Contents
Displaying 17811-17820 of 25101 results.
Content:
18184
Category: 18
Sub Category:
Heading: മോൺ. മാത്യു വെള്ളാങ്കൽ അന്തരിച്ചു
Content: കോതമംഗലം: കോതമംഗലം രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ മോൺ. മാത്യു വെള്ളാങ്കൽ (96) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും ധ്യാനഗുരുവും വൈദിക പരിശീലകനുമായിരുന്നു. മൃതദേഹം നാളെ വൈകുന്നേരം 4.30ന് സഹോദരപുത്രൻ പോൾ വെള്ളാങ്കലിന്റെ ഭവനത്തിലെത്തിക്കും. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലാരംഭിക്കും. ശുശ്രൂഷയുടെ തുടർന്നുള്ള ഭാഗം ഉച്ചകഴിഞ്ഞു രണ്ടിന് സ്വന്തം ഇടവകയായ രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. 1925 ജനുവരി 15നാണ് ജനനം. 1952 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. അവി ഭക്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ പറവൂർ പള്ളിയിൽ അസിസ്റ്റന്റ് വി കാരിയും കോതമംഗലം രൂപതയിലെ പുറപ്പുഴ മേക്കടമ്പ്, മാറാടി, മൂവാറ്റുപുഴ, മാനന്ത വാടി രൂപതയിലെ കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികളിൽ വികാരിയുമായിരുന്നു. വി ൻസെന്റ് ഡി പോൾ സഖ്യത്തിന്റെ അഖിലേന്ത്യാ ചാപ്ലൈനായി അഞ്ചുവർഷം സേവ നം ചെയ്തു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു സാമൂഹ്യ ശാസ്ത്ര ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല കോളജിൽ സുറിയാനി അധ്യാപകനും ഹോസ്റ്റൽ വാർഡനുമായി രിക്കെ കോതമംഗലം രൂപതയുടെ രണ്ടാമത്തെ വികാരി ജനറാളായി 1964ൽ നിയമിതനായി. 13 വർഷം ഈ സ്ഥാനത്ത് തുടർന്ന അദ്ദേഹം ഹൈറേഞ്ചിന്റെ വളർച്ചയ്ക്കും പു രോഗതിക്കും വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. രൂപത മൈനർ സെമി നാരി അധ്യാപകൻ, ജുഡീഷൽ വികാരി എന്നീ നിലകളിലും ഇക്കാലത്ത് പ്രവർത്തി 1977ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു. തുടർന്ന് 1990 വരെ കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുറപ്പുഴ, മേക്കടമ്പ്, കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികൾ മോൺ. വെള്ളാങ്കൽ വികാരിയായിരുന്ന കാല ത്ത് നിർമിച്ചവയാണ്. 2000ത്തിൽ സജീവ അജപാലന ശുശ്രൂഷയിൽനിന്നു വിരമിച്ചശേഷം മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Image: /content_image/India/India-2022-01-15-09:09:29.jpg
Keywords: അന്തരി

18185
Category: 14
Sub Category:
Heading: ഹെയ്തിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ദേവാലയം 12 വര്‍ഷങ്ങള്‍ക്ക് ശേഷം കൂദാശ ചെയ്തു
Content: പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന സെന്റ് ജെറാര്‍ഡ് മയ്യേല ഇടവക ദേവാലയം പുനര്‍നിര്‍മ്മാണത്തിന് ശേഷം വെഞ്ചരിച്ച് ആരാധനക്കായി തുറന്നു. തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സിലെ കാരിഫോര്‍-ഫ്യുയില്ലെസ് ജില്ലയില്‍ റിഡംപ്റ്ററിസ്റ്റ് സഭയുടെ കീഴിലുള്ള സെന്റ് ജെറാര്‍ഡ് മയ്യേല ദേവാലത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഇക്കഴിഞ്ഞ ജനുവരി 9 ഞായറാഴ്ചയാണ് നടന്നത്. പോര്‍ട്ട് ഒ പ്രിന്‍സ് മെത്രാപ്പോലീത്ത മാര്‍ക്സ് ലെറോയ് മെസിഡോര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വലിയ ദേവാലയമാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇടവകാംഗങ്ങളുടെ എണ്ണവുമായി നോക്കുമ്പോള്‍ എല്ലാവരേയും ഉള്‍കൊള്ളൂവാനുള്ള വലുപ്പം പുതിയ ദേവാലയത്തിനില്ല. അനേകം പേര്‍ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയതില്‍ ദൈവത്തിനും, മെത്രാപ്പോലീത്തക്കും, ദേവാലയ നിര്‍മ്മാണത്തില്‍ പങ്കാളികളായ ആര്‍ക്കിടെക്റ്റുകള്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും, തൊഴിലാളികള്‍ക്കും ഇടവക വികാരി ഫാ. ജീന്‍-ക്ലോഡ് പിയറെ, സി.എസ്.ആര്‍ നന്ദി പറഞ്ഞു. 2010 ലെ ഭയാനകമായ ഭൂകമ്പം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും നാശം വിതച്ചിരിന്നു. ഇതിലാണ് ദേവാലയവും തകര്‍ന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-15-10:06:03.jpg
Keywords: ഹെയ്തി

18186
Category: 18
Sub Category:
Heading: സീറോ മലബാർ മിഷൻ ക്വിസ്സ് 2022: വിജയികളെ പ്രഖ്യാപിച്ചു
Content: കാക്കനാട്: സീറോമലബാർ സഭയുടെ പ്രേഷിതവാരത്തോടനുബന്ധിച്ചു സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ ക്വിസ്സ് പ്രോഗ്രാമിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ വിഭാഗത്തിൽ കോതമംഗലം രൂപതയിലെ അഗാസാ ബെന്നി ഒന്നാം സ്ഥാനവും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഗ്രേസ് ജോണി രണ്ടാം സ്ഥാനവും തക്കല രൂപതയിലെ അന്നാ രാജ് മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ തക്കല രൂപതയിലെ ഗീത ആർ ഒന്നാം സ്ഥാനവും ഗോരഖ്‌പൂർ രൂപതയുടെ ടോണി ജോസ് രണ്ടാം സ്ഥാനവും ഹൊസൂർ രൂപതയിലെ ഓ എഫ് നീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. വിജയികൾക്കുള്ള സമ്മാന തുകയും പ്രശസ്തിപത്രവും അതാതു രൂപതകളിലെ മെത്രാന്മാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൽനിന്നും ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാർ വിശാസികളെ ഒരേ വേദിയിൽ കൊണ്ടുവരാൻ മിഷൻ ക്വിസ്സിന്റെ സംഘാടകരായ സീറോമലബാർ മിഷൻ ഓഫീസിനും വിശ്വാസപരിശീലന കമ്മീഷനും സാധിച്ചത് അഭിനന്ദനാർഹമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ജനുവരി 9ന് ഞായറാഴ്‌ച ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരം അഞ്ച് ഭാഷകളിൽ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വി. ലൂക്കായുടെ സുവിശേഷം, 2023ൽ റോമിൽ നടക്കാനിരിക്കുന്ന സിനഡിന്റെ ഒരുക്ക രേഖ, സീറോമലബാർ സഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷൻ ക്വിസ്സ് 2022 തയ്യാറാക്കിയത്. ആഗോളതലത്തിലും രൂപതാ തലത്തിലുമുള്ള മത്സരവിജയികളെ അതാത് രൂപതാ വിശ്വാസപരിശീലന കേന്ദ്രങ്ങളിൽ നിന്നും അറിയിക്കുന്നതാണ്. സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു ജോർജ് അഴകത്ത് എം എസ് ടി, വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, സി നമ്രത, സി ജിസ് ലെറ്റ് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-01-15-11:31:06.jpg
Keywords: മിഷന്‍

18187
Category: 1
Sub Category:
Heading: വിലക്ക് കാലഹരണപ്പെട്ടതെന്ന് തവദ്രോസ് രണ്ടാമന്‍: കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഇനി വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താം
Content: കെയ്റോ, ഈജിപ്ത്: അറബ് - ഇസ്രായേല്‍ സംഘര്‍ഷ കാലത്ത് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന് അന്നത്തെ കോപ്റ്റിക് ഓര്‍ത്തഡോക്സ് തലവന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോള്‍ കാലഹരണപ്പെട്ടതാണെന്നും, കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താമെന്നും കോപ്റ്റിക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. കോപ്റ്റിക് ക്രിസ്തുമസ്സിനോടനുബന്ധിച്ച് ജനുവരി 7-ന് നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതി വരുത്തുവാനും, വിശ്വാസികളുടെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് നിരീക്ഷിക്കപ്പെടുന്നു. 1979-ല്‍ അന്നത്തെ കോപ്റ്റിക് സഭാതലവന്‍ ഷെനുഡ മൂന്നാമനാണ് (1923-2012) വിശുദ്ധ നാട്ടിലേക്കുള്ള കോപ്റ്റിക് തീര്‍ത്ഥാടനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള ചില ഉടമ്പടികളെ തുടര്‍ന്നായിരിന്നു വിലക്ക് പ്രഖ്യാപനം. തീര്‍ത്ഥാടനം കുറഞ്ഞതു കാരണം വിശുദ്ധ നാട്ടിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സാന്നിധ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടയില്‍ പലസ്തീന്‍ പ്രസിഡന്റ് അബു മേസന്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളെ ജെറുസലേം സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചിട്ടുള്ള കാര്യവും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. “വിശുദ്ധ നാട്ടിലേക്കുള്ള കോപ്റ്റിക് തീര്‍ത്ഥാടനത്തിനുള്ള വിലക്ക് നീതീകരിക്കുവാന്‍ കഴിയാത്തതാണെന്നും വിശ്വാസികള്‍ അതൊരു നിര്‍ബന്ധിത വ്യവസ്ഥയായി കണക്കാക്കുന്നില്ലെന്നതു 2016 മുതല്‍ വ്യക്തമായതാണ്. ആ വര്‍ഷം ജെറുസലേമില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച കോപ്റ്റിക് ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു". ഇത് വിലക്കിന്റെ പ്രസക്തിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോപ്റ്റിക് പാത്രിയാര്‍ക്കീസ് പറഞ്ഞു. ഈജിപ്തും, ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിട്ടും വിലക്കില്‍ യാതൊരു മാറ്റവും വന്നിരിന്നില്ല. ഔദ്യോഗികമായി ഈ വിലക്ക് ഒരിക്കലും നീക്കിയിട്ടില്ലെങ്കിലും 2014-ല്‍ ഏതാണ്ട് 90 കോപ്റ്റിക് ക്രിസ്ത്യാനികള്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധവും കണക്കിലെടുക്കുമ്പോള്‍ വിലക്ക് കാലഹരണപ്പെട്ടുവെന്ന് തന്നെയാണ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. 2015-ല്‍ പ്രാദേശിക കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവനായിരുന്ന അബ്രാഹം മെത്രാപ്പോലീത്തയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ പോപ് തവദ്രോസ് രണ്ടാമന്‍ വിശുദ്ധ നാട്ടില്‍ പോയതും തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന് ഗുണകരമായെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-15-15:19:10.jpg
Keywords: കോപ്റ്റി

18188
Category: 1
Sub Category:
Heading: മാധ്യമ വിചാരണകൾക്കു അതീതമാണ് കോടതി ന്യായം, രോഷം കൊള്ളുന്നവര്‍ വിധി വായിക്കണം: അഡ്വ. മൻസൂർഭിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
