Contents

Displaying 25131-25140 of 26068 results.
Content: 25584
Category: 1
Sub Category:
Heading: അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
Content: ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ മനമാറ്റമാണ് അടിസ്ഥാനം. മനമാറ്റം ആത്യന്തികമായി ഒരു ആന്തരിക പ്രവർത്തിയാണ്. ബാഹ്യ നിർബന്ധങ്ങൾ ഈ അന്തരീകതയെ നിർണ്ണയിക്കുകയോ നിശ്ചയിക്കുകയോ ചെയുന്നില്ല. #{blue->none->b->നിർബന്ധിത മതമാറ്റം നിർബന്ധമായും അരുത്..! ‍}# കത്തോലിക്കാസഭക്ക് ആധുനിക മുഖം നല്കിയ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണ രേഖകളിൽ ഏറ്റവും പ്രാധാന്യമേറിയതായി പോൾ ആറാമൻ മാർപാപ്പ വിശേഷിപ്പിച്ചതാണ് 1965 ഡിസംബറിൽ പുറപ്പെടുവിച്ച മതസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പ്രഖ്യാപനം (DIGNITATIS HUMANAE). ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്ന നിലപാടിൽ നിന്നും കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു പ്രഖ്യാപനമായിരുന്നു അത്. നിർബന്ധിത മതപരിവർത്തനം എന്ന ആശയത്തെ നിഷേധിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്തീയ വിശ്വാസം സമാശ്ലേഷിക്കാൻ ഒരുവനെയും അവന്റെ മനസ്സിനെതിരായി നിർബന്ധിച്ചുകൂടാ. കാരണം സ്വഭാവത്താലെ തന്നെ സ്വതന്ത്ര മനസ്സിൽ നിന്ന് ഉദ്ഭൂത്മാകുന്ന ഒന്നാണ് വിശ്വാസപ്രഖ്യാപനം. ... അതുകൊണ്ട് മതകാര്യങ്ങളിൽ മനുഷ്യന്റെ ഭാഗത്തുനിന്നുള്ള എല്ലാത്തരം സമ്മർദ്ദങ്ങളും ഒഴിവാക്കുക എന്നത് വിശ്വാസത്തിന്റെ സ്വഭാവവുമായി യോജിച്ചുപോകുന്ന കാര്യമാണ്.” (DIGNITATIS HUMANAE 10). ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ ആരെയും നിർബന്ധിച്ചുകൂടാ എന്നുള്ളത് ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും കാലടികളെ പിന്തുടരുന്നുള്ള, എന്നും പാലിക്കപ്പെട്ടിട്ടുള്ള സഭയുടെ പഠനമായിട്ടാണ് കൗൺസിൽ വിലയിരുത്തുന്നത്. കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തനത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം ശ്രമങ്ങളെ ഒരുവന്റെ മതസ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റമായി വീക്ഷിക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യത്തെ ആത്യന്തികമായി അംഗീകരിക്കുകയും പൗരാവകാശമായി സ്ഥാപിക്കുകയും ചെയ്യണമെന്ന നിലപാട് സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും കൗൺസിൽ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തെ സമസ്ത മനുഷ്യരുടെയും സമൂഹങ്ങളുടെയും അവകാശമായി അംഗീകരിക്കുകയും ഭരണഘടനയിൽ ഉൾപ്പെടുന്ന നിയമമായി ഉറപ്പിക്കുകയും ചെയ്യേണ്ടത് തന്നെയാണ് എന്ന ശക്തമായ നിലപാടാണ് ഈ പ്രഖ്യാപനത്തിന്റെ കാതൽ (13). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 160 നമ്പറിൽ സഭയുടെ നിലപാട് വ്യക്തതയോടെ സംഗ്രഹിച്ചിരിക്കുന്നത് കാണാവുന്നതാണ്: “വിശ്വാസം മാനുഷികമാകുന്നതിന്, ‘മനുഷ്യൻ നല്കുന്ന വിശ്വാസത്തിന്റെ പ്രത്യുത്തരം സ്വതന്ത്രമായിരിക്കണം; ഇക്കാരണത്താൽ, സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിശ്വാസം സ്വീകരിക്കാൻ ആരിലും സമ്മർദ്ദം ചെലുത്താൻ പാടില്ല; പ്രകൃത്യാ തന്നെ വിശ്വാസ പ്രഖ്യാപനം ഒരു സ്വതന്ത്രപ്രവർത്തനമാണ്.” ഇതാണ് സഭയുടെ നിലപാട് എന്നിരിക്കെ, കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തന നിലപാടുകൾ സ്വീകരിക്കുന്നു എന്ന ചിലരുടെ ആരോപണം വസ്തുതകളെ മനസിലാക്കാതെയും അന്ധമായ വർഗീയ നിലപാടുകൾ പുലർത്തുന്നതിന്നാലും രൂപപ്പെടുന്നതാണ് എന്ന് പറയാതെ വയ്യ. എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക എന്ന കടമ, വാക്കിലൂടെയും പ്രവർത്തിയിലൂടെയും സഭ ലോകത്തിൽ എല്ലായിടത്തും തുടരുന്നു. അത് സാമൂഹിക നീതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിലപാടുകളാണ്, അഗതികളിലും പരിത്യക്തരിലും നിരക്ഷരരിലും ചൂഷിതരിലും ക്രിസ്തുവിനെ കണ്ടുകൊണ്ടുള്ള നിസ്വാർഥ സേവനങ്ങളാണ്, ജീവസംരക്ഷണത്തിനുള്ള