Contents

Displaying 25091-25100 of 26068 results.
Content: 25544
Category: 1
Sub Category:
Heading: വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം | ചിത്രങ്ങള്‍ കാണാം
Content: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി. പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ആരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ ഏതാനും ചിത്രങ്ങള്‍.
Image: /content_image/News/News-2025-09-07-13:53:06.jpg
Keywords: വിശുദ്ധ
Content: 25545
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ തിരുസഭയ്ക്കു രണ്ടു വിശുദ്ധര്‍ കൂടി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പിയർ ജോർജിയോ ഫ്രസ്സാത്തിയെയും കാർളോ അക്യുട്ടിസിനെയും ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഏകദേശം 70,000 പേരുടെ മുമ്പാകെയായിരിന്നു പ്രഖ്യാപനം. ലാറ്റിന്‍ ഭാഷയിലായിരിന്നു ലെയോ പാപ്പ ഇരുവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ലക്ഷകണക്കിന് ആളുകള്‍ തത്സമയം ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ കാർളോ അക്യുട്ടിസിന്റെ കുടുംബവും സന്നിഹിതരായിരുന്നു. മുൻനിരയില്‍ തന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ആൻഡ്രിയയും അന്റോണിയയും സഹോദരങ്ങളുമുണ്ടായിരുന്നു. കാര്‍ളോയുടെ ഇളയ സഹോദരങ്ങളും ഇരട്ടകളുമായ ഇരട്ടകളായ മിഷേൽ, ഫ്രാൻസെസ്ക എന്നിവരും മാതാപിതാക്കളുടെ ഇരുവശത്തുമായാണ് ഇരിന്നത്. തിരുക്കര്‍മ്മങ്ങളുടെ മധ്യേ വിശുദ്ധ ഗ്രന്ഥം വായന നടത്തിയവരില്‍ കാര്‍ളോയുടെ അനുജനുമുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷിലാണ് കാര്‍ളോയുടെ ഇളയ സഹോദരന്‍ വായന നടത്തിയത്. സോളമനെപ്പോലെ, യേശുവുമായുള്ള സൗഹൃദവും ദൈവത്തിന്റെ പദ്ധതികൾ വിശ്വസ്തതയോടെ പിന്തുടരുന്നതും മറ്റേതൊരു ലൗകിക ലക്ഷ്യങ്ങളേക്കാളും വലുതാണെന്ന് നവ വിശുദ്ധരായ കാർളോയും പിയർ ജോർജിയോയും മനസ്സിലാക്കിയതായി ലെയോ പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

Pope Leo XIV proclaims the canonization formula in Latin, officially declaring two new saints for the Catholic Church.
Saint Carlo Acutis and Saint Pier Giorgio Frassati, pray for us and for the youth of the world! pic.twitter.com/zMGdKvHqXI
— EWTN Vatican (@EWTNVatican) September 7, 2025