Content: കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലേ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയുടെ പശ്ചാത്തലത്തില്‍ മൻസൂർഭ് ബഹാരിൻ ഹസ്സൻ എന്ന അഭിഭാഷകന്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇരുനൂറ്റിഎൺപത്തിഒൻപതു പേജുകളുള്ള കോടതി വിധി സസൂക്ഷ്മം വായിച്ചുവെന്ന ആമുഖത്തോടെയാണ് അഡ്വക്കേറ്റിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കേസിലെ എല്ലാ വസ്തുതകളും കോടതി പരിശോധിച്ചിട്ടുണ്ടെന്നും കോടതി വിധിയിൽ രോഷം കൊള്ളുന്നവരും ജുഡിഷ്യറിക്കെതിരെ ഉറഞ്ഞു തുള്ളുന്നവരും വിധിന്യായം ഒരു തവണയെങ്കിലും വായിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ ധാർമിക രോഷം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. പതിമൂന്നു തവണ പീഡനത്തിനിരയായ ഇരയുടെ മൊഴി വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും കേസിൽ നിർണായകമായ പല വസ്തുതകളും മറച്ചു വെക്കപ്പെട്ടിട്ടുണ്ടെന്നും പീഡന സംഭവങ്ങളെ കുറിച്ചുള്ള മൊഴി പലരോടും പലതരത്തിൽ പറഞ്ഞുവെന്നും മൊഴികളിൽ ബാഹ്യഇടപെടലുകളും നിക്ഷിപ്ത താല്പര്യങ്ങളും പ്രകടമാണെന്നും കന്യാസ്ത്രീ മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും കേസിനു പിന്നിലുണ്ടെന്ന് വ്യക്മാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. മാധ്യമ വിചാരണകൾക്കു അതീതമാണ് കോടതിമുറികൾ എന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ് വിചാരണക്കോടതി ജഡ്ജി ജി ഗോപകുമാറിന്റെ വിധിന്യായമെന്ന വാക്കുകളോടെയാണ് അഭിഭാഷകന്റെ കുറിപ്പ് സമാപിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmansoorbh.baharinhassan%2Fposts%2F5023471807715651&show_text=true&width=500" width="500" height="582" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p>
Image: /content_image/News/News-2022-01-15-16:46:16.jpg
Keywords: ഫ്രാങ്കോ

18189
Category: 1
Sub Category:
Heading: മാർ ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്പ്
Content: കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാർ ആലഞ്ചേരിയും തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടും പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നല്കിയും അനുമോദിച്ചു. സീറോമലബാർസഭാ സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തദവസരത്തിൽ സന്നിഹിതരായിരുന്നു. തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ പാംപ്ലാനി, പാംപ്ലാനിയിൽ തോമസ്മേരി ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനായി 1969 ഡിസംബർ 3ന് ജനിച്ചു. തലശ്ശേരി അതിരൂപതയിലെ ചരൾ ഇടവകാംഗമാണ്. ചരൾ എൽ. പി. സ്കൂൾ, കിളിയന്തറ യു. പി. സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും നിർമ്മലഗിരി കോളേജിൽ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്സിറ്റിയിൽനിന്നു ഡിഗ്രിയും പൂർത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത ആർച്ച്ബിഷപ് 1997 ഡിസംബർ 30ന് മാർ ജോസഫ് വലിയമറ്റം പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് പേരാവൂർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയിൽ വികാരിയായും ശുശ്രൂഷ ചെയ്തു. 2001ൽ ഉപരിപഠനാർഥം ബൽജിയത്തിലെത്തിയ നിയുക്ത ആർച്ച്ബിഷപ് പ്രസിദ്ധമായ ലുവെയിൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006ൽ നാട്ടിൽ തിരിച്ചെത്തി തലശ്ശേരി ബൈബിൾ അപ്പസ്റ്റൊലേറ്റ് ഡയറക്ടറായി നിയമിതനായി. ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ് പാംപ്ലാനി ആലുവാ, വടവാതൂർ, കുന്നോത്ത്, തിരുവനന്തപുരം സെന്റ് മേരീസ്, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ നിയുക്ത ആർച്ച്ബിഷപ് 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായിരിക്കുന്നത്. പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെടുന്നത്. 1964 മെയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ൽ പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1990 ഡിസംബർ 29ന് അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപതാ ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. ബാഗ്ളൂർ സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാനിയമത്തിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ നിയുക്ത മെത്രാൻ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഇപ്പോൾ നിയമിതനായിരിക്കുന്നത്. നിയുക്ത പിതാക്കന്മാരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.
Image: /content_image/News/News-2022-01-15-16:57:50.jpg
Keywords: നിയുക്ത

18190
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പാംപ്ലാനിക്ക് ഇന്ന് സ്വീകരണം നല്‍കും
Content: തലശേരി: തലശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിക്ക് ഇന്ന് സ്വീകരണം നല്‍കും. രാവിലെ രാവിലെ 8.30 ന് തലശേരി സെന്റ് ജോസ ഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സ്വീകരണം. തുടര്‍ന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പിന്റെയും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടി ന്റെയും ആര്‍ച്ച്ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെയും കാര്‍മികത്വ ത്തില്‍ സമൂഹ ദിവ്യബലി നടക്കും. ഇന്നലെയാണ് തലശേരി അതിരൂപതയുടെ സഹായമെത്രാനായ മാര്‍ ജോസഫ് പാംപ്ലാനിയെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി വത്തിക്കാന്‍ ഉയര്‍ത്തിയത്.
