Contents

Displaying 17981-17990 of 25098 results.
Content: 18358
Category: 1
Sub Category:
Heading: അരിസോണയിലെ പൈശാചിക കോണ്‍ഫറന്‍സിനെതിരെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്
Content: അരിസോണ: അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് സാത്താൻ ടെംപിളില്‍വെച്ച് 'സാത്താൻ കോൺ' എന്ന വാർഷിക കോൺഫറൻസ് നടത്തുന്ന പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്. നേരത്തെ സ്കോട്സ്ഡെയിൽ സിറ്റി കൗൺസിലിലെ മീറ്റിങ്ങിൽവെച്ച് പൈശാചിക ആരാധനയ്ക്ക് വേണ്ടി സാത്താൻ ആരാധകർ ആഗ്രഹിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോൾ നടത്താൻ പോകുന്ന കോൺഫറൻസിനുള്ള അപേക്ഷ സിറ്റി കൗൺസിലിനു വേണ്ടി അവർ സമർപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ഫിനിക്സ് രൂപത അധ്യക്ഷനായ ബിഷപ്പ് തോമസ് ഓംസ്റ്റെഡാണ് രംഗത്തെത്തിയിരിക്കുന്നത്. സ്കോട്സ്ഡെയിലിൽ തങ്ങൾ സാമൂഹികബന്ധങ്ങൾ ആരംഭിക്കുമെന്ന് സാത്താൻ പുരോഹിതനും ലോക്കൽ മെമ്പറുമായ ചാലിസ് ബ്ലൈറ്റ് പറഞ്ഞു. ഇതിനെതിരെ ഒരു ആത്മീയ പോരാട്ടത്തിന് ഒരുമിച്ച് ചേരണമെന്ന് ബിഷപ്പ് തോമസ് ഓംസ്റ്റെഡ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും പകരം പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ത്യാഗ പ്രവൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ വിഭാഗീയതയും ചിന്താ കുഴപ്പവും സൃഷ്ടിക്കുന്നതിന് സാത്താൻ നടത്തുന്ന വിഫല ശ്രമങ്ങളെ ചെറുക്കാൻ ഏറ്റവും നല്ല ആത്മീയ ആയുധങ്ങൾ ഇവയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2022-02-12-12:40:24.jpg
Keywords: സാത്താ, പൈശാ
Content: 18359
Category: 1
Sub Category:
Heading: പൗരോഹിത്യം മുഖ്യ ചർച്ചാവിഷയം; മൂന്ന് ദിവസത്തെ സിംപോസിയത്തിന് തയ്യാറെടുത്ത് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: പൗരോഹിത്യം മുഖ്യ ചർച്ചാകേന്ദ്രമാക്കി 'ടുവേർഡ് എ ഫണ്ടമെന്റൽ തിയോളജി ഓഫ് പ്രീസ്റ്റ് ഹുഡ്' എന്ന് പേരിട്ടിരിക്കുന്ന സിമ്പോസിയം വത്തിക്കാനിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടക്കും. പൗരോഹിത്യ വിളി, വൈദികരും, അൽമായരും തമ്മിൽ ഒരുമിച്ചുള്ള പ്രവർത്തനം, പൗരോഹിത്യ ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. മെത്രാൻമാരുടെ തിരുസംഘമാണ് സിംപോസിയത്തിന്റെ സംഘാടകർ. മാമോദിസയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന പൗരോഹിത്യവും, കൈവെയ്പ്പ് വഴി വൈദികർക്ക് ലഭിക്കുന്ന പൗരോഹിത്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംവാദങ്ങൾ നടക്കുമെന്ന് മെത്രാൻമാരുടെ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ മാർക്ക് ഔലറ്റ് പറഞ്ഞു. സിനഡൽ സഭയുടെ പശ്ചാത്തലത്തിൽ നടന്ന ഗവേഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളെ ഊന്നിയായിരിക്കും പ്രധാനമായും ചർച്ചകൾ മുന്നോട്ട് പോകുക. വൈദിക ബ്രഹ്മചര്യം ഒരു വിഷയമായി പരിഗണിക്കുമെങ്കിലും, അതിൽ ഇളവ് നൽകണമോ, വേണ്ടയോ എന്ന തീരുമാനം എടുക്കുകയെന്നത് സിമ്പോസിയത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. പൗരോഹിത്യജീവിതത്തില്‍ അലട്ടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും സിമ്പോസിയത്തില്‍ ചര്‍ച്ചകള്‍ നടന്നേക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-12-14:13:36.jpg
Keywords: പാപ്പ
Content: 18360
