Contents

Displaying 17951-17960 of 25098 results.
Content: 18328
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപത മുൻ വികാരി ജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി
Content: കൊച്ചി: വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് (08/02/2022) വെളുപ്പിന് 3.20 ന് നിര്യാതനായി. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രൂഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു. വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം, എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്, എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ വികാരിയായി സേവനം അനുഷ്ഠിക്കവെ ആണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. മോൺ. ജോസഫ് പടിയാരം പറമ്പിലിന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് കത്തീഡ്രലിൽ പരേതസ്മരണാ ദിവ്യബലി. പിന്നീട് ഇന്ന് വൈകിട്ട് 7 മണി മുതൽ നാളെ (ഫെബ്രുവരി 9 ബുധൻ) രാവിലെ 8 മണി വരെ അദ്ദേഹത്തിന്റെ ഭവനത്തിൽ (ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് NRA Lane) അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ പൊതുദർശനത്തിന് ശേഷം 10.30ന് ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും
Image: /content_image/India/India-2022-02-08-11:40:20.jpg
Keywords: വരാപ്പുഴ
Content: 18329
Category: 1
Sub Category:
Heading: മണല്‍ ഖനന വിവാദം: വിശദീകരണവുമായി പത്തനംതിട്ട രൂപത
Content: പത്തനംതിട്ട : തമിഴ്നാട്ടിലെ അംബാസമുദ്രത്ത് മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സീറോ മലങ്കര സഭയ്ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി പത്തനംതിട്ട രൂപത. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നുവെന്നും കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ലായെന്നും ഈ കാലയളവിൽ ഇദ്ദേഹം കരാര്‍ ലംഘിച്ചുവെന്നും രൂപത വ്യക്തമാക്കി. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b-> രൂപതയുടെ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ​‍}# ​തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായി രുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ്ജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജ്ജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. #{blue->none->b->ഫാ.ജോയേൽ പി. ജോൺ പൗവ്വത്ത് പി.ആർ.ഓ., പത്തനംതിട്ട രൂപത ‍}#
Image: /content_image/India/India-2022-02-08-11:56:22.jpg
Keywords: പത്തനംതിട്ട
Content: 18330
Category: 4
Sub Category:
Heading: ബിഷപ്പ് അൾത്താര ബാലനായ സംഭവക്കഥ: ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി
Content: ആഗസ്റ്റ് മാസം 21-ാംതീയതി തിരുസഭ ദിവ്യകാരുണ്യത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം മെത്രാനായിരുന്ന സമയത്തു അൾത്താരബാലനായ കഥ നമുക്കു കേട്ടാലോ! പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ 1888. പത്രോസിന്റെ ബസിലിക്കയിലെ ഒരു അൾത്താരയിൽ ഒരു വൈദീകൻ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുന്നു. കുർബാനയ്ക്കു കൂടാൻ വരാമെന്നു പറഞ്ഞിരുന്ന അൾത്താര ബാലൻ വരാത്തതിനാൽ ആ വൈദീകൻ അല്പം അസ്വസ്ഥനായിരുന്നു. വൈദികൻ്റെ അസ്വസ്ഥത അടുത്ത ബെഞ്ചിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു മെത്രാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആ വൈദികൻ്റെ സമീപത്തെത്തി കാരണം അന്വേഷിച്ചു. നിശ്ചയിക്കപ്പെട്ട അൾത്താര ബാലൻ വന്നില്ല എന്നായിരുന്നു മറുപടി. അച്ചന്റെ കുർബാനയ്ക്കു ശുശ്രൂഷകനാകാൻ എന്നെ അനുവദിക്കൂ. മെത്രാൻ ആ വൈദികനോടു ആവശ്യപ്പെട്ടു. "വേണ്ട പിതാവേ, ഒരു മെത്രാൻ അൾത്തര ബാലനായി എൻ്റെ കുർബാനയ്ക്കു ശുശ്രൂഷ ചെയ്യുന്നത് എനിക്കു ബുദ്ധിമുട്ടാണ്" - വൈദികൻ മറുപടി നൽകി. എന്തുകൊണ്ട് സാധിക്കില്ല? മെത്രാൻ മറു ചോദ്യം ഉന്നയിച്ചു. "ഈ കുർബാനയ്ക്കു അച്ചനെ സഹായിക്കാൻ എനിക്കു കഴിയും"- മെത്രാൻ വീണ്ടുപറഞ്ഞു. "അങ്ങയെപ്പോലൊരാൾ എൻ്റെ കുർബാനയ്ക്കു സഹായിയാകുമ്പോൾ അതൊരു നാണക്കേടല്ല, ഞാൻ ഇതിനു സമ്മതിക്കില്ല" - വൈദികൻ പറഞ്ഞു. ശാന്തമാകു അച്ചാ, വേഗം കുർബാനയ്ക്കു തയ്യാറാകൂ. ഒരു സ്നേഹശാസനയാണ് പിതാവിൽ നിന്നു ഇത്തവണ വന്നത് . മറ്റു വഴികളില്ലാതെ വൈദീകനു പിതാവിൻ്റെ ശാസന അനുസരിക്കേണ്ടി വന്നു. വളരെ വികാരാധീനനായി ആ വൈദീകൻ ആ ദിവ്യബലി പൂർത്തിയാക്കി. അവസാനം പിതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി നന്ദി നിറഞ്ഞ ഹൃദയത്തോടെ ആ വൈദീകൻ പിതാവിൻ്റെ അനുഗ്രഹത്തിനായി ശിരസ്സു നമിച്ചു. വൈദീകനേക്കാൾ 20 വയസ്സു പ്രായമുണ്ടായിരുന്ന ആ അൾത്താര ബാലൻ്റെ പേര് ഗ്യൂസെപ്പെ മെൽചിയോറെ സാർട്ടോ എന്നായിരു ആയിരുന്നു. അന്നദ്ദേഹം ഇറ്റലിയിലെ മാന്തുവാ രൂപതയുടെ മെത്രാനായിരുന്നു. 1893 വെനീസിലെ പാത്രിയാർക്കീസായി തീർന്ന സാർട്ടോ മെത്രാൻ 1903-ൽ പത്താം പീയൂസ് എന്ന നാമത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ മാർപാപ്പയായി തീർന്നു. 1914 വരെ സഭയെ ഭരിച്ച പത്താം പീയൂസ് മാർപാപ്പയെ 1954ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.