പ്രേഷിതത്വമാണ്, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കായുള്ള ഇടപെടലുകളാണ്. അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടോ, അറിവില്ലായ്മകൊണ്ടോ ഇത്തരം ശ്രമങ്ങളെ മതപരിവർത്തന ശ്രമങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് വ്യാജ പ്രചാരണങ്ങൾ ഉണ്ടാകുന്നത്. #{blue->none->b->മതസ്വാതന്ത്ര്യം നിർബന്ധമാണ് ‍}# ഏറ്റവും ഒടുവിലായി, സെപ്തംബർ 9 ന് ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷാവകുപ്പുകളോടെ, രാജസ്ഥാൻ നിയമസഭയിലാണ് മതപരിവർത്തന നിരോധന നിയമം (The Rajasthan Prohibition of Unlawful Conversion of Religion Act, 2025) പാസാക്കപ്പെട്ടത്. നിർബന്ധിത മതപരിവർത്തനത്തെ തടയാൻ എന്ന രീതിയിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ നിയമത്തിൽ ഒരു വ്യക്തിക്ക് സ്വതന്ത്രമായി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയോ അകാരണമായി വൈകിപ്പിക്കുകയോ ചെയ്യപ്പെടാനുള്ള വകുപ്പുകൾ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയേകുറിച്ച് ആർക്കും പരാതി നൽകാവുന്ന സാഹചര്യങ്ങൾ, അപേക്ഷകന്റെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്, പൂർവ്വ മതത്തിലേക്കുള്ള മതമാറ്റത്തെ ഈ നിയമത്തിൽ ഉൾപ്പെടുത്താത്തത്, നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് നല്കുന്ന അനാവശ്യവും അനാരോഗ്യകരവുമായ നിയമ പരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ ഈ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളും വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകിയോ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെയോ മറ്റോ ഒരു വ്യക്തിയേയോ വ്യക്തികളെയോ അവരായിരിക്കുന്ന മതത്തിൽനിന്നും മറ്റൊരു മതത്തിലേക്ക് ചേർക്കുന്നതിനെയാണ് നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കുന്നത്. വ്യക്തികളുടെ നിസഹായതയും അജ്ഞതയും മുതലെടുക്കുന്ന നിർബന്ധിത മതമാറ്റങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണ്. എങ്കിലും, ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ വകുപ്പുകളിലൂടെ നടപ്പിലാക്കിയിരിക്കുന്നത് ഒരു വ്യക്തിയുടെ പൂർണ്ണ ബോധ്യത്തോടെയും സമ്മതത്തോടെയുമുള്ള മതപരിവർത്തനം പോലും നിഷേധിക്കുന്ന സാഹചര്യങ്ങളാണ്. അതായത്, നിർബന്ധിത മതപരിവർത്തനം എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നല്കിയിട്ടുള്ള മത സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽമേലുള്ള (ആർട്ടിക്കിൾ 25–28), കടന്നുകയറ്റമാണ് പ്രായോഗിക തലങ്ങളിൽ ഇത്തരം നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷമത വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഇത്തരം നിയമങ്ങൾ നിർമിക്കപ്പെടുന്നത് എന്നതാണ് മതപരിവർത്തന നിരോധന നിയമങ്ങൾക്ക് എതിരായുള്ള മുഖ്യ ആരോപണം. അത് ശരിവെക്കുന്ന തരത്തിലാണ് ഇത്തരം സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങളും. മാത്രമല്ല, തീവ്രഹിന്ദുത്വ സംഘടനകളാൽ നയിക്കപ്പെടുകയോ, നിയന്ത്രിക്കപ്പെടുകയോ അവരോട് വിധേയപ്പെടുകയോ ചെയ്യുന്ന സർക്കാരുകളാണ് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത് എന്നതും ഗൌരവമേറിയ വസ്തുതയാണ്. #{blue->none->b->രാജസ്ഥാൻ തുറന്നുവിടുന്നത് ഭീതിയുടെ നിയമവിരുദ്ധത ‍}# ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രലോഭനം, മതം മാറ്റം മാത്രം ലക്ഷ്യമാക്കിയുള്ള വിവാഹം അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനത്തെ നിരോധിക്കാൻ ആണ് രാജസ്ഥാൻ ഈ നിയമം പാസാക്കിയത്. പക്ഷേ, നിയമത്തിലെ വകുപ്പുകൾ എല്ലാം തന്നെ നിർബന്ധിത മതപരിവർത്തനത്തെയല്ല, ഒരുവന്റെ സ്വന്തം തീരുമാനപ്രകാരമുള്ള മതമാറ്റത്തെ പോലും അകാരണമായി നിയന്ത്രിക്കുന്നു. മതം മാറണമെങ്കിൽ ഏതൊരു വ്യക്തിയും 90 ദിവസങ്ങൾക്ക് മുമ്പും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമ്മികനാകുന്ന വ്യക്തി രണ്ട് മാസം മുമ്പും ജില്ലാ മജിസ്ട്രേറ്റിനോ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തിയാൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ പോലും ഏഴ് വർഷം മുതൽ പതിന്നാല് വർഷം വരെ നീളുന്ന ജയിൽ ശിക്ഷയ്ക്കും മൂന്നു മുതൽ അഞ്ച് ലക്ഷം വരെ കുറയാത്ത പിഴ ശിക്ഷയ്ക്കും കാരണമായേക്കാം. മതം മാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജനഅറിവിലേക്കായി പ്രസിദ്ധീകരിക്കണം.. മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ പൊതുജനങ്ങളിൽ ആർക്കും നൽകാനാകും എന്നതിനാൽ പരാതികൾ നല്കാൻ ആരെങ്കിലും ഉണ്ടാകും എന്നതിൽ സംശയമൊന്നും വേണ്ടതില്ല. പ്രസ്തുത നിയമത്തിന്റെ ഒന്പതാം വകുപ്പ് പ്രകാരം, മുൻപ് പറഞ്ഞ രീതിയിലുള്ള പ്രക്രിയകളിലൂടെ ഒരു വ്യക്തി നിയമപരമായി മതം മാറിയാലും, പ്രസ്തുത വ്യക്തിയുടെ മതമാറ്റം നിയമാനുസൃതമായിരുന്നു എന്ന് പ്രഖ്യാപിക്കപ്പെടണമെങ്കിൽ വീണ്ടും നിയമ വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. മതം മാറിയതിന് ശേഷം 72 മണിക്കൂറിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ നിർദ്ദിഷ്ട്ട ഫോമുമായി മതം മാറിയ വ്യക്തി ഹാജരാകുന്നതിൽ തുടങ്ങുന്നു ഈ പ്രക്രിയ. 10 ദിവസങ്ങൾക്കുള്ളിൽ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ വീണ്ടും ഹാജരാകണം. തുടർന്ന് മതം മാറിയ വ്യക്തിയെകുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഒരിക്കൽകൂടി പരസ്യപ്പെടുത്തുകയും ആർക്കെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ 30 ദിവസത്തേക്ക് അവസരം നല്കുകയും ചെയ്യും. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തിയുടെ മതമാറ്റം ജില്ലാ മജിസ്ട്രേറ്റിന് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. മതമാറ്റം നിരാകരിച്ചാൽ മതമാറ്റത്തോട് ബന്ധപ്പെട്ട എല്ലാവരും ക്രിമിനൽ നടപടികൾക്ക് വിധേയരാക്കപ്പെടും. ഈ നിയമത്തിലെ വകുപ്പുകളിൽപ്പെടുന്ന കുറ്റകൃത്യങ്ങളെല്ലാം തന്നെ ജാമ്യമില്ലാത്തതും (വകുപ്പ് 7) ചില വകുപ്പുകൾ ഇരുപത് വർഷം മുതൽ മരണം വരെ തടവ് ശിക്ഷ വിധിക്കുന്നതുമാണ് (വകുപ്പ് 5.5) എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഫലത്തിൽ ഈ നിയമത്തിലൂടെ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കണമെങ്കിൽ അതിനുള്ള കടമ്പകൾ അത്യന്തം ദുഷ്കരമായിരിക്കുമെന്ന് തീർച്ച. മാത്രവുമല്ല, ഈ നിയമം അപേക്ഷകന് നല്കുന്നത് നിയമ പരിരക്ഷയല്ല, ഭീതിയാണ്. മതം മാറ്റത്തിനായുള്ള ഒരാളുടെ അപേക്ഷയും അതിനുള്ള ശ്രമങ്ങളും, പ്രസ്തുത വ്യക്തിയെ ദീർഘകാലം ജയിൽ വാസത്തിലേക്ക് നയിക്കാനുള്ള ഭീതികരമായ സാധ്യതകൂടിയാണ് ഈ നിയമം തുറന്നിടുന്നത്. ഗവർമെന്റ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങളിൽ ആർക്കും എതിർപ്പില്ലാതിരിക്കുകയും ചെയ്‌താൽ മാത്രമേ ഒരാളുടെ മതമാറ്റം സാധ്യമാകൂ. ഒരാളുടെ പൂർണ്ണ സമ്മതപ്രകാരമുള്ള മതപരിവർത്തനം പോലും അധികാരികൾ തീരുമാനിക്കുന്നത് പൗരാവകാശങ്ങളുടെ കടുത്ത നിഷേധമാണ് എന്ന് പറയാതിരിക്കാനാവില്ല. #{blue->none->b->വേട്ടക്കാരുടെ ആയുധം ‍}# മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഏറ്റവും ഒടുവിൽ ഛത്തിസ്ഘടിൽ രണ്ട് കത്തോലിക്കാ സന്യാസിനിമാരെയും ഒരു ക്രൈസ്തവ യുവാവിനെയും ഹിന്ദുത്വ തീവ്രവാദികളുടെ വ്യാജ ആരോപണങ്ങളെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആരോപിച്ച കുറ്റങ്ങൾ നിർബന്ധിത മതപരിവർത്തനവും മനുഷ്യകടത്തും ആയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്ന അവസരങ്ങൾ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്. രണ്ടാം വത്തിക്കാൻ കൌൺസിലിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ വ്യക്തവും ശക്തവുമായ നിലപാട് പ്രഖ്യാപിച്ച കത്തോലിക്കാ സഭ പോലും ഇവിടെ അകാരണമായി ആക്രമിക്കപ്പെടുന്നു എങ്കിൽ, നിർബന്ധിത മതപരിവർത്തനമല്ല, മതമാണ് വർഗീയ തിമിരം ബാധിച്ചവരുടെ കാതലായ വിഷയമെന്ന് മനസിലാക്കാവുന്നതാണ്. സ്വമേധയാ മറ്റൊരു മതം സ്വീകരിച്ചവരെയും തലമുറകളായി മറ്റൊരു മത വിശ്വാസത്തിൽ കഴിയുന്നവരെയും നിർബന്ധിച്ചും ഊരുവിലക്കിയുമൊക്കെ “ഘർവാപ്പസി” നടത്തുന്നത് നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ വർഗീയ ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ടതാണ് എന്നത് വ്യക്തമാണ്. നിർബന്ധിത മതപരിവർത്തനമെന്ന പുകമറ സൃഷ്ടിച്ച് പൗരൻമാർക്ക് ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാനിടയാകരുത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നതും, വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ളതുമായ നിയമങ്ങളാണ് ഇനി ഇവിടെ ഉണ്ടാകേണ്ടത്. വർഗീയതയുടെ അണുബാധയേറ്റ് തളർന്നു കിടക്കാനുള്ളതല്ല നമ്മുടെ ഭരണഘടന. മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്ക് വ്യാഖ്യാനിക്കാനുള്ളതുമല്ല നമ്മുടെ ഭരണഘടന. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്) ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-16-13:14:00.jpg
Keywords: ബി‌ജെ‌പി, ഹിന്ദു
Content: 25585
Category: 1
Sub Category:
Heading: നസ്രത്തില്‍ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍
Content: ജെറുസലേം: യേശുക്രിസ്തു ബാല്യം മുതൽ പരസ്യജീവിതത്തിന്റെ തുടക്കം വരെ ജീവിച്ച നസ്രത്തിൽ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയാണ് നസ്രത്ത് നഗരത്തിലെ ഡോൺ ബോസ്കോ സലേഷ്യൻ ദേവാലയത്തോട് ചേര്‍ന്നുള്ള അനൗൺസിയേഷൻ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. വിശുദ്ധ നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ ഗലീലി മേഖലയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ദൈവശാസ്ത്ര പഠനകേന്ദ്രമാണ് ഇത്. കഴിഞ്ഞ സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഗലീലിയുടെ പാത്രിയാർക്കൽ വികാരി ഫാ. റഫീഖ് നഹ്‌റ, ഹൈഫയിലെ നസ്രത്തിലെയും ഗലീലി മേഖലകളുടെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ബൊളസ് മാർക്കുസ്സോ, ആർച്ച് ബിഷപ്പ് യൂസഫ് മട്ട, ഹൈഫയിലെയും വിശുദ്ധ നാട്ടിലെയും മാരോണൈറ്റ് ആർച്ച് ബിഷപ്പ് മൂസ എൽ-ഹേഗ്, എന്നിവരും നിരവധി വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു. കത്തോലിക്ക വിശ്വാസത്തെ അക്കാദമിക തലത്തിലും ആത്മീയ തലത്തിലും പഠിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സ്ഥാപനം വഴി ദൈവീക വെളിപാടിന്റെയും ക്രിസ്തീയ പ്രബോധനങ്ങളുടെയും വീക്ഷണകോണിലൂടെ സമകാലിക സമൂഹം ഉയർത്തുന്ന ദൈവശാസ്ത്രപരവും ധാർമ്മികവും സാമൂഹികവുമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. വിശുദ്ധ നാട്ടിൽ സ്ഥിതി ചെയ്യുന്നതിനാൽ, സ്ഥാപനം വഴി പ്രാദേശിക സഭാപാരമ്പര്യങ്ങളും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് വിശുദ്ധ നാട്ടിലെ മെത്രാന്മാരുടെ പ്രതീക്ഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-16-14:00:06.jpg
Keywords: നസ്ര, വിശുദ്ധ നാ
Content: 25586
Category: 1
Sub Category:
Heading: കുരിശും ബൈബിള്‍ വചനവും പതാകകളുമായി ലണ്ടന്‍ നഗരത്തെ ഇളക്കിമറിച്ച് ഒന്നരലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ റാലി
Content: ലണ്ടന്‍: പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു പുറകോട്ടുപോയ ബ്രിട്ടനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പുനരുജ്ജീവനം സാക്ഷ്യപ്പെടുത്തി ഒന്നരലക്ഷത്തോളം പൗരന്മാരുടെ റാലി. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് മുന്‍ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്വത്തില്‍ "യുണൈറ്റ് ദി കിംഗ്ഡം" എന്ന പ്രമേയവുമായി ലണ്ടനില്‍ നടത്തിയ റാലി യൂറോപ്പിന്റെ ക്രിസ്തീയ വ്യക്തിത്വത്തിലേക്ക് മടങ്ങുന്നതിനുള്ള ആഹ്വാനമായിരിന്നു. കുരിശും ബൈബിള്‍ വചനവും പതാകകളുമായിട്ടായിരിന്നു റാലിയില്‍ അണിനിരന്നവര്‍ പങ്കെടുത്തത്. ശനിയാഴ്ച ലണ്ടനിലൂടെ നടന്ന മാർച്ചിൽ 150,000 പേർ പങ്കെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ നിരവധി ക്രിസ്ത്യൻ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മരക്കുരിശുകൾ, ക്രിസ്തുവിന്റെ ചിത്രങ്ങൾ പതിച്ച പതാകകൾ, ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്ന ബാനറുകൾ, "യേശു രാജാവാണ്" എന്ന മുദ്രാവാക്യം സഹിതമായിരിന്നു റാലി. "യേശു വഴിയും സത്യവും ജീവനുമാണ്" എന്നെഴുതിയ ബാനറുകൾ പിടിച്ച് റാലിയില്‍ അണിനിരന്നവരും നിരവധിയായിരിന്നു. തങ്ങള്‍ "ഇംഗ്ലീഷ് ദേശസ്നേഹികൾ" ആയതിനാലാണ് മാർച്ചിനെ പിന്തുണച്ചതെന്നു എസെക്സിലെ ചെൽംസ്ഫോർഡിൽ നിന്നുള്ള യുവജനങ്ങള്‍ 'പ്രീമിയര്‍' എന്ന മാധ്യമത്തോട് പറഞ്ഞു. ബൈബിൾ വാക്യങ്ങളും ക്രിസ്ത്യൻ പ്രതീകങ്ങള്‍ ഉള്ള ടീ-ഷർട്ടുകൾ ധരിച്ചായിരിന്നു ഇവര്‍ പങ്കുചേര്‍ന്നത്. യൂറോപ്പിന്റെ ക്രിസ്തീയ സംസ്ക്കാരവും പാരമ്പര്യവും നശിപ്പിക്കുന്ന അധിനിവേശ ശക്തികളെ അപലപിച്ചുക്കൊണ്ട് കൂടിയാണ് റാലി നടന്നത്. ബ്രിട്ടനിലെ സാംസ്കാരിക വിപ്ലവത്തിന് ഈ റാലി തീപ്പൊരിയായി മാറിയെന്ന് പരിപാടിയുടെ സംഘാടകനായ ടോമി റോബിൻസൺ പ്രതീക്ഷ പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-16-16:01:00.jpg
Keywords: യു‌കെ, ബ്രിട്ട
Content: 25587
Category: 18
Sub Category:
Heading: പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം
Content: അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം. സമ്മേളന നഗരിയായ അടൂർ ഓൾ സെയിൻ്റസ് പബ്ലിക് സ്‌കൂളിലെ മാർ ഈവാനിയോസ് നഗറിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തിയതോടെയാണ് 95-ാമത് പുനരൈക്യ വാർഷിക സംഗമത്തിനു തുടക്കമായത്. വിവിധ രൂപതകളിൽനിന്നും വൈദിക ജില്ലകളിൽനിന്നുമുള്ള പ്രയാണങ്ങൾ അടൂർ സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. പ്രയാണങ്ങൾ ഒന്നുചേർന്നാണ് പ്രധാന സമ്മേള ന വേദിയിലേക്ക് എത്തിയത്. തിരുവനന്തപുരം മേജർ അതിരൂപതയിൽനിന്നെത്തിയ ദീപശിഖാ പ്രയാണവും മാവേലിക്കരയിലെ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തിൽനിന്ന് എത്തിയ അദ്ദേഹത്തിൻറെ ഛായാചിത്രവും തിരുവല്ല അതിഭദ്രാസനത്തിൽനിന്ന് എത്തിച്ച മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും വൈദികരുടെയും അല്‍മായ നേതാക്കളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ അടൂരിൽ സംഗമിച്ചു. പത്തനംതിട്ട രൂപതയിലെ റാന്നി - പെരുനാട് വൈദിക ജില്ലയിൽനിന്നു കാതോലി ക്കാ പതാകയും സീതത്തോടുനിന്നു വള്ളിക്കുരിശും പന്തളത്തുനിന്നു സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവും കോന്നി വൈദിക ജില്ലയിൽനിന്നു ബൈബിളും പത്തനംതിട്ട വൈദിക ജില്ലയിൽനിന്ന് ആർച്ച്ബിഷപ് ബന ഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഛായാചിത്രവും വഹിച്ചുള്ള പ്രയാണങ്ങളും അടൂർ സെൻട്രലിൽ സംഗമിച്ചു. തുടർന്ന് പ്രയാണങ്ങൾ വിശ്വാസികളുടെ അകമ്പടിയോടെ മാർ ഈവാനിയോസ് നഗറിലെത്തി. മലങ്കര സഭയ്ക്കു വേറിട്ട ദൗത്യം ഉള്ളതിനാലാണ് വർഷംതോറും പുനരൈക്യ വാ ർഷികം നടക്കുന്നതെന്ന് പ്രയാണങ്ങളെ സ്വീകരിച്ചു നൽകിയ സന്ദേശത്തിൽ കർദി നാർ മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പത്തനംതിട്ട ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, മാവേലിക്കര ബിഷപ് മാത്യൂസ് മാർ പോളിക്കോർപ്പോസ്, പുന കട്‌കി ബിഷപ് മാത്യുസ് മാർ പക്കോമിയോസ്, പത്തനംതിട്ട രൂപതയുടെ പ്രഥമ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്റ്റീഫൻ ദേവസി അവതരിപ്പിച്ച സംഗീത സദസുണ്ടായിരുന്നു. ഇന്നു മുതൽ മൂന്ന് ദിവസം ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനശുശ്രൂഷ സമ്മേളന നഗറിൽ നടക്കും. ഇന്ന് വൈകുന്നേരം ആറിന് ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. 20നാണ് പുനരൈക്യ വാർഷിക സഭാസംഗമം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-17-13:23:00.jpg
Keywords: മലങ്കര
Content: 25588
Category: 1
Sub Category:
Heading: നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു പത്നിയ്ക്കു കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി; അനുശോചനമറിയിച്ച് പാപ്പയും
