Contents
Displaying 17771-17780 of 25101 results.
Content:
18144
Category: 1
Sub Category:
Heading: ഹൈക്കോടതി ഇടപെടല്‍: സാഗര്‍ രൂപതയുടെ കീഴിലുള്ള അനാഥാലയം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു
Content: ഭോപ്പാല്‍: മധ്യപ്രദേശില്‍ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു. സാഗര്‍ രൂപതയ്ക്ക് കീഴിലുള്ള ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയാണ് മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കുട്ടികളടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതില്‍നിന്ന് കോടതി ഉദ്യോഗസ്ഥരെ വിലക്കി. രജിസ്‌ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണം പോലും കഴിക്കാന്‍ അനുവദിക്കാതെ കുട്ടികളെ ഇവിടെനിന്ന് ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതിനെതിരേ കുട്ടികളും ജീവനക്കാരും പ്രതിഷേധിച്ചു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുമായി മുന്നോട്ടുപോവാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടര്‍ന്ന് വൈകീട്ടോടെ കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചതോടെയാണ് ഇവര്‍ ഇവിടെനിന്ന് പിരിഞ്ഞുപോവാന്‍ തയ്യാറായത്. അതിശൈത്യത്തിന്റെയും കോവിഡിന്റെയും നടുവില്‍ കുട്ടികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടത് എന്തിനാണെന്ന് കോടതി ചോദ്യമുയര്‍ത്തി. ഇക്കാര്യത്തില്‍ രണ്ട് ആഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. അനാഥാലയം നടത്താനുള്ള നിയമപരമായ ലൈസന്‍സ് 2020ല്‍ കാലഹരണപ്പെട്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വേണ്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നു ഫാ. സിന്‍റോ വര്‍ഗീസ് പറഞ്ഞു. 18 വയസിൽ താഴെയുള്ള 44 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 29ന് ഇവിടത്തെ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി മാതൃഛായ എന്ന പേരിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കണമെന്ന കോടതി നിർദേശം ശിശുക്ഷേമ സമിതി പാലിച്ചിട്ടില്ല. അതേസമയം സാഗര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും ഭരണകൂട നടപടികളും ഉണ്ടാകുന്നത് ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ഇതില്‍ സീറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-01-09-08:01:59.jpg
Keywords: സാഗര്‍

18145
Category: 14
Sub Category:
Heading: ലോകത്തെ ആദ്യ പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മിതി: തുര്‍ക്കിയിലെ ഉരുക്ക് ദേവാലയത്തിന് വയസ്സ് ഒന്നേകാല്‍ നൂറ്റാണ്ട്
Content: ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന ഉരുക്ക് കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഓര്‍ത്തഡോക്സ് ദേവാലയമായ സെന്റ് സ്റ്റീഫന്‍ ദേവാലയത്തിന് 124 വയസ്സ് തികഞ്ഞു. ഇസ്താംബൂളിലെ ചരിത്ര, സാംസ്കാരിക, മതപരമായ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നായാണ് വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്റെ പ്രധാന പ്രതീകങ്ങളിലൊന്നായ ഈ ദേവാലയം ഇപ്പോള്‍ ബള്‍ഗേറിയന്‍ എക്സാര്‍ക്കേറ്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച്സ് ഫൗണ്ടേഷന്റെ കീഴിലാണുള്ളത്. 500 ടണ്‍ ഇരുമ്പ് ഉപയോഗിച്ച് കുരിശിന്റെ ആകൃതിയിലാണ് മുന്നൂറുപേരെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ലോഹ ചട്ടക്കൂടുകള്‍ വിയന്നായില്‍ നിര്‍മ്മിച്ച് കപ്പലുകള്‍ വഴി ഇസ്താംബൂളില്‍ എത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ലോകത്തെ ആദ്യ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മിതികളില്‍ ഒന്നായിട്ടാണ് ഈ ദേവാലയത്തെ കണക്കാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ബാള്‍ക്കന്‍സില്‍ നിന്നും ഇസ്താംബൂളിലേക്ക് കുടിയേറിയ ബള്‍ഗേറിയക്കാരില്‍ നിന്നുമാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1870-ല്‍ മരംകൊണ്ടുള്ള ദേവാലയം നിര്‍മ്മിക്കുവാന്‍ അന്നത്തെ ഓട്ടോമന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ അബ്ദുള്‍ അസീസ് അനുമതി നല്‍കി. സ്റ്റെഫാന്‍ ബൊഗോറിഡി എന്ന ബള്‍ഗേറിക്കാരനാണ് ദേവാലയം നിര്മ്മിക്കുവാനുള്ള സ്ഥലം സംഭാവന ചെയ്തത്. എന്നാല്‍ പല പ്രാവശ്യം തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുമ്പ് കൊണ്ടുള്ള ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമാകുന്നത്. അക്കാലത്തെ വിഖ്യാത വാസ്തുശില്‍പ്പികളായ ഫൊസ്സാട്ടി സഹോദരന്‍മാര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ സ്ഥലം ചതുപ്പ് നിലമായതിനാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അതേ തുടര്‍ന്ന്‍ അത്തരമൊരു സ്ഥലത്ത് എങ്ങനെ ദേവാലയം നിര്‍മ്മിക്കണമെന്നത് സംബന്ധിച്ച് ഒരു മത്സരം സംഘടിപ്പിച്ചു. ഒട്ടോമന്‍ അര്‍മേനിയന്‍ വാസ്തുശില്‍പ്പിയായ ഹോവ്സെപ് അസ്നാവുര്‍ ആയിരുന്നു മത്സര വിജയി. 1892-ലാണ് ഇപ്പോള്‍ കാണുന്ന പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏതാണ്ട് 4-5 വര്‍ഷങ്ങള്‍ എടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 1898-ല്‍ നടന്ന ചടങ്ങില്‍ ദേവാലയം ആരാധനക്കായി തുറന്നു കൊടുത്തു. ദേവാലയത്തിന്റെ പ്രവേശന കവാടത്തിനു മുകളിലുള്ള 40 മീറ്റര്‍ ഉയരമുള്ള മണിമാളികയും, റഷ്യയില്‍ വാര്‍ത്തെടുത്ത 3 താഴികകുടങ്ങളും, 750 കിലോഗ്രാം ഭാരമുള്ള മണി ഉള്‍പ്പെടെയുള്ള 6 മണികളും ഈ ദേവാലയത്തിന്റെ പ്രത്യേകതകളാണ് വിഖ്യാത റഷ്യന്‍ കലാകാരനായ ക്ലാവ്ഡി ലെബെദേവ് ആണ് ദേവാലയത്തിലെ വിശുദ്ധ രൂപങ്ങളും അലങ്കാര ചിത്രപ്പണികളും ചെയ്തത്. രൂപക്കൂട് നിര്‍മ്മിച്ചതാകട്ടെ റഷ്യന്‍ ആശാരി ആയിരുന്ന അലെക്സിയവിച്ച് അഗാപ്കിനും. കാലപ്പഴക്കത്തില്‍ ഇരുമ്പിന് ബലക്ഷയം സംഭവിച്ചതിനാല്‍ 2011-ല്‍ ഈ ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2018 ജനുവരി 7-നാണ് ദേവാലയം വീണ്ടും തുറന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-09-18:27:26.jpg
Keywords: പുരാതന, ശ്രദ്ധേയ

18146
Category: 1
Sub Category:
Heading: നൈജീരിയായിലെ ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയ ബിഷപ്പിനെ ചോദ്യം ചെയ്ത് ഭരണകൂടം
Content: അബൂജ: നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന ക്രൂര പീഡനവും അടിച്ചമർത്തലും ചോദ്യംചെയ്ത ബിഷപ്പിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ച് സുരക്ഷ ഏജന്‍സി. സൊകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു കുക്കായെയാണു കേന്ദ്ര സുരക്ഷാ ഏജൻസി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. വത്തിക്കാനിലെ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് ഡികാസ്റ്ററി അംഗം കൂടിയായ ബിഷപ്പ് മാത്യു കുക്ക, നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന ക്രൂര പീഡനത്തെ കുറിച്ചും വിവേചനത്തെ കുറിച്ചും ഭരണകൂടത്തിന്റെ അപകടകരമായ നിശബ്ദ്ദതയെയും പരസ്യമായി വിമര്‍ശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ബിഷപ്പ് കുക്കാ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കെതിരേ വിമർശനമുന്നയിച്ചിരുന്നു. ബോക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയി, ഇപ്പോഴും തടവിൽ കഴിയുന്ന നൂറിലധികം പെൺകുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും ചോദ്യം ചെയ്തു. ഇതൊക്കെ ഭരണകൂടത്തിന് വെല്ലുവിളിയായി മാറുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. തീവ്ര ചിന്താഗതി ഉള്ളവർ സുരക്ഷ ഏജൻസികളിൽ പോലും കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണംപോലും തീവ്രവാദത്തിന് പോകുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിന്നു. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയൊരു തുക സർക്കാർ ചെലവഴിക്കുന്നുണ്ട്. വിഷയത്തിൽ സൈനിക ഇടപെടൽ ആവശ്യമാണെന്നും ബിഷപ്പ് കുക്ക .പറഞ്ഞിരിന്നു. രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ 60,000 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.
