Contents

Displaying 18011-18020 of 25092 results.
Content: 18388
Category: 18
Sub Category:
Heading: വൊക്കേഷൻ പ്രമോട്ടർമാരുടെ സംസ്ഥാന സംഗമം പിഒസിയിൽ നടത്തി
Content: കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ദൈവവിളി കമ്മീഷനും സന്യസ്തർക്കായുള്ള കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വൊക്കേഷൻ പ്രമോട്ടർമാരുടെ സംസ്ഥാനസംഗമം പാലാരിവട്ടം പിഒസിയിൽ നടത്തി. 12 രൂപതകളുടെയും 46 സന്യാസസഭകളുടെയും പ്രതിനിധികൾ പങ്കെടുത്തു. കെസിബിസി ദൈവവിളി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ബിജോയ് മരോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം സംഗമം ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടർ ഫാ.ജേക്കബ് പാലക്കാ പിള്ളി മുഖ്യസന്ദേശം നൽകി. വിവിധ ക്ലാസുകൾക്കും ചർച്ചകൾക്കും ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ, റവ. ഡോ. രാജേഷ് പൊള്ളയിൽ, റവ. ഡോ. ചാൾസ് ലിയോൺ, ഫാ. റോബിൻ ഡാനിയ ൽ, സിസ്റ്റർ ഡോ. ബെനഡിക്ട്, ഫാ. ജെൻസൻ വാര്യത്ത്, ഫാ. തോമസ് തറയിൽ, ഫാ. മാത്യ പുതിയാത്ത്, സിസ്റ്റർ ലിസി ചക്കാലക്കൽ, റവ. ഡോ. സിബു ഇരിമ്പിനിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-02-17-09:12:05.jpg
Keywords: കമ്മീ
Content: 18389
Category: 1
Sub Category:
Heading: യുക്രൈന്‍ ജനതയ്ക്കു തിരുസഭയുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് വത്തിക്കാന്‍ സെക്രട്ടറി കർദ്ദിനാൾ പരോളിന്‍
Content: വത്തിക്കാന്‍ സിറ്റി: യുദ്ധഭീതിയില്‍ ഇപ്പോഴും തുടരുന്ന യുക്രൈനു പരിശുദ്ധ സിംഹാസനത്തിന്റെ സാമീപ്യവും രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിച്ച് വത്തിക്കാന്‍ സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍. ക്വിവ്-ഹാലിക്കിലെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ ഫോണിൽ വിളിച്ചാണ് തിരുസഭയുടെ പിന്തുണയും പ്രാര്‍ത്ഥനയും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. റഷ്യൻ അധിനിവേശ ഭീഷണി നിലനിൽക്കുന്നതിനാൽ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭ ചെയ്യുന്ന പ്രവർത്തനത്തെക്കുറിച്ച് തിങ്കളാഴ്ചത്തെ ടെലിഫോൺ വിളിയിൽ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക്, കർദ്ദിനാൾ പരോളിനെ ധരിപ്പിച്ചു. പ്രക്ഷുബ്ധമായ ഈ നിമിഷത്തിൽ സഭയിലെ വൈദികരോടും വിശ്വാസികളോടും, എല്ലാ യുക്രേനിയൻ ജനങ്ങളോടും പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണയും, ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നുവെന്നും എല്ലാവർക്കുമായി പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ പറഞ്ഞു. രാജ്യത്തിന്റെ കാര്യത്തില്‍ നിരന്തരമായ ശ്രദ്ധ ചെലുത്തിയതിന് പരിശുദ്ധ സിംഹാസനത്തിന് അദ്ദേഹം നന്ദി അറിയിച്ചു. യുക്രെയ്നിലെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനും യുദ്ധഭീഷണി ഒഴിവാക്കുന്നതിനുമായി ഞായറാഴ്ച ത്രികാല പ്രാർത്ഥനാ സമയത്ത് ഫ്രാൻസിസ് പാപ്പ നടത്തിയ പ്രത്യേക അഭ്യർത്ഥനയ്ക്ക് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ നന്ദി രേഖപ്പെടുത്തി. യുക്രൈനിലെ സമാധാനത്തിനായി പരിശുദ്ധ പിതാവിന്റെ പ്രത്യേക അഭ്യർത്ഥന യുക്രൈനിയൻ ജനത അനുഭവിക്കുന്നുവെന്നും നിലവിലെ അന്താരാഷ്ട്ര പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-02-17-10:39:30.jpg
Keywords: യുക്രൈ
Content: 18390
Category: 10
Sub Category:
Heading: മെക്സിക്കോയിൽ ദിവ്യകാരുണ്യത്തിൽ നിന്ന് രക്തം ഒഴുകിയ സംഭവം: ഔദ്യോഗിക അംഗീകാരം കാത്ത് വിശ്വാസികള്‍
Content: ടിക്സ: പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ടിക്സയിൽ ദിവ്യകാരുണ്യത്തിൽ നിന്ന് രക്തം ഒഴുകിയ സംഭവം അത്ഭുതമാണെന്ന് സ്ഥിരീകരിക്കാൻ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം കൂടി ഇതിന് വേണമെന്നും ചിൽപാൻസിഞ്ചോ - ചിലാപ്പ രൂപതയുടെ മുൻ മെത്രാൻ സാൽവത്തോർ റാംഗൽ മെൻഡോസ. കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വാർത്താ വിഭാഗമായ എസിഐ പ്രെൻസയ്ക്ക് ഫെബ്രുവരി പതിനഞ്ചാം തീയതി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. 75 വയസ്സ് എത്തിയതിനെ തുടർന്ന് ഫെബ്രുവരി പതിനൊന്നാം തീയതി സാൽവത്തോർ മെൻഡോസ രാജി സമർപ്പിച്ചിരുന്നു. 2006, ഒക്ടോബർ 21 ടിക്സയിലെ സെന്‍റ് മാര്‍ട്ടിന്‍ ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ വൈദികൻ വാഴ്ത്തിയ തിരുവോസ്തിയില്‍ നിന്നും രക്ത സമാനമായ ദ്രാവകം ഇറ്റു വീഴുന്നതായി വിശുദ്ധ കുർബാന നൽകാനായി നിയോഗിക്കപ്പെട്ട ഒരു സന്യാസിനിയാണ് കണ്ടെത്തിയത്. ആ സമയത്ത് രൂപതാധ്യക്ഷനായിരുന്ന അലേജോ സാവല കാസ്ട്രോ ഇതിനെപ്പറ്റി വിശദമായി പഠിക്കാൻ ഒരു സംഘത്തെ നിയോഗിക്കുകയും, നടന്ന സംഭവം ഒരു അസാധാരണ സംഭവം ആണെന്ന് വിശദീകരിച്ച് ഇടയലേഖനം പുറപ്പെടുവിക്കുകയും ചെയ്തിരിന്നു. 2009 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണ പരിപാടിയുടെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം ഡോക്ടർ റിക്കാർഡോ കാസ്റ്റൻ ഗോമസിനെ ക്ഷണിച്ചു. അദ്ദേഹം അത് അത്ഭുതമാണെന്ന് സ്ഥിരീകരിച്ചു. ലാൻസിയാനോയില്‍ നടന്ന അത്ഭുതങ്ങള്‍ക്കു സമാനമായി മെക്സിക്കോയിലെ അത്ഭുതത്തിലും AB+ പോസിറ്റീവ് രക്തമാണെന്ന് അടക്കമുള്ള കാര്യങ്ങളാണ് കണ്ടെത്തിയത്. ഗവേഷണ ഫലങ്ങള്‍ക്കു പിന്നാലെ സ്വർഗീയ അടയാളം, യഥാർത്ഥ അത്ഭുതം എന്നിങ്ങനെയാണ് ബിഷപ്പ് അലേജോ സാവല സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ സാൽവത്തോർ റാംഗൽ മെൻഡോസ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വത്തിക്കാനുമായി ബന്ധപ്പെട്ട് പുതിയൊരു അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് പൂർത്തിയായതിനുശേഷം തെളിവുകളെല്ലാം വത്തിക്കാന് നൽകുമെന്നും, അതിനുശേഷം മാർപാപ്പ തീരുമാനമെടുക്കുമെന്നും റാംഗൽ മെൻഡോസ വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-17-13:19:04.jpg
