്തിയ ആളുകളും ക്നാനായ സമുദായത്തിന്റെ ഇഴയടുപ്പത്തിന്റെ നേർസാക്ഷ്യ മായി നടവിളികളുടെയും പുരാതന പാട്ടുകളുടെയും അകമ്പടിയോടെ അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേർന്ന യാത്രയെ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹാ യ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവ രുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്രിസ്തുരാജ കത്തീഡ്രൽ അങ്കണത്തിൽ നിർമാണം പൂർത്തിയാക്കിയ ക്നായി തോ മായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും പ്രതിമ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു. കുടിയേറ്റ അനുസ്മരണദിനാചരണ സമ്മേളനം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള സഭയുടെയും പൊതുസമൂഹത്തിന്റെയും വളർച്ചയ്ക്ക് ക്നാനായ സമൂഹത്തിന്റെ ശ്രേഷ്ഠമായ പങ്കാളിത്തമാണുള്ളതെന്നും ക്നാനായ സഭാസമുദായത്തിന്റെ ഇഴയടുപ്പത്തിനും സ്വത്വ ബോധം വർ ധിപ്പിക്കാനും യാത്രയ്ക്ക് കഴിഞ്ഞെന്നും മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. സമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയി കുട്ടിയാങ്കൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ. തോമസ് ആ നിമൂട്ടിൽ, ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡന്റ് ലിൻസി രാജൻ, കെ സിവൈഎൽ പ്രസിഡന്റ് ലിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-08-11:04:46.jpg
Keywords: ക്നാനായ
Content: 18482
Category: 14
Sub Category:
Heading: നിറകൂട്ടുകളില്‍ വിസ്മയം ഒരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
Content: തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീവിതത്തിന്റെ സന്തോഷത്തിനു നിറം പകർന്ന് ഒരു സന്യാസിനി. സെന്റ് ഫിലിപ്പ് നേരി സന്യാസിനി സമൂഹാംഗമായ സിസ്റ്റർ സാന്ദ്ര സോണിയയുടെ മികച്ച ചിത്രങ്ങൾ കാൻവാസുകളിൽ മാത്രമല്ല, ദേവാലയങ്ങളിലും സെമിനാരികളിലും സ്കൂളുകളിലും ഇടം പിടിച്ചു. തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ സിസ്റ്റർ സാന്ദ്ര ആർ ഓൺലൈൻ പ്രദർശനമുൾപ്പെടെ 26 ചിത്രകലാ പ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. 16 ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. 2019 ൽ മുഖ്യമന്ത്രി കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി നൽകിയ പ്രളയ അതിജീവനത്തിന്റെയും നവോത്ഥാനത്തിന്റെയും സന്ദേശമുൾക്കൊള്ളുന്ന കത്തിൽ സിസ്റ്റർ സാന്ദ്ര വരച്ച ചിത്രങ്ങളും ചേർത്തിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഒറ്റമൈന എന്ന ഷോർട്ട് ഫിലിമിൽ സിസ്റ്ററുടെ പെയിന്റിംഗ് അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്തലാംപാടം സെന്റ് ഫിലിപ്പ് നേരി കോൺവെന്റ് അംഗമായ സിസ്റ്റർ സാന്ദ്ര അവിടത്തെ മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാധ്യാപികയാണ്. പുതുപ്പാടി സെന്റ് ജോർജ്, ചിപ്പിലിത്തോട് സെന്റ് മേരീസ്, ഉമ്മറപ്പൊയിൽ സെന്റ് ജൂഡ് പള്ളികളിലും പരിയാരം എംസിബിഎസ് സെമിനാരിയിലും വിവിധ സ്കൂളുകളിലും സിസ്റ്ററിന്റെ പെയിന്റിംഗുകൾ ശ്രദ്ധയാകർഷിക്കുന്നു. ഒട്ടേറെ ബുക്കുകൾക്കു വേണ്ടിയും സിസ്റ്റർ വരച്ചിട്ടുണ്ട്. കണ്ണൂർ ചെറുപുഴ സ്വദേശിയായ സിസ്റ്റർ കുട്ടിക്കാലത്ത് ഉമ്മറപ്പൊയിലിലുള്ള തന്റെ വീടിന്റെ മുറിക്കുള്ളിലാണ് വരച്ചു തുടങ്ങിയത്. പ്ലസ് ടുവിനു ശേഷം ദൈവവിളി തെരഞ്ഞെടുത്ത സാന്ദ്ര, സന്ന്യാസ പരിശീലനത്തിനൊപ്പം കലാ പരിശീലനവും തുടർന്നു. യൂണിവേഴ്സൽ ആർട്സിൽ നിന്ന് ആർട്ട് ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗും പൂർത്തിയാക്കിയ ശേഷമാണ് ആർഎൽവിയിൽ ചേർന്നത്. 2017 ൽ തൃശൂർ ലളിതകലാ അക്കാദമിയിലെ മഴവിൽക്കാഴ്ചയായിരുന്നു ആദ്യ പ്രദർശനം. റിയലിസവും സർറിയലിസവും കൂടിച്ചേർന്ന ക്രിയേറ്റീവ് ശൈലിയിൽ വർക്ക് ചെയ്യാനിഷ്ടപ്പെടുന്ന സിസ്റ്റർക്ക് തന്റെ സന്ന്യാസജീവിതത്തോടൊപ്പം കലയെയും ഒപ്പം ചേർത്തു കൊണ്ടുപോകാനാണ് താത്പര്യം. കലയെ ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി ഒട്ടേറെ ക്യാമ്പുകൾ സിസ്റ്റര്‍ നടത്തിയിരിന്നു. Courtesy/; Deepika
Image: /content_image/India/India-2022-03-08-12:23:32.jpg
Keywords: സിസ്റ്റ
Content: 18483
Category: 1
Sub Category:
Heading: യുദ്ധത്തിനിടെ അർമേനിയൻ കത്തീഡ്രലിലെ ക്രൂശിതരൂപം ബങ്കറിലേക്ക് മാറ്റി
Content: ലിവിവ്: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ലിവിവിലുളള അർമീനിയൻ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് ക്രിസ്തുവിന്റെ ക്രൂശിതരൂപം മാറ്റുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുന്നു. ടിം ലി ബെർ എന്നയാളാണ് മാർച്ച് അഞ്ചാം തീയതി ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അഞ്ച് പുരുഷന്മാർ ക്രൂശിതരൂപം വഹിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാൻ സാധിക്കും. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുളള യാത്രക്കുവേണ്ടി ക്രൂശിതരൂപം പൊതിഞ്ഞ് വെച്ചിരിക്കുന്ന മറ്റൊരു ചിത്രവും ടിം ലി ബെർ പിന്നാലെ പോസ്റ്റ് ചെയ്തിരുന്നു. ഒരു ബങ്കറിൽ ക്രൂശിതരൂപം സൂക്ഷിക്കുമെന്ന് അദ്ദേഹം അടിക്കുറിപ്പിൽ പരാമർശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഏറ്റവും ഒടുവിലായി ക്രൂശിതരൂപം ദേവാലയത്തിൽ നിന്ന് നീക്കം ചെയ്യുന്നത്. 1363ൽ പണികഴിപ്പിച്ച അർമേനിയൻ ദേവാലയം യുദ്ധങ്ങൾ അടക്കമുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചിരിന്നു. 1600 മുതൽ 1945 വരെ ലിവിവിലെ അർമേനിയൻ കത്തോലിക്ക വിശ്വാസികളാണ് കത്തീഡ്രൽ ദേവാലയം ഉപയോഗിച്ചിരുന്നത്. 1945ൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ദേവാലയം സോവിയറ്റ് സേന പിടിച്ചടക്കി. അവർ കത്തീഡ്രൽ റെക്ടറായ ഡയോണിസി കജേറ്റാനോവിക്സിനെ അറസ്റ്റുചെയ്യുകയും ഓർത്തഡോക്സ് വൈദികനാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹം അതിനു വിസമ്മതിച്ചു. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഒരു തടവറയിൽ ഡയോണിസി കജേറ്റാനോവിക്സ് മരണമടഞ്ഞു. ഈ സമയത്ത് മിക്ക പോളിഷ് അർമേനിയൻ കത്തോലിക്ക വിശ്വാസികളും ലിവിവിൽ നിന്നും പോളണ്ടിലേയ്ക്ക് പലായനം ചെയ്തു. 1938 മുതൽ ഇവിടത്തെ അർമേനിയൻ കത്തോലിക്ക അതിരൂപതയ്ക്ക് നേതൃത്വം ഇല്ല. 2000 മുതൽ അർമീനിയൻ അപ്പസ്തോലിക് സഭയുടെ യുക്രേനിയൻ എപ്പാർക്കിയുടെ കീഴിലാണ് കത്തീഡ്രൽ ദേവാലയം സ്ഥിതി ചെയ്യുന്നത്. എന്നാൽ ആരാധനയ്ക്ക് വേണ്ടി ദേവാലയം ഉപയോഗിക്കാൻ അർമേനിയൻ കത്തോലിക്കാ വിശ്വാസികൾക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം ഫെബ്രുവരി 24 മുതല്‍ റഷ്യൻ സേന ലിവിവിൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇതിനിടെ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ ക്രൂശിത രൂപം മാറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ക്രിസ്തീയ സമൂഹം.