Image: /content_image/Mirror/Mirror-2024-08-21-11:11:50.jpg
Keywords: അൾത്താര
Content: 18331
Category: 24
Sub Category:
Heading: ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും
Content: മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്ക സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന കൂദാശയുടെ കൃപയിൽ ജീവിക്കുന്ന ഒരുവൻ തന്നെ അവഹേളിച്ചപ്പോൾ അതും പത്ത് നാണയം കീശയിൽ വീഴുന്നതിനും പ്രശസ്തിക്കു വേണ്ടിയും ആകുമ്പോൾ ഓർമ്മ വരുന്നത് ഏകദേശം 2000 വർഷങ്ങൾക്ക് അപ്പുറം വെറും 30 വെള്ളി നാണയങ്ങൾക്കു വേണ്ടി സ്വന്തം ഗുരുവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ്. യൂദാസിന് ലഭിച്ച ആ നാണയ തുട്ടുകളുടെയും രണ്ടു വശവും തിളങ്ങി നിന്നിരുന്നത് പണത്തോടുള്ള ആർത്തിയും പ്രശസ്തിയും ആയിരുന്നു. തിരുസഭ പവിത്രമായി കാണുന്ന കുമ്പസാരം എന്ന ഈ കൂദാശയ്ക്ക് വേണ്ടി അനേകം വൈദികരും മെത്രാൻമാരും ധീരതയോടെ രക്തസാക്ഷിത്വം വരിച്ചതിന് സാക്ഷ്യങ്ങൾ ചരിത്രത്തിൽ ധാരാളം ഉണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് (ജനുവരി 31 തിങ്കളാഴ്ച) വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡാക് മോട്ട് മിഷൻ ദേവാലയത്തിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാന അർപ്പണത്തിനുമുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിച്ചു കൊണ്ടിരുന്ന ഒരു ഡൊമിനിക്കൻ വൈദികനായ ഫാ. ജോസഫ് ട്രാൻ എൻജോക്ക് ദാരുണമായി കൊല്ലപ്പെട്ടതാണ് അതിൽ അവസാനമായി കോറിയിട്ടിരിക്കുന്നത്. യാതൊരു മടുപ്പും കൂടാതെ മണിക്കൂറുകൾ കുമ്പസാരക്കൂട്ടിൽ ഇരുന്ന് മനുഷ്യാത്മാക്കൾക്ക് ആശ്വാസവും ദൈവകൃപയും നേടികൊടുക്കാൻ മധ്യവർത്തികളായി നിന്ന വൈദികരെ നാണം കെടുത്തുന്ന ഒരു സാക്ഷ്യമാണ് കുമ്പസാരത്തിന് ഇടയിൽ മടുപ്പു കാണിച്ചു ഫോൺ നോക്കുന്നതും ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നതുമായ പരസ്യത്തിൽ അഭിനയിച്ച പുരോഹിതൻ ചെയ്തത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവൻ തന്നെ ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയുടെ മൂല്യങ്ങളെയും നിന്ദിക്കുന്നത് ഭയാനകവും നാശത്തിൻ്റെ തുടക്കവുമാണ്. #{blue->none->b->വിശുദ്ധ ഗ്രന്ഥത്തിലും ചരിത്രത്തിൻ്റെ എടുകളിലും കുമ്പസാരം എന്ന കൂദാശ: ‍}# കുമ്പസാരം എന്ന കൂദാശ കത്തോലിക്കാസഭയും പുരോഹിതൻമാരും തട്ടിക്കൂട്ടിയതാണ് എന്ന് ചരിത്രാവബോധമില്ലാതെ വിളിച്ച് പറയുന്നവരോട് ദൈവവചനത്തിൻ്റേയും ചരിത്രത്തിൻ്റേയും അടിസ്ഥാനത്തിൽ ഈ കൂദാശയെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ലോകരക്ഷകനായ ക്രിസ്തുവിനാൽ സ്ഥാപിതമായ ഈ കൂദാശയ്ക്ക് ഏകദേശം 2000 വർഷങ്ങളുടെ പാരമ്പര്യം തന്നെ ഉണ്ട്. വി. ഗ്രന്ഥത്തിൻ്റെ പുതിയനിയമ താളുകൾ മറിച്ചു നോക്കുമ്പോൾ വി. മത്തായി, വി. യോഹന്നാൻ, എന്നിവരുടെ സുവിശേഷങ്ങളിൽ കോറിയിട്ടിരിക്കുന്ന തിരുവചനങ്ങൾ ഇങ്ങനെയാണ്: ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ ക്രിസ്തു അവരോട്‌ അരുളിച്ചെയ്‌തു: "നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ, അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ, അവ ബന്‌ധിക്കപ്പെട്ടിരിക്കും" (യോഹ. 20, 22-23). "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്താ. 18, 18). ക്രിസ്തുവിൻ്റെ പരസ്യ ജീവിതകാലത്ത് അനേകം പാപികൾ തങ്ങളുടെ വീഴ്ചകൾ ഏറ്റുപറഞ്ഞ് ആത്മീയവും ശാരീരികവുമായ സൗഖ്യം നേടിയിരുന്ന യാഥാർത്ഥ്യം സുവിശേഷങ്ങളിൽ വ്യക്തമായി കാണം. ഇങ്ങനെ തെറ്റുകൾ ഏറ്റ് പറഞ്ഞ് മോക്ഷം നേടിയ അന്നത്തെ പ്രമുഖരിൽ ഒരുവൻ ആയിരുന്നു സക്കേവൂസ്. തൻ്റെ തെറ്റുകളും ഇടർച്ചകളും ഒരു സമൂഹം മുഴുവൻ കേൾക്കാൻ ഇടവരുമല്ലോ, എന്ന ആശങ്കയൊന്നും സക്കേവൂസിനെ അലട്ടിയിരുന്നില്ല... ഒരു സമൂഹം മുഴുവൻ സക്കേവൂസിനെക്കുറിച്ച് പരസ്പരം ചെവികളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അയാൾ ആ സമൂഹത്തിൻ്റെ മുമ്പിൽ വച്ച് തന്നെ ക്രിസ്തുവിനോട് ഏറ്റു പറയുന്നു. ഒരു പരസ്യകുമ്പസാരം എന്ന് തന്നെ പറയാം... ക്രിസ്തുവിൻ്റെ മുമ്പിൽ തൻ്റെ തെറ്റുകൾ ഏറ്റ പറഞ്ഞവരിൽ തിരുസഭയുടെ ആദ്യ മാർപാപ്പായും, പാപിനിയായ സ്ത്രീയും ഒക്കെയായി ആ ലിസ്റ്റ് അങ്ങ് നീണ്ടുപോകുന്നുണ്ട്. ക്രിസ്തുവിൻ്റെ മരണത്തിന് ശേഷം 12 അപ്പസ്തോലൻമാരിൽ കൂടിയും അവരുടെ പിൻഗാമികളിൽ കൂടിയും തുടർന്നു പോന്ന പരസ്യകുമ്പസാരം എന്ന ശൈലി ആദ്യ ആറ് നൂറ്റാണ്ടുവരെ നിലനിന്നു. #{blue->none->b-> പരസ്യ കുമ്പസാരത്തിൽ നിന്ന് രഹസ്യ കുമ്പസാരത്തിലേക്കുള്ള മാറ്റം:}# ഒരു സമൂഹത്തിൻ്റെ മുമ്പിൽ തങ്ങളുടെ തെറ്റുകളും വീഴ്ചകളും ഏറ്റുപറഞ്ഞ്, പുരോഹിതൻ കല്പിക്കുന്ന പ്രാശ്ചിത്തം പൊതു സമൂഹത്തിൻ്റെ മുമ്പിൽ അനുഷ്ഠിച്ച് മോക്ഷം നേടുന്ന ശൈലിയിൽ ഒത്തിരി നൊമ്പരവും നാണക്കേടും പലരും അനുഭവിച്ചു. എങ്കിലും അനേകായിരം ക്രിസ്ത്യാനികൾ ആത്മരക്ഷയ്ക്കു വേണ്ടി ഈ ത്യാഗം ഏറ്റെടുത്തിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന ഓരോ മൊണസ്ട്രികളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വൈകുന്നേരങ്ങളിൽ സമൂഹാംഗങ്ങൾ ഒരുമിച്ച് കൂടുകയും ആബട്ടിന്റെ (സമൂഹത്തിൻ്റെ അധികാരി) മുന്നിൽ മുട്ടുകുത്തി തങ്ങളുടെ ചെറിയ ചെറിയ വീഴ്ച്ചകൾ പോലും ഏറ്റുപറയുകയും പ്രശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുന്ന ശൈലി നിലനിന്നിരുന്നു. ഇസ്രായേൽ, സിറിയ തുടങ്ങിയ കിഴക്കൻ ദേശങ്ങളിൽ നിന്ന് യൂറോപ്പിൻ്റെ പടിഞ്ഞാറൻ (അയർലൻ്റ്, ഇംഗ്ലണ്ട്) ദേശങ്ങളിലേക്ക് മിഷണറിമാരായി കടന്നുചെന്ന സന്യാസ വൈദീകരിലൂടെ (ആശ്രമ ജീവിതം നയിക്കുന്നവരിലൂടെ) ദൈവാത്മാവ് പ്രവർത്തിക്കുവാൻ ഇടയായതാണ് ഏകദേശം ആറു നൂറ്റാണ്ടുകൾ ക്രിസ്ത്യാനികൾക്ക് ഇടയിൽ നിലനിന്ന പാരമ്പര്യം