Contents
Displaying 18051-18060 of 25091 results.
Content:
18428
Category: 1
Sub Category:
Heading: ജർമ്മന്‍ സഭയുടെ നിലപാടില്‍ ആശങ്ക പങ്കുവെച്ച് പോളിഷ് മെത്രാൻ സമിതി അധ്യക്ഷന്റെ കത്ത്
Content: വാര്‍സോ: ജർമ്മനിയിൽ നടക്കുന്ന സിനഡിനെ പറ്റി ആശങ്ക പ്രകടിപ്പിച്ച് പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ കഡേക്കി. ഫെബ്രുവരി 22നു പ്രസിദ്ധീകരിച്ച , ജർമൻ മെത്രാൻ സമിതി അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗിന് അയച്ച 3000 പേജുകളുള്ള കത്തിൽ ജർമനിയിലെ മെത്രാന്മാരെയും, അൽമായരുടെയും ഒരുമിച്ചു കൊണ്ടുവരാൻ സിനഡിലൂടെ നടത്തുന്ന ശ്രമം സുവിശേഷ അടിസ്ഥാനമുള്ളതാണോയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. യൂറോപ്യൻ ഭൂപടത്തിൽ ജർമ്മനിയിലെ കത്തോലിക്കാസഭയ്ക്ക് വലിയൊരു സ്ഥാനമുണ്ടെന്നും, ഒന്നെങ്കിൽ അവർ വിശ്വാസം യൂറോപ്പിൽ വ്യാപിപ്പിക്കുമെന്നും, അതല്ലെങ്കിൽ അവിശ്വാസം ആയിരിക്കും ജർമ്മനി വ്യാപിക്കാൻ പോകുന്നതെന്നും ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ കഡേക്കി പറഞ്ഞു. പലപ്പോഴും വൈരുദ്ധ്യാത്മക തീരുമാനം കൊണ്ട് വിവാദത്തിലായ ജര്‍മ്മന്‍ സഭയെ സംബന്ധിച്ചിടത്തോളം പോളിഷ് ആർച്ച് ബിഷപ്പിന്റെ ഇടപെടല്‍ ഒരുവർഷം നീണ്ടുനിൽക്കുന്ന സിനഡിനെ പറ്റിയുളള ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. വനിതാ പൗരോഹിത്യം, സ്വവർഗ്ഗ വിവാഹം തുടങ്ങിയവ അംഗീകരിക്കണമെന്ന് പറയുന്ന കരടുരേഖ ഈ മാസം ആദ്യം സിനഡിൽ പങ്കെടുക്കുന്ന അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയിരുന്നു. സഭാ പഠനങ്ങൾ മാറ്റാൻ വേണ്ടി സമ്മർദ്ദം ചെലുത്തുന്ന ലോകത്തിന്റെ ശക്തികൾക്ക് മുന്നിൽ തോറ്റു കൊടുക്കാതെ പ്രതിരോധം തീർക്കണമെന്ന് പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ, ജർമൻ മെത്രാൻ സമിതി അധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചു. ഏകദേശം 300 മൈലുകൾ അതിർത്തിപങ്കിടുന്ന അയൽ രാജ്യങ്ങളാണ് പോളണ്ടും, ജർമ്മനിയും. എന്നാൽ വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. പോളണ്ടിലെ മൂന്ന് കോടി 80 ലക്ഷം വരുന്ന ജനസംഖ്യയിൽ 90 ശതമാനം ആളുകളും തങ്ങൾ കത്തോലിക്കാ വിശ്വാസികളാണ് എന്നാണ് പറയുന്നത്. 36 ശതമാനം ആളുകൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരാണ്. എന്നാൽ ജർമനിയിൽ എട്ടു കോടി 30 ലക്ഷം വരുന്ന ജനസംഖ്യയിൽ 27 ശതമാനം ആളുകൾ മാത്രമേ കത്തോലിക്കാ വിശ്വാസികളായി സ്വയം വിശേഷിപ്പിക്കുന്നള്ളൂ.
Image: /content_image/News/News-2022-02-24-05:31:23.jpg
Keywords: ജര്‍മ്മ

