Contents

Displaying 18081-18090 of 25088 results.
Content: 18458
Category: 1
Sub Category:
Heading: യുക്രൈന് വേണ്ടി സംഘടിപ്പിച്ച ഉപവാസ - പ്രാര്‍ത്ഥനയില്‍ തെക്കേ അമേരിക്കന്‍ മെത്രാന്‍ സമിതികളുടെ സജീവ പങ്കാളിത്തം
Content: സാന്റിയാഗോ: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് വിഭൂതി തിരുനാള്‍ ദിനമായ ഇന്നലെ, ബോംബുകള്‍ക്കും, മിസൈലുകള്‍ക്കുമിടയില്‍ മരണത്തെ മുന്നില്‍ കണ്ടുകഴിയുന്ന യുക്രൈന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് വിശ്വാസികള്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. ചിലി, പരാഗ്വേ, ബൊളീവിയ ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ വന്‍കരയിലെ രാഷ്ട്രങ്ങളിലെ മെത്രാന്മാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. യൂറോപ്പിന്റേയും ആഗോള മാനവരാശിയുടേയും സമാധാനത്തിന് ഭീഷണിയായിക്കൊണ്ട് യുക്രൈന്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ചിലി മെത്രാന്‍ സമിതി ആശങ്കയും ഖേദവും രേഖപ്പെടുത്തി. ചിലിയിലെ ‘ജസ്റ്റിസ്, പീസ്‌ ആന്‍ഡ്‌ ദി വോള്‍നെസ്സ് ഓഫ് ക്രിയേഷ’ന്റെ പ്രോവിന്‍ഷ്യല്‍ ഓഫീസര്‍, ‘റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമണ്‍ കോണ്‍ഫ്രന്‍സ്’ന്റെ സഹകരണത്തോടെ മാര്‍ച്ച് 2-ന് സാന്റിയാഗോയിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയുമുണ്ടായിരുന്നു. രാത്രി 7.30 ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം യുദ്ധത്തിനും, അക്രമത്തിനും എതിരായി പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും നടന്നു. ചിലിക്ക് പുറമേ, പരാഗ്വേയിലെ മെത്രാന്മാരും യുദ്ധത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാപ്പാ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ ഉപവാസത്തില്‍ സജീവമായി പങ്കെടുത്തു. എന്താണ് ചെയ്യേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ സ്ത്രീകളും, പുരുഷന്‍മാരും കുട്ടികളും അടങ്ങുന്ന നിരവധിപേര്‍ പരിഭ്രാന്തരായി പരക്കം പായുന്നത് ഖേദകരമാണെന്നു പരാഗ്വേയിലെ മെത്രാന്മാര്‍ പറഞ്ഞു. ചര്‍ച്ചകള്‍ കൊണ്ടു പരിഹരിക്കുവാന്‍ കഴിയുമായിരുന്ന ഈ യുദ്ധം കാരണം ജനങ്ങള്‍ സ്വന്തം നാടുവിട്ട് ഓടിപോകുന്നത് വേദനാജനകമാണെന്നും പരാഗ്വേ മെത്രാന്‍ സമിതി പറയുന്നു. ഉക്രൈനിലും ലോകമെമ്പാടും സമാധാനം പുനസ്ഥാപിക്കണമെന്ന് സമാധാനത്തിന്റെ രാജ്ഞിയായാ പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുവാനും മെത്രാന്‍സമിതി മറന്നില്ല. മരണവും സഹനവും മാത്രം നല്‍കുന്ന യുദ്ധം ഒരു തരത്തിലും ന്യായീകരിക്കുവാന്‍ കഴിയാത്തതാണെന്നു ബൊളീവിയയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-03-19:53:53.jpg
Keywords: യുക്രൈ
Content: 18459
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നോമ്പുകാല യുവജന ധ്യാനം മാർച്ച് 18 മുതൽ 20 വരെ: രെജിസ്ട്രേഷൻ തുടരുന്നു
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നോമ്പുകാല ധ്യാനം മാർച്ച് 18 മുതൽ 20 വരെ വെയിൽസിലെ കെഫെൻ ലീ പാർക്കിൽ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അനേകം യുവതീയുവാക്കളെ യഥാർത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ താമസിച്ചുള്ള ധ്യാനമാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടത്തുന്നത് . ഇതിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു. afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വലിയ നോമ്പിന്റെ ഒരുക്കമായി നടത്തപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. ** കൂടുതൽ വിവരങ്ങൾക്ക് : ഡെന്ന 07443861520 മെൽവിൻ 07546112573.
