Content | കൊളംബോ: ആയിരങ്ങളുടെ ജീവിതത്തിന് വഴികള്‍ തുറന്നു സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ സന്യാസിനി സമൂഹം ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷം പൂർത്തിയായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ. 1922 ഫെബ്രുവരി മാസം മൂന്നു സന്യാസിനികളാണ് ശ്രീലങ്കയിലെ കൊളംബോയിൽ കാലുകുത്തുന്നത്. ആദ്യം വളരെ കുറച്ചു പേരുടെ ഇടയിൽ മാത്രമേ സന്യാസിനികൾ പ്രവത്തിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അവരുടെ പ്രവർത്തനം സ്കൂൾ, അനാഥാലയം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു.
രാജ്യ തലസ്ഥാനമായ കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 36 മഠങ്ങളിലായി, ഇരുന്നൂറ്റിഅന്‍പതോളം 'സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ' സന്യാസിനികൾ രാജ്യത്ത് ഇന്ന് സജീവമായി സേവനം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും, അവരെ ശാക്തീകരിക്കാനുമായി നൂറു വർഷങ്ങൾക്കു മുമ്പ് ശ്രീലങ്കയിലെ കത്തോലിക്ക സഭ തങ്ങളെ വിളിച്ചുവെന്നും നൂറുവർഷം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഫെര്‍ണാണ്ടസ് 'ഏജൻസിയ ഫിഡെസ്' മാധ്യമത്തോട് പറഞ്ഞു.
ഇത്രയും നാളും പിന്തുണ നൽകിയ മെത്രാന്മാർക്കും, വൈദികർക്കും, അൽമാർക്കും അവർ നന്ദി പറഞ്ഞു. യുവജനങ്ങൾ, ജയിൽ വാസികൾ, തേയില തോട്ട തൊഴിലാളികൾ തുടങ്ങിയ ആളുകളുടെ ഇടയിൽ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം പങ്കുവെക്കുകയും ചെയ്തു. അതേസമയം 2019 ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിനുശേഷം വലിയ സുരക്ഷ ഭീഷണിയാണ് ക്രൈസ്തവർ രാജ്യത്ത് അഭിമുഖീകരിക്കുന്നത്. സാഹചര്യം മോശമാണെങ്കിലും തങ്ങളുടെ കർത്തവ്യം ഏറ്റവും മനോഹരമായി നിർവഹിച്ച് മുന്നോട്ടുപോവുകയാണ് സിസ്റ്റേഴ്സ് ഓഫ് ദി അപ്പസ്തോലിക് കാർമൽ സമൂഹത്തിലെ സന്യാസിനികൾ.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|