Image: /content_image/News/News-2022-01-10-12:20:26.jpg
Keywords: നൈജീ

18147
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭൂരിപക്ഷ വര്‍ഗീയത: കെആര്‍എല്‍സിസി
Content: ആലപ്പുഴ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സംഘാത ശ്രമങ്ങളാണെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 38ാം ജനറല്‍ കൗണ്‍സില്‍. ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നെന്നത് ഗൗരവമായി കാണണം. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജേന ബിജെപി കര്‍ണാടക നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയ മതപരിവര്‍ത്തന നിരോധന ബില്ല് ഭരണഘടനാ വിരുദ്ധമാണ്. മതസ്വാതന്ത്ര്യം, വൈവാഹിക വ്യക്തിസ്വാതന്ത്ര്യം എന്നിവയിലുള്ള കടന്നു കയറ്റമാണിത്. മൗലികാവകാശങ്ങള്‍ ഉറപ്പാക്കി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാനുള്ള സഹചര്യമൊരുക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ നിര്‍ദിഷ്ട ക്രൈസ്തവ വിവാഹ നിയമം വഴി കൂദാശകളുടെ പരികര്‍മത്തില്‍ അനാവശ്യ ഇടപെടല്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഈ നിയമം സ്വീകാര്യമല്ല. ജനസംഖ്യാനുപാതികമായി ദളിത് ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണമെന്നും കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ബിഷപ്പ് ഡോ. ജെയിസ് ആനാപറന്പില്‍, ഫാ. തോമസ് തറയില്‍, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, അഡ്വ. ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചന്‍, എന്‍. ദേവദാസ്, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-01-10-12:27:30.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

18148
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവന് മോചനം
Content: ഇസ്ലാമാബാദ്: വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവ വിശ്വസിയായ നദീം സാംസണിനു ഒടുവില്‍ ജാമ്യം ലഭിച്ചു. നദീമിന്റെ അഭിഭാഷകന്‍ സായിഫ് ഉള്‍ മലൂക് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പുറത്ത് ഇക്കഴിഞ്ഞ ജനുവരി 6-നാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കളയുകയാണ് പാകിസ്ഥാനിലെ കോടതികളുടെ പതിവെങ്കിലും ഇത് സുപ്രധാനമായ വിധിയാണെന്നും ജൂബിലി കാമ്പയിനും, വോയിസ് ഫോര്‍ ജസ്റ്റിസുമായുള്ള വീഡിയോ അഭിമുഖത്തില്‍ സായിഫ് ഉള്‍ മലൂക് പറഞ്ഞു. കൊലപാതകികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പോലും മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം നിഷേധിക്കുക എന്നതാണ് പാക്ക് പീനല്‍ കോഡിന്റെ നയം. 2 വര്‍ഷമായി വിചാരണ അവസാനിച്ചിട്ടില്ലെങ്കിലും, വിചാരണക്ക് നേരിടേണ്ടി വന്ന കാലതാമസത്തെ തുടര്‍ന്നു കുറ്റാരോപിതനായ വ്യക്തി അല്ലെങ്കിലും ജാമ്യം നല്‍കാം’ എന്ന ക്രിമിനല്‍ നടപടിക്രമത്തിലെ 497-മത്തെ വകുപ്പ് ഉദ്ധരിച്ചു കൊണ്ടാണ് ജഡ്ജി സയദ് മന്‍സൂര്‍ അലി ഷാ ജാമ്യം അനുവദിച്ചത്. മതവികാരങ്ങള്‍ ഒഴിവാക്കിയിട്ട് വേണം വിധി പ്രസ്താവിക്കേണ്ടതെന്ന് ജനുവരി 5-ലെ വാദത്തിനിടയില്‍ അഭിഭാഷകന്‍ സായിഫ് ഉള്‍ മലൂക് കോടതിയോട് അപേക്ഷിച്ചിരുന്നു. അതേസമയം