Image: /content_image/India/India-2022-01-16-08:13:29.jpg
Keywords: പാംപ്ലാ

18191
Category: 18
Sub Category:
Heading: പരാതിയും വിശ്വാസ യോഗ്യമല്ലാത്ത തെളിവുകളും
Content: കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വിധിയിലേക്കു നയിച്ചത് വിശ്വാസയോഗ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴികള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണെന്നു കോടതി കണ്ടെത്തി. ആരോപണങ്ങളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കേസ് കെട്ടിപ്പൊക്കിയത്. ആരോപണങ്ങളുടെ സത്യാവസ്ഥയും പരാതിയുടെ നിജസ്ഥിതിയും അന്വേഷിക്കാന്‍ മെനക്കെടാതെ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോടതിയുടെ വിധിന്യായത്തില്‍നിന്നു മനസിലാക്കേണ്ടത്. കേസിന് ഉപോത്ബലകമായ തെളിവുകള്‍ ഹാജരാക്കുന്നതിലും അതു കോടതിയെ ബോധ്യപ്പെടുത്തുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ബിഷപ്പിനെതിരേ ചുമത്തപ്പെട്ട ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്നു കോടതി വിധിച്ചു. ശരിയും തെറ്റും വേര്‍തിരിക്കാനാവാതെ നെല്ലും പതിരുംപോലെ കൂടിക്കുഴഞ്ഞു കിടക്കുന്‌പോള്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ നിരാകരിക്കുകയേ തരമുള്ളൂ. പല വിവരങ്ങളും മറച്ചുവയ്ക്കുന്ന ഇരയുടെ സാക്ഷിമൊഴി മാത്രം കണക്കിലെടുത്ത് ഈ കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്താന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 289 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്: കേസില്‍ ഒരു പ്രധാന തെളിവായി മാറാമായിരുന്ന ഇരയുടെ മൊബൈല്‍ ഫോണ്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയില്ല. അത് ആക്രിക്കച്ചവടക്കാരനു വിറ്റു എന്നു പറയുന്നതു വിശ്വാസയോഗ്യമല്ല. പ്രതി അയച്ചുവെന്നു പറയുന്ന മോശം സന്ദേശങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയിരുന്നെങ്കില്‍ സാധിക്കുമായിരുന്നു. ഇരയുടെ ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറിലായി എന്നു പറയുന്നതും വിശ്വാസയോഗ്യമല്ല. ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴി മാത്രം കണക്കിലെടുത്തു പ്രതി കുറ്റക്കാരനെന്നു വിധിക്കാറുണ്ട്. എന്നാല്‍, ഈ കേസിലെ ഇര അങ്ങനെ അങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ഒരു സാക്ഷി അല്ല. അവര്‍ ഈ കേസില്‍ പലരെക്കുറിച്ചുള്ള മൊഴികള്‍ മാറ്റിപ്പറഞ്ഞിട്ടുണ്ട്. ബിഷപ്പിന്റെ പീഡനത്തെക്കുറിച്ചുള്ള പരാതി തന്റെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളോടും സഭാ മേലധികാരികളോടും പല തരത്തിലാണു പറഞ്ഞിട്ടുള്ളത്. പീഡനപരാതിയെത്തുടര്‍ന്നു തന്നെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പ്രതി 13 തവണ ബലാത്സംഗം ചെയ്‌തെന്ന ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇരയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ യുവതി കന്യാസ്ത്രീക്കെതിരേ സഭാധികാരികള്‍ക്കു നല്‍കിയ പരാതി ഈ കേസില്‍ നിര്‍ണായകമായി. അഭിഭാഷകനായ തന്റെ ഭര്‍ത്താവും കന്യാസ്ത്രീയും തമ്മിലുള്ള ചില ബന്ധങ്ങളെപ്പറ്റിയാണ് അധ്യാപികയായ അവര്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ അന്വേഷണത്തിന് ഒരുങ്ങിയതോടെയാണു ബിഷപ്പും കന്യാസ്ത്രീയും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായതെന്നും പീഡനപരാതി ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും ബന്ധുവായ കന്യാസ്ത്രീക്കെതിരേ ആ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയതു കോടതി പരിഗണിച്ചു. കന്യാസ്ത്രീക്കെതിരേ ഗുരുതരമായ ഒരു പരാതി ബന്ധുവായ സ്ത്രീ ഉന്നയിക്കുന്‌പോള്‍ അധികാരസ്ഥാനത്തുള്ള ബിഷപ്പ് അതേപ്പറ്റി അന്വേഷണത്തിന് തയാറാവുക സ്വാഭാവികമാണെന്നു കോടതി നിരീക്ഷിച്ചു. മഠത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അധികാരത്തര്‍ക്കങ്ങളുമൊക്കെ കന്യാസ്ത്രീയുടെ പരാതിയിലേക്കു നയിക്കുന്നതില്‍ ഘടകങ്ങളായിട്ടുണ്ട്. തങ്ങള്‍ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന പരാതിക്കാരിയെ ആ സ്ഥാനത്തുനിന്നു മാറ്റി കേരളത്തിന്റെ ചുമതലക്കാരിയാക്കി. പിന്നീട് അവിടെ നിന്നും മാറ്റി. കുറവിലങ്ങാട് മഠത്തിന്റെ മദര്‍ സുപ്പീരിയറായി സിസ്റ്റര്‍ ടിന്‍സിയെ 2017 മേയില്‍ നിയമിച്ചതില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കും അവരുടെ സഹകന്യാസ്ത്രീകള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ഇതിനെതിരേ സഭാധികൃതര്‍ക്കു പരാതി നല്‍കി. ഈ സഭ വിട്ടുവന്നാല്‍ സീറോ മലബാര്‍ സഭയില്‍ ചേര്‍ക്കുമോ എന്ന് അവര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് അന്വേഷിക്കുകയും ചെയ്തു. അത് അപ്പോള്‍ ആലോചിക്കാമെന്ന മറുപടിയാണ് കര്‍ദിനാള്‍ നല്‍കിയത്. ജലന്ധര്‍ രൂപതയില്‍ ബിഷപ് ഫ്രാങ്കോയുടെ എതിര്‍ഭാഗത്തുണ്ടായിരുന്ന ചില വൈദികരുടെ ഇടപെടലുകളും കേസിലേക്കു നയിച്ചതായി കോടതി രേഖകളിലുണ്ട്. 2014 മുതല്‍ 2016 സെപ്റ്റംബര്‍ 23 വരെ 13 തവണ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാല്‍, പരാതി നല്‍കിയത് 2018 ജൂണ്‍ 28നാണ്. 2016 ഡിസംബര്‍ വരെ കന്യാസ്ത്രീയും ബിഷപും തമ്മില്‍ സൗഹൃദത്തിലാണെന്നു തെളിയിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. 2014 മേയ് അഞ്ചിനാണ് ആദ്യമായി പീഡനം നടന്നതെന്നാണു പരാതിയിലുള്ളത്. എന്നാല്‍, പിറ്റേന്നു കന്യാസ്ത്രീയുടെ ബന്ധുവിന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങിന് കാലടിയിലെ പള്ളിയില്‍ ഇരുവരും എത്തിയതു ബിഷപ് ഫ്രാങ്കോയുടെ കാറിലായിരുന്നു. ദീര്‍ഘദൂരത്തിലുള്ള ഈ യാത്ര പരിഗണിച്ച കോടതി, പീഡനപരാതി വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി. ആ യാത്രയില്‍ ഇരയോടൊപ്പമുണ്ടായിരുന്ന ഒരു സാക്ഷിക്കും പീഡനത്തെപ്പറ്റിയുള്ള ഒരു സംശയവും അപ്പോള്‍ തോന്നിയില്ല. ഇര പീഡനപരാതി നല്‍കാന്‍ വൈകിയതിന് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ബിഷപ് ഫ്രാങ്കോയ്ക്കും ഇരയായ കന്യാസ്ത്രീക്കും തമ്മില്‍ അടുത്ത സൗഹൃദബന്ധമാണുണ്ടായിരുന്നതെന്നു കോടതി നിരീക്ഷിച്ചു. സന്യാസസഭയിലെ പല നിയമനങ്ങളിലും ബിഷപ്പിന്റെ മുഖ്യ ഉപദേശക അവരായിരുന്നു. എന്നാല്‍, പരാതിക്കാരിയായ കന്യാസ്ത്രീ അധികാരസ്ഥാനങ്ങളില്‍നിന്നു പുറത്താക്കപ്പെട്ടതോടെ ബന്ധം വഷളായി. ബിഷപ്പിനു നേരത്തേ എന്തെങ്കിലും മോശം സ്വഭാവം ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-01-16-08:43:35.jpg
Keywords: കന്യാസ്ത്രീ

18192
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ ശ്രീലങ്കന്‍ ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ്
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലാത്ത ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സംഭവത്തില്‍ കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പോലീസിന്റെ ഭാഗത്തു നിന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊളംബോ ബോരെല്ലായിലെ ഓള്‍ സെയിന്റ്സ് ദേവാലയത്തില്‍ നിന്നുമാണ് ഹാന്‍ഡ് ഗ്രനേഡ് കണ്ടെത്തിയത്. ഗ്രനേഡ് കണ്ടെത്തിയ ദിവസം രാവിലെ മുതലുള്ള സി.സി.ടിവി ഫൂട്ടേജ് ചെക്ക് ചെയ്യുവാന്‍ പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും സിസിടിവി ഫൂട്ടേജ് പരിശോധിക്കുന്നതിന് പകരം ഗ്രനേഡ് കണ്ടെത്തിയ അള്‍ത്താര ശുശ്രൂഷിയെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തതെന്നും, സത്യം കണ്ടെത്തുന്നതിന് പകരം കഥകള്‍ മെനയുവാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരുന്ന 4 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്യാരാണ് ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ് വെച്ചതെന്നാണ് പോലീസ് പറയുന്നത്. രാവിലെ മുതലുള്ള സിസി ടിവി ഫൂട്ടേജ് പരിശോധിക്കുവാന്‍ താന്‍ ഇടവക വികാരിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ രാവിലെ 9:52-ന് ഷോപ്പിംഗ് ബാഗ് കയ്യില്‍ പിടിച്ച ഒരു വ്യക്തി ദേവാലയത്തിലേക്ക് പോകുന്നതും, മറ്റൊരാള്‍ വന്നപ്പോള്‍ ആ വ്യക്തി ദേവാലയത്തിന് വെളിയിലേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയം വൃത്തിയാക്കുന്നതിനിടയിലാണ് കപ്യാര്‍ ഗ്രനേഡ് കണ്ടെത്തിയതെന്നും, അദ്ദേഹം ഉടന്‍തന്നെ തന്റെ സഹായിയേയും, പിന്നീട് ഇടവക വികാരിയേയും ഇക്കാര്യം അറിയിക്കുകയായിരുന്നെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സത്യം പറഞ്ഞില്ലെങ്കില്‍ പോലീസ് യൂണിഫോം കൊണ്ട് യാതൊരു കാര്യവുമില്ല. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ യൂണിഫോം അഴിച്ചുവെച്ച് വീട്ടില്‍ പോവുകയാണ് വേണ്ടതെന്നും സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നും ദൈവത്തെ തടയുവാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബോക്ക് പുറത്തുള്ള ചിലരും കര്‍ദ്ദിനാളിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ 2019-ലെ ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്ക് ആയിരം ദിവസങ്ങള്‍ തികഞ്ഞതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ മെത്രാന്‍ സമിതി “എന്റെ നിലവിളി നിന്റെ മുന്നില്‍ എത്തട്ടെ” എന്ന പേരില്‍ ദേശവ്യാപകമായി ഒരു പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചിരിന്നു. വൈദികരും, അല്‍മായരും കാടുവാപിടിയ, കൊച്ചിക്കാടെ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലെ ഇരകളും ജപമാല പ്രദിക്ഷണത്തില്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-16-08:37:33.jpg
Keywords: ശ്രീലങ്ക

18193
