Contents
Displaying 17731-17740 of 25101 results.
Content:
18104
Category: 13
Sub Category:
Heading: നമ്മുടെ ബലഹീനതയ്ക്ക് മുന്നിൽ കർത്താവ് പിന്മാറുന്നില്ല, മറിച്ച് സമീപസ്ഥനാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതയ്ക്ക് മുന്നിൽ കർത്താവ് പിന്മാറുന്നില്ലായെന്നും മറിച്ച് സമീപസ്ഥനാകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പുതുവത്സരത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. എന്തിനാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്? എന്തുകൊണ്ടാണ് അവിടുന്ന് നമ്മുടെ അടുത്തേക്ക് വരുന്നത്? അവനിൽ നിന്ന്, നിത്യതയിൽ നിന്ന്, പ്രകാശത്തില്‍ നിന്ന് അകന്നുപോയാൽ നാം വഴിതെറ്റിപ്പോകും എന്ന യാഥാർത്ഥ്യത്തോട് അടിയറവു പറയാൻ തയ്യാറല്ലാത്തതുകൊണ്ടാണ് അവിടുന്ന് ഇത് ചെയ്യുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ഇതാണ് ദൈവത്തിൻറെ പ്രവൃത്തി: നമ്മുടെ ഇടയിലേക്ക് ആഗതനാകുക. നാം നമ്മെത്തന്നെ അയോഗ്യരായി കണക്കാക്കിയാലും അത് അവിടുത്തെ തടയില്ല, അവിടുന്ന് വരുന്നു. നാം അവിടുത്തെ നിരസിച്ചാലും നമ്മെ തേടുന്നതിൽ അവിടന്ന് ഒരിക്കലും തളരില്ല. അവിടുത്തെ സ്വീകരിക്കാൻ നാം തയ്യാറല്ലെങ്കിലും അവിടുന്ന് വരാൻ ഇഷ്ടപ്പെടുന്നു. നാം അവിടുത്തെ മുന്നിൽ വാതിൽ കൊട്ടിയടച്ചാലും അവിടുന്ന് നമ്മെ കാത്തിരിക്കും. അവൻ നല്ല ഇടയൻ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ പങ്കുചേരാൻ വചനം മാംസമായി, നാം എവിടെയായിരിക്കുന്നുവോ അവിടെ, നമ്മുടെ പ്രശ്നങ്ങളിൽ, നമ്മുടെ ദുരിതങ്ങളിൽ, നമ്മെ അന്വേഷിച്ചുവരുന്ന നല്ല ഇടയനാണ് യേശു. പ്രിയ സഹോദരീസഹോദരന്മാരേ, മറ്റ് കാരണങ്ങളാൽ നാം ദൈവത്തിന് യോഗ്യരല്ലെന്ന് കരുതുന്നതിനാൽ നാം പലപ്പോഴും ദൈവത്തിൽ നിന്ന് അകലം പാലിക്കുന്നു. എന്നാൽ അവിടത്തെ വീക്ഷണകോണിൽ നിന്ന് കാര്യങ്ങളെ കാണാൻ തിരുപ്പിറവി നമ്മെ ക്ഷണിക്കുന്നു. ദൈവം മാംസം ധരിക്കാൻ അഭിലഷിക്കുന്നു. നിൻറെ ഹൃദയം തിന്മയാൽ മലിനമായതായി തോന്നുന്നുവെങ്കിൽ, അത് ക്രമരഹിതമാണെന്ന് തോന്നുന്നുവെങ്കിൽ, നീ ഭയപ്പെടരുത്: അവൻ വരുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് ചിന്തിക്കുക. അവിടെയാണ്, ആ ദാരിദ്ര്യത്തിലാണ് യേശു ജനിച്ചത്. അത്, നിങ്ങളുടെ ഹൃദയം സന്ദർശിക്കാനും ദുസ്സഹജീവിതത്തിൽ അധിവസിക്കാനും, തീർച്ചയായും അവൻ ഭയപ്പെടുന്നില്ലെന്ന് നിങ്ങളോട് പറയാനാണ്. ഞാൻ എന്നോടും നിങ്ങളോടും എല്ലാവരോടും ചോദിക്കുന്നു: അവിടുത്തേക്ക് ഇടം നല്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ? വാക്കു കൊണ്ട് അതെ; “ഞാൻ തയ്യാറല്ല” എന്ന് ആരും പറയില്ല. എന്നാൽ പ്രായോഗിക ജീവിതത്തിലോ? ഒരുപക്ഷേ, നമുക്കുവേണ്ടി മാത്രമായി നാം സൂക്ഷിച്ചുവയ്ക്കുന്ന ചില പ്രത്യേക ജീവിത വശങ്ങൾ, അല്ലെങ്കിൽ സുവിശേഷം കടന്നുവരുമെന്ന് നാം ഭയപ്പെടുന്നതും ദൈവത്തെ ഇടയ്ക്കു നിറുത്താൻ നാം ആഗ്രഹിക്കാത്തതുമായ ആന്തരിക ഇടങ്ങൾ ഉണ്ടായെന്നുവരാം. "ദൈവം ഇഷ്ടപ്പെടുന്നില്ല" എന്ന് ഞാൻ കരുതന്ന ആന്തരിക കാര്യങ്ങൾ എന്തൊക്കെയാണ്? "എനിക്കായി മാത്രം ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നതും ദൈവം വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ സ്ഥലം ഏതാണ്?" നമ്മൾ ഓരോരുത്തരും യാഥാർത്ഥ്യബോധത്തോടെ ഇതിനോട് പ്രത്യുത്തരം നല്‍കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-03-19:50:56.jpg
