Contents

Displaying 17921-17930 of 25099 results.
Content: 18298
Category: 1
Sub Category:
Heading: ഭ്രൂണഹത്യവാദികളായ രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറി നില്‍ക്കണം: ലാസ് വെഗാസ് മെത്രാന്‍
Content: ലാസ് വെഗാസ്: ഭ്രൂണഹത്യ സംബന്ധിച്ച തിരുസഭയുടെ പ്രബോധനങ്ങള്‍ അംഗീകരിക്കാത്ത കത്തോലിക്ക രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറിനില്‍ക്കണമെന്ന് അമേരിക്കന്‍ നഗരമായ ലാസ് വേഗാസിലെ ബിഷപ്പ് ജോര്‍ജ്ജ് തോമസ്. ഡെമോക്രാറ്റിക്‌ പ്രതിനിധി സൂസി ലീ ‘ലാസ് വെഗാസ് സണ്‍’ദിനപത്രത്തില്‍ എഴുതിയ ഭ്രൂണഹത്യ അനുകൂല പംക്തിയോട് ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് നോക്കുവാനും, മനുഷ്യ ജീവിതത്തിന്റ അന്തസ്സിനെ കുറിച്ചും സഭയുടെ ധാര്‍മ്മിക ബോധ്യത്തെക്കുറിച്ചും പുനപരിശോധിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലാസ് വെഗാസ് ബിഷപ്പ് ജോര്‍ജ്ജ് തോമസ്‌ പ്രസ്താവിച്ചു. മനുഷ്യ ജീവിതത്തിന്റെ പവിത്രതയെകുറിച്ചുള്ള സഭാ പ്രബോധനത്തില്‍ ലാസ് വെഗാസ് രൂപതയിലെ ഏതെങ്കിലും കത്തോലിക്ക രാഷ്ട്രീയക്കാരന് വിയോജിപ്പുണ്ടെങ്കില്‍ ദയവായി ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറിനില്‍ക്കണം. ഇക്കാര്യത്തില്‍ സഭാ പ്രബോധനത്തോട് വിരുദ്ധമായ നിലപാടുള്ള രാഷ്ട്രീയക്കാരുമായി സ്വകാര്യ സംഭാഷണത്തിന് താന്‍ ഒരുക്കമാണെന്നും ബിഷപ്പ് പറയുന്നു. ഗര്‍ഭഛിദ്ര അവകാശത്തെ ഒരു നിയമമായി ക്രോഡീകരിക്കണമെന്നു സൂസി ലീ തന്റെ പംക്തിയിലൂടെ അമേരിക്കന്‍ സെനറ്റിനോട് ആവശ്യപ്പെട്ടു. നിയമപരമായ അബോര്‍ഷന് വേണ്ടിയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു വക്താവാണ്‌ താനെന്നും ലീ പറയുന്നുണ്ട്. അനിയന്ത്രിതമായ പ്രത്യുല്‍പ്പാദന പരിപാലനത്തേക്കുറിച്ച് മാത്രമാണ് ലീ സംസാരിക്കുന്നതെന്നും, കഴിഞ്ഞ 49 വര്‍ഷങ്ങള്‍ക്കിടയില്‍ അബോര്‍ഷനിലൂടെ ഇല്ലാതായ 6 കോടി ശിശുക്കളില്‍ തന്റെ നിലപാട് എന്ത് അനന്തരഫലമാണ് ഉണ്ടാക്കിയതെന്നതിനെ കുറിച്ച് ലീ യാതൊന്നും പറയുന്നില്ലെന്നും ബിഷപ്പ് തോമസ്‌ ചൂണ്ടിക്കാട്ടി. ദിവ്യകാരുണ്യം സംബന്ധിച്ച അമേരിക്കന്‍ മെത്രാന്‍മാരുടെ 2021-ലെ രേഖയില്‍ ഒരു കത്തോലിക്ക വിശ്വാസി വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് സഭാ പ്രബോധനങ്ങളേ തിരസ്കരിക്കുന്നുണ്ടെങ്കില്‍ അവര്‍ സഭയുമായുള്ള ഐക്യത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്നു പറഞ്ഞിരിക്കുന്ന കാര്യവും ബിഷപ്പ് പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കനും അതേസമയം അബോര്‍ഷന്‍ അനുകൂലിയുമായ ജോ ബൈഡന്‍ അധികാരത്തിലേറിയ ശേഷമാണ് ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ ചൂടുപിടിച്ചിരിക്കുന്നത്. ബൈഡനും ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറി നില്‍ക്കണമെന്ന്‍ സമീപകാലത്ത് 'ലാസ് വെഗാസ് സണ്‍’ന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് തോമസ്‌ പറഞ്ഞിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-03-17:03:23.jpg
Keywords: സ്വീകരണ, ഭ്രൂണഹത്യ
Content: 18299
Category: 1
Sub Category:
Heading: അനേകം സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ 22ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച
Content: ക്രിസ്തു വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ഒരുപോലെ സഹായകരമായ രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ 22ാമത്തെ 'ഓണ്‍ലൈന്‍' ക്ലാസ് ഫെബ്രുവരി 5 ശനിയാഴ്ച നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. എന്താണ് മജിസ്തേരിയം? തിരുസഭയിൽ വിശ്വാസ സത്യങ്ങൾക്ക് കാലാന്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുക സാധ്യമാണോ? ദൈവവചനമാണോ അതോ സഭയുടെ പ്രബോധന അധികാരമാണോ പ്രധാനപ്പെട്ടത്? മെത്രാൻമാർ എങ്ങനെയാണ് സഭയെ വിശുദ്ധീകരിക്കുന്നത്? ധാർമിക വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മെത്രാന്മാർക്ക് കഴിയുമോ? വിശുദ്ധീകരണ ദൗത്യം മെത്രാന്മാർ എങ്ങനെയാണ് ചെയ്യുന്നത്? വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന മെത്രാന്മാരുടെ അധികാരമെന്താണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മിഷ്ണറിമാര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും തുടങ്ങീ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മണിക്കൂര്‍ ക്ലാസില്‍ അനേകം പേരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിരണ്ടാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി 05:25നു ജപമാല ആരംഭിക്കും. ക്ലാസില്‍ ഓരോരുത്തരുടെയും വിശ്വാസ സംബന്ധമായ സംശയങ്ങള്‍ നികത്തുവാനും അവസരമുണ്ട്. ➧ #{black->none->b->ZOOM LINK: ‍}# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2022-02-03-18:31:30.jpg
Keywords: വത്തിക്കാ
Content: 18300
Category: 10
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികളുടെ രക്തം കുതിര്‍ന്ന കന്ധമാലില്‍ വീണ്ടും തിരുപ്പട്ട വസന്തം
Content: സൈമൺബാഡി (ഒഡീഷ): ആധുനിക ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിനു വേദിയായ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും തിരുപ്പട്ടം സ്വീകരണം. ഹിന്ദുത്വവാദികള്‍ അന്നു നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കപ്പൂച്ചിൻ സമൂഹാംഗങ്ങളായ സൂര്യകാന്ത് മല്ലിക്, അൽഫോൺസ് കുമാർ ബല്ലിയാർസിംഗ്, അജയ് ബല്ലിയാർസിംഗ് എന്നിവരാണ് ഫെബ്രുവരി ഒന്നിന് കന്ധമാൽ ജില്ലയിലെ സൈമൺബാഡിയിലെ മേരി മാതാ ഇടവകയിൽവെച്ച് റായഗഡ ബിഷപ്പ് അപ്ലിനാർ സേനാപതിയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ജാതി, മത, മത വിവേചനമില്ലാതെ ദൈവജനത്തെ നയിക്കേണ്ടവനാണ് വൈദികനെന്ന് ബിഷപ്പ് സേനാപതി തിരുപ്പട്ട ശുശ്രൂഷ മധ്യേയുള്ള തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. റൈകിയ ഇടവകയുടെ കീഴിലുള്ള ഹോസ്‌റ്റിനാപൂർ ഗ്രാമവാസിയായ ബിജയ ചന്ദ്രയുടെയും മാർഗരിറ്റ മല്ലിക്കിന്റെയും നാല് മക്കളിൽ മൂന്നാമനാണ് ഫാ. മല്ലിക്. തന്റെ ഗ്രാമത്തിൽ അഞ്ഞൂറോളം കുടുംബങ്ങളുണ്ടെന്നും അതിൽ അഞ്ച് പേർ മാത്രമാണ് കത്തോലിക്കരെന്നും അദ്ദേഹം മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. തിരുപ്പട്ടം സ്വീകരിച്ച രണ്ടാമത്തെ വൈദികനായ ഫാ. അൽഫോൺസ് ബല്ലിയാർസിങ്, ഫാ. മല്ലിക്കിന്റെ സഹചാരിയായിരിന്നു. കന്ധമാലിലെ തുമുദിബന്ധ് ഇടവകയുടെ കീഴിലുള്ള ബന്ദിഗുഡയിൽ പ്രദീപിന്റെയും കസ്മിത ബല്ലിയാർസിംഗിന്റെയും മൂന്ന് മക്കളിൽ രണ്ടാമനാണ് അദ്ദേഹം. 2007 ഡിസംബറിൽ കന്ധമാലിലെ ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായപ്പോള്‍ മൗലികവാദികളിൽ നിന്ന് രക്ഷപ്പെടാൻ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട വ്യക്തിയാണ് ഫാ. അൽഫോൺസ്. പൌരോഹിത്യത്തെ പുല്‍കിയ മൂന്നാമനായ ഫാ. അജയ് ബെല്ലാർസിംഗും ക്രൈസ്തവ വിശ്വാസി ആയതിന്റെ പേരിൽ ജീവന് ഭീഷണി നേരിട്ടിരുന്നു. എന്നാൽ ഈ ഭീഷണി തന്നെ ഒരു വൈദികനായി ദൈവജനത്തെ സേവിക്കുന്നതിൽ നിന്നും തടഞ്ഞില്ലായെന്ന് അദ്ദേഹം മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം നടന്ന തിരുപ്പട്ട ശുശ്രൂഷ ചടങ്ങിൽ നാല്‍പ്പതോളം വൈദികരും 5 കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. 2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. അനേക വര്‍ഷക്കാലം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അനേകം പേരാണ് കന്ധമാലില്‍ നിന്ന്‍ വൈദിക സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-03-21:09:27.jpg
Keywords: കന്ധമാ
Content: 18301
Category: 18
Sub Category:
Heading: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ വിവിധ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നു