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യസമ്മേളനം 2022 ജനുവരി 7 മുതൽ 15 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. കോവിഡ് പ്രതിസന്ധികൾമൂലം രണ്ടു വർഷമായി ഓൺലൈനിൽ മാത്രം സാധ്യമായിരുന്ന സിനഡു സമ്മേളനം നേരിട്ടു നടത്താൻ അവസരമൊരുക്കിയ ദൈവപരിപാലനയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. പ്രതിസന്ധികൾക്കു നടുവിലും സഭാനൗകയെ ശാന്തമായി മുന്നോട്ടു നയിക്കുന്ന കർത്താവിന്റെ കരുണയ്ക്കു മുന്നിൽ പ്രാർത്ഥനാപൂർവ്വം കൃതജ്ഞതയർപ്പിച്ചുകൊണ്ടാണ് പിതാക്കന്മാർ സിനഡുസമ്മേളനത്തിലേക്ക് പ്രവേശിച്ചത്.പ്രാർത്ഥനയും പരിത്യാഗവും വഴി സിനഡിന്റെ വിജയത്തിനുവേണ്ടി പരിശ്രമിച്ച എല്ലാ വിശ്വാസികളോടും സിനഡുപിതാക്കന്മാർക്കുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. സാർവ്വത്രിക സഭയൊന്നാകെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേഷിതദൗത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പഠനം നടത്തി 2023-ലെ സിനഡിനുവേണ്ടി ഒരുങ്ങുകയാണല്ലോ. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളെ ആധാരമാക്കിയാണ് നമ്മുടെ സിനഡിലെ ചർച്ചകളും പുരോഗമിച്ചത്. #{blue->none->b-> മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം }# നമ്മുടെ പിതാവും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ഈ വർഷം നാം ആചരിക്കുകയാണല്ലോ. 2022 ജൂലൈ 3-ാം തിയതിയിലെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് വാർഷികം സമുചിതമായി കൊണ്ടാടാൻ സിനഡ് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുന്നു. മാർത്തോമ്മാശ്ലീഹായിൽനിന്നു ലഭിച്ച ഈ വിശ്വാസചൈതന്യമാണ് നമ്മുടെ സഭയുടെ കരുത്ത്. 1923-ൽ സീറോമലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ നൂറാം വർഷത്തിലേക്കു നാം പ്രവേശിക്കുകയുമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇരുപതു നൂറ്റാണ്ടുകളായി ഈ ശ്ലൈഹിക പാരമ്പര്യം അനുസ്യൂതം തുടരാൻ അനുഗ്രഹം തന്ന ദൈവത്തിനു നമുക്കു നന്ദി പറയാം. ഭാരതത്തിലെ ക്രൈസ്തവവിശ്വാസികളും അവരുടെ സ്ഥാപനങ്ങളും ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയായ വർഷംകൂടിയാണിത്. സത്യവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായെപ്പോലെ വിശ്വാസത്തിനുവേണ്ടി പീഡനങ്ങൾ സഹിക്കുന്ന എല്ലാ ദൈവമക്കളെയും സിനഡുപിതാക്കൻമാർ പ്രാർത്ഥനാപൂർവ്വം ഓർമിക്കുന്നു. ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ സത്വരമായ ഇടപെടൽ ഉണ്ടാകണമെന്നു സിനഡ് ആവശ്യപ്പെടുന്നു. #{blue->none->b->രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള }# ഭാരതത്തിൽ നിന്നുള്ള ആദ്യ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മെയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസവഴികളിൽ പതറാതെ സാക്ഷ്യം നല്കുന്നതിനുള്ള സജീവ മാതൃകയാണ് ഈ പുണ്യാത്മാവ്. ഒരു വിശുദ്ധനെക്കൂടി നല്കി ഭാരത സഭയെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ കരുണയെ നമുക്കു വാഴ്ത്താം. #{blue->none->b->പ്രേഷിത പ്രവർത്തനം }# മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം സഭയുടെ പ്രേഷിതചൈതന്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരമാണ്. സ്വഭാവത്താൽതന്നെ മിഷനറിയായ സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം ഈശോയിലൂടെ കരഗതമായ രക്ഷയുടെ സന്ദേശം സകലമനുഷ്യരെയും അറിയിക്കുക എന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും ജീവൻ പണയപ്പെടുത്തി മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന നമ്മുടെ മിഷനറിമാർ സഭയുടെ അഭിമാനമാണ്. അവരിലൂടെയാണ് രക്ഷയുടെ സന്ദേശം ലോകത്തിന്റെ അതിരുകളോളം പരിശുദ്ധാത്മാവ് എത്തിക്കുന്നത്. അതിനാൽ സെമിനാരി പരിശീലനത്തിന്റെ ആരംഭം മുതൽ പ്രേഷിതാഭിമുഖ്യം വളർത്താനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. രാഷ്ട്രഭാഷയായ ഹിന്ദി നമ്മുടെ സെമിനാരികളിൽ ഇനിമേൽ അനിവാര്യമായ പഠനവിഷയമായിരിക്കും. ഈശോ ഏകരക്ഷകനാണ് എന്ന സത്യത്തിന്റെ പ്രഘോഷണവും ജീവിത സാക്ഷ്യവുമാണു പ്രേഷിതപ്രവർത്തനം. പ്രേഷിത മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന വിവിധ അല്മായ പ്രസ്ഥാനങ്ങളെ സഭ ആദരവോടെ വീക്ഷിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് സഭയുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ്. ഇതര മതവിശ്വാസികളുമായി ഹൃദയൈക്യത്തിൽ കഴിയുന്നതും സാഹോദര്യത്തിന്റെ സ്നേഹസമൂഹം സൃഷ്ടിക്കുന്നതും ഫലപ്രദമായ പ്രേഷിതപ്രവർത്തനമായാണ് സഭ വിലയിരുത്തുന്നത്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വർഗീയതയുടെ അന്ധകാരത്തെ അകറ്റാൻ എല്ലാ മനുഷ്യരും ദൈവപിതാവിന്റെ മക്കളാകയാൽ നാമെല്ലാം സഹോദരങ്ങളാണ് എന്ന സുവിശേഷസത്യമാണ് നിരന്തരം പ്രഘോഷിക്കേണ്ടത്. ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരം ഈശോയുടെ സുവിശേഷമാണെന്ന ബോധ്യമാണു നമ്മുടെ പ്രേഷിതചൈതന്യത്തിന്റെ അടിസ്ഥാനം. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും വിദ്യാഭ്യാസ, ആതുരസേവന, ജീവകാരുണ്യ മേഖലകളിൽ കർമനിരതരാകുമ്പോഴും സഭയെ നയിക്കുന്നത് സുവിശേഷത്തോടുള്ള പ്രതിബദ്ധതയാണ്. മാമ്മോദീസാ സ്വീകരിച്ച എല്ലാവർക്കും പ്രേഷിതരാകാനുള്ള കടമയുണ്ട് എന്ന ബോധ്യത്തോടെ നമുക്കു സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാം. #{blue->none->b->കോവിഡ് പ്രതിസന്ധി }# കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഗോളതലത്തിൽ കോവിഡ് മഹാമാരി വിതച്ച ദുരന്തഫലങ്ങളെ നാം നേരിടുകയാണല്ലോ. ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയായി കോവിഡ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചും സർക്കാർ ഏജൻസികൾ നല്കുന്ന മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും പ്രതിസന്ധിയുടെ ഈ കാലഘട്ടത്തെ നാം അതിജീവിക്കണം. കോവിഡ് കാലത്ത് വിശ്വാസാനുഷ്ഠാനങ്ങൾ ഓൺലൈനിലായി പരിമിതപ്പെട്ട സാഹചര്യം നമുക്കുണ്ടായിരുന്നു. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിനനുസരിച്ച്, കൂദാശാകർമങ്ങളിൽ നേരിട്ടു പങ്കുചേരുന്ന പതിവു ശൈലിയിലേക്കു നാം തിരിച്ചു വരണം. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലകപ്പെട്ട നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് മൂലം ആരുടെയും ജീവിതം വഴിമുട്ടാതിരിക്കാൻ ഇടവകകളിൽ അജപാലകർ പ്രത്യേകം ശ്രദ്ധ വയ്ക്കണം. വിശ്വാസവും സ്നേഹവും പ്രത്യാശയും വഴി നമുക്ക് മഹാമാരിയുടെ ഈ നാളുകളെ അതിജീവിക്കാം. #{blue->none->b->കസ്തൂരിരംഗൻ റിപ്പോർട്ടും കർഷകരുടെ ആശങ്കയും }# മലയോര മേഖലയിലെ കർഷകരെ വർഷങ്ങളായി ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സത്വര ശ്രദ്ധ പതിയണമെന്ന് സിനഡ് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുയാണ്. പരിസ്ഥിതിയെ ഏറ്റവും കരുതലോടെ സംരക്ഷിക്കുന്ന മലയോര കർഷകർക്കെതിരായ മുൻവിധിയോടെയാണ് പല പഠന റിപ്പോർട്ടുകളും പുറത്തുവരുന്നത് എന്നതു ദുഃഖകരമാണ്. പരിസ്ഥിതി സംരക്ഷണത്തെ സഭ എക്കാലവും സുവിശേഷ മൂല്യമായിട്ടാണു കരുതിയിട്ടുള്ളത്. കർഷകരുടെ ആശങ്കകൾ പരിഹരിക്കാനാവശ്യമായ വിശദമായ പഠന റിപ്പോർട്ടും നിർദ്ദേശങ്ങളുമായി ബഹു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെയും ബഹു. കേരളാ മുഖ്യമന്ത്രിയെയും കേരളത്തിലെ പിതാക്കൻമാരും മറ്റു വിദഗ്ധരുമടങ്ങിയ സമിതി സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. സംരക്ഷിതവനങ്ങളും ലോകപൈതൃക കേന്ദ്രങ്ങളും മാത്രം പരിസ്ഥിതി സംവേദക പ്രദേശമായി (ESA) പ്രഖ്യാപിക്കുക, കർഷകന്റെ ഉപജീവനമാർഗമായ കൃഷിഭൂമിയോ, ചതുരശ്രകിലോമീറ്ററിൽ 100 ആളുകളിൽ കൂടുതൽ അധിവസിക്കുന്ന ഭൂപ്രദേശങ്ങളോ ESA പരിധിയിൽ ഉൾപ്പെടുത്താതിരിക്കുക എന്നിവയാണു കർഷകരുടെ മുഖ്യ ആവശ്യങ്ങൾ. കേരള സർക്കാർ 2018-ൽ സമർപ്പിച്ച പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പട്ടിക അശാസ്ത്രീയവും കർഷക വിരുദ്ധവുമാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസർക്കാർ ആറുമാസം കൂടി സാവകാശം നൽകിയിട്ടുള്ളതിനാൽ കേരള സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പരിഷ്കരിച്ച മാപ്പ് എത്രയും വേഗത്തിൽ തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം. #{blue->none->b->ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ }# പൊതുവേ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുൻനിരയിലുള്ള ഒരു സമൂഹമായിട്ടാണ് കേരളത്തിലെ സീറോമലബാർ സമൂഹം കരുതപ്പെട്ടിരുന്നത്. എന്നാൽ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നാം നടത്തിയ ശാസ്ത്രീയ പഠനങ്ങളും സ്ഥിതിവിവരകണക്കുകളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നമ്മുടെ സമുദായത്തിന്റെ അംഗസംഖ്യ ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത് ആശങ്കാജനകമാണ്. മുൻനിരയിലുണ്ടായിരുന്ന എല്ലാകാര്യങ്ങളിലും നാം പിന്നാക്കം പോയിരിക്കുകയാണ്. നമ്മുടെ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളും പരിമിതമായ സൗകര്യങ്ങളുള്ള ഭവനങ്ങളിലാണ് വസിക്കുന്നത്. 40 ശതമാനത്തിലേറെ കുടുംബങ്ങൾക്ക് 10 സെന്റിൽ താഴെ ഭൂമി മാത്രമാണുള്ളത്. ശേഷിക്കുന്നവരിൽ 30 ശതമാനത്തിനും 50 സെന്റിൽ താഴെ മാത്രം ഭൂമിയാണുള്ളത്. നമ്മുടെ സമുദായത്തിലെ 34 ശതമാനം കുടുംബങ്ങളും ഇതരസമുദായങ്ങളോട് ചേർന്ന് വനാതിർത്തി പങ്കിടുന്നവരോ വന്യമൃഗശല്യം അനുഭവിക്കുന്നവരോ ആണ്. കാർഷിക മേഖലയിൽ തുടർച്ചയായുണ്ടായ തകർച്ച നമ്മുടെ സമുദായത്തിന്റെ സാമ്പത്തിക സ്ഥിതിയെ പരിതാപകരമാക്കി. സർക്കാർ ജോലികളിലുള്ള നമ്മുടെ സമുദായത്തിന്റെ പ്രാതിനിധ്യവും വളരെ പരിമിതമാണ്. നമ്മുടെ സമുദായത്തിലെ 45 ശതമാനത്തിലേറെ കുടുംബങ്ങൾ കടക്കെണിയിലാണ്. കേരളത്തിൽ തൊഴിലില്ലായ്മ ഏറ്റവും കൂടിയ സമുദായമായി നാം മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിനു വെളിയിലുള്ള രൂപതകളിൽ ഇത്തരം ശാസ്ത്രീയ സർവേകൾ നടത്താനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ സഭാതലത്തിൽ നല്കുന്നതാണ്. സമുദായത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ടുള്ള സത്വരമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ രംഗങ്ങളിലും