Contents

Displaying 18061-18070 of 25088 results.
Content: 18438
Category: 1
Sub Category:
Heading: ആശങ്ക നേരിട്ട് അറിയിച്ച് പാപ്പ റഷ്യയുടെ സ്ഥാനപതി കാര്യാലയത്തിൽ
Content: റോം: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ ദയനീയ സാഹചര്യം കണക്കെടുത്ത് പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള റഷ്യൻ എംബസ്സിയില്‍ നേരിട്ടെത്തി പാപ്പ ആശങ്ക അറിയിച്ചു. റഷ്യ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക കാര്യാലയമായ എംബസ്സിയിൽ വെള്ളിയാഴ്‌ച (25/02/22) രാവിലെയാണ് ഫ്രാൻസീസ് പാപ്പ എത്തിയതെന്ന് വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ, മേധാവി മത്തേയൊ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലേക്കുള്ള വലിയ വീഥിയായ വിയ ദെല്ല കൊൺചിലിയത്സിയോനെയിലാണ് ഈ എംബസ്സി സ്ഥിതി ചെയ്യുന്നത്. കാര്‍ മുഖാന്തിരം എംബസ്സിയിൽ എത്തിയ പാപ്പാ മുപ്പതു മിനിറ്റോളം അവിടെ ചെലവഴിച്ചു. സായുധാക്രമണം അരുതെന്നും സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നും പാപ്പ നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. മാർച്ച് 2 വിഭൂതി ബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസദിനമായി ആചരിക്കാനും പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇക്കഴിഞ്ഞ, ഇരുപത്തിനാലാം തീയതിയാണ് (24/02/22) റഷ്യ യുക്രൈയിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. വൻ നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ അനേകം സൈനികരും സാധാരണക്കാരുമാണ് സംഘര്‍ഷത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുവാന്‍ ശ്രമം തുടരുകയാണ്.
Image: /content_image/News/News-2022-02-28-13:00:10.jpg
Keywords: പാപ്പ
Content: 18439
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 16 സ്പാനിഷ് നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: മാഡ്രിഡ്: സ്പെയിനിൽ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവൻ ബലികൊടുത്ത പതിനാറു നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്പെയിനിലെ ഗ്രനാദയിൽ നടന്ന തിരുകര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധി ഒരു മാനുഷിക വിജയമല്ല, പ്രത്യുത, ദൈവത്തിൻറെ ഒരു ദാനമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. നവവാഴ്ത്തപ്പെട്ടവരിൽ 14 പേർ വൈദികരാണ്. മറ്റു രണ്ടു പേരിൽ ഒരാൾ ഒരു വൈദികാർത്ഥിയും മറ്റെയാൾ അല്മായനും ആണ്. നവ വാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളിൽ, കയെത്താനൊ ഹിമേനെസ് മർത്തീൻ, മനുവേൽ വസ്കസ് അൽഫായ, റമോൺ സെർവില്യ ലുയീസ്, ലൊറേൻസൊ പലൊമീനൊ വില്യഎസ്കൂസ, പേദ്രൊ റുയീസ് ദെ വൽവീദിയ പേരെസ്, ഹൊസേ ഫ്രീയസ് റുയിസ്, ഹൊസേ ബെച്ചേറ സാഞ്ചെസ്, ഫ്രലസീസ്കൊ മൊറാലെസ് വലെൻസ്വേല, ഹൊസേ റെസ്കാൽവൊ റുയിസ്, ഹൊസേ ഹിമേനെസ് റെയേസ് , മനുവെൽ വീൽചെസ് മൊന്താൽവൊ, ഹൊസേ മരീയ പോളൊ റെഹോൺ , ഹുവൻ ബത്സാഗ പലാസിയൊസ് , മിഖേൽ റൊമേരൊ റൊഹാസ് എന്നിവരാണ് 14 വൈദികർ. അന്തോണിയ കബ പോത്സൊ ആണ് വൈദികാർത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരിൽ ഏക അൽമായന്‍ ഹൊസേ മുഞോസ് കാൽവൊയാണ്.
