Contents
Displaying 17681-17690 of 25104 results.
Content:
18054
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തില്‍ അനുശോചനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വര്‍ണ്ണവിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ശക്തമായ സ്വരമുയര്‍ത്തിയ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണവാർത്തയില്‍ ഫ്രാൻസിസ് മാർപാപ്പ ദുഃഖിതനായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പാപ്പയ്ക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട സന്ദേശത്തില്‍ പറയുന്നു. തന്റെ ജന്മദേശമായ ദക്ഷിണാഫ്രിക്കയിൽ സമത്വവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുവിശേഷത്തിനായുള്ള അദ്ദേഹത്തിന്റെ സേവന മനോഭാവത്തെ അഭിനന്ദിക്കുന്നുവെന്നും ഉയിർപ്പിന്റെ ഉറപ്പുള്ള പ്രത്യാശയിൽ അദ്ദേഹത്തിന്റെ വേർപാടിൽ വിലപിക്കുന്ന എല്ലാവരോടും, കർത്താവായ യേശുവിൽ സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും അനുഗ്രഹങ്ങള്‍ അറിയിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വംശീയ വേർതിരിവ് അവസാനിപ്പിക്കാൻ പോരാടിയ ആര്‍ച്ച് ബിഷപ്പ് ടുട്ടു ഇന്നലെ ഡിസംബർ 26-ന് ആണ് അന്തരിച്ചത്.
Image: /content_image/News/News-2021-12-27-13:56:25.jpg
Keywords: ആഫ്രിക്ക

18055
Category: 1
Sub Category:
Heading: തുർക്കിയിൽ ക്രിസ്തുമസ് തലേന്ന് പ്രാചീന ക്രൈസ്തവ ദേവാലയം മോസ്കാക്കി: ഏർദോഗന്റെ മതപ്രീണനം വീണ്ടും
Content: ത്രേസ് (തുര്‍ക്കി): ക്രിസ്തുമസ് തലേന്നു ത്രേസ് പ്രവിശ്യയിലെ ഇഡേർനിയിൽ സ്ഥിതിചെയ്യുന്ന പ്രാചീന ക്രൈസ്തവ ദേവാലയം തുർക്കി സർക്കാർ മോസ്ക്കാക്കി മാറ്റി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് 'ഹാഗിയ സോഫിയ' എന്ന പേരുള്ള (ഇസ്താംബൂളിലെ ഹാഗിയ സോഫിയയല്ല) ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയമായിരുന്നു ഇത്. 1965-ല്‍ ഭൂമികുലുക്കത്തിൽ നാശനഷ്ടം സംഭവിച്ച ദേവാലയത്തിൽ 56 വർഷങ്ങളായി പ്രാർത്ഥനകൾ നടക്കുന്നില്ലായിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബർ 24) തുർക്കിയുടെ മതകാര്യ വകുപ്പ് അധ്യക്ഷൻ അലി എർബാസ് നേതൃത്വം നൽകിയ പ്രാർത്ഥനയോടു കൂടിയാണ് ആരാധനാലയം മുസ്ലിം വിശ്വാസികൾക്ക് വിട്ടുനൽകിയത്. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം കഴിഞ്ഞവർഷം മുസ്ലിം ആരാധനാലയമായി തുറന്നു നൽകിയതിനെ പറ്റി അലി എർബാസ് ചടങ്ങില്‍ പരാമർശിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങള്‍ ബാൾക്കൻ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും മസ്ജിദും മിനാരവും എവിടെ കണ്ടാലും സന്തോഷമാണെന്നും ഇപ്പോൾ എഡിർനിലെ ഹാഗിയ സോഫിയ മോസ്ക്കാക്കി തുറക്കുകയാണെന്നും അലി എർബാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ദേവാലയം തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ മുൻകൈയെടുത്താണ് മോസ്കാക്കി മാറ്റിയത്. തുർക്കിയുടെ നടപടിയിൽ ക്രൈസ്തവ നേതാക്കന്മാരും, അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് തുർക്കി മോസ്ക്കാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഡിർനിലെ ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയത്. തീവ്ര ഇസ്ലാമിക വിശ്വാസിയായ ഏർദോഗന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. 0.2 ശതമാനം മാത്രമാണ് തുർക്കിയിലെ ക്രൈസ്തവ ജനസംഖ്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-27-16:18:28.jpg
Keywords: തുര്‍ക്കി

18056
