Contents

Displaying 25141-25150 of 26068 results.
Content: 25594
Category: 18
Sub Category:
Heading: മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഇടയ ശുശ്രൂഷയിലൂടെ മാനന്തവാടി രൂപതയ്ക്കു ലഭിച്ചത് വലിയ ദൈവാനുഗ്രഹങ്ങള്‍
Content: മാനന്തവാടി: 1973-ല്‍ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ അഭിവന്ദ്യ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ അനുശോചനവുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷങ്ങളും താമരശ്ശേരി രൂപതയുടെ ഇടയനായി ഏതാണ്ട് രണ്ടു വര്‍ഷവും തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരെ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വര്‍ഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യ പിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നു രൂപത പ്രസ്താവിച്ചു. സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിലും സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങള്‍ക്ക് അടിത്തറയിടാന്‍ ജേക്കബ് തൂങ്കുഴി പിതാവിന് സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു. മാനന്തവാടി രൂപതയില്‍ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാംഗങ്ങള്‍ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ-സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു - അവര്‍ ആ പ്രവര്‍ത്തനങ്ങളോട് സര്‍വ്വാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാരംഭിച്ച ഇടയശുശ്രൂഷയില്‍ വലിയ ദൈവാനുഗ്രഹങ്ങള്‍ രൂപതയുടെ പ്രാദേശികാതിര്‍ത്തിക്കുള്ളില്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമഉദാഹരണമാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ അശരണര്‍ക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തില്‍ തുടക്കം കുറിക്കപ്പെട്ട സംരംഭങ്ങളാണ് സെന്‍റ് ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍, മേരി മാതാ കോളേജ്, ന്യൂമാന്‍സ് പാരലല്‍ കോളേജ്, മറ്റ് നിരവധി സ്കൂളുകള്‍ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ രൂപീകരിച്ച ട്രൈബല്‍ ഡവലപ്പ്മെന്റ് സെന്റര്‍ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടന്‍ ഗോത്രജനതയോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുതല്‍ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഊരുകള്‍ പിതാവ് സന്ദര്‍ശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം അഭിവന്ദ്യ പിതാവ് നിലനിര്‍ത്തിയിരുന്നു. സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിര്‍ഭരമായ സാന്നിദ്ധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രൂപത നേതൃത്വം അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-18-11:33:42.jpg
Keywords: മാനന്തവാടി
Content: 25595
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
Content: ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്‌തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകർക്കു നേരേയാണ് വെടിവയ്പ്‌പുണ്ടായത്. അഫ്‌സൽ മസിഹ് (42) എന്ന ക്രൈസ്തവ വിശ്വാസിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റു. റിക്ഷാ ഡ്രൈവറായിരുന്ന അഫ്സൽ മാസിഹ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ലാഹോർ അതിരൂപതയിലെ സമാനാബാദ് പരിസരത്തുള്ള സെന്റ് അൽഫോൻസ് ഇടവകാംഗമാണ്. ലാഹോറിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, മോട്ടോർ സൈക്കിളുകളിൽ എത്തിയ ഏതാനും യുവാക്കൾ സംഘത്തെ പ്രകോപിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു തർക്കമുണ്ടായി. യുവാക്കളുടെ പക്കലുണ്ടായിരിന്ന കുരിശുകൾ കണ്ട് ക്രിസ്ത്യൻ തീർത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതല്‍ ഇവര്‍ പ്രകോപിതരാകുകയായിരിന്നു. അഫ്സൽ മാസിഹിനെയും മറ്റ് വിശ്വാസികളെയും അപമാനിക്കാൻ ശ്രമം നടത്തി. വാഹനം പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് മുഹമ്മദ് വഖാസ് എന്ന പ്രതിയും കൂട്ടരും വെടിയുതിർത്തത്. വെടിയേറ്റ അഫ്സലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയിൽനിന്ന് 30 കിലോമീറ്റർ അകലെയായിരിന്നു സംഭവം. 1893ൽ കപ്പൂച്ചിൻ മിഷ്ണറിമാർ സ്ഥാപിച്ച മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിന്നു. എല്ലാവർഷവും സെപ്റ്റംബര്‍ മാസത്തില്‍ മാത്രം അഞ്ചു ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി വെളിപ്പെടുത്തുന്നതാണ് സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-18-12:17:51.jpg
Keywords: പാക്കി
Content: 25596
Category: 1
Sub Category:
Heading: ലെയോ പാപ്പയെ കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്
Content: ചിക്കാഗോ: അമേരിക്കന്‍ സ്വദേശിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിക്കാഗോയിലെ ജീവിതം സൂക്ഷ്മമായി അടയാളപ്പെടുത്തിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്. "ചിക്കാഗോയിൽ നിന്നുള്ള ലെയോ" എന്ന പേര് നല്കിയിരിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ലെയോ പാപ്പയുടെ സഹോദരന്മാരായ ലൂയിസും ജോണും പാപ്പയുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. റോബർട്ട് പ്രെവോസ്റ്റ് എന്ന ലെയോ പാപ്പയുടെ ചിക്കാഗോയിലെ ജീവിതത്തെ മുഖ്യകേന്ദ്രമാക്കിയാണ് അവതരണം. വത്തിക്കാൻ മീഡിയായുടെ യൂട്യൂബ് ചാനലുകളിൽ വിവിധ ഭാഷകളിലായാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യകാല ജീവിതത്തിന്റെ ഛായാചിത്രമായിരിക്കും കാഴ്ചക്കാർക്ക് വാഗ്ദാനം ചെയ്യുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ "ലിയോൺ ഡി പെറു" എന്ന ഡോക്യുമെന്ററിയുടെ തുടർച്ചയാണ് "ലെയോ ഫ്രം ചിക്കാഗോ". പെറുവിലെ സേവനത്തിനായുള്ള പാപ്പയുടെ യാത്രയെക്കുറിച്ചും ചിത്രം സംസാരിക്കും. ഗണിതത്തിലും ദൈവശാസ്ത്രത്തിലും പഠനം നടത്തിയ ശേഷം വിശുദ്ധ അഗസ്റ്റിന്റെ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന പാപ്പയുടെ ആദ്യകാല ജീവിതവും സഹ വിദ്യാർത്ഥികളുമായുള്ള ബന്ധവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളോട് കാണിച്ച സമീപനവും ഡോക്യുമെന്ററിയില്‍ പ്രമേയമാകുമെന്നാണ് സൂചന. ഡോക്യുമെന്ററി ഒക്ടോബറിൽ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-18-13:47:18.jpg
