Contents

Displaying 18001-18010 of 25094 results.
Content: 18378
Category: 1
Sub Category:
Heading: യുദ്ധ ഭീഷണിയ്ക്കിടെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി യുക്രൈനിലെ ക്രൈസ്തവര്‍
Content: ലിവിവ്, യുക്രൈന്‍: റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിക്കുമെന്ന ആശങ്കകള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയും, ആരാധനയുമാകുന്ന തങ്ങളുടെ ശക്തമായ ആയുധം മുറുകെ പിടിച്ച് യുക്രൈനിലെ ക്രൈസ്തവര്‍. ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്ത് സമാധാനം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂവെന്നും ലിവിവിലെ ന്യൂ ജനറേഷന്‍ ചര്‍ച്ചിലെ കിസ്മെങ്കോ ദ്മിത്രോ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് പുറമേ, യുക്രൈനില്‍ താമസിക്കുന്ന വിദേശികളും യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. ഈ അടുത്ത ദിവസം ലിവിവിലെ സിറ്റി സെന്ററിന് മുകളിലെ ഒരു ചെറിയ മുറിയില്‍ ഒരുമിച്ചു കൂടിയ ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവര്‍ യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരിന്നു. ക്രിസ്ത്യാനികളും, ദൈവമക്കളുമെന്ന നിലയില്‍ മുഴുവന്‍ ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും കാരണം കര്‍ത്താവിന് വേണ്ടത് സമാധാനമാണെന്നും ക്രൈസ്റ്റ് എംബസി സമൂഹത്തിലെ വചനപ്രഘോഷകനായ തിമോത്തി അഡെഗ്ബിലെ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരുമിച്ചു കൂടിയ വചനപ്രഘോഷകരും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അതേസമയം റഷ്യന്‍ വിമത പോരാളികളുടെ ആധിപത്യമേഖലകളില്‍ ക്രിസ്ത്യാനികളെ നിശബ്ദരാക്കുവാനും, ദേവാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒത്തുചേരലുകള്‍ക്ക് യാതൊരു കുറവുമില്ല. റഷ്യ യുക്രൈനെ ആക്രമിച്ചാലും യേശുവിന്റെ സഭയെ തടയുക അസാധ്യമാണെന്നു തിമോത്തി പറഞ്ഞു. സമീപകാലത്ത് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈന്യത്തേയും, പടക്കോപ്പുകളും വിന്യസിപ്പിച്ചതാണ് നിലവിലെ യുദ്ധസമാനമായ പ്രതിസന്ധിക്ക് കാരണം. ഏതാണ്ട് 13 ലക്ഷത്തോളം സൈനീകരെയാണ് റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും യുദ്ധ ഭീഷണി തുടരുകയാണ്.
Image: /content_image/News/News-2022-02-15-14:33:18.jpg
Keywords: അമേരിക്ക, യുക്രൈ
Content: 18379
Category: 10
Sub Category:
Heading: യുദ്ധ ഭീഷണിയ്ക്കിടെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി യുക്രൈനിലെ ക്രൈസ്തവര്‍
Content: ലിവിവ്, യുക്രൈന്‍: റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിക്കുമെന്ന ആശങ്കകള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയും, ആരാധനയുമാകുന്ന തങ്ങളുടെ ശക്തമായ ആയുധം മുറുകെ പിടിച്ച് യുക്രൈനിലെ ക്രൈസ്തവര്‍. ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്ത് സമാധാനം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂവെന്നും ലിവിവിലെ ന്യൂ ജനറേഷന്‍ ചര്‍ച്ചിലെ കിസ്മെങ്കോ ദ്മിത്രോ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് പുറമേ, യുക്രൈനില്‍ താമസിക്കുന്ന വിദേശികളും യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. ഈ അടുത്ത ദിവസം ലിവിവിലെ സിറ്റി സെന്ററിന് മുകളിലെ ഒരു ചെറിയ മുറിയില്‍ ഒരുമിച്ചു കൂടിയ ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവര്‍ യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരിന്നു. ക്രിസ്ത്യാനികളും, ദൈവമക്കളുമെന്ന നിലയില്‍ മുഴുവന്‍ ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും കാരണം കര്‍ത്താവിന് വേണ്ടത് സമാധാനമാണെന്നും ക്രൈസ്റ്റ് എംബസി സമൂഹത്തിലെ വചനപ്രഘോഷകനായ തിമോത്തി അഡെഗ്ബിലെ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരുമിച്ചു കൂടിയ വചനപ്രഘോഷകരും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അതേസമയം റഷ്യന്‍ വിമത പോരാളികളുടെ ആധിപത്യമേഖലകളില്‍ ക്രിസ്ത്യാനികളെ നിശബ്ദരാക്കുവാനും, ദേവാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒത്തുചേരലുകള്‍ക്ക് യാതൊരു കുറവുമില്ല. റഷ്യ യുക്രൈനെ ആക്രമിച്ചാലും യേശുവിന്റെ സഭയെ തടയുക അസാധ്യമാണെന്നു തിമോത്തി പറഞ്ഞു. സമീപകാലത്ത് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈന്യത്തേയും, പടക്കോപ്പുകളും വിന്യസിപ്പിച്ചതാണ് നിലവിലെ യുദ്ധസമാനമായ പ്രതിസന്ധിക്ക് കാരണം. ഏതാണ്ട് 13 ലക്ഷത്തോളം സൈനീകരെയാണ് റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും യുദ്ധ ഭീഷണി തുടരുകയാണ്.
Image: /content_image/News/News-2022-02-15-14:33:25.jpg
Keywords: അമേരിക്ക, യുക്രൈ
Content: 18380
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ കണ്ണീരൊപ്പി എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്: 90 ലക്ഷം പൗണ്ടിന്റെ സഹായം
Content: ലണ്ടന്‍: പീഡിത ക്രൈസ്തവരുടെ കണ്ണീരൊപ്പി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യുകെ ഘടകം സഹായം നൽകിയത് 330 പദ്ധതികൾക്ക്. ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയ വർഷങ്ങളുടെ പട്ടികയിൽ 2021 ഇടംപിടിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും 76 രാജ്യങ്ങളിലായി 330 പദ്ധതികളാണ് സംഘടന നടപ്പിലാക്കിയത്. ലെബനോനിലെ സിറിയൻ ക്രൈസ്തവ അഭയാർത്ഥി കുടുംബങ്ങൾക്ക് നൽകിയ മെഡിക്കൽ സഹായം, സുഡാനിലെ നുബാ മലനിരകളിൽ സേവനം ചെയ്യുന്ന വൈദികർക്കും, സന്യസ്തർക്കും നൽകിയ സഹായം, ഡൽഹിയിലെ ചേരികളിൽ ജീവിക്കുന്നവർക്ക് നൽകിയ കോവിഡ് പ്രതിരോധ സഹായങ്ങൾ തുടങ്ങിയവ 2021ലെ സന്നദ്ധ പദ്ധതികളിൽ ഉൾപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ ദുരിതങ്ങളിൽ അകപ്പെട്ട സഹോദരി, സഹോദരന്മാർക്ക് സംഘടനയിലൂടെ സഹായം നൽകാൻ മനസ്സ് കാണിച്ച ആളുകളുടെ സഹകരണത്തിന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് യുകെ ഘടകത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന നെവില്ലേ കിർക്കി സ്മിത്ത് പ്രകീർത്തിച്ചു. ഏകദേശം റെക്കോർഡിനോട് അടുത്തെത്തിയ സഹായങ്ങൾ 2021ൽ നൽകാൻ സാധിച്ചത് സാമ്പത്തിക സഹായം നൽകുന്ന ആളുകൾ സംഘടനയോട് കാണിക്കുന്ന അനുകമ്പയുടെ സാക്ഷ്യമാണെന്നു നെവില്ലേ കിർക്കി സ്മിത്ത് പറഞ്ഞു. 90,00,000 പൗണ്ട് സാമ്പത്തിക സഹായമാണ് സംഘടന കഴിഞ്ഞവർഷം നൽകിയത്. ഇത് സംഘടനയുടെ ചരിത്രത്തിൽ ഒരു വർഷം നൽകുന്ന ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക സഹായമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധികളെ അതിജീവിക്കാൻ ക്രൈസ്തവർക്ക് ഈ സഹായങ്ങളിലൂടെ സാധിച്ചുവെന്നും കിർക്കി സ്മിത്ത് ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെയും, കിഴക്കൻ യൂറോപ്പിലേയും വൈദിക വിദ്യാർഥികളുടെ പഠനത്തിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളുടെ നിർമാണത്തിനും സംഘടന കഴിഞ്ഞവർഷം വലിയ സാമ്പത്തിക സഹായങ്ങളാണ് നൽകിയത്.
Image: /content_image/News/News-2022-02-15-16:18:59.jpg
Keywords: നീഡ്
Content: 18381
Category: 1
Sub Category:
Heading: “ആര് ജീവിക്കണം ആര് മരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല”: പാപ്പ ആശീര്‍വദിച്ച 'പ്രോലൈഫ് മണി'യെ സ്വാഗതം ചെയ്ത് ഇക്വഡോര്‍ മെത്രാപ്പോലീത്ത
Content: ഗ്വായാക്വില്‍: ആര് ജീവിക്കണം ആര് മരിക്കണം എന്ന് തീരുമാനിക്കുവാന്‍ നമ്മള്‍ ദൈവമല്ലെന്നും, മതനിരപേക്ഷത വിശ്വാസബോധ്യത്തെ നശിപ്പിക്കുമെന്നും തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറിലെ ഗ്വായാക്വില്‍ മെത്രാപ്പോലീത്ത മോണ്‍. ലൂയീസ് കബ്രേര. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച “വോയിസ് ഓഫ് ദി അണ്‍ബോണ്‍” എന്ന പേരിട്ടിരിക്കുന്ന ഭീമന്‍ പ്രോലൈഫ് മണിയെ ഇക്വഡോറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫെബ്രുവരി 12ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റേയും, നിലനില്‍ക്കുന്ന സകലത്തിന്റേയും സൃഷ്ടാവാണെന്ന് സ്വയം പ്രഖ്യാപിക്കുവാനുള്ള ത്വരയും, പണം, അധികാരം, പ്രശസ്തി, നിയമം, ശാസ്ത്രം, രാഷ്ട്രീയം എന്നീ പുതിയ സ്വര്‍ണ്ണ കാളക്കുട്ടികളെ നിര്‍മ്മിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന തോന്നലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനമെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ജീവനാകുന്ന സുവിശേഷമെന്ന സദ്‌വാര്‍ത്ത അറിയിക്കുകയാണ് “വോയിസ് ഓഫ് ദി അണ്‍ബോണ്‍” പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് മെത്രാപ്പോലീത്ത വിവരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ‘ഇവാഞ്ചലിയം വിറ്റേ’ എന്ന ചാക്രിക ലേഖനത്തിലെ “ബഹുമാനിക്കുക, സംരക്ഷിക്കുക, എല്ലാ ജീവനേയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക” എന്ന പ്രോലൈഫ് വാചകം മണിയില്‍ ആലേഖനം ചെയ്തിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി. അടിമത്വം, ബാലപീഡനം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ ഗൗരവം നമ്മള്‍ അറിയാതെ പോയിട്ടുണ്ടെന്നും ഇപ്പോള്‍ ഭ്രൂണഹത്യയും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, അതുകൊണ്ടാണ് ‘ഉണരാന്‍ സമയമായി’ എന്ന് പറയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മനുഷ്യ ജീവന്റെ അന്തസ്സിനു ഭീഷണിയാകുന്നവ എല്ലാം തിന്മയാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിവേചിച്ചറിയുന്നതിന് നമ്മുടെ ധാര്‍മ്മികമായ ബോധ്യം നമ്മെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 45-ല്‍ പറഞ്ഞിരിക്കുന്നത് പോലെ ഗര്‍ഭധാരണം മുതലുള്ള ജീവന്റെ നിയമപരമായ സംരക്ഷണത്തിനു വേണ്ടിയുള്ള ബോധ്യം വളര്‍ത്തുവാന്‍ നമ്മള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി. പാപ്പ ആശീര്‍വ്വദിച്ച മണിയുടെ ശബ്ദം കുരുന്നു ജീവനുകളെ ശബ്ദം പോലെയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-02-15-20:36:22.jpg
Keywords: മണി
Content: 18382
Category: 18
Sub Category:
Heading: 'ആധുനിക ശാസ്ത്രത്തിലേക്കുള്ള ക്രിസ്ത്യൻ സംഭാവന - ഇന്ത്യയിലും ലോകത്തിലും: ഏകദിന സെമിനാർ ശനിയാഴ്ച
Content: 'ആധുനിക ശാസ്ത്രത്തിലേക്കുള്ള ക്രിസ്ത്യൻ സംഭാവന - ഇന്ത്യയിലും ലോകത്തിലും' എന്ന വിഷയത്തിൽ ഏകദിന സെമിനാറുമായി സാക്ഷി അപ്പോളോജെറ്റിക്സ് നെറ്റ്വർക്ക്. ഫെബ്രുവരി 19 (ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെയും പ്രോട്ടോക്കോളിന്റെയും പശ്ചാത്തലത്തില്‍ മുൻകൂർ രജിസ്ട്രേഷൻ വഴി മാത്രമാണ് പ്രവേശനം. തിരുവാങ്കുളം ബ്രദറൺ അസംബ്ലി ഹാളിലാണ് പരിപാടി നടക്കുക/ ( അരുണോദയം റോഡ്, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, തിരുവാങ്കുളം). 'ഇന്ത്യയിലെ ബയോളജിക്കൽ സയൻസിലെ ക്രിസ്ത്യൻ സംഭാവന', 'ആധുനിക ശാസ്ത്രത്തിന്റെ ബൈബിൾ വേരുകൾ', 'വേദങ്ങളും ശാസ്ത്രവും', 'ഇസ്ലാമും ശാസ്ത്രവും', 'കുഷ്ഠരോഗചികിത്സയിൽ മാറ്റം വരുത്തിയത് മെഡിക്കൽ മിഷനറിമാർ', 'ദൈവം, സാധ്യത, സംഭാവ്യത : എങ്ങനെയാണ് ദൈവത്തിലേക്കുള്ള അന്വേഷണം തീരുമാനം, സിദ്ധാന്തം, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ അടിത്തറ പാകിയത്?, 'ആധുനിക ശാസ്ത്രം - ലോകത്തിന് ഒരു ക്രിസ്ത്യൻ സമ്മാനം' ഇങ്ങനെ വിവിധ വിഷയങ്ങളിലായാണ് ക്ലാസുകള്‍ നടക്കുക. ഫാ. ഡോ. ജോബ് കോഴംതടം, ബ്രദര്‍ ഫിന്നി വർഗീസ്, റോയ് വി. പോൾ, ബ്രദര്‍ അനിൽകുമാർ അയ്യപ്പൻ, ബ്രദര്‍ എൽദോസ് മത്തായി, ബ്രദര്‍ ആഷർ ജോൺ, ബ്രദര്‍ സച്ചിൻ ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്ട്രേഷന്: 95268 07050 എന്ന നമ്പരിലേക്കോ 98099 46766 എന്ന നമ്പരിലേക്കോ വാട്സ്ആപ്പ് സന്ദേശം അയക്കാം. അല്ലെങ്കില്‍ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സഹിതം sakshiapologeticsmalayalam@gmail.com എന്ന ഇമെയിലിലേക്ക് ഇമെയിൽ ചെയ്താല്‍ മതിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2022-02-16-09:56:06.jpg
Keywords: ശാസ്ത്ര
Content: 18383
Category: 14
Sub Category:
Heading: വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ പോസ്റ്റർ ക്യാംമ്പയിനുകളുമായി ഫിയാത്ത് മിഷൻ