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു?: റിപ്പോര്‍ട്ട്
Content: ന്യൂഡൽഹി: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നു റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചുവെന്ന് കേട്ടത് ഞെട്ടല്‍ ഉളവാക്കിയെന്ന് ഇന്ന് ഉച്ചതിരിഞ്ഞ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തില്‍ മമത ബാനര്‍ജി പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ ആശ്രയിച്ച് കഴിയുന്ന 22,000 രോഗികളും ജീവനക്കാരുമാണ് ഇതേ തുടര്‍ന്നു കഷ്ട്ടതയിലായിരിക്കുന്നതെന്നും നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യാവകാശ പ്രവർത്തനങ്ങളില്‍ ഇത് പാടില്ലായിരിന്നുവെന്നും മമത ട്വീറ്റ് ചെയ്തു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ കഴിയുന്ന ആയിരകണക്കിന് രോഗികള്‍ക്കും നിരാലംബര്‍ക്കും വേണ്ടിയുള്ള ദൈനംദിന ചെലവുകള്‍ക്ക് നിലവില്‍ അക്കൌണ്ടില്‍ പണം സ്വീകരിക്കാനോ ഉള്ള തുക ഉപയോഗിക്കുവാനോ കഴിയാത്ത വിധം മരവിപ്പിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ടു വിഭാഗങ്ങളാണ് ഉള്ളത്. കേന്ദ്ര നടപടിയെ തുടര്‍ന്നു സിസ്റ്റേഴ്സിന്റെയും ബ്രദേഴ്സിന്‍റെയും സന്നദ്ധ സേവനം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. കൽക്കട്ട അതിരൂപതയുടെ വികാരി ജനറലായ ഫാ. ഡൊമിനിക് ഗോമസ് കേന്ദ്ര നടപടിയെ അപലപിച്ചു. ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അതിക്രൂരമായ ആക്രമണമാണ് ഇതെന്നു അദ്ദേഹം പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സും ബ്രദേഴ്‌സും കുഷ്ഠരോഗികളുടെയും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും സുഹൃത്തുക്കളാണെന്നും നിലവിലെ നടപടി ക്രിസ്ത്യൻ സമൂഹത്തിനു എതിരെയുള്ള ഏറ്റവും പുതിയ ആക്രമണമാണെന്നും രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായ ആളുകൾക്ക് നേരെയുള്ള ക്രൂരമായ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ഇതിന് മുന്‍പും മിഷ്ണറീസ് ഓഫ് ചാരിറ്റിയെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ശത്രുതാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-12-27-17:29:57.jpg
Keywords: മിഷ്ണറീ

18057
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല; എഫ്സിആര്‍എ അപേക്ഷ നിരസിച്ചു: കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡൽഹി: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അനുമതിയ്ക്കായുള്ള യോഗ്യതാ നിര്‍ദ്ദേശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനേക്കുറിച്ച് പറയുന്നത്. ഇതിനിടെ പ്രസ്താവനയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ പുതുക്കുവാനുള്ള അപേക്ഷ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചതായും സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് സന്യാസ സമൂഹത്തിന് എഫ്‌സിആര്‍എ രെജിസ്ട്രേഷന്‍ കാലാവധിയുണ്ടായിരിന്നത്. അതേസമയം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിയുമ്പോഴും എഫ്‌സിആര്‍എ പുതുക്കാനുള്ള അപേക്ഷ നിരസിച്ച നടപടി സന്യാസ സമൂഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി നിയമഭേദഗതി വരുത്തിയിരുന്നു. മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചുവെന്ന് കേട്ടത് ഞെട്ടല്‍ ഉളവാക്കിയെന്നും സമൂഹത്തെ ആശ്രയിച്ച് കഴിയുന്ന 22,000 രോഗികളും ജീവനക്കാരുമാണ് ഇതേ തുടര്‍ന്നു കഷ്ട്ടതയിലായിരിക്കുന്നതെന്നും നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യാവകാശ പ്രവർത്തനങ്ങളില്‍ ഇത് പാടില്ലായിരിന്നുവെന്നുമായിരിന്നു മമത ബാനര്‍ജി ഇന്ന്‍ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, മതപരിവർത്തനം നടക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചു മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-12-27-20:25:46.jpg

