Contents

Displaying 17801-17810 of 25101 results.
Content: 18174
Category: 18
Sub Category:
Heading: വികലമായ മദ്യനയം പിൻവലിക്കണം: കെസിബിസി മദ്യവിരുദ്ധസമിതി
Content: കൊച്ചി: സമൂഹത്തിന്റെ ഭാവിയെക്കരുതി വികലമായ മദ്യനയം പിൻവലിക്കണമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്ക ൽ ആവശ്യപ്പെട്ടു. സമിതി സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉ ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജണൽ ഡയറക്ടർ ഫാ. ആന്റണി അറയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗ ത്തിൽ ഫാ. ദേവസ്യ പന്തലൂക്കാരൻ ആമുഖപ്രസംഗം നടത്തി. 23-ാം സംസ്ഥാനസമ്മേളനം ഏപ്രിൽ 27, 28 തീയതികളിൽ തലശേരി അതിരൂപതയുടെ ആതിഥേയത്തിൽ നടത്തും. മികച്ച മദ്യവിരുദ്ധപ്രവർത്തകനെയും രൂപതയെയും തെര ഞെടുക്കും. ഫാ. ജോൺ വടക്കേക്കളം, ഫാ. ഷൈജു ചിറയിൽ, തോമസ്കുട്ടി മണക്കുന്നേൽ, അജിത് ശംഖുമുഖം, സി.എക്സ് ബോണി, ജെസി ഷാജി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-14-10:15:15.jpg
Keywords: കെ‌സി‌ബി‌സി
Content: 18175
Category: 18
Sub Category:
Heading: പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു
Content: പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'പാലാ രൂപത ഒഫീഷ്യല്‍' എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ചു രൂപതാനേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ഹാക്കിംഗിന് പിന്നില്‍, എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. നിലവില്‍ ചാനല്‍ യൂട്യൂബില്‍ നിന്ന്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിൽ വരുന്ന വീഡിയോകൾക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലായെന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-01-14-10:30:09.jpg
Keywords: പാലാ
Content: 18176
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ അനീഷ് തോമസ് വചന ശുശ്രൂഷ നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . >>>>>>
Image: /content_image/Events/Events-2022-01-14-11:19:43.jpg
Keywords: സെഹിയോ
Content: 18177
Category: 1
Sub Category:
Heading: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍: പൊട്ടിക്കരഞ്ഞ് ദൈവത്തിന് സ്തുതിയെന്നു ആദ്യ പ്രതികരണം
Content: കോട്ടയം: ബലാല്‍സംഘ ആരോപണത്തിന്റെ പേരില്‍ നിയമ നടപടി നേരിട്ടുക്കൊണ്ടിരിന്ന ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി. സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. ദൈവത്തിന് സ്തുതിയെന്നായിരിന്നു ബിഷപ്പ് ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. കോടതി മുറിയ്ക്കു പുറത്തുവന്ന ബിഷപ്പ് പൊട്ടിക്കരഞ്ഞുക്കൊണ്ടു അഭിഭാഷകരെ ആലിംഗനം ചെയ്തു. മിഷ്ണറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ബിഷപ്പിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സെഷന്‍ കോടതി നിരീക്ഷിക്കുകയായിരിന്നു. കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്.