Keywords: പാപ്പ

18105
Category: 18
Sub Category:
Heading: മാന്നാനം ആശ്രമദേവാലയം ദേശീയതലത്തില്‍ സാംസ്‌കാരിക കേന്ദ്രമാക്കും: വി. മുരളീധരന്‍
Content: മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയം ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന സാംസ്‌കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്ന് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ക്രൈസ്തവസമൂഹത്തിന് എന്നും കരുതലും പിന്തുണയും നല്‍കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചു കാണിക്കാനും കേന്ദ്രസര്‍ക്കാരിനെയും സഭയെയും അകറ്റാനും ഇവിടെ ശ്രമം നടക്കുന്നുണ്ട്. മാര്‍പാപ്പയെ ഭാരതത്തിലേക്കു പ്രധാനമന്ത്രി ക്ഷണിച്ചതു ക്രൈസ്തവരോടുള്ള കരുതലിന്റെ ഭാഗമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു സംബന്ധിച്ചു മലയോര കര്‍ഷകരുടെ ആശങ്ക കത്തോലിക്കാസഭയിലെ പിതാക്കന്‍മാര്‍ പറഞ്ഞതു വളരെ ഗൗരവമായി കണ്ടാണ് നടപടി വൈകിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയെ കണ്ടു മലയോര കര്‍ഷകരുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-01-04-11:19:30.jpg
Keywords: ചാവറ

18106
Category: 18
Sub Category:
Heading: ചാവറയച്ചന്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
Content: മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാവറയച്ചന്റെ സേവനം സ്വന്തം മതത്തിനു മാത്രമായിരുന്നില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച പരിഷ്‌കര്‍ത്താവായിരുന്നു ചാവറയച്ചനെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, സഹകരണമന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍എംപി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറന്പില്‍ സ്വാഗതവും സിഎംസി സൂപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. കൊച്ചിയില്‍നിന്ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ഉപരാഷ്ട്രപതി രാവിലെ 9.50ന് മാന്നാനത്ത് എത്തി. നേരത്തെ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ ഉപരാഷ്ട്രപതി അരളിപ്പൂക്കള്‍ കബറിടത്തില്‍ അര്‍പ്പിച്ച് അല്പനേരം പ്രാര്‍ത്ഥനാനിരതനായി നിന്നു. തുടര്‍ന്നു ബെഞ്ചില്‍ ഇരുന്നു. ദേവാലയത്തില്‍ അടുത്തിടെ നവീകരിച്ച പ്രധാന അള്‍ത്താരയും മറ്റു നാല് അള്‍ത്താരകളും നോക്കിക്കണ്ടു. പഴമയുടെ ഭംഗി ഒട്ടും ചോരാതെയുള്ള പെയിന്റിംഗും ചിത്രപ്പണികളും മനോഹരമായിരിക്കുന്നതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. അള്‍ത്താരയിലെ വിശുദ്ധ ചാവറയച്ചന്റെ രൂപവും ശ്രദ്ധിച്ചു. തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ചും തിരുക്കര്‍മങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ ഉപരാഷ്ട്രപതി മാന്നാനം പുണ്യഭൂമിയിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം 10.50ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കൊച്ചിക്കു മടങ്ങി.
Image: /content_image/India/India-2022-01-04-11:23:28.jpg

18107
Category: 1
Sub Category:
Heading: തടങ്കലില്‍ നിന്നും മോചിതരായ നിരപരാധികളായ ക്രൈസ്തവര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കി ലാഹോര്‍ അതിരൂപത
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ജയില്‍ മോചിതരായ ഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിന് സ്വന്തം നിലയില്‍ കച്ചവടം തുടങ്ങുന്നതിന് ലാഹോര്‍ അതിരൂപതയുടെ കൈത്താങ്ങ്. പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ന്റെ പിന്തുണയോടെയായിരുന്നു സഹായം. 2015 മാര്‍ച്ച് 15-ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ രണ്ടു മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജയിലിലായത്. നിരവധി ക്രൈസ്തവരാണ് ഇതുമായി ബന്ധപ്പെട്ട് യാതൊരു തെളിവും കൂടാതെ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്. ഇതില്‍ രണ്ടുപേര്‍ ജയിലില്‍വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് എ.സി.എന്‍ പിന്തുണയോടെ ലാഹോര്‍ അതിരൂപത സമാനമായ സഹായം ചെയ്യുന്നത്. നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് ഇവര്‍ മോചിതരായതെന്നും, മോചിക്കപ്പെട്ടവരെ സ്വന്തം കുടുംബത്തെ പുലര്‍ത്തുവാന്‍ സഹായിക്കുന്നതിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചുവെന്നും ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. 2015 മാര്‍ച്ചില്‍ ലാഹോറിലെ യൗഹാനാബാദിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലും, പ്രൊട്ടസ്റ്റന്റ് ദേവാലയമായ ക്രൈസ്റ്റ് ചര്‍ച്ചിലുമാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 70-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേവാലയത്തിന്റെ സുരക്ഷാ ചുമതല്‍ നിര്‍വഹിക്കെ ആകാശ് ബഷീര്‍ എന്ന ക്രിസ്ത്യന്‍ യുവാവ് മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ ജീവന്‍ ബലികഴിച്ച കാര്യവും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ ആണ് ഒരു മുസ്ലീം ഉള്‍പ്പെടെ 12 പേരുടെ നിയമനടപടികളുടെ ചിലവുകള്‍ വഹിച്ചത്. സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടുന്ന ഷാക്കര്‍ ഹബീബ് ഡിസംബര്‍ 28-ന് ഒരു ചെറുകിട കച്ചവടം തുടങ്ങിയിരിന്നു. പാവപ്പെട്ടവര്‍ക്ക് ദൈവം ഉണ്ടെന്നാണ് ഈ സഹായം സൂചിപ്പിക്കുന്നതെന്നു എ.സി.എന്നിന് നന്ദി അറിയിച്ചുകൊണ്ട് ഷാക്കര്‍ ഹബീബ് പറഞ്ഞു. യൗഹാനബാദിലെ സെന്റ് ജോണ്‍സ് ഇടവക വികാരിയും, ലാഹോര്‍ അതിരൂപതയുടെ വികാര്‍ ജനറലുമായ ഫാ. ഫ്രാന്‍സിസ് ഗുള്‍സാറും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനക്ക് നന്ദി അറിയിച്ചിട്ടുണ്ട്. പരസ്പര സൗഹാര്‍ദ്ദം വളര്‍ത്തുവാനും അവശ്യ സമയത്ത് മറ്റുള്ളവരെ സഹായിക്കുവാനുമുള്ള കടമ തങ്ങള്‍ക്കുണ്ടെന്ന് സഹായം ലഭിച്ചവരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും ജയില്‍ മോചിതരായ 20 ക്രൈസ്തവരേയും സമാനമായ രീതിയില്‍ എ.സി.എന്‍ സഹായിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-01-04-12:29:39.jpg
Keywords: പാക്കി

18108
Category: 11
Sub Category:
Heading: പുതുവര്‍ഷത്തില്‍ യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ സമഗ്ര പദ്ധതിയുമായി പോളിഷ് സഭ
Content: വാര്‍സോ: 2022-ല്‍ യുവജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാനുള്ള പദ്ധതിയുമായി മധ്യ യൂറോപ്യന്‍ രാജ്യമായ പോളണ്ടിലെ കത്തോലിക്ക സഭ. പോളിഷ് മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായ ബിഷപ്പ് ആര്‍തര്‍ മിസിന്‍സ്കിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുവതലമുറയുമായുള്ള അടുപ്പം കൂടുതല്‍ ഊഷ്മളമാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന്‍ പറഞ്ഞ ബിഷപ്പ്, ഇത് സാര്‍വ്വത്രിക സഭ നേരിടുന്ന വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. സുവിശേഷ സന്ദേശങ്ങളുമായി യുവജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും പോളണ്ടിലെ ഇടവകകളിലെ കത്തോലിക്ക സമൂഹവും, സംഘടനകളും ഈ ലക്ഷ്യം മുന്‍നിറുത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ഇതിനായി യുവതലമുറയുടെ ദൈനംദിന ജീവിതവും പ്രവര്‍ത്തനങ്ങളുമായി അടുക്കുന്നതിന് ആശയവിനിമയത്തിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. പോളണ്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയെ ചൊല്ലി സഭാ നേതാക്കള്‍ക്കിടയില്‍ ആശങ്ക വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലുബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാന്‍ കൂടിയായ ബിഷപ്പ് മിസിന്‍സ്കിയുടെ ഈ അറിയിപ്പ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ പോളണ്ടിലെ യുവജനങ്ങളില്‍ വിശ്വാസത്തോടുള്ള ആഭിമുഖ്യം പകുതിയായി കുറഞ്ഞിട്ടുണ്ടെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള കത്തോലിക്ക ഇന്‍ഫര്‍മേഷന്‍ ഏജന്‍സി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ പോളണ്ടിലെ സെമിനാരികളില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പോളിഷ് സഭയും ഇക്കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു. അതേസമയം 3.8 കോടിയോളം വരുന്ന പോളിഷ് ജനസംഖ്യയിലെ 91.9 ശതമാനവും പറയുന്നത് തങ്ങള്‍ വിശ്വാസികളാണെന്നാണ്. 36.9 ശതമാനം കത്തോലിക്കരും തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുമാണ്. പോളിഷ് സഭയുടെ സിനഡല്‍ കൂടിയാലോചനകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷവും അത് തുടരുമെന്നും, ഇടവകകളും, സംഘടനാ പ്രതിനിധികളും, അല്‍മായരും ഈ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-04-14:42:02.jpg
Keywords: പോളണ്ട, പോളിഷ്

18109
Category: 1
Sub Category:
Heading: അന്താരാഷ്‌ട്ര സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് ജനുവരി 18ന് ആരംഭമാകും
Content: ബെയ്റൂട്ട്: “ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കുവാന്‍ വന്നിരിക്കുകയാണ്” (മത്തായി :2) എന്ന സുവിശേഷ വാക്യം മുഖ്യ പ്രമേയമാക്കിക്കൊണ്ട് ആഗോളതലത്തില്‍ നടക്കുന്ന എട്ട് ദിവസം നീണ്ട സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന് ജനുവരി 18ന് ആരംഭമാകും. ‘ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാവാരം 2022’ എന്ന പേരില്‍ ജനുവരി 18 മുതല്‍ 25 വരെയാണ് ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നത്. ലെബനോനിലെ ബെയ്റൂട്ട് ആസ്ഥാനമായുള്ള ‘മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ആണ് പ്രാര്‍ത്ഥനാ വാരത്തിന്റെ കണ്‍വീനര്‍. സഭൈക്യ പ്രാര്‍ത്ഥനാവാരം സുഗമമായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകള്‍. ദൈവരാജ്യത്തിന്റെ അടയാളമായിരിക്കുവാനും, ഐക്യം കൊണ്ടുവരുവാനും എപ്രകാരമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നതായിരിക്കും പ്രാര്‍ത്ഥനാ വാരത്തിലെ പ്രധാന വിചിന്തന വിഷയം. വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളില്‍ നിന്നും, വംശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും വരുന്ന ക്രൈസ്തവര്‍ ക്രിസ്തുവിനെ അന്വോഷിക്കുവാനും, അവിടുത്തെ ആരാധിക്കുവാനുമുള്ള പൊതുവായ ആഗ്രഹം പങ്കുവെക്കുക എന്നതാണ് സഭൈക്യ പ്രാര്‍ത്ഥനാവാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള കത്തോലിക്ക സഭയുടെ പൊന്തിഫിക്കല്‍ സമിതിയുടേയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് ഫെയിത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷന്റേയും സഹായത്തോടെ ലെബനോന്‍, സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവരാണ് പ്രാര്‍ത്ഥനാ വാരത്തിന് വേണ്ടിയുള്ള വിചിന്തനങ്ങളും, കാര്യക്രമവും തയ്യാറാക്കിയിരിക്കുന്നത്. “തിന്മയുടെ നടുവിലും നന്മ കണ്ടെത്തുവാന്‍ നാം ആഗ്രഹിക്കുന്നു. നമ്മളില്‍ തന്നെ നന്മ നമ്മള്‍ കണ്ടെത്തും, നമ്മുടെ ബലഹീനതകള്‍ പലപ്പോഴും നമ്മളെ തളര്‍ത്തുന്നു. അത് നമ്മെ പരാജയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ആത്മവിശ്വാസം നാം ആരാധിക്കുന്ന ദൈവത്തിലാണുള്ളത്- പ്രാര്‍ത്ഥനാ വാരത്തിന് വേണ്ടി തയ്യാറാക്കിയ വിചിന്തനങ്ങളില്‍ പറയുന്നു. എക്യുമെനിക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന, ബൈബിള്‍ വിചിന്തനങ്ങള്‍, എട്ട് ദിവസത്തേക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, ആരാധനയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമാണ് പ്രാര്‍ത്ഥനാ വാരത്തിലെ പ്രധാന കാര്യപരിപാടി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സും സംയുക്തമായി എട്ട് ദിവസത്തെ പ്രാര്‍ത്ഥനാ വാരം കമ്മീഷന്‍ ചെയ്ത് സംഘടിപ്പിച്ച് വരികയാണ്. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ പ്രാര്‍ത്ഥനകളും, കാര്യക്രമവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, അറബിക് എന്നീ ഭാഷകളില്‍ ലഭ്യമാണ്.
Image: /content_image/News/News-2022-01-04-17:17:55.jpg
Keywords: അന്താരാഷ്ട്ര

18110
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യയെ തുടര്‍ന്നു ജീവന്‍ നഷ്ട്ടമായത് 4.26 കോടി കുരുന്നുകള്‍ക്ക്
Content: ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമായത് ഭ്രൂണഹത്യയെന്ന മാരക തിന്മ മൂലം. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തത്സമയ റഫറന്‍സ് വെബ്സൈറ്റായ വേള്‍ഡോമീറ്ററിലെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ലൈഫ്ന്യൂസ്.കോം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4 കോടി 26 ലക്ഷം ഗര്‍ഭഛിദ്രം 2021-ല്‍ ലോകമെമ്പാടുമായി നടന്നിട്ടുണ്ടെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകളില്‍ നിന്ന്‍ വ്യക്തമാകുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ 2021-ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനാണ് അബോര്‍ഷന്‍ കാരണം നഷ്ടമായത്. കാന്‍സര്‍, എച്ച്.ഐ.വി/എയിഡ്സ്, വാഹന അപകടങ്ങള്‍, ആത്മഹത്യ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട മരണകാരണങ്ങള്‍ മൂലമുള്ള മരണസംഖ്യ വെച്ച് നോക്കുമ്പോള്‍ ഗര്‍ഭഛിദ്രം മൂലം മരണപ്പെട്ട കുരുന്നു ജീവനുകളുടെ എണ്ണം ഒരുപാട് കൂടുതലാണെന്നാണ് 'ലൈഫ്ന്യൂസ്' പറയുന്നത്. 5.87 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം മൂലമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായ മൊത്തം മരണങ്ങളില്‍ 42% മരണത്തിന്റേയും കാരണം ഗര്‍ഭഛിദ്രം ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2020-ല്‍ 87 ലക്ഷം പേര്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി കാരണവും, 1.3 കോടി രോഗങ്ങള്‍ കാരണവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്സ് കാരണവുമാണ് മരണപ്പെട്ടിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുമായി താരതമ്യപ്പെടുത്തുമ്പോഴും മരണകാരണത്തില്‍ അബോര്‍ഷന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ ഭ്രൂണങ്ങള്‍ ജീവനുള്ള മനുഷ്യ ജീവികള്‍ തന്നെയാണെന്ന് ജീവശാസ്ത്രം പറഞ്ഞിട്ടും ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ മനുഷ്യജീവികളായിട്ട് ഇതുവരെ പരിഗണിയ്ക്കാത്തത് ദുഃഖകരമാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന സമയത്തും കുരുന്നുജീവന്റെ ഹൃദയം മിടിച്ചുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തിന് വാതായനങ്ങള്‍ തുറന്ന്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ഭാരതത്തില്‍ നടപ്പാക്കിയതിന് കഴിഞ്ഞ വര്‍ഷം അരനൂറ്റാണ്ട് തികഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-04-19:24:21.jpg
Keywords: ഗര്‍ഭഛി, അബോര്‍ഷ

18111
Category: 1
Sub Category:
Heading: കേന്ദ്ര സര്‍ക്കാരിന് ഒഡീഷയുടെ മറുപടി: മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന് ഒഡീഷ മുഖ്യമന്ത്രി 79 ലക്ഷം അനുവദിച്ചു
Content: ഡല്‍ഹി/ഭുവനേശ്വര്‍: അനാഥരുടെയും രോഗികളുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് 79 ലക്ഷം രൂപ അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു. ഇന്ന് ( ജനുവരി 4) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംഒസി) 79 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 13 മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കാണ് സഹായമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അനാഥരും രോഗികളുമായ തൊള്ളായിരത്തിലധികം പേര്‍ക്ക് സഹായത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒഡീഷ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് ഡിസംബര്‍ 30നു അറിയിച്ചിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Odisha Chief Minister Naveen Patnaik has sanctioned Rs 78.76 lakh from the CMRF to support 13 institutions run by Missionaries of Charity in the state: CMO, Odisha</p>— ANI (@ANI) <a href="https://twitter.com/ANI/status/1478363323267629060?ref_src=twsrc%5Etfw">January 4, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു വിദേശ സഹായം സ്വീകരിക്കാന്‍ എഫ്‌സിആര്‍എ രെജിസ്ട്രേഷന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല. ഇതിനിടെ കേന്ദ്രത്തിന് ശക്തമായ മറുപടിയുമാണ് നവീന്‍ പട്നായിക് ഒരു കോടിയോളം വരുന്ന തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ആയിരകണക്കിന് സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ രെജിസ്ട്രേഷനാണ് കേന്ദ്രം റദ്ദാക്കിയത്. ഇതില്‍ നിരവധി ക്രൈസ്തവ സന്നദ്ധ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിന്നു. അതേസമയം എഫ്‌സിആര്‍എ രെജിസ്ട്രേഷന്‍ പുതുക്കുവാനുള്ള നടപടിയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റി മുന്നോട്ടു പോകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-04-20:45:54.jpg
Keywords: ഒഡീഷ

18112
Category: 18
Sub Category:
Heading: ക്രൈസ്തവർക്കു നേരെ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ കെസിവൈഎം