Image: /content_image/News/News-2022-02-28-15:19:02.jpg
Keywords: സ്പെയി, സ്പാനി
Content: 18440
Category: 13
Sub Category:
Heading: പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി യുക്രൈനിലെ കത്തോലിക്ക സന്യാസിനികള്‍
Content: മുകച്ചേവോ: പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ യുക്രൈനിലെ മുകച്ചേവോയില്‍ യുദ്ധ ഭീതിയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി കത്തോലിക്ക സന്യാസിനികള്‍. കോൺവെൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ നൂറോളം വിദ്യാർത്ഥികൾക്ക് അഭയം നൽകാൻ സൗകര്യമുണ്ടെന്ന് യുക്രൈനിൽ നിന്നുള്ള കന്യാസ്ത്രീമാർ അറിയിച്ചിട്ടുണ്ടെന്ന് ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കുറച്ച് പേരെ എങ്കിലും രക്ഷിക്കാൻ സാധിക്കുമെന്നും പോളണ്ട് അതിർത്തിയിൽ കുടുങ്ങി കിടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൃത്യമായ സ്ഥലവും ഫോൺ നമ്പരും ഇൻബോക്സിൽ അയച്ച് തരുകയാണെങ്കിൽ അതിർത്തികളിൽ ഉള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾക്ക് കൊടുത്ത് ഭക്ഷണവും വെള്ളവും എത്തിക്കുവാനും പോളണ്ടിലേയ്ക്ക് കടക്കാൻ സഹായം ചെയ്യുന്നതുമായിരിക്കുമെന്ന് സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യുക്രൈനിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ കർഫ്യൂവിൽ ഇളവ് വരുമ്പോൾ അതിർത്തിയിലേക്ക് എത്താൻ ദൂരം ഉണ്ടെങ്കിൽ അടുത്തുള്ള ഏതെങ്കിലും കോൺവെൻ്റുകളിലോ, പള്ളികളിലോ അഭയം പ്രാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അവിടെ ആര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിക്കുകയില്ലായെന്നും അവിടെ ആരും വേർതിരിവോടെ കാണില്ലായെന്നും സിസ്റ്റര്‍ സോണിയ കുറിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്ന്‍ പലായനം ചെയ്യുന്ന അനേകരുടെ കണ്ണീരൊപ്പി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമാണ്.
Image: /content_image/News/News-2022-02-28-17:34:15.jpg
Keywords: യുക്രൈ
Content: 18441
Category: 18
Sub Category:
Heading: "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി": അജ്നയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
Content: താടിയെല്ലിലെ കാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ അജ്ന ജോർജ്ജിന്റെ ജീവചരിത്രം "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" പ്രകാശനം ചെയ്തു. ഇന്നലെ ഫെബ്രുവരി 28 തിങ്കളാഴ്ച തേവര കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഹൈബി ഈഡൻ എം.പി.യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഫാ.ജോസ് ജോൺ അജ്നയുടെ മാതാപിതാക്കൾക്ക് ആദ്യത്തെ കോപ്പി കൈമാറി. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ ഹൃദയ സ്പർശിയായ ഗ്രന്ഥം നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വലിയ വഴിക്കാട്ടിയായാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കോപ്പിക്ക് 140 രൂപയാണ് വില. അന്‍പതോ അതില്‍ അധികമോ കോപ്പികള്‍ മേടിക്കുമ്പോള്‍ 100 രൂപ നിരക്കില്‍ ലഭ്യമാകും. അതി കഠിനമായ സഹനങ്ങള്‍ക്ക് നടുവിലും ക്രിസ്തുവിനെ നെഞ്ചോട് ചേര്‍ത്തു വിശുദ്ധമായ ജീവിതം നയിച്ച അജ്നയുടെ ജീവിതത്തെ കുറിച്ച് പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി". * കോപ്പികൾക്ക് : Contacts: Jith George- 7012841881 , Johan- 8156906390.
