category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപോട്ട ദേശീയ ബൈബിൾ കൺവെൻഷനു ആരംഭം
Contentചാലക്കുടി: ഇടയധർമം നിറവേറ്റാൻ അനുകമ്പയുള്ള ജീവിതശൈലി സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന 33-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടയധർമം നിർവഹിക്കുന്ന നാം ഓരോരുത്തരും താഴ്മയും അനുകമ്പയും പ്രകടമാക്കിയ യേശുവിനെ മാതൃകയാക്കണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു. തെറ്റിൽ വീഴുന്നവരുടെ മാനസാന്തരത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന ഇടയധർമം നിർവഹിക്കാൻ നാം കടപ്പെട്ടവരാണെന്നു ബിഷപ്പ് ഓർമിപ്പിച്ചു. ദിവ്യബലിക്കു ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. പ്രോവിൻഷ്യൽ ഫാ. പോൾ പുതുവ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ബിജു കൂനൻ എന്നിവർ പ്രസംഗിച്ചു. ഫാ. ആന്റണി പയ്യപ്പിള്ളി ആരാധനയ്ക്ക് കാർമികത്വം വഹിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-24 07:05:00
Keywordsപോട്ട
Created Date2022-02-24 07:09:47