Content: വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റർ ക്യാംമ്പയിനുകളുമായി ഫിയാത്ത് മിഷൻ. വലിയ നോമ്പ് മനസിന്റെ രൂപാന്തരീകരണത്തിന് എന്നതാണ് ക്യാംപയിൻ പോസ്റ്ററുകളുടെ ഉള്ളടക്കം. 50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും ഒരു തിരുവചന ധ്യാനചിന്തയും ഉൾപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത ആശയങ്ങളുമായിട്ടാണ് പോസ്റ്ററുകൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥന, ഉപവാസം, ദാന ദർമ്മം, നീതി തുടങ്ങിയ ആത്മീയ - മാനുഷിക വിഷയങ്ങളെ ഉൾക്കൊള്ളിക്കാനും ഈ പോസ്റ്ററിൽ ശ്രമിച്ചിട്ടുണ്ട്. ന്യൂജെൻ കാലഘട്ടത്തിൽ ഓൺലൈനിലും മൊബൈലിലും വെബ് സൈറ്റിലും കടന്നുപോകുന്ന യുവതീ യുവാക്കളിലേയ്ക്ക്, ദമ്പതികളിലേയ്ക്ക് , കുടുംബങ്ങളിലേയ്ക്ക് , സന്യാസസമൂഹങ്ങളിലേക്ക് നോമ്പിന്റെ ചൈതന്യം ഡിജിറ്റലായി നൽകുക എന്നതും പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നു. 7പോസ്റ്ററുകളുടെ ആശയവും ക്രിയേറ്റീവ് ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് ഫിയാത്ത് മിഷൻ പ്രൊഡൂസറായ പ്രിൻസ് ഡേവീസ് തെക്കൂടനാണ്. കൂടാതെ ഫിയാത്തിലുള്ള ഡിസൈൻ ടീമിന്റെ പിൻബലവും പോസ്റ്ററിനെ കൂടുതൽ മനോഹരമാക്കുവാൻ സഹായിച്ചിട്ടുണ്ട്. വോൾ പേപ്പർ , മൊബൈൽ സ്റ്റാറ്റസ്, ഇൻസ്റ്റസ്റ്റോറി, എഫ് ബി തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ പുതിയ രീതിയിലുള്ള മിഷൻ പ്രവർത്തനവും ഇതിലൂടെ ഫിയാത്ത് മിഷൻ ഉദ്ദേശിക്കുന്നു. കൂടാതെ നോമ്പ് കാലത്ത് കുഞ്ഞുങ്ങളിൽ നോമ്പ് കാല ചൈതന്യം നിലനിർത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള " എനിക്കായ് എന്റെ ഈശോ " എന്ന പേരിലുള്ള നോമ്പ്കാല പ്രാർത്ഥനാപുസ്തകവും സൗജന്യ വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. ഇടവകൾക്ക് വേണ്ടിയുള്ള സൗജന്യ മിഷൻ എക്സിബിഷൻ പരിപാടികൾ, ബൈബിൾ പ്രിന്റിംഗിനായി പഴയ പേപ്പറുകൾ ശേഖരിക്കുന്ന പാപ്പിറസ് പദ്ധതി, മിഷൻ സെമിനാറുകൾ, മിഷൻ ധ്യാനങ്ങൾ, മിഷൻ ഒറീസ എന്നിവയും നോമ്പ് കാലത്ത് വിശ്വാസികൾക്ക് ആത്മീയമായി വളരാൻ സഹായിക്കുന്നതാണ്. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# 9847599096
Image: /content_image/India/India-2022-02-16-10:47:59.jpg
Keywords: ഫിയാത്ത
Content: 18384
Category: 1
Sub Category:
Heading: കർണാടകയില്‍ സര്‍ക്കാര്‍ അധികൃതർ ക്രിസ്തു രൂപം തകർത്തു
Content: കോലാര്‍: ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയിൽ കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു. മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി നൽകിയത്. ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടിട്ടുണ്ടെന്നു തഹസിൽദാർ പറഞ്ഞു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായിരുന്നു ഇതെന്നും അതിനാൽ രൂപം തകർത്തത് അനധികൃതമായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ക്രൈസ്തവ നേതാക്കൾ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്. തിങ്കളാഴ്ചയാണ് നൂറോളം പോലീസുകാരുമായി താലൂക്ക് അധികൃതർ 20 അടി ഉയരമുള്ള രൂപം തകർക്കാനായി എത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കു രൂപം അധികൃതർ പൂർണമായി തകർക്കുകയായിരിന്നു. ഇതിനിടെ പ്രദേശത്ത് താമസിക്കുന്നവർ രൂപം തകർക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നു താലൂക്ക് അധികൃതർ പറയുന്നുണ്ടെങ്കിലും ആ ഉത്തരവ് തങ്ങളെ കാണിക്കാൻ അവർ തയ്യാറായിട്ടില്ലെന്ന് വൈദികനും, അഭിഭാഷകനുമായ ഫാ. തെരേസ് ബാബു പറഞ്ഞു. ബുധനാഴ്ച (ഇന്ന്‍) ഹൈക്കോടതി വാദം കേൾക്കാനിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോകുൻദേ ഗ്രാമത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിൽ പണികഴിപ്പിച്ച ദേവാലയത്തിന് സമീപം 2004ലാണ് ക്രിസ്തു രൂപം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ സംഘർഷം ഉണ്ടാക്കാൻ ഏറെനാളായി ഹിന്ദുത്വവാദികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കൊണ്ട് കൂപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനമാണ് കര്‍ണ്ണാടക. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒടുവിലത്തെ ഭരണകൂട അധിക്രമമാണ് കോലാറിലേത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-16-11:14:31.jpg
Keywords: കര്‍ണ്ണാടക
Content: 18385
Category: 1
Sub Category:
Heading: ഫ്രഞ്ച് മിസ്റ്റിക്കായ മാർത്തേ റോബിൻ സഹസ്ഥാപകയായ അസോസിയേഷന് വത്തിക്കാന്‍ പ്രതിനിധി
Content: പാരീസ്:: അഞ്ചു പതിറ്റാണ്ടോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച ഫ്രഞ്ച് മിസ്റ്റിക്ക്, മാർത്തേ റോബിൻ സഹസ്ഥാപകയായ 'ഫോഴേർസ് ഡി ചരിറ്റേ' എന്ന പ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിനു വേണ്ടി പ്രത്യേക പ്രതിനിധിയെ വത്തിക്കാൻ നിയമിച്ചു. കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിനാണ് പ്രത്യേക ചുമതല ലഭിച്ചിരിക്കുന്നത്. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കെവിൻ ഫാരലാണ് ഫെബ്രുവരി മൂന്നാം തീയതി പുറത്തുവിട്ട ഡിക്രിയിൽ ഈ കാര്യം അറിയിച്ചത്. പൂർണ്ണ അധികാരത്തോടെ താൽക്കാലികമായി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക എന്ന ചുമതലയാണ് ഫ്രാൻസിലെ ബോർഡിയൂസ് രൂപതയുടെ മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിന് ലഭിച്ചിരിക്കുന്നതെന്ന് 'ഫോഴേർസ് ഡി ചരിറ്റേ' സംഘടന വ്യക്തമാക്കി. സാധാരണയായി സംഘടനകളുടെ മേൽനോട്ടം വഹിക്കാൻ പ്രതിനിധികളെ മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ നിയമിക്കാറുണ്ട്. ലിയോൺ അതിരൂപതയിൽ സേവനം ചെയ്തിരുന്ന ജോർജസ് ഫിനറ്റ് എന്ന വൈദികനെ മാർത്തേ റോബിൻ കണ്ടുമുട്ടിയതാണ് അസോസിയേഷൻ ആരംഭിക്കുന്നതിൽ വഴിത്തിരിവായത്. 