ജാമ്യം അനുവദിച്ചതുകൊണ്ട് മാത്രം നദീം സാംസണിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. സാംസണിന്റെ കേസ് ഇപ്പോഴും ലാഹോര്‍ ജില്ലാകോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധിക്ക് വര്‍ഷങ്ങള്‍ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതനിന്ദ ആരോപിക്കപ്പെട്ടവര്‍ ഇസ്ലാമിക വര്‍ഗ്ഗീയ വാദികളുടെ പ്രതികാരത്തിനു ഇരയാകുന്ന പതിവു പാക്കിസ്ഥാനിലുണ്ട്. ആസിയ ബീബിയെ കൊല്ലാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ പാഞ്ഞു നടന്നത് ഇതിന്റെ ഉദാഹരണമാണ്. തന്റെ മകന് ജാമ്യം നേടിക്കൊടുത്തതില്‍ നദീമിന്റെ സഹോദരനായ ഷക്കീല്‍ അഭിഭാഷകന് നന്ദി അറിയിച്ചു. ആസിയ ബീബിയെ രക്ഷപ്പെടുത്തിയതു പോലെ തന്റെ സഹോദരനെയും രക്ഷപ്പെടുത്തിയ സായിഫ് ഉള്‍ മലൂക് മനുഷ്യരൂപമെടുത്ത മാലാഖയാണെന്നു ഷക്കീല്‍ പറഞ്ഞു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുള്ള ഉപകരണമായി മാറുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ വ്യാപകമാണ്. രാജ്യത്തു മതനിന്ദ ആരോപിക്കപ്പെടുന്ന ഭൂരിഭാഗം കേസുകളും വ്യാജമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-10-14:41:42.jpg
Keywords: പാക്കി

18149
Category: 1
Sub Category:
Heading: വാക്ക് പാലിച്ച് വിവാഹത്തിന് ക്ളീമീസ് ബാവ എത്തി: ഈ അന്ധ ദമ്പതികളുടെ ആഗ്രഹം സഫലം
Content: തിരുവനന്തപുരം: അന്ധ യുവാവിന്റെ അഭ്യര്‍ത്ഥനയ്ക്കു 'യെസ്' പറഞ്ഞുക്കൊണ്ട് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമീസ് ബാവ സ്വീകരിച്ച നിലപാടിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടി. അമ്പിളികോണം ഇടവകാംഗമായ കുമാര്‍ എന്ന അന്ധ യുവാവ് തന്റെ വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നു ക്ളീമീസ് ബാവയെ ബന്ധപ്പെടുകയായിരിന്നു. തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ പോലെ അവളും അന്ധയാണെന്നും :തങ്ങളുടെ വിവാഹം പിതാവ് ആശീർവദിക്കണമെന്നത് വലിയ ആഗ്രഹമാണെന്നുമെല്ലാം അറിയിച്ചതോടെ പിതാവും 'യെസ്' പറയുകയായിരിന്നു. ഇത് സംബന്ധിച്ചു സീറോ മലങ്കര സഭാംഗമായ ഫാ. ജോണ്‍ കീഴക്കേതില്‍ എന്ന വൈദികന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് വിഷയം നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും വലിയ പുതുമയുള്ള വാർത്തയല്ലായെന്നും പക്ഷേ 2021 ഡിസംബർ മാസം 29ന് നടന്ന വിവാഹം ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടു നിൽക്കുന്നുവെന്ന വാക്കുകളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. കുമാറിനെയും അവന്റെ സാഹചര്യത്തെയുമെല്ലാം ബാവ തിരുമേനി മനസിലാക്കാന്‍ ശ്രമിച്ചതും അദ്ദേഹം പറഞ്ഞ വാക്കുകളും ജോണച്ചന്‍റെ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. #{blue->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: }# വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും ഇന്ന് വലിയ പുതുമയുള്ള വാർത്തയല്ല. പക്ഷേ 2021 ഡിസംബർ മാസം 29ന് പത്തനംതിട്ട ജില്ലയിലെ മൈലപ്ര പള്ളിയിൽ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടു നിൽക്കുന്നു. അത് കാഴ്ചയില്ലാത്ത, നിറങ്ങളുടെയും