Content: ലണ്ടന്‍: മരണമടഞ്ഞ കത്തോലിക്ക വിശ്വാസിയായിരുന്ന കെൻറിലെ പ്രഭു പത്നി കാതറീൻ ലൂസി മേരിയുടെ വിയോഗത്തില്‍ പാപ്പയുടെ അനുശോചനം. ഇന്നലെ സെപ്റ്റംബർ 16ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റർ കത്തീഡ്രലിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കിടെയാണ് പാപ്പയുടെ അനുശോചന സന്ദേശം വായിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം നടത്തിയത്. ചാൾസ് മൂന്നാമൻ രാജാവിന് ടെലഗ്രാമിലൂടെ അയച്ച ലെയോ പതിനാലാമൻ പാപ്പയുടെ അനുശോചന സന്ദേശം മൃതസംസ്കാര ശുശ്രൂഷകള്‍ക്കിടെ വായിക്കുകയായിരിന്നു. രാജകുടുംബത്തിലെ അംഗങ്ങളോടും പരേതയുടെ ഭർത്താവ് കെൻറിലെ പ്രഭുവിനോടും മക്കളോടും പാപ്പ തൻറെ സാമീപ്യം അറിയിക്കുകയും പരേതയുടെ ആത്മാവിനെ സ്വർഗ്ഗീയപിതാവിൻറെ കാരുണ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അർപ്പണബുദ്ധി, ദുർബ്ബലരോടുള്ള കരുതൽ, ക്രിസ്തീയ നന്മയുടെ പൈതൃകം തുടങ്ങിയവ പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഇന്നലെ ചൊവ്വാഴ്ച വെസ്റ്റ്മിന്‍സ്റ്റർ കത്തീഡ്രലിൽ ഉച്ചയ്ക്കായിരുന്നു കത്തോലിക്ക വിശ്വാസ പ്രകാരമുള്ള മൃതസംസ്കാര കർമ്മങ്ങൾ നടന്നത്. ചാൾസ് രാജാവും കമീല രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുത്തു. പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗം കത്തോലിക്ക ആചാരപ്രകാരം സംസ്ക്കരിക്കപ്പെട്ടത് ഇതാദ്യമായാണ്. സെപ്റ്റംബർ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിൻ ലൂസി മേരി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിൻ. 1961-ൽ ​​കെന്റ് പ്രഭുവും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ പ്രിൻസ് എഡ്വേർഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ൽ, തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ, പ്രഭുപത്നിയ്ക്കു അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭാവസ്ഥയുടെ 36-ാം ആഴ്ചയിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-17-13:44:36.jpg
Keywords: കത്തോലിക്ക
Content: 25589
Category: 1
Sub Category:
Heading: സൃഷ്ടിയുടെ സംരക്ഷണത്തിനായി യൂറോപ്യന്‍ മെത്രാൻ സമിതിയുടെ കീഴില്‍ വത്തിക്കാനില്‍ സമ്മേളനം
Content: വത്തിക്കാന്‍ സിറ്റി; യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായി സമ്മേളനം മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗണ്ടോൾഫോയില്‍ മറ്റന്നാള്‍ മുതല്‍ നടക്കും. യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിലാണ് സെപ്റ്റംബർ 19-21 വരെ സൃഷ്ടിയുടെ സംരക്ഷണ സമ്മേളനം നടക്കുക. പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തില്‍ നിന്നുള്ള പ്രചോദനമനുസരിച്ചാണ് സമ്മേളനം. “ലൗദാത്തോ സീ”: പരിവർത്തനവും പ്രതിബദ്ധതയും- എന്നതാണ് സമ്മേളനത്തിൻറെ വിചിന്തന പ്രമേയം. “ലൗദാത്തോ സീ”യുടെ പത്താം വാർഷികവും സമ്മേളനത്തിൽ അനുസ്മരിക്കപ്പെടും. യൂറോപ്പിലെ മെത്രാൻ സംഘങ്ങളുടെ സമിതിയിൽ സൃഷ്ടിയുടെ സംരക്ഷണ ചുമതലയുള്ള വിഭാഗങ്ങളുടെ ദേശീയ ഉത്തരവാദിത്വം പേറുന്നവരും മെത്രാന്മാരും ഉൾപ്പടെ നിരവധിപ്പേർ പങ്കുകൊള്ളും. സഭയുടെ പാരിസ്ഥിതിക അജപാലന ദൗത്യം, പൊതുഭവനത്തിൻറെ സംരക്ഷണച്ചുമതല തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിലെ കാസ്റ്റൽ ഗണ്ടോൾഫോയില്‍ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' കഴിഞ്ഞ മാസം ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്തിരിന്നു. . 55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-17-14:56:55.jpg
Keywords: സൃഷ്ടി, വത്തിക്കാ
Content: 25590
Category: 1
Sub Category:
Heading: മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