മാറ്റിമറിക്കുവാൻ ഇടയായത്. ഒരു സമൂഹത്തിൻ്റെ മുമ്പിൽ നടത്തുന്ന പരസ്യ കുമ്പസാരത്തിൽ പലപ്പോഴും മറ്റുള്ളവരിൽ നിന്ന് ഏല്ക്കുന്ന മുറിപ്പെടുത്തലുകളിൽ നിന്നും ഒളിയമ്പുകളിൽ നിന്നും സാധാരണക്കാരായ വിശ്വാസികളെ സംരക്ഷിക്കുവാൻ ഈ സന്യാസ വൈദികർ (മൊണച്ചികൾ) അക്കാലത്ത് ആശ്രമങ്ങളിൽ നടത്തിവന്നിരുന്ന അനുദിന പാപപരിഹാര ശൈലി വിശ്വാസികളിലേയ്ക്കും വ്യാപിപ്പിച്ചു. പരസ്യ കുമ്പസാരത്തിൽ നിന്ന് രഹസ്യ കുമ്പസാരത്തിലേക്ക് ചുവടുമാറുന്നത് വിശ്വാസികളെ സംബന്ധിച്ചും വളരെ ആശ്വാസകരമായ ഒന്നായിരുന്നു. പരസ്യകുമ്പസാരം ജീവിതത്തിൽ ഒരിയ്ക്കൽ മാത്രമാണ് നടത്താൻ അവസരം ഉണ്ടായിരുന്നത് എങ്കിൽ രഹസ്യ കുമ്പസാരം തങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടാൻ സാധിക്കുമായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് വിപരീതമായി പരസ്യകുമ്പസാരം നടത്താൻ വൈമുഖ്യം കാട്ടിയിരുന്ന പല വിശ്വാസികളും അനുദിനവും തങ്ങളുടെ വീഴ്ചകളും തെറ്റുകളും ഏറ്റുപറയുവാൻ കുമ്പസാരക്കൂടിനെ സമീപിച്ചു... ആദ്യനാളുകളിൽ സഭയുടെ ഉള്ളിൽ നിന്ന് തന്നെ ചെറിയ എതിർപ്പുകൾ ഉയർന്നെങ്കിലും അന്നത്തെ സഭാ പിതാക്കൻമാരും ദൈവശാസ്ത്ര പണ്ഡിതന്മാരും ഈ പുതിയ ശൈലിയിലെ മാനുഷികവും ദൈവീകവുമായ വശങ്ങൾ പഠിച്ച് രഹസ്യ കുമ്പസാരത്തെ അംഗീകരിക്കുകയും കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൻ്റെ ഭാഗമായി തന്നെ നിലനിർത്തുകയും ചെയ്തു. 1215 ലെ നാലാം ലാത്തരൻ സൂനഹദോസ് കത്തോലിക്കാ സഭയിലെ ഓരോ വിശ്വാസികളും വർഷത്തിൽ ഒരിയ്ക്കൽ എങ്കിലും കുമ്പസാരിക്കണം, പ്രത്യേകിച്ച് പെസഹാക്കാലത്ത് എന്ന പ്രഖ്യാപനം നടത്തിയതോടെ അന്നു മുതൽ ഇന്നുവരെ ലക്ഷോപലക്ഷം വിശ്വാസികൾ തങ്ങളുടെ പാപഭാരം ഇറക്കിവച്ച് സ്വന്തം ആത്മാവിനെ ശുദ്ധീകരിക്കുവാൻ കുമ്പസാരക്കൂടിനെ സമീപിക്കുന്നത് പലപ്പോഴും അന്യമതസ്ഥർ പോലും അസൂയയോടെ നോക്കി കാണുന്ന ഒരു യാഥാർത്ഥ്യമാണ്. #{blue->none->b-> എന്തിന് കുമ്പസാരിക്കണം..?}# ആൾത്താമസമുള്ള ഒരു ഭവനം മാസങ്ങളോളം അടിച്ചുതുടച്ച് വൃത്തിയാക്കാതെ ഇട്ടാൽ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ തന്നെ പൊടിപടലങ്ങൾ കൊണ്ട് നിറയുകയും ശുദ്ധവായു ശ്വസിക്കാൻ കഴിയാതെവരുകയും ചെയ്യും. അതുപോലെ തന്നെയാണ് ഒരു മനുഷ്യവ്യക്തി സമൂഹവുമായി ഇടപഴകി ജീവിക്കുമ്പേൾ വാക്കുകൾക്കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഉപേക്ഷകൾ കൊണ്ടും നിരവധി പാപങ്ങളും ദ്രോഹങ്ങളും മനസ്സറിഞ്ഞും അറിയാതെയും ചെയ്യാൻ ഇടയാകുന്നു. തെറ്റുകളുടെയും വീഴ്ചകളുടെയും (മനസ്സറിയാതെ ചെയ്യുന്നവ) ചെറിയ ചെറിയ പൊടിപടലങ്ങൾ മനുഷ്യാത്മാവിനെ മലിനമാക്കുകയും ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകലാൻ ഇടയാക്കുകയും ചെയ്യുന്നു. കുമ്പസാരം എന്ന കൂദാശയിൽ കൂടി ഈ പൊടിപടലങ്ങൾ തുടച്ച് നീക്കപ്പെടുകയും കരുണാമയനായ പിതാവായ ദൈവത്തിൻ്റെ കൃപ ലഭിക്കുന്നതുവഴി വീണ്ടും ദൈവത്തോടും തന്നോട് തന്നെയും സഹോദരങ്ങളോടും അടുക്കുവാനും നേരിൻ്റെ വഴിയിൽ സഞ്ചരിക്കുവാനും സാധിക്കുന്നു. കുമ്പസാരിക്കുന്നവർ പിന്നെയും പിന്നെയും പാപം ചെയ്യുന്നുണ്ടല്ലോ. പിന്നെ എന്തിനാ വെറുതെ സമയം കളയുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം: ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നത് കമിഴ്ന്ന് കിടന്നും ഇഴഞ്ഞും മുട്ടിൽ നീന്തിയും പിച്ചവച്ചുമാണ്. ചുവടുറയ്ക്കാത്ത കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ പലപ്പോഴും ഇടറി വീഴുന്നുണ്ടെങ്കിലും വീണിടത്ത് തന്നെ കിടക്കാതെ കുതറി എഴുന്നേറ്റ് വീണ്ടും പിച്ചവയ്ക്കുവാൻ പരിശ്രമിക്കും. എത്ര വലിയവരാണെങ്കിലും ദൈവത്തിൻ്റെ മുമ്പിൽ നമ്മൾ ശിശുക്കളാണ്. ദൈവത്തിൽ എത്തിചേരുക എന്ന ലക്ഷ്യത്തോടെയുള്ള ആത്മീയ ജീവിതവും ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതു പോലെയാണ്. വീണിടത്തു തന്നെ കിടക്കാതെ ലക്ഷ്യത്തിലേയ്ക്ക് പിച്ചവയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലോകത്തിൻ്റെ ഏത് കോണിലുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രത്യേകിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കത്തോലിക്കാ സഭയിൽ നിന്ന് അടർന്ന് മാറിയവർ ആണെങ്കിലും ക്രിസ്തുവിൻ്റെ ജീവിതവും രക്ഷാകര പദ്ധതിയും അടങ്ങുന്ന വിശുദ്ധ ഗ്രന്ഥത്തിലെ സുവിശേഷ ഭാഗങ്ങൾ (തങ്ങളുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് ചിലർ ചില ഭാഗങ്ങൾ വെട്ടിമുറിച്ചും ഏച്ചു പിടിപ്പിക്കുകയും ചെയ്താലും) എപ്പോഴും എവിടെയും ഒന്നാണ്. ഈ യാഥാർത്ഥ്യം മറന്ന് ആരെങ്കിലും മലർന്ന് കിടന്ന് തുപ്പുവാൻ പരിശ്രമിച്ചാൽ ആ തുപ്പൽ അവനവൻ്റെ മുഖത്ത് തന്നെ വന്ന് പതിക്കും എന്ന് ഓർമ്മപ്പെടുത്തികൊണ്ട്... സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ
Image: /content_image/SocialMedia/SocialMedia-2022-02-08-15:26:05.jpg
Keywords: കുമ്പസാര
Content: 18332
Category: 14
Sub Category:
Heading: ടെലിവിഷൻ ടോക്ക് ഷോയിൽ ആദ്യമായി പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: ടെലിവിഷൻ ടോക്ക് ഷോയിൽ ആദ്യമായി മുഖം കാണിച്ച് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ടെലവിഷൻ നെറ്റ് വർക്കിന്റെ ചാനലായ RAl 3 യിൽ "കെ തെംപോ കെ ഫാ '' (“Che tempo che fa”) എന്ന പരിപാടിയിലാണ് പാപ്പ പങ്കെടുത്തത്. വ്യക്തിപരമായ സൗഹൃദം, കുടിയേറ്റം തുടങ്ങിയവയെക്കുറിച്ചായിരുന്നു വിഷയങ്ങളായത്. ഇറ്റാലിയൻ ടിവി അവതാരകനായ ഫാബിയോ ഫാത്സിയോയാണ് ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത പരിപാടിയില്‍ പാപ്പയുമായി അഭിമുഖ സംഭാഷണം നടത്തിയത്. എങ്ങനെയാണ് ലോകത്തിലുള്ള ദുരിത ദു:ഖങ്ങളുടെ പറയാനാവാത്തത്രയും ഭാരം താങ്ങാൻ കഴിയുന്നതെന്ന ചോദ്യത്തിന്, "എന്നെ മുഴുവൻ സഭയും സഹായിക്കുന്നു" എന്നായിരിന്നു പാപ്പയുടെ മറുപടി. യുദ്ധം, കുടിയേറ്റം, സൃഷ്ടിയുടെ സുരക്ഷിതത്വം, മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം, തിന്മയും ദുരിതവും, പ്രാർത്ഥന, സഭയുടെ ഭാവി, സുഹൃത്തുക്കളുടെ ആവശ്യകത തുടങ്ങി ഇറ്റാലിയൻ അവതാരകന്റെ നിരവധിയായ ചോദ്യങ്ങൾക്ക് പാപ്പ ഉത്തരങ്ങൾ നൽകി. ഒരു വർഷം ആയുധ നിർമ്മാണം നിർത്തിവെച്ചാൽ ലോകത്തിനു മുഴുവൻ ഭക്ഷണവും, വിദ്യാഭ്യാസവും സൗജന്യമായി നൽകാന്‍ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാട്ടി. കുടിയേറ്റവും യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചോദ്യത്തിന് ഉത്തരം നല്‍കിയപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടിയേറ്റത്തിനിടെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിറിയൻ കുഞ്ഞ് അലൻ കുർദ്ദിയെ പോലെ നാമറിയാതെ നിരവധി കുട്ടികൾ തണുപ്പിൽ ദിവസവും മരിക്കുന്നുവെന്ന്പാപ്പ സ്മരിച്ചു. സൃഷ്ടിയുടെ വിപരീത അർത്ഥമാണ് യുദ്ധമെന്നും അത് കൊണ്ടാണ് യുദ്ധം എപ്പോഴും വിനാശം വിതയ്ക്കുന്നതെന്നും പാപ്പ പറഞ്ഞു. ഉദാഹരണത്തിന് മണ്ണിലെ കരവേലയും, കുട്ടികളെ നോക്കലും, കുടുംബം കെട്ടിപ്പെടുക്കുന്നതും, സമൂഹത്തെ വളർത്തുകയും ചെയ്യുന്ന പണിതുയർത്തലാണ്. എന്നാൽ യുദ്ധം ചെയ്യുക എന്നാൽ എല്ലാം നശിപ്പിക്കുകയാണെന്ന് പാപ്പ വിശദീകരിച്ചു. സഭയിൽ ഇന്നുള്ള ഏറ്റവും വലിയ തിന്മ പൗരോഹിത്യ മേധാവിത്വമാണെന്ന് പാപ്പ അഭിമുഖത്തില്‍ സൂചിപ്പിച്ചുവെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരോഹിത്യ മേധാവിത്വത്തില്‍ നിന്ന് കാർക്കശ്യം ഉണ്ടാവുന്നു. സഭ മുന്നോട്ടു പോകുന്നത് ദൈവത്തിന്റെ ശക്തിയിലും കരുണയിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലുമുള്ള ആശ്രയത്വത്തിലുമാണ്. സ്വന്തം കഴിവു കൊണ്ട് മുന്നോട്ടു പോകാമെന്ന ചിന്തയും ദൈവമില്ലാത്ത ആത്മീയതയും അജപാലന മനോഭാവത്തെ നശിപ്പിക്കുമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-08-19:04:11.jpg
Keywords: പാപ്പ
Content: 18333
Category: 1
Sub Category:
Heading: കുമ്പസാര അവഹേളന പരസ്യം: പ്രതിഷേധത്തിന് ഒടുവില്‍ മാപ്പ് പറഞ്ഞ് 'പൊട്ടാഫോ'യും വൈദികനും
Content: കൊച്ചി: കുമ്പസാരത്തെ അവഹേളിച്ച് പരസ്യം പുറത്തിറക്കിയതിന്റെ പേരില്‍ വിവാദത്തിലായതിന് പിന്നാലെ ഖേദപ്രകടനവുമായി പൊട്ടാഫോ ഡെലിവറി ആപ്പ്. ഏതെങ്കിലും മതവിഭാഗത്തെയോ, വ്യക്തികളെയോ അവരുടെ വികാരങ്ങളെയോ വൃണപ്പെടുത്താൻ ഒരിക്കലും കമ്പനിയോ, അതിന്റെ പ്രവർത്തകരോ ഉദ്ദേശിച്ചിട്ടുള്ളതല്ലായെന്നും പരസ്യം വിശ്വാസിസമൂഹത്തിൽപെട്ടവർക്ക് വേദനയുണ്ടാക്കിയതായി അറിയുന്നതിനാൽ നിരുപാധികം പിൻവലിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരസ്യവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കുണ്ടായ വിഷമത്തിൽ കമ്പനി അതിയായി ഖേദിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ മാര്‍ത്തോമ സഭയിലെ വൈദികനായ ഫാ. റോബിന്‍ വര്‍ഗ്ഗീസ് ഇന്ന്‍ ക്ഷമാപണം നടത്തിയിരിന്നു. മനപ്പൂര്‍വ്വമല്ലെങ്കിലും തനിക്ക് തെറ്റ് പറ്റിയെന്നും കൂദാശകളെ ബഹുമാനിക്കുന്നുണ്ടെന്നും സഭാനേതൃത്വങ്ങളോടും പിതാക്കന്മാരോടും വൈദികരോടും വിശ്വാസി സമൂഹത്തോടും മാപ്പ് ചോദിക്കുകയാണെന്നും വൈദികന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പരസ്യത്തിനെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-08-20:18:02.jpg
Keywords: അവഹേളന
Content: 18334
Category: 1
Sub Category:
Heading: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Content: കടൂണ: കഴിഞ്ഞ ദിവസം വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്ന്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി. ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരിയാണ് അക്രമികളില്‍ നിന്ന്‍ മോചിതനായിരിക്കുന്നത്. രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒകോലോ വൈദികന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്നലെ (07/02/22 തിങ്കളാഴ്ച) രാത്രി 10.30ഓടെയാണ് വൈദികനെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 ഞായറാഴ്ച കടൂണ സംസ്ഥാനത്തെ കൗരു ലോക്കൽ വിശുദ്ധ മോണിക്കയുടെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തോട് ചേര്‍ന്നുള്ള വസതിയില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. അര്‍ദ്ധരാത്രിയോട് അടുത്താണ് വൈദികനെ ബന്ദികളാക്കിയത്. 24 മണിക്കൂറിനുള്ളിൽ വൈദികനെ മോചിപ്പിക്കുകയായിരിന്നു. വൈദികന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടിയുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ചാൻസലർ ഫാ. ഇമ്മാനുവൽ ഒകോലോ നന്ദി രേഖപ്പെടുത്തി. ഇപ്പോഴും തടവുകാരുടെ കൈകളിൽ കഴിയുന്നവരെ വേഗത്തിൽ മോചിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന്റെ മോചനത്തില്‍ കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും കൊല്ലപ്പെട്ട വൈദികന്റെ പാചകക്കാരന്‍റെ ആത്മശാന്തിയ്ക്ക് വേണ്ടി ബലിയര്‍പ്പിക്കണമെന്നും ചാൻസലർ അഭ്യര്‍ത്ഥിച്ചു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ക്രൂരമായ ആക്രമണങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുകയാണ്. ഇതിന്റെ വടക്കൻ പ്രദേശം അരക്ഷിതാവസ്ഥയുമായി പോരാടുകയാണ്, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന് വിളിക്കപ്പെടുന്ന ബൊക്കോഹറാം മതതീവ്രവാദികളുടെ പ്രവർത്തനങ്ങളും നാടോടികളും ഇസ്ലാം മതം പിന്തുടരുന്നവരുമായ ഫുലാനി ഹെര്‍ഡ്സ്മാനുമാണ് പ്രധാനമായും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പലപ്പോഴും തട്ടിക്കൊണ്ടുപോകലിനും ക്രൂര നരഹത്യയ്ക്കും ഇരകളാകുന്നത് ക്രൈസ്തവരാണ്.