18429
Category: 1
Sub Category:
Heading: സ്ഥിതിഗതി വഷളാകുന്നതില്‍ അഗാധമായ വേദനയെന്നു പാപ്പ: മാര്‍ച്ച് 2 യുക്രൈന് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം
Content: വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പ. ഇന്നലെ ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയിലാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയും നടത്തിയത്. റോമൻ കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് വെളിവാകുന്നതെന്ന് പാപ്പ തന്റെ ആശങ്ക പങ്കുവച്ചു. തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താൽപ്പര്യങ്ങൾ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പ ചൂണ്ടികാണിച്ചു. രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നിൽ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ ആവശ്യപ്പെട്ട പാപ്പ, ദൈവം യുദ്ധത്തിന്റെ ദൈവമല്ലായെന്നും സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നു അവിടുന്നു ആഗ്രഹിക്കുന്നുവെന്നും പാപ്പ വിശദീകരിച്ചു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളിലൂടെയും, പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-24-06:05:39.jpg
Keywords: പാപ്പ

18430
Category: 1
Sub Category:
Heading: യുദ്ധത്തിനിടയില്‍ 1100-ലധികം ദക്ഷിണ കൊറിയന്‍ ക്രൈസ്തവരെ ഉത്തര കൊറിയ കൂട്ടക്കൊല ചെയ്തുവെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്
Content: സിയോള്‍: 1950-53 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധത്തിനിടയില്‍ ഉത്തര കൊറിയന്‍ സൈന്യം ഏതാണ്ട് കത്തോലിക്കര്‍ ഉള്‍പ്പെടെ ആയിരത്തിഒരുനൂറിലധികം ദക്ഷിണ കൊറിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. കൊറിയന്‍ ചരിത്ര സംഭവങ്ങളെകുറിച്ച് റിപ്പോര്‍ട്ട് അന്വേഷിക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വിഭാഗമായ 'ട്രൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍' ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 1950 സെപ്റ്റംബര്‍ 26-ന് ഉത്തരകൊറിയയില്‍ നിന്നും സിയോള്‍ തിരിച്ചുപിടിക്കുന്നതിനായി ദക്ഷിണ കൊറിയയുമായി കൈകോര്‍ത്തുകൊണ്ട് ഇഞ്ചിയോണില്‍ ഐക്യരാഷ്ട്രസഭ നടത്തിയ സൈനീക നടപടി (ഓപ്പറേഷന്‍ ക്രോമൈറ്റ്) യോടുള്ള പ്രതികാരമെന്ന നിലയില്‍ ദക്ഷിണ കൊറിയയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുന്‍പായി ഉത്തര കൊറിയന്‍ പീപ്പിള്‍സ് ആര്‍മി 119 കത്തോലിക്കര്‍ ഉള്‍പ്പെടെ 1026 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തുവെന്നാണ് ‘ട്രൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണ കൊറിയക്ക് അനുകൂലമായിട്ടാണ് ഈ സൈനീക നടപടി അവസാനിച്ചത്. ദക്ഷിണ കൊറിയയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുന്‍പായി പ്രതിലോമശക്തികളെ ഉന്മൂലനം ചെയ്യുക എന്ന ഉത്തരകൊറിയയുടെ ഉത്തരവനുസരിച്ചായിരുന്നു ഈ കൂട്ടക്കൊലയെന്നു ഗവേഷണത്തിന്റേയും, സാക്ഷി മൊഴികളുടേയും, ആക്രമണത്തിനിരയായ ദേവാലയ സന്ദര്‍ശനങ്ങളുടേയും അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മേഖലപരമായി, തെക്കന്‍ ചുങ്ങ്ചിയോങ് പ്രവിശ്യയിലും, തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിയോള്ളയിലുമാണ് കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 27-28 തീയതികളിലായി തെക്കന്‍ ചുങ്ങ്ചിയോങ് പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് സമൂഹാംഗങ്ങളായ 66 ക്രൈസ്തവരെയാണ് ഉത്തരകൊറിയന്‍ സൈന്യം കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 27-ന് വടക്കന്‍ ജിയോള്ള പ്രവിശ്യയിലെ ജിയോങ്ങെപ്പിലെ പ്രൊട്ടസ്റ്റന്റ് സമൂഹാംഗങ്ങളായ 167 പേരെ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ജിയോള്ള പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന യ്യ്യോഗ്വാങ്ങിലും, യ്യ്യോങ്ങാമിലും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവരെ വിദേശീയരായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയെന്ന ഉത്തരകൊറിയയുടെ നയത്തില്‍ നിന്നും ഉടലെടുത്തതാവാം ഈ കൂട്ടക്കൊല എന്ന അനുമാനവും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-24-06:45:54.jpg
Keywords: കൊറിയ