Keywords: അത്ഭുത
Content: 18391
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ ബി കോശി കമ്മീഷന് പിസിഐ നിവേദനം നൽകി
Content: പത്തനംതിട്ട: ജസ്റ്റീസ് ജെബി കോശി കമ്മീഷന്റെ ഹീയറിങ്ങിൽ ഹാജരായി പിസിഐ കേരളാ സ്റ്റേറ്റ് നിവേദനം നൽകി. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന സിറ്റിംഗിൽ പിസിഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തീക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റീസ് ജെ ബി കോശി (പാട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്) ചെയർമാനായും ശ്രീ ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് അംഗങ്ങളായും ഒരു കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. പെന്തകോസ്ത് സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ പിസിഐ ഭാരവാഹികൾ കമ്മീഷൻ്റെ മുമ്പാകെ അവതരിപ്പിച്ചു. മുൻസിപ്പൽ, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ ആരാധനാലയങ്ങൾക്കായി ലഘൂകരിക്കുക, സഭാഹാളുകളുടെ പണികൾ തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ വ്യവസ്ഥകൾ ഇളവ് ചെയ്യുക, സ്ഥിരമായി മൃതശരീരങ്ങൾ സംസ്കരിക്കുന്ന സെമിത്തേരികളെ നിയമ വിധേയമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പൊതു സെമിത്തേരി അനുവദിക്കുക, വിവിധ ബോർഡ്, കോർപറേഷൻ, ന്യൂനപക്ഷ, യൂത്ത്, വനിതാ കമ്മീഷൻ സ്ഥാനങ്ങളിലേക്ക് പെന്തകോസ്ത് പ്രാതിനിധ്യം ഉറപ്പാക്കുക, പെന്തകോസ്ത് വിഭാഗത്തെ കമ്യൂണിറ്റിയായി അംഗീകരിക്കുന്ന സർക്കാർ വിജ്ഞാപനം നടപ്പിലാക്കുക, പെന്തകോസ്ത് വിഭാഗങ്ങളുടെയും പരിവർത്തിത ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ഒരു കമ്മീഷൻ രൂപീകരിക്കുക തുടങ്ങീയ ആവശ്യങ്ങള്‍ പിസിഐ ഉന്നയിച്ചു. സൺഡേ സ്കൂൾ, സെമിനാരി അധ്യാപകർ, മിഷനറിമാർ, സംഗീത - വാദ്യോപകരണ കലാകാരന്മാർ എന്നിവർക്ക് ക്ഷേമനിധി,പെൻഷൻ എന്നിവ ഏർപ്പെടുത്തുക, EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സങ്കീർണ്ണമായ വ്യവസ്ഥകൾ ലഘുകരിക്കുക. ( മാതാപിതാക്കളുടെ മുൻ ജാതി ചോദിച്ച് അപേക്ഷകരുടെ മൈനോറിറ്റി സ്റ്റാറ്റസ് നിരാകരിക്കുന്ന രീതി അവസാനിപ്പിക്കുക), ജനസംഖ്യാനുപാതികമായി പരിവർത്തിത ക്രൈസ്തവരുടെ സംവരണ തോത് നിശ്ചയിക്കുക, പിന്നോക്ക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനുകളിൽ വായ്പാ വ്യവസ്ഥകൾ ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങൾ കമ്മീഷൻ്റെ മുമ്പാകെ ഉന്നയിച്ചു.
