Contents

Displaying 18071-18080 of 25088 results.
Content: 18448
Category: 18
Sub Category:
Heading: ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. ജോജു കോക്കാട്ട് ചുമതലയേറ്റു
Content: കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ജോജു കോക്കാട്ട് ചുമതലയേറ്റു. പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. കോക്കാട്ട് കോട്ടയം വടവാതൂർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് സെമിനാരിയിലും പ്രഫസറാണ്. രൂപതയിലെ ബൈബിൾ അപ്പ സ്തോലേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായും തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക വികാരിയായും സേവനമനുഷ്ഠിക്കുമ്പോഴാണ് നിയമനം.
Image: /content_image/India/India-2022-03-02-09:05:49.jpg
Keywords: ബൈബിള്‍
Content: 18449
Category: 18
Sub Category:
Heading: കെആർഎൽസിസി ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
Content: കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പ്രകാശന കർമം നിർവഹിച്ചു. ഈ മാസം 27ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ജൂബിലി ഉദ്ഘാടന സമ്മേളനത്തോടുകൂടി ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് ഓരോ രൂപതയും ആതിഥേയത്വം വഹിക്കും. 2023 മാർച്ചിൽ കൊ ച്ചിയിൽ സമാപന സമ്മേളനം നടക്കും. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, കെആർഎ ൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ നേതാക്കളായ ടി.എ. ഡാഫിൻ, ബിജു ജോസി, അലക്സ് താളുപ്പാടത്ത്, വിൻ പെരിഞ്ചേരി, പൈലി ആലുങ്കൽ, ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എൻ.ജെ. പൗലോ സ്, സാബു വി. തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം വിൻസ് പെരിഞ്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തത്.
Image: /content_image/India/India-2022-03-02-09:15:07.jpg
Keywords: ലോഗോ
Content: 18450
Category: 1
Sub Category:
Heading: പാപ്പയുടെ ആഹ്വാന പ്രകാരം യുക്രൈനു വേണ്ടി ലോകം ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം വിഭൂതി ബുധനായ ഇന്ന് ഇന്ന് മാർച്ച് രണ്ട് ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയില്‍ യുക്രൈന്‍ - റഷ്യ യുദ്ധ പ്രതിസന്ധിയിലുള്ള തന്റെ ദുഃഖം പങ്കുവെച്ചിരിന്നു. അന്നേ ദിവസമാണ് വിഭൂതി ബുധനാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ഇന്നലെ (01/03/22) യുദ്ധവിരാമത്തിനായി അവിരാമം പ്രാർത്ഥിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ചുക്കൊണ്ട് പാപ്പ ട്വീറ്റ് ചെയ്തിരിന്നു. “നമുക്ക് ഒരുമിച്ച് നമ്മുടെ യാചന ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജനം വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിൻറെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിൻറെ ഉപകരണങ്ങളാക്കേണമേ”.- പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. “ഒരുമിച്ചുപ്രാർത്ഥിക്കാം” “ഉക്രയിൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പാപ്പയുടെ ട്വീറ്റ്. അതേസമയം റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ യുക്രെയ്ൻ പരാതി നൽകി.