Content: കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ കോവിഡ് കാലത്ത് വിവിധ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നു. “സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്നു ബുദ്ധിമുട്ടുന്ന രോഗികൾക്കായി അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് പുതിയ സ്വയംതൊഴിൽ കണ്ടെത്താനും നിലവിൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷം രൂപ വരെ വായ്പ അ നുവദിക്കും. ഇതിനുപുറമേ, കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നിലവിലുള്ള വായ്പാ പദ്ധ തികളുടെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിഞ്ജാപനം ചെയ്തിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട മുസ്ളീം, ക്രിസ്ത്യൻ, സീക്ക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽ പ്പെട്ട എല്ലാ വിഭാഗ ങ്ങൾക്കും വായ്പ നൽകി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ksmdfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: തിരുവനന്തപുരം, 04712324232 , എറണാകുളം 04842532855 , കോഴിക്കോട് 0495 2368 366 00, കാസർഗോഡ് 04994283061
Image: /content_image/India/India-2022-02-04-09:44:34.jpg
Keywords: ന്യൂനപക്ഷ
Content: 18302
Category: 18
Sub Category:
Heading: ദേവാലയങ്ങളിലെ ബലിയർപ്പണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം: കെആർഎൽസിസി
Content: കൊച്ചി: ദേവാലയങ്ങളിലെ കർമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യുക്തിസഹവും പ്രായോഗികവും ആകണമെന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ചകളിലെ നിയന്ത്രണങ്ങൾ മൂലം ദേവാലയങ്ങളിലെ ബലിയർപ്പണവും പ്രാർത്ഥനകളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ദേവാലയങ്ങളുടെ വിസ്ത തിക്ക് ആനുപാതികമായി കർമങ്ങളിൽ പങ്കെടുക്കാനുള്ള വിശ്വാസികളുടെ എണ്ണം നിശ്ചയിക്കണമെന്ന് കെആർഎൽസിസി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെ യോഗത്തിൽ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാൻ , ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ പി.ജെ തോമസ്, പുഷ് ക്രിസ്റ്റി, ഷിബു ജോസഫ്, ട്രഷറർ എബി കുന്നേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-02-04-09:51:48.jpg
Keywords: ദേവാലയ
Content: 18303
Category: 18
Sub Category:
Heading: കെ‌ടി ജലീലിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ അവസാനിപ്പിക്കണം: സീറോ മലബാർ അൽമായ ഫോറം
Content: കൊച്ചി: ലോകായുക്തയായ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ മാധ്യമങ്ങളിലൂടെയും അവഹേളിക്കുന്നത് സാധാരണമായിരിക്കുന്നു. സത്യസന്ധമായ ട്രാക്ക് റെക്കോർഡ് ഉള്ള, എന്നും നീതിയോടെ മാത്രം വിധി പ്രസ്താപിച്ചിട്ടുള്ള ഭാരതത്തിലെ ഉന്നത ന്യായപീഠങ്ങളിൽ ഇരുന്നിട്ടുള്ള ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആക്രമണങ്ങളെ അൽമായഫോറം ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നു. ജലീലിന്റെ സ്വജനപക്ഷപാതത്തിനെരെയും അഴിമതിക്കെതിരെയും വിധി പറഞ്ഞ ന്യായാധിപന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് കെ ടി ജലീൽ തിരിച്ചറിയണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണ്? നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ പൊതുസമൂഹം രംഗത്തിറങ്ങണം. കോടതികളെയും ക്രൈസ്തവരെയും വിടാതെ, തുടർച്ചയായി പിന്തുടർന്ന് അവഹേളിക്കുന്നതിനെതിരെ നിയമ സംവിധാനങ്ങൾ എന്ത് കൊണ്ട് സ്വമേധയാ നടപടികളെടുക്കുന്നില്ല? അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ നിഗൂഢമായ ശ്രമമായി ഇതിനെ കാണുന്നു.ജലീൽ ഉന്നത വിദ്യാഭ്യാമന്ത്രിയായിരിക്കെ നടത്തിയ എല്ലാ നിയമനങ്ങളും സിബിഐ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അൽമായ ഫോറം ആവശ്യപ്പെടുന്നു. കെ.ടി. ജലീലിന്റെ സ്വജനപക്ഷപാതം തിരിച്ചറിഞ്ഞ് 'മന്ത്രിപ്പണി നിറുത്തിച്ച' ലോകായുക്തയോടുള്ള പകപോക്കലായി ആരോപണങ്ങളെ കാണണം.2019-ൽ ജലീൽകൂടി ഭാഗമായ മന്ത്രിസഭയുടെ കാലത്ത് നിയമിതനായ ലോകായുക്തയാണ് ജസ്റ്റിസ് സിറിയക് ജോസഫ്.ലോകായുക്ത നിയമനത്തിനായുള്ള സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമുണ്ട്.മൂന്നുപേരും ഏകകണ്ഠമായാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ നിശ്ചയിച്ചത്.