Contents

Displaying 25171-25173 of 25173 results.
Content: 25624
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ കൂട്ടായ്മ
Content: മെക്സിക്കോ സിറ്റി: ഒക്ടോബർ 11ന് മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ സംഘം തയാറെടുക്കുന്നു. രാജ്യ തലസ്ഥാനത്തുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിനു മുന്നിലുള്ള ഹിസ്റ്റോറിക് സെന്ററിന് സമീപത്തു നിന്നു ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര അല്‍മായ പ്രസ്ഥാനമായ നൈറ്റ്സ് ഓഫ് ദി റോസറിയുടെ നേതൃത്വത്തിലാണ് ജപമാല പ്രദിക്ഷണം നടക്കുക. പുരുഷന്മാരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളില്‍ ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് നൈറ്റ്സ് ഓഫ് ദി റോസറി സംഘടനയുടെ പ്രവര്‍ത്തന ശൈലി. രാവിലെ 11 മണിയോടെ നൂറുകണക്കിന് വിശ്വാസികള്‍ അണിചേരുന്ന പ്രദിക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. ജപമാല റാണിയുടെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഒക്ടോബർ 7നും 12നും ഇടയിൽ മെക്സിക്കോ സിറ്റിയിൽ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു ജനറൽ കോർഡിനേറ്റർ ഡാനിയേൽ സെറാനോ വെളിപ്പെടുത്തി. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നമ്മുടെ വിശ്വാസത്തില്‍ നിന്നു പിന്നോട്ട് പോയെന്നും ഇത് വിശ്വാസത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ ജപമാല സമര്‍പ്പണത്തിന് പുറമേ, ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13, ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 7, ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12 എന്നിങ്ങനെയുള്ള പ്രത്യേക തീയതികളില്‍ സംഘടന ജപമാല പ്രദിക്ഷണം നടത്തുന്നുണ്ട്. തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന പുരുഷന്‍മാരാണ് സംഘടനയുടെ ബലം. അമേരിക്ക, വെനിസ്വേല, സ്പെയിൻ, കൊളംബിയ, അർജന്റീന, ഇക്വഡോർ, ചിലി എന്നിവിടങ്ങളിലും മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘടനയ്ക്കു സജീവ സാന്നിധ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-23-16:23:36.jpg
Keywords: ജപമാല
Content: 25625
Category: 1
Sub Category:
Heading: നാം കർത്താവിനോടു ചേർന്നു നിന്നാൽ മഹത്തായവ സംഭവിക്കും: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം കർത്താവിനോടു ചേർന്നു നിന്നാൽ നമ്മുടെ ദാരിദ്ര്യത്തിലും മഹത്തായവ സംഭവിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം 'എക്സി'ല്‍ കുറിച്ച കുറിപ്പിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. നമ്മുടെ പ്രവൃത്തി കർത്താവിന്റെ കരങ്ങളിലാണ്. നാം വെറും ചെറുതും അപര്യാപ്തവുമായ ഉപകരണമാണെന്നും നാം നമ്മെത്തന്നെ അവനിൽ ഏൽപ്പിച്ചാൽ, നാം അവനിൽ ഐക്യപ്പെട്ടാൽ, ദാരിദ്ര്യത്തിലും വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന് പാപ്പ കുറിച്ചു. “നമ്മുടെ പ്രവൃത്തി കർത്താവിൻറെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങളാണ്. സുവിശേഷം പറയുന്നതുപോലെ, "പ്രയോജനമില്ലാത്ത ദാസന്മാർ" മാത്രമാണ് (ലൂക്ക 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താൽ, കൃത്യമായും നമ്മുടെ ദാരിദ്ര്യത്തിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു.”- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സഹിതം 9 ഭാഷകളിലായാണ് പാപ്പയുടെ 'എക്സ്' സന്ദേശം ലഭ്യമാക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-23-18:20:54.jpg
Keywords: ലെയോ
Content: 25626
Category: 18
Sub Category:
Heading: പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ഒരു ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വർഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തിൽ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പുരോഹിതൻ തുടർച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവർത്തനത്തിനും തുറന്നിരിക്കണം. രൂപീകരണം പൗരോഹിത്യ സ്വീകരണത്തിൽ അവസാനിക്കുന്നില്ല - അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപഭാവങ്ങൾ സ്വീകരിക്കുന്നു. വിശ്വസ്തതയോടും, വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയിൽ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാർത്ഥ്യമാണിത്. യുവ പുരോഹിതരുടെ തുടർപരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞത്. സീറോമലബാർ മേജർ ആർകിഎപ്പിസ്‌കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദിക കമ്മീഷൻ സെക്രട്ടറി റവ. ഫാ. ടോം ഒലിക്കരോട്ട് എന്നിവരും പരിപാടിയിൽ സംസാരിച്ചു. സീറോ മലബാർ സഭയിലെ 14 രൂപതകളിൽനിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ബിഷപ് മാർ ടോണി നീലങ്കാവിൽ ചെയർമാനായിട്ടുള്ള വൈദീകർക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/India/India-2025-09-23-18:25:16.jpg
Keywords: തട്ടി