Image: /content_image/News/News-2022-02-08-21:27:53.jpg
Keywords: നൈജീ
Content: 18335
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേകം മാർച്ച് 19ന്
Content: തിരുവനന്തപുരം ലത്തീൻ അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ മഹോത്സവദിനത്തിൽ നടത്തപ്പെടും. കോവിഡ് 19 വ്യാപനതോതനുസരിച്ച് സർക്കാർ ഏർപ്പെടുത്തുന്ന പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻസ് ഗ്രൗണ്ടിൽ വച്ചാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് എം. സൂസാപാക്യം മുഖ്യകാർമ്മികത്വം വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാൻമാർ ചടങ്ങുകളിൽ സംബന്ധിക്കും. മെത്രാഭിഷേക – സ്ഥാനാരോഹണ ചടങ്ങുകളുടെ നടത്തിപ്പിനായി അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ചെയർമാനായും വികാരി ജനറൽ മോൺസിഞ്ഞോർ സി. ജോസഫ് ജനറൽ കൺവീനറായും അതിരൂപതാ വൈദിക സെനറ്റ് സെക്രട്ടറി ഫാ. ക്ലീറ്റസ് വിൻസെന്റ്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബൈജു ജോസി എന്നിവർ ജോയിന്റ് കൺവീനർമാരായും വിപുലമായൊരു കമ്മിറ്റിക്ക് രൂപം നൽകി. ഫാ. ഡാർവിൻ പീറ്റർ (ആരാധനാ ക്രമം), മോൺസിഞ്ഞോർ റ്റി. നിക്കോളാസ് (പ്രോഗ്രാം – സ്വീകരണം), ഫാ. ജോസഫ് ബാസ്റ്റ്യൻ (സ്റ്റേജ്, ഗ്രൗണ്ട്), ഫാദർ സിൽവെസ്റ്റർ കുരിശ് (ഭക്ഷണം, താമസം), ഫാ. ദീപക് ആന്റോ (മീഡിയാ – പബ്ലിസിറ്റി), ഫാ. സന്തോഷ് പനിയടിമ (വോളന്റിയേഴ്സ്, ഗതാഗതം), ഫാ. ജൂഡിറ്റ് പയസ് (ധനകാര്യം) എന്നിവരുടെ നേതൃത്വത്തിൽ വൈദിക-സന്യസ്ഥ-അൽമായ പ്രതിനിധികളുൾക്കൊള്ളിച്ചുകൊണ്ട് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
Image: /content_image/India/India-2022-02-09-08:48:49.jpg
Keywords: ലത്തീന്‍
Content: 18336
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ പാസ്റ്ററുടെ കൊലപാതകം: പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍
Content: കറാച്ചി: പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ആംഗ്ലിക്കന്‍ പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഫെബ്രുവരി 6-ന് കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, മതന്യൂനപക്ഷ സംഘടനകളും പങ്കെടുത്തു. പാസ്റ്ററുടെ കൊലപാതകവും, മതന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വമില്ലായ്മ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആരോപിച്ചു. പാസ്റ്റര്‍ വില്ല്യം സിറാജിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയില്‍ തനിച്ചാണെന്നും, സംരക്ഷണമില്ലാതെ അപകടത്തിലാണെന്നുമുള്ള തോന്നലാണ് തങ്ങളില്‍ ഉളവാക്കുന്നതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ‘മുത്തഹിദ മസീഹി കൗണ്‍സില്‍’ ചെയര്‍മാന്‍ നോയല്‍ ഇജാസ് പറഞ്ഞു. “ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു, ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എങ്കിലും തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലായെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, ദി വോയിസ് ഓഫ് ജസ്റ്റിസ് ഗ്രൂപ്പ് പ്രതിനിധിയുമായ ആസിഫ് ബാസ്റ്റ്യന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ട്. പാസ്റ്റര്‍ സിറാജിനെ കൊലപ്പെടുത്തിയവരെ വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിന്ദു വ്യാപാരിയായ സട്ടന്‍ ലാലിന്റെ കൊലപാതകത്തിനെതിരേയും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ശബ്ദമുയര്‍ത്തി. ‘നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസും, (എന്‍.സി.ജെ.പി) കറാച്ചി മെത്രാപ്പോലീത്ത ബെന്നി മാരിയോ ട്രവാസും ആക്രമണത്തിനെതിരെ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കണമെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തോട് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു. ആക്രമണത്തെ അപലപിച്ച മെത്രാപ്പോലീത്ത, അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 30ന് പ്രാര്‍ത്ഥനാ ശുശ്രൂഷ കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ പെഷവാര്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വില്ല്യം സിറാജ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന സഹ ശുശ്രൂഷകനായ പാട്രിക് നയീമിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-09-10:01:30.jpg
Keywords: പാക്കി
Content: 18337
Category: 1
Sub Category:
Heading: അമേരിക്കയിലുണ്ടായ കാറപകടം: മലയാളി കന്യാസ്ത്രീ മരിച്ചു, സഹ സന്യാസിനികള്‍ക്ക് പരിക്ക്
Content: കണ്ണൂർ: അമേരിക്കയിലുണ്ടായ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. കൂട യുണ്ടായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്എബിഎസ്) തലശേരി സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗവും കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക സ്വദേശിനിയുമായ സിസ്റ്റർ അനില പുത്തൻതറ (40) യാണു മരിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കണക്ടിക്കട്ട് സംസ്ഥാനത്തെ വീർധാമിലുള്ള സെന്റ് ജോസ് ലിവിംഗ് നഴ്സിംഗ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനില ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്. സിസ്റ്ററിനോടൊപ്പം കാറിലുണ്ടായിരുന്ന സിസ്റ്റർ ബ്രിജീറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദിയഡുക്കയിലെ പുത്തൻതറ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ അനില, മൃത ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എസ്എബിഎസ് സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി ഒഴുകയിൽ അറിയിച്ചു.
Image: /content_image/News/News-2022-02-09-10:24:33.jpg
Keywords: കന്യാ