Contents

Displaying 17861-17870 of 25101 results.
Content: 18234
Category: 1
Sub Category:
Heading: യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യൂറോപ്പിലെ മെത്രാന്മാര്‍
Content: വത്തിക്കാന്‍ സിറ്റി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈനെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാരുടെ പ്രസ്താവന. പ്രതിസന്ധിയുടേതായ ഈ സമയത്ത് യുക്രൈന്റെ സമാധാനത്തിനായും, ഈ പ്രതിസന്ധിക്ക് ഉത്തരവാദികളായവര്‍ സമാധാനം പ്രസരിപ്പിക്കുവാനും, ചര്‍ച്ചകളിലൂടെ പ്രതിസന്ധി മറികടക്കുവാനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ക്രൈസ്തവരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് യൂറോപ്യന്‍ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന് (സി.സി.ഇ.ഇ) വേണ്ടി വില്‍നിയൂസ് മെത്രാപ്പോലീത്ത ജിണ്ടാരാസ് ഗ്രുസാസ് പ്രസ്താവിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ മഹായുദ്ധങ്ങള്‍ മറക്കരുതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അന്താരാഷ്‌ട്ര നിയമങ്ങളും, ഓരോ രാഷ്ട്രത്തിന്റേയും സ്വാതന്ത്ര്യവും, പരമാധികാരവും സംരക്ഷിക്കണമെന്നും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ അജപാലകരെന്ന നിലയില്‍ യൂറോപ്യന്‍ മെത്രാന്മാര്‍ ലോക നേതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. റഷ്യ കഴിഞ്ഞാല്‍ ഭൂപ്രദേശത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ രാഷ്ട്രമായ യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ ഏതാണ്ട് 1,00,000­-ത്തോളം സൈനികരെ വിന്യസിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുക്രൈന്റെ മേല്‍ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിടുമെന്നു താന്‍ കരുതുന്നതെന്ന് ജനുവരി 19-ന് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി കടക്കുകയാണെങ്കില്‍ അമേരിക്കയും സഖ്യ കക്ഷികളും ശക്തമായി പ്രതികരിക്കുമെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനുവരി 21-ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രസ്താവിച്ചു. ഈ പശ്ചാത്തലത്തില്‍ ആശങ്ക ശക്തമാകുകയാണ്. കഴിഞ്ഞയാഴ്ച വിവിധ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ വാര്‍ഷിക ‘സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്’ കൂടിക്കാഴ്ചക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ യുക്രൈന്‍ പ്രതിസന്ധിയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാധാനപരമായ ചര്‍ച്ചകളിലൂടെ സ്വീകാര്യമായ പരിഹാരം കാണണമെന്ന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത പാപ്പ ആയുധങ്ങളിലൂടെയല്ല മറിച്ച് ചര്‍ച്ചകളിലൂടെയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും പറഞ്ഞു.
Image: /content_image/News/News-2022-01-24-17:42:19.jpg
Keywords: യുക്രൈ
Content: 18235
Category: 18
Sub Category:
Heading: ജനാഭിമുഖ കുർബാന: വത്തിക്കാൻ ധാരണയായെന്ന് വ്യാജ പ്രചരണം
Content: കാക്കനാട്: “ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി' എന്ന ശീർഷകത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. പ്രസ്തുത കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശകലനങ്ങളും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്. സീറോമലബാർ സഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സിനഡു തീരുമാനപ്രകാരം ഇപ്പോൾ അർപ്പിക്കുന്നതാണ് സഭയുടെ കുർബാന ക്രമം. അതിനു വിരുദ്ധമായ ഒരു തീരുമാനവും വത്തിക്കാൻ സ്വീകരിച്ചിട്ടില്ല. പരാമർശവിധേയമായ കുറിപ്പിന്റെ അവസാനം നല്കിയിരിക്കുന്ന വത്തിക്കാന്റേതെന്ന് തോന്നിപ്പിക്കുന്ന ലിങ്ക് വ്യാജമാണ്. ഇക്കാര്യ ത്തിൽ സഭാംഗങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തേണ്ടതാണെന്നും സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പ്രസ്താവിച്ചു.