Image: /content_image/India/India-2022-02-17-15:49:51.jpg
Keywords: കോശി
Content: 18392
Category: 18
Sub Category:
Heading: പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി: കെസിബിസി
Content: കൊച്ചി: പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ് തിരുമേനിയെയും വികാരി ജനറാൾ ഉൾപ്പെടെ അഞ്ചു വൈദികരുടെയും പ്രാർത്ഥിക്കുകയും മോചനത്തിനായി നിയമപരമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നു കെസിബിസി. കഴിഞ്ഞ നാല്പതിലേറെ വർഷമായി മലങ്കര കത്തോലിക്ക സഭയുടെതായിരുന്ന അംബാസമുദ്രത്തിലെ താമരഭരണി പുഴയുടെ തീരത്തെ കൃഷിഭൂമി പത്തനംത്തിട്ട രൂപത രൂപംകൊണ്ട നാൾ മുതൽ രൂപതയുടെ ഉടമസ്ഥതയിൽ ആയിത്തീർന്നു. പ്രസ്തുത വസ്തുവിന്റെ മൂന്നൂറ് ഏക്കറോളം വരുന്നഭാഗം കൃഷി ചെയ്യുന്നതിനായി കോട്ടയം സ്വദേശിയായ മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിനു നല്കിയിരുന്നു. പാട്ടഭൂമിയിൽ കരാറുകാരൻ പാട്ടകരാറുകൾ ലംഘിച്ച് അനധികൃത മണൽവാരൽ നടത്തിയതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയമപരമായി കേസെടുക്കുകയുണ്ടായി. പാട്ടകരാറിൽ ഏർപ്പെട്ട പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയസ് തിരുമേനിയെയും വികാരി ജനറാൾ ഉൾപ്പെടെ അഞ്ചു വൈദികരെയും ഇതിൽ പ്രതി ചേർത്ത് തമിഴ്നാട് സിബി - സിഐഡി അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. സഭാംഗങ്ങൾക്കും തിരുമേനിയെ അറിയാവുന്ന മറ്റുള്ളവർക്കും ഇത് അതീവ ദുഃഖത്തിന് കാരണമായി. അന്നുമുതൽ അദ്ദേഹത്തിനും വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ മോചനത്തിനായി നിയമപരമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും കെസിബിസി ഹൃദയപൂർവം നന്ദി പ്രകാശിപ്പിക്കുകയാണെന്ന് മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-17-15:55:24.jpg
Keywords: കെ‌സി‌ബി‌സി
Content: 18393
Category: 10
Sub Category:
Heading: പ്രതികൂല അവസ്ഥയിലും മരിയന്‍ തീര്‍ത്ഥാടനത്തിന് സൈക്കിള്‍ ചവിട്ടി 150 പേരുടെ സംഘം
Content: മാക്രോയിസ്: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മധ്യസ്ഥയും സംരക്ഷകയുമായി വിശ്വസിച്ചുവരുന്ന അള്‍ട്ടാഗ്രാസ്യ മാതാവിനെ അവരോധിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 13 ഞായറാഴ്ച നൂറ്റിഅന്‍പതോളം സൈക്കിളോട്ടക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. സാന്‍ ഫ്രാന്‍സിസ്കോ ഡെ മാക്രോയിസ് രൂപതയിലെ സാന്റാ അനാ കത്തീഡ്രലില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം നാഗുവ പട്ടണത്തിലെ അള്‍ട്ടാഗ്രാസ്യ ദേവാലയത്തിലാണ് അവസാനിച്ചത്. സാന്‍ ഫ്രാന്‍സിസ്കോ ഡെ മാക്രോയിസ് രൂപതാ മെത്രാന്‍ മോണ്‍. റാമോന്‍ ആല്‍ഫ്രെഡോ ഡെ ലാ ക്രൂസ്, കാമിലോ ലെവിസ് പരേഡെസ്, പെഡലിംഗ് ക്ലബ് ഡയറക്ടര്‍മാരായ ലൂയിസ് റാമോന്‍ ആല്‍മോണ്ടെ, ജയിമെ വലേരിയോ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചത്. കനത്ത മഴയേപ്പോലും വകവെക്കാതെ സൈക്കിള്‍ സംഘം 60 കിലോമീറ്റര്‍ പിന്നിട്ട് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. സാന്‍ ഇസിഡ്രോ ലാബ്രഡോര്‍ ഡെ കാസ്റ്റില്ലോ ഇടവക ദേവാലയത്തിലും, സാന്‍ ഫ്രാന്‍സിസ്കോ ഡെ അസിസ് ഡെല്‍ ഫാക്ടര്‍ ഡെ നാഗുവ ഇടവക ദേവാലയത്തിലും നല്‍കിയ സ്വീകരണം ഏറ്റുവാങ്ങുവാന്‍ വേണ്ടിമാത്രമാണ് ഇടക്ക് നിറുത്തിയത്. മഴ പെയ്തപ്പോള്‍ പലര്‍ക്കും സംശയമുണ്ടായെങ്കിലും ദൈവം നമ്മളെ നയിക്കുമെന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് നാം ഇവിടെ എത്തിയതെന്നു മോണ്‍. ഡെ ലാ ക്രൂസ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനത്തിന് സമാപനമായി. വിശ്വാസികളുടെ ഒത്തുചേരലും, രൂപതയിലെ മരിയന്‍ സ്ഥലങ്ങളുടെ സന്ദര്‍ശനവുമാണ് തീര്‍ത്ഥാടനത്തിന്റെ മറ്റൊരു ലക്ഷ്യമെന്നു ഫാ. കാമിലോ ലെവിസ് പറഞ്ഞു. 