18058
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകലിനും മതപരിവര്‍ത്തനത്തിനും നിർബന്ധിത വിവാഹത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കു മോചനം
Content: കറാച്ചി: പാക്കിസ്ഥാനില്‍ നാൽപ്പത്തിനാലുകാരൻ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിച്ച ആര്‍സു രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പതിനാലു വയസ്സുള്ള ആര്‍സുവിന്റെ കുടുംബത്തിന്റെ അപ്പീലിന്റെ പുറത്ത് സിന്ധ് പ്രവിശ്യാ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ആര്‍സു സ്വന്തം കുടുംബവുമായി ഒരുമിച്ചത്. 2020 ഒക്ടോബറിലാണ് അന്ന് വെറും 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആര്‍സുവിനെ, 44 വയസ്സുള്ള അസ്ഹര്‍ അലി എന്നയാൾ തട്ടിക്കൊണ്ടുപോയി മതം മാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചത്. അന്താരാഷ്ട്ര തലത്തിലും, സമൂഹമാധ്യമങ്ങളിലും വളരെയേറെ ചർച്ചയായ ഒരു സംഭവമായിരുന്നു ഇത്. കോടതി ഉത്തരവിനെ തുടര്‍ന്ന്‍ കഴിഞ്ഞ ഒരുവര്‍ഷമായി പാനാ ഗായിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു ആര്‍സു. ആര്‍സുവിന്റെ കുടുംബം അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‍ ഡിസംബര്‍ 22-ന് രാവിലെ നടന്ന വിചാരണക്കിടയില്‍ മാതാപിതാക്കളുടെ കൂടെ പോകുവാന്‍ താല്‍പ്പര്യമുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പെൺകുട്ടി ശക്തമായ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. മതപരിവര്‍ത്തനത്തേ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല മതപരിവര്‍ത്തനമെന്നും ആര്‍സു തുറന്നുപറഞ്ഞു. മകളെ തങ്ങളുടെ വീട്ടിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് ആര്‍സുവിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ വേളയില്‍ കോടതിയില്‍ സന്നിഹിതനായിരുന്ന ‘ക്രിസ്റ്റ്യന്‍ പീപ്പിള്‍സ് അലയന്‍സ്’ പ്രസിഡന്റ് ദിലാവര്‍ ഭട്ടി കോടതി വിധിയെ സ്വാഗതം ചെയ്തു. ആര്‍സു വീണ്ടും വീട്ടില്‍ തിരിച്ചെത്തുമെന്നും സമാധാനത്തോടെ ക്രിസ്തുമസ്സ് ആഘോഷിക്കുമെന്നു അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദിലാവര്‍ പറഞ്ഞു. ആര്‍സുവിന് വേണ്ടി ശബ്ദമുയര്‍ത്തിയ അഭിഭാഷകരും, സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ദിലാവര്‍ നന്ദി അറിയിച്ചു. പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും നിരവധി ക്രിസ്ത്യൻ പെൺകുട്ടികളാണ് ഓരോ വർഷവും ഇരകളായി കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2021-12-28-11:27:11.jpg
Keywords: ആർസൂ, പെൺകു

18059
Category: 1
Sub Category:
Heading: ക്രിസ്തുമസിനു അപ്രതീക്ഷിത സമ്മാനം: ഇറാനിൽ ക്രൈസ്തവരായ തടവുപുള്ളികള്‍ക്ക് 10 ദിവസത്തെ അവധി