Image: /content_image/News/News-2022-01-14-11:49:24.jpg
Keywords: ഫ്രാങ്കോ
Content: 18178
Category: 10
Sub Category:
Heading: ജീവന് വേണ്ടി 9 ദിവസം: അമേരിക്കയിൽ നവനാള്‍ നൊവേന ജനുവരി 19 മുതൽ
Content: വാഷിംഗ്‌ടണ്‍ ഡി.സി: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് വേണ്ടി അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷം തോറും ദേശവ്യാപകമായി നടത്തിവരാറുള്ള വാര്‍ഷിക നവനാള്‍ നൊവേന ജനുവരി 19ന് ആരംഭിക്കും. ‘ജീവന് വേണ്ടി ഒൻപത് ദിവസം’ എന്ന് പേരിട്ടിരിക്കുന്ന തുടര്‍ച്ചയായുള്ള 9 ദിവസത്തെ നൊവേന സമര്‍പ്പണം അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയതിന് കാരണമായ ‘റോ വി. വേഡ്’ കേസിന്‍ മേലുള്ള സുപ്രീം കോടതി വിവാദ വിധിപ്രസ്താവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കമ്മിറ്റിയാണ് നവനാള്‍ നൊവേനയുടെ സംഘാടകര്‍. ഭ്രൂണഹത്യ അവസാനിപ്പിക്കുക എന്നതാണ് നവനാള്‍ നൊവേന അര്‍പ്പണത്തിന്റെ പ്രധാന നിയോഗം. അബോര്‍ഷനുമായി ബന്ധപ്പെട്ട വിഷയവും അതിനെ ആസ്പദമാക്കിയുള്ള വിചിന്തനവും, പ്രബോധനങ്ങളും, നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് ഓരോ ദിവസത്തിന്റേയും പ്രത്യേകത. ‘ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ നിയമപരമായ സംരക്ഷണത്തിന് വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാദിനത്തിന് വേണ്ടിയുള്ള നൊവേന ജനുവരി 22-നായിരിക്കും നടക്കുക. റോ വി. വേഡ് വിധിപ്രസ്താവത്തിന്റെ നാല്പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2013-ലാണ് നവനാള്‍ നൊവേന അര്‍പ്പണത്തിന് തുടക്കം കുറിച്ചത്. പത്താമത് നവനാള്‍ നൊവേനയാണ് ഇക്കൊല്ലം നടക്കുക. നൊവേനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ‘9ഡെയ്സ്ഫോര്‍ലൈഫ്.കോം’ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇംഗ്ലീഷിലും, സ്പാനിഷ് ഭാഷയിലുമുള്ള നൊവേന ഇ-മെയില്‍ വഴിയോ, എസ്.എം.എസ് വഴിയോ, ഓണ്‍ലൈന്‍ വഴിയോ ലഭ്യമാകും. നൊവേനയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ പ്രോലൈഫ് സാക്ഷ്യങ്ങള്‍ പങ്കുവെക്കുവാൻ അവസരമുണ്ട്. #9dayforlife എന്ന ഹാഷ്ടാഗ് വഴി സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യാം. ദിവസം തോറുമുള്ള നിയോഗങ്ങളും, ചിത്രങ്ങളും അടങ്ങിയ റിസോഴ്സ് കിറ്റും, പ്രസ്സ്കിറ്റും ലഭ്യമാണ്. ഈ മാസം 27-നാണ് നവനാള്‍ നൊവേനയുടെ സമാപനം.