Image: /content_image/News/News-2022-03-08-13:08:23.jpg
Keywords: :അര്‍മേനിയ
Content: 18484
Category: 13
Sub Category:
Heading: യുദ്ധഭൂമിയില്‍ എമര്‍ജന്‍സി ഫീല്‍ഡ് ആശുപത്രിയുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സ്
Content: ഗ്രീന്‍സ്ബോറോ: റഷ്യന്‍ അധിനിവേശം കൊണ്ട് നട്ടം തിരിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ട ആത്മീയവും, ആരോഗ്യപരവുമായ സഹായങ്ങള്‍ ചെയ്യുന്നതിനായി ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ സന്നദ്ധ സംഘം യുക്രൈനില്‍. ഡോക്ടര്‍മാരും, നഴ്സുമാരും, മറ്റ് സഹായികളും അടങ്ങുന്ന സന്നദ്ധ സംഘം ഞായറാഴ്ചയാണ് മധ്യയൂറോപ്പില്‍ എത്തിചേര്‍ന്നത്. ഒരു ഓപ്പറേഷന്‍ തീയറ്ററും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഉള്‍പ്പെടെ ദിനംപ്രതി 100 പേരെ ചികിത്സിക്കുവാന്‍ കഴിയുന്ന 30 കിടക്കകളോടു കൂടിയ അടിയന്തിര ഫീല്‍ഡ് ആശുപത്രി യുക്രൈനില്‍ സജ്ജമാക്കുകയാണ് സമരിറ്റന്‍ പേഴ്സിന്റെ ലക്ഷ്യം. ബില്ലി ഗ്രഹാം അസോസിയേഷനും, റാപ്പിഡ് റെസ്പോണ്‍സ് ചാപ്ലൈന്‍സും സംയുക്തമായാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊളിച്ചു മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുവാന്‍ കഴിയുന്നത തരത്തിലുള്ള പോര്‍ട്ടബിള്‍ ആശുപത്രികളാണ് സമരിറ്റന്‍ പേഴ്സിന്റെ ഫീല്‍ഡ് ആശുപത്രികള്‍. യുക്രൈന്‍ ജനതക്ക് വേണ്ട അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ക്ക് പുറമേ, പ്രാദേശിക ചാപ്ലൈന്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതും സംഘടനയുടെ യുക്രൈന്‍ ദൗത്യത്തിന്റെ ഭാഗമാണ്. മിനിസ്ട്രിയുടെ ഗ്രീന്‍സ്ബോറോയിലെ ഹാംഗറിലുള്ള ഡിസി-8 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തും 36 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കുവാന്‍ കഴിയുന്നതാണ് തങ്ങളുടെ എമര്‍ജന്‍സി ഫീല്‍ഡ് ഹോസ്പിറ്റലെന്ന് പത്ര സമ്മേളനത്തില്‍ സമരിറ്റന്‍ പേഴ്സിന്റെ ഓപ്പറേഷന്‍സ് വിഭാഗം വൈസ്പ്രസിഡന്റായ എഡ്വേര്‍ഡ് ഗ്രഹാം പറഞ്ഞു. ഇതൊരു പ്രകൃതി ദുരന്തമല്ലെന്നും, മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും, ദൈവത്തിനല്ലാതെ ആര്‍ക്കും ഇത് ശരിയാക്കുവാന്‍ കഴിയുകയില്ലെന്നും പറഞ്ഞ എഡ്വേര്‍ഡ്, ബൈബിളിലെ നല്ല സമരിയാക്കാരനെപ്പോലെ ആരേയും ഒഴിവാക്കാതെ എല്ലാവരേയും തങ്ങള്‍ ശുശ്രൂഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍ സമരിറ്റന്‍ പഴ്സിന്റെ ദൗത്യം എത്രകാലം നീളുമെന്ന് ഇപ്പോള്‍പറയുവാന്‍ കഴിയില്ലെന്ന് പറഞ്ഞ എഡ്വേര്‍ഡ്, ദൗത്യം പൂര്‍ത്തിയാക്കാതെ തങ്ങള്‍ മടങ്ങുകയില്ലെന്നും, ദൗത്യം പൂര്‍ത്തിയാക്കാതെ സംഘടന ഇതുവരെ മടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. യുക്രൈന്റെ ചുറ്റുമുള്ള അയല്‍രാജ്യങ്ങളില്‍ എന്തെങ്കിലും ആവശ്യങ്ങളുണ്ടോയെന്നു സംഘടന പരിശോധിച്ചു വരികയാണെന്നും: അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സമരിറ്റന്‍ പേഴ്സ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-08-15:26:48.jpg
Keywords: ബില്ലി, സന്നദ്ധ
Content: 18485
Category: 10
Sub Category:
Heading: യുദ്ധത്തിനിടയിൽ ക്രൂശിതനെ ആശ്ലേഷിക്കുന്ന വിശ്വാസി: വൈറൽ ചിത്രത്തിന്റെ കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ
Content: കീവ്: യുക്രൈനില്‍ യുദ്ധം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനിടെ രാജ്യ തലസ്ഥാനമായ കീവിലെ ഒരു ദേവാലയത്തിന് പുറത്ത് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെ ആശ്ലേഷിക്കുന്ന വ്യക്തിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു വ്യക്തി ക്രൂശിത രൂപത്തിന്റെ പാദങ്ങളിൽ കൈകൾ കൊണ്ട് പിടിച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്. ഡെന്നിസ് മേൽനിചുക്ക് എന്ന വ്യക്തിയാണ് ചിത്രം പകർത്തിയത്. ഇതിന് പിന്നിലെ സംഭവക്കഥ അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പങ്കുവെച്ചിരിന്നു. പ്രാർത്ഥിക്കാൻ വേണ്ടി ദേവാലയത്തിലേക്ക് പോകുന്ന വഴിക്കാണ് ഈ കാഴ്ച ശ്രദ്ധയില്‍പ്പെട്ടെതെന്ന് അദ്ദേഹം പറയുന്നു. കീവിൽ ആദ്യത്തെ ബോംബാക്രമണം നടന്നിട്ട് മൂന്നുമണിക്കൂർ പിന്നിട്ടിരുന്നു. ഇനി എന്ത് സംഭവിക്കും എന്ന ഭീതിയിൽ ബാങ്കുകളിലും, ഫാർമസികളിലും, മറ്റു കടകളിലും വലിയ തിരക്ക് കാണാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാജ്യതലസ്ഥാനം ആക്രമിക്കപ്പെടുന്നുവെന്ന് ഫോണിൽ സന്ദേശം ലഭിച്ച സമയത്താണ് ഡെന്നിസ് മേൽനിചുക്കും, ഭാര്യ അന്യയും അന്നേദിവസം എഴുന്നേൽക്കുന്നത്. ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുന്നവരെ 'അവേക്കണ്ട് ജനറേഷൻ' എന്ന തങ്ങളുടെ മിനിസ്ട്രി വഴി സഹായിക്കാൻ വേണ്ടി ദമ്പതികൾ അവിടെത്തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. മറ്റൊരു സംഘടനയുടെ സഹായത്തോടുകൂടി പലായനം ചെയ്ത് എത്തുന്നവർക്ക് ഭക്ഷണം, പാർപ്പിടം തുടങ്ങിയവ നൽകുന്നുണ്ടെന്നും അതിനുശേഷം അവരെ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ സഹായിക്കുന്നുണ്ടെന്നും ഡെന്നിസ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽപെട്ട ആളാണെങ്കിലും യുക്രൈനിലെയും, മറ്റ് രാജ്യങ്ങളിലെയും സഭ ഇപ്പോൾ ഒരു ശരീരം ആയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ഡെന്നീസ് വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-08-18:27:19.jpg
Keywords: യുക്രൈ
Content: 18486
Category: 1
Sub Category:
Heading: 'ഒരു മോസ്കിന് ഒരു ക്രൈസ്തവ ദേവാലയം': പുതിയ നഗര കേന്ദ്രങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയവും വേണമെന്ന് നിര്‍ദ്ദേശവുമായി ഈജിപ്ഷ്യന്‍ പ്രസിഡന്റ്
Content: കെയ്റോ: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തില്‍ ആധുനിക നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ രൂപകല്‍പ്പനയിലും, പ്ലാനിലും ഒരു ക്രിസ്ത്യന്‍ ദേവാലയം കൂടി ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ക്കൊണ്ട് ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസി. ഈജിപ്ത്യന്‍ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്ന ആധുനിക നഗരവല്‍ക്കരണ പദ്ധതിയുടെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സിസി തന്റെ നിര്‍ദ്ദേശം ആവര്‍ത്തിച്ചത്. പുതിയ നഗരജില്ലകളില്‍ ഓരോന്നിലും ഒരു ക്രിസ്ത്യന്‍ ദേവാലയം വീതം ഉണ്ടായിരിക്കണമെന്നാണ് സിസിയുടെ നിര്‍ദ്ദേശം. എവിടെ മുസ്ലീം പള്ളിയുണ്ടോ അവിടെ ഒരു ക്രിസ്ത്യന്‍ ദേവാലയവും ഉണ്ടായിരിക്കണമെന്നാണ് തന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം ചുരുക്കി പറഞ്ഞത്. ദേവാലയത്തില്‍ വരുന്നവര്‍ 100 പേര്‍ മാത്രമാണെങ്കില്‍ പോലും ദേവാലയം നിര്‍മ്മിച്ചിരിക്കണമെന്ന്‍ സിസി അസന്നിഗ്ദമായി വ്യക്തമാക്കി. ഓരോ നഗരജില്ലക്കും അതിന്റേതായ ഒരു ദേവാലയം ഉണ്ടായിരിക്കണമെന്നു ആധുനിക നഗരാസൂത്രണത്തിന്റെ മാസ്റ്റര്‍ പ്ലാനില്‍ പറയുന്നുണ്ട്. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള എല്ലാ പൗരന്‍മാര്‍ക്കും തങ്ങളുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കണമെന്നും പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം ഈജിപ്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ അഭിനന്ദിച്ചുകൊണ്ട് വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളും സംഘടനകളും രംഗത്തെത്തി. പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസിയുടെ കാലത്ത് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തിന് ദേശീയ പ്രാധാന്യം ലഭിച്ചുവെന്നും, ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതൊരിക്കലും വിസ്മരിക്കപ്പെടില്ലെന്നും ഈജിപ്തിലെ ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി പ്രസിഡന്റായ ആന്‍ഡ്രിയ സാകി പറഞ്ഞു. 2016-വരെ പുതിയ ദേവാലയ നിര്‍മ്മാണം ഈജിപ്തില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. നിലവിലിരുന്ന ഒട്ടോമന്‍ നിയമസംഹിതയോടൊപ്പം 1934-ല്‍ കൂട്ടിച്ചേര്‍ത്ത10 നിയമങ്ങള്‍ അനുസരിച്ച്, സ്കൂളുകള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വേസ്, പാര്‍പ്പിട മേഖലകള്‍ എന്നിവിടങ്ങളില്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ അനുമതിയില്ലായിരുന്നു. 2016 ഓഗസ്റ്റിലാണ് നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് നിയമപരമായ അനുവാദം നല്‍കുവാന്‍ ഈജിപ്ഷ്യൻ പാര്‍ലമെന്റ് തീരുമാനിച്ചത്. പുതിയ നിയമമനുസരിച്ച് ഇതുവരെ അനുബന്ധ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 1,958 ക്രൈസ്തവ ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-08-20:04:04.jpg
Keywords: ഈജി
Content: 18487
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് മികച്ച രൂപത, മേഖല, ശാഖകളെ പ്രഖ്യാപിച്ചു
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി 2020-21 പ്രവർത്തനവർഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. മികച്ച രൂപതകളായി ഇടുക്കി, കാഞ്ഞിരപ്പള്ളി, കോതമംഗലം മാനന്തവാടി, തലശേരി, താമരശ്ശേരി എന്നിവയും മികച്ച മേഖലകളായി നടവയൽ, ബത്തേരി (മാനന്തവാടി), കോതമംഗലം, മൂവാറ്റുപുഴ (കോതമംഗലം), നെല്ലിക്കാംപൊയിൽ, തോമാപുരം (തല രി), കുറവിലങ്ങാട് (പാലാ), പെരിന്തൽമണ്ണ, താമരശേരി എന്നിവയും മികച്ച ശാഖകളായി മണിക്കടവ്, കരുവഞ്ചാൽ, പരിയാരം (തലശേരി), നടവയൽ, കല്ലോടി, വാഴവറ്റ (മാനന്തവാടി), കട്ടിപ്പാറ, മരിയാപുരം, തേക്കുംകുറ്റി (താമരശേരി), കയ്യൂർ, ളാലം ഓൾഡ്, മോനിപ്പള്ളി (പാലാ), ആരക്കുഴ, രണ്ടാർ, തൊടുപുഴ (കോതമം ഗലം) എന്നീ ശാഖകളും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, ജനറൽ സെക്രട്ടറി ജിന്റോ തകിടി യൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ എന്നിവരടങ്ങുന്ന സെക്രട്ടേറിയറ്റാണ് അംഗീകാരങ്ങൾ പ്രഖ്യാപിച്ചത്.
Image: /content_image/India/India-2022-03-09-08:59:04.jpg
Keywords: മിഷന്‍ ലീഗ