Content: തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50നായിരിന്നു അന്ത്യം. മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1930 ഡിസംബര്‍ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിന് ശേഷം 1956 ഡിസംബര്‍ 22ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം തിരിച്ചെത്തിയ പിതാവ്, തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്‌ററ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി, രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. രൂപതയില്‍ തിരിച്ചെത്തിയ ശേഷം വിണ്ടും മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. പുതുതായി രൂപം നല്‍കിയ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മെയ് 1ന് സ്ഥാനമേറ്റെടുത്തു. 22 വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ 7 ന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാവുകയും ജൂലൈ 28ന് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 1997 ഫെബ്രുവരി 15 ന് തൃശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായി ഉയര്‍ത്തപ്പെട്ടു. തന്റെ ശുശ്രൂഷ കാലയളവില്‍ പിതാവിന്റെ ഹൃദ്യമായ പെരുമാറ്റം ഏവരെയും ആകര്‍ഷിച്ചിരിന്നു. തന്റെ അടുത്തുവരുന്നവരെ വളരെയധികം സ്‌നേഹത്തോടെയും പരിഗണനയോടെയുമാണ് പിതാവ് കരുതിയിരിന്നത്. 22 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാനന്തവാടി രൂപതയില്‍ ബിഷപ്‌സ് ഹൗസ്, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, കോളേജ്, ആശുപത്രി, അനാഥാലയങ്ങള്‍ തുടങ്ങിയവയെല്ലാം പടുത്തുയര്‍ത്തി. മാനന്തവാടി കേന്ദ്രമാക്കി ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുക്കുവാനും പിതാവിനെ ദൈവം ഉപകരണമാക്കിയിരിന്നു. താമരശേരിയില്‍ ഉണ്ടായിരുന്ന ഒന്നരവര്‍ഷത്തിനിടയില്‍ എല്ലാ ഇടവകകളും സന്ദര്‍ശിക്കുന്നതിനും സാധുജനക്ഷേമത്തിനുവേണ്ടിയുള്ള യേശുനിധി ആരംഭിക്കുന്നതിനും കത്തീഡ്രലിന്റെ അടിസ്ഥാനശില വെഞ്ചരിക്കുന്നതിനും നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനും പിതാവിനു കഴിഞ്ഞു. തൃശൂര്‍ അതിരൂപതയില്‍ മേജര്‍ സെമിനാരി, മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ട്രെയിനിംഗ് കോളേജ്, നേഴ്‌സിംഗ് കോളേജ്, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ കഴിഞ്ഞതും പിതാവിന്റെ വലിയ നേട്ടങ്ങളാണ്. #{blue->none->b->വന്ദ്യ പിതാവിന്റെ ആത്മശാന്തിയ്ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍}# ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-17-15:49:05.jpg
Keywords: തൂങ്കുഴി
Content: 25591
Category: 1
Sub Category:
Heading: ടാൻസാനിയയിലുണ്ടായ വാഹനാപകടത്തില്‍ സുപ്പീരിയർ ഉള്‍പ്പെടെ നാല് കന്യാസ്ത്രീകള്‍ മരിച്ചു
Content: ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കര്‍മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. രാജ്യത്തെ മ്വാൻസ അതിരൂപതയിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് മിഷ്ണറി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് (എംസിഎസ്ടി) അംഗങ്ങളായ നാലു സന്യാസിനികളും ഡ്രൈവറും മരണപ്പെട്ടത്. സെപ്റ്റംബർ 15ന് കലുലുമ-ബുകുമ്പി പ്രദേശത്തുവെച്ചാണ് അപകടം നടന്നത്. സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യസ്തരും മരണപ്പെട്ടു. സുപ്പീരിയർ ജനറൽ സിസ്റ്റർ ലിലിയൻ കപോംഗോ, സെക്രട്ടറി സിസ്റ്റർ നെരിനാഥെ, സിസ്റ്റർ ഡമാരിസ് മതേക്ക, സിസ്റ്റർ സ്റ്റെല്ലാമേരിസ് എന്നിവരായിരുന്നു മരണപ്പെട്ടത്. വാരാന്ത്യത്തിൽ തങ്ങളുടെ മൂന്ന് സഹോദരിമാരുടെ നിത്യവ്രത വാഗ്ദാനവുമായി ബന്ധപ്പെട്ട് ടാൻസാനിയയിലെ കഹാമ രൂപതയിലെ ഇവരെല്ലാം യാത്ര ചെയ്തിരുന്നു. ഡാർ എസ് സലാമിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. കഹാമ രൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് റെനാറ്റസ് ലിയോനാർഡ് എൻക്വാൻഡെ, ദാരുണമായ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. രാത്രിയിലാണ് പ്രിയപ്പെട്ടവരുടെ മരണവാർത്ത തങ്ങള്‍ക്ക് ലഭിച്ചത്. ഡാർ എസ് സലാമിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മ്വാൻസയിൽവെച്ചു ഇവര്‍ സഞ്ചരിച്ചിരിന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ആർച്ച് ബിഷപ്പ് റെനാറ്റസ് പറഞ്ഞു. അപകടത്തിൽ നിന്ന് ഒരു സന്യാസിനി മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയപ്പെട്ട സന്യസ്തരുടെ ആത്മശാന്തിയ്ക്കു വേണ്ടിയും വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്ക് സമാശ്വാസം ലഭിക്കുന്നതിനു വേണ്ടിയും ബിഷപ്പ് പ്രാര്‍ത്ഥന യാചിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-17-17:11:30.jpg