Image: /content_image/India/India-2022-03-01-10:13:52.jpg
Keywords: അജ്ന
Content: 18442
Category: 4
Sub Category:
Heading: സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ
Content: സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. #{blue->none->b->1) വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കി ‍}# യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും മെത്രാന്മായിരുന്നു വാസിൽ വെലിച്കോവ്സ്കി. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിലെ സ്റ്റാനിസ്ലാവിവിൽ 1903 ലാണ് വെലിച്കോവ്സ്കി ജനിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മാസിൽ 1920-ൽ ലിവിലുള്ള സെമിനാരിയിൽ ചേർന്നു. 1925-ൽ ദിവ്യരക്ഷക സഭയിൽ (റിഡംപ്‌റ്ററിസ്റ്റു സഭ ) വ്രതവാഗ്ദാനം നടത്തുകയും പിന്നീടു വൈദീകനായി. ഒരു സന്യാസി വൈദികൻ എന്ന നിലയിൽ വാസിൽ വെലിച്കോവ്സ്കി വോളിനിൽ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. 1942-ൽ അദ്ദേഹം ടെർനോപിൽ ആശ്രമത്തിന്റെ മഠാധിപതിയായി. കമ്മ്യൂണിസ്റ്റ് സോവിയറ്റ് ഭരണകൂടം 1945-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കീവിൽ തടവിലാക്കുകയും ചെയ്തു. വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് 10 വർഷത്തെ കഠിന തടവായി അതു കുറച്ചു. 1955-ൽ ജയിൽ മോചിതനായ വാസിൽ ലിവിവിലേക്ക് മടങ്ങുകയും, 1963-ൽ മെത്രാനായി നിയമിതനാവുകയും ചെയ്തു. 1969-ൽ മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ വീണ്ടും മൂന്ന് വർഷം തടവിലാക്കപ്പെട്ടു. 1972-ൽ മോചിതനായ അദ്ദേഹം സോവിയറ്റ് യൂണിയൻ്റെ പുറത്ത് നാടുകടത്തപ്പെട്ടു. 1973 ജൂൺ 30-ന് എഴുപതാം വയസ്സിൽ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിലെ അദ്ദേഹം മരണമടഞ്ഞു. ജയിൽവാസത്തിനിടയിൽ നേരിടേണ്ടി വന്ന ക്രൂര മർദ്ദനങ്ങളായിരുന്നു മരണകാരണം. മരണത്തിനു മുപ്പതു വർഷങ്ങൾക്കു ശേഷം, വാസിൽ വെലിച്കോവ്സ്കിയുടെ മൃതശരീരം കേടുകൂടാതെ കണ്ടെത്തി 2001-ൽ വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കിയുടെ ഭൗതീകാവശിഷ്ടങ്ങൾ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിലുള്ള സെന്റ് ജോസഫ്സ് ഉക്രേനിയൻ കത്തോലിക്കാ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. #{blue->none->b->2) വാഴ്ത്തപ്പെട്ട ലോറന്റിയ ഹരാസിമിവ് ‍}# യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു സന്യാസിനിയായിരുന്നു ലോറന്റിയ (1911- 1952) 1931-ൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസ സഭയിൽ പ്രവേശിച്ച അവൾ 1933-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. കത്തോലിക്കാ വിശ്വാസം തള്ളിപ്പറയാത്തതിനാൽ സോവിയറ്റു ഭരണകൂടം ലോറന്റിയെ 1951-ൽ അറസ്റ്റുചെയ്യുകയും ബോറിസ്ലാവിലേക്ക് അയച്ചു, പിന്നീട് സൈബീരിയയിലെ ടോംസ്‌കിലേക്ക് നാടുകടത്തി അവൾക്ക് ക്ഷയരോഗം പിടിപെടുകയും,1952 ജൂൺ 30-ന് മരണമടയുകയും ചെയ്തു. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കൊല്ലപ്പെട്ട രക്തസാക്ഷികളിൽ ഒരാളായി സി. ലോറന്റിയെ ആദരിക്കുന്നു .2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺ പോൾ രണ്ടാമർ പാപ്പ ലോറന്റിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു #{blue->none->b->3) വാഴ്ത്തപ്പെട്ട വൊളോഡിമയർ പ്രിയാമാ ‍}# പടിഞ്ഞാറൻ ഉക്രേനിയലെ സ്ട്രാദ്ക്ക് എന്ന ഗ്രാമത്തിൽ 1906 ജൂലൈയിലായിരുന്നു വോളോഡിമയറിൻ്റെ ജനനം. ഒരു ആരാധനാക്രമ സംഗീതജ്ഞനായി പരിശീലനം നേടിയ വോളോഡിമയർ സ്വന്തം ഗ്രാമത്തിലെ ഇടവകയിൽ ഗായകസംഘ നേതാവായിരുന്നു. വിവാഹിതനും രണ്ട് കൊച്ചുകുട്ടികളുടെ പിതാവുമായ വോളോഡിമയറിനെയും മൈക്കോള കോൺറാഡ് എന്ന വൈദീകനെയും 1941 ജൂൺ 26 നു തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ള ഒരു വനപാതയിലൂടെ നടക്കുമ്പോൾ സോവിയറ്റ് ഏജന്റുമാർ പിടികൂടി. രോഗിയായ ഒരു സ്ത്രീക്കു രോഗി ലേപനവും വിശുദ്ധ കുർബാനയും നൽകി തിരികെ വരുമ്പോഴായിരുന്നു സോവിയേറ്റു ചാരന്മാർ അവരെ പിടികൂടിയത്. തിരികെ എത്താത്തതിനാൽ ഗ്രാമവാസികൾ വോളോഡിമറിനെയും ഫാ. മൈക്കോളെയും തിരിക്കിയിറങ്ങി ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മൃതദേഹം കാട്ടിൽ നിന്നു കണ്ടെത്തി. വോളോഡിമറിൻ്റെ നെഞ്ചിൽ ഒരു ബയണറ്റ് ( കുത്തുവാൾ) കുത്തിയിറക്കിയിരുന്നു. 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വോളോഡിമറിനെയും ഫാ. മൈക്കോള കോൺറാഡിനെയും രക്തസാക്ഷികളും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിച്ചു. #{blue->none->b->4) വാഴ്ത്തപ്പെട്ട മൈക്കോള കോൺറാഡ് ‍}# പ്രൊഫസറും പുരോഹിതനും ആറു മക്കളുടെ പിതാവുമായിരുന്നു യുക്രെയ്ൻ ഗ്രീക്കു കത്തോലിക്കാ സഭാംഗമായിരുന്ന ഫാ . മൈക്കോള കോൺറാഡ് . റോമിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്രവും പഠിനം 1899-ൽ വൈദീകനായി. 1930-ൽ തിയോളജിക്കൽ അക്കാദമിയിൽ അധ്യാപകനായി . സോവിയേറ്റു യൂണിയൻ്റെ സൈന്യം ലീവിലെത്തിയപ്പോൾ ആ നഗരം വിട്ടൊഴിയാൻ മൈക്കോളയും കുടുംബവും നിർബദ്ധിതരായി. വൈദീകരൊന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോകല്ലേ എന്ന രോദനത്തിൽ ആ ഗ്രാമത്തിൽ തങ്ങുവാൻ മൈക്കോള തീരുമാനിച്ചു. അങ്ങനെയാണ് മൈക്കോളയും ആരാധനാക്രമ സംഗീതജ്ഞൻ വോളോഡിമയറും പരിചയപ്പെടുന്നത്. 1941 ജൂൺ ഇരുപത്തിയാറാം തീയതിയാണ് തൻ്റെ സുഹൃത്തിനൊപ്പം മൈക്കോളച്ചൻ രക്തസാക്ഷിയാകുന്നത്. #{blue->none->b->5) വാഴ്ത്തപ്പെട്ട ക്ലൈമെന്റി ഷെപ്റ്റിറ്റ്സ്കി ‍}# പോളണ്ടിൽ പഠിക്കുകയും ഓസ്ട്രിയൻ പാർലമെന്റിൽ അംഗമാവുകയും ക്ലൈമെന്റി ഒരു സമർത്ഥനായ നിയമ പണ്ഡിതനും രാഷ്ട്രീയക്കാരനുമായിരുന്നു. ലത്തീൻ കത്തോലിക്കാ പാരമ്പര്യം അനുഷ്ഠിച്ചിരുന്ന ക്ലൈമെന്റി പിന്നീട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാരമ്പര്യം പിൻതുടർന്നു. 43-ാം വയസ്സിൽ തൻ്റെ വക്കീൽ ജലി ഉപേക്ഷിച്ചു യുക്രേനിലെ ഒരു ആശ്രമത്തിൽ പ്രവേശിച്ചു. 