Contents

Displaying 17881-17890 of 25101 results.
Content: 18254
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളര്‍ഷിപ്പ്
Content: തിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിംഗ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ അണ്ടർഗ്രാജൂവേറ്റ് പോസ്റ്റ് ഗ്രാറ്റ്, പിഎച്ച്ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. അർഹരായ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായിരിക്കണം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ് ലഭിക്കുകയുള്ളു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെ ബ്രുവരി 14 വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്. നാലാം നില, വികാസ് ഭവ ൻ, തിരുവനന്തപുരം http://www.minoritywelfare.kerala.gov.in
Image: /content_image/India/India-2022-01-28-14:12:19.jpg
Keywords: ന്യൂനപക്ഷ
Content: 18255
Category: 18
Sub Category:
Heading: ദേവാലയ ആക്രമണം: അന്തർദേശീയ സീറോ മലബാർ മാതൃവേദി ഉത്കണ്ഠ രേഖപ്പെടുത്തി
Content: കൊച്ചി: ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി പലയിടങ്ങളിലും നടക്കുന്ന അക്രമങ്ങളിലും വ്യാജപ്രചരണങ്ങളി ലും അന്തർദേശീയ സീറോ മലബാർ മാതൃവേദി ഉത്കണ്ഠ രേഖപ്പെടുത്തി. രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയ കപ്പേളയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും തകർത്ത സംഭവം അപലപനീയമാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല. ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അ മങ്ങൾ തടയാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നു അന്തർദേശീയ സീ റോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കുനൻ, ആനിമേറ്റർ സിസ്റ്റർ ടെസ, റോസി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോ സഫ്, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-28-14:15:53.jpg
Keywords: രൂപ
Content: 18256
Category: 1
Sub Category:
Heading: ആന്റണി തറേക്കടവിലച്ചനെ തള്ളിപ്പറഞ്ഞിട്ടില്ല, നിയമസംരക്ഷണം നല്‍കും, വിദ്വേഷപ്രചരണം അവസാനിപ്പിക്കണം: വിശദീകരണവുമായി തലശ്ശേരി അതിരൂപത
Content: തലശ്ശേരി : മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഫാ. ആന്റണി തറേക്കടവിൽ നടത്തിയ പ്രസ്താവനയെ ചൊല്ലി വിവിധ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപത. ആന്റണി തറേക്കടവിലച്ചനെയോ അച്ചൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവനകളെയോ അതിരൂപത തള്ളിപ്പറയാൻ തയ്യാറല്ലായെന്നും ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ടെന്നും തലശ്ശേരി അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടി ക്കാൻ താല്പര്യമുള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഒരു വൈദികനെ ജയിലിലേക്കയക്കാൻ അതിരൂപതയ്ക്ക് താല്പര്യമില്ല. ഈ വിഷയത്തിൽ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ് അതിരൂപത എടുത്തിട്ടുള്ളത്. അച്ഛനെ സംരക്ഷിക്കാൻ അച്ഛനോടൊപ്പം ഈ അതിരൂപത ഉറച്ചു നിൽക്കും. അതിനായി നിയമസംരക്ഷണം ഉൾപ്പടെ അച്ചന്റെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ അതിരൂപത ക്രമീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b-> തലശ്ശേരി അതിരൂപതയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# ബഹു. തറേക്കടവിൽ ആന്റണിയച്ചൻ നൽകിയ വചന സന്ദേശത്തെയും അതിനോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചർച്ചകളെയും കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചില കോണുകളിൽനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സംഭവങ്ങളുടെ സത്യാവസ്ഥ വസ്തുതാപരമായി അറിയിക്കാനും വിശ്വാസികളുടെ ഇടയിലെ ആശയക്കുഴപ്പത്തെ പരിഹരി ക്കാനും അതിരൂപത ആഗ്രഹിക്കുന്നു. 