Image: /content_image/News/News-2022-03-02-10:10:15.jpg
Keywords: പാപ്പ, ഉപവാസ
Content: 18451
Category: 24
Sub Category:
Heading: യുദ്ധ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ
Content: അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ യുക്രൈനിൽ നിന്നും പലായനം ചെയ്തപ്പോൾ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. യുക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന മനസിലാക്കിയ സിസ്റ്റർ ലിജി വളരെ വേഗത്തിൽ തന്നെ പോളണ്ടിൻ്റെ ബോർഡറിൽ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാർത്ഥികളെ എത്തിക്കാൻ യുക്രൈനിലെ ഒരു മെത്രാനെയും വൈദികരെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടുംതണുപ്പിൽ ഒരു സ്കൂളിൽ കിടന്നുറങ്ങിയ ഒരു പറ്റം യുവജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്തവിധം താമസ സൗകര്യവും സ്വീകരണവും ഭക്ഷണവും ഒക്കെ ആ മെത്രാൻ്റെയും വൈദികരുടേയും നേതൃത്വത്തിൽ ഏർപ്പാടാക്കി. കീവിൽ നിന്നും ലിവീവിൽ നിന്നും ഖാർക്കീവിൽ നിന്നും പിന്നെ വിദ്യാർഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ റുമേനിയാ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒഴുകി. തീർത്തും അവശരായവരും ആദ്യം എത്തിയവരുമായ നൂറുകണക്കിന് വിദ്യാർഥികൾക്കും തങ്ങളുടെ ധ്യാനമന്ദിരത്തിൻ്റെ ഭാഗമായ കെട്ടിടങ്ങളിൽ അഭയം നൽകി. ഭക്ഷണവും വെള്ളവും നൽകാനും വിശ്രമത്തിനു വേണ്ടി ഹീറ്റിംഗ് സംവിധാനം ഉള്ള മുറി ഒരുക്കാനും ആ കോൺവെൻ്റിലെ മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകളും ഉക്രൈൻകാരായ 18 കന്യാസ്ത്രീകളും കഠിനപരിശ്രമം തന്നെ നടത്തി. ചങ്ങനാശ്ശേരി-പാലാ രൂപതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി അപ്പോസ്തലേറ്റ് സംഘടനയോടും വേൾഡ് മലയാളി ഫെഡറേഷനോടും (WMF) ചേർന്ന് ഉക്രൈനിലെ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് ഓഫ് സെൻ്റ് മാർക്ക് കോൺവെൻ്റിലെ സിസ്റ്റർ ലിജിയും കൂട്ടരും നിരവധി ഗ്രൂപ്പ് വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചു. മൂന്നു രാജ്യങ്ങളുടെ അതിർത്തി കടക്കാൻ ഉക്രൈൻ സുഹൃത്തുക്കളുടെ സഹായം തേടിയ സിസ്റ്റർ ലിജി അത്യാവശ്യ സാഹചര്യങ്ങളിൽ കോൺവെൻ്റിലെ വണ്ടി സ്വയം ഡ്രൈവ് ചെയ്തു വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ സഹായിച്ചു. 20 വർഷത്തിൽ അധികമായി ഉക്രൈനിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിജിക്ക് ഉക്രൈൻ ഗവൺമൻ്റ് ബഹുമാന സൂചകമായി നൽകിയ ഉക്രൈൻ പൗരത്വം ഈ ഒരു സാഹചര്യത്തിൽ വളരെ ഉപകാരമായി തീർന്നു. ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിർത്തിയിലേയ്ക്ക് സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കിൽ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ ഉഷ്‌ഹോറോഡ്‌ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോൾ ഉഷ്‌ഹോറോഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടർ അലക്സാണ്ടറുമായി സിസ്റ്റർ ലിജി സംസാരിച്ചു വേണ്ട മുൻകരുതലുകൾ എടുത്തു. ഉഷ്‌ഹോറോഡിൽ വേൾഡ് മലയാളി ഫെഡറേഷൻ (WMF) പ്രവർത്തകരും എല്ലാ സഹായത്തിനും സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെയും കൂട്ടരുടെയും കൂടെ ഉണ്ടായിരുന്നു. ദുരന്തഭൂമിയിൽ നിശബ്ദ സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീമാർ തങ്ങളുടെ മേന്മയോ, കഷ്ടപ്പാടോ, ത്യാഗങ്ങളോ വിളിച്ച് പറയാൻ ഒരു മീഡിയയുടെയോ, ക്യാമറയുടെയോ മുമ്പിൽ എത്താത്തതിനാൽ അധികമാരും ഇവരെ ശ്രദ്ധിക്കാൻ ഇടവന്നിട്ടില്ല. കേരളത്തിലെ ചാനലുകളിൽ ഇരുന്ന് മണിക്കൂറുകൾ ക്രൈസ്തവ സന്യാസത്തെ വലിച്ച് കീറുന്ന മഹാൻമാർക്കും മഹതികൾക്കും ഏറ്റവും സ്നേഹപൂർവ്വം ഈ സന്യസ്തരുടെ സേവനങ്ങൾ സമർപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2022-03-02-14:30:27.jpg