Content: ഇരിങ്ങാലക്കുട: ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ക്രിസ്മസ് ദിനങ്ങളിൽ രാ ജ്യത്താകമാനം ക്രൈസ്തവർക്കു നേരെ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ കെസിവൈഎം ഇരിങ്ങാലക്കുട രൂപത ശക്തമായി അപലപിച്ചു. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അക്രമങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രതയും നടപടികളും അധികാരികളിൽ നിന്നും ഉണ്ടാകുകയും വേണമെന്നു കെസിവൈഎം രൂപത പ്രസിഡന്റ് എമിൽ ഡേവിസ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ക്രൈസ്തവ വിശ്വാസത്തെയും സമൂഹത്തെയും അവഹേളിക്കുന്ന തരത്തിൽ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗത്തിൽ രൂപത പ്രസിഡന്റ് എമിൽ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര, ജനറൽ സെക്രട്ടറി നിഖിൽ ലിയോൺസ് ചെയർപേഴ്സൺ ഡിംബിൾ ജോയ്, അസി. ഡയറക്ടർ ഫാ. ടിനോ മെച്ചേരി, ആനിമേറ്റർ സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, സ്റ്റേറ്റ് സിൻഡിക്കേറ്റ് അംഗം ജെയ്സൺ ചക്കിയേടത്, ലിബിൻ മുരിങ്ങലത്, ഡെൽജി ഡേവിസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ് ആൽബിൻ മേക്കാടൻ, മല അനിമേറ്റർ ലാ ഓസ്റ്റിൻ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-01-05-10:00:14.jpg
Keywords: കെസിവൈഎം

18113
Category: 14
Sub Category:
Heading: ബ്രിട്ടന്റെ പരമോന്നത ബഹുമതി ലഭിച്ചവരില്‍ പൊന്തിഫിക്കൽ കൗൺസിൽ മുൻ പ്രസിഡന്റായ കര്‍ദ്ദിനാളും
Content: ലിവര്‍പ്പൂള്‍: ക്രൈസ്തവ - മുസ്ലിം ഐക്യം ബലപ്പെടുത്താൻ മുൻകൈയെടുത്ത് പ്രവർത്തിച്ച വത്തിക്കാന്റെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ മുൻ പ്രസിഡന്റ് കർദ്ദിനാൾ മൈക്കിൾ ഫിറ്റ്സ്ജറാൾഡിന് എലിസബത്ത് രാജ്ഞിയുടെ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി. പുതു വർഷത്തോടും, രാജ്ഞിയുടെ പിറന്നാളിനോടനുബന്ധിച്ചുമാണ് എല്ലാ വർഷവും എലിസബത്ത് രാജ്ഞി വിവിധ മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്ക് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി നൽകുന്നത്. ബ്രിട്ടന് പുറത്ത് പ്രവർത്തിച്ച തനിക്ക് രാജ്ഞി അവാർഡ് നൽകിയതിൽ നന്ദിയര്‍പ്പിക്കുകയാണെന്ന് കർദ്ദിനാൾ പറഞ്ഞു. ക്രൈസ്തവ-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ 84 വയസ്സ് പ്രായമുള്ള ലിവർപൂൾ സ്വദേശിയായ ഫിറ്റ്സ്ജറാൾഡ് വലിയ സംഭാവനകള്‍ നല്‍കിയിരിന്നു. ആഫ്രിക്കയെ സുവിശേഷവത്കരിക്കാൻ വേണ്ടി ഫ്രഞ്ച് കർദ്ദിനാൾ ചാൾസ് ലവിഗിരി 1868ൽ ആരംഭിച്ച സൊസൈറ്റി ഓഫ് അപ്പസ്തോലിക ലൈഫ് എന്ന സംഘടനയിലെ അംഗമാണ് കർദ്ദിനാൾ മൈക്കിൾ ഫിറ്റ്സ്ജറാൾഡ്. തനിക്ക് കിട്ടിയ ബഹുമതി തനിക്ക് പരിശീലനം നൽകിയ സംഘടനയ്ക്കും, ആഫ്രിക്കയിൽ സേവനം ചെയ്യുന്ന മിഷ്ണറിമാർക്കും അവകാശപ്പെട്ടതാണെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽ വിവിധ ചുമതലകളിൽ തനിക്ക് കിട്ടിയ പരിശീലനം ഉപയോഗപ്പെടുത്താൻ സാധിച്ച കാര്യവും അദ്ദേഹം സ്മരിച്ചു. ഓഫീസർ പദവി കൂടാതെ, കമാൻഡർ, മെമ്പർ, നൈറ്റ്ഹുഡ് പദവികളും എലിസബത്ത് രാജ്ഞി നൽകാറുണ്ട്. കർദ്ദിനാൾ ഫിറ്റ്സ്ജറാൾഡിനെ കൂടാതെ കഴിഞ്ഞദിവസം ബഹുമതി ലഭിച്ച കത്തോലിക്കരിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഉൾപ്പെടുന്നു. നൈറ്റ് കംപാനിയൻ ഓഫ് ദ മോസ്റ്റ് നോബൽ ഓർഡർ ഓഫ് ദ കാർട്ടർ എന്ന നൈറ്റ്ഹുഡ് പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. 1999ൽ മുൻ വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ ബേസിൽ ഹ്യൂമിന് ഓർഡർ ഓഫ് മെറിറ്റ് പദവി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-10:21:31.jpg
Keywords: ഉന്നത, ബഹുമതി