1915-ൽ, 46 വയസ്സിൽ അദ്ദേഹം ഒരു പുരോഹിതനായി അഭിഷിക്തനായി , 1944 ൽ അദ്ദേഹം ആശ്രമത്തിൻ്റെ തലവനായി. രണ്ടാം ലോകമഹായുദ്ധസമയത്ത് യഹൂദ ആൺകുട്ടികൾക്കായി ക്ലൈമെന്റി ആശ്രമം തുറന്നുകൊടുക്കുകയും ധാരാളം പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ക്ലൈന്റിൻ്റെ സഹോദരൻ, ആൻഡ്രി ഷെപ്റ്റിറ്റ്സ്കി, ലിവിവിലെ മെത്രാപ്പോലീത്തായും യുക്രേനിയൻ കത്തോലിക്കാ സഭയുടെ തലവനും ആയിരുന്നു. യുക്രേനിയൻ ബുദ്ധിജീവികളെയും മതനേതാക്കളെയും പീഡിപ്പിക്കാനുള്ള യുദ്ധാനന്തര സോവിയറ്റ് ശ്രമത്തിൽ മെത്രാപ്പോലീത്തായെ വധിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ മറ്റാരു സഹോദരൻ ലിയോണും ഭാര്യയും ഈ ഗൂഢാലോചനയിൽ കൊല്ലപ്പെട്ടു. ക്ലൈമെന്റി ഷെപ്റ്റിറ്റ്സ്കി യെ 1947-ൽ അറസ്റ്റ് ചെയ്തു, റോമുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒരു റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായി ശുശ്രൂഷ ചെയ്യാൻ സമ്മർദ്ദം ഉണ്ടായി. അതിനു വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 1951-ൽ റഷ്യയിലെ ഒരു ജയിലിൽ ക്ലൈമെന്റി അച്ചൻ രക്തസാക്ഷിയായി മരിച്ചു. 2001-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. #{blue->none->b->6) വാഴ്ത്തപ്പെട്ട എമിലിയൻ കോവാഹ് ‍}# ആറു മക്കളുടെ പിതാവായിരുന്ന ഒരു യുക്രെയ്നൻ പുരോഹിതനായിരുന്ന എമിലിയൻ കോവാഹ് ലിവ് ,റോം എന്നിവിടങ്ങളിലെ സെമിനാരിയിൽ വൈദീക പഠനം പൂർത്തിയാക്കി. 1911-ൽ പുരോഹിതനായി അഭിഷിക്തനായി നിയമിതനായി. യുഗോസ്ലാവിയിലുള്ള യുക്രേനിയൻ കുടിയേറ്റക്കാർക്കൊപ്പം ശുശ്രൂഷ ചെയ്തു. 1919-ൽ ബോൾഷെവിക്കുകളോട് യുദ്ധം ചെയ്യുന്ന യുക്രേനിയൻ പട്ടാളക്കാർക്കുള്ള ചാപ്ലിയനായി . 1922-ൽ യുക്രെയ്നിലെ പെരെമിഷ്ലിയാനി എന്ന സ്ഥലത്ത് ഇടവക വൈദീകനായി ജോലി ചെയ്യവേ എല്ലാ മതങ്ങളിൽപ്പെട്ട പാവപ്പെട്ടവരും അനാഥരുമായ കുട്ടികളെ തന്റെ വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചിരുന്നു നാസികൾ ഉക്രെയ്ൻ ആക്രമിച്ചപ്പോൾ ധാരാളം യഹൂദരെ എമിലിയാൻ അച്ചൻ രക്ഷിച്ചു. യഹൂദരെ രക്ഷിക്കാൻ അവർക്കു ജ്ഞാനസ്നാനം നൽകുന്നു എന്ന വാർത്തയറിഞ്ഞ നാസി പട്ടാളം അദ്ദേഹത്തിനു വിലക്കേർപ്പെടുത്തിയെങ്കിലും എമിലിയൻ അതു തുടർന്നു 1942 ഡിസംബറിൽ നാസി രഹസ്യ പോലീസ് അദേഹത്തെ അറസ്റ്റ് ചെയ്തു. 1943 ഓഗസ്റ്റിൽ പോളണ്ടിലെ മജ്‌ദാനെക് തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തി. അവിടെ അദ്ദേഹം തടവുകാരെ ശുശ്രൂഷിക്കുകയും കുമ്പസാരം കേൾക്കുകയും സാധ്യമാകുമ്പോഴെല്ലാം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1944 മാർച്ചുമാസം ഇരുപത്തിയഞ്ചാം തീയതി മജ്‌ദാനെകിലെ ഗ്യസ്ചേമ്പറിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. 1999 സെപ്റ്റംബർ 9-ന് യുക്രെയ്നിലെ യഹൂദ കൗൺസിൽ എമിലിയാൻ അച്ചനെ ഒരു നീതിമാനായ യുക്രേനിയനായി അംഗീകരിച്ചു.2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ എമിലിയൻ കോവാഹിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.