Image: /content_image/News/News-2022-01-14-15:43:50.jpg
Keywords: ജീവൻ
Content: 18179
Category: 1
Sub Category:
Heading: 3 വര്‍ഷത്തിലേറെയുള്ള നിയമ പോരാട്ടം: 2,000 പേജുള്ള കുറ്റപത്രം: ഒരു സാക്ഷിപോലും കൂറുമാറിയില്ല; ഒടുവില്‍ കുറ്റവിമുക്തന്‍
Content: കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണന്ന കോടതിയുടെ വിധിയ്ക്കു പിന്നാലെ ചര്‍ച്ചയാകുന്നത് നിയമ പോരാട്ടത്തിന്റെയും കുറ്റപത്രത്തിന്റെയും ദൈര്‍ഖ്യം. 2,000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഒരു സാക്ഷി പോലും കേസില്‍ കൂറുമാറിയില്ലായെന്നതാണ്. 3 വര്‍ഷത്തിലേറെയുള്ള നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചിരിക്കുമ്പോള്‍ കേസ് അപ്പീലിന്റെ ഏതറ്റം വരെ പോയാലും സത്യം നിലനില്‍ക്കുന്നതിനാല്‍ നീതി തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് അഭിഭാഷകര്‍ ആവര്‍ത്തിക്കുന്നത്. കേസിൽ നിർണ്ണായക തെളിവായത് റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹൻ എന്ന മാധ്യമപ്രവർത്തകൻ സിസ്റ്റര്‍ അനുപമയുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങളാണെന്ന് വിധി പ്രസ്താവത്തിന് ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകര്‍ ഇന്ന് പറഞ്ഞിരിന്നു. കേസിലെ ആരോപണങ്ങളും സിസ്റ്റര്‍ അനുപമ പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യവും പ്രത്യേകം പരിഗണിക്കപ്പെട്ടുവെന്ന് അഭിഭാഷകര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന തെളിവുകള്‍ക്കു യാതൊരു അടിസ്ഥാനമില്ലെന്നു കോടതിയ്ക്ക് ബോധ്യമായെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു ബിഷപ്പിനെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്. മിഷ്ണറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 ജൂണിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. പീഡനം, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണു ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. വൈക്കം മുന്‍ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു. കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇതിനിടെ ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതി മുറിയ്ക്ക് പുറത്തുവന്നപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞിരിന്നു. 'ദൈവത്തിന് സ്തുതി' എന്ന്‍ മാത്രമായിരിന്നു അദേഹത്തിന്റെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-14-18:36:01.jpg
Keywords: ഫ്രാങ്കോ
Content: 18180
Category: 1
Sub Category:
Heading: 'പ്രത്യാശയുടെ തീർത്ഥാടകർ': 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം വത്തിക്കാൻ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചു. ജനുവരി പതിമൂന്നാം തീയതി പുറത്തുവിട്ട വീഡിയോയിൽ 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നതായിരിക്കും ജൂബിലി വർഷ ആപ്തവാക്യമെന്ന് നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കര്‍ദ്ദിനാള്‍ റിനോ ഫിസിച്ചെല്ല പറഞ്ഞു. രണ്ടായിരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മഹാ ജൂബിലി വർഷത്തിന് നേതൃത്വം നൽകിയതിന് ശേഷം നടക്കുന്ന ആദ്യത്തെ സാധാരണ ജൂബിലിയായിരിക്കും 2025 സഭ ആചരിക്കുക. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി ഒരു അസാധാരണ ജൂബിലി പ്രഖ്യാപനമായിരുന്നു. നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ആയിരിക്കും വിവിധ പരിപാടികൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നത് പരിപാടികളുടെ ഭാഗമായിരിക്കും. ഇതിലൂടെ പ്രവേശിക്കുന്ന വിശ്വാസികൾക്ക് ദണ്ഡവിമോചനം നേടാനുള്ള അവസരവുമുണ്ട്. സാധാരണ ജൂബിലി വർഷങ്ങളിലും, അസാധാരണ ജൂബിലി വർഷങ്ങളിലുമാണ് ഇങ്ങനെ ഒരു അവസരം വിശ്വാസികൾക്ക് ലഭിക്കുന്നത്. റോമിലെ പ്രധാനപ്പെട്ട നാല് ബസിലിക്കകൾക്കും വിശുദ്ധ കവാടങ്ങളുണ്ട്. കരുണയുടെ അസാധാരണ വർഷത്തിൽ ലോകമെമ്പാടുമുള്ള കത്തീഡ്രൽ ദേവാലയങ്ങൾക്ക് വിശുദ്ധ കവാടങ്ങൾ സ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയിരുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരെയും വ്യക്തിപരമായി സമീപിച്ചു കാണുന്ന പിതാവിന്റെ അനന്ത കാരുണ്യം വീണ്ടും കണ്ടെത്താൻ ജൂബിലി കവാടത്തിലൂടെ കടക്കുന്നതിലൂടെ സാധിക്കുമെന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കരുണയുടെ കവാടം തുറന്നു നൽകിയ 2015 ഡിസംബർ എട്ടാം തീയതി സന്ദേശം നൽകി സംസാരിക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-14-20:50:20.jpg
Keywords: പാപ്പ, ജൂബിലി
Content: 18181
Category: 1
Sub Category:
Heading: 'പ്രത്യാശയുടെ തീർത്ഥാടകർ': 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം വത്തിക്കാൻ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചു. ജനുവരി പതിമൂന്നാം തീയതി പുറത്തുവിട്ട വീഡിയോയിൽ 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നതായിരിക്കും ജൂബിലി വർഷ ആപ്തവാക്യമെന്ന് നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കര്‍ദ്ദിനാള്‍ റിനോ ഫിസിച്ചെല്ല പറഞ്ഞു. രണ്ടായിരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മഹാ ജൂബിലി വർഷത്തിന് നേതൃത്വം നൽകിയതിന് ശേഷം നടക്കുന്ന ആദ്യത്തെ സാധാരണ ജൂബിലിയായിരിക്കും 2025 സഭ ആചരിക്കുക. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി ഒരു അസാധാരണ ജൂബിലി പ്രഖ്യാപനമായിരുന്നു. നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ആയിരിക്കും വിവിധ പരിപാടികൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നത് പരിപാടികളുടെ ഭാഗമായിരിക്കും. ഇതിലൂടെ പ്രവേശിക്കുന്ന വിശ്വാസികൾക്ക് ദണ്ഡവിമോചനം നേടാനുള്ള അവസരവുമുണ്ട്. സാധാരണ ജൂബിലി വർഷങ്ങളിലും, അസാധാരണ ജൂബിലി വർഷങ്ങളിലുമാണ് ഇങ്ങനെ ഒരു അവസരം വിശ്വാസികൾക്ക് ലഭിക്കുന്നത്. റോമിലെ പ്രധാനപ്പെട്ട നാല് ബസിലിക്കകൾക്കും വിശുദ്ധ കവാടങ്ങളുണ്ട്. കരുണയുടെ അസാധാരണ വർഷത്തിൽ ലോകമെമ്പാടുമുള്ള കത്തീഡ്രൽ ദേവാലയങ്ങൾക്ക് വിശുദ്ധ കവാടങ്ങൾ സ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയിരുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരെയും വ്യക്തിപരമായി സമീപിച്ചു കാണുന്ന പിതാവിന്റെ അനന്ത കാരുണ്യം വീണ്ടും കണ്ടെത്താൻ ജൂബിലി കവാടത്തിലൂടെ കടക്കുന്നതിലൂടെ സാധിക്കുമെന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കരുണയുടെ കവാടം തുറന്നു നൽകിയ 2015 ഡിസംബർ എട്ടാം തീയതി സന്ദേശം നൽകി സംസാരിക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-14-20:53:00.jpg
Keywords: പാപ്പ
Content: 18182
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കു ശക്തിയുണ്ട്, സത്യത്തോടൊപ്പം നിന്നവര്‍ക്ക് നന്ദി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