ജലീലിന്റെ ആരോപണങ്ങൾക്ക്‌ മറുപടി പറയേണ്ട ഉത്തരവാദിത്വം പിണറായി മന്ത്രിസഭക്കുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഉൾപ്പെട്ട ലോകായുക്ത ബെഞ്ചാണ് കെ.ടി. ജലീൽ മന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയത്.എന്ത് കൊണ്ട് ക്രൈസ്തവനായ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് ജലീലും,മുഖ്യമന്ത്രിയും,സി.പി.എമ്മും വ്യക്തമാക്കണം. അഴിമതി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കുന്നതിനായി, സി.പി.എം എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നോ,അതെല്ലാം വെറും വാചാടോപങ്ങള്‍ മാത്രമായിരുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നു. എവിടെയാണ് അഴിമതിക്കെതിരെ പൊരുതുന്ന സി.പി.എമ്മിന്റെ യുവജന സിംഹങ്ങൾ? എവിടെയാണ് കപട ബുദ്ധിജീവികൾ? അഴിമതിക്കെതിരെയുള്ള ഒരു ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും,വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ക്ക് എപ്പോഴും മുഖം തിരിച്ചു നിന്ന മന്ത്രിയാണ് കെടി.ജലീൽ.കുറച്ചു നാളുകളായി തീവ്രവാദ സംഘടനകളും,നിരോധിത തീവ്രവാദ സംഘടനയായ സിമിയിലെ അംഗമായ ജലീലും സംയുക്തമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ജസ്റ്റിസ് സിറിയക് ജോസഫിനെ പോലെയുള്ള ക്രൈസ്തവരെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകൾക്കെതിരെ നിരന്തരം വർഗീയ വിഷം ചീറ്റുന്ന , വഞ്ചിയൂർ സമരത്തിൻ്റെ മുൻനിരയിൽ നിലയുറപ്പിച്ച മുൻ ന്യായാധിപനും ഇതേ ലക്ഷ്യം തന്നെയാണുള്ളത്. ഒരു മുൻ ന്യായധിപനു യോജിക്കാത്ത രീതിയിലുള്ള അദ്ദേഹത്തിൻ്റെ സംസാരങ്ങളും പ്രവർത്തനങ്ങളും അദ്ദേഹം പെട്ടെന്ന് ഉണ്ടായതാകാൻ വഴിയില്ല . ഇദ്ദേഹം നടത്തിയ വിധികൾ മുഴുവൻ ഒരു സമുദായത്തെ സഹായിക്കുവാൻ വേണ്ടി മാത്രമുള്ളതായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും കേരളത്തിലെ ജനങ്ങൾക്കില്ല . ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയായിരിക്കെ ക്രിസ്ത്യൻ പങ്കാളിത്തം ഇല്ലാതാക്കാൻ ജലീൽ നടത്തിയ ഒരു ശ്രമത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വിധി അടുത്ത കാലത്തു വരാനിരിക്കുകയാണ്. ആ വിധി തങ്ങൾക്കെതിരാകുമെന്ന ചിന്തയാണ് തങ്ങളെക്കൊണ്ട് ഇത്തരത്തിൽ തരംതാണ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു . അടുത്ത കാലത്തായി ജഡ്ജിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും നിയമപാലകര്‍ ജുഡീഷ്യറിക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായ രീതിയില്‍ നേരിടേണ്ടതുണ്ടെന്നും ഭാരതത്തിന്റെ ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സർവ്വ ശ്രീ എന്‍.വി. രമണ ഈ അടുത്ത കാലത്ത് പറഞ്ഞ കാര്യം പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുന്നു.ജനാധിപത്യം അപകടത്തിലാകുമ്പോഴാണ് ജുഡീഷ്യറിയെ അക്രമിക്കുന്നത്‌.അഭിമാനകരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജുഡീഷ്യറി കാഴ്ചവെക്കുന്നത്.നീതി തേടുന്ന പൗരന്റെ അവസാനത്തെ അത്താണി എന്ന പാരമ്പര്യം അത് നിലനിര്‍ത്തുന്നുണ്ട്. അഴിമതിക്കാരെന്ന് തെളിഞ്ഞ അധികാരികളെ മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ജയിലറകളിലേക്കയക്കാന്‍ നമ്മുടെ കോടതികള്‍ മടിക്കാറില്ല. വളരെ വ്യാപകമായും, മറയില്ലാതെയും ,ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും ഇഷ്ടംപോലെ വ്യാഖ്യാനിച്ച് സങ്കുചിത രാഷ്ട്രീയത്തിന്റെ വിഹാരഭൂമിയായി ജുഡീഷ്യറിയെ മാറ്റുന്ന ജലീലിന്റെ ശ്രമങ്ങളെ നിയമപരമായി തന്നെ നേരിടും. ഞങ്ങൾ ഭാരതത്തിൻ്റെ നീതി ന്യായ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നു . ജീര്‍ണിച്ച നേതാക്കളും, ഭരണകൂടങ്ങളും ജുഡീഷ്യറിയെ അതിന്റെ കങ്കാണിയാക്കി മാറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.കോടതികളുടെയും ജഡ്‌ജിമാരുടെയും സ്വാതന്ത്ര്യവും നൈതിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്. നീതിന്യായ പ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങളും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണെന്നും സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവിച്ചു.
Image: /content_image/India/India-2022-02-04-10:37:47.jpg
Keywords: വര്‍ഗ്ഗീയ
Content: 18304
Category: 11
Sub Category:
Heading: ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി എല്ലാ മാസവും ജപമാലയുമായി അമേരിക്കയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ
Content: കൊളറാഡോ : അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തു ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ മാധ്യമ ശ്രദ്ധ നേടുന്നു. ഡെൻവറിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് മൂർ സ്കൂളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളാണ് എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച ഈ പ്രത്യേക നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഒരുമിച്ചു കൂടുന്നത്. "വ്യക്തികളെ പൂർണ്ണമായി യേശുക്രിസ്തുവിലേയ്ക്ക് കൊണ്ടുവരുക", "സഭയ്ക്കും, സമൂഹത്തിനും സേവനം ചെയ്യാൻ വേണ്ടി അവരെ പര്യാപ്തരാക്കുക" തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ ഈ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാഗമാകാനും വിദ്യാർഥികൾക്ക് സാധിക്കുന്നു. 'ലയൺസ് ഫോർ ലൈഫ്' എന്ന സംഘടനയാണ് ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുളള ജപമാലപ്രാർത്ഥനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിലെ കിരാ വീലാൻഡ് എന്ന അധ്യാപികയ്ക്കാണ് കുട്ടികളെ ഒരുമിച്ച് കൂട്ടാനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. പത്തു വർഷങ്ങൾക്കു മുമ്പ് ജപമാലപ്രാർത്ഥന ആരംഭിച്ച മറ്റൊരു അധ്യാപികയിൽ നിന്ന് 2015 ലാണ് താൻ ചുമതല ഏറ്റെടുത്തതെന്ന് കിരാ പറയുന്നു. രാവിലെ 7:10നാണ് പ്രാർത്ഥന ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വലിയ താല്പര്യത്തോടെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്. ജപമാലയിലെ ഓരോ രഹസ്യത്തിനോട് കൂടിയും ജീവന്റെ മഹത്വത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം പ്രാർത്ഥനകൾ ഉണ്ടെന്ന് കിരാ വീലാൻഡ് പറഞ്ഞു. ഓരോ രഹസ്യവും പ്രാർത്ഥിക്കാൻ വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. സ്കൂളിലെ മറ്റ് അധ്യാപകരും വലിയ പിന്തുണയാണ് ജപമാല പ്രാർത്ഥനയ്ക്ക് നൽകുന്നത്. ദൈവമാതാവിന്റെ മധ്യസ്ഥയിലൂടെ കുട്ടികൾ നടത്തുന്ന പ്രാർത്ഥന ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വലിയൊരു ആയുധമാണെന്ന് കാതറിൻ അബാർ എന്ന മറ്റൊരു അധ്യാപിക പറഞ്ഞു. വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും പോകുമ്പോൾ വിശ്വാസത്തെ മുറുകെ പിടിച്ച് സത്യത്തിൽ നിലകൊള്ളാൻ അവർക്ക് ഇപ്പോൾ ലഭിക്കുന്ന പരിശീലനം ഉപകരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കിരാ വീലാൻഡ്.
Image: /content_image/News/News-2022-02-04-12:56:51.jpg
Keywords: ഗര്‍ഭസ്ഥ
Content: 18305
Category: 1
Sub Category:
Heading: ഞായറാഴ്ച ബലിയര്‍പ്പണത്തിന് അനുമതി: 20 പേര്‍ക്ക് മാത്രം പ്രവേശനം
Content: തിരുവനന്തപുരം: ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഞായറാഴ്ച ബലിയര്‍പ്പണത്തിന് അനുമതി. അതേസമയം 20 പേര്‍ക്ക് മാത്രമാണ് പങ്കാളിത്ത അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ മാത്രമാണ് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങളില്‍ ഒഴിവ് നല്‍കിയിരിക്കുന്നത്. അതേസമയം മറ്റൊരു ദിവസവും ഇല്ലാത്ത നിയന്ത്രണം ഞായറാഴ്ച അടിച്ചേല്‍പ്പിച്ച് 20 പേര്‍ക്ക് മാത്രം ആരാധനയ്ക്കു അനുമതി നല്‍കുന്നതിന് പിന്നിലെ യുക്തിയെന്താണ് എന്ന ചോദ്യം നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെടുന്ന ക്രൈസ്തവ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവില്‍ ലഭിക്കുന്ന എണ്ണത്തിലുള്ള പരിമിതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ എണ്ണം കൂട്ടുവാനാണ് സാധ്യത.
