category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ വിവിധ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നു
Contentകോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ കോവിഡ് കാലത്ത് വിവിധ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നു. “സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്നു ബുദ്ധിമുട്ടുന്ന രോഗികൾക്കായി അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് പുതിയ സ്വയംതൊഴിൽ കണ്ടെത്താനും നിലവിൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷം രൂപ വരെ വായ്പ അ നുവദിക്കും. ഇതിനുപുറമേ, കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നിലവിലുള്ള വായ്പാ പദ്ധ തികളുടെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിഞ്ജാപനം ചെയ്തിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട മുസ്ളീം, ക്രിസ്ത്യൻ, സീക്ക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽ പ്പെട്ട എല്ലാ വിഭാഗ ങ്ങൾക്കും വായ്പ നൽകി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ksmdfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: തിരുവനന്തപുരം, 04712324232 , എറണാകുളം 04842532855 , കോഴിക്കോട് 0495 2368 366 00, കാസർഗോഡ് 04994283061
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-04 09:43:00
Keywordsന്യൂനപക്ഷ
Created Date2022-02-04 09:44:34