Image: /content_image/India/India-2022-01-24-18:56:35.jpg
Keywords: ജനാഭിമുഖ കുർബാന, വത്തിക്കാൻ
Content: 18236
Category: 1
Sub Category:
Heading: കാൻസർ ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും ദിവ്യകാരുണ്യനാഥനെ ചേര്‍ത്ത് പിടിച്ച അജ്ന: അന്തരിച്ച ജീസസ് യൂത്ത് പ്രവര്‍ത്തകയെ കുറിച്ചുള്ള വൈദികന്റെ കുറിപ്പ് വൈറല്‍
Content: വരാപ്പുഴ : ദിവ്യകാരുണ്യ ഭക്തിയില്‍ വേരൂന്നിയ ജീവിതം വഴി ഇഹലോക ജീവിതം ധന്യമാക്കി കടന്നുപോയ 27 വയസുകാരി അജ്‌ന ജോർജ് എന്ന യുവതിയെ കുറിച്ചുള്ള വൈദികന്റെ കുറിപ്പ് വൈറല്‍. യുവതിക്ക് വേണ്ടി ആത്മീയശുശ്രൂഷകൾ ലഭ്യമാക്കിയ വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക്ക് ദൈവാലയ വികാരിയായ ഫാ. ജീൻ ഫെലിക്‌സ് കാട്ടാശേരി എഴുതിയ ലേഖനമാണ് ആയിരങ്ങള്‍ക്ക് വിശുദ്ധ ജീവിതം നയിക്കുവാന്‍ പ്രചോദനമേകുന്നത്. യുവതിയുടെ വിശുദ്ധമായ ജീവിതവും ദിവ്യകാരുണ്യഭക്തിയും രോഗപീഡകള്‍ക്ക് മുന്നിലുള്ള വിശ്വാസത്തിന്റെ പ്രതിരോധവുമെല്ലാം ലേഖനത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. "ഒരു വിശുദ്ധയുടെ സ്വർഗപ്രാപ്തിക്ക് സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ!" എന്ന വൈദികന്റെ ലേഖനത്തിലെ വാക്കുകള്‍ അടക്കം ഓരോ വരികളും നവമാധ്യമങ്ങളില്‍ ആയിരങ്ങളുടെ ഹൃദയം കവരുകയാണ്. #{blue->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ‍}# ഓർമവെച്ച നാൾ മുതൽ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ അസഹനീയ വേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ കഴിഞ്ഞവർഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്‌നയെ കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം (ജനുവരി 22) ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ 27 വയസുകാരി അജ്‌ന ജോർജ് എന്ന ‘ജീസസ് യൂത്തി’നെ കുറിച്ചാണ്. ഈശോയെ സനേഹിക്കാൻ മൽസരിച്ചവൾ… കാൻസർ കോശങ്ങൾ കണ്ണും കാതും കരളും വായും താടിയെല്ലും കാർന്നെടുത്തപ്പോഴും പുഞ്ചിരി തൂകിയവൾ… വേദനയാൽ പുളയുമ്പോൾപോലും വേദന സഹിച്ച് നടന്നുതന്നെ പള്ളിയിൽ വരണമെന്ന് വാശി പിടിച്ചവൾ… ലോക്ഡൗൺ ദിനങ്ങളിൽ പോലും ഈശോയെ തരണമെന്ന് നിർബന്ധം പിടിച്ചവൾ… വേദനകളുടെ ലോകത്തുനിന്ന് ദൈവം അവളെ തിരിച്ചുവിളിക്കാൻ സകലരും പ്രാർത്ഥിച്ചപ്പോഴും സഹനങ്ങൾ കൂടുതൽ തരാൻ ഈശോയോട് അപേക്ഷിച്ചവൾ… സകലരെയും അത്ഭുതപ്പെടുത്തിയ അജ്‌നയ്ക്ക് ഏറ്റവും ചേരുന്നത്, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ സോദരി എന്ന വിശേഷണംതന്നെയാകും! സഹനം നൽകണേയെന്ന് പ്രാർത്ഥിച്ച വിശുദ്ധാത്മാക്കളെ കുറിച്ച് വായിച്ചിട്ടുണ്ട്, ജീവിതമത്രയും ദിവ്യകാരുണ്യ ഈശോയ്ക്ക് സമർപ്പിച്ച വിശുദ്ധരെ കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ, അപ്രകാരമൊരു പുണ്യജീവിതം അടുത്തുനിന്ന് കാണാൻ, അവൾക്കുവേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ അവസരമൊരുക്കിയ ദൈവഹിതം ഓർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു- ദൈവമേ നീ എത്ര മഹോന്നതൻ! ഒരു വ്യക്തിയെ തിരുസഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത് നാളുകൾ നീളുന്ന, സങ്കീർണമായ പഠനങ്ങൾക്കും സൂക്ഷ്മപരിശോധനകൾക്കും ശേഷമാണ്. എന്നാൽ, ഏതാണ്ട് 17 വർഷമായി അജ്‌നയെ അടുത്തറിയാവുന്നയാൾ എന്ന നിലയിൽ എനിക്ക് സാക്ഷ്യപ്പെടുത്താനാകും, ഒരു വിശുദ്ധയ്ക്കടുത്ത ജീവിതമായിരുന്നു അവളുടേത്! എന്റെ സഹപാഠിയുടെ (അജ്മ) സഹോദരിയായ അജ്‌നയെ ആദ്യമായി കാണുമ്പോൾ 10 വയസുകാരിയായിരുന്നിരിക്കും അവൾ. വളരുന്നതിന് അനുസരിച്ച് ഈശോയോടുള്ള അവളുടെ സ്‌നേഹവും വളർന്നു. കോളജ് പഠനകാലത്ത് ‘ജീസസ് യൂത്തി’ൽ സജീവമായതിലൂടെ കൈവന്ന ആത്മീയ പോഷണത്തെ കുറിച്ച് അവൾതന്നെ പറഞ്ഞിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും മികച്ച മാർക്കോടെ പാസായി തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ്, ഏതാണ്ട് നാലര വർഷംമുമ്പ് കാൻസർ കോശങ്ങൾ അവളുടെ താടിയെല്ലിൽ സാന്നിധ്യം അറിയിച്ചത്. അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്‌സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി, പക്ഷേ, ആ സൗഖ്യദിനങ്ങൾക്ക് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ. കണ്ണും കാതും കരളും താടിയെല്ലും അധരങ്ങളുമെല്ലാം കാർന്നുതിന്നാൻ കാൻസർ കോശങ്ങൾ മത്‌സരിച്ചപ്പോഴും അവളുടെ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞില്ല, അധരങ്ങളിൽനിന്ന് ദൈവസ്തുതി അകന്നില്ല. ഇക്കാലയളവിൽ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിന്റെ കേൾവിയും മാത്രമല്ല അവളുടെ മുഖകാന്തിയും കവർന്നെടുത്തു കാൻസർ. രണ്ടു മാസംമുമ്പ് സംസാരശേഷിയും ഏറെക്കുറെ നഷ്ടമായി. അവളുടെ പീഡാസഹനങ്ങളുടെ അവസാന നാളുകളിൽ, രണ്ടര വർഷംമുമ്പ് അവളുടെ ഇടവക വികാരിയായി ഞാൻ നിയമിക്കപ്പെട്ടതും മറ്റൊരു ദൈവഹിതം. ദിവ്യകാരുണ്യത്തോടുള്ള അവളുടെ ഭക്തി കൂടുതൽ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്. ഈശോ തന്നെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൻ തനിക്ക് ഈശോയെ സ്‌നേഹിക്കണം- അതിനുവേണ്ടിയുള്ള മത്‌സരത്തിലായിരുന്നു അവൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ശീലിച്ച അനുദിന ദിവ്യബലി കഠിന വേദനയുടെ ദിനങ്ങളിലും അവൾ മുടക്കിയില്ല. പിച്ചവെക്കുന്ന കുട്ടിയെപ്പോലെ അമ്മയുടെ കരം പിടിച്ച് അവൾ ദിവ്യബലിയിൽ പങ്കുകൊള്ളാൻ ദൈവാലയത്തിലെത്തും. വാഹനസൗകര്യം ഒരുക്കാൻ ശ്രമിച്ച എന്നെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ എങ്ങനെ ഞാൻ മറക്കും: ‘സഹനം ഒഴിവാക്കാൻ എന്ന പ്രലോഭിപ്പിക്കുകയാണല്ലേ!’ ലോക്ഡൗൺ കാലത്ത് പൊതുജന പങ്കാളിത്തത്തോടെയുള്ള ദിവ്യബലികൾ വിലക്കപ്പെട്ടപ്പോഴും വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ അവൾ കാണിച്ച നിർബന്ധബുദ്ധി അമ്പരപ്പിക്കുന്നതായിരുന്നു. വിശുദ്ധ കുർബാനയുമായി അവളുടെ വീട്ടിലേക്ക് നടത്തിയ യാത്രയ്ക്കിടെ എത്രയോ തവണ പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ടെന്നോ! രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ഒരാഴ്ച എന്റെ അജപാലന ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ആശുപത്രി മുറി ദിവ്യകാരുണ്യ ആരാധനാ ചാപ്പലാക്കി മാറ്റിയ ദിനങ്ങളായിരുന്നു അത്. അവൾക്ക് നൽകാനായി കൊണ്ടുപോകുന്ന തിരുവോസ്തിക്കു മുന്നിൽ ഒരു മണിക്കൂറോളം സമയം മനസുകൊണ്ട് സ്തുതിയാരാധനകൾ അർപ്പിച്ചശേഷമാകും അവൾ ഈശോയെ നാവിൽ സ്വീകരിക്കുക. ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവൾ ഈശോയിൽ വിലയം പ്രാപിച്ചതും (അധരങ്ങൾ തുറക്കാൻപോലും സാധിക്കാതിരുന്ന അവൾ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച്, ഭക്ഷണം നൽകാൻ വയറ് തുളച്ച് ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഉൾക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏഴു മാസമായി ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുർബാന സ്വീകരണം എന്നുകൂടി അറിയണം). ആ വിശുദ്ധമരണം കൺമുന്നിൽനിന്ന് മായില്ല. രോഗീലേപനം സ്വീകരിച്ച് വിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം എന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ ‘ഈശോ മറിയം യൗസേപ്പേ,’ എന്ന സൃകൃതജപം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി, അവൾ ഈശോയ്ക്ക് സമർപ്പിച്ച ജീവശ്വാസം നിലച്ചു- വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം! ദൈവമേ, ഒരു വിശുദ്ധയുടെ സ്വർഗപ്രാപ്തിക്ക് സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ! അറിയില്ല, പക്ഷേ, ഒന്നെനിക്കറിയാം- പരിചയപ്പെടുന്ന എല്ലാവരിലേക്കും ദിവ്യകാരുണ്യ ഈശോയെ പകർന്നുനൽകുക എന്നതായിരുന്നു അവളുടെ ആഗ്രഹം. വിശുദ്ധ കൊച്ചുത്രേസ്യയെയും വിശുദ്ധ അൽഫോൻസാമ്മയെയും പോലെ, രോഗക്കിടക്കയിലായിരിക്കുമ്പോഴും സഹനങ്ങളത്രയും കാഴ്ചവെച്ചതും ആ നിയോഗത്തിനുവേണ്ടിതന്നെ. അവളുടെ മരണംപോലും ദിവ്യകാരുണ്യ പ്രഘോഷണമായി മാറിയതും അതുകൊണ്ടുതന്നെയാവണം- ദിവ്യകാരുണ്യ ഈശോയോടുള്ള അവളുടെ സ്‌നേഹം പ്രകീർത്തിക്കുന്ന എത്രയെത്ര കുറിപ്പുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിച്ചത്. വേദനകൾ അലതല്ലുമ്പോഴും ഒരു വിശുദ്ധയ്ക്ക് ജന്മം നൽകിയ ആ മാതാപിതാക്കൾക്കും (വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക്ക് ഇടവക മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികൾ) അവളുടെ സഹോദരങ്ങൾക്കും ആനന്ദിക്കാം. അവളെ പരിചയപ്പെട്ട ഓരോരുത്തർക്കും അഭിമാനിക്കാം. ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിൽ വളരാനുള്ള നമ്മുടെ പ്രാർത്ഥനകളിൽ അവൾ ഇനിയും നമ്മെ സഹായിക്കും, തന്നെ ഏറെ സ്‌നേഹിക്കുന്ന, താൻ അതിലേറെ സ്‌നേഹിക്കുന്ന ഈശോയുടെ തൊട്ടടുത്തായിരുന്നുകൊണ്ട്. അവൾ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതാണ് നമ്മുടെ പുണ്യം. അജ്‌നാ, നീ പറുദീസയിൽ ആയിരിക്കുമ്പോൾ ഞങ്ങളേയും ഓർക്കേണമെ… #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-24-21:46:23.jpg
Keywords: കാന്‍സ
Content: 18237
Category: 18
Sub Category:
Heading: രാമനാഥപുരം കത്തീഡ്രലിലെ തിരുസ്വരൂപം തകർത്തു
Content: കോയമ്പത്തൂർ തമിഴ്നാട്ടിലെ രാമനാഥപുരം സീറോ മലബാർ രൂപതയുടെ ആസ്ഥാന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം അജ്ഞാത അക്രമികൾ തകർത്തു. രാത്രി പത്തുമണിയോടെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ ദേവാലയത്തിലേ ക്ക് അതിക്രമിച്ചുകയറി ദേവാലയത്തിനു മുൻപിലുള്ള കപ്പേളയുടെ ചില്ലുകൂട് തകർത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിന്റെ മുഖമുൾപ്പെടെ തകർത്തു. സുരക്ഷാ ഗാർഡ് എത്തും മുമ്പേ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് വൈദികർ രാമനാഥ പുരം പോലീസിനെ വിവരമറിയിച്ചു. കത്തീഡ്രൽ സഹവികാരി ഫാ. ബാസ്റ്റിൻ ജോസഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവസ്ഥലത്തെത്തിയ രാമനാഥപുരം പോലീസ് തെളിവുകൾ ശേഖരിച്ചു. സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചു പ്രതികൾക്കായി അന്വേഷണമാരംഭിച്ചു. ഇന്നല രാവിലെ നിരവധി വിശ്വാസികൾ പ എത്തി പ്രതിഷേധിച്ചു. പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കോയമ്പത്തൂർ എംപി ആർ. നടരാജൻ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-01-25-13:08:39.jpg
Keywords: കത്തീഡ്ര
Content: 18238
Category: 18
Sub Category:
Heading: നിയമനിർമാണങ്ങളിലൂടെ വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ നിയമനിർമാണങ്ങളിലൂടെ വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാർമികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയിൽ പൊതുസമൂഹത്തിലും ആധുനിക മാധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് അഭിലഷണീയമല്ലെന്നും ബിഷപ്പ് പറഞ്ഞു. പ്രോലൈഫ് ദിനാ ചരണം മാർച്ച് 25 നു കൊല്ലത്ത് നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോൺസ ൺ ചൂരേപറമ്പിലിൽ അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ഫാ.പോൾസൻ സിമേത്തി, ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, ജന. സെ ക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-25-13:12:33.jpg
Keywords: വിവാഹ
Content: 18239
Category: 14
Sub Category:
Heading: വിശുദ്ധ ബ്രിജിഡ് പുണ്യവതിയുടെ തിരുനാൾ ദിനം അയർലണ്ടിൽ ഇനി പൊതുഅവധി
Content: ഡബ്ലിന്‍: അയർലണ്ടിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ ബ്രിജിഡ് പുണ്യവതിയുടെ തിരുനാൾ ദിവസമായ ഫെബ്രുവരി ഒന്നാം തീയതി പൊതുഅവധിയായി പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. കൊറോണവൈറസ് പ്രതിരോധപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ വേണ്ടി ഒരു അവധി ദിവസം പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ചർച്ചകൾ സർക്കാർതലത്തിൽ പുരോഗമിക്കവേയാണ് അയർലണ്ടിലെ സഭയ്ക്ക് ആനന്ദം പകരുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. കിൽഡേർ ആൻഡ് ലേയ്ലിൻ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡെന്നിസ് നൽട്ടി ഏറെക്കാലമായി ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കിൽഡേർ രൂപതയിലാണ് വിശുദ്ധ ബ്രിജിഡ് ഏറ്റവും വലിയ സന്യാസ ഭവനം സ്ഥാപിക്കുന്നത്. സർക്കാർ തീരുമാനത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവി വഹിക്കുന്ന മാർട്ടിൻ ഹേയ്ഡൻ സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായിട്ടാണ് ഒരു വനിതയുടെ ബഹുമാനാർത്ഥം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024ൽ വിശുദ്ധ മരണമടഞ്ഞതിന്റെ ആയിരത്തിഅഞ്ഞൂറാമത് വാർഷികമാണ്. ഇതിൻറെ മുന്നോടിയായാണ് പ്രഖ്യാപനം വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. {{വിശുദ്ധയുടെ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/714}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-25-14:11:12.jpg
Keywords: അയര്‍
Content: 18240
Category: 13
Sub Category:
Heading: മേഘാലയന്‍ ഗ്രാമങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ക്രിസ്തു സ്നേഹം പകര്‍ന്ന് സിസ്റ്റര്‍ വെറോണിക്ക
Content: സോഹ്ക്ലോങ്ങ്: മേഘാലയയിലെ സോഹ്ക്ലോങ്ങ് ഗ്രാമത്തിലെ ഗര്‍ഭിണികള്‍ അനേകം ആളുകള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നുള്ള കത്തോലിക്ക സന്യാസിനിയുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് സന്യാസിനി സഭയിലെ അംഗമായ 53 വയസ്സുള്ള സിസ്റ്റര്‍ വെറോണിക്ക വുവാന്റേയിയാണ് ഒരേസമയം സന്യാസിനി, നേഴ്സ്, പ്രസവ ശുശ്രൂഷക എന്നിങ്ങനെ ത്രിവിധ ദൌത്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നത്. ഷില്ലോങ്ങ് ടൈംസ് എന്ന മാധ്യമമാണ് സിസ്റ്ററിന്റെ സേവനങ്ങളെ പറ്റിയുള്ള വാർത്ത കഴിഞ്ഞമാസം പ്രസിദ്ധീകരിച്ചത്. ഇത് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. മിസോറാമിൽ ജനിച്ച വെറോണിക്ക വുവാന്റേയി 2000-ല്‍ നഴ്സിംഗ് പഠനം പൂർത്തിയാക്കിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ചാണ് ദരിദ്രരായവരുടെ ഇടയിൽ അവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. സോഹ്ക്ലോങ്ങിൽ സ്ഥിതി ചെയ്യുന്ന ഒരു ആരോഗ്യകേന്ദ്രത്തിലാണ് സിസ്റ്റർ വെറോണിക്ക ഇപ്പോഴുള്ളത്. പ്രധാനമായും നഴ്സിംഗ് പഠിച്ച ആളെന്ന നിലയിൽ പ്രസവശുശ്രൂഷയാണ് ഇവര്‍ നിർവഹിക്കുന്നത്. ജനിച്ച കുട്ടിയുടെ കണ്ണ് തുറക്കുന്നതും, മരിക്കുന്ന ആളുടെ കണ്ണടയ്ക്കുന്നതും ഒരു നേഴ്സിന്റെ കർത്തവ്യമാണെന്നും, അതിനാൽ ജീവൻ ആരംഭിക്കുന്നതിനും, ജീവൻ അവസാനിക്കുന്നതിനും, സാക്ഷ്യംവഹിക്കാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നു സിസ്റ്റര്‍ വെറോണിക്ക വുവാന്റേയി ഷില്ലോങ്ങ് ടൈംസിനോട് പറഞ്ഞു. 'ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകാനുമാണ്' എന്ന ക്രിസ്തുവചനത്തിൽ അടിത്തറപാകിയാണ് സിസ്റ്റർ തന്റെ ശുശ്രൂഷകൾ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രസവസമയത്ത് ദുരിതം അനുഭവിക്കുന്ന നിരവധി സ്ത്രീകളാണുള്ളത്. ചിലർ പീഡനങ്ങൾക്കും, മറ്റ് അതിക്രമങ്ങൾക്കും വിധേയരാകുന്നു. പെൺകുട്ടിയാണെന്ന് മനസ്സിലായാൽ അമ്മയുടെ ഉദരത്തിൽ തന്നെ ഭ്രൂണഹത്യ നടത്തുന്ന പ്രവണതയും ചില സ്ഥലങ്ങളിലുണ്ട്. ഇത്തരത്തില്‍ പ്രതികൂലമായ അനേകം സാഹചര്യങ്ങള്‍ നിലനില്‍ക്കേ ജീവന്‍പേറുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ സിസ്റ്റർ വെറോണിക്കയുടെ നിസ്തുല സേവനം തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-25-18:23:40.jpg
Keywords: സന്യാസ, സന്യാസി
Content: 18241
Category: 10
Sub Category:
Heading: ജന്മനാ കേൾവി ശക്തിയില്ലാത്ത ഒരു വ്യക്തിയെ യേശു സുഖപ്പെടുത്തിയെങ്കിൽ അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?