Keywords: ടാൻസാനിയ
Content: 25592
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച
Content: തൃശൂര്‍: ഇന്ന് കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സ‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ നടത്തുന്നതുവരെ തുടർച്ചയായി പൊതുദർശനം. സെപ്തംബർ 22 തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്കു മൃതസംസ്ക്കാരശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ഉച്ചയ്ക്കു ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട്, കോട്ടുളിയിൽ ക്രിസ്‌തുദാസി സന്യാസിനീ സമൂഹത്തിൻ്റെ "ഹോം ഓഫ് ലൗ" ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ സമാപന തിരുക്കര്‍മ്മങ്ങള്‍ നടക്കും. പിതാവിനോടുള്ള ആദരസൂചകമായി മൃതസംസ്കാര ശുശ്രൂഷ നടക്കുന്ന തിങ്കളാഴ്ച തൃശ്ശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കുംഅവധിയായിരിക്കും. പിതാവിനോടുള്ള ആദരസൂചകമായി പുഷ്‌പചക്രങ്ങൾക്കു പകരം സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാമെന്നും അത് പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണെന്നും തൃശൂര്‍ അതിരൂപത അറിയിച്ചു.
Image: /content_image/India/India-2025-09-17-22:19:15.jpg
Keywords: തൂങ്കുഴി
Content: 25593
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴി ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വ്യക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു കാലം ചെയ്‌ത തൃശൂർ അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടേതെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവത്തിൽ, സഹപ്രവർത്തകരെ വിശ്വസിക്കാനും അവരുടെ കഴിവുകളെ വിലമതിക്കാനും കഴിവുകൾ പുറത്തെടുക്കാൻ അവർക്ക് ആത്മവിശ്വാസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര പുരോഗതിക്ക്, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മാനന്തവാടി രൂപതയ്ക്കും കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന താമരശേരി രൂപതയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കുടിയേറ്റജനതയുടെ ഒപ്പം നടന്നു ജീവിതം കരുപ്പിടിപ്പിക്കാൻ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയി ൽ അതിരൂപതയുടെ സമഗ്രപുരോഗതിക്കും വിശ്വാസത്തിൻ്റെ വളർച്ചയ്ക്കും വേണ്ടി മാർ ജേക്കബ് തൂങ്കുഴി നൽകിയ നേതൃത്വം എന്നും ഓർമിക്കപ്പെടുന്നതാണ്. വൈദികപരിശീലനം ജീവിതഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം നൽകുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫലമായിരുന്നു മേരിമാതാ മേജർ സെമിനാരിയെന്ന് മാർ തട്ടിൽ അനുസ്‌മരിച്ചു. പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. മാർ ജേക്കബ് തൂങ്കുഴിയുമായി വർഷങ്ങളായുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 2007 മുതൽ അദ്ദേഹം സഭാഭരണത്തിൽനിന്നു വിരമിച്ചെങ്കിലും വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരിൽ ഒതുക്കിക്കൊണ്ടായിരുന്നു ജീവിച്ചത്. എല്ലാക്കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ അദ്ദേഹം ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർഥമാക്കിയിരുന്നു. ദൈവസ്നേഹത്തിൻ്റെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷസന്ദേശം ജീവിത ത്തിൽ പകർത്തി സൗമ്യ സാന്നിധ്യമായി മാറിയ മാർ ജേക്കബ് തൂങ്കുഴിയുടെ വേർപാ ടിൽ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-18-11:11:29.jpg
Keywords: തട്ടി