പിന്നാക്കം പോയിരിക്കുന്ന നമ്മുടെ സമുദായത്തെ മുഖ്യധാരയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കർമപദ്ധതികൾ ഇടവക, രൂപത അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതാണ്. ഇതിനാവശ്യമായ കർമ പദ്ധതികൾ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കാൻ സഭയുടെ പൊതുകാര്യങ്ങൾക്കായുള്ള സമിതിയെ (Public Affairs Commission) ചുമതലപ്പെടുത്തിയിട്ടുണ്ട്. #{blue->none->b-> ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം }# 2021 ആഗസ്റ്റ് മാസത്തിൽ ചേർന്ന സീറോമലബാർ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെയും നിർദ്ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സഭയിലൊന്നാകെ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2021 നവംബർ 28 മംഗളവാർത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി എന്നത് ഏറെ സന്തോഷകരമാണ്. സഭയെ ഒന്നാകെ കൂട്ടായ്മയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നമുക്ക് നന്ദി പറയാം. വർഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുർബാനയർപ്പണരീതിയിൽ മാറ്റം വരുത്താൻ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാർ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികൾ പ്രകടമാക്കുന്നതിൽ സിനഡുപിതാക്കന്മാർക്കു ദുഃഖമുണ്ട്. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാർഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയർപ്പണം എന്ന സിനഡു തീരുമാനത്തിൽ നിന്ന് കാനൻ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജർ ആർച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തൻ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തൻ വികാരി കാനൻ 1538 പ്രകാരം 2021 നവംബർ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനിൽക്കുകയില്ലെന്നും അതിനാൽ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി 2021 ഡിസംബർ 7-നും 2022 ജനുവരി 7-നും നൽകിയ കത്തുകളിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളിൽ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ല എന്ന യാഥാർത്ഥ്യം (CCEO 150 § 2) ഇത്തരുണത്തിൽ സ്മരണീയമാണ്. അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡുപിതാക്കൻമാർ സ്നേഹപൂർവ്വം ആവശ്യപ്പെടുകയാണ്. നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സീറോമലബാർസഭയിലെ മെത്രാൻമാർ എവിടെ വിശുദ്ധ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട വികാരിയച്ചന്മാർ ദൈവാലയങ്ങളിൽ ഒരുക്കണമെന്നും സിനഡ് നിർദ്ദേശിക്കുന്നു. സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ലെന്നും മിശിഹായുടെ മൗതികശരീരമാണെന്നും നാം ഓർമിക്കണം. സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായാൽ ജപമാലയുൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിർത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണം. #{blue->none->b-> നിയമനങ്ങൾ }# തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി അവിടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്യുന്ന മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. മാതൃകാപരമായ രീതിയിൽ നാളിതുവരെ തലശ്ശേരി അതിരൂപതയെ നയിച്ച അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ടു പിതാവിന്റെ മഹത്തായ സേവനങ്ങളെ സിനഡ് ആദരവോടെ അനുസ്മരിക്കുന്നു. കാൽനൂറ്റാണ്ടുകാലമായി പാലക്കാട് രൂപതയെ അഭിമാനകരമായി നയിച്ചുകൊണ്ടിരുന്ന ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വിരമിക്കുന്ന ഒഴിവിലേക്ക് പ്രസ്തുത രൂപതയുടെ സഹായ മെത്രാനായി സേവനം ചെയ്യുന്ന മാർ പീറ്റർ കൊച്ചുപുരക്കലിനെ സിനഡു തെരഞ്ഞെടുത്തു. ഔദ്യോഗിക ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന പിതാക്കന്മാർക്കും പുതിയ ശുശ്രൂഷാപദവികളിലേക്ക് നിയുക്തരായിരിക്കുന്ന പിതാക്കന്മാർക്കും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു. #{blue->none->b-> അംഗീകാരം }# തലശ്ശേരി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനും കേരള സഭയിൽ ബൈബിളിനെ ജനകീയമാക്കാൻ അർപ്പണ മനോഭാവത്തോടെ അധ്വാനിക്കുകയും ചെയ്ത ഫാ. മൈക്കിൾ കാരിമറ്റത്തിന് സഭയുടെ മല്പാൻ പദവി നൽകി ആദരിക്കാൻ സിനഡു തീരുമാനിച്ചു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകർന്നുതന്ന നമ്മുടെ പിതാവു മാർത്തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയിൽ നമ്മെ നയിക്കട്ടെ. കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ! (കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2022-ാം ആണ്ട് ജനുവരി മാസം 15-ാം തീയതി നല്കപ്പെട്ടത്). കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ്
Image: /content_image/News/News-2022-01-16-14:19:31.jpg
Keywords: സീറോ