category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു പത്നിയ്ക്കു കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി; അനുശോചനമറിയിച്ച് പാപ്പയും
Contentലണ്ടന്‍: മരണമടഞ്ഞ കത്തോലിക്ക വിശ്വാസിയായിരുന്ന കെൻറിലെ പ്രഭു പത്നി കാതറീൻ ലൂസി മേരിയുടെ വിയോഗത്തില്‍ പാപ്പയുടെ അനുശോചനം. ഇന്നലെ സെപ്റ്റംബർ 16ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റർ കത്തീഡ്രലിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കിടെയാണ് പാപ്പയുടെ അനുശോചന സന്ദേശം വായിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം നടത്തിയത്. ചാൾസ് മൂന്നാമൻ രാജാവിന് ടെലഗ്രാമിലൂടെ അയച്ച ലെയോ പതിനാലാമൻ പാപ്പയുടെ അനുശോചന സന്ദേശം മൃതസംസ്കാര ശുശ്രൂഷകള്‍ക്കിടെ വായിക്കുകയായിരിന്നു. രാജകുടുംബത്തിലെ അംഗങ്ങളോടും പരേതയുടെ ഭർത്താവ് കെൻറിലെ പ്രഭുവിനോടും മക്കളോടും പാപ്പ തൻറെ സാമീപ്യം അറിയിക്കുകയും പരേതയുടെ ആത്മാവിനെ സ്വർഗ്ഗീയപിതാവിൻറെ കാരുണ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അർപ്പണബുദ്ധി, ദുർബ്ബലരോടുള്ള കരുതൽ, ക്രിസ്തീയ നന്മയുടെ പൈതൃകം തുടങ്ങിയവ പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഇന്നലെ ചൊവ്വാഴ്ച വെസ്റ്റ്മിന്‍സ്റ്റർ കത്തീഡ്രലിൽ ഉച്ചയ്ക്കായിരുന്നു കത്തോലിക്ക വിശ്വാസ പ്രകാരമുള്ള മൃതസംസ്കാര കർമ്മങ്ങൾ നടന്നത്. ചാൾസ് രാജാവും കമീല രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുത്തു. പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗം കത്തോലിക്ക ആചാരപ്രകാരം സംസ്ക്കരിക്കപ്പെട്ടത് ഇതാദ്യമായാണ്. സെപ്റ്റംബർ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിൻ ലൂസി മേരി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിൻ. 1961-ൽ ​​കെന്റ് പ്രഭുവും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ പ്രിൻസ് എഡ്വേർഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ൽ, തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ, പ്രഭുപത്നിയ്ക്കു അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭാവസ്ഥയുടെ 36-ാം ആഴ്ചയിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-17 13:43:00
Keywordsകത്തോലിക്ക
Created Date2025-09-17 13:44:36