Content | കൊച്ചി യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കായി പ്രാർത്ഥിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോടു ചേർന്ന് ലോകസമാധാന ത്തിനായി പ്രാർത്ഥിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. മാർച്ച് രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാനാണ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം കേരളസയും പ്രാർഥനയ്ക്കായി മാറ്റിവയ്ക്കണം. ഭാരത പൗരൻമാരെ സുരക്ഷിതരായി സ്വഭവനത്തിലേക്ക് തിരികയെത്തിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പു വരുത്തണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ പ്രതീക്ഷ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. |