Contents

Displaying 17651-17660 of 25104 results.
Content: 18024
Category: 18
Sub Category:
Heading: ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കരുത്: സീറോമലബാർ സിനഡൽ കമ്മീഷൻ
Content: കാക്കനാട് / പാലാ: വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുർബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ. ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്. വിവാഹത്തിന്റെ ഒരുക്കവും കാലവും സ്ഥലവും നിയമങ്ങളും കാർമ്മികരും ആത്മീയമായി വളരെയേറെ സാംഗത്യമുള്ളവയാണ്.ഇത്തരം കാര്യങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് നിർദിഷ്ട രജിസ്‌ട്രേഷൻ ബില്ലിന്റെ ശുപാർശകൾ എന്നുള്ളത് ആശങ്കകൾ ഉണർത്തുന്നു. നിലവിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളിൽ അപാകതകൾ ഇല്ലാതിരിക്കെ ഇത്തരം ശുപാർശകൾ ഉയർത്തുന്നത് ദുരുദ്ദേശപരമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരുപറഞ്ഞ് ലിംഗ നിഷ്പക്ഷത പോലുള്ള വാദങ്ങൾ ഉയർത്തുന്നതും ദുരൂഹമാണ്. സ്ത്രീക്കും പുരുഷനും അവരുടെ സ്വത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിക്കാൻ സാധിക്കുക എന്നതാണ് സമത്വത്തിന്റെ ആദ്യ പടി. സമത്വമുണ്ടാകേണ്ടത് ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച്, വ്യത്യസ്തതകളെ മാനിച്ച് പരസ്പരം വളർത്തുമ്പോഴാണ്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ വിയോജിപ്പ് ഇല്ലെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാ വിഭാഗക്കാരെയും കേൾക്കാനും വിശ്വാസത്തിലെടുക്കാനും സർക്കാരുകൾ തയ്യാറാകണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പാരിസ്ഥിതിക വിഷയങ്ങളിൽ കമ്മീഷൻ ഉൽക്കണ്ഠ രേഖപ്പെടുത്തുകയും സത്വരപരിഹാര നടപടികൾക്കായി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണ്ണയം, മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ, സിൽവർ ലൈൻ റെയിൽ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ അതീവ പ്രാധാന്യത്തോടെ മനസിലാക്കാനും മനുഷ്യജീവന് പരമപ്രധാന്യം നല്കുന്ന കാഴ്ചപ്പാടോടെ തീരുമാനങ്ങൾ എടുക്കാനും അധികാരികൾ തയ്യാറാകണമെന്നും കമ്മീഷൻ ശക്തമായി അഭിപ്രായപ്പെട്ടു. ഏകീകൃത വി.കുർബാനയർപ്പണം നടപ്പിലാക്കുക വഴി സീറോമലബാർ സഭയിൽ വലിയ ഐക്യവും ഉണർവും ഉണ്ടായതായി കമ്മീഷൻ വിലയിരുത്തി. പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് കമ്മീഷൻ പ്രാർത്ഥനാശംസകൾ നേർന്നു. പാലാ ബിഷപ്സ് ഹൗസിൽ കൂടിയ സമ്മേളനം കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്​ഘാടനം ചെയ്തു. കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആൻ്റണി മൂലയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ, സിബിസിഐ കൗൺസിൽ അൽമായ സെക്രട്ടറി ഷെവലിയർ വി. സി. സെബാസ്റ്റ്യൻ, സാബു ജോസ്, ടോണി ചിറ്റിലപ്പിള്ളി, അഡ്വ.ബിജു പറയന്നിലം, ഡോ.കെ. വി. റീത്താമ്മ, റോസിലി പോൾ തട്ടിൽ, ഡോ.ഡെയ്സൺ പാണങ്ങാടൻ, രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2021-12-21-19:48:15.jpg
Keywords: വിവാഹ
Content: 18025
Category: 1
Sub Category:
Heading: ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ച് ഇറാഖി സഭ: 1000 ദരിദ്ര കുടുംബങ്ങള്‍ക്ക് സഹായം വിതരണവും
Content: ബാഗ്ദാദ്: പ്രതിസന്ധികളില്‍ ഉഴലുന്ന ഇറാഖിന്റെ സമാധാനത്തിനും സുസ്ഥിരതക്കും, പുതിയൊരു ജനാധിപത്യ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായി ഇറാഖി കല്‍ദായ സഭയുടെ നേതൃത്വത്തില്‍ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത പ്രതിസന്ധി മറികടക്കുവാനും പുതിയൊരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥന ഉപവാസ ദിനം ആചരിക്കുന്നതെന്ന്‍ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നേരത്തെ പ്രസ്താവിച്ചിരിന്നു. ഉപവാസ പ്രാര്‍ത്ഥന ദിനാചരണത്തിന് ഒപ്പം ബാഗ്ദാദിലെ ആയിരത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടന്നു. ആഭ്യന്തര യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെയും അധിനിവേശത്തിനിരയായ ശേഷം പുരോഗമനത്തിനും, സുരക്ഷയ്ക്കുമായി യത്നിച്ചുകൊണ്ടിരിക്കുന്ന ഇറാഖിനെ സമാധാനവും സുസ്ഥിരതയുമുള്ള ഒരു യഥാര്‍ത്ഥ ജനാധിപത്യരാജ്യമാക്കി മാറ്റുവാന്‍, സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകനായ ക്രിസ്തുവിന്റെ പിറവി തിരുനാള്‍ ആഘോഷിക്കുന്ന ഈ സമയത്ത് സകലരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് പാത്രിയാര്‍ക്കീസിന്റെ സന്ദേശം അവസാനിക്കുന്നത്. ഇറാഖിലെ കാരിത്താസ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് വേണ്ടി ