category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജസ്റ്റീസ് ജെ ബി കോശി കമ്മീഷന് പിസിഐ നിവേദനം നൽകി
Contentപത്തനംതിട്ട: ജസ്റ്റീസ് ജെബി കോശി കമ്മീഷന്റെ ഹീയറിങ്ങിൽ ഹാജരായി പിസിഐ കേരളാ സ്റ്റേറ്റ് നിവേദനം നൽകി. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന സിറ്റിംഗിൽ പിസിഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തീക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റീസ് ജെ ബി കോശി (പാട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്) ചെയർമാനായും ശ്രീ ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് അംഗങ്ങളായും ഒരു കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. പെന്തകോസ്ത് സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ പിസിഐ ഭാരവാഹികൾ കമ്മീഷൻ്റെ മുമ്പാകെ അവതരിപ്പിച്ചു. മുൻസിപ്പൽ, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ ആരാധനാലയങ്ങൾക്കായി ലഘൂകരിക്കുക, സഭാഹാളുകളുടെ പണികൾ തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ വ്യവസ്ഥകൾ ഇളവ് ചെയ്യുക, സ്ഥിരമായി മൃതശരീരങ്ങൾ സംസ്കരിക്കുന്ന സെമിത്തേരികളെ നിയമ വിധേയമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പൊതു സെമിത്തേരി അനുവദിക്കുക, വിവിധ ബോർഡ്, കോർപറേഷൻ, ന്യൂനപക്ഷ, യൂത്ത്, വനിതാ കമ്മീഷൻ സ്ഥാനങ്ങളിലേക്ക് പെന്തകോസ്ത് പ്രാതിനിധ്യം ഉറപ്പാക്കുക, പെന്തകോസ്ത് വിഭാഗത്തെ കമ്യൂണിറ്റിയായി അംഗീകരിക്കുന്ന സർക്കാർ വിജ്ഞാപനം നടപ്പിലാക്കുക, പെന്തകോസ്ത് വിഭാഗങ്ങളുടെയും പരിവർത്തിത ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ഒരു കമ്മീഷൻ രൂപീകരിക്കുക തുടങ്ങീയ ആവശ്യങ്ങള്‍ പിസിഐ ഉന്നയിച്ചു. സൺഡേ സ്കൂൾ, സെമിനാരി അധ്യാപകർ, മിഷനറിമാർ, സംഗീത - വാദ്യോപകരണ കലാകാരന്മാർ എന്നിവർക്ക് ക്ഷേമനിധി,പെൻഷൻ എന്നിവ ഏർപ്പെടുത്തുക, EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സങ്കീർണ്ണമായ വ്യവസ്ഥകൾ ലഘുകരിക്കുക. ( മാതാപിതാക്കളുടെ മുൻ ജാതി ചോദിച്ച് അപേക്ഷകരുടെ മൈനോറിറ്റി സ്റ്റാറ്റസ് നിരാകരിക്കുന്ന രീതി അവസാനിപ്പിക്കുക), ജനസംഖ്യാനുപാതികമായി പരിവർത്തിത ക്രൈസ്തവരുടെ സംവരണ തോത് നിശ്ചയിക്കുക, പിന്നോക്ക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനുകളിൽ വായ്പാ വ്യവസ്ഥകൾ ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങൾ കമ്മീഷൻ്റെ മുമ്പാകെ ഉന്നയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-17 15:49:00
Keywordsകോശി
Created Date2022-02-17 15:49:51