Content: കോട്ടയം: പ്രാർത്ഥനയ്ക്കു ശക്തിയുണ്ടെന്നും സത്യത്തെ സ്നേഹിക്കുകയും സത്യത്തോടൊപ്പം നിൽക്കുകയും ചെയ്തവർക്കെല്ലാം നന്ദി അര്‍പ്പിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പീഡന ആരോപണ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം കളത്തിപ്പടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്കാണു പോയത്. അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. 'ദൈവത്തിൽ നി ന്നു വന്ന വിധി' എന്നാണ് കോടതി വിധിയെ ബിഷപ്പ് വിശേഷിപ്പിച്ചത്. 'ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി. അതിൽ ഏറെ സന്തോഷമുണ്ട്. പല പരീക്ഷണഘട്ടത്തിലൂടെ കടന്നു പോയെങ്കിലും ദൈവം എന്നെ ഒരു ഉപകരണമാക്കി. സത്യത്തെ സ്നേഹിക്കുകയും സത്യത്തോടൊപ്പം നിൽക്കുകയും ചെയ്തവർക്കെല്ലാം നന്ദി. പ്രാർഥനയ്ക്കു ശക്തിയുണ്ട്. ഫലമുള്ള വൃക്ഷത്തിൽ മാത്രമേ കല്ലെറിയുകയുള്ളൂ. ഏതു പ്രതിസന്ധിയേയും പ്രാർഥനയിലൂടെ മറികടക്കാൻ സാധിക്കും. ഇത്തരമൊരു സാഹചര്യത്തെ അഭിമാനത്തോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-01-15-08:29:43.jpg
Keywords: ഫ്രാങ്കോ, കുറ്റവിമുക്ത
Content: 18183
Category: 18
Sub Category:
Heading: മോൺ. മാത്യു വെള്ളാങ്കൽ അന്തരിച്ചു
Content: കോതമംഗലം: കോതമംഗലം രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ മോൺ. മാത്യു വെള്ളാങ്കൽ (96) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും ധ്യാനഗുരുവും വൈദിക പരിശീലകനുമായിരുന്നു. മൃതദേഹം നാളെ വൈകുന്നേരം 4.30ന് സഹോദരപുത്രൻ പോൾ വെള്ളാങ്കലിന്റെ ഭവനത്തിലെത്തിക്കും. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലാരംഭിക്കും. ശുശ്രൂഷയുടെ തുടർന്നുള്ള ഭാഗം ഉച്ചകഴിഞ്ഞു രണ്ടിന് സ്വന്തം ഇടവകയായ രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. 1925 ജനുവരി 15നാണ് ജനനം. 1952 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. അവി ഭക്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ പറവൂർ പള്ളിയിൽ അസിസ്റ്റന്റ് വി കാരിയും കോതമംഗലം രൂപതയിലെ പുറപ്പുഴ മേക്കടമ്പ്, മാറാടി, മൂവാറ്റുപുഴ, മാനന്ത വാടി രൂപതയിലെ കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികളിൽ വികാരിയുമായിരുന്നു. വി ൻസെന്റ് ഡി പോൾ സഖ്യത്തിന്റെ അഖിലേന്ത്യാ ചാപ്ലൈനായി അഞ്ചുവർഷം സേവ നം ചെയ്തു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു സാമൂഹ്യ ശാസ്ത്ര ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല കോളജിൽ സുറിയാനി അധ്യാപകനും ഹോസ്റ്റൽ വാർഡനുമായി രിക്കെ കോതമംഗലം രൂപതയുടെ രണ്ടാമത്തെ വികാരി ജനറാളായി 1964ൽ നിയമിതനായി. 13 വർഷം ഈ സ്ഥാനത്ത് തുടർന്ന അദ്ദേഹം ഹൈറേഞ്ചിന്റെ വളർച്ചയ്ക്കും പു രോഗതിക്കും വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. രൂപത മൈനർ സെമി നാരി അധ്യാപകൻ, ജുഡീഷൽ വികാരി എന്നീ നിലകളിലും ഇക്കാലത്ത് പ്രവർത്തി 1977ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു. തുടർന്ന് 1990 വരെ കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുറപ്പുഴ, മേക്കടമ്പ്, കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികൾ മോൺ. വെള്ളാങ്കൽ വികാരിയായിരുന്ന കാല ത്ത് നിർമിച്ചവയാണ്. 2000ത്തിൽ സജീവ അജപാലന ശുശ്രൂഷയിൽനിന്നു വിരമിച്ചശേഷം മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Image: /content_image/India/India-2022-01-15-09:09:17.jpg
Keywords: