category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവർക്കു നേരെ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ കെസിവൈഎം
Contentഇരിങ്ങാലക്കുട: ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ക്രിസ്മസ് ദിനങ്ങളിൽ രാ ജ്യത്താകമാനം ക്രൈസ്തവർക്കു നേരെ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ കെസിവൈഎം ഇരിങ്ങാലക്കുട രൂപത ശക്തമായി അപലപിച്ചു. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അക്രമങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രതയും നടപടികളും അധികാരികളിൽ നിന്നും ഉണ്ടാകുകയും വേണമെന്നു കെസിവൈഎം രൂപത പ്രസിഡന്റ് എമിൽ ഡേവിസ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ക്രൈസ്തവ വിശ്വാസത്തെയും സമൂഹത്തെയും അവഹേളിക്കുന്ന തരത്തിൽ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗത്തിൽ രൂപത പ്രസിഡന്റ് എമിൽ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര, ജനറൽ സെക്രട്ടറി നിഖിൽ ലിയോൺസ് ചെയർപേഴ്സൺ ഡിംബിൾ ജോയ്, അസി. ഡയറക്ടർ ഫാ. ടിനോ മെച്ചേരി, ആനിമേറ്റർ സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, സ്റ്റേറ്റ് സിൻഡിക്കേറ്റ് അംഗം ജെയ്സൺ ചക്കിയേടത്, ലിബിൻ മുരിങ്ങലത്, ഡെൽജി ഡേവിസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ് ആൽബിൻ മേക്കാടൻ, മല അനിമേറ്റർ ലാ ഓസ്റ്റിൻ എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-05 09:58:00
Keywordsകെ‌സി‌വൈ‌എം
Created Date2022-01-05 10:00:14