Content: ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ തടവുപുള്ളികൾക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം. സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനായി ക്രിസ്ത്യന്‍ തടവുകാര്‍ക്ക് 10 ദിവസത്തെ അവധി അനുവദിച്ചുകൊണ്ട് ഇറാനിലെ ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഘോലാം ഹോസ്സൈന്‍ മൊഹ്സേനി എജെയി രാജ്യത്തുടനീളമുള്ള ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇറാനിലെ നീതിന്യായ വകുപ്പിന്റെ മിസാന്‍ വെബ്സൈറ്റില്‍ പറയുന്നു. കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അനേകം ക്രൈസ്തവരാണ് വ്യാജ ആരോപണത്തെ തുടർന്ന് ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ചാണ് അവധി നിര്‍ദ്ദേശം. അതേസമയം എത്രപേര്‍ക്ക് അവധി ലഭിക്കുമെന്നോ, അവധിയെന്ന് ആരംഭിക്കുമെന്നതോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വെബ്സൈറ്റില്‍ പറയുന്നില്ല. 8 കോടി 30 ലക്ഷത്തോളം വരുന്ന ഇറാനിയന്‍ ജനസംഖ്യയുടെ വെറും 1% മാത്രമാണ് ക്രൈസ്തവർ. ഇവരില്‍ ഭൂരിഭാഗവും അര്‍മേനിയന്‍ ക്രൈസ്തവരാണ്. അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ ജനുവരി 6-നാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനി മുസ്ലീങ്ങളുടെ വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നത് പതിവാണെങ്കിലും മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു ഇളവ് നല്‍കുന്നത് വളരെ അപൂര്‍വ്വമാണ്. 1980-1988 കാലയളവില്‍ ഉണ്ടായ ഇറാന്‍-ഇറാഖ് യുദ്ധത്തിനിടയിലെ ഒരു ക്രിസ്തുമസ്സ് തലേന്ന് കൊല്ലപ്പെട്ട ഒരു അര്‍മേനിയന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിയുടെ ടെഹ്റാനിലെ വീട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി സന്ദര്‍ശിച്ചതും ഈ വര്‍ഷം വാര്‍ത്തയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താപത്രമായ ‘ഇര്‍നാ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്.
Image: /content_image/News/News-2021-12-28-13:15:39.jpg
Keywords: ക്രിസ്തുമസ്

18060
Category: 18
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണം: വ്യാപക പ്രതിഷേധം
Content: കൊച്ചി: ആസാമിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരേ നടന്ന അക്രമങ്ങളില്‍ വ്യാപക പ്രതിഷേധവുമായി വിവിധ സംഘടനകള്‍. ഒരു പ്രത്യേക മതവിഭാഗം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോള്‍ ഭാരതമനഃസാക്ഷിക്കാണു മുറിവേല്‍ക്കുന്നതെന്നു അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി യോഗം അഭിപ്രായപ്പെട്ടു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ടെസ, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ബീന ബിറ്റി, റിന്‍സി ജോസ്, മേഴ്സി ജോസഫ്, ടെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. ക്രിസ്മസ് രാത്രിയില്‍ ഹരിയാനയിലെ അംബാലയിലെ റഡ്മീര്‍ പള്ളിയില്‍ നടന്ന അക്രമത്തില്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സമീപ നാളുകളില്‍ രാജ്യത്ത് കൈസ്തവര്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ മുസ് ലിം സമൂഹമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടതെങ്കില്‍ സമീപ നാളുകളില്‍ അതു ക്രൈസ്തവരിലേക്കും വ്യാപിച്ചു. ഹരിയാനയിലെ അംബാലയില്‍ പള്ളി ആക്രമിച്ചു. ആസാമിലും വ്യാപക അതിക്രമങ്ങള്‍ നടന്നു. ബംഗളൂരുവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Image: /content_image/India/India-2021-12-28-13:55:26.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

18061
Category: 1
Sub Category:
Heading: അമേരിക്കയില്‍ തിരുപ്പിറവി ദൃശ്യത്തിനു സമീപം സാത്താനിക പ്രദര്‍ശനം: പ്രാര്‍ത്ഥന കൊണ്ട് പ്രതിരോധം തീര്‍ത്ത് ക്രൈസ്തവരും
Content: സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീല്‍ഡിലെ സ്റ്റേറ്റ് ഹൗസ് റോട്ടുണ്ടായുടെ അകത്ത് സാത്താനിക സംഘടന ഒരുക്കിയ സാത്താനിക പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തില്‍ ആടിന്റെ രൂപമുള്ള ബാഫോമെറ്റ് എന്ന സാത്താനിക രൂപം തിരുപ്പിറവി ദൃശ്യത്തിന്റെ അടുത്ത് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മതനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ സാത്താനിക പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സാത്താന്‍ ആരാധകരുടെ നേതാവായ ആദം. എന്നയാള്‍ പ്രതിമ തങ്ങളുടെ സംഘടനയെ എപ്രകാരം പ്രതിനിധീകരിക്കുന്നുവെന്ന് വിവരിച്ചപ്പോള്‍ സാത്താന് സ്തുതിവിളികളുമായിട്ടാണ് സാത്താന്‍ ആരാധകര്‍ എതിരേറ്റതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരിന്നു. അതേസമയം സാത്താന്‍ രൂപം പ്രതിഷ്ടിക്കുന്നിടത്തു നിന്നും അല്പം മാറി ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍ ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി’ സംഘടന അംഗങ്ങളായ യുവതീയുവാക്കള്‍ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജപമാലയുമായി മുട്ടുകുത്തി നിന്ന് നന്മനിറഞ്ഞ മറിയവും ചൊല്ലി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. “സാത്താന് യാതൊരു അവകാശവുമില്ല”, “സാത്താന്‍ തുലയട്ടെ, പരിശുദ്ധ കന്യകാമറിയം സര്‍പ്പത്തിന്റെ തല തകര്‍ക്കും” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും പിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ഇത് മൂന്നാമത്തെ തവണയാണ് സാത്താന്‍ ആരാധകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തിനകത്ത് ഒരു പ്രദര്‍ശനം ഒരുക്കുവാന്‍ അനുമതി നല്‍കുന്നതെന്നാണ് സ്റ്റേറ്റ് ജേര്‍ണല്‍-രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാത്താന്‍ ആരാധകരുടെ പൈശാചിക നടപടിയ്ക്കെതിരെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കാപ്പിറ്റോളിലോ മറ്റ് സ്ഥലങ്ങളിലോ സാത്താന്റെ പ്രതിമകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് സ്പ്രിംഗ്ഫില്‍ഡ് ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് സംസ്ഥാന കാപ്പിറ്റോള്‍ മന്ദിരത്തില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ക്കും അനുമതി നല്‍കിയതിനെ കുറിച്ച് ബന്ധപ്പെട്ട അതികാരികളുടെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-28-16:28:20.jpg
Keywords: സാത്താ, പിശാച

18062
Category: 1
Sub Category:
Heading: അമേരിക്കയില്‍ തിരുപ്പിറവി ദൃശ്യത്തിനു സമീപം സാത്താനിക പ്രദര്‍ശനം: പ്രാര്‍ത്ഥന കൊണ്ട് പ്രതിരോധം തീര്‍ത്ത് ക്രൈസ്തവര്‍
Content: സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീല്‍ഡിലെ സ്റ്റേറ്റ് ഹൗസ് റോട്ടുണ്ടായുടെ അകത്ത് സാത്താനിക സംഘടന ഒരുക്കിയ സാത്താനിക പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തില്‍ ആടിന്റെ രൂപമുള്ള ബാഫോമെറ്റ് എന്ന സാത്താനിക രൂപം തിരുപ്പിറവി ദൃശ്യത്തിന്റെ അടുത്ത് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മതനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേർ ഈ സാത്താനിക പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സാത്താന്‍ ആരാധകരുടെ നേതാവായ ആദം എന്നയാള്‍ പ്രതിമ തങ്ങളുടെ സംഘടനയെ എപ്രകാരം പ്രതിനിധീകരിക്കുന്നുവെന്ന് വിവരിച്ചപ്പോള്‍ സാത്താന് സ്തുതിവിളികളുമായിട്ടാണ് സാത്താന്‍ ആരാധകര്‍ എതിരേറ്റതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരിന്നു. അതേസമയം സാത്താന്‍ രൂപം പ്രതിഷ്ടിക്കുന്നിടത്തു നിന്നും അല്പം മാറി ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍ ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി’ സംഘടന അംഗങ്ങളായ യുവതീയുവാക്കള്‍ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജപമാലയുമായി മുട്ടുകുത്തി നിന്ന് നന്മനിറഞ്ഞ മറിയവും ചൊല്ലി പ്രാര്‍ത്ഥിച്ചു. “സാത്താന് യാതൊരു അവകാശവുമില്ല”, “സാത്താന്‍ തുലയട്ടെ, പരിശുദ്ധ കന്യകാമറിയം സര്‍പ്പത്തിന്റെ തല തകര്‍ക്കും” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും പിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ഇത് മൂന്നാമത്തെ തവണയാണ് സാത്താന്‍ ആരാധകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തിനകത്ത് ഒരു പ്രദര്‍ശനം ഒരുക്കുവാന്‍ അനുമതി നല്‍കുന്നതെന്നു സ്റ്റേറ്റ് ജേര്‍ണല്‍-രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാത്താന്‍ ആരാധകരുടെ പൈശാചിക നടപടിയ്ക്കെതിരെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കാപ്പിറ്റോളിലോ മറ്റ് സ്ഥലങ്ങളിലോ സാത്താന്റെ പ്രതിമകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നു സ്പ്രിംഗ്ഫില്‍ഡ് ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. എന്നാൽ അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് സംസ്ഥാന കാപ്പിറ്റോള്‍ മന്ദിരത്തില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ക്കും അനുമതി നല്‍കിയതിനെ കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}}

Image: /content_image/News/News-2021-12-28-16:30:36.jpg

18063
Category: 13
Sub Category:
Heading: 'പുഞ്ചിരി പാപ്പ'യുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം അടുത്ത വര്‍ഷം സെപ്റ്റംബർ നാലിന്
Content: വത്തിക്കാന്‍ സിറ്റി: 1978 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിക്കുകയും 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്ത വിശുദ്ധ ജോൺപോൾ ഒന്നാമൻ പാപ്പയെ അടുത്ത വര്‍ഷം സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പാപ്പയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെ തുടർന്നാണ് പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്. 2022 സെപ്റ്റംബർ 4ന് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങില്‍വെച്ചു തന്നെയായിരിക്കും വാഴ്ത്തപ്പെട്ട പ്രഖ്യാപനം. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ തീവ്രമായ മസ്തിഷ്ക്ക വീക്കവും, മാരകമായ അപസ്മാര രോഗവും മൂലം ഏറെ കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോയ പെൺകുട്ടിക്ക് ലഭിച്ച സൗഖ്യമാണ് വത്തിക്കാന്‍ അംഗീകരിച്ചത്. 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നാമകരണവുമായി ബന്ധപ്പെട്ട് വിസ്തരിച്ച 21 സാക്ഷികളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സാക്ഷ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഒരു പാപ്പ തന്റെ മുൻഗാമിയെക്കുറിച്ച് മുഖാമുഖം സാക്ഷ്യം നൽകുന്നത് ഇതാദ്യമായിട്ടായിരിന്നു. ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നാളുകൾ സഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ജോൺ പോൾ ഒന്നാമൻ എങ്കിലും അദ്ദേഹം 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണത്താൽ അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരിന്നു. 1978 ൽ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ, 1978 സെപ്റ്റംബർ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-12-28-17:48:55.jpg
Keywords: ജോണ്‍ പോള്‍