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി സിസ്റ്റര്‍ ആന്‍ഡ്രെ 118ന്റെ നിറവില്‍
Content: പാരീസ്: ലോകത്തെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തി, യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്നീ വിശേഷണങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഫ്രഞ്ച് കന്യാസ്ത്രീ 118ന്റെ നിറവില്‍. ഇന്നലെ ഫെബ്രുവരി 11-ന് 118 വയസ്സ് തികഞ്ഞ ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രെയാണ് കൊറോണ മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ പോലും അതിജീവിച്ച് നിലകൊള്ളുന്നത്. 1904 ഫെബ്രുവരി 11-ന് ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രെ, ജെറൊന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ (ജി.ആര്‍.ജി) വേള്‍ഡ് സൂപ്പര്‍സെന്റേറിയന്‍ റാങ്കിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്. ജനുവരി 2-ന് 119 വയസു തികഞ്ഞ ജപ്പാനിലെ കാനെ തനാകയാണ് ഒന്നാമത്. ലോക രോഗീദിനവും ലൂർദ് മാതാവിന്റെ തിരുനാൾ ദിനവുമായ ഇന്നലെ ലളിതമായാണ് സിസ്റ്ററുടെ ജന്‍മദിനം കൊണ്ടാടിയത്.

#SœurAndré doyenne des français et des européens est très honorée d'avoir reçu la carte de vœux du Président de la République, @EmmanuelMacron , alors que celui-ci assure la Présidence du Conseil Européen, à quelques jours de son 118ème anniversaire.#ehpadscl #itinova pic.twitter.com/NKA6sxHeEH
— SteCatherineLabouré (@ehpadscl) January 19, 2022

സിസ്റ്റര്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദേശം കൈമാറിയിരിന്നു. സിസ്റ്റര്‍ക്ക് അഭിനന്ദനവും ആശംസകളും അറിയിച്ച് ടൂലോണ്‍ മേയര്‍ ഹ്യൂബര്‍ട്ട് ഫാല്‍ക്കോ കഴിഞ്ഞ ദിവസം കോണ്‍വെന്‍റിലും എത്തിയിരിന്നു. വിശുദ്ധ പീയൂസ് പത്താമന്‍ പാപ്പ മുതൽ ഫ്രാൻസിസ് പാപ്പവരെയുള്ള പത്രോസിന്റെ പിന്‍ഗാമികളായ പത്തു പാപ്പമാരുടെ കാലയളവിൽ തിരുസഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തി എന്ന പ്രത്യേകത സിസ്റ്ററിനുണ്ട്. 115-ാം ജന്മദിനത്തിൽ, സിസ്റ്റർ ആന്ദ്രേയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ആശംസ കാർഡും ജപമാലയും ലഭിച്ചിരിന്നു. ഈ ജപമാലയാണ് സിസ്റ്റര്‍ ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 16ന് തെക്കന്‍ ഫ്രാന്‍സിലെ ടൂലോണിന് സമീപമുള്ള സെയിന്റെ-കാതറിന്‍ ലബോറെ ഹോമില്‍വെച്ച് സിസ്റ്റര്‍ ആന്‍ഡ്രിയ്ക്കു കോവിഡ് ബാധിച്ചത്. മരിക്കാന്‍ തനിക്ക് ഭയമില്ലാത്തതിനാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ താന്‍ പേടിച്ചിട്ടില്ലായെന്ന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ബി.എഫ്.എം ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രെ പറഞ്ഞിരിന്നു. സിസ്റ്റര്‍ ആന്‍ഡ്രെയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് സെയിന്റെ-കാതറിന്‍ ലബോറെ ഹോം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-12-16:42:47.jpg
Keywords: പ്രായ
Content: 18361
Category: 13
Sub Category:
Heading: സേവനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട്: ശതാബ്ദി നിറവിൽ ശ്രീലങ്കയിലെ കാർമൽ സന്യാസിനി സമൂഹം