1. ബഹു. ആന്റണി തറേക്കടവിലച്ചനെയോ അച്ചൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവ നകളെയോ അതിരൂപത തള്ളിപ്പറയാൻ തയ്യാറല്ല. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അവാസ്ഥവും ഗുഢലക്ഷ്യങ്ങളോടുകൂടിയുള്ളതുമാണ്. 2. മതസൗഹാർദ്ദത്തിനു ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും നിയമനടപടികൾക്കു വിധേയമാകാനും ഇടയുള്ള ചുരുക്കം ചില പ്രസ്താവനകൾ അച്ചന്റെ പ്രഭാഷണത്തിലുണ്ട് എന്ന പോലീസിന്റെയും നിയമവിദഗ്ധരുടെയും അഭിപ്രായം കൂടി മാനിച്ചാണ് അതിരൂപത ചർച്ചയ്ക്ക് തയ്യാറായത്. മതസൗഹാർദ്ദവും മനുഷ്യസാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്. “ഏവരും സോദരർ” എന്ന ഫ്രാൻസിസ് പാപ്പായുടെ ദർശനമാണ് അതിരൂപതയുടെയും മാർഗ്ഗദീപം. സുവിശേഷത്തോടും സഭാദർശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവു മായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവി ളിച്ച് സഭയ്ക്ക് പ്രവർത്തിക്കാനാവില്ല. പൊതുസമൂഹത്തിലെ നമ്മുടെ പ്രതികരണങ്ങൾക്ക് നൈയാമിക സാധുത (legal validity) ആവശ്യമാണെന്ന് സഭ എക്കാലവും കരുതുന്നുണ്ട്. 3. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തിൽ രൂപം കൊണ്ട് ചില പ്രസ്ഥാനങ്ങൾ സമുദായ ബോധം വളർത്താനും ലൗജിഹാദ് പോലെയുള്ള പ്രതിസന്ധികളെ ധീരമായി നേരിടാനും സമുദായത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ, അപക്വമായ പ്രസ്താവനകളും പ്രചാരണങ്ങളും വഴി സഭയിൽ ആന്തരിക ഭിന്നത ഉണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സഭയുടെ മക്കൾ പ്രത്യേകം ശ്രദ്ധിക്കണം. 4. ഈശോമിശിഹായെയും സഭയുടെ സത്യവിശ്വാസത്തെയും അവഹേളനപരമായി ചിത്രീകരിച്ച് സംസാരിക്കുന്ന ചില ഇസ്ലാമിക നേതാക്കളുടെ പ്രഭാഷണങ്ങളിലെ വർഗ്ഗീയ ലക്ഷ്യങ്ങൾക്കെതിരേ ഉഭയകക്ഷി ചർച്ചയിൽ ശക്തമായ നിലപാടാണ് അതിരൂപത സ്വീകരിച്ചത്. അതിരൂപത യുടെ നിലപാട് അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രഭാഷണങ്ങൾക്കെതിരേ നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം നാമധാരികളായ ചില തീവ്രവാദി കൾ നടത്തിയ മതസ്പർദ്ധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരിൽ ക്രിസ്ത്യൻ മുസ്ലീം സമുദായ സംഘർഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമ ല്ല, മറിച്ച് ഈ നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ക്രൈസ്തവ മതത്തിന്റെ പിറവിതൊട്ടു നമ്മുടെ വിശ്വാസത്തെയും അതിന്റെ നാഥനെയും പലരും ആക്ഷേപിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾക്കു കൊടുത്തിട്ടുള്ള പാരമ്പര്യമാണ് നമ്മുടേത്. മതങ്ങളെ അനുഗ്രഹം അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്കാ സഭയുടെ നിലപാടുമല്ല. ഈ നിലപാടാണ് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ ആന്റണി അച്ഛൻ ഉയർത്തിയ ധാർമികവും സാമൂഹികവുമായ വിഷയങ്ങൾ നമ്മുടെയും ആകുലതയാണ്. അതിനു അച്ചന് പൂർണ പിന്തുണ അതിരൂപത നൽകുന്നുണ്ട്. 5. ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടി ക്കാൻ താല്പര്യമുള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഒരു വൈദികനെ ജയിലിലേക്കയക്കാൻ അതിരൂപതയ്ക്ക് താല്പര്യമില്ല. ഈ വിഷയത്തിൽ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ് അതിരൂപത എടുത്തിട്ടുള്ളത്. അച്ഛനെ സംരക്ഷിക്കാൻ അച്ഛനോടൊപ്പം ഈ അതിരൂപത ഉറച്ചു നിൽക്കും. അതിനായി നിയമസംരക്ഷണം ഉൾപ്പടെ അച്ചന്റെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ അതിരൂപത ക്രമീകരിച്ചിട്ടുണ്ട്. പ്രതിസന്ധികളുടെ ഈ കാലത്തു സത്യം മനസ്സിലാക്കി വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കുമല്ലോ. തലശ്ശേരി അതിരൂപത... #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-28-15:41:02.jpg
Keywords: സംഘപ
Content: 18257
Category: 24
Sub Category:
Heading: വിവേകാനന്ദന്റെ ഭ്രാന്താലയവും ദൈവത്തിന്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും
Content: ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കേരളീയരെയും കേരളത്തെയും ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഈ ദേശത്തു നിന്ന് കടന്നു പോയി. സ്വാമി വിവേകാനന്ദൻ കണ്ട കേരളം എന്ന ഭ്രാന്താലയം ദൈവത്തിൻ്റെ സ്വന്തം നാടാക്കാൻ അഹോരാത്രം കഠിനാധ്വാനം ചെയ്തവരിൽ ക്രൈസ്തവ സന്യസ്തരും ഉണ്ടായിരുന്നു എന്ന ചരിത്രസത്യം ആരും മറന്ന് പോകരുത്..! ഇന്ന് നിങ്ങൾ കാണുന്ന ഈ മനോഹരമായ കേരളത്തെ പടുത്തുയർത്തിയിതിന് പിന്നിലുള്ള ഒരു രഹസ്യം കേരളത്തിൻ്റെ ഓരോ കോണിലും അനേകായിരം ക്രൈസ്തവ സന്യസ്തരുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണതാണ്. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് രാത്രിയുടെയും പ്രഭാതത്തിൻ്റെയും യാമങ്ങളിൽ ദൈവതിരുമുമ്പിൽ തങ്ങളായിരിക്കുന്ന ദേശത്തിനും അവിടെ വസിക്കുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും വേണ്ടി മനസുരുകി പ്രാർത്ഥിക്കുന്ന ഈ ചെറിയ സമൂഹത്തിനെയാണ് ഇന്ന് നിങ്ങൾ അടിമകൾ, അബലകൾ, വേശ്യകൾ, ലെസ്ബിയൻസ് എന്നീ വിശേഷണങ്ങൾ നൽകാൻ മത്സരിക്കുന്നത്. ഈ ലോകത്തിലുള്ള മലയാളികളിൽ 90 % ആൾക്കാർക്കും വിദ്യ പകർന്ന് നൽകിയോ, രോഗാവസ്ഥയിൽ ശുശ്രുക്ഷിച്ചോ, ജീവിത നൊമ്പരങ്ങളിൽ സ്വാന്തനം നൽകിയോ, അനാഥത്വത്തിൽ അമ്മയുടെ സ്നേഹം നൽകിയോ, വാർദ്ധക്യത്തിൻ്റെ ഏകാന്തതയിൽ മകളുടെ കരുതൽ നൽകിയോ ഒക്കെ ഒരു ജനതയുടെ കൂടെ നടന്നവരും നടക്കുന്നവരുമാണ് ഈ ക്രൈസ്തവ സന്യസ്തർ. ഉള്ളിൽ നന്മയുള്ളവർ തിരിച്ചറിയുന്ന അല്ലെങ്കിൽ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കന്യാസ്ത്രീ അമ്മമാർ എന്നത്. ഓരോ കാലഘട്ടത്തിന്റെയും അതാത് ദേശത്തിന്റെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൃദയത്തിൻ്റെയും ഭവനത്തിൻ്റെയും വാതിലുകൾ തുറന്ന് കേരള സമൂഹത്തിൻ്റെ ഒരു മൂലക്കല്ലായി മാറിയ ക്രൈസ്തവ സന്യാസത്തെ ഒളിഞ്ഞും തെളിഞ്ഞും ചെളിവാരി എറിയുവാൻ മത്സരിക്കുന്നവർ പോലും തങ്ങളുടെ ആവശ്യങ്ങളിൽ ക്രൈസ്തവ സന്യസ്തരുടെ സ്ഥാപനങ്ങൾ തേടി പോകുന്നതിന് പിന്നിലെ കാരണം തങ്ങൾ മുഖത്ത് എറിഞ്ഞ് പിടിപ്പിച്ച ചെളി ഒരു കൈകൊണ്ട് തുടച്ചു കളഞ്ഞിട്ട് ചെറുപുഞ്ചിരിയോടെ "ദേ... നിങ്ങളുടെ കൈകൾ നിറയെ ചെളി ആണല്ലേ! വേഗം അത് അങ്ങ് കഴുകികളയൂ" എന്ന് പറഞ്ഞ് തങ്ങൾ നിന്ദിച്ചവർ തന്നെ വെള്ളം ഒഴിച്ച് തരും എന്ന ഉറപ്പുള്ളതിനാലാണ്. "എന്റെ ഈ ഉടുപ്പ് ആണ് എനിക്ക് സമൂഹത്തിൽ ഒരു സ്റ്റാറ്റസ് നൽകുന്നത്, എന്റെ ഈ ശിരോവസ്ത്രം എനിക്ക് ഒരു കിരീടം ആണ്. എനിക്ക് സമൂഹത്തിൽ ഒരു സെറ്റപ്പും ഗെറ്റപ്പും ഒക്കെ നൽകുന്നത് ഈ വസ്ത്രമാണ്" എന്ന് വിളിച്ച് പറയുന്ന ചില സഹോദരിമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഞങ്ങളുടെ ഈ വസ്ത്രം ആത്മ സമർപ്പണത്തിൻ്റെ, വിശുദ്ധിയുടെ, ലാളിത്യത്തിൻ്റെ, നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമാണ്. ഫാഷൻ പരേഡിനോ, ഫോട്ടോഷൂട്ടിനോ, വേണ്ടി വേഷം കെട്ടാനുള്ള വസ്ത്രമല്ലിത്. ഇത് ഒരു ജീവിത സമർപ്പണത്തിൻ്റെ അടയാളമാണ് എന്ന് ആവർത്തിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു... #{blue->none->b->പിന്നിട്ട വഴികളിലേക്ക് ഒരു പിന്തിരിഞ്ഞുനോട്ടം: ‍}# 19 ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ക്രൈസ്തവ ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിതമാവുകയും ജാതി-മത-വർണ്ണ വ്യത്യാസങ്ങൾ നോക്കാതെ ആ പള്ളിക്കുടങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തു. സവർണ്ണർ, അവർണ്ണർ എന്നുള്ള വേർതിരിവുകൾ ഇല്ലാതെ പള്ളിക്കുടങ്ങളിൽ വിദ്യ പകർന്ന് നൽകുവാൻ ചില സ്ത്രീകളും മുന്നോട്ട് വന്നിരുന്നു. ഒരു പക്ഷെ അന്നുവരെ അധികമാരും കണ്ട് ശീലിക്കാത്ത വസ്ത്രധാരണം ആയിരുന്നു ആ സ്ത്രീകളെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യസ്തരാക്കിയത്. കൈകളും പാദങ്ങളും വരെ നീണ്ട അങ്കി, തലയിൽ ശിരോവസ്ത്രം കഴുത്തിൽ ഒരു കുരിശോ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ മുഖം പതിഞ്ഞ ഒരു കാശുരൂപമോ ചരടിൽ കെട്ടി തൂക്കിയിരിക്കുന്നു. കൈകളിൽ ഒരു കൊന്തയും. ഒരു പക്ഷേ നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ അല്‌പം ആശങ്കയോടെ പലരും പരസ്പരം ചോദിക്കുന്നു 'ഇവർ എന്തേ ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത്'. ആരൊക്കെയോ ശബ്ദം താഴ്ത്തി പറയുകയാണ്: 'ഇവരാണ് കന്യാസ്ത്രീമാർ. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഇവർ വിവാഹം കഴിക്കാതെ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിക്കുന്നു. തങ്ങളുടെ ചുറ്റും ഉള്ള ആൾക്കാരിൽ ക്രിസ്തുവിൻ്റെ മുഖം കണ്ട് അവരുടെ ആവശ്യങ്ങളിൽ ആവരെ സഹായിക്കുന്നു. സന്യാസിനികൾ, കന്യാസ്ത്രീകൾ എന്നൊക്കെയാണ് ഇവർ വിളിക്കപ്പെടുന്നത്... 1865 മുതൽ ക്രൈസ്തവ സന്യാസിനികൾ നടത്തിയ ഒരു നിശബ്ദ ജൈത്രയാത്രയുടെ ഫലം കൂടിയാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമെന്ന ഈ മനോഹര തീരം... #{blue->none->b->ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും: ‍}# ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്. പക്ഷെ സ്ത്രീയെ പീഡിപ്പിക്കാതിരിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ മാധ്യമപ്രവർത്തകർക്കോ, ഭരണാധികാരികൾക്കോ, നിയമ പാലകർക്കോ, വനിതാ കമ്മീഷനോ, മറ്റ് സംഘടനകൾക്കോ ഒരു താല്പര്യവും ഇല്ല എന്നത് പച്ചയായ യാഥാർത്ഥ്യം ആണ്. ഒരുവശത്ത് സ്ത്രീക്ക് നീതി മേടിച്ച് കൊടുക്കാൻ എന്ന വ്യാജേന നടത്തുന്ന ചർച്ചകളും മറുവശത്ത് സ്ത്രീകളെയും സ്ത്രീത്വത്തെയും എങ്ങനെ പിച്ചിചീന്താം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന വികലമായ മാധ്യമധർമ്മത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ത്രീകളെ, പ്രത്യേകിച്ച് കന്യാസ്ത്രീകളെ, സിനിമകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ വാർത്താ ചാനലുകൾ വഴിയും യൂറ്റ്യൂബ് ചാനലുകൾ വഴിയും ഇതാ ഇപ്പോൾ ഫോട്ടോഷൂട്ട് വഴിയും ഒക്കെ നിന്ദിക്കുകയും വികലമായ കാഴ്ച്ചപ്പാടോടെ അന്തിചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴും അറിയാതെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താഴെക്കുറിക്കുന്നത്: കഴിഞ്ഞ തിങ്കളാഴ്ച്ച (2022 ജനുവരി 24) ന് ഇറ്റലിയിലെ ലിവോർണോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന യഹൂദവംശജനായ 12 വയസുകാരനായ ഒരു ബാലനെ "നീ യഹൂദൻ ആണല്ലേ" എന്ന് ചോദിച്ച് ഒരാൾ വളരെ ക്രൂരമായി ആക്രമിക്കുവാനിടയായി. അന്ന് വൈകിട്ടുള്ള ന്യൂസുകളിൽ എല്ലാം ഈ ആക്രമണം പ്രധാന വാർത്തയായി. ഉടൻ ഗവൺമെൻ്റ് ഇടപെടുകയും കോടതി നിർദ്ദേശപ്രകാരം വിശദമായ ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് വംശീയ വിദ്വേഷമോ, വർഗ്ഗീയ വിദ്വേഷമോ പടർത്തുന്ന പ്രവർത്തികളോ, ആശയങ്ങളോ അനുവദിക്കാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും ജേർണലിസ്റ്റുകളും കൈകോർക്കുന്ന ഒരു കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹൂദ സമൂഹവും യൂറോപ്പും അനുഭവിച്ച യാതനകളും വേദനകളും വിവരിക്കുന്ന സിനിമ പ്രക്ഷേപണം ചെയ്തും നാസികളുടെ ക്രൂരതകൾക്ക് ഇരകളായിട്ടും ഇന്നും ജീവിച്ചിരിക്കുന്നവരെ ഇൻ്റർവ്യൂ ചെയ്തും ഒരു ജനതയെ ബോധവത്ക്കരിക്കാൻ ഇറ്റാലിയൻ മാധ്യമ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നങ്ങളെ എത്ര വർണ്ണിച്ചാലും മതിവരില്ല. ഈ സംഭവകഥ ഇവിടെ കുറിക്കാൻ കാരണം ഓരോ രാജ്യത്തിൻ്റെയും ദേശത്തിന്റെയും ഭൂതകാലം ഇരുൾ നിറഞ്ഞതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് നാം കാണുന്ന നന്മയും വെളിച്ചവും പൂത്തുലയുന്നതിന് കാരണം ചെറിയവരും വലിയവരുമായ അനേകായിരങ്ങളുടെ ത്യാഗങ്ങളുടെയും വിയർപ്പുതുള്ളികളുടെയും ഫലമാണ്. പിന്നിട്ട വഴികൾ ഒരിക്കലും മറന്ന് പോകരുത്. അഥവാ ആരെങ്കിലും അവ മറന്ന് ഭൂതകാലത്തെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുമ്പോൾ അവ മുളയിലെ നുള്ളാൻ പരിശ്രമിച്ചില്ലെങ്കിൽ വരാൻ പോകുന്ന ദുരന്തം ഭയാനകമായിരിക്കും... #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2022-01-28-17:23:45.jpg
Keywords: കന്യാസ്ത്രീ
Content: 18258
Category: 1
Sub Category:
Heading: ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയപ്പോൾ ദിവസങ്ങളോളം മാധ്യമ ചർച്ച, സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടപ്പോൾ നിശബ്ദത: മാധ്യമ ഇരട്ടത്താപ്പിനെ തുറന്നുക്കാട്ടി മാർ തോമസ് തറയിൽ
Content: ചങ്ങനാശ്ശേരി: കത്തോലിക്ക സഭയ്‌ക്കെതിരെ മാധ്യമങ്ങൾ തുടരുന്ന വേട്ടയാടലിനെ തുറന്നുക്കാട്ടിയുള്ള ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയപ്പോൾ മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ ചാനൽ ചർച്ചകളും കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടപ്പോൾ മാധ്യമങ്ങൾ തുടരുന്ന നിശബ്ദതയേയും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്റെ പോസ്റ്റ്‌. ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോമോയെന്ന ചോദ്യം പോസ്റ്റില്‍ മാർ തോമസ് തറയിൽ ഉയർത്തി. #{blue->none->b->ബിഷപ്പിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ‍}# </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F615072249856195&show_text=true&width=500" width="500" height="458" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-28-19:25:11.jpg
Keywords: തറയി
Content: 18259
Category: 14
Sub Category:
Heading: വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തില്‍ ടൂറിൻ തിരുകച്ചയുടെ പ്രദർശനം ഫെബ്രുവരി 26 മുതൽ