Image: /content_image/Mirror/Mirror-2022-03-01-10:39:01.jpg
Keywords: യുക്രൈ
Content: 18443
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷന്‍ ഇന്നു ആരംഭിക്കും
Content: ചങ്ങനാശേരി: ഇരുപത്തിമൂന്നാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷനും കുടുംബ വിശുദ്ധീകരണ ധ്യാനവും ഇന്ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. ഫാ. ബിനോയി കരിമരുതുങ്കലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ടീമാണ് കൺവെൻഷൻ നയിക്കുന്നത്. ദിവസവും വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ് കൺവെൻഷൻ സമയം വൈകുന്നേരം 4.30ന് ജപമാല. തുടര്‍ന്നു വിശുദ്ധ കുർബാന, 6.15നു വചനപ്രഘോഷണം. ഇന്ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 6.15ന് കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിൽ മോൺ. ജോസഫ് വാണിയപ്പുരക്കൽ, മോൺ. തോമസ് പാടിയത്ത്, റവ.ഡോ. ഐസക് ആലഞ്ചേരി എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും. മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്ന ആളുകളുടെ എണ്ണം അനുസരിച്ചു നേരിട്ട് ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. മാക് ടിവിയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.
Image: /content_image/India/India-2022-03-01-11:02:18.jpg
Keywords: ചങ്ങനാ
Content: 18444
Category: 10
Sub Category:
Heading: ബോംബ്‌ ഷെല്‍ട്ടറുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം: ആത്മീയ പോരാട്ടം ശക്തമാക്കി യുക്രൈന്‍ സഭ
Content: കീവ്: റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന്‍ കനത്ത പോരാട്ടം നടക്കുന്ന യുക്രൈനില്‍ ബോംബ്‌ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുന്ന ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനും, വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുമായി സഭ ജനങ്ങളിലേക്ക് ഇറങ്ങിവരുമെന്ന പ്രഖ്യാപനവുമായി യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച തലസ്ഥാനനഗരമായ കീവിലെ പുനരുത്ഥാന കത്തീഡ്രലിന്റെ താഴെ ഒരുക്കിയിരിക്കുന്ന എയര്‍ റെയിഡ് ഷെല്‍ട്ടറില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യുക്രൈന്‍ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ പോകുവാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് വൈദികര്‍ ബോംബ്‌ ഷെല്‍ട്ടറുകളില്‍ പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തിരിക്കുന്നത്. 'യുക്രൈനിലെ കീവില്‍ നിന്നും ആശംസകള്‍' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോ സന്ദേശത്തില്‍ മറ്റൊരു ഭീകര രാത്രി കൂടി തങ്ങള്‍ അതിജീവിച്ചുവെന്നും, രാത്രിക്ക് ശേഷം തീര്‍ച്ചയായും പകല്‍ വരുമെന്നും, അന്ധകാരത്തിന് ശേഷം പ്രകാശവും, മരണത്തിന് ശേഷം ഉത്ഥാനം ഉണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ യുദ്ധത്തില്‍ മുറിവേറ്റവര്‍ക്കും, ഭീതിയില്‍ കഴിയുന്നവര്‍ക്കും, പലായനം ചെയ്യുന്നവര്‍ക്കും, രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനീകര്‍ക്കും വേണ്ടി ത്യാഗം സഹിക്കണമെന്നും, ദേവാലയങ്ങളില്‍ പോകുവാന്‍ സാധിക്കുന്നവര്‍ തീര്‍ച്ചയായും ദേവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും, കുമ്പസാരിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യണമെന്നും മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു. “നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാണോ എന്ന് നാം സംശയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ ശക്തി പരീക്ഷയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അതിജീവിക്കുകയും ചെയ്യും”- അഗ്നിശമന സേന, വൈദ്യ സേവനങ്ങള്‍ തുടങ്ങി അടിയന്തിര സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായി പോരാടുന്നവര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. യുക്രൈനെ കുറിച്ചുള്ള സത്യം ലോകത്തോട്‌ പറയുവാന്‍ ശ്രമിക്കുന്നവര്‍ക്കും, യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും, മാനുഷികവും, വൈദ്യപരവുമായ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത ഷെവ്ചുക്കിന്റെ വീഡിയോ സന്ദേശം അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-01-12:08:13.jpg