18431
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെൻഷനു ആരംഭം
Content: ചാലക്കുടി: ഇടയധർമം നിറവേറ്റാൻ അനുകമ്പയുള്ള ജീവിതശൈലി സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന 33-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടയധർമം നിർവഹിക്കുന്ന നാം ഓരോരുത്തരും താഴ്മയും അനുകമ്പയും പ്രകടമാക്കിയ യേശുവിനെ മാതൃകയാക്കണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു. തെറ്റിൽ വീഴുന്നവരുടെ മാനസാന്തരത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന ഇടയധർമം നിർവഹിക്കാൻ നാം കടപ്പെട്ടവരാണെന്നു ബിഷപ്പ് ഓർമിപ്പിച്ചു. ദിവ്യബലിക്കു ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. പ്രോവിൻഷ്യൽ ഫാ. പോൾ പുതുവ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ബിജു കൂനൻ എന്നിവർ പ്രസംഗിച്ചു. ഫാ. ആന്റണി പയ്യപ്പിള്ളി ആരാധനയ്ക്ക് കാർമികത്വം വഹിച്ചു.
Image: /content_image/India/India-2022-02-24-07:09:47.jpg
Keywords: പോട്ട

18432
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിനു ആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം
Content: കോട്ടയം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ ആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം ഭാരവാഹികളും രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാരും ഒത്തു ചേർന്നു. 1987 മുതൽ 1990 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനായിരുന്ന മാർ പവ്വത്തിൽ എടുത്ത നിലപാടു കൾ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ കേരളത്തിന്റെ വളർച്ചക്ക് നിർണായക പങ്ക് വഹിച്ചിട്ടുള്ളതാണ്. ഈ കാലത്താണ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ആ സ്ഥാനം കോട്ടയത്തേക്ക് മാറ്റിയത്. അക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് പങ്കു വെച്ച ആർച്ചു ബിഷപ്പ്, വരും കാല പ്രവർത്തനങ്ങൾക്കുള്ള ആശംസകളും അനുഗ്രഹങ്ങളും നേർന്നു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാ വുങ്കലിന്റെ നേതൃത്വത്തിൽ ടീം ലീഡർ സിസ്റ്റർ ജെസീന സെബാസ്റ്റ്യൻ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ഫാ. ജോബി, ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമ സ് കുളത്തുങ്കൽ, ജിത്തു തോമസ്, ഫാ. ആൻസലം തുടങ്ങിയവർ സംബന്ധിച്ചു.
Image: /content_image/India/India-2022-02-24-07:17:46.jpg
Keywords: പവ്വത്തി