Content: ഇടതു ചെവിക്ക് ജന്മനാ കേൾവിശക്തിയില്ലാത്ത ഒരു വ്യക്തിക്കു വേണ്ടി ബ്രദർ സാബു ആറുതൊട്ടിൽ എന്ന പ്രമുഖ വചനപ്രഘോഷകൻ സത്യദൈവമായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുകയും, തൽഫലമായി യേശു ആ വ്യക്തിയെ സുഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇത് ചിലരുടെ ഉറക്കം കെടുത്തുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ ഇറക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥന മദ്ധ്യേ 'എത്ര വയസ്സുണ്ട്' എന്ന ബ്രദർ സാബു ആറുതൊട്ടിലിന്റെ ചോദ്യത്തിന് വയോധികനായ പിതാവ് നല്‍കിയ മറുപടിയെ കേന്ദ്രീകരിച്ചാണ് പലരുടേയും പരിഹാസം. എന്നാല്‍ പ്രസ്‌തുത വ്യക്തിയുടെ വലതുചെവിക്ക് കേൾവി ശക്തിയുള്ളതായിരുന്നുവെന്ന് ആ വീഡിയോയിലെ സംഭാഷണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. (വീഡിയോയുടെ ആരംഭ ഭാഗത്ത് തന്നെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത 'ഇടതുചെവി' യേശു നാമത്തില്‍ തുറക്കപ്പെടട്ടെ എന്ന് ബ്രദര്‍ സാബു വ്യക്തമായി പറയുന്നുണ്ട്). ഇതുപോലും മനസ്സിലാക്കാതെ, മനസിലാക്കിയാലും കണ്ടില്ലെന്ന് നടിച്ച് "കേൾവിശക്തി തിരിച്ചുകിട്ടിയപ്പോൾ ഭാഷ എങ്ങനെ മനസ്സിലായി?" എന്ന ചോദ്യവുമായി വരുന്ന വ്യക്തികളെയും സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കും. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? അത്ഭുതങ്ങളും രോഗശാന്തികളും വെറും തട്ടിപ്പാണെന്നും, ജനങ്ങളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാടാണെന്നും പ്രചരിപ്പിക്കാന്‍ ശ്രവിച്ചവര്‍ക്ക് ഈ സംഭവം ഉറക്കം കെടുത്തുന്നുവെങ്കില്‍, അത് സ്വാഭാവികം മാത്രം. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും മാത്രമല്ല ദൈവത്തെ ആരാധിക്കുവാനായി ദൈവജനം ഒരുമിച്ചു കൂടുന്നതും അസ്വസ്ഥത ഉളവാക്കുന്നു. അടുത്ത കാലത്തായി, പരിശുദ്ധാത്മാവ് നയിക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകളെല്ലാം പണ പിരിവിനുള്ള സൂത്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം ചില സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും മാധ്യമങ്ങളും നയിക്കുന്നത് ക്രിസ്ത്യാനികള്‍ തന്നെയാണെന്ന് എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഓരോ ക്രൈസ്‌തവ വിശ്വാസിയും തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി യേശുനാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ കാണുമ്പോൾ അത്, ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. ആത്മീയ ശുശ്രൂഷകളുടെ പേരിൽ ചില വ്യക്തികൾ നടത്തുന്ന തട്ടിപ്പുകളെ എതിർക്കേണ്ടതുതന്നെയാണ്. എന്നാൽ "എല്ലാം തട്ടിപ്പാണ്" എന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തുന്നവരെ നാം സൂക്ഷിക്കണം. ബ്രദർ സാബു ആറുതൊട്ടിൽ എന്ന വചന പ്രഘോഷകനെ ദൈവം ഈ കാലഘട്ടത്തിൽ പ്രത്യേകമായി തിരഞ്ഞെടുത്തുകൊണ്ട് അനേകരിലേക്ക് ക്രിസ്‌തുവിന്റെ സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശുശ്രൂഷകളിലൂടെ അനേകം അത്ഭുതങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളും ഈ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ കർത്താവായ യേശുവിന്റെ നാമമാണ് മഹത്വപ്പെടുത്തുന്നത്. അതിനാൽ ഇത്തരം സംഭവങ്ങളെ എതിർക്കുന്നവർ ക്രിസ്‌തുവിന്റെ പ്രവർത്തികളെ തന്നെയാണ് എതിർക്കുന്നത്. നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിൻ എന്ന നമ്മുടെ കർത്താവിന്റെ കൽപ്പന അനുസരിച്ച് സുവിശേഷം പ്രഘോഷിക്കുകായും അതിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ ചിലപ്പോൾ നാം നിന്ദിക്കപ്പെട്ടേക്കാം. ഇപ്രകാരം നമ്മൾ വെറുക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്തു പറഞ്ഞ വചനം നമ്മുക്ക് ഓർമ്മിക്കാം. "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞു കൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതു കൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15: 18-19) ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ പരിഹാസവും ഭീഷണിയും ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുക. ഈ ഓരോ പരിഹാസവും നമുക്ക് സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളാണ്. ഒപ്പം 'അവരോട് ക്ഷമിക്കണമേ' എന്ന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കാരണം അതും നമ്മുടെ കടമയാണല്ലോ. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ നിന്ദനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ക്രിസ്തു പറഞ്ഞ വചനം നമുക്ക് ശക്തി നൽകട്ടെ. "എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്" (മത്തായി 5: 11-12). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-25-20:33:44.jpg