1936, ഫെബ്രുവരി പത്താം തീയതി ഫോഴേർസ് ഡി ചരിറ്റേ പിറവിയെടുത്തു. എൻസെഫലൈറ്റിസ് ലെതർജിക്ക എന്ന രോഗത്തെ തുടര്‍ന്നു ഇരുപത്തിയൊന്നാം വയസ്സു മുതൽ കിടപ്പിലായ മാർത്തേ റോബിൻ 51 വര്‍ഷക്കാലം വിശുദ്ധകുർബാന മാത്രം ഭക്ഷണമാക്കിയാണ് ജീവിച്ചത്. 1981ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അവരെ 2014ൽ ധന്യ എന്ന പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. അവർ സ്ഥാപിച്ച സംഘടനയ്ക്ക് 1986ലാണ് വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകുന്നത്. 2017 വരെയുള്ള കണക്കുകൾ പ്രകാരം 4 ഭൂഖണ്ഡങ്ങളിലായി 41 രാജ്യങ്ങളിൽ സംഘടനയ്ക്ക് സാന്നിധ്യമുണ്ട്. ➤➤ {{മാര്‍ത്തെ റോബിന്റെ ജീവിതത്തെ കുറിച്ച് പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ച വിശദമായ കുറിപ്പ് വായിക്കാം-> http://www.pravachakasabdam.com/index.php/site/news/4408/}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-16-13:39:55.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 18386
Category: 1
Sub Category:
Heading: പ്രായമായവര്‍ മനുഷ്യ കുലത്തിന്റെ നിധി: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രായമായവരെ മനുഷ്യകുലത്തിന്റെ നിധിയായി പരിപാലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ 24ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കുമായുള്ള രണ്ടാം ലോകദിനത്തിന് തിരഞ്ഞെടുത്ത വിചിന്തനപ്രമേയത്തെ സൂചിപ്പിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രായമായവരെ സ്മരിച്ചു മൂന്നു സന്ദേശങ്ങള്‍ പാപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. “വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീർത്തനം 92:14) എന്ന വചനമാണ് പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ ലോകദിനത്തിന്റെ പ്രമേയമെന്ന് പാപ്പയുടെ ആദ്യ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. "പ്രായമായവരെ നരകുലത്തിന്റെ നിധിയായി പരിപാലിക്കണം: അവർ നമ്മുടെ ജ്ഞാനമാണ്, നമ്മുടെ ഓർമ്മയാണ്. മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ ജീവരസം പേരക്കുട്ടികൾ വലിച്ചെടുക്കുന്ന വേരുകളാകുന്ന മുത്തശ്ശീമുത്തശ്ശന്മാരോട് ചേർന്നു നിൽക്കുകയെന്നത് നിർണ്ണായകമാണ്. മറ്റൊരു ട്വീറ്റില്‍ പ്രായമായവരുടെ ജ്ഞാനവും യുവാക്കളുടെ ആവേശവും തമ്മിൽ കണ്ടുമുട്ടേണ്ടത് സുപ്രധാനമാണെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച്, മനുഷ്യരാശി കടന്നുപോകുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ഈ വേളയിൽ മുത്തശ്ശിമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ച അതിപ്രധാനമായ ഒന്നാണ്”- പാപ്പ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-16-16:38:08.jpg