2021 ഓഗസ്റ്റ് 15നാണ് ഡൊമിനിക്കന്‍ മെത്രാന്മാര്‍ അള്‍ട്ടാഗ്രാസ്യന്‍ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. അള്‍ട്ടാഗ്രാസ്യ മാതാവിന്റെ കിരീടധാരണത്തിന്റെ നൂറാമത് വാര്‍ഷിക ദിനമായ 2022 ഓഗസ്റ്റ് 15-നാണ് വാര്‍ഷികാഘോഷത്തിലെ പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുക. പുല്‍ത്തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ സ്നേഹപൂര്‍വ്വം നോക്കിയിരിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഒരു പെയിന്റിംഗാണ് പ്രസിദ്ധമായ ‘ദി വര്‍ജിന്‍ ഓഫ് അള്‍ട്ടാഗ്രാസ്യ’ അഥവാ ‘ടാറ്റിക്കാ, ലാ ഡെ ഹിഗ്വെ’ എന്നറിയപ്പെടുന്നത്. ജനുവരി 21-നാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-17-18:27:21.jpg
Keywords: മരിയ
Content: 18394
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാൾ മജിസ്ട്രിസ് വിടവാങ്ങി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കർദ്ദിനാൾ ലുയീജി മജിസ്ട്രിസ് ദിവംഗതനായി. 95 വയസ്സായിരിന്നു. ജന്മസ്ഥലമായ കാല്യരിയിൽ ഇന്നലെ ബുധനാഴ്ചയാണ് (16/02/22) വിടവാങ്ങിയത്. കർദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. കാല്യരി അതിരൂപതയുടെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ജുസേപ്പെ ബത്തൂരിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ അനുശോചനം അറിയിച്ചത്. അനുരഞ്ജന കൂദാശ ശുശ്രൂഷയ്ക്ക് അദ്ദേഹം നല്കിയിരുന്ന പ്രാധാന്യത്തെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. കറയറ്റ പൗരോഹിത്യ തീക്ഷ്ണതയാൽ കർത്താവിനെയും സഭയെയും മഹത്തായ ആത്മസമർപ്പണത്തോടെ സേവിച്ച കർദ്ദിനാൾ ലുയീജി ദെയുടെ വേർപാടില്‍ വേദനിക്കുന്ന അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടും സഭാസമൂഹത്തോടൊപ്പം താനും പങ്കുചേരുന്നുവെന്നു പാപ്പ സന്ദേശത്തില്‍ കുറിച്ചു. 1926 ഫെബ്രുവരി 23-ന് കാല്യരിയിൽ എഡ്മോന്തൊ അഞ്ഞേസെ ബല്ലേറൊ ദമ്പതികളുടെ ആറുമക്കളിൽ ഇളയ മകനായാണ് മജിസ്ട്രിസിന്റെ ജനനം. 1952 ഏപ്രിൽ 12-ന് പൗരോഹിത്യം സ്വീകരി.ച്ചു. 1996 ഏപ്രിൽ 28-ന് മെത്രാനായി അഭിഷിക്തനായി. 2015 ഫെബ്രുവരി 14ന് കർദ്ദിനാളായി ഉയര്‍ത്തപ്പെട്ടു. ആരാധനതിരുസംഘം, വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം, ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘം, വൈദികർക്കു വേണ്ടിയുള്ള തിരുസംഘം, പൊന്തിഫിക്കൽ കമ്മീഷൻ അടക്കം വിവിധ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിൻറെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 213 ആയി കുറഞ്ഞു. ഇവരിൽ 119 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാന്‍ കോൺക്ലേവിൽ സമ്മതിദാനാവകാശമുണ്ട്. ശേഷിച്ച 94 പേർ 80 വയസ്സു കഴിഞ്ഞവരായതിനാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ല.
Image: /content_image/News/News-2022-02-17-20:52:48.jpg
Keywords: വത്തിക്കാ
Content: 18395
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണന വിഷയങ്ങളെ ക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാനാണു തീരുമാനിച്ചത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുന്‍പാകെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചു ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതെന്ന് ജനുവരിയില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിന്നു.