Image: /content_image/Events/Events-2022-03-04-09:27:25.jpg
Keywords: സെഹിയോ
Content: 18460
Category: 18
Sub Category:
Heading: ആവശ്യം ന്യായ യുക്തമെങ്കിലും നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിനു നിരക്കുന്നതല്ല: സീറോ മലബാര്‍ സ്ഥിരം സിനഡ്
Content: കൊച്ചി: സീറോമലബാർ സഭ സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാ നയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന മരണം വരെയുള്ള നിരാഹാരസമരത്തിൽനിന്നു പിന്മാറാൻ സ്ഥിരം സിനഡ് അഭ്യർഥിച്ചു. സഭാമക്കളുടെ ആവശ്യം തികച്ചും ന്യായയുക്തമാണെങ്കിലും മരണം വരെയുള്ള നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിനു നിരക്കുന്നതല്ല. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയി ൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി നിവേദനങ്ങൾ പരിശുദ്ധ സിംഹാസ നത്തിനു ലഭിച്ചിട്ടുള്ളതിനാൽ സഭാനിയമപ്രകാരമുള്ള കൃത്യമായ ഒരു വിശദീകരണം അധികം താമസിയാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പെർമനന്റ് സിനഡ് വ്യക്തമാക്കി.
Image: /content_image/India/India-2022-03-04-09:30:21.jpg
Keywords: സീറോ മലബാ
Content: 18461
Category: 18
Sub Category:
Heading: സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി
Content: കൊച്ചി: കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി ആരാധനാ സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ് അംഗം സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് ചുമതലയേറ്റു. തലശേരി ജോസ്ഗിരി, കോ-ഓപ്പറേറ്റീവ് എന്നീ ആശുപത്രികളിൽ 16 വർഷം അധ്യാപികയായും ജോസ്ഗിരി ആശുപത്രിയിൽ ആറുവർഷം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽനിന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയാണ് സിസ്റ്റർ ഡോ. ലില്ലിസ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-04-09:36:09.jpg
Keywords: കെ‌സി‌ബി‌സി
Content: 18462
Category: 10
Sub Category:
Heading: യുദ്ധത്തിന് മുന്നില്‍ നമ്മുടെ മുന്നിലുള്ള ശക്തമായ ആയുധം പ്രാർത്ഥന: കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി
Content: റോം: മാനവകുലത്തിന് മഹായാതനകൾ വിതയ്ക്കുന്ന യുദ്ധത്തിനു മുന്നിൽ നമ്മുടെ ഏക ആയുധം പ്രാർത്ഥനയാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി. മാർച്ച് 2- വിഭൂതി ബുധനാഴ്ച യുക്രൈയിനു വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനത്തില്‍ പ്രാര്‍ത്ഥന നയിച്ച ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഇറ്റലിയിലെ യുക്രൈന്‍കാരായ കത്തോലിക്ക വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് എക്സാർക്കേറ്റിൻറെ കത്തീഡ്രലിലാണ് കർദ്ദിനാൾ പ്രാർത്ഥന നയിച്ചത്. ലോകത്തിൻറെയും ഭൂമിയിലെ ശക്തരുടെയും അവഹേളനം ഏറ്റുവാങ്ങുന്നവരുടെ വിനയത്തിൻറെ ശക്തി നമുക്കുണ്ടെന്നും കർദ്ദിനാൾ സാന്ദ്രി പറഞ്ഞു. നമ്മുക്ക് മിസൈലുകളില്ല, തോക്കുകളില്ല, ടാങ്കുകളില്ല, എന്ത് വിലകൊടുത്തും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന അക്രമത്തിന്റെ ശക്തി നമുക്കില്ല. ലോകത്തിന്റെയും ഭൂമിയിലെ ശക്തരുടെയും അവജ്ഞ ഏറ്റുവാങ്ങുന്നവരുടെ വിനയത്തിന്റെ ശക്തി നമുക്കുണ്ട്. നമ്മുടെ ഒരേയൊരു ആയുധം - മാനവികതയ്‌ക്ക് ഇത്രയധികം നാണക്കേടും ഇത്രയധികം കഷ്ടപ്പാടുകളും നേരിടുമ്പോൾ, പ്രാർത്ഥിക്കുകയെന്നതാണ് നാം ചെയ്യേണ്ടതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. യുക്രേനിയൻ ജനതയുടെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും സമാധാനം സംസ്ഥാപിക്കാനും പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി യാചിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-04-09:51:52.jpg