Content: വാഷിംഗ്ടണ്‍ ഡി‌സി: കല്ലറയിൽ അടക്കം ചെയ്ത സമയത്ത് ക്രിസ്തുവിന്റെ ശരീരത്തെ പൊതിയാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ടൂറിൻ തിരുകച്ചയുടെ പതിപ്പിന്റെ പ്രദർശനത്തിന് അമേരിക്കയിലെ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു. 'മിസ്റ്ററി ആന്ഡ് ഫെയ്ത്ത്: ദി ഷ്റൗഡ് ഓഫ് ടൂറിൻ' എന്ന പേരിൽ ഫെബ്രുവരി 26 മുതൽ ജൂലൈ 31 വരെ ആയിരിക്കും പ്രദർശനം നടക്കുക. പീഡ സഹിച്ച് ക്രൂശിലേറ്റപ്പെട്ട രൂപമുള്ള യഥാർത്ഥ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുവിശേഷത്തിലെ സംഭവ കഥകൾ എങ്ങനെ തിരുകച്ചയിൽ പ്രതിഫലിക്കപെട്ടിരിക്കുന്നു എന്ന് ആളുകൾക്ക് ബോധ്യമാക്കി കൊടുക്കുക എന്ന ലക്ഷ്യം പ്രദർശനത്തിന് ഉണ്ടെന്ന് മ്യൂസിയത്തിന്റെ ചീഫ് ക്യുറേറ്ററൽ ഓഫീസർ പദവി വഹിക്കുന്ന ജഫ്രി ക്ലോഹ മ്യൂസിയം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ പറഞ്ഞു. സന്ദർശകർ തിരുക്കച്ചയുടെ മുകളിലൂടെ കൈ ചലിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ബൈബിൾ സംഭവത്തിന്റെ വിശദീകരണം ശ്രവിക്കാനുളള സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബൈബിൾ മ്യൂസിയത്തിന്റെ ക്യുറേറ്ററായ ബ്രയാൻ ഹൈലാൻഡ് പറഞ്ഞു. പ്രദർശനത്തിന്റെ ആദ്യത്തെ ദിവസം തിരുക്കച്ചയെ പറ്റി വിശദമായി പഠിച്ച റോബർട്ട് സ്പിറ്റ്സർ എന്ന കത്തോലിക്കാ വൈദികൻ ഉൾപ്പെടെ നാലു വിദഗ്ധരുടെ സെക്ഷനുകൾ ഉണ്ടായിരിക്കും. 2017ലാണ് ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ മ്യൂസിയം എന്ന ഖ്യാതിയോടെ മ്യൂസിയം ഓഫ് ദ ബൈബിൾ സന്ദർശകർക്ക് തുറന്നു നൽകുന്നത്. ഹോബി ലോബി എന്ന പ്രമുഖ അമേരിക്കൻ റീട്ടേയൽ കമ്പനിയുടെ സ്ഥാപകൻ സ്റ്റീവ് ഗ്രീൻ ആണ് ബൈബിൾ മ്യൂസിയം സ്ഥാപിച്ചത്. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.: #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-28-21:23:31.jpg
Keywords: തിരുകച്ച
Content: 18260
Category: 18
Sub Category:
Heading: സര്‍ക്കാര്‍ നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നത്: കെസിബിസി
Content: കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലായെന്ന് കെസിബിസി. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണ്. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. ആയതിനാൽ, സർക്കാർ വിശ്വാ സസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണ ങ്ങൾ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-01-29-10:22:49.jpg
Keywords: കെ‌സി‌ബി‌സി
Content: 18261
Category: 18
Sub Category:
Heading: ആരാധനാലയങ്ങള്‍ക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണം: കോട്ടയം അതിരൂപത
Content: കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമേന്നു കോട്ടയം അതിരൂപത. വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കർശനനിയന്ത്രണമുണ്ടായ പശ്ചാത്തലത്തിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതയിലെ ഫൊറോന വികാരിമാരുടെയും പാസ്റ്ററൽ കൗൺസിൽ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും സമുദായസംഘടനാ ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കാൻ തീരുമാനിച്ചു. നിലവിൽ പല മേഖലകൾക്കുമില്ലാത്ത അധികനിയന്ത്രണം ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയതിൽ അതിരൂപതാ നേതൃത്വവും അതിരൂപതയിലെ വൈദികരും സമർപ്പിതരും വിശ്വാസികളും ഉത്കണ്ഠ രേഖപ്പെടുത്തി.
