category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'പുഞ്ചിരി പാപ്പ'യുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം അടുത്ത വര്‍ഷം സെപ്റ്റംബർ നാലിന്
Contentവത്തിക്കാന്‍ സിറ്റി: 1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിക്കുകയും 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്ത വിശുദ്ധ ജോൺപോൾ ഒന്നാമൻ പാപ്പയെ അടുത്ത വര്‍ഷം സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പാപ്പയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെ തുടർന്നാണ് പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്. 2022 സെപ്റ്റംബർ 4ന് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങില്‍വെച്ചു തന്നെയായിരിക്കും വാഴ്ത്തപ്പെട്ട പ്രഖ്യാപനം. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ തീവ്രമായ മസ്തിഷ്ക്ക വീക്കവും, മാരകമായ അപസ്മാര രോഗവും മൂലം ഏറെ കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോയ പെൺകുട്ടിക്ക് ലഭിച്ച സൗഖ്യമാണ് വത്തിക്കാന്‍ അംഗീകരിച്ചത്. 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നാമകരണവുമായി ബന്ധപ്പെട്ട് വിസ്തരിച്ച 21 സാക്ഷികളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സാക്ഷ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഒരു പാപ്പ തന്റെ മുൻഗാമിയെക്കുറിച്ച് മുഖാമുഖം സാക്ഷ്യം നൽകുന്നത് ഇതാദ്യമായിട്ടായിരിന്നു. ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നാളുകൾ സഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ജോൺ പോൾ ഒന്നാമൻ എങ്കിലും അദ്ദേഹം 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണത്താൽ അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരിന്നു. 1978 ൽ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ, 1978 സെപ്റ്റംബർ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-28 17:48:00
Keywordsജോണ്‍ പോള്‍
Created Date2021-12-28 17:48:55