Keywords: സന്യാസ
Content: 18452
Category: 14
Sub Category:
Heading: 'ഈശോ കൊച്ച് - ഈശോയുടെ സ്വന്തം അജ്ന': നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങളുമായി കേരള വാണി പുസ്തകം പുറത്തിറക്കി
Content: അര്‍ബുദം ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ നിത്യതയിലേക്ക് നടന്നുനീങ്ങിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതം പ്രമേയമാക്കി വീണ്ടും പുസ്തകം. വരാപ്പുഴ അതിരൂപതയുടെ മകളായ അജ്നയുടെ ജീവിതം മുഴുവൻ ഒപ്പിയെടുത്തിട്ടുള്ള 'ഈശോ കൊച്ച് - ഈശോയുടെ സ്വന്തം അജ്ന' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം രചിച്ചിരിക്കുന്നത് ഫാ. വിന്‍സന്‍റ് വാര്യത്താണ്. വരാപ്പുഴ അതിരൂപതയുടെ മീഡിയ കമ്മീഷൻ വിഭാഗമായ കേരള വാണി പബ്ലിക്കേഷൻസാണ് പ്രസാദകർ. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി അജ്നയുടെ മാതാപിതാക്കള്‍ക്കു നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു. അജ്നയോട് ഏറ്റവും അടുത്ത ഇടപെട്ടിട്ടുള്ള നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിനെ വ്യത്യസ്തമാക്കുന്നത്. അജ്നയുടെ അമ്മ തന്നെയാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ അജ്നയെ പോലെ കാൻസർ ബാധിച്ച രോഗികൾക്ക് ചികിത്സാ സഹായമായി നൽകുന്നതുമാണെന്ന് 'കേരള വാണി' അറിയിച്ചു. പുസ്തകത്തിൽ കോപ്പികൾക്ക് കേരള വാണി മീഡിയ കമ്മീഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. *കോപ്പികള്‍ക്ക് ബന്ധപ്പെടുക: 6282 610 318 (Call or whattsApp) ** Google pay number: 9497 835 015
Image: /content_image/India/India-2022-03-02-16:09:44.jpg
Keywords: അജ്ന
Content: 18453
Category: 1
Sub Category:
Heading: യുക്രൈന്റെ പ്രധാന പൈതൃക കേന്ദ്രമായ സെന്റ്‌ സോഫിയ കത്തീഡ്രലിന് ആക്രമണ ഭീഷണി
Content: കീവ്, യുക്രൈന്‍: ലോക പൈതൃക പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ട യുക്രൈനിലെ ആദ്യത്തെ പൈതൃക കേന്ദ്രവും, പതിനൊന്നാം നൂറ്റാണ്ടു മുതല്‍ കീവിന്റെ ആത്മീയ കേന്ദ്രവുമായി നിലകൊള്ളുന്ന സെന്റ്‌ സോഫിയ കത്തീഡ്രല്‍ റഷ്യ വ്യോമാക്രമണത്തിന് ഇരയാക്കുവാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമായി യുക്രൈനിലെ മതനേതാക്കള്‍. യുക്രൈന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ ഈ പൈതൃക മന്ദിരം റഷ്യയുടെ വോമാക്രമണത്തിന് ഇരയാകുവാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന കാര്യം ‘യുക്രൈന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ആന്‍ഡ്‌ റിലീജിയസ് ഓര്‍ഗനൈസേഷന്‍സ്’ (യു.സി.സി.ആര്‍.ഒ) ആണ് പുറത്തുവിട്ടത്. തങ്ങള്‍ക്ക് ലഭിച്ച വിവരം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത് സമാനമായ ആക്രമണം നടന്നിട്ടുള്ള കാര്യം യു.സി.സി.ആര്‍.