Keywords: ലെയോ
Content: 25597
Category: 1
Sub Category:
Heading: നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
Content: അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒലമാബോറോ പ്രാദേശിക പരിധിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. അഗലിഗ-എഫാബോയിലെ സെന്റ് പോൾസ് ഇടവക വികാരിയായ ഫാ. വിൽഫ്രഡ് എസെംബയ്ക്കാണ് സായുധധാരികളില്‍ നിന്നു മോചനം ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 13 ശനിയാഴ്ച ഇമാനെയ്ക്കും ഒഗുഗുവിനും ഇടയിലുള്ള റോഡിൽ നിന്നാണ് അജ്ഞാതരായ ആയുധധാരികള്‍ വൈദികനെയും യാത്രക്കാരെയും തട്ടിക്കൊണ്ടുപോയത്. നാലു ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ വൈദികനു മോചനം ലഭിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയ അക്രമികളെ കണ്ടെത്താൻ സുരക്ഷാസേന പരിശോധന തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാർ നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിന്നു. ഇതിൽ പതിനൊന്ന് വൈദികരും കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പ്രധാനമായും നടത്തുന്നത് ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, ഐഎസ്ഡബ്ല്യുഎപി തുടങ്ങിയ ഇസ്ലാമിക/ജിഹാദി ഗ്രൂപ്പുകളാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരിന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ന് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-18-14:44:26.jpg
Keywords: നൈജീ
Content: 25598
Category: 1
Sub Category:
Heading: കുഞ്ഞുങ്ങള്‍ ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന്‍ ഭരണകൂടം
Content: ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രോലൈഫ് കൺവെൻഷനുമായി ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ. രാജ്യം നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നതിനായി കൊളംബിയൻ കോൺഗ്രസിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. ലൂയിസ് ഗില്ലെർമോ വെലെസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക, അക്കാദമിക് തലങ്ങളിലെ വിദഗ്ധരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പ്രാർത്ഥനയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. "കുട്ടികളില്ലാത്ത രാജ്യം ഭാവിയില്ലാത്ത രാജ്യമാണ്" എന്ന ആമുഖ പ്രഭാഷണത്തോടെയായിരിന്നു കണ്‍വെന്‍ഷന്‍. നാഷണൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (DANE) കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ നിരക്ക് വളരെ കുറവാണ്. 2024-ൽ 445,000 ജനനമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 നെ അപേക്ഷിച്ച് 13.7% കുറവ്, 2015 നെ അപേക്ഷിച്ച് 32.7% കുറവ്. തൊട്ടിലുകളില്ലാത്ത രാജ്യം നാളെയില്ലാത്ത രാജ്യമാണ്. ജീവന്റെ പ്രതിരോധത്തിൽ കൊളംബിയ ഒന്നിക്കേണ്ടതുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. പില്‍കാലത്ത് ജനന നിയന്ത്രണത്തിന് കടുത്ത നടപടികള്‍ സ്വീകരിച്ച ചൈന ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇന്ന് ജീവന്റെ പ്രഘോഷണത്തിന് വേണ്ടി രംഗത്ത് വരുന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. കൊളംബിയന്‍ സഭ രാജ്യത്തിന്റെ പ്രോലൈഫ് നിലപാടിനെ സ്വാഗതം ചെയ്തു. കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-18-17:45:44.jpg
Keywords: കൊളംബിയ
Content: 25599
Category: 18
Sub Category:
Heading: തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്
Content: 1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവിസരണീയമായ ഒന്നാണ്. വിദ്യാഭ്യാസവർഷം അവസാനിക്കുന്നതേയുള്ളു. ഞങ്ങളെല്ലാം പരീക്ഷകൾക്ക് ശേഷം അവധിക്കു പോകാൻ ഒരു ഒരുങ്ങുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മാർച്ച് 18 ന് ഉച്ചകഴിഞ്ഞ് ഏകദേശം 3 മണി സമയത്ത് തലശ്ശേരി മെത്രാനായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സെമിനാരിയോട് ചേർന്നുള്ള കത്തീഡ്രൽ ദൈവാലയത്തിലെത്തിയതായി ഞങ്ങളെ വൈസ് റെക്ടറച്ചൻ അറിയിച്ചത്. എന്തോ പ്രത്യേക കാര്യം അറിയിക്കാനാണ് എന്നാണ് പറഞ്ഞത്. സെമിനാരിയിലെ പൾസേറ്റർ ആയിരുന്ന എന്നോടു അദ്ദേഹം പറഞ്ഞു വള്ളോപ്പിള്ളി പിതാവ് ഒരു പ്രത്യേക കാര്യം അവിടെ പ്രഖ്യാപിക്കും, അത് കഴിഞ്ഞാൽ ഉടനെ കത്തീഡ്രൽ പള്ളിയുടെ മണിമാളികയിൽ കയറി മണി മുഴക്കണമെന്ന്. വള്ളോപ്പിള്ളി പിതാവ് തൻ്റെ കയ്യിലുണ്ടായിരുന്ന കടലാസിൽ നിന്ന് വായിച്ചപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്, അത് മാനന്തവാടി രൂപത സ്ഥാപിച്ചുകൊണ്ടും ഞങ്ങളുടെ റെക്ടറായിരുന്ന ജേക്കബ് തൂങ്കുഴി അച്ചനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടും പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള അറിയിപ്പായിരുന്നെന്ന്. അഭിവന്ദ്യ ജേക്കബ് തൂങ്കുഴിപ്പിതാവിൻ്റെ മെത്രാഭിഷേകം മെയ് ഒന്നിന് മാനന്തവാടി ബിഷപ്പ്സ് ഹൗസ് സ്ഥിതിചെയ്യുന്ന കൽക്കണ്ടിക്കുന്നിലായിരുന്നു. ഞങ്ങൾ സെമിനാരി വിദ്യാർത്ഥികൾക്കെല്ലാം ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. വയനാട്ടിലേക്കുള്ള യാത്ര ചുരത്തിന് താഴെ നിന്നുള്ള എന്നെപ്പോലുള്ളവർ ഒരു പുതുമയുമായിരുന്നു. മൈനർ സെമിനാരി പഠനം കഴിഞ്ഞ് ആലുവ കാർമ്മൽ ഗിരി സെമിനാരിയിലേക്കാണ് തത്വശാസ്ത്രപഠനത്തിന് ഞാൻ അയക്കപ്പെട്ടത്. അവിടെ രണ്ട് വർഷം കഴിയുന്ന സമയത്താണ് മാനന്തവാടിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ട് അഭിവന്ദ്യ തൂങ്കുഴിപ്പിതാവിൻ്റെ ഒരു കത്ത് കിട്ടിയത്. അതെത്തുടർന്ന് അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിൻ്റെ അനുവാദത്തോടെ ഞാൻ മാനന്തവാടിക്ക് ചേർന്ന് പഠനം തുടർന്നു. പിന്നീട് റോമിൽ ദൈവശാസ്ത്രം പഠിക്കാൻ അവസരം തന്നതും പഠനാനന്തരം എൻ്റെ സ്വന്തം ഇടവകയായ മാലോത്ത് വച്ച് എന്നെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് നയിച്ചതും എല്ലാം തൂങ്കുഴിപ്പിതാവ് തന്നെയാണ്. 1973 ൽ തൂങ്കുഴിപ്പിതാവും ഞാനുമായി ആരംഭിച്ച ആത്മബന്ധം അദ്ദേഹത്തിൻ്റെ മരണം വരെ തുടർന്നു. ഏകദേശം ഒരു മാസം മുമ്പ് തൃശൂർ ജൂബിലി മെഡിക്കൽ കോളേജിലാണ് അവസാനമായി ഞാനദ്ദേഹത്തെ കണ്ടത്. സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നെങ്കിലും ഞാൻ പറഞ്ഞ തമാശകൾക്ക് അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയിലുടെ പ്രത്യുത്തരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കണ്ട് ഞാൻ മടങ്ങി. തൂങ്കുഴിപ്പിതാവ് മാനന്തവാടിയിൽ നിന്ന് 1996 ൽ സ്ഥലം മാറിപ്പോകുന്നതുവരെ എൻ്റെ പൗരോഹിത്യ ശുശ്രുഷ നിർവഹിച്ചത് ഏറിയ പങ്കും അദ്ദേഹത്തോടൊപ്പമാണ്. പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു അദ്ദേഹം എന്ന് ഞാൻ നേരിട്ടും മനസ്സിലാക്കിയിട്ടുണ്ട്. ആ ദൈവാശ്രയബോധമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനവും. സൗമ്യതയാണ് തൂങ്കുഴിപ്പിതാവിൻ്റെ മുഖമുദ്രയായി ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹം ആരോടും ദേഷ്യപ്പെടുകയോ കയർക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ദേഷ്യം വരുമ്പോഴും അത് പ്രകടിപ്പിച്ചിരുന്നത് സൗമ്യമായിത്തന്നെയാണ്. തൻ്റെ സഹപ്രവർത്തകർക്ക് കൊടുത്തിരുന്ന പ്രവർത്തന സ്വാതന്ത്ര്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഒരാളെ ഒരു ഉത്തരവാദിത്വം ഏല്പിച്ചാൽ പിന്നെ അതെപ്പറ്റി നിരന്തരം അന്വേഷിച്ച് ശല്യപ്പെടുത്തുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏല്പിക്കപ്പെട്ടയാളിൻ്റ ഉത്തരവാദിത്വവും വലുതായിരുന്നു. അദ്ദേഹത്തിൻ്റെ ഈ പ്രത്യേകത എന്നെ വളരെയധികം വളർത്തി. സഹമെത്രാന്മാർ എന്ത് പറയും എന്ന ചിന്തയൊന്നും കൂടാതെ നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ രൂപതയിൽ തുടങ്ങൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. കേരളത്തിലെ ഒരു രൂപതയിലും തുടങ്ങാതിരുന്നിട്ടും സെമിനാരി വിദ്യാർത്ഥികൾക്ക് ഇന്ന് സർവ്വസാധാരണമായ റീജൻസിപരിശീലനം അദ്ദേഹം ആരംഭിച്ചു. അതുപോലെ തന്നെ റോമിലെ ഉർബാനോ കോളേജിൽ പഠനത്തിനായി വൈദിക വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ മറ്റ് മെത്രാന്മാർ മടി കാണിച്ചപ്പോഴും അദ്ദേഹം അതിന് ധൈര്യം കാണിച്ചു. അങ്ങനെയാണ് എനിക്കും റോമിൽ പഠിക്കാൻ അവസരം കിട്ടിയത്. മാനന്തവാടി രൂപതയിൽ ഇന്ന് കാണുന്ന ഒട്ടുമിക്ക അടിസ്ഥാനസൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ആരംഭശില്പി അഭിവന്ദ്യ തൂങ്കുഴിപ്പിതാവാണ്. ഞാനുൾപ്പെടെ പിന്നീട് വന്നവർ അതിന്മേൽ കെട്ടിപ്പെടുക്കുകയാണ് ചെയ്തത്. ഈ ഭൂമിയിലെ തൻ്റെ പ്രവർത്തനങ്ങൾക്ക് ശേഷം തൻ്റെ ദേശാന്തര വാസക്കാലം ഒരു നൂറ്റാണ്ട് തികയുന്നതിന് അല്പം മാത്രം ബാക്കിനിൽക്കെ അദ്ദേഹം തൻ്റെ നിത്യവസതിയിലേക്ക് യാത്രയായിരിക്കുന്നു. ഇത്തരുണത്തിൽ മാനന്തവാടി രൂപതാംഗങ്ങൾ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു, ** (ബിഷപ്പ് ജോസ് പൊരുന്നേടം - മാനന്തവാടി രൂപതയുടെ മെത്രാൻ) ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-19-00:01:39.jpg
Keywords: തൂങ്കുഴി
Content: 25600
Category: 1
Sub Category:
Heading: നൈജറിൽ മാമ്മോദീസ ചടങ്ങിനു നേരെ വെടിവെയ്പ്പ്; 22 പേർ കൊല്ലപ്പെട്ടു
Content: നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ മാമ്മോദീസച്ചടങ്ങിനു നേരെ ഉണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള തില്ലാബേരി മേഖലയിലെ ഗ്രാമത്തിലാണ് ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ മാമ്മോദീസച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നവർക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു. 15 പേരാണ് ഇവിടെ മരിച്ചത്. ഇവിടെനിന്നു പോയ അക്രമികൾ മറ്റു സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ ഏഴു പേരും കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകളും അൽക്വയ്ദ തീവ്രവാദികളും സജീവമായ മേഖലയിലാണ് ആക്രമണം. നൈജറിൽ മാർച്ച് മാസം മുതലുള്ള ആക്രമണങ്ങളിൽ മുസ്‌ലിംകൾ അടക്കം 127 പേർ കൊല്ലപ്പെട്ടുവെന്നാണു ഹ്യൂമൻ റൈറ്റ് വാച്ച് സംഘടന അറിയിച്ചിരിക്കുന്നത്. നൈജർ, ബുർക്കിന ഫാസോ, മാലി രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങൾക്ക് ഭീകരരെ അമർച്ച ചെയ്യാൻ കഴിയാത്തത് ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിന്റെ ഉദാഹരണമായാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. നൈജറിൽ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. സൈന്യം അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തിലേറെയായിട്ടും സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രാദേശിക സംഘടനകളും അപലപിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-19-00:35:08.jpg
Keywords: ആഫ്രി
Content: 25601
Category: 18
Sub Category:
Heading: പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ട്
Content: ലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിലുള്ള സാൻ മത്തെയോ സബ് റീജണിന്റെ നേതൃത്വത്തിലാണു പെറുവിലെ വിവിധ രൂപതകളിലുള്ള ഇടവകകളിൽ വൈദികർ സേവനം അനുഷ്‌ഠിക്കുന്നത്. 2024 സെപ്റ്റംബറിൽ ആരംഭിച്ച സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 17ന് ലിമായിലുള്ള സാൻ ബെനിത്തോ പള്ളിയിൽ നടന്നു. വിശുദ്ധ കുർബാനയ്ക്ക് പെറു അപ്പസ്‌തോലിക് ന്യൂൺഷ്യോ മോൺസിഞ്ഞോർ പൗലോ റോക്കോ മുഖ്യകാർമികത്വം വഹിച്ചു. ചൊസിക്ക രൂപത ബിഷപ്പ് മോൺ. ഹോർ ഹെ ഇസഗിറെ റാഫായേൽ, വികാരി ജനറാൾ മോൺ. വിക്ടർ ഗാർസിയ തെരേസ എ ന്നിവരും സന്നിഹിതനായിരുന്നു. വിശുദ്ധ കുർബാനയിലും സുവർണ്ണ ജൂബിലി സമ്മേളനത്തിലും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ വൈദികരും സിസ്റ്റേഴ്സും അൽമായരും പങ്കുചേർന്നു. സിഎംഐ കോട്ടയം സെൻ്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. അബ്രഹാം വെട്ടിയാങ്കൽ, സിഎംഐ സഭ ജനറൽ കൗൺസിലേഴ്‌സ് ഫാ. മാർട്ടിൻ മള്ളാ ത്ത്, ഫാ. ബിജു വടക്കേൽ, ഭവ്‌നഗർ പ്രൊവിൻഷ്യൽ ഫാ. ജോസഫ് കല്ലംപള്ളിൽ, സൗത്ത് അമേരിക്കൻ കോ-ഓർഡിനേറ്റർ ഫാ. ജോഷി പുതുശേരി, സൻ മറ്റയോ സ ബ് റീജണൽ സുപ്പീരിയർ ഫാ. ബിനേഷ് കട്ടക്കനടയിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനക്കുശേഷം സുവർണ ജുബിലീ സ്‌മരണിക പ്രോവിൻഷ്യൽ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കൽ പ്രകാശനം ചെയ്തു.