വർണങ്ങളുടെയും ലോകമന്യമായ രണ്ടുപേരുടെ ഒന്നാകലായിരുന്നു. എന്തും ഏതും വാർത്തയാക്കുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ഇതാരും അറിഞ്ഞില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കേണ്ടത്. രണ്ടു മാസം മുമ്പ് ഒരിക്കൽ ബാവാ തിരുമേനിയെ ഫോണിൽ വിളിച്ച കുമാർ എന്ന യുവാവ് സ്വയം പരിചയപ്പെടുത്തി, തിരുവനന്തപുരം ജില്ലയിലെ അമ്പിളികോണമാണ് സ്വദേശമെന്നും അമ്പിളികോണം ഇടവകാംഗമായ താൻ ജന്മനാ അന്ധനാണെന്നും തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ പോലെ അവളും അന്ധയാണെന്നും ഞങ്ങളുടെ വിവാഹം പിതാവ് ആശീർവദിക്കണമെന്നത് വലിയ ആഗ്രഹമാണെന്നുമെല്ലാം പറഞ്ഞു. കുമാർ നന്നായി കീബോർഡ് വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യും, ഇടവക ഗായക സംഘത്തിലെ സജീവാംഗം കൂടിയാണ്. കുമാറിനെയും അവന്റെ സാഹചര്യത്തെയുമെല്ലാം മനസ്സിലാക്കി വിവാഹം ആശീർവദിക്കാൻ നിശ്ചയമായും താൻ എത്തുമെന്ന് പിതാവ് പറഞ്ഞു. തുടർന്നും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കുമാർ പിതാവിനെ വിളിച്ചിരുന്നു. 2021 ഡിസംബർ 29ന് പാറശ്ശാല രൂപതയിലെ അമ്പിളികോണം ഇടവകാംഗമായ കുമാർ പത്തനംതിട്ടയിലെ മൈലപ്ര ഇടവകാംഗമായ ജോമോൾ നൈനാനെ താലി ചാർത്തി ജീവിതസഖിയാക്കി കരം ഗ്രഹിച്ചപ്പോൾ ശ്‌ളൈഹീക ആശീർവാദവുമായി അപ്പന്റെ കരുതലോടെ ബാവാ തിരുമേനിയുമുണ്ടായിരുന്നു. വിവാഹം ആശീർവദിച്ച് ആ മക്കൾക്ക് അനുമോദനങ്ങൾ നേർന്ന് പിതാവ് പറഞ്ഞു, "കുമാറിനും ജോമോൾക്കും കാഴ്ചയില്ലെന്ന് അറിയാം, പക്ഷെ നിങ്ങൾക്ക് വിശ്വാസത്തിന്റെ ഉൾക്കാഴ്ചകൾ ഉണ്ടെന്ന് ബോധ്യമുള്ളതിനാലാണ് ഈ വിവാഹം ആശീർവദിക്കാനായി ഞാനെത്തിയത്. കാഴ്ചയാലെയല്ല വിശ്വാസത്താലെ ക്രിസ്തുവിനെ മുറുകെ പിടിക്കുന്ന മക്കളെ, നിങ്ങളെ ഒന്നിപ്പിച്ച ദൈവം നിങ്ങളിന്നാരംഭിക്കുന്ന കുടുംബജീവിതത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.” വിവാഹ ആശീർവാദത്തിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്ത മൈലപ്ര ഇടവക വികാരി പോൾ അച്ചനാണ് സഭയുടെ വലിയ ഇടയന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും പിതൃഭാവം പങ്കുവെച്ചതും. #{black->none->b->ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ }#
Image: /content_image/News/News-2022-01-10-17:20:15.jpg
Keywords: വിവാഹ

18150
Category: 1
Sub Category:
Heading: നാം ദൈവമക്കളായി തീര്‍ന്ന മാമ്മോദീസാ തീയതി മറക്കരുത്, അറിയില്ലെങ്കില്‍ മുതിര്‍ന്നവരോട് ചോദിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവജനത്തിലെ അംഗങ്ങളെന്ന നിലയിൽ പിതാവിൻറെ പ്രിയപ്പെട്ട മക്കളായി നമ്മെ മാറ്റിയ മാമ്മോദീസാ ദിനം നാം മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച കർത്താവിൻറെ മാമ്മോദീസാത്തിരുന്നാളിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മാമ്മോദീസ നമ്മുടെ പുനർജന്മമാണെന്നും അത് ആഘോഷിക്കാനും കർത്താവിന് നന്ദി പറയാനുമായി ആ തീയതി ഓർത്തുവയ്ക്കണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ മാമ്മോദീസാ തീയതി നാം മറക്കരുത്! ഞാൻ ഇപ്പോൾ നിങ്ങളോട് ഓരോരുത്തരോടും ചോദിക്കുകയാണെങ്കിൽ: നിങ്ങളുടെ മാമ്മോദീസാ തീയതി ഏതാണ്? ചിലർക്ക് അത് ഓർമ്മയില്ലായിരിക്കാം. നമ്മുടെ മാമോദീസാ തീയതി ഓർക്കുകയെന്നത് മനോഹരമായ ഒരു കാര്യമാണ്, കാരണം ഇത് നമ്മുടെ പുനർജന്മമാണ്, യേശുവിനോടൊപ്പം നാം ദൈവമക്കളായ നിമിഷം. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ - നിങ്ങൾക്കറിയില്ലെങ്കിൽ - നിങ്ങളുടെ അമ്മയോടോ അമ്മായിയോടോ മുത്തശ്ശീമുത്തശ്ശന്മാരോടൊ ചോദിക്കുക: "ഞാൻ എപ്പോഴാണ് സ്നാനമേറ്റത്?", ആഘോഷിക്കാനും കർത്താവിന് നന്ദി പറയാനുമായി ആ തീയതി ഓർത്തുവയ്ക്കുക. തന്റെ സന്ദേശത്തില്‍ പ്രാര്‍ത്ഥനയുടെ ആന്തരികാര്‍ത്ഥങ്ങളെ കുറിച്ചും പാപ്പ വിവരിച്ചു. പ്രാർത്ഥന ഒരു മാന്ത്രിക ആചാരമോ മനഃപാഠമാക്കിയ മന്ത്രങ്ങളുടെ ആവർത്തനമോ അല്ലായെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും അവിടന്ന് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണോ അത് ഗ്രഹിക്കാൻ കഴിയുന്നതിനുവേണ്ടി നമ്മിൽ പ്രവർത്തിക്കാൻ ദൈവത്തെ അനുവദിക്കുന്നതിനുള്ള വഴിയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മുന്നോട്ട് പോകാന്‍ കഴിയാത്ത പല സാഹചര്യങ്ങളിലും പ്രാർത്ഥന നമ്മെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കാരണം അത് നമ്മെ ദൈവവുമായി ഒന്നിപ്പിക്കുകയും അവിടുന്നുമായുള്ള കൂടിക്കാഴ്ചയിലേക്കു നമ്മെ തുറക്കുകയും ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-10-19:49:49.jpg
Keywords: പാപ്പ

18151
Category: 1
Sub Category:
Heading: കെനിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 7 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: ലാമുവ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന രണ്ട് തീവ്രവാദി ആക്രമണങ്ങളിലായി ഏഴു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കെനിയയിലെ സോമാലിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ലാമു കൗണ്ടിയിലെ വിധു ഗ്രാമത്തില്‍ അല്‍-ഷബാബ് എന്ന് കരുതപ്പെടുന്ന ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ജനുവരി 3-ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ഒരാള്‍ വെടിയേറ്റും, മറ്റൊരാള്‍ വെട്ടേറ്റും ബാക്കി നാലു പേരെ അഗ്നിക്കിരയാക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം വീടുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയതായി പ്രാദേശിക ദേവാലയത്തിലെ വചനപ്രഘോഷകനായ സ്റ്റീഫന്‍ സില അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. ഇതേ ദിവസം രാത്രി 11 മണിക്ക് സമീപ ഗ്രാമമായ ബോബോ-ഹിണ്ടിയില്‍ നടന്ന മറ്റൊരാക്രമണത്തില്‍ മറ്റൊരു ക്രൈസ്തവന്‍ കൂടി കൊല്ലപ്പെടുകയും 3 വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. വെന്തു മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയാത്ത നിലയിലായിരുന്നെന്നും, പുക ഉയരുന്ന വെന്ത് വെണ്ണീറായ വീടുകളുടേയും ചിതറികിടക്കുന്ന മൃതദേഹങ്ങളുടേയും കാഴ്ച ഭയാനകമായിരുന്നെന്നും സ്റ്റീഫന്‍ പറഞ്ഞു. ഗ്രാമത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇരുട്ടില്‍ ഓടി ഒളിച്ചു. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍ ഗിച്ചോയ എന്ന ക്രിസ്ത്യാനിയാണ് ബോബോ-ഹിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൊമാലിയ ആസ്ഥാനമായി അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബ് എന്ന തീവ്രവാദി സംഘടന കെനിയയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ് ഭൂരിപക്ഷമെങ്കിലും മുസ്ലീം ഭൂരിപക്ഷ വടക്ക്-കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ ആക്രമണത്തിനിരയാവുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും അല്‍-ഷബാബ് സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലാമുവിലെ ഏറ്റവും സുരക്ഷിതമായ സൈനീക കേന്ദ്രത്തിലും, നൈറോബി ഹോട്ടലിലുമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-10-20:32:48.jpg
Keywords: കെനിയ

18152
Category: 18
Sub Category:
Heading: ഷിജോ ഇടയാടിൽ കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്
Content: പാലക്കാട്: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി ഷിജോ ഇടയാടിൽ (ചങ്ങനാശേരി അതിരൂപത) തെരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ രൂപത അംഗം ബിച്ചു കുര്യൻ തോമസ് ആണ് ജനറൽ സെക്രട്ടറി, പാലക്കാട് യുവക്ഷേത്ര കോളജിൽ വച്ച് നടന്ന കേരള കത്തോലിക്കാ സഭയിലെ 32 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത 44 മത് സംസ്ഥാന വാർഷിക സെനറ്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് (കൊല്ലം രൂപത), ജിബിൻ ഗബ്രിയേൽ (പുനലൂർ രൂപത), സെക്രട്ടറി തുഷാര തോമസ്(എറണാകുളം അങ്കമാലി അതിരൂപത), ഷിജോ നിലക്കപ്പിള്ളി (തലശേരി അതിരൂപത), സെലിൻ ചന്ദ്ര ബാബു (പാറശാല രൂപത), സ്മിത ആന്റണി ( വരാപ്പുഴ അതിരൂപത), ട്രഷറർ: ലിനു ഡേവിഡ് (പത്തനംതിട്ട രൂപ). സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ ചാലക്കര, സിസ്റ്റർ റോസ് മെറിൻ എസ് ഡി, എഡ്വേർഡ് രാജു എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.
Image: /content_image/India/India-2022-01-11-11:12:14.jpg
Keywords: കെസിവൈഎം

18153
Category: 18
Sub Category:
Heading: ക്രൈസ്തവ വിവാഹ രജിസ്ട്രേഷൻ ബിൽ തള്ളിക്കളയണം: കത്തോലിക്ക കോൺഗ്രസ്
Content: തൃശൂർ: ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള കേരള നിയമ പരിഷ്കരണ സമിതി ക്രൈസ്തവർക്കു നിർദേശിച്ച പുതിയ വിവാഹ രജിസ്ട്രേഷൻ നിയമം തള്ളിക്കളയണമെന്നു കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ ബോഡി യോഗം ആവ ശ്യപ്പെട്ടു. ക്രൈസ്തവർക്കു മാത്രമായി ഒരു വിവാഹ നിയമം നിർമിക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കേ നിയമ പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ ദുരുദ്ദേശ്യപരവും സഭയുടെ വ്യക്തി നിയമങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും യോഗം വിലയിരുത്തി. അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ അധ്യക്ഷനായി. പ്രഫ. കെ.എം. ഫ്രാൻസിസ്, ബിജു കുണ്ടുകുളം, അസി. ഡയറക്ടർ ഫാ. ജിയോ ചെരടായി, തൊമ്മി പിടിയത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2022-01-11-11:30:03.jpg
Keywords: ക്രിസ്ത്യന്‍