Content: കൊളംബോ: ആയിരങ്ങളുടെ ജീവിതത്തിന് വഴികള്‍ തുറന്നു സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ സന്യാസിനി സമൂഹം ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷം പൂർത്തിയായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ. 1922 ഫെബ്രുവരി മാസം മൂന്നു സന്യാസിനികളാണ് ശ്രീലങ്കയിലെ കൊളംബോയിൽ കാലുകുത്തുന്നത്. ആദ്യം വളരെ കുറച്ചു പേരുടെ ഇടയിൽ മാത്രമേ സന്യാസിനികൾ പ്രവത്തിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അവരുടെ പ്രവർത്തനം സ്കൂൾ, അനാഥാലയം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു. രാജ്യ തലസ്ഥാനമായ കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 36 മഠങ്ങളിലായി, ഇരുന്നൂറ്റിഅന്‍പതോളം 'സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ' സന്യാസിനികൾ രാജ്യത്ത് ഇന്ന് സജീവമായി സേവനം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും, അവരെ ശാക്തീകരിക്കാനുമായി നൂറു വർഷങ്ങൾക്കു മുമ്പ് ശ്രീലങ്കയിലെ കത്തോലിക്ക സഭ തങ്ങളെ വിളിച്ചുവെന്നും നൂറുവർഷം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഫെര്‍ണാണ്ടസ് 'ഏജൻസിയ ഫിഡെസ്' മാധ്യമത്തോട് പറഞ്ഞു. ഇത്രയും നാളും പിന്തുണ നൽകിയ മെത്രാന്മാർക്കും, വൈദികർക്കും, അൽമാർക്കും അവർ നന്ദി പറഞ്ഞു. യുവജനങ്ങൾ, ജയിൽ വാസികൾ, തേയില തോട്ട തൊഴിലാളികൾ തുടങ്ങിയ ആളുകളുടെ ഇടയിൽ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം പങ്കുവെക്കുകയും ചെയ്തു. അതേസമയം 2019 ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിനുശേഷം വലിയ സുരക്ഷ ഭീഷണിയാണ് ക്രൈസ്തവർ രാജ്യത്ത് അഭിമുഖീകരിക്കുന്നത്. സാഹചര്യം മോശമാണെങ്കിലും തങ്ങളുടെ കർത്തവ്യം ഏറ്റവും മനോഹരമായി നിർവഹിച്ച് മുന്നോട്ടുപോവുകയാണ് സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ സമൂഹത്തിലെ സന്യാസിനികൾ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-12-22:42:51.jpg
Keywords: സന്യാസിനി
Content: 18362
Category: 18
Sub Category:
Heading: കെസിവൈഎം വിവിധ കർമപരിപാടികൾക്ക് രൂപം നൽകി
Content: കൊച്ചി: കെസിവൈഎം സംസ്ഥാനസമിതിയുടെ സംയുക്ത സിൻഡിക്കറ്റും അധികാര കൈമാറ്റവും കളമശേരി സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ കർമപരിപാടികൾക്ക് യോഗം രൂപം നൽകി. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, എഡ്വേർഡ് രാജു, ഫാ. സിബു വർഗീസ്, ഫാ. ജിൻസ് വാളിപ്ലാക്കൽ എബിൻ കണിവയലിൽ, ബിച്ചു കുര്യൻ തോമ സ്, ലിനു വി. ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, സി സ്റ്റർ റോസിമെറിൻ എസ്ഡി എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2022-02-13-07:42:40.jpg
Keywords: കെസിവൈഎം
Content: 18363
Category: 18
Sub Category:
Heading: 127 -ാമത് മാരാമൺ കൺവൻഷന് ഇന്ന് തുടക്കം
Content: മാരാമൺ 127 -ാമത് മാരാമൺ കൺവൻഷന് ഇന്ന് പമ്പാ മണൽപ്പുറത്തു തുടക്കമാകും. ഒരാഴ്ച നീളുന്ന കൺവൻഷന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണത്തെ കൺവൻഷൻ പന്തലിനുള്ളിൽ സാമൂഹിക അകലം പാലിച്ച് 1500 പേർക്കുവരെ പ്രവേശാനാനുമതി ഉണ്ടാകും. റവ. ഡോ. ജോൺ പോസ്വാമി (ചെന്നൈ) മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനുമാണ് പൊതു യോഗങ്ങൾ. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ആംഗ്ലിക്കൻ ബിഷപ്പ് ലോരാജ് ആർ കനകസാബെ (ശ്രീലങ്ക), നാഷണൽ കൗൺസിൽ ഓഫ് ചർച്ച് ജനറൽ സെക്രട്ടറി റവ അസീർ എബനേസർ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് കാതോലിക്കാ ബാവ, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോ ലിത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ എക്യുമെനിക്കൽ യോഗത്തിൽ ബസേലിയോസ് മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഉച്ചകഴിഞ്ഞ സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗത്തിൽ സിഎസ്ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും സന്ദേശം നൽകും. വിവിധ യൂട്യൂബ് ചാനലുകള്‍ കണ്‍വെന്‍ഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Image: /content_image/India/India-2022-02-13-07:49:25.jpg
Keywords: മാരാ
Content: 18364
Category: 1
Sub Category:
Heading: ലെബനോനു സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പ സന്ദര്‍ശനം നടത്തിയേക്കും
Content: വത്തിക്കാൻ സിറ്റി: അരക്ഷിതാവസ്ഥയും സാമ്പത്തിക ഞെരുക്കവും കൊണ്ട് പൊറുതിമുട്ടിയ ലെബനോന്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശിച്ചേക്കും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ ആണ് ഇതറിയിച്ചത്. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ലെബനോനിലെത്തി സഭാ പ്രതിനിധികളുമായും രാജ്യത്തെ ഉന്നത ഭരണ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരിന്നു. സാന്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന രാജ്യമാണ് ലെബനോന്‍. കഴിഞ്ഞവര്‍ഷം ജൂലൈ നാലിനു ലബനീസ് തലസ്ഥാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്‌ഫോടനത്തില്‍ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് ഇതുവരെ മുക്തമാകാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ പുനരുദ്ധാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സഹായം വേണമെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അടക്കം നിരവധി പ്രാവശ്യം ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിരിന്നു. 1997ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2012ൽ എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയും ലെബനോൻ സന്ദർശിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-13-07:59:02.jpg
Keywords: ലെബനോ
Content: 18365
Category: 1
Sub Category:
Heading: 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞ എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ കാലം ചെയ്തു
Content: അസ്മാര: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ 15 വര്‍ഷക്കാലം നീണ്ടുനിന്ന സര്‍ക്കാര്‍ വീട്ടുതടങ്കലിനൊടുവില്‍ കാലം ചെയ്ത ഓര്‍ത്തഡോക്സ് സഭാതലവന്‍ അബൂണെ അന്റോണിയോസിന് യാത്രാമൊഴി. അദ്ദേഹം തടങ്കലിലായിരുന്ന വീട്ടില്‍ വെച്ച് തന്നെയായിരുന്നു അന്ത്യം. യു.കെ ആസ്ഥാനമായുള്ള മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനയായ ‘സി.എസ്.ഡബ്ലിയു’വിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി 10-നായിരുന്നു അന്ത്യം. അബൂണെ ആന്‍ഡ്രീസിലെ ആശ്രമത്തില്‍ എത്തിച്ച ഭൗതീക ശരീരം പ്രാദേശിക സമയം രാവിലെ 9നു അടക്കം ചെയ്തു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുമായി ദൂരദിക്കുകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ എത്തിയെന്ന് ‘എസ്.ഡബ്ലിയു’വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-ലാണ് അബൂണെ അന്റോണിയോസ് എറിത്രിയന്‍ ഓര്‍ത്തഡോക്സ് തവാഹിഡോ സഭയുടെ പാത്രിയാര്‍ക്കീസ് ആവുന്നത്. 