Image: /content_image/India/India-2022-02-18-10:57:18.jpg
Keywords: കോശി
Content: 18396
Category: 14
Sub Category:
Heading: പിഒസി സുവിശേഷങ്ങളുടെ പരിഷ്കരിച്ച ഓഡിയോ ആപ്പ് പുറത്തിറക്കി
Content: പി ഒസി പ്രസിദ്ധീകരിച്ച സുവിശേഷങ്ങളുടെ പരിഷ്കരിച്ച പതിപ്പിന്റെ ഓഡിയോ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. *- {{Android phone: -> https://play.google.com/store/apps/details? id=poc.bible.gospels/}} *- {{iOS iPhone -> https://play.google.com/store/apps/details? id=poc.bible.gospels/}} Contact: +91 85474 55420
Image: /content_image/India/India-2022-02-18-11:14:16.jpg
Keywords: ഓഡിയോ
Content: 18397
Category: 14
Sub Category:
Heading: മലാവിയിലെ സുവിശേഷവത്ക്കരണത്തില്‍ നിര്‍ണ്ണായക ഘടകമാകാന്‍ 'കുവാല എഫ്.എം'
Content: ലിംമ്പേ, മലാവി: തെക്ക്കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സുവിശേഷ പ്രഘോഷണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ‘റേഡിയോ കുവാല എഫ്.എം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് കുവാല സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ലിമ്പേയിലെ കത്തീഡ്രലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലാന്റൈര്‍ മെത്രാപ്പോലീത്ത മോണ്‍. തോമസ്‌ ഇംസുസയാണ് ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സംപ്രേഷണം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു റേഡിയോ സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കര്‍മ്മത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഐക്യത്തിന്റെ ഉപകരണമാകാനും രാജ്യത്ത് രാഷ്ട്രീയവും, സാംസ്കാരികവുമായ സഹിഷ്ണുത പ്രചരിപ്പിക്കുവാനും ‘റേഡിയോ കുവാല എഫ്.എം’ സഹായകരമാവുകയും ചെയ്യട്ടെയെന്ന്‍ ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മലാവിയിലെ അഞ്ചാമത്തെ കത്തോലിക്ക റേഡിയോ സ്റ്റേഷനായ ‘റേഡിയോ കുവാല എഫ്.എം’ സുവിശേഷവത്ക്കരണ ദൌത്യത്തിലെ ഒരു പ്രധാന ഉപാധിയാണ്. ആത്മീയ രൂപീകരണത്തിനും, സാമൂഹ്യ-സാംസ്കാരിക ഐക്യത്തിനും ഈ റേഡിയോ സ്റ്റേഷനെ വേണ്ടവിധം ഉപയോഗിക്കണമെന്ന് മെത്രാപ്പോലീത്ത വിശ്വാസികളോട് ആവശ്യപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ മലാവി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ലോക്കല്‍ ഡിജിറ്റൈസേഷന്‍ മന്ത്രി ഗോസ്പല്‍ കസാകോ സമൂഹത്തിന് ക്ഷേമകരമായ സംരഭങ്ങള്‍ നടപ്പിലാക്കിയതിന് മെത്രാപ്പോലീത്തക്കും കത്തോലിക്ക സഭക്കും നന്ദി അറിയിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ റേഡിയോ സ്റ്റേഷനുകള്‍ വരുന്നത് വിവരസാങ്കേതിക രംഗത്തെ പോരായ്മ പരിഹരിക്കുന്നതിന് ഗുണകരമാകും. മാധ്യമ വ്യവസായ രംഗത്ത് സഭയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകത്തിന്റെ വെളിച്ചം’ എന്നര്‍ത്ഥം വരുന്ന ‘ലക്സ് മുണ്ട്’ എന്ന ലാറ്റിന്‍ പദമാണ് കുവാല എഫ്.എം റേഡിയോയുടെ മുദ്രാവാക്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിച്ചത്. ചികാവാ, സോംബാ, മാങ്ങോച്ചി തുടങ്ങിയ രൂപതകള്‍ ഉള്‍പ്പെടുന്ന അതിരൂപതയുടെ എല്ലാ മേഖലയിലും ഈ റേഡിയോയുടെ സേവനം ലഭ്യമാണ്.
Image: /content_image/News/News-2022-02-18-11:32:52.jpg
Keywords: മലാവി