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. സെന്റ്‌ സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സംഘത്തില്‍പ്പെട്ടവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയുടെ അന്യായവും, പ്രകോപനപരവുമായ ആക്രമണ പദ്ധതിയില്‍ യുക്രൈനിലെ സാംസ്കാരിക ആത്മീയ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും, കീവിലെ ബാബിന്‍യാര്‍, ഖാര്‍കീവ് തുടങ്ങിയ രൂപതകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ റഷ്യന്‍ നടപടിയെ തങ്ങള്‍ അപലപിക്കുന്നുവെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംബാസഡറായ റാഷദ് ഹുസൈന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 2018-ല്‍ പിരിഞ്ഞ രണ്ട് യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്ക് പുറമേ, യഹൂദ, മുസ്ലീം മതങ്ങളില്‍ നിന്നുമുള്ള വൈദികരും യു.സി.സി.ആര്‍.ഒയില്‍ ഉള്‍പ്പെടുന്നുണ്ട്. യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയെയാണ് യുക്രൈന്റെ ദേശീയ സഭയായി കണക്കാക്കി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേരിട്ടല്ലാത്ത മേല്‍നോട്ടവും യുക്രൈന്‍ സഭക്ക് മേലുണ്ട്. കീവിലെ ടിവി ടവര്‍ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ ബാബിന്‍ യാറിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ സെന്ററിനും കേടുപാടുകള്‍ സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ആയുധ സിസ്റ്റത്തിലെ സാങ്കേതിക പിഴവുകള്‍ കാരണവും കത്തീഡ്രലില്‍ മിസൈല്‍ പതിക്കുവാനുള്ള സാധ്യതയും യു.സി.സി.ആര്‍.ഒ ഉന്നയിക്കുന്നുണ്ട്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയും, റഷ്യന്‍ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് യു.സി.സി.ആര്‍.ഒ യുടെ മുന്നറിയിപ്പ് അവസാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യന്‍ സൈന്യം കീവിലെ പെച്ചെഴ്സ് ലാവ്രായിലെ ഡോര്‍മീഷന്‍ കത്തീഡ്രല്‍ തകര്‍ത്തിരുന്നു.
Image: /content_image/News/News-2022-03-02-17:51:05.jpg
Keywords: യുക്രൈ
Content: 18454
Category: 1
Sub Category:
Heading: യുക്രൈനിൽ കത്തീഡ്രലിന്റെ ഭരണനിര്‍വഹണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു
Content: ഖാര്‍കീവ്: യുക്രൈനിലെ ഖാര്‍കീവിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഹോളി അസംപ്ഷന്‍ ഓഫ് വിര്‍ജിന്‍ മേരി കത്തോലിക്ക കത്തീഡ്രലിന്റെ ഭരണനിര്‍വഹണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. മാര്‍ച്ച് 1ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം. തങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നു ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊണ്ട് ഇടവക വികാരിയായ ഫാ. വോജ്സിയെച്ച് സ്റ്റാസിയവിക്സ്‌ പറഞ്ഞു. ആക്രമണം ഉണ്ടാകുമ്പോള്‍ ദേവാലയത്തിന്റെ ബേസ്മെന്റില്‍ ആയിരുന്നു എല്ലാവരും. കത്തീഡ്രല്‍ ഓഫീസിന്റേയും, അനുബന്ധ മുറിയുടേയും മേല്‍ക്കൂരയാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. 2008­-ലെ നാറ്റോ ഉടമ്പടിയുടെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങള്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബ്‌ ഉപയോഗിച്ചായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്നു സൂചനകളുണ്ട്. അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരയുദ്ധമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. നിലവില്‍ യൂറോപ്യന്‍ സഭകളെ അപേക്ഷിച്ച് യുക്രൈന്‍ സഭകള്‍ ശക്തവും സജീവവുമാണ്. യുക്രൈന്‍ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 8% മുതല്‍ 10 % വരെ ഗ്രീക്ക് കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. നേരത്തെ കീവിലെ ചരിത്രപ്രസിദ്ധമായ സെന്റ്‌ സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരിന്നു.