18433
Category: 18
Sub Category:
Heading: സുറിയാനി സഭകളിലെ നാടാർ ക്രൈസ്തവരെ ഒ.ബി.സി. സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം: മാർ പെരുന്തോട്ടം
Content: ചങ്ങനാശേരി: സുറിയാനി സഭകളിൽ ഉൾപ്പെടുന്ന നാടാർ ക്രൈസ്തവർ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും അവർക്ക് സംവരണം നിഷേധിക്കപ്പെടുന്ന അനീതിപരമായ സാഹചര്യമായിരുന്നു എഴുപത്തഞ്ച് വർഷമായി സംസ്ഥാനത്ത് നിലവിലിരുന്നത്. ഇതിന് അന്ത്യം കുറിച്ച് അവർക്കും ഒ.ബി.സി സംവരണം അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള തീരുമാനം തികച്ചു അഭിനന്ദനീയമാണ്. നാടാർ ക്രൈസ്തവരെ കേന്ദ്ര സർക്കാരിന്റെ ഒ ബി സി ലിസ്റ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.ഭരണഘടനാപരമായ സാധുത പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ ക്രിസ്ത്യൻ നാടാർ സംവരണം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ മുമ്പാകെയും ഈ വിഷയം പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷൻ്റെ മുമ്പാകെയും നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന എല്ലാ നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും ഈ തീരുമാനം സഹായകരമാണ്. ഇതു സംബന്ധിച്ച തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2022-02-25-10:44:51.jpg
Keywords: ചങ്ങനാശേരി, മാർ ജോസഫ് പെരുന്തോട്ടം

18434
Category: 1
Sub Category:
Heading: യുക്രൈൻ അഭയാർത്ഥികൾക്ക് ഒരു മില്യൻ ഡോളർ സഹായം പ്രഖ്യാപിച്ച് കത്തോലിക്ക സംഘടന
Content: വാഷിംഗ്ടണ്‍ ഡിസി: റഷ്യയുടെ കടന്നുകയറ്റം ഭയന്ന് രക്ഷതേടി പലായനം ചെയ്യുന്ന യുക്രൈൻ വംശജരായ അഭയാർത്ഥികൾക്ക് കത്തോലിക്കാ സന്നദ്ധ സംഘടനയായ 'നൈറ്റ്സ് ഓഫ് കൊളംബസ്' ഒരു മില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതുവരെ യുക്രൈനിൽ നിന്ന് 50,000 അഭയാർത്ഥികൾ പോളണ്ടിൽ മാത്രം എത്തിയിട്ടുണ്ട്. ഇതു കൂടാതെ കൂടുതൽ പണം കണ്ടെത്തുന്നതിനായി യുക്രൈൻ സോളിഡാരിറ്റി ഫണ്ട് എന്ന പേരിൽ ഒരു ക്യാമ്പയിനും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അഭയാർത്ഥികളുടെ ഭക്ഷണം, മരുന്ന്, പാർപ്പിടം, വസ്ത്രം തുടങ്ങിയവയ്ക്കു വേണ്ടി സാമ്പത്തിക സഹായം ഉപയോഗിക്കും. രാജ്യത്തെ ലത്തീൻ, ഗ്രീക്ക് കത്തോലിക്ക റീത്തുകളോടും, മറ്റ് സന്നദ്ധ സംഘടനകളോടും ചേർന്ന് സംയുക്തമായിട്ടായിരിക്കും നൈറ്റ്സ് ഓഫ് കൊളംബസ് സഹായങ്ങൾ വിതരണം ചെയ്യുന്നത്. യുക്രൈനിലെ അവസ്ഥ വളരെ ഭയാനകവും, മോശമാണെന്നും, അവിടുത്തെ ജനങ്ങൾക്കും, സംഘടനയിലെ അംഗങ്ങൾക്കും സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 25നു സുപ്രീം നൈറ്റ് പാട്രിക് കെല്ലി നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. ആയിരത്തിഎണ്ണൂറോളം ആളുകൾ സംഘടനയ്ക്ക് യുക്രെയിനിൽ അംഗങ്ങളായിട്ടുണ്ട്. അത്യന്തം അപകടകരമായ ഈ ദിവസങ്ങളിൽ അവർക്കു വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും, രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ടെന്ന ആമുഖത്തോടെയുള്ള ഒരു വീഡിയോ സന്ദേശവും പാട്രിക് കെല്ലി പുറത്തുവിട്ടിരുന്നു. അതേസമയം യുദ്ധത്തെ തുടർന്ന് 4 കോടി 10 ലക്ഷം ജനങ്ങളുള്ള യുക്രൈനിൽ 50 ലക്ഷത്തിന് മുകളിൽ ആളുകൾ അഭയാർഥികളായി മാറുമെന്നാണ് കരുതപ്പെടുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യത്ത് നിന്ന് പോരാടുമ്പോൾ, സ്ത്രീകളും, കുട്ടികളുമാണ് കൂടുതലായും പലായനം ചെയ്യുന്നത്. വലിയ ആക്രമണമാണ് റഷ്യ രാജ്യതലസ്ഥാനമായ കീവിലും, മറ്റ് പ്രമുഖ പട്ടണങ്ങളിലും അഴിച്ചുവിട്ടിരിക്കുന്നത്. ആയുധം താഴെ വെക്കുകയില്ലായെന്നും, രാജ്യത്തിനുവേണ്ടി പോരാടുന്നത് തുടരുമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി കീവിൽ നിന്നും ചിത്രീകരിച്ച ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Image: /content_image/News/News-2022-02-27-22:34:48.jpg
Keywords:

18435
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചു തന്നെയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (മാര്‍ച്ച് 2) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ തിരുകര്‍മ്മങ്ങള്‍ ഫ്ലോറന്‍സ് നഗരത്തിലാണ് നിശ്ചയിച്ചിരിന്നതെങ്കിലും കലശലായ കാൽമുട്ടു വേദനയെ തുടര്‍ന്നു റദ്ദാക്കി. തിരുനാള്‍ ദിനത്തില്‍ പാപ്പ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കില്ലായെന്നാണ് സൂചന. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കോവിഡ് 19 നിയന്ത്രണങ്ങളോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 17നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.
Image: /content_image/News/News-2022-02-28-10:03:12.jpg
Keywords: നോമ്പ

18436
Category: 18
Sub Category:
Heading: യുക്രെയ്ന്‍ ജനതയ്ക്കായി കേരള സഭയും പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകണമെന്ന് കെസിബിസി
Content: കൊച്ചി യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കായി പ്രാർത്ഥിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോടു ചേർന്ന് ലോകസമാധാന ത്തിനായി പ്രാർത്ഥിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. മാർച്ച് രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാനാണ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം കേരളസയും പ്രാർഥനയ്ക്കായി മാറ്റിവയ്ക്കണം. ഭാരത പൗരൻമാരെ സുരക്ഷിതരായി സ്വഭവനത്തിലേക്ക് തിരികയെത്തിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പു വരുത്തണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ പ്രതീക്ഷ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-02-28-10:48:22.jpg
Keywords: കെസിബിസി

18437
Category: 18
Sub Category:
Heading: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മലങ്കര ഓർത്തഡോക്സ് സുന്നഹദോസ് സെക്രട്ടറി
Content: കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയായി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ചു വർഷത്തെക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു. കോട്ടയം-നാഗ്പൂർ വൈദിക സെമിനാരികൾ പരുമല സെമിനാരി, പരുമല ആശുപ - തി; എകാനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളു ടെയും പ്രസ്ഥാനങ്ങളുടെയും പ്രവർത്തന റിപ്പോർട്ട് സുന്നഹദോസ് അംഗീകരിച്ചു. മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ ജൂലൈ 28-നു നടക്കും.
Image: /content_image/India/India-2022-02-28-11:09:32.jpg
Keywords: മലങ്കര