Image: /content_image/News/News-2022-02-04-14:20:53.jpg
Keywords: ഞായറാഴ്ച
Content: 18306
Category: 1
Sub Category:
Heading: യുഎഇയിലെ പുതിയ അപ്പസ്‌തോലിക കാര്യാലയം ഉദ്ഘാടനം ചെയ്തു
Content: അബുദാബി: പരിശുദ്ധ സിംഹാസനവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രമായ പുതിയ അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചർ ഉദ്ഘാടനം ചെയ്തു. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യേക കുർബാന അര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ഊഷ്മളമായ ആശംസകളും യുഎഇയോടുള്ള ആത്മീയ അടുപ്പവും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ ഭൗതിക സാന്നിധ്യം, രാജ്യത്തെ കത്തോലിക്ക സമൂഹത്തോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന ഐക്യത്തിന്റെ മറ്റൊരു അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സമർപ്പിത ജീവിതത്തിനായുള്ള ആഗോള ദിനം ആചരിച്ചപ്പോൾ, വർഷങ്ങളായി അനേകം സമര്‍പ്പിതരുടെ സേവനത്താൽ യുഎഇ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നും അവരിൽ പലരും മിഷ്ണറിമാരായി വന്നവരാണെന്നും ആർച്ച് ബിഷപ്പ് പെന പാര സ്മരിച്ചു. അബുദാബിയിലെയും അറേബ്യൻ പെനിൻസുലയിലെയും കത്തോലിക്കാ സമൂഹം പ്രത്യാശ നിറഞ്ഞ ക്ഷമയുടെയും ക്രിസ്തീയ ജീവിതത്തിന്റെയും ഉദാഹരണമാണെന്ന് പറയാൻ താന്‍ ധൈര്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും യു.എ.ഇ.യുടെ പുതിയ അപ്പസ്‌തോലിക കാര്യാലയം ഇന്നാണ് തുറക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-04-15:48:26.jpg
Keywords: യു‌എ‌ഇ
Content: 18307
Category: 24
Sub Category:
Heading: സമർപ്പിതർ ദുർബ്ബലരാണെന്ന് ആരുപറഞ്ഞു?
Content: സംരക്ഷിക്കാനെത്തിയിരിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞങ്ങൾ സന്യസ്തർ. വലിയ "ഔദാര്യപൂർവ്വം" ജീവനും ജീവിതത്തിനും സംരക്ഷണ വലയമൊരുക്കാനും, "തടങ്കൽ പാളയ"ങ്ങളിൽനിന്ന് സ്വതന്ത്രരാക്കാനും, പീഡനങ്ങളിൽനിന്നും ദുരുപയോഗങ്ങളിൽനിന്നും എങ്ങനെയും അകറ്റി നിർത്താനും "പ്രതിജ്ഞാബദ്ധരായി" സാമൂഹ്യമാധ്യമങ്ങളിൽ ആവേശംകൊള്ളുന്നവരുടെ വലിയ വാക്കുകൾ കേൾക്കുമ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്തവരാണ് സന്യസ്തരിൽ ബഹുഭൂരിപക്ഷവും! ആരുടെയൊക്കെയോ ജൽപ്പനങ്ങൾ കേട്ട് വികലമായ ആശയങ്ങൾ ഏറ്റുപിടിച്ച് സ്വയം അപഹാസ്യരാകുന്ന, ചിന്തിക്കാൻ കഴിവുണ്ടെന്ന് സ്വയം ധരിച്ചിരിക്കുന്ന കുറേപ്പേരോട് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ദുർബ്ബലരും നിസ്സഹായരുമായ ഒരു സമൂഹമല്ല ഇത്. മാനുഷികമായ പരിമിതികൾ മനുഷ്യരായിപ്പിറന്ന എല്ലാവർക്കും ഉള്ളതുപോലെ സന്യസ്തർക്കും ഉണ്ട് എന്നതല്ലാതെ, മലയാളികൾക്കിടയിൽ മാത്രം നാല്പത്തിനായിരത്തിൽ അധികം വരുന്ന സന്യസ്തർ ഉൾപ്പെടുന്ന സ്ത്രീ സമൂഹം പ്രത്യേകമായി ദൗർബ്ബല്യങ്ങൾ കൂടുതലുള്ളവരും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടാൻ മാത്രം ജീവിക്കുന്നവരുമാണെന്ന ചിലരുടെ ധാരണകൾ അത്യന്തം ബാലിശമാണ്. ഒരു സമൂഹമായെടുത്താൽ പൂർണ്ണമായ സ്വയം പര്യാപ്തതയോടെ ഏറ്റവും മാതൃകാപരമായ രീതിയിലും മികവോടെയും ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ സ്വതന്ത്രമായി നടത്തിക്കൊണ്ടിരിക്കുന്നത് ഇന്ന് കേരളത്തിൽ കത്തോലിക്കാ സന്യാസിനിമാരാണ്. വലിയ കോളേജുകളും ഹോസ്പിറ്റലുകളും മുതൽ ഒട്ടനവധി അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ചെറിയ ക്ലിനിക്കുകളും സാധാരണ ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ എത്രയായിരം സ്ഥാപനങ്ങൾ അത്തരത്തിൽ ഇന്ന് കേരളത്തിൽ ഉണ്ടെന്നുള്ളത് കൃത്യമായി കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. അവയുടെയൊക്കെ മാനേജ്‌മെന്റ് മുതൽ കൂടുതൽ എണ്ണം ജോലിക്കാരും സമർപ്പിതർ തന്നെയാണ്. പ്രതിഫലം പറ്റാതെ സേവനസജ്ജരായി ആയിരക്കണക്കിന് സന്യസ്തർ ഉണ്ടെന്നുള്ളത് തന്നെയാണ് അത്തരം സ്ഥാപനങ്ങളുടെയും ശുശ്രൂഷാ മേഖലകളുടെയും വിജയം. ജീവിതസമർപ്പണം എന്ന ഒറ്റക്കാരണത്താൽത്തന്നെ ഈ പ്രവർത്തനങ്ങൾ ആർക്കും അനുകരിക്കാൻ പറ്റുന്നതുമല്ല. ഞങ്ങൾ സമർപ്പിതരിൽ ടീച്ചേർസ് ഉണ്ട്, കഴിവുറ്റ സ്‌കൂൾ കോളേജ് പ്രിൻസിപ്പൽമാരുണ്ട്, ഒട്ടനവധി ഡോക്ടർമാരും നഴ്സുമാരുണ്ട്, പ്രഗത്ഭരായ അഡ്വക്കേറ്റ്സ് ഉണ്ട്, പേരെടുത്ത എഴുത്തുകാരും വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി PHD കരസ്തമാക്കിയവരുണ്ട്, ഗായകരുണ്ട്, ആർട്ടിസ്റ്റുകൾ ഉണ്ട്, ഗവേഷകരും ശാസ്ത്രജ്ഞരുമുണ്ട്, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ മുൻനിരകളിലൊക്കെ ഞങ്ങളുണ്ട്, പാവങ്ങൾക്ക് വേണ്ടിയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്, സമൂഹത്തിൽ ആരുമില്ലാത്തവർക്കും, ദുർബലർക്കും വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. ക്രിസ്തുവാണ് ഞങ്ങളുടെ മാതൃക, ക്രിസ്തുവാണ് ഞങ്ങളുടെ ബലം. ഈ സന്യസ്തരുടെ പരിമിതികളും സ്വാതന്ത്ര്യവും എവിടെയാണ്? അംഗമായി ചേർന്ന സന്യാസസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം മറന്ന് ശരിയായ ഉദ്ദേശ്യലക്ഷ്യത്തോടു കൂടിയല്ലാതെയുള്ള തീരുമാനങ്ങൾ സ്വയം സ്വീകരിക്കണമെന്ന നിർബന്ധ ബുദ്ധിക്ക് മാത്രമാണ് സന്യാസജീവിതത്തിൽ പരിമിതികളുള്ളത്. കൂടെയുള്ളവരെ മറന്ന് തോന്നിയതുപോലെ ജീവിക്കണമെന്ന സ്വാതന്ത്ര്യത്തിന് മാത്രമാണ് തടസ്സമുള്ളത്. ശാസ്ത്ര - സാമൂഹിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും, വിദേശരാജ്യങ്ങളിലും സ്വദേശത്തും ഇപ്പോൾ ഉപരിപഠനം നേടിക്കൊണ്ടിരിക്കുന്നവരും എത്രമാത്രമുണ്ടാകുമെന്ന് കണക്കുകൂട്ടുക എളുപ്പമല്ല. പഠിക്കാൻ താൽപര്യമുള്ളവരെ അത്രമാത്രം പിന്തുണക്കാൻ തയ്യാറുള്ള മറ്റു സാമൂഹിക സംവിധാനങ്ങൾ വേറെയുണ്ടാവില്ല. തങ്ങളുടെ ആഗ്രഹാനുസരണം വിദ്യാഭ്യാസം നേടാത്ത സന്യാസിനിമാരെ ഈ നാൽപ്പതിനായിരം പേർക്കിടയിൽ കണ്ടെത്തുക എളുപ്പമാവില്ല. സമൂഹത്തിൽ ഇത്രത്തോളം ശാക്തീകരിക്കപ്പെട്ട, അഭ്യസ്ഥവിദ്യരായ മറ്റൊരു സ്ത്രീജനത വേറെവിടെ കാണും. ഇത്രമാത്രം വ്യത്യസ്തമായ പ്രവർത്തനമേഖലകളിൽ മുഴുകിയിരിക്കുന്ന ഒരു സ്ത്രീ സമൂഹം വേറെ ഏതുണ്ട്? എന്നിട്ടും നിങ്ങളിൽ ചിലർ പറയുന്നു ഞങ്ങൾ ദുർബലരാണെന്ന്, നീതി നിഷേധങ്ങളെ ചെറുക്കാൻ കെൽപില്ലാത്തവരാണെന്ന്, സ്വാതന്ത്ര്യമില്ലാത്തവരാണെന്ന്, അടിമകളാണെന്ന്... വിദ്യാഭ്യാസ നിലവാരം കണക്കാക്കിയാൽ, സേവനമേഖലകളുടെ വ്യാപ്തിയും മഹത്വവും കണക്കാക്കിയാൽ, തൊഴിൽ സമയം കണക്കുകൂട്ടിയാൽ ഈ നാൽപ്പതിനായിരം വരുന്ന സന്യസ്തരുടെ പ്രവർത്തനക്ഷമത നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് നിശ്ചയം. ഭൂരിപക്ഷം വരുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയും അവിടെ അന്തേവാസികളായ പതിനായിരക്കണക്കിന് നിരാലംബരുടെയും നേട്ടം തൊഴിൽ സമയത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടാത്ത സന്യസ്തരും അവരുടെ ജീവിതസമർപ്പണവും മാത്രമാണ്. പ്രാർത്ഥനാമണിക്കൂറുകൾക്ക് പുറമെ, ഉത്തരവാദിത്തമേറ്റിരിക്കുന്ന സേവനമേഖലകളിൽ മുഴുവൻ സമയവും മുഴുകിയിരിക്കുന്നതിനാൽ മാത്രമാണ് കേൾക്കുന്ന ആരോപണങ്ങൾക്കും ഉയരുന്ന അവഹേളനസ്വരങ്ങൾക്കും മറുപടിയുമായി എത്താൻ ഭൂരിപക്ഷത്തിനും കഴിയാത്തത്. അതെ സുഹൃത്തുക്കളെ, ഞങ്ങൾ സന്യസ്തർ വെറുതെയിരുന്ന് സമയം കളയുന്നവരോ, നേരംപോക്കാൻ സോഷ്യൽമീഡിയയിലെ ഏഷണികൾക്ക് പിന്നാലെ പോകുന്നവരോ അല്ല. ഈ ലോകം കയ്യൊഴിഞ്ഞ അനേകർക്കുവേണ്ടിയും, ഏറ്റെടുത്തിരിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങൾക്കുവേണ്ടിയും മാറ്റിവച്ചിരിക്കുന്ന ജീവിതങ്ങളാണ് സമർപ്പിതരുടേത്. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിത്തന്നെ വാദിക്കാത്തതിന് പ്രധാന കാരണം, ക്രിസ്തുവാണ് ഞങ്ങളുടെ ബലവും കോട്ടയും എന്ന ഉറച്ച ബോധ്യം ഉള്ളതിനാലാണ്. ആ വിശ്വാസത്തിനും ബോധ്യങ്ങൾക്കും ഒരിക്കലും കോട്ടംതട്ടില്ല എന്നതിനാൽ, ഞങ്ങളെ തോൽപ്പിക്കാനോ മുറിവേൽപ്പിക്കാനോ ഇക്കാണുന്ന ഒരു ശത്രുക്കൾക്കും അവരുടെ ആയുധങ്ങൾക്കും കഴിയില്ല. എങ്കിലും അതിനായി കിണഞ്ഞ് പരിശ്രമിക്കുന്ന മാധ്യമ പ്രവർത്തകരേ, പ്രബുദ്ധ സാമൂഹ്യമാധ്യമ ചിന്തകരേ നിങ്ങൾക്ക് നന്ദി.. നിങ്ങൾ പടച്ചു വിട്ട അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും ഞങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും കാലാനുസൃതമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ലോകത്തിലേയ്ക്ക് ഇറങ്ങാൻ ഉദ്ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനമണ്ഡലങ്ങളിൽ കർമ്മനിരതരായിരുന്നു, പാവപ്പെട്ടവരിൽ പാവപ്പെട്ടവരോട് ചേർന്നിരിക്കാനായിരുന്നു ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിച്ചത്. ഞങ്ങൾക്കെതിരെ നിങ്ങൾ പറഞ്ഞുണ്ടാക്കിയ കഥകൾ പലപ്പോഴും പൂർണ്ണമായി അവഗണിച്ചിരുന്നു. വീണ്ടും ഒറ്റതിരിഞ്ഞും കൂട്ടമായും ഞങ്ങളെ നിങ്ങൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സമർപ്പിതർ ഉണർന്നെഴുന്നേറ്റിരിക്കുന്നു. യഥാർത്ഥ സന്യാസവും യഥാർത്ഥ സന്യാസ ജീവിതസമർപ്പണവും എന്താണെന്ന് നിങ്ങളുടെ പുതിയ ലോകത്തിൽ വന്ന് പ്രഘോഷിക്കാൻ ഞങ്ങൾ സന്നദ്ധരായിരിക്കുന്നു. ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്.. ഞങ്ങൾ ദുർബ്ബലരല്ല, ക്രിസ്തുവിൽ ധീരയോദ്ധാക്കളും ശക്തരുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2022-02-04-17:16:18.jpg
Keywords: സമര്‍പ്പി