ഇന്ന് നമ്മൾ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും നമ്മുടെ കാലത്തെയും വിശുദ്ധ പിയർ ജോർജിയോയും കാർളോ അക്യുട്ടിസിനെയും നോക്കുന്നു: യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി എല്ലാം നൽകാൻ തയ്യാറാകുകയും ചെയ്തവരാണ് ഇരുവരുമെന്നും പാപ്പ അനുസ്മരിച്ചു. കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്മാരും കൂടാതെ രണ്ടായിരത്തോളം വൈദികരും പാപ്പ അർപ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിന്നു. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും ഇന്നത്തെ ചടങ്ങിലുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-07-20:11:21.jpg
Keywords: കാര്‍ളോ
Content: 25546
Category: 1
Sub Category:
Heading: നിറകണ്ണുകളോടെ കുടുംബം; വിശുദ്ധ കാര്‍ളോയുടെ കുടുംബത്തിന് ലഭിച്ചത് അപൂര്‍വ ഭാഗ്യം
Content: വത്തിക്കാൻ സിറ്റി: തങ്ങളുടെ മകനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുക, ചേട്ടന്റെ വിശുദ്ധ പദവിയ്ക്കു വേണ്ടി ലോകം കാത്തിരിന്ന നിമിഷത്തിന് ഏറ്റവും മുന്നില്‍ നിന്ന്‍ പങ്കെടുക്കുവാന്‍ സാധിക്കുക- ഇന്നലെ കാര്‍ളോ അക്യുട്ടിസിനെ ലെയോ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ലഭിച്ചതു അത്യഅപൂര്‍വ്വ ഭാഗ്യമായിരിന്നു. കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്യുട്ടിസ്, അമ്മ അൻ്റോണിയ സൽസാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരൻ മിഷേൽ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു. വിശുദ്ധ കുർബാനയ്ക്കിടെയുള്ള പ്രതിവചന സങ്കീർത്തനം ചൊല്ലുകയും കാഴ്‌ച സമര്‍പ്പണത്തില്‍ പങ്കെടുക്കുവാനും കുടുംബാംഗങ്ങൾക്കു അവസരം ലഭിച്ചു. ദിവ്യബലിയ്ക്കിടെയുള്ള പഴയനിയമ വായന നടത്തിയത് കാര്‍ളോയുടെ ഇളയ സഹോദരനായ മിഷേലായിരുന്നു. വചനവായനയ്ക്കുശേഷം ലോകം കാത്തിരിന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം വന്നെത്തിയപ്പോള്‍ സകല കാമറ കണ്ണുകളും ബലിവേദിയോടു ചേർന്നുള്ള വിവിഐപി ഗാലറിയില്‍ ഉണ്ടായിരിന്ന കാര്‍ളോയുടെ കുടുംബാംഗങ്ങളുടെ മുഖത്തേക്ക് ആയിരിന്നു.

നിറകണ്ണുകളാല്‍ പുഞ്ചിരി തൂകിക്കൊണ്ടുള്ള അമ്മ അൻ്റോണിയ സൽസാനോയുടെ ചിത്രങ്ങള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ലായെന്നും വിശ്വാസത്തില്‍ ആഴപ്പെടുത്തിയത് കാര്‍ളോയുടെ സ്വാധീനമായിരിന്നുവെന്നും നിരവധി തവണ അഭിമുഖങ്ങളില്‍ പങ്കുവെച്ച വ്യക്തിയാണ് അൻ്റോണിയ സൽസാനോ. തിരുക്കര്‍മ്മങ്ങള്‍ക്ക് പിന്നാലെ വിശുദ്ധ കാര്‍ളോയുടെ കുടുംബം ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-08-12:06:53.jpg
Keywords: കാര്‍ളോ
Content: 25547
Category: 1
Sub Category:
Heading: വയനാട്, വിലങ്ങാട് ഉരുൾപൊട്ടല്‍; കെ‌സി‌ബി‌സി ഒരുക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുന്നു