Keywords: യുക്രൈ
Content: 18445
Category: 1
Sub Category:
Heading: പാപ്പയുടെ പിന്തുണ ജനങ്ങള്‍ക്കു അനുഭവിച്ചറിയുവാന്‍ കഴിയുന്നുണ്ട്: നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്
Content: വത്തിക്കാന്‍ സിറ്റി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്റെ മേലുള്ള റഷ്യന്‍ കടന്നുകയറ്റത്തേത്തുടര്‍ന്നുള്ള അങ്ങേയറ്റം ആശങ്കാജനകമായ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും ആത്മീയ പിന്തുണയും അറിയിച്ചതെന്നു വത്തിക്കാനിലെ യുക്രൈന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കനത്തതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ അത്യന്തം സ്ഫോടനാത്മകമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുക്രൈന്‍ ജനതയുടെ സമാധാനത്തിനും വെടിനിറുത്തലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ പരിശുദ്ധ പിതാവിന് പ്രസിഡന്റ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നന്ദി അറിയിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thanked Pope Francis <a href="https://twitter.com/Pontifex?ref_src=twsrc%5Etfw">@Pontifex</a> for praying for peace in Ukraine and a ceasefire. The Ukrainian people feel the spiritual support of His Holiness.</p>&mdash; Володимир Зеленський (@ZelenskyyUa) <a href="https://twitter.com/ZelenskyyUa/status/1497641175968366599?ref_src=twsrc%5Etfw">February 26, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പാപ്പയുടെ ആത്മീയ പിന്തുണ യുക്രൈന്‍ ജനതക്ക് അനുഭവിച്ചറിയുവാന്‍ കഴിയുന്നുണ്ടെന്നു സെലെന്‍സ്കിയുടെ ട്വീറ്റില്‍ പറയുന്നു. ഫ്രാന്‍സിസ് പാപ്പയും വോളോഡിമിര്‍ സെലെന്‍സ്കിയും ഫോണില്‍ സംസാരിച്ച വിവരം വത്തിക്കാനും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്നും രക്ഷപ്പെടുവാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം സെലെന്‍സ്കി നിഷേധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 പുലര്‍ച്ചെ റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതു മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരുടേയും, സാധാരണക്കാരുടേയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി യുക്രൈന്‍കാരാണ് രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കും, അയല്‍ രാജ്യമായ പോളണ്ടിലേക്കും അഭയം തേടികൊണ്ടിരിക്കുന്നത്. കീവ്, ലിവിവ് തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങള്‍ സുരക്ഷ കേന്ദ്രങ്ങളിലും, അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷനുകളിലുമാണ് അഭയം തേടിയിരിക്കുന്നത്.
Image: /content_image/News/News-2022-03-01-14:38:25.jpg
Keywords: പാപ്പ, യുക്രൈ
Content: 18446
Category: 1
Sub Category:
Heading: യുക്രേനിയൻ വൈദികനെ റഷ്യൻ സൈന്യം കൊലപ്പെടുത്തി
Content: മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യുക്രേനിയൻ ഓർത്തഡോക്സ് സഭാംഗവും, മിലിട്ടറി ചാപ്ലിനുമായിരുന്ന മാക്സിം കോസാക്കിൻ എന്ന വൈദികനെ റഷ്യൻ സൈന്യം കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ കീവിലൂടെ കാറിൽ സഞ്ചരിക്കവേയാണ് വൈദികനു നേരെ ആക്രമണം ഉണ്ടായത്. മൃതസംസ്കാര ശുശ്രൂഷകൾക്കായി ഭൗതിക ശരീരം വിട്ട് നൽകാനും റഷ്യൻ സൈന്യം തയ്യാറായില്ലായെന്നാണ് റിപ്പോര്‍ട്ട്. ആൻഡ്രി സ്മിർനോവ് എന്ന ദൈവശാസ്ത്രജ്ഞനാണ് ദാരുണമായ സംഭവം പുറംലോകത്തെ അറിയിച്ചത്. 1979ൽ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ നോവോമോസ്കോവ്സ്കില്‍ ജനിച്ച മാക്സിം കോസാക്കിൻ കീവിലുളള ഓർത്തഡോക്സ് സഭയുടെ സെമിനാരിയിലാണ് വൈദിക പരിശീലനം പൂർത്തിയാക്കിയത്. 2000ൽ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹം റോസ്വാസീവിലുളള ദേവാലയത്തില്‍ സേവനം ചെയ്തിരുന്നു.