Image: /content_image/India/India-2025-09-19-07:59:45.jpg
Keywords: പെറു
Content: 25602
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി വത്തിക്കാനില്‍ നീതി നടത്തിപ്പുകാരുടെ ജൂബിലി ആഘോഷം
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ ജൂബിലി ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷത്തിനായി റോമ നഗരവും വത്തിക്കാനും തയ്യാറെടുക്കുന്നു. പ്രത്യാശയുടെ ക്രിസ്തു ജൂബിലി വർഷത്തോടനുബന്ധിച്ച്, നീതി നടത്തിപ്പുകാർക്ക് വേണ്ടി പ്രത്യേക ആഘോഷങ്ങൾ നാളെ റോമിൽ നടക്കും. ജഡ്ജിമാരും, മജിസ്‌ട്രേറ്റുമാരും, വക്കീലന്മാരും വിവിധ സർവ്വകലാശാലകളിൽ നിന്നുള്ളവരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പ്രതിനിധികൾ നാളെ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വാർത്താക്കുറിപ്പിൽ അറിയിച്ചു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലെയോ പതിനാലാമൻ പാപ്പ പ്രത്യേക സദസിൽ അംഗങ്ങളെ സ്വീകരിക്കും. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, പോളണ്ട്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ബ്രസീൽ, അർജന്റീന, മെക്സിക്കോ, കൊളംബിയ, ചിലി, ഓസ്‌ട്രേലിയ, നൈജീരിയ, പെറു, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിക്കാസ്റ്ററി വ്യക്തമാക്കി. നാളെ പ്രാദേശിക സമയം രാവിലെ 10:30ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല ഔദ്യോഗികമായി അംഗങ്ങളെ സ്വാഗതം ചെയ്യും. തുടർന്ന്, "നീതിയുടെ പ്രവർത്തകർ: പ്രത്യാശയുടെ ഉപകരണം" എന്ന വിഷയത്തെ അധികരിച്ച്, നിയമ സംബന്ധമായ ഗ്രന്ഥങ്ങൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ഹുവാൻ ഇഗ്‌നാസിയോ അരിയെത്ത പ്രഭാഷണം നടത്തും. വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടുതലായതിനാൽ, വത്തിക്കാൻ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 8 മണി മുതൽ അംഗങ്ങൾക്ക് ചത്വരത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കുവാനുള്ള പ്രവേശന പാസുകൾ ജൂബിലി ഇൻഫോ പോയിന്റുകളിൽ നിന്നുമാണ് വിതരണം ചെയ്യുന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ, ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാൻ ചത്വരത്തിൽ എത്തി, പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കും. തുടർന്ന് എല്ലാ തീർത്ഥാടകർക്കും ഉച്ചയ്ക്ക് 1നും വൈകുന്നേരം 6നും ഇടയിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്ക് തീർത്ഥാടനം നടത്താൻ കഴിയുമെന്നും ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-19-16:28:19.jpg
Keywords: ജൂബിലി
Content: 25603
Category: 1
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയ്ക്ക് യൂറോപ്പിൽ പുതിയ അപ്പസ്തോലിക് വിസിറ്റേറ്റർ
Content: തിരുവനന്തപുരം: യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയിലെ അംഗങ്ങൾക്കായി പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി മോൺസിഞ്ഞോർ കുര്യാക്കോസ് തോമസ് തടത്തിലിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഇന്നു സെപ്റ്റംബർ പത്തൊൻപതാം തീയതിയാണ് നിയമനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാന്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചത്. തിരുവല്ല മലങ്കര രൂപതയിലെ വൈദികനാണ്, ഫാ. കുര്യാക്കോസ് തോമസ് തടത്തിൽ. അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സുപ്രധാനമായ പ്രഖ്യാപനം നടത്തി. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു.മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മോൺ. കുര്യാക്കോസ് തോമസ് തടത്തിലിനെ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. 1962 മാര്‍ച്ച് ഇരുപത്തിയേഴാം തീയതി കോട്ടയത്താണ് ഫാ. കുര്യാക്കോസിന്റെ ജനനം. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയ ശേഷം, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൗരസ്ത്യ സഭാശാസ്ത്രത്തിൽ ആരാധനക്രമം കേന്ദ്രീകരിച്ചു ഡോക്ടറേറ്റും നേടി. 1987 ഡിസംബർ 30ന് വൈദികനായി അഭിഷിക്തനായി. തിരുവല്ല അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ അധ്യാപകൻ, ചാൻസലർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടർ, സെമിനാരി രൂപീകരണത്തിനായുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി, യുകെയിലെ അജപാലന ഏകോപകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-19-16:53:37.jpg
Keywords: മലങ്കര