Content: കോഴിക്കോട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ വീടു നഷ്‌ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം മുന്നോട്ട്. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാട്ട് 15 വീടുകളും വയനാട്ടിൽ നാലു വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. തുടർച്ചയായ മഴ കാരണം വയനാട്ടിലെ നിർമാണ പ്രക്രിയ മന്ദഗതിയിലായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ വേഗത്തിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. വിലങ്ങാട്ട് ഒരു വീടു നിർമാണത്തിന് 15-16 ലക്ഷം രൂപയായി എന്ന് കെസിബിസി ജെ പിഡി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു. വയനാട്ടിൽ ബത്തേരി രൂപതയുടെയും (13 വീടുകൾ) മാനന്തവാടി രൂപതയുടെയും (50 വീടുകൾ) വിലങ്ങാട്ട് താമരശേരി രൂപതയുടെയും (65 വീടുകൾ) നേതൃത്വത്തിലാണ് വീടുകൾ നിർമിക്കുന്നത്. ഒരു വീടിനായി 10 ലക്ഷം രൂപയാണ് കെസിബിസി ഒരു രൂപതയെ ഏല്പിക്കുന്നത്. 100 വീടുകൾക്കാണ് കെസിബിസി നേരിട്ടു ഫണ്ടു ചെയ്യുന്നത്. ബാക്കി തുക മേൽപറഞ്ഞ രൂപതകളുടെ സാമൂഹിക സേവന വിഭാഗമാണ് കണ്ടെത്തുന്നത്. 28 വീടുകൾക്കുള്ള ഫണ്ടിംഗ് മറ്റു ക്രൈസ്‌തവ പ്രസ്ഥാനങ്ങളുടേതാണ്.വിലങ്ങാട്ട് വ്യക്തികളും പ്രസ്ഥാനങ്ങളും നല്‌കിയതാണ് ഭൂമി. അവിടെ 56 വീടുകളുടെ പണി താമരശേരി രൂപതയുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വയനാട്ടിലെ വാഴവറ്റയിൽ മാനന്തവാടി രൂപത ടൗൺഷിപ്പ് ആണ് ചെയ്യുന്നത്. 36 വീടുകൾ ഒരിടത്തും 11 വീടുകൾ മറ്റൊരിടത്തും മുന്ന് വീടുകൾ വ്യത്യസ്ത സ്ഥലങ്ങളിലും. രൂപത തന്നെയാണ് അവിടെ സ്ഥലം വാങ്ങി നല്‌കിയിട്ടുള്ളത്. ബത്തേരി രൂപതയാണ് 13 വീടുകൾക്കായി സ്ഥലം വാങ്ങുകയും നിർമാണത്തിന് നേതൃത്വം നല്കുകയും ചെയ്യുന്നത്. വിലങ്ങാട്ടെ വീടുകളിൽ രണ്ടെണ്ണവും വയനാട്ടിലെ വീടുകളിൽ പത്തോളവും അക്രൈസ്‌തവ കുടുംബങ്ങൾക്കു വേണ്ടിയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-08-14:52:12.jpg
Keywords: കെ‌സി‌ബി‌സി
Content: 25548
Category: 18
Sub Category:
Heading: നാമകരണ ദിനത്തില്‍ വിശുദ്ധ കാര്‍ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില്‍ കൂദാശ ചെയ്തു
Content: കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ വിശുദ്ധനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ച അതേ ദിനത്തിൽ വരാപ്പുഴ അതിരൂപതയില്‍ വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശ ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിലാണ് പള്ളിക്കരയിൽ വിശുദ്ധ കാര്‍ളോയുടെ നാമധേയത്തില്‍ നിര്‍മ്മിച്ച ദേവാലയം ആശീർവദിച്ചത്. നവീന സാങ്കേതികവിദ്യയിലും ആത്മീയതയിലും താൽപര്യവുമുള്ള യുവജനങ്ങൾക്കു വിശുദ്ധൻ്റെ ജീവിതം പ്രചോദനമാകുമെന്നും ഇതിനു ദേവാലയം കരുത്തേകുമെന്നും വരാപ്പുഴ അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2025-09-08-15:36:11.jpg
Keywords: കാര്‍ളോ
Content: 25549
Category: 1
Sub Category:
Heading: ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന്‍ ബോള്‍ട്ട്
Content: കിങ്സ്റ്റണ്‍: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട്. കഴിഞ്ഞ ദിവസം 'What I’ve Learnt' എന്ന ഫീച്ചറിനു വേണ്ടി 'ദി ടൈംസി'നു അനുവദിച്ച അഭിമുഖത്തിലാണ് ബോൾട്ട് ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതു തന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ബൈബിള്‍ എപ്പോഴും വായിക്കുന്നുണ്ടെന്നും താരം പറഞ്ഞു. "ഞാൻ ഒരു ക്രിസ്ത്യാനിയായാണ് വളർന്നത്. അത് എന്റെ ജീവിതത്തിൽ വളരെ പ്രധാനമാണ്. എന്റെ അമ്മ ഇപ്പോഴും പള്ളിയിൽ പോകുന്നു, ഇപ്പോഴും എന്നെ പോകാൻ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ എന്റെ ബൈബിളുമായി സഞ്ചരിക്കുന്നു. ഇപ്പോഴും അത് വായിക്കുന്നു. ഞാൻ വളരെ അനുഗ്രഹീതനാണ്. ഓടാനും മത്സരിക്കാനും ദൈവം എനിക്ക് സമയം നൽകി"- ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. തന്റെ ക്രൈസ്തവ വിശ്വാസം മത്സരവേദിയിലും പുറത്തും മുറുകെ പിടിക്കുന്ന താരമാണ് 39 വയസ്സുള്ള ഉസൈന്‍ ബോള്‍ട്ട്. ജമൈക്കയിൽ സെവൻത് ഡേ അഡ്വെന്റിസ്റ്റു പ്രൊട്ടസ്റ്റന്‍റ് സമൂഹത്തില്‍ വളർന്ന അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ' എന്ന വിശേഷണമുള്ള ബോൾട്ട് തന്റെ മത്സരങ്ങളില്‍ കുരിശടയാളം വരയ്ക്കുകയും മത്സരങ്ങൾക്ക് മുമ്പ് സ്വർഗത്തിലേക്ക് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് പതിവായി കാണാമായിരുന്നു. ദൈവമാതാവിന്റെ അത്ഭുത മെഡല്‍ എപ്പോഴും ധരിച്ചാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങാറുള്ളതെന്നതും ശ്രദ്ധേയമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-08-16:08:47.jpg
Keywords: ഉസൈ
Content: 25550
Category: 1
Sub Category:
Heading: മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിന്റെ കഥ
Content: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു പരിചയപ്പെടാം. ഇറ്റാലിയൻ ഭാഷയിൽ മരിയ ബമ്പീന "Maria Bambina" എന്നു പറഞ്ഞാൽ ശിശുവായ മറിയം എന്നാണ്. വി. ജോൺ എഡ്യൂസ്, വി. ജോസഫ് കുപ്പർത്തീനോ, വിശുദ്ധ പാദ്രേ പിയോ തുടങ്ങി നിരവധി വിശുദ്ധർ ഉണ്ണി മരിയായോടുള്ള അഥവാ ശിശുവായ മറിയത്തോടുള്ള ഭക്തിയുടെ പ്രചാരകരാണ്. ശിശുവായ മറിയത്തോടുള്ള അടുപ്പം ഈ വിശുദ്ധരെപ്പോലെ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും അവളുടെ പുണ്യ പൂർണ്ണതയിലും നമ്മളെയും വളർത്തും. യേശു ക്രിസ്തുവിന്റെ ഏറ്റവും ഉത്തമ ശിഷ്യയെന്ന നിലയിൽ പരിശുദ്ധ മറിയം നമ്മുടെ കർത്താവിനെ അവൻ്റെ എല്ലാ പുണ്യങ്ങളിലും അനുകരിച്ചു, ഉണ്ണീശോയുടെ വിശുദ്ധ കൂട്ടിക്കാകാലത്തെ പുണ്യങ്ങളും അനുസരിക്കാൻ ദൈവം അവൾക്കു അവസരം നൽകി. ഇറ്റലിയിലെ തോദിയിലുള്ള പാവപ്പെട്ട ക്ലാരയുടെ സഹോദരിമാർ എന്ന മഠത്തിലെ സുപ്പീരിയർ സി. ഇസബെല്ലാ ക്യാര ഫോർനാരി എന്ന കന്യകാസ്ത്രീയാണ് 1735 -ൽ മരിയ ബമ്പിനയുടെ മെഴുകു രൂപം മെനഞ്ഞെടുത്തത്. പതിനാറാം നൂറ്റാണ്ടിലെ കൗണ്ടർ റിഫോർമേഷൻ സമയത്തു ഉണ്ണീശോയുടെയും ഉണ്ണി മരിയയുടെയും മെഴുകു പ്രതിമകളാടുള്ള വണക്കം യുറോപ്പിൽ വ്യാപകമായിരുന്നു. 1738 ൽ ആൽബെറികൊ സിമൊനെത്ത മെത്രാൻ (Bishop Alberico Simonetta) മരിയ ബമ്പീനയുടെ മെഴുകു പ്രതിമ സ്വദേശമായ മിലാനിലേക്കു കൊണ്ടുവന്നു. ആൽബെറികൊ സിമൊനെത്തയുടെ മരണശേഷം വിശുദ്ധ മരിയ ദെല്ലി ആഞ്ചെലി ( St. Maria degli Angel) ആശ്രമത്തിലെ കപ്പൂച്ചിൻ സിറ്റേഴ്സിനു മരിയ ബമ്പീനയുടെ രൂപം കൈവശം വയ്ക്കാൻ മെത്രാൻ്റെ സഹോദരൻ അനുവാദം നൽകി. യുവാക്കളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിലും കത്താലിക്കാ പ്രബോധനങ്ങൾ പഠിപ്പിക്കുന്നതിലും തൽപ്പരയായതിനാലാണ് മരിയ ബമ്പീനയുടെ രൂപം സിസ്റ്റേഴ്സിനു കൈമാറാൻ മെത്രാൻ്റെ സഹോദരനെ പ്രേരിപ്പിച്ചത്. ഈ കപ്പൂച്ചിൻ സന്യാസിമാർ ഉണ്ണി മരിയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ജോസഫ് രണ്ടാമൻ ചക്രവർത്തിയും നെപ്പോളിയൻ ചക്രവർത്തിയും 1810 ൽ സന്യാസ സമൂഹത്തിന് വിലക്ക് ഏർപ്പെടുത്തിയപ്പോൾ അവസാനത്തെ കപ്പൂച്ചിൻ സന്യാസിനിയായ ബാർബറ വ്യസ്സോലിയ എന്ന സിസ്റ്ററിൻ്റെ കൈയ്യിൽ ഈ രൂപം വന്നെത്തി. സിസ്റ്റർ ബാർബറ, ചില സിസ്റ്റേഴ്സ് രഹസ്യമായി താമസിച്ചിരുന്ന കാനോനിക്കേസെ ലത്തറ നേസി ഇൻ വിയ ദെൽ അനുൺച്ചാത്തൊയി ലം എന്ന ആശ്രമത്തിലേക്കു (Canonichesse Lateranensi in Via dell’ Annunciato) രൂപം മാറ്റി. പിന്നീടു സിസ്റ്റർ ബാർബറ തൻ്റെ മരണത്തിനു മുമ്പ് ഉണ്ണി മരിയായുടെ തിരുസ്വരൂപം സാന്താ മാർക്കോ പള്ളിയിലെ വികാരി ലൂയിജി ബാസീസിയൊ അച്ചനു കൈൈമാറി. ലൂയിജി അച്ചൻ ഈ തിരുസ്വരൂപം 1842 ൽ ചിച്ചേറി ഹോസ്പിറ്റലിൽ ശുശ്രൂഷ ചെയ്തിരുന്ന ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർ സുപ്പീരിയർ തെരേസാ ബോസിയോയ്ക്കു കൈമാറി. 1876 ഏപ്രിൽ ഇരുപത്തി നാലാം തീയതി ഉണ്ണി മേരിയുടെ മെഴുകു പ്രതിമ ഇപ്പോൾ സൂക്ഷിച്ചിരുന്ന ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർ ഹൗസിൽ കൊണ്ടുവന്നു. ഈ സമയം മരിയ ബമ്പീനയോടുള്ള ഭക്തി ചാരിറ്റി സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സിനും നോവീസിനുമായി പരിമിതപ്പെടുത്തിയിരുന്നു. നവ സന്യാസഭവനത്തിൽ പ്രതിഷ്ഠിച്ചിരുന്ന ഈ തിരുസ്വരൂപം പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടു തുടങ്ങി തുടർന്നു വരുന്ന എട്ടു ദിവസങ്ങൾ ചാപ്പലിൽ പ്രതിഷ്ഠിച്ചിരുന്നു. കാലഹരണപ്പെട്ടതിനാൽ രൂപത്തിൻ്റെ മുഖ കാന്തി നഷ്ടപ്പെട്ടിരുന്നു. 1884 സെപ്റ്റംബർ 9 മുതൽ ഉണ്ണി മരിയായോടു ഭക്തി പുലർത്തിയിരുന്നവർക്കു അനുഗ്രഹങ്ങൾ ലഭിക്കാൻ തുടങ്ങി. സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ച് എന്ന ചാരിറ്റി സിസ്റ്ററിന്റെ കൈകാലുകൾ തളർവാതം നിമിത്തം തളർന്നതിനാൽ കിടന്ന കിടപ്പിലായിരുന്നു. സെപ്റ്റംബർ എട്ടാം തീയതി സിസ്റ്റർ ജുസെപ്പ മദർ ജനറൽ നസാറിയോടു മരിയ ബമ്പീനയുടെ തിരുസ്വരൂപം ഒരു രാത്രി താൻ കിടക്കുന്ന രോഗിമുറിയിൽ കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. അടുത്ത പ്രഭാതത്തിൽ രോഗിയായി കിടക്കുന്ന സിസ്റ്ററിന്റെ മുറിയിൽ രൂപം കൊണ്ടുപോകാൻ മദർ അനുവാദം നൽകി. രോഗി പരിചരണ മുറിയിൽ ജൂല്യ മകാറിയൊ എന്ന മറ്റൊരു നവ സന്യാസിനി രോഗിണിയായി കിടപ്പിലായിരുന്നു. രോഗ പീഡകൾ നിമിത്തം കൈകാലുകൾ ചലിക്കാൻ അവൾക്കു ബുദ്ധിമുട്ടായിരുന്നു. വലിയ വിശ്വാസത്തോടെ ഉണ്ണി മേരിയുടെ രൂപം കൈകളിലെടുത്ത് സൗഖ്യത്തിനായി അവൾ കേണപേക്ഷിച്ചു. അത്ഭുതമെന്നു പറയട്ടെ ആ നവസന്യസിക്കു പൊടുന്നനെ രോഗസൗഖ്യം ലഭിച്ചു. ഈ അത്ഭുതത്തിനു ശേഷം ഉണ്ണി മേരിയുടെ രൂപം മദർ ജനറിലിൻ്റെ മുറിയിൽ സൂക്ഷിച്ചു പോന്നു. 1884 ഒക്ടോബർ പതിനെട്ടം തീയതി, ദൈവമാതാവിൻ്റെ മാതൃത്വ തിരുനാൾ ദിനത്തിൽ മരിയ ബമ്പീനയെ അലങ്കരിച്ച വസ്ത്രത്രമണിയിച്ച് മനോഹരമായ ഒരു തൊട്ടിലിലാക്കി പ്രദിക്ഷണത്തോടെ ഭവനത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ ഒരു ചാപ്പലിൽ ആഘോഷമായി പ്രതിഷ്ഠിച്ചു. മരിയ ബമ്പീനയുടെ മുമ്പിലൂടെ കടന്നുപോയിരുന്ന സിസ്റ്റേഴ്സ് പ്രാർത്ഥനയ്ക്കായി കുറച്ചു സമയം അവിടെ ചിലവഴിച്ചിരുന്നു. . അടുത്ത മാസങ്ങളിൽ സിസ്റ്റർ ക്രോച്ചിഫിസ്സ മിസ്മെത്തി സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ച് എന്നിവർ മരിയ ബമ്പീനയുടെ മധ്യസ്ഥ ശക്തിയാൽ മാരക രോഗങ്ങളിൽ നിന്നു അത്ഭുതകരമായി സുഖമാക്കപ്പെട്ടു. നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഉണ്ണി മരിയുടെ മധ്യസ്ഥത വഴി സംഭവിച്ചു. ഇതിനിടയിൽ മദർ ജനറിലിനോടു ഉണ്ണി മേരിയുടെ രൂപം രോഗിപരിചരണ മുറിയിൽ കൊണ്ടു പോകുന്നതിനു ആദ്യമായി അനുവാദം ചോദിച്ച സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ചും തളർവാതത്തിൽ നിന്നു സുഖം പ്രാപിച്ചു. മരിയ ബമ്പീനയുടെ മധ്യസ്ഥതയാൽ നിരവധി ചാരിറ്റി സിസ്റ്റേഴ്സിനു രോഗ സൗഖ്യം ലഭിച്ചതിനാൽ അവരെ മരിയ ബമ്പീനയുടെ സിസ്റ്റേഴ്സ് എന്നും വിളിക്കുന്നു. 1885 ജനുവരി പതിനാറിനു ഉണ്ണി മേരിയുടെ രൂപത്തിനു രൂപാന്തരീകരണം സംഭവിക്കുകയും കൂടുതൽ നിറമുള്ളതും സൗന്ദരമുള്ളതാവുകയും ചെയ്തു. 1888 സെപ്റ്റംബർ മാസം എട്ടാം തീയതി പുതിയ മദർ ജനറൽ ക്ലമൻ്റിനാ ലാച്ച്മാൻ മരിയ ബമ്പീനയുടെ രൂപം പുതിയ ചാപ്പലിൽ പ്രതിഷ്ഠിച്ചു. മദർ ഹൗസിലെ ചാപ്പലിൽ രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ വിശ്വസികൾക്കു ഉണ്ണി മേരിയെ വണങ്ങുന്നതിനു അവസരം ഒരുക്കികിയിരുന്നു. 1904 മെയ് 31 നു കർദ്ദിനാൾ ഫെറാറി ഉണ്ണിമേരിയുടെ ശിരസ്സിൽ കിരീടം അണിയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ മരിയ ബമ്പീനയുടെ ബഹുമാനാർത്ഥം “League of the Innocent” എന്ന ഭക്തസംഘടനയ്ക്കു രൂപം നൽകി. നവദമ്പതികൾക്കു വിവാഹ സമ്മാനമായി മരിയ ബമ്പനിയുടെ ഒരു ചെറിയ മെഴുകു പ്രതിമ സമ്മാനമായി നൽകുന്നത് പതിവായി . ചുരുങ്ങിയ കാലയളവു കൊണ്ട് മരിയ ബമ്പനീയോടുള്ള ഭക്തി മിലാനിൽ നിന്നു ഇറ്റലിൽ ഉടനീളം വ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ 1942 ഒക്ടോബർ ഇരുപത്തിനാലാം തീയതി മദർ ഹൗസിൽ ബോംബു വർഷിക്കപ്പെട്ടതിനാൽ മദർ ജനറൽ മരിയ ബമ്പീനയുടെ തിരുസ്വരൂപം ഒരു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. 1943 ആഗസ്റ്റ് പതിനഞ്ചു പതിനാറു തീയതികളിൽ തുടർച്ചയായ ബോംബാക്രമണത്തിൽ മദർ ഹൗസും ചാപ്പലും പൂർണ്ണമായി തകർന്നെങ്കിലും സിസ്റ്റേഴ്സും മിലാൻ നിവാസികളും പരിശുദ്ധ അമ്മുടെ ജനന തിരുനാൾ ആഘോഷിക്കുന്നതിൽ നിന്നു പിന്മാറിയില്ല. 1945 സെപ്റ്റംബർ നാലാം തീയതി മരിയ ബമ്പിനയുടെ രൂപം മിലാനിൽ തിരികെ കൊണ്ടുവന്നു. ഉണ്ണി മേരിയുടെ ബഹുമാനത്തിനായി മൂന്നു ദിവസം തിരുനാൾ ആഘോഷിച്ചു. അതിനു ശേഷം പുതിയ സന്ദർശന ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു. പിന്നിടു താൽക്കാലിക മദർ ഹൗസിലെ ചാപ്പലിലേക്കു മാറ്റി. 1953 നവംബർ പതിനെട്ടാം തീയതി മദർ ഹൗസിലെ പുതിയ ചാപ്പലിലേക്കു മരിയ ബമ്പീനയെ മാറ്റി. എല്ലാ വർഷവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുനാൾ ദിനത്തിൽ സിസ്റ്റേഴ്സു ചെറിയ പഞ്ഞി കൊണ്ടു മരിയ ബമ്പിനയുടെ തിരുസ്വരൂപം സ്പർശിക്കുകയും വിശ്വാസികൾക്കു നൽകുകയും ചെയ്യാറുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-08-16:42:42.jpg
Keywords: മരിയ
Content: 25551
Category: 1
Sub Category:
Heading: തിരുസഭയ്ക്കു ഇനി രണ്ടു യുവ വിശുദ്ധർ കൂടി | ഒരു മിനിറ്റിൽ തിരുക്കർമ്മങ്ങൾ
Content: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പിയർ ജോർജിയോ ഫ്രസ്സാത്തിയെയും കാർളോ അക്യുട്ടിസിനെയും ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കർമ്മങ്ങൾ ഒരു മിനിറ്റിൽ കാണാം.

Image: /content_image/News/News-2025-09-08-16:46:30.jpg
Keywords: കാര്‍ളോ
Content: 25552
Category: 1
Sub Category:
Heading: മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ 8ന്
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക മൂന്നാം സമൂഹത്തിന്റെ (റ്റിഒസിഡി) സ്ഥാപകയുമായ മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിനു തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം 4.30നാണു ശുശ്രൂഷകൾ ആരംഭിക്കുന്നതെന്നു കോൺഗ്രിഗേഷൻ ഓ ഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിടിസി) സുപ്പീരിയർ ജനറൽ സിസ്റ്റർ ഷഹില അറിയിച്ചു. മലേഷ്യയിലെ പെനാങ്ങ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസി സിന്റെ മുഖ്യകാർമികത്വത്തിലുള്ള ആഘോഷമായ സമൂഹ ദിവ്യബലിമധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമലീത്ത സമൂഹത്തിന്റെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ.മാർക്കോ ചീസ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. 1913 ജൂലൈ 18ന് അന്തരിച്ച മദർ എലീശ്വയെ 2008 മാർച്ച് ആറിനു ദൈവദാസിയായും 2023 നവംബർ എട്ടിനു ധന്യയായും പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചതു ഫ്രാന്‍സിസ് പാപ്പയ്ക്കു സമര്‍പ്പിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നതിന് വഴി തെളിഞ്ഞിരിന്നത്. #{blue->none->b->ജീവചരിത്രം: ‍}# 1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. കുട്ടിക്കാലം മുതല്‍ അവള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു. തന്റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന കഠിന വഴികളെ പ്രാർത്ഥനയിലൂടെയും എളിമയിലൂടെയും മദർ ഏലിശ്വ അതിജീവിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിച്ചത് മദർ എലീശ്വയായിരിന്നു. ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനയാക്കി മദർ ഏലീശ്വ മാറ്റി. 1913 ജൂലൈ 18നു ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. വരാപ്പുഴ സ്വദേശിനിയായ മദര്‍ ഡാഫ്നി സിടിസി സുപ്പീരിയര്‍ ജനറലായിരിക്കെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് നാമകരണ നടപടികള്‍ക്കായി വിശുദ്ധര്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ അനുമതി തേടിയത്. 2008 മേയ് 30ന് ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പില്‍ ഏലീശ്വാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2023 നവംബര്‍ എട്ടാം തീയതി വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെ ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ച് ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-09-12:21:24.jpg
Keywords: ഏലീശ്വ
Content: 25553
Category: 1
Sub Category:
Heading: വൈദികരും സന്യസ്തരും ഉള്‍പ്പെടെ 260-ലേറെ സഭാശുശ്രൂഷകരെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട്
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ 'കൊളെക്തീവൊ നിക്കരാഗ്വ നൂങ്ക മാസ്' ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2022 മാർച്ചിൽ നാടുകടത്തപ്പെട്ട അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് വ്ലാഡിമർ സ്തനിസ്ലാവ് സൊമ്മെർതാഗും നൂറ്റിനാല്പതോളം വൈദികരും തൊണ്ണൂറോളം സന്ന്യാസിനികളും 3 ഡീക്കന്മാരും പത്തിലേറെ സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു. സഭയ്ക്കെതിരെയുള്ള ഈ നാടുകടത്തൽ നടപടിക്കു പുറമെ സഭാസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2018-2025 വരെയുള്ള കാലയളവിൽ 5600-ലേറെ സംഘടനകൾ അടച്ചുപൂട്ടിയെന്നും ഇവയിൽ ഏതാണ്ട് 1300 എണ്ണം സന്യാസ സമൂഹങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളായി പ്രവര്‍ത്തിച്ച് വരികയായിരിന്ന എബനേസർ ക്രിസ്ത്യൻ മിഷ്ണറി ഫൗണ്ടേഷൻ, മതഗൽപയിലെ ഫണ്ടമെന്‍റല്‍ ബാപ്റ്റിസ്റ്റ് ചർച്ച് അസോസിയേഷൻ, നിക്കരാഗ്വേ ഫൗണ്ടേഷൻ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിന്നു. രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-09-15:23:00.jpg
Keywords: നിക്കരാ