Keywords:
Content: 18463
Category: 1
Sub Category:
Heading: വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 24ാമത്തെ ക്ലാസ് നാളെ
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നിരവധി വൈദികരെയും സമര്‍പ്പിതരെയും വിശ്വാസികളെയും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുത്താനും തിരുസഭയോട് കൂടുതല്‍ ചേര്‍ന്നിരിക്കുവാനും സഹായകമായി മാറിയിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഇരുപതിനാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (മാര്‍ച്ച് 5 ശനിയാഴ്ച) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ Zoom പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. എങ്ങനെ കുമ്പസാരിക്കണം? വൈദികന്‍ എല്ലാ പാപങ്ങളും മോചിക്കണമെന്നുണ്ടോ? കുമ്പസാരിച്ച ഒരാള്‍ക്ക് പാപമോചനം നിഷേധിക്കാന്‍ വൈദികന് കഴിയുമോ? ദൈവീക കാര്യങ്ങളും ധാര്‍മ്മിക വിഷയവും സംസാരിക്കപ്പെടുമ്പോള്‍ എന്തുക്കൊണ്ടാണ് ചില ആളുകള്‍ പൈശാചികമായി പ്രതികരിക്കുന്നത്? ശ്ലൈഹീകമായ വിശുദ്ധീകരണ അധികാരത്തിന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക? മെത്രാന്‍മാര്‍ വിശുദ്ധീകരണ ദൌത്യം എപ്രകാരമാണ് നിര്‍വ്വഹിക്കുന്നത്? തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സമഗ്ര തിരുസഭ പ്രബോധനങ്ങളും നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കും. വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-03-04-12:06:42.jpg
Keywords: രണ്ടാം
Content: 18464
Category: 1
Sub Category:
Heading: യുക്രൈനേയും റഷ്യയേയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണം: പാപ്പക്ക് യുക്രൈന്‍ മെത്രാന്മാരുടെ കത്ത്
Content: ലിവിവ് : വിനാശകരമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രൈനേയും റഷ്യയേയും പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് പാപ്പക്ക് യുക്രൈനിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ കത്ത്. അളക്കാനാവാത്ത വേദനയിലൂടെയും, ഭയാനകമായ പരീക്ഷണങ്ങളിലൂടെയും കടന്നു പോയിക്കൊണ്ടിരിക്കുന്ന ജനങ്ങളില്‍ നിന്ന് ലഭിച്ച നിരവധി അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ഇരു രാഷ്ട്രങ്ങളേയും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് അപേക്ഷിക്കുന്നതെന്നു ലത്തീന്‍ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്തില്‍ പറയുന്നു. റഷ്യന്‍ സേന യുക്രൈന്റെ തലസ്ഥാന നഗരമായ കീവിനെ നാലുപാടും നിന്ന് വളഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാന്മാരുടെ ഈ അപേക്ഷ. പ്രതിസന്ധി കണക്കിലെടുത്തും ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ അഭ്യർത്ഥന പ്രകാരവും, യുക്രെയ്നിലെയും റഷ്യയിലെയും മറിയത്തിന്റെ വിമലഹൃദയത്തിലേക്കുള്ള സമർപ്പണം പരസ്യമായി നിർവഹിക്കാൻ വിനീതമായി അപേക്ഷിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഓരോ വിശുദ്ധ കുര്‍ബാനക്കു ശേഷം ചൊല്ലേണ്ട സമര്‍പ്പണ പ്രാര്‍ത്ഥനയും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. റഷ്യന്‍ സാമ്രാജ്യം, ഇല്ലാതാവുകയും സോവിയറ്റ് യൂണിയന്റെ സൃഷ്ടിക്ക് കാരണമാവുകയും ചെയ്ത 1917-ലെ വിപ്ലവത്തിന് മുന്‍പ് 'മറിയത്തിന്റെ ഭവനം' എന്നും റഷ്യ അറിയപ്പെട്ടിരുന്നു. മാതാവിന്റെ നാമധേയമുള്ള നിരവധി ദേവാലയങ്ങള്‍ അക്കാലത്ത് റഷ്യയില്‍ ഉണ്ടായിരുന്നതാണ് അതിന്റെ കാരണം. 