Image: /content_image/News/News-2022-03-03-11:37:33.jpg
Keywords: യുക്രൈ
Content: 18455
Category: 1
Sub Category:
Heading: യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന പോളിഷ് ജനതയ്ക്ക് നന്ദി പറഞ്ഞ് പാപ്പ
Content: വത്തിക്കാൻ സിറ്റി: യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന പോളണ്ടുകാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ അഞ്ചുലക്ഷത്തോളം അഭയാർത്ഥികൾ പോളണ്ടിലെത്തിയിട്ടുണ്ട്. സഹനങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ ജനതയോട് മാർപാപ്പ ഐക്യദാർഢ്യം പ്രകടിപ്പിച്ചുതു. അഭയാർത്ഥികൾക്ക് ആശ്വാസഹസ്തവുമായി നിരവധി കത്തോലിക്കാ ഏജൻസികൾ രംഗത്തുണ്ട്. 3.80 കോടി ജനസംഖ്യയുള്ള പോളണ്ടുമായി യുക്രെയ്ൻ 332 മൈൽ അതിർത്തി പങ്കിടുന്നുണ്ട്. അഭയാർത്ഥികൾക്കുവേണ്ടി ഇന്നലെ പോളണ്ടിലെ ദേവാലയങ്ങളിൽ പിരിവു നടത്തിയിരിന്നു. കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആഗോള വ്യാപകമായി ഏകോപിപ്പിക്കുന്ന കാരിത്താസാണു പോളണ്ടിലും യുക്രെയ്നിലും പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത്. ഇന്നലെ വലിയ നോമ്പിന് റോമന്‍ സഭ ആരംഭം കുറിച്ച ദിവസം യുക്രൈന്‍റെ സമാധാനത്തിനു വേണ്ടി പാപ്പ പ്രാര്‍ത്ഥനാഹ്വാനം നടത്തിയിരിന്നു. ലോകത്തിൽ സമാധാനം ആരംഭിക്കുന്നത് യേശുവിനെ പിന്തുടർന്നുകൊണ്ടുള്ള നമ്മുടെ വ്യക്തിപരമായ മാനസാന്തരത്തിൽ നിന്നയാണെന്നും നമ്മുടെ പ്രാർത്ഥനയും ഉപവാസവും യുക്രെയ്നിലെ സമാധാനത്തിന് വേണ്ടിയുള്ള ഒരപേക്ഷയായിരിക്കുമെന്നും പാപ്പ ട്വീറ്റ് ചെയ്തു.മാർച്ച് രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
Image: /content_image/News/News-2022-03-03-14:38:13.jpg
Keywords: പാപ്പ
Content: 18456
Category: 1
Sub Category:
Heading: നോമ്പിലെ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിയ്ക്കായി വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാൻ
Content: റോം: നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാൻ, വിശ്വാസി സമൂഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേയ്ക്ക് ക്ഷണിച്ചു. ഇറ്റാലിയൻ ചിത്രകാരനായ ഗാറ്റിനോ പ്രിവിയാറ്റി വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ, ചിത്രങ്ങൾ എല്ലാദിവസവും വൈകുന്നേരം 4 മണിക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ ആരാധനക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ബസിലിക്കയിലെ ആരാധനയുടെയും, മറ്റു കാര്യങ്ങളുടെയും മേൽനോട്ട ചുമതലയുള്ള കർദ്ദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഗാറ്റിനോ പ്രിവിയാറ്റി ചിത്രങ്ങൾ വരച്ചത്. ആദ്യമായിട്ടാണ് ഒരു ദേവാലയത്തിന്റെ ഉള്ളിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നത്. വത്തിക്കാൻ മ്യൂസിയത്തിൽ നിന്നാണ് നോമ്പ് കാലത്തേക്ക് വേണ്ടി ചിത്രങ്ങൾ ബസിലിക്കയ്ക്ക് നൽകുന്നത്. കലയിലൂടെ ആളുകളെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രിവിയാറ്റി ചിത്രങ്ങൾ വരച്ചതെന്നും, 120 വർഷങ്ങൾക്ക് ശേഷം ബസിലിക്കയിൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുന്നതിൽ സന്തോഷമുണ്ടെന്നും അധികൃതർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഉത്തര ഇറ്റാലിയൻ നഗരമായ ഫെറാരയിൽ ജനിച്ച ഗാറ്റിനോ പ്രിവിയാറ്റി ലവാഗ്ന നഗരത്തിൽ 67 വയസ്സിലാണ് മരണമടയുന്നത്.
Image: /content_image/News/News-2022-03-03-16:05:26.jpg
Keywords: കുരിശിന്റെ വഴി
Content: 18457
Category: 1
Sub Category:
Heading: യുക്രൈന്‍ കത്തോലിക്ക ദേവാലയത്തിലെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജകുമാരനും പത്നിയും
Content: ലണ്ടന്‍: കനത്ത പോരാട്ടത്തിനിടയില്‍ ജീവനുവേണ്ടി പരക്കം പായുന്ന യുക്രൈന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി ഏകമനസ്സോടെയുള്ള ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും പത്നിയും. യുകെയിലെ യുക്രൈന്‍ അംബാസഡര്‍ വാഡിം പ്രിസ്റ്റായിക്കിനൊപ്പം ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രലില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനയിലാണ് വെയില്‍സ് രാജകുമാരനായ ചാള്‍സും പത്നി കാമില പാര്‍ക്കറും പങ്കെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അപര്യാപ്തമാണെങ്കില്‍ പോലും ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം തങ്ങളുമുണ്ടെന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ട് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. ദേവാലയത്തിലെത്തിയ രാജകുമാരന്‍ യുക്രൈന്റെ ഔദ്യോഗിക പുഷ്പമായ സൂര്യകാന്തി പൂക്കള്‍ സമര്‍പ്പിച്ച് മെഴുകുതിരി കത്തിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടതിന് ശേഷം രാജ ദമ്പതികള്‍ ലണ്ടനിലെ യുക്രൈന്‍ സമൂഹത്തിന്റെ പ്രതിനിധികളും, യുദ്ധകെടുതിയില്‍ കഴിയുന്ന യുക്രൈന്‍ ജനതയെ മാനുഷികമായി സഹായിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. ചാള്‍സ് രാജകുമാരന്‌ പുറമേ നിരവധി പ്രമുഖരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരുന്നു. ദേവാലയത്തില്‍ എത്തിയ വിശിഷ്ട വ്യക്തികള്‍ ബിഷപ്പ് കെന്നെത്ത് നോവാകൊവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ വിവേക ശൂന്യതയ്ക്കു ദൈവത്തിന്റെ ആയുധങ്ങളായ പ്രാര്‍ത്ഥനയും ഉപവാസവും വഴി മറുപടി ലഭിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക സഭ വിഭൂതി തിരുനാളായി ആഘോഷിക്കുന്ന മാര്‍ച്ച് 2-ന് യുക്രൈന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചത്. രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നു പാപ്പ തന്റെ ആഹ്വാനത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-03-19:10:17.jpg
Keywords: യുക്രൈ