Keywords: പാപ്പ, വയോധി
Content: 18387
Category: 14
Sub Category:
Heading: മാനസാന്തര അനുഭവം സമ്മാനിച്ച് വിശുദ്ധ നാട്ടിലേക്കുള്ള വിര്‍ച്വല്‍ തീര്‍ത്ഥാടനം: മഗ്ദല സെന്ററിന്റെ വീഡിയോ ശ്രദ്ധേയം
Content: മിഗ്ദാല്‍: ഇസ്രായേലിലെ മിഗ്ദാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഗ്ദല സെന്റര്‍ സംഘടിപ്പിച്ച വിശുദ്ധ നാട്ടിലേക്കുള്ള സൗജന്യ വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ സാക്ഷ്യങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഗ്വില്ലെര്‍മോ എന്ന വ്യക്തി 54 വര്‍ഷങ്ങള്‍ക്ക് ശേഷം കുമ്പസാരത്തിനായി തയ്യാറെടുക്കുന്നതു അടക്കമുള്ള സാക്ഷ്യങ്ങളാണ് മഗ്ദല സെന്റര്‍ നോമ്പ് കാലത്ത് സംഘടിപ്പിക്കുവാന്‍ പോകുന്ന നാലാമത് വിര്‍ച്ച്വല്‍ തീര്‍ത്ഥാടനത്തിന്റെ പ്രചരണാര്‍ത്ഥം പുറത്തുവിട്ട വീഡിയോയിലുള്ളത്. കഴിഞ്ഞ 54 വര്‍ഷങ്ങളായി താന്‍ കുമ്പസാരിച്ചിട്ടില്ലെന്നും, ഒരു നല്ല കുമ്പസാരത്തിനായി വേണ്ടി തയ്യാറെടുക്കുകയാണ് താനെന്നും ഗ്വില്ലെര്‍മോയുടെ സാക്ഷ്യത്തില്‍ പറയുന്നു. ഗ്വില്ലെര്‍മോക്ക് പുറമേ, നിരവധി പേരുടെ സാക്ഷ്യങ്ങളും മഗ്ദല സെന്ററിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സമ്മതിക്കുന്നത് വരെ താനും തന്റെ ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നെന്നും, എന്നാല്‍ തന്റെ ഭര്‍ത്താവിനോടൊപ്പം ഇപ്പോള്‍ ജീവിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കുവാന്‍ കഴിയില്ലെന്നും ക്രിസ്തുവാണ് തങ്ങളുടെ വിവാഹ ബന്ധം പുതുക്കിയതെന്നും വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത മറ്റൊരു തീര്‍ത്ഥാടകയായ മരിയേലയുടെ സാക്ഷ്യത്തില്‍ പറയുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത മറ്റൊരാളുടെ സാക്ഷ്യവും ശ്രദ്ധേയമാണ്. വിശുദ്ധ കുര്‍ബാന തന്റെ ജീവിതത്തെ ആകെ മാറ്റിയെന്നാണ് ലൂര്‍ദ്ദ് പറയുന്നത്. തനിക്ക് യേശുവിനോട് ഇത്രമാത്രം അടുപ്പം ഇതിനു മുന്‍പ് തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്ഭുതകരമായ സാക്ഷ്യങ്ങളുടെ എല്ലാത്തിന്റേയും സാരം ദൈവത്തിന്റെ കരം നമ്മെ സ്പര്‍ശിക്കുന്നു എന്നതാണെന്നു മഗ്ദല സെന്‍ററിന്റെ ഡയറക്ടറായ ഫാ. ജുവാന്‍ സൊളാന പറയുന്നത്. “സഭയുമായി കൈകോര്‍ത്തുകൊണ്ട് വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനം” എന്നതാണ് ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 19 വരെ നടക്കുവാനിരിക്കുന്ന നാലാമത്തെ തീര്‍ത്ഥാടനത്തിന്റെ മുദ്രാവാക്യം.
Image: /content_image/News/News-2022-02-16-21:59:11.jpg
Keywords: വിശുദ്ധ നാട