Keywords: അത്ഭുത
Content: 18242
Category: 18
Sub Category:
Heading: രാമനാഥപുരം കത്തീഡ്രൽ കപ്പേള ആക്രമണം: രണ്ടു പേര്‍ അറസ്റ്റില്‍
Content: കോയമ്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ കപ്പേള തകർത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെ ട്ട് രണ്ടുപേരെ പോലീസ് പിടികൂടി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ ആരാണ്, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറി ച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സഹ വികാരി ഫാ ബാസ്റ്റിൻ ജോസഫ് പുല്ലന്താനത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സ്പെഷൽ ടീം പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. അതേസമയം അക്രമ സംഭവത്തില്‍ രൂപത ദുഃഖം രേഖപ്പെടുത്തി. മതസൗഹാർദം തകർക്കുന്നതിനായി നടത്തുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ അത്യന്തം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനോടുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘട ന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപത പ്രസ്താവിച്ചു. മത-വർഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കുത്സിത പ്രവർത്തന ങ്ങളെ രൂപത ശക്തമായി അപലപിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നടപടിയെടുക്കണം. ആരാധ നാലയങ്ങൾക്കു നേർ ക്കു വർധിച്ചു വരുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ ക്കെതിരേ രാമനാഥപുരം രൂപതയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോ ടൊപ്പം സർക്കാരിന്റെ സത്വര ഇടപെടൽ അഭ്യർഥിക്കുകയും ചെയ്യുന്നതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ ആഹ്വാനമനുസരിച്ച് രാമനാഥപുരം രൂപത യിലെ വൈദികരും സന്യസ്തരും അല്മായരും വിവിധ സംഘടനാ ഭാരവാഹികളും ദേ വാലയാങ്കണത്തിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരിന്നു.
Image: /content_image/India/India-2022-01-26-13:45:21.jpg
Keywords: രാമനാഥ
Content: 18243
Category: 18
Sub Category:
Heading: 2022 മുതൽ 2025 വരെ കേരളസഭയിൽ നവീകരണ കാലഘട്ടമായി ആചരിക്കാൻ കെസിബിസി ആഹ്വാനം
Content: കൊച്ചി: പെന്തക്കുസ്താ തിരുനാൾ ദിനമായ 2022 ജൂൺ അഞ്ചു മുതൽ 2025 ജൂൺ എട്ടുവരെ കേരളസഭയിൽ നവീകരണ കാലഘട്ടമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് കെസിബിസി. ഇതിന്റെ ഭാഗമായുള്ള ഒരുക്ക പരിപാടികൾക്ക് സംസ്ഥാനതലത്തിലും രൂപത, ഇടവക തലത്തിലുമൊക്കെ ടീമുകളെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഓരോ രൂപതയിലെയും പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം നവീകരണ പ്രക്രിയകൾ ന ടക്കേണ്ടതെന്നും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചു. കെസിബിസിയുടെ കരിസ്മാറ്റിക് ഡോക്രൈനൽ, ബൈബിൾ, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ആഗോള സിനഡ് ലക്ഷ്യം വയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെ യും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ് കാരം ശക്തി പ്രാപിക്കണം. ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭയെന്നും പുലർത്തിപ്പോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികൾ പരിപോഷിപ്പിക്കപ്പെടണം. കോവിഡ്കാലം സൃഷ്ടിച്ച മുറിവുകളാൽ തളർന്നുപോയ ധാരാളം കുടുംബങ്ങൾക്കായി 'ഹോം മിഷൻ ഉൾപ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകൾ സജീവ മാകണം കാലോചിതവും ക്രിസ്തുസാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസ രിശീലനം കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കത്തക്കവിധം ബോധന സംവി ധാനങ്ങൾ പരിഷ്കരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Image: /content_image/India/India-2022-01-26-13:50:37.jpg
Keywords: കെ‌സി‌ബി‌സി