category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പയുടെ ആഹ്വാന പ്രകാരം യുക്രൈനു വേണ്ടി ലോകം ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Contentവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം വിഭൂതി ബുധനായ ഇന്ന് ഇന്ന് മാർച്ച് രണ്ട് ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയില്‍ യുക്രൈന്‍ - റഷ്യ യുദ്ധ പ്രതിസന്ധിയിലുള്ള തന്റെ ദുഃഖം പങ്കുവെച്ചിരിന്നു. അന്നേ ദിവസമാണ് വിഭൂതി ബുധനാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ഇന്നലെ (01/03/22) യുദ്ധവിരാമത്തിനായി അവിരാമം പ്രാർത്ഥിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ചുക്കൊണ്ട് പാപ്പ ട്വീറ്റ് ചെയ്തിരിന്നു. “നമുക്ക് ഒരുമിച്ച് നമ്മുടെ യാചന ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജനം വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിൻറെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിൻറെ ഉപകരണങ്ങളാക്കേണമേ”.- പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. “ഒരുമിച്ചുപ്രാർത്ഥിക്കാം” “ഉക്രയിൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പാപ്പയുടെ ട്വീറ്റ്. അതേസമയം റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ യുക്രെയ്ൻ പരാതി നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-02 10:09:00
Keywordsപാപ്പ, ഉപവാസ
Created Date2022-03-02 10:10:15