Image: /content_image/News/News-2022-03-01-20:44:02.jpg
Keywords: റഷ്യ
Content: 18447
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥനാ കൂടാരം ഒരുക്കി മിസോറിയിലെ കത്തോലിക്ക സന്യാസിനികള്‍
Content: മിസോറി: അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന നഗരമായ സെന്റ് ലൂയിസിൽ ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥനയുടെ കോട്ട ഒരുക്കുന്ന കത്തോലിക്ക സന്യാസിനികള്‍ വാർത്തകളിൽ ഇടം നേടുന്നു. ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ക്രിസ്ത്യൻ ചാരിറ്റി എന്ന സന്യാസിനി സഭയിലെ അംഗങ്ങളായ സിസ്റ്റർ സ്വൂ ആൻ ഹാളിനും, സിസ്റ്റർ ഡോളറസ് വോയിറ്റിനുമാണ് ജീവന്റെ മഹനീയ വില മനസിലാക്കി പ്രോലൈഫ് ദൌത്യം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ എന്നാണ് ഇവരുടെ മഠത്തിന്റെ പേര്. സമീപത്തുള്ള ഗര്‍ഭഛിദ്ര കേന്ദ്രമായ പ്ലാൻഡ് പേരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിൽ നടക്കുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ദൈവതിരുമുമ്പിൽ പ്രാർത്ഥന ഉയർത്താനായി ആരെങ്കിലും എത്തുമ്പോൾ മഠത്തിൽ അവർക്ക് സൗകര്യങ്ങൾ ചെയ്തു നൽകാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും സന്യാസിനിമാർ പ്രത്യേകം സമയം മാറ്റിവെക്കുകയാണ്. ദിവ്യകാരുണ്യ മണിക്കൂറിൽ പങ്കെടുക്കാൻ സമീപത്തുള്ള ഇടവകകളിലെ വിശ്വാസികളെയും ഇവർ ക്ഷണിക്കാറുണ്ട്. കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ന്യൂസ് നൈറ്റ്ലി എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെ പറ്റിയും, ക്ലിനിക്കിനു മുന്നിൽ പ്രാർത്ഥിക്കാനായി ആളുകൾ സമയം കണ്ടെത്തുന്നതിനെ പറ്റിയും സിസ്റ്റർ സ്വൂ ആൻ ഹാൾ ആശ്ചര്യം രേഖപ്പെടുത്തി. പ്രാർത്ഥനകൾക്ക് വലിയ ഫലം ഉണ്ടാകുന്നുണ്ടെന്ന് സന്യാസിനിമാർ പറയുന്നു. നേരത്തെ ഗര്‍ഭഛിദ്ര കേന്ദ്രത്തിലെ ജോലിക്കാരുടെ കാറുകൾ നിരവധി എണ്ണം പാർക്കിംഗ് സ്ഥലത്ത് കാണാൻ സാധിക്കുമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ വിരളമായി മാത്രമേ കാറുകൾ അവിടെ കാണാറുള്ളൂവെന്നും അവർ വിശദീകരിച്ചു. ഭ്രൂണഹത്യ നടത്താൻ എത്തുന്നവർക്ക് യുവജനങ്ങളുടെ ഒരു സംഘം ക്ലിനിക്കിനു മുന്നിൽ കൗൺസിലിംഗ് സേവനം നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി ആളുകൾ കൗൺസിലിംഗിന് ശേഷം ഭ്രൂണഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടുണ്ടെന്നും സിസ്റ്റർ സ്വൂ ആൻ പറഞ്ഞു. പ്രാർത്ഥനയിലൂടെ മാത്രമേ ഇതിന് പൂർണമായ അവസാനം ഉണ്ടാവുകയുള്ളൂവെന്ന് മുൻ സെന്റ് ലൂയിസ് ആർച്ച് ബിഷപ്പ് റോബർട്ട് കാൾസണെ ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ സ്വൂ ആൻ അഭിപ്രായപ്പെട്ടു. ജീവന്‍ നശിപ്പിച്ചു കളയുവാന്‍ പദ്ധതിയിടുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധ കോട്ട തീര്‍ക്കുന്ന ഈ സിസ്റ്റര്‍മാര്‍ക്ക് വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2022-03-01-22:02:05.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍ഷ