Contents

Displaying 25121-25122 of 25122 results.
Content: 25574
Category: 1
Sub Category:
Heading: ഇസ്ലാമിക പീഡനം മറികടക്കാന്‍ ഫ്രാൻസിലേക്ക് കുടിയേറിയ ക്രൈസ്തവ വിശ്വാസി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കൊല്ലപ്പെട്ടു
Content: പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിട കുത്തേറ്റു മരിച്ചു. സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ വികലാംഗന്‍ കൂടിയായ അഷുർ സർനയ എന്ന ക്രൈസ്തവ വിശ്വാസിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തികൊണ്ട് കഴുത്തിൽ കുത്തിയായിരിന്നു കൊലപാതകം. വീഡിയോ ക്ലിപ്പില്‍ സർനയയുടെ ശരീരത്ത് നിന്നു രക്തം വാര്‍ന്നൊഴുകുന്നതു ദൃശ്യമാണ്. ആക്രമണം പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അഷുർ സർനയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. അസീറിയൻ ക്രൈസ്തവ വിശ്വാസിയായ സർനയ, വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു.

ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നുവെന്നു ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസ സാക്ഷ്യങ്ങൾ പങ്കുവെച്ചിരുന്നു. മുസ്ലീം ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാരണം തന്റെ വീഡിയോകള്‍ക്ക് തടസ്സം നേരിട്ടിരിന്നുവെന്നും കഴിഞ്ഞ മാർച്ചിൽ, ഇസ്ലാം മതസ്ഥര്‍ തന്നെ ശാരീരികമായി ആക്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. യൂറോപ്പിലും ക്രൈസ്തവരുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-13-14:09:10.jpg
Keywords: ക്രൈസ്തവ, ഫ്രാന്‍സില്‍
Content: 25575
Category: 1
Sub Category:
Heading: "രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല്‍ എറിക്ക ചാര്‍ലിയുടെ പ്രസംഗം
Content: വാഷിംഗ്ടണ്‍ ഡി‌സി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാർലി കിര്‍ക്കിന്റെ വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക. "സ്നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ" എന്നെഴുതിയ പ്രസംഗ പീഠത്തിന് മുന്നില്‍ നിന്നാണ് ഭാര്യ എറിക്ക ആദ്യമായി പ്രതികരിച്ചത്. മൗന പ്രാർത്ഥനയ്ക്ക് ശേഷമാണ് എറിക്ക കിർക്ക് സംസാരിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ അകാലവിയോഗത്തിലും ചാർലി പോഡ്‌കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവെച്ചു ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചായിരിന്നു എറിക്കയുടെ പ്രസംഗം. "നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മരിക്കാൻ ഞാൻ അനുവദിക്കില്ല". ദേശസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെയും സന്ദേശം പ്രസംഗിച്ചതിനാലാണ് അവർ ചാർലിയെ കൊന്നത്. ഈ ഭാര്യയുടെ ഉള്ളിൽ നിങ്ങൾ കത്തിച്ച തീ എന്താണെന്ന് നിങ്ങൾക്കറിയില്ല, ഈ വിധവയുടെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും. തന്റെ പരേതനായ ഭർത്താവിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരണമെന്നും പള്ളിയിൽ അംഗങ്ങളായി മാറണമെന്നും എറിക്ക യുവജനങ്ങളോട് ആഹ്വാനം ചെയ്തു. മകള്‍ അച്ചനെവിടെ എന്നു ചോദിച്ച ചോദ്യവും അതിന് കൊടുത്ത മറുപടിയും എറിക്ക പങ്കുവെച്ചു. "കുഞ്ഞേ, അച്ഛൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അവൻ യേശുവിനൊപ്പം ഒരു ജോലി യാത്രയിലാണ്" എന്നാണ് മറുപടി നല്‍കിയത്. കുരിശ് മാല ധരിച്ച് സംസാരിച്ച എറിക്ക കിർക്ക്, തന്റെ സന്ദേശത്തില്‍ ബൈബിൾ വചനം ഉദ്ധരിച്ചിരിന്നു. "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം" (എഫേസോസ് 5:25) എന്ന വചനമാണ് ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കു ഒപ്പം അവള്‍ ഏറ്റുപറഞ്ഞത്. പതിനാറു മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണ് എറിക്ക സന്ദേശം ചുരുക്കിയത്. അതേസമയം, ചാർലി കർക്കിനെ കൊലപ്പെടുത്തിയതിന് കസ്‌റ്റഡിയിലുള്ള ടൈലർ റോബിൻസണ്‍ എന്ന പ്രതിയുടെ പേര് എറിക്ക തന്റെ പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല. ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിയ ചാർലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ചാര്‍ലി- എറിക്ക ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-13-16:10:20.jpg
Keywords: ചാര്‍ലി കിര്‍, അമേരി