Image: /content_image/India/India-2022-01-29-10:27:12.jpg
Keywords: കോട്ടയം
Content: 18262
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യയുടെ വ്യാപ്തി പുറത്തെത്തിക്കുവാന്‍ യു‌എന്നിന് വിമുഖത: ആരോപണവുമായി പ്രമുഖ യു‌എസ് അഭിഭാഷകൻ
Content: അബൂജ: നൈജീരിയയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവ വിശ്വാസികളുടെ ശബ്ദം ശ്രവിക്കണമെന്ന് പ്രമുഖ അമേരിക്കൻ അഭിഭാഷകനും, ഇറാഖിലെയും, നൈജീരിയയിലെയും ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിച്ച ആളുമായ സ്റ്റീഫൻ റേച്ചി. അമേരിക്കയിലെ ഒഹായോയിലുള്ള ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലയിൽ നൈജീരിയയിലെ ക്രൈസ്തവ പീഡനത്തെ പറ്റി നടന്ന ഒരു ചർച്ചയിലാണ് വിദ്യാർത്ഥികളോട് നൈജീരിയയിലെ ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതം അദ്ദേഹം വിവരിച്ചത്. ഏറ്റവുമധികം മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നൈജീരിയയെ ഈവർഷം ഒഴിവാക്കിയ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടി കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്ന് സ്റ്റീഫൻ റേച്ചി ചൂണ്ടിക്കാട്ടി. ഉത്തര നൈജീരിയയിലാണ് ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ ആളുകളിൽ 80% പേർ കുട്ടികളും, സ്ത്രീകളുമാണെന്നും, ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ യഥാർത്ഥ വ്യാപ്തി പുറംലോകത്തെ അറിയിക്കാൻ അമേരിക്കയും ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളും വിമുഖത കാണിക്കുകയാണെന്നും സ്റ്റീഫൻ റേച്ചി അഭിപ്രായപ്പെട്ടു. 2009 മുതൽ നൈജീരിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. യോളോ രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫൻ ഡാമി മംമ്സയുടെയും, സോകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെയും നേരത്തെ റെക്കോർഡ് ചെയ്തു വെച്ച വീഡിയോ സന്ദേശങ്ങൾ ചടങ്ങിൽ കേൾപ്പിച്ചു. ബൊക്കോ ഹറം തീവ്രവാദികൾ ബിഷപ്പ് സ്റ്റീഫൻ ഡാമിയുടെ നിരവധി കുടുംബാംഗങ്ങളെയാണ് വധിച്ചത്. നൈജീരിയയെ മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കിയതിനെ രൂക്ഷമായ ഭാഷയിൽ അടുത്തിടെ അദ്ദേഹം വിമർശിച്ചിരുന്നു. തന്റെ രൂപത പരിധിയിൽ ഭരണത്തിലുള്ള മുസ്ലിം അധികൃതരുടെ ഇടപെടൽ മൂലം പൊതുരംഗത്ത് പോലും ക്രൈസ്തവ വിശ്വാസികളുടെ സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. തീവ്ര ഇസ്ലാമികവാദം ആണ് എല്ലാ പ്രശ്നങ്ങളുടെയും പ്രധാനകാരണമെന്ന് ഇരു മെത്രാന്മാരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 60,000 ക്രൈസ്തവ വിശ്വാസികളെങ്കിലും നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2022-01-29-11:50:08.jpg
Keywords: നൈജീ
Content: 18263
Category: 1
Sub Category:
Heading: ആന്റണി തറേക്കടവിലച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രൂപതകള്‍
Content: ചങ്ങനാശ്ശേരി: ദേവാലയത്തിനുള്ളില്‍ നടത്തിയ പ്രസംഗത്തിന്റെപേരില്‍ പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ തലശ്ശേരി അതിരൂപതയിലെ വൈദികനായ ഫാ. ആന്റണി തറേക്കടവിലച്ചന് പിന്തുണയുമായി വിവിധ രൂപതകള്‍. ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹ വും നേരിടുന്ന ഗുരുതരഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പുനല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാ നുള്ള ഒരുശ്രമവും അംഗീകരിക്കാനാവില്ലായെന്നും വൈദികന് എല്ലാവിധ പിന്‍തുണയും ഐക്യദാര്‍ഢ്യവും ജാഗ്രതാസമിതി പ്രഖ്യാപിക്കുകയാണെന്നും ചങ്ങനാശേരി അതിരൂപത പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ല. ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും അവഹേ ളിച്ചു സംസാരിക്കുകയും പൗരോഹിത്യ - സന്യസ്ത ജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ സിനിമകള്‍ക്കോ എതിരേ സ്വമേധയാ യാതൊരുനടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ്, ഇത്തരം ആരോപണങ്ങള്‍ക്കെതിരേ മറുപടി പറയുക മാത്രംചെയ്ത ബഹു. തറേക്കടവിലച്ചനെതിരേ,, കലാപത്തിന് ആഹ്വാനംചെയ്തു എന്നപേരില്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ബഹു. അച്ചന്‍ യാതൊരുവിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടി ല്ലെന്നുള്ളതും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങള്‍ക്കു മറുപടിപറയുകയും ജാഗ്രത പുലര്‍ ത്തേണ്ട മേഖലകളെ ഓര്‍മ്മിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബഹു. അച്ചന്റെ പ്രസംഗം ശ്രവി ക്കുന്ന ഏവര്‍ക്കും സുവ്യക്തമാണ്. അതിനാല്‍ ബഹു. അച്ചനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെ ന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അതിരൂപത പ്രസ്താവിച്ചു. കേരളത്തിന്റെ പൊതുസമൂഹവും ക്രൈസ്തവസമുദായവും നേരിടുന്ന ഗൗരവതരമായ പ്രതിസന്ധികളെയും ഭീഷണികളെയും തുറന്നുകാട്ടി സംസാരിച്ച റവ. ഡോ. ആന്റണി തറേക്കടവിലിനെതിരേ സ്വമേധയാ കേസെടുത്ത പോലീസ് നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് മാനന്തവാടി രൂപതയും പ്രസ്താവനയില്‍ അറിയിച്ചു. അപകടസൂചനകളെ മുൻ നിർത്തി സംസാരിച്ച വൈദികന്റെ നിലപാടിനെ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ പിന്തുണച്ചുകൊണ്ടാണ് തലശ്ശേരി അതിരൂപത പ്രസ്താവനകൾ ഇറക്കി യത്. രാജ്യത്തിന്റെ നിയമസംവിധാനത്തോടും മതേതരമൂല്യങ്ങളോടും കൂറു പുലർത്തിക്കൊണ്ടാണ് അതിരൂപതയുടെ പത്രക്കുറിപ്പുകൾ എന്നത് വ്യക്തമാ ണ്. വൈദികന്റെ പ്രസംഗം യാതൊരു വിധത്തിലുമുള്ള കലാപ ആഹ്വാനങ്ങളും നല്കുന്നില്ല എന്നത് വസ്തുതയായിരിക്കേ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് തികച്ചും അനാവശ്യമാണ്. വിശ്വാസപരിശീലനത്തിന്റെ ഭാഗമായി ഒരു മതവിഭാഗത്തിലെ അംഗങ്ങ ൾക്ക് മാത്രമായി ആ മതവിഭാഗത്തിന് ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മി ക്കപ്പെട്ടിരിക്കുന്ന ഓഫീസുകളിലും കെട്ടിടങ്ങളിലും വെച്ച് നടത്തുന്ന പരിശീല നപരിപാടികളിലെ പ്രസംഗങ്ങൾ പൊതു ഇടത്തിലെതെന്നു വ്യാഖ്യാനിച്ച് കേസു കൾ എടുക്കുന്നത് തെറ്റായ നടപടിയാണ്. ഒരു മതവിഭാഗത്തിലെ ആളുകൾക്ക് ഹലാൽ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ എന്ന് പഠിപ്പിക്കുന്നതിനുള്ള അവകാ ശത്തിന് തുല്യമാണ് അത്തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് മറ്റൊരു മത വിശ്വാസിക്ക് നിലപാടെടുക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള അവകാശം. ഇത്തരത്തിൽ ഒരാളുടെ അവകാശത്തെ ശരിയായും അതേ വിഷയത്തിൽ മറ്റൊ രാളുടെ അവകാശത്തെ തെറ്റായും വ്യാഖ്യാനിച്ചു കേസുകൾ എടുക്കുന്ന നിയമ പാലകരുടെ രീതി ശരിയല്ല. അത് മതപരവും നിയമപരവുമായ വിവേചനമാണ്. ക്രൈസ്തവവിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും അപഹസിക്കുമ്പോൾ അത്തരക്കാർക്കെതിരേ ചെറുവിരലനക്കാത്ത നിയമസംവിധാനങ്ങൾ വൈദികനെതിരേ കേസെടുക്കുന്നതിന് തിടുക്കം കൂട്ടുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്. ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ പോലീസിന് സർക്കാർ നിർദ്ദേശം നല്കണം. സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയെ മുൻനിർത്തി ബഹു. ആന്റണിയച്ചൻ പറഞ്ഞ വസ്തുതാപരമായ എല്ലാക്കാര്യ ങ്ങളെയും മാനന്തവാടിരൂപതയുടെ പൊതുകാര്യ-ജാഗ്രതാ സമിതി പിന്തുണയ്ക്കുന്നുവെന്ന് രൂപത പ്രസ്താവിച്ചു. വിവിധ രൂപതകളുടെ യുവജന പ്രസ്ഥാനങ്ങള്‍ ഡോ. ആന്റണി തറേക്കടവിലച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രംഗത്തുവന്നിരിന്നു.
Image: /content_image/India/India-2022-01-29-16:41:41.jpg
Keywords: ആന്‍റണി