2007-ല്‍ അദ്ദേഹം വീട്ടുതടങ്കലിലായി. ഔദ്യോഗികമായി അദ്ദേഹത്തിനെതിരെ കുറ്റവും ചുമത്തപ്പെട്ടിട്ടില്ല. എന്നാല്‍ മൂന്നു ഓര്‍ത്തഡോക്സ് വൈദികര്‍ ഉള്‍പ്പെടെ മൂവായിരത്തോളം സഭാംഗങ്ങളെ പുറത്താക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നിരസിച്ചതും, ക്രിസ്ത്യാനികളെ അന്യായമായി തടവിലാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതുമാണ് അദ്ദേഹത്തെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2007 മെയ് മാസത്തില്‍ എറിത്രിയന്‍ ഗവണ്‍മെന്റ് പാത്രിയാര്‍ക്കീസിനെ സ്വവസതിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും, ബിഷപ്പ് ഡിയോസ്കോറോസ് മെന്‍ഡെഫെറായെ സര്‍ക്കാര്‍ അംഗീകൃത സഭയുടെ തലവനാക്കുകയും ചെയ്തു. സഭയുടെ നിയന്ത്രണം സര്‍ക്കാരിന്റെ കരങ്ങളില്‍ എത്തിക്കുന്നതിനുള്ള ഗൂഡ നീക്കമായിരുന്നു ഇതെന്നു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ പറയുന്നു. പ്രമേഹ രോഗിയും, രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്ന പാത്രിയാര്‍ക്കീസിന് വീട്ടുതടങ്കലില്‍ വെച്ച് ചികിത്സ പോലും നിഷേധിച്ചു എന്ന ആരോപണവും ശക്തമായിരുന്നു. “നിങ്ങളുടെ തടവുകാരെ മോചിതരാക്കൂ” എന്ന പ്രചാരണത്തിന്റെ ഭാഗമായി 2020-ല്‍ അദ്ദേഹത്തിന്‍റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (യു.കെ) യുടെ നാഷണല്‍ ഡയറക്ടറായ നെവില്ലെ കിര്‍ക്ക്-സ്മിത്ത് പാത്രിയാര്‍ക്കീസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. അടിച്ചമര്‍ത്തലിന്റെ മുന്നിലും മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട, എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വ്യക്തിത്വത്തേയാണ് എറിത്രിയയിലെ ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ വിശ്വാസികളെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള ഒരു സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ നിശബ്ദ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ക്രൈസ്തവര്‍ക്കെതിരായ മത പീഡനത്തിന്റെ കാര്യത്തില്‍ പ്രസിദ്ധമാണ്. സന്നദ്ധ സംഘടനയായ 'ഓപ്പണ്‍ഡോഴ്സ്' പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ആറാം സ്ഥാനത്താണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-13-08:18:12.jpg
Keywords: എറിത്രി
Content: 18366
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍
Content: പാരീസ്: ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍. 6.7 കോടി ജനസംഖ്യയുള്ള ഫ്രാന്‍സിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ സംബന്ധിച്ച് നടന്നു കൊണ്ടിരിക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് കത്തോലിക്കാ വാര്‍ത്ത മാധ്യമമായ ‘ലാ ക്രോയിക്സ്’ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന 1,659 മതവിരുദ്ധ ആക്രമണങ്ങളില്‍ 857 എണ്ണത്തിലെയും ഇരകള്‍ ക്രിസ്ത്യാനികളായിരുന്നു. യഹൂദര്‍ക്കെതിരെ 589 ആക്രമണങ്ങളും, മുസ്ലീങ്ങള്‍ക്കെതിരെ 213 ആക്രമണങ്ങളുമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റംഗങ്ങളായ ഇസബെല്ലെ ഫ്ലോറന്നെസിനോടും, ലുഡോവിക് മെന്‍ഡെസിനോടും രാജ്യത്ത് നടക്കുന്ന മതവിരുദ്ധ ആക്രമങ്ങളെകുറിച്ച് അന്വേഷിക്കുവാന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്ടെക്സ്‌ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഈ വരുന്ന മാര്‍ച്ചില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം. ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെന്നു പാരീസ് ആസ്ഥാനമായുള്ള നിരീക്ഷക സംഘടനയായ 'ഒബ്സര്‍വേട്ടോയിറെ ഡെ ലാ ക്രിസ്റ്റ്യാനോഫോബി' (ഒബ്സര്‍വേറ്ററി ഓഫ് ക്രിസ്റ്റ്യാനോഫോബിയ) പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കത്തോലിക്ക വൈദികനായ ഫാ. ഒളീവിയര്‍ മൈരേ കൊല്ലപ്പെട്ടതും, ഡിസംബറില്‍ മാതാവിന്റെ പ്രദിക്ഷിണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കത്തോലിക്കര്‍ക്കെതിരെ ഉണ്ടായ ആക്രമണവും കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സമീപ വര്‍ഷങ്ങളില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. ഇതില്‍ പലതും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ളതായിരുന്നു. 2016-ല്‍ വടക്കന്‍ ഫ്രാന്‍സിലെ സെയിന്റ്-എറ്റിയന്നെ-ഡു-റൌറേയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദി ഫാ. ജാക്വസ് ഹാമലിനെ കൊലപ്പെടുത്തിയതും, ചിലതുമാത്രം. പ്രതിദിനം ശരാശരി 2.7 എന്ന തോതില്‍ 996 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് 2019-ല്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഈ കണക്ക് വെച്ചു നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മതവിരുദ്ധ ആക്രമണങ്ങളില്‍ 17.2% ത്തിന്റെ കുറവാണ്. കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 20%ത്തോളം കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2019-ലെ സര്‍വ്വേ അനുസരിച്ച് ഫ്രാന്‍സില്‍ 48% കത്തോലിക്കരും, 34% ഒരു മതത്തിലും വിശ്വസിക്കാത്തവരും, 4% മുസ്ലീങ്ങളും, 1% യഹൂദരുമാണ് ഉള്ളത്.
Image: /content_image/News/News-2022-02-13-12:48:45.jpg
Keywords: ഫ്രാന്‍സില്‍
Content: 18367
Category: 18
Sub Category:
Heading: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ പിന്തുണയ്ക്കണം: കെ‌സി‌ബി‌സി ലേബര്‍ കമ്മീഷന്‍
Content: കൊച്ചി: കോവിഡ് ലോകമെങ്ങും കടുത്ത പ്രതിസന്ധി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ തൊഴിലാളികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തൊഴിലാളി സാമൂഹ്യ സന്നദ്ധ സംഘടനകളും ക്രിയാന്മക പദ്ധതികളിലൂടെ ഇവരെ പിന്തുണയ്ക്കാൻ തയാറാകണം. കേരള കത്തോലിക്ക സഭയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്റെ വാർഷിക ജനറൽ കൗൺസിൽ എറണാകുളത്ത് പിഓസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎൻഎം ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നു നടത്തുന്ന കനിവ് എന്ന പ്രത്യേക ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു. പ്രസിഡന്‍റ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ സെക ട്ടറി ഫാ. പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, കെആർഎൽസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, എൽ.എം ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ ഡിക് സൺ മനിക്ക് സെക്രട്ടറി അഡ്വ. തോമസ് മാത്യു, നിർമാണ തൊഴിലാളി ഫോറം പ്രസിഡന്റ് കെ.ജെ. തോമസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി ഡി എന്നീവർ പ്രസംഗിച്ചു. സംഘടനയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അംഗീകരിച്ച സമ്മേളനം വാർഷിക കർമപദ്ധതിക്കും രൂപം നല്കി.
Image: /content_image/India/India-2022-02-14-07:45:07.jpg
Keywords: കെ‌സി‌ബി‌സി