1917-ലെ ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിനിടയില്‍ മാതാവ് മൂന്ന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. റഷ്യയ്ക്കും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയർത്തിയ നിരീശ്വരവാദചിന്താഗതിക്കെതിരെ പ്രാർത്ഥിക്കാനും റഷ്യയെ വിമലഹൃദയത്തിന് സമര്‍പ്പിക്കാനുമുള്ള ആഹ്വാനവുമായിരുന്നു ഫാത്തിമയിലെ രണ്ടാമത്തെ രഹസ്യ സന്ദേശം. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഭൂരിപക്ഷം വരുന്ന യുക്രൈന്‍ ജനസംഖ്യയുടെ ഒരു ശതമാനമാണ് ലത്തീന്‍ കത്തോലിക്കര്‍. ലിവിവ് അതിരൂപതയും, 6 രൂപതകളുമായിട്ടാണ് ലത്തീന്‍ കത്തോലിക്കാ സഭ യുക്രൈനില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 4.4 കോടിയോളമുള്ള യുക്രൈന്‍ ജനസംഖ്യയുടെ 9% വരുന്ന ഗ്രീക്ക് കത്തോലിക്കാ സഭാവിശ്വാസികളാണ് യുക്രൈനിലെ കത്തോലിക്കാ വിശ്വാസികളില്‍ ഭൂരിഭാഗവും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-04-15:04:04.jpg
Keywords: റഷ്യ
Content: 18465
Category: 1
Sub Category:
Heading: വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സണ്‍ഡേ ശാലോം
Content: ശാലോം മാസികയുമായി പ്രിന്‍റിംഗുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടന്നുക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ശാലോം മിനിസ്ട്രി. ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതു ശ്രദ്ധിച്ച് കാണുമല്ലോ എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത് ഒന്നുമില്ലാതെയാണെന്നും ഒരു പത്രം സാധാരണ പ്രസില്‍ അച്ചടിക്കുവാന്‍ കഴിയില്ലാത്തതിനാല്‍ കോഴിക്കോടു ജില്ലയിലെ എല്ലാ പത്രങ്ങളുടെയും ഓഫിസുകളുമായി ബന്ധപ്പെട്ടുവെങ്കിലും പ്രമുഖ പത്രസ്ഥാപനങ്ങളൊന്നും അന്ന് പുറത്തുനിന്നുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുമായിരുന്നില്ലായെന്നും ഒടുവില്‍ മാധ്യമം പ്രസ്, അവരുടെ പ്രിന്റിങ് മെഷീന്‍ ഫ്രീയുള്ള സമയത്ത് സണ്‍ഡേ ശാലോം പ്രിന്റുചെയ്ത് തരാമെന്നു സമ്മതിക്കുകയായിരിന്നുവെന്നും ശാലോമിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്നു 21 വര്‍ഷത്തോളമായി സണ്‍ഡേ ശാലോം മാധ്യമം പ്രസില്‍ അച്ചടിച്ചു വരുന്നു. മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള പ്രിന്റിംഗ് ചാര്‍ജ്ജു നല്‍കുന്നുണ്ട്. ഇത് ഒരു രഹസ്യമല്ല. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റോ അധാര്‍മ്മികതയോ ഉള്ളതായി ഞങ്ങള്‍ക്കോ മറ്റാര്‍ക്കുമോ ഇത്രയും കാലം തോന്നിയിട്ടുമില്ലായെന്നും ശാലോം വ്യക്തമാക്കി. ശാലോം മാസിക ആദ്യം അച്ചടിച്ചിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസിലായിരുന്നുവെന്നും അതിന്റെ അര്‍ത്ഥം മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോയെന്ന് ശാലോം ചോദ്യമുയര്‍ത്തി. വന്‍കിട പത്രങ്ങള്‍പോലും പുതിയ സ്ഥലങ്ങളില്‍ പുതിയ എഡിഷനുകള്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവരുടെ പ്രസുകളിലാണ് അച്ചടിക്കാറുള്ളതെന്നും ദീപികയെ ഉദാഹരിച്ചുക്കൊണ്ട് ശാലോം ചൂണ്ടിക്കാട്ടി. മാധ്യമം പ്രസിലെ അച്ചടി അവസാനിപ്പിക്കുവാന്‍ നോട്ടീസ് കൊടുക്കുകയും കുറേക്കൂടി സാങ്കേതിക മേന്മയും ന്യൂസ്പ്രിന്റിന്റെ ലഭ്യതയുമുള്ള പുതിയൊരു പ്രസിലേക്ക് അച്ചടി മാറ്റുവാനുമുള്ള എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തതിനുശേഷമാണ് ഈ വിവാദം ഉണ്ടായതെന്ന് ശാലോമിന്റെ പ്രസ്താവനയില്‍ പറയുന്നു. പുതിയ പ്രസിലേക്ക് പ്രിന്റിംഗ് മാറ്റുമ്പോള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും പേപ്പര്‍ വര്‍ക്കുകളും എഗ്രിമെന്റുകളുമെല്ലാം അനിവാര്യമാണ്. ആര്‍എന്‍ഐ രജിസ്‌ട്രേഷനുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രിന്റിംഗ് പ്രസുകള്‍ മാറ്റണമെങ്കില്‍ ആര്‍എന്‍എയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുവാദം ലഭിക്കേണ്ടതുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യണം. ഇതിനെല്ലാം കാലതാമസമെടുക്കും. ഒരു രജിസ്റ്റേഡ് ന്യൂസ്‌പേപ്പറിന്റെ അച്ചടി നമുക്കുതന്നെ ഒരു ദിവസംകൊണ്ട് മാറ്റാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ മനഃപൂര്‍വം ശാലോമിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതു മാത്രമായിരുന്നു തത്പര കക്ഷികളുടെ ഉദ്ദേശ്യമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. സണ്‍ഡേ ശാലോം ഏപ്രില്‍ ലക്കം മുതല്‍ എല്ലാ പേജുകളും ഫോര്‍കളറുമായി പുതിയ പ്രസില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കുകയാണെന്നും ഈ പുതിയ പ്രസ് മാതൃഭൂമി കമ്പനിയുടെ ആഭിമുഖ്യത്തിലുള്ളതാണെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസിന്റെ മാനേജ്‌മെന്റിനും അവരുടേതായ മതവിശ്വാസങ്ങളും രാഷ്ട്രീയ സങ്കല്പങ്ങളും ഉണ്ട്. അവയുമായി ശാലോം ബന്ധപ്പെടുന്നു, പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശത്രുക്കള്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. ഇവയെല്ലാം അവഗണിച്ചുകൊണ്ട് ദൈവം നമ്മെ ഏല്പിച്ച ദൗത്യത്തിലേക്ക് നമുക്ക് മനസ് ഏകാഗ്രമാക്കാമെന്ന വാക്കുകളോടെയാണ് ശാലോമിന്റെ പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b-> ശാലോമിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം}# ശാലോമിന്റെ പ്രിയപ്പെട്ടവര്‍ക്ക്, ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ് ഇക്കാലമത്രയും നാം പ്രവര്‍ത്തിച്ചത്. തുടര്‍ന്നും അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത് ഒന്നുമില്ലാതെയാണ്. എല്ലാ ജോലികളും മറ്റു സ്ഥാപനങ്ങളെ ആശ്രയിച്ചാണ് നിര്‍വഹിച്ചിരുന്നതും. ഒരു പത്രം സാധാരണ പ്രസില്‍ അച്ചടിക്കുവാന്‍ കഴിയുകയില്ല. പത്രങ്ങള്‍ അച്ചടിക്കുന്ന ഇടങ്ങളില്‍ മാത്രമേ അതു സാധ്യമാകൂ. അതിനാല്‍ കോഴിക്കോടു ജില്ലയിലെ എല്ലാ പത്രങ്ങളുടെയും ഓഫിസുകളുമായി ബന്ധപ്പെട്ടു. പ്രമുഖ പത്രസ്ഥാപനങ്ങളൊന്നും അന്ന് പുറത്തുനിന്നുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുമായിരുന്നില്ല. ഒടുവില്‍ മാധ്യമം പ്രസ്, അവരുടെ പ്രിന്റിങ് മെഷീന്‍ ഫ്രീയുള്ള സമയത്ത് സണ്‍ഡേ ശാലോം പ്രിന്റുചെയ്ത് തരാമെന്നു സമ്മതിച്ചു. അങ്ങനെ 21 വര്‍ഷത്തോളമായി സണ്‍ഡേ ശാലോം മാധ്യമം പ്രസില്‍ അച്ചടിച്ചു വരുന്നു. മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള പ്രിന്റിംഗ് ചാര്‍ജ്ജും നമ്മള്‍ നല്‍കുന്നുണ്ട്. ഇത് ഒരു രഹസ്യമല്ല. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റോ അധാര്‍മ്മികതയോ ഉള്ളതായി ഞങ്ങള്‍ക്കോ മറ്റാര്‍ക്കുമോ ഇത്രയും കാലം തോന്നിയിട്ടുമില്ല. ഇതര മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ സേവനം പണം കൊടുത്തു വാങ്ങുന്നത് തെറ്റാണെന്ന് ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ലല്ലോ. അക്കാലത്ത് ലൗ ജിഹാദ് പോലുള്ള പ്രശ്‌നങ്ങളോ ഇന്നത്തേതുപോലുള്ള വര്‍ഗീയ ധ്രുവീകരണമോ കേരളത്തില്‍ വ്യാപകമായിരുന്നില്ല. അതുകൊണ്ടുതന്നെ ജാതിയോ മതമോ രാഷ്ട്രീയ പശ്ചാത്തലമോ നോക്കിയല്ല നമ്മള്‍ ഒരു സ്ഥാപനത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതും. നമ്മളെ സംബന്ധിച്ചിടത്തോളം അച്ചടിയുടെ ഗുണമേന്മ, ന്യൂസ് പ്രിന്റിന്റെ ലഭ്യത, ശാലോമിന്റെ ഓഫിസുമായുള്ള ദൂരം, പായ്ക്കിംഗ് വിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാനുള്ള സൗകര്യം ഇവയൊക്കെയാണ് അന്ന് തീരുമാനമെടുക്കാന്‍ അടിസ്ഥാനമാക്കിയ ഘടകങ്ങള്‍. അതിനേക്കാളുപരി, വേറൊരു സാധ്യതയും അന്ന് ശാലോമിനില്ലായിരുന്നു. ശാലോം മാസിക ആദ്യം അച്ചടിച്ചിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസിലായിരുന്നു. അതിന്റെ അര്‍ത്ഥം നമ്മള്‍ മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോ? നമ്മള്‍ പറയുന്നതുപോലെ അവര്‍ അച്ചടിച്ചു തരുന്നു. നാം പണവും നല്‍കുന്നു. അതിനപ്പുറം പ്രസിന്റെ മാനേജ്‌മെന്റുമായി നമുക്ക് എന്തു ബന്ധമാണുള്ളത്? വന്‍കിട പത്രങ്ങള്‍പോലും പുതിയ സ്ഥലങ്ങളില്‍ പുതിയ എഡിഷനുകള്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവരുടെ പ്രസുകളിലാണ് അച്ചടിക്കാറുള്ളത് (ഉദാഹരണം- ദീപിക ദിനപത്രംതന്നെ). മാസത്തില്‍ 4 ഇഷ്യുകള്‍ മാത്രമുള്ള സണ്‍ഡേ ശാലോം പ്രിന്റ് ചെയ്യുന്നതിനുവേണ്ടിമാത്രം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് ആരംഭിക്കണമെങ്കില്‍, കോടിക്കണക്കിനു രൂപ ഒരുമിച്ച് ഇന്‍വെസ്റ്റ് ചെയ്യണം. പ്രത്യേകം ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. വീണ്ടും കോടികള്‍ മുടക്കി കാലാകാലങ്ങളില്‍ ടെക്‌നോളജി അപ്‌ടേറ്റ് ചെയ്യണം. ശാലോമിനെ സ്‌നേഹിക്കുന്നവരുടെ സംഭാവനകളിലൂടെയാണല്ലോ ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. അതിനാല്‍, ഇവയെക്കാളെല്ലാം കൂടുതല്‍ പ്രായോഗികവും ചെലവു കുറഞ്ഞതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ അപ്‌ടേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രസുകളുടെ സേവനം ഉപയോഗപ്രദമാക്കുകയാണല്ലോ. വാസ്തവം ഇതായിരിക്കെ, മാധ്യമം പ്രസില്‍ പ്രിന്റു ചെയ്തു എന്ന ഒറ്റ കാരണത്താല്‍ സണ്‍ഡേ ശാലോമിനെ മാധ്യമം പ്രസിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിന്റെ പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ട് എന്നത് വ്യക്തമാണ്. ശാലോം എന്താണെന്നും അത് എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ശാലോമിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അതിനാല്‍, ശാലോമിനെ സ്‌നേഹിക്കുന്നവര്‍ അര്‍ഹമായ അവജ്ഞയോടെ ഈ ദുഷ്പ്രചാരണത്തെ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മാധ്യമം പ്രസിലെ അച്ചടി അവസാനിപ്പിക്കുവാന്‍ ഞങ്ങള്‍ നോട്ടീസ് കൊടുക്കുകയും കുറേക്കൂടി സാങ്കേതിക മേന്മയും ന്യൂസ്പ്രിന്റിന്റെ ലഭ്യതയുമുള്ള പുതിയൊരു പ്രസിലേക്ക് അച്ചടി മാറ്റുവാനുമുള്ള എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തതിനുശേഷമാണ് ഈ വിവാദം ഉണ്ടായത്. പുതിയ പ്രസിലേക്ക് പ്രിന്റിംഗ് മാറ്റുമ്പോള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും പേപ്പര്‍ വര്‍ക്കുകളും എഗ്രിമെന്റുകളുമെല്ലാം അനിവാര്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആര്‍എന്‍ഐ രജിസ്‌ട്രേഷനുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രിന്റിംഗ് പ്രസുകള്‍ മാറ്റണമെങ്കില്‍ ആര്‍എന്‍എയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുവാദം ലഭിക്കേണ്ടതുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യണം. ഇതിനെല്ലാം കാലതാമസമെടുക്കുമെന്ന് അറിയാമല്ലോ. ഒരു രജിസ്റ്റേഡ് ന്യൂസ്‌പേപ്പറിന്റെ അച്ചടി നമുക്കുതന്നെ ഒരു ദിവസംകൊണ്ട് മാറ്റാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ മനഃപൂര്‍വം ശാലോമിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. എങ്കില്‍ ഇതിന്റെ പിന്നില്‍ ആരാണ്? ചിന്തിച്ചു നോക്കുക. വ്യാജം പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നയിക്കപ്പെടുന്നത് എന്ത് ആരൂപിയാലായിരിക്കും? വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നതെന്തും ക്രിസ്തുവിന്റേതല്ല. ആത്യന്തികമായി അത് സഭയ്ക്കും സമൂഹത്തിനും ദൂഷ്യം മാത്രമേ ചെയ്യൂ. നമുക്കു ജാഗ്രതയുള്ളവരായിരിക്കാം. സണ്‍ഡേ ശാലോം ഏപ്രില്‍ ലക്കം മുതല്‍ എല്ലാ പേജുകളും ഫോര്‍കളറുമായി പുതിയ പ്രസില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. ഈ പുതിയ പ്രസ് മാതൃഭൂമി കമ്പനിയുടെ ആഭിമുഖ്യത്തിലുള്ളതാണ്. ഈ പ്രസിന്റെ മാനേജ്‌മെന്റിനും അവരുടേതായ മതവിശ്വാസങ്ങളും രാഷ്ട്രീയ സങ്കല്പങ്ങളും ഉണ്ട്. അവയുമായി ശാലോം ബന്ധപ്പെടുന്നു, പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശത്രുക്കള്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. ഇവയെല്ലാം അവഗണിച്ചുകൊണ്ട് ദൈവം നമ്മെ ഏല്പിച്ച ദൗത്യത്തിലേക്ക് നമുക്ക് മനസ് ഏകാഗ്രമാക്കാം.
Image: /content_image/News/News-2022-03-04-20:55:04.jpg
Keywords: ശാലോം
Content: 18466
Category: 13
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ മുന്‍ മുസ്ലീം അടക്കം 6 പേര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: ജാലിംഗോ: ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതപീഡനങ്ങള്‍ക്കിടയിലും പൗരോഹിത്യ വിളിക്ക് പ്രത്യുത്തരം നല്‍കി അനേകര്‍. കിഴക്കന്‍ നൈജീരിയയിലെ തരാബ സംസ്ഥാനത്തെ ജാലിംഗോ രൂപതയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഉള്‍പ്പെടെ 6 പേരാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. ജാലിംഗോയിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌ ദേവാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ജാലിംഗോ ബിഷപ്പ് റവ. ഡോ. ചാള്‍സ് എം. ഹമ്മാവായില്‍ നിന്നുമാണ് 6 പേരും തിരുപ്പട്ടം സ്വീകരിച്ചത്. ഇസ്ലാം മതത്തില്‍ നിന്നും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച റവ. മോസസ് ഇദ്രിസ് ആയിരുന്നു ചടങ്ങില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച അദ്ദേഹത്തിന്റെ മുസ്ലീം മതവിശ്വാസികളായ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ കത്തോലിക്ക പൗരോഹിത്യത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഫാ. ഇദ്രിസ് വിവരിച്ചു. 2004 ഡിസംബറിലാണ് എല്ലാറ്റിന്റെയും തുടക്കമെന്ന് അദ്ദേഹം പറയുന്നു. അന്ന് വെറും 14 വയസ്സ് പ്രായമുള്ള ബ്രഡ് വില്‍പ്പനക്കാരനായിരുന്ന താന്‍ ഒരു ദിവസം സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ബ്രഡ് വില്‍ക്കുവാന്‍ പോയെന്നും, അന്ന് തനിക്ക് നല്ല കച്ചവടം കിട്ടിയെന്നും, അങ്ങനെ ദേവാലയം തന്റെ കച്ചവടത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറിയെന്നും ഇദ്രിസ് പറഞ്ഞു. അധികം വൈകാതെ കത്തോലിക്ക ആരാധനയില്‍ ആകൃഷ്ടനായ ഇദ്രിസ് ദേവാലയത്തില്‍ പോകുന്നത് പതിവാക്കുകയായിരുന്നു. മതപഠനം ആരംഭിച്ച ശേഷം ഇദ്രിസ് കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മയിലും, അള്‍ത്താര ബാലന്മാരുടെ അസോസിയേഷനിലും, ലീജിയന്‍ ഓഫ് മേരി സംഘടനയിലും, ദേവാലയ ഗായക സംഘത്തിലും അംഗമായി. ഇസ്ലാമില്‍ നിന്നും ഇദ്രിസിന് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ഇടവക വികാരി ഇദ്രിസിനെ സ്വന്തം പട്ടണത്തില്‍ നിന്നും മാറ്റി ജോരോ-യിനുവിലെ സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ത്തു. 