category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച
Contentതൃശൂര്‍: ഇന്ന് കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സ‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ നടത്തുന്നതുവരെ തുടർച്ചയായി പൊതുദർശനം. സെപ്തംബർ 22 തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്കു മൃതസംസ്ക്കാരശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ഉച്ചയ്ക്കു ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട്, കോട്ടുളിയിൽ ക്രിസ്‌തുദാസി സന്യാസിനീ സമൂഹത്തിൻ്റെ "ഹോം ഓഫ് ലൗ" ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ സമാപന തിരുക്കര്‍മ്മങ്ങള്‍ നടക്കും. പിതാവിനോടുള്ള ആദരസൂചകമായി മൃതസംസ്കാര ശുശ്രൂഷ നടക്കുന്ന തിങ്കളാഴ്ച തൃശ്ശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കുംഅവധിയായിരിക്കും. പിതാവിനോടുള്ള ആദരസൂചകമായി പുഷ്‌പചക്രങ്ങൾക്കു പകരം സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാമെന്നും അത് പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണെന്നും തൃശൂര്‍ അതിരൂപത അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-17 22:18:00
Keywords തൂങ്കുഴി
Created Date2025-09-17 22:19:15