2012-ലാണ് ഇദ്രിസ് ബിരുദധാരിയാകുന്നത്. ജാലിംഗോയില്‍ വൈദീക പരിശീലനം പൂര്‍ത്തിയാക്കിയ ഇദ്രിസ് അഡാമാവ സംസ്ഥാനത്തിലെ ബാരെയിലെ ബിഷപ്പ് തിമോത്തി കോട്ടര്‍ മെമോറിയല്‍ സെമിനാരിയില്‍ പ്രവേശനം നേടുകയും ഒരു വര്‍ഷം നീണ്ട ആത്മീയ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. സെന്റ്‌ ഓഗസ്റ്റിന്‍സ് മേജര്‍ സെമിനാരിയിലാണ് അദ്ദേഹം തത്ത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചത്. പാട്രിക് ഷീഹന്‍ മെമ്മോറിയല്‍ കോളേജില്‍ നിന്നും അജപാലക പരിശീലനവും പൂര്‍ത്തിയാക്കി. 2021 ജൂലൈ 18-നാണ് ഇദ്രിസിന് ഡീക്കന്‍ പട്ടം ലഭിക്കുന്നത്. റവ. ഫാ. ഇദ്രിസ് ഉള്‍പ്പെടെയുള്ളവരുടെ തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ വന്‍ ജനക്കൂട്ടമായിരുന്നു ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്നത്. ഓരോ ദിവസവും അനേകം അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നൈജീരിയയില്‍ ഇദ്രിസ് അടക്കമുള്ള വൈദികരുടെ തിരുപ്പട്ട സ്വീകരണ വാര്‍ത്ത വലിയ ആഹ്ലാദമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് പ്രദാനം ചെയ്യുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-05-11:07:27.jpg
Keywords: ഇസ്ലാം, സ്വീകരി
Content: 18467
Category: 1
Sub Category:
Heading: 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യയ്ക്കു വിലക്ക്: ഫ്ലോറിഡ സെനറ്റിന്റെ ബില്ലിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി
Content: ഫ്ലോറിഡ: പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ സെനറ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി. 15 നെതിരെ 23 വോട്ടുകൾക്കാണ് ബിൽ പാസായത്. ഫെബ്രുവരി മാസം ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. എറിൻ ഗ്രാൽ എന്ന സെനറ്ററാണ് ബില്ല് അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമായി മാറും. എച്ച്ബി 5 എന്ന പേരിലറിയപ്പെടുന്ന ബില്ല് പാസാക്കിയതിനെ സുപ്രധാന നടപടിയെന്ന വിശേഷണമാണ് ഫ്ലോറിഡയിലെ മെത്രാൻ സമിതി നല്‍കിയത്. ഉദരത്തിലുള്ള ജീവന്റെ പൂർണ്ണ സംരക്ഷണം നിയമനിർമാണത്തിലൂടെ പ്രാബല്യത്തിൽ വരുന്ന ദിവസം കാത്തിരിക്കുന്നത് തുടരുകയാണെന്നു മെത്രാൻ സമിതിയുടെ സോഷ്യൽ കൺസേർൺസ് ആൻഡ് റെസപെക്ട് ലൈഫിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്ന ക്രിസ്റ്റി അർണോൾഡ് പറഞ്ഞു. എച്ച്ബി 5 ബില്ല് സ്ത്രീകളുടെയും, കുട്ടികളുടെയും മേൽ ഭ്രൂണഹത്യ വരുത്തിവെക്കുന്ന വലിയ ഉപദ്രവം തടയാൻ നിയന്ത്രണം കൊണ്ടു വരുന്നുവെന്നത് ആഹ്ലാദം നൽകുന്ന കാര്യമാണെന്നും ക്രിസ്റ്റി കൂട്ടിച്ചേര്‍ത്തു. അതേസമയം 2020ൽ 15 ആഴ്ചയും, അതിനുശേഷവും 3,334 ഭ്രൂണഹത്യകൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പ്രോലൈഫ് സംഘടനയായ സൂസൻ ബി അന്റണി ലിസ്റ്റിന്റെ ഗവേഷണവിഭാഗമായ ചാർലോട്ട് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ രേഖകളിൽ നിന്നാണ് കണക്കുകൾ ലഭ്യമായത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ബില്ലിന് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഇതിനു മുമ്പും അദ്ദേഹം പ്രോലൈഫ് ബില്ലുകളിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഭ്രൂണഹത്യയ്ക്ക് മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്ന് നിഷ്കർഷിക്കുന്ന നിയമം 2020ൽ ഗവർണർ പാസാക്കിയപ്പോൾ മെത്രാൻസമിതി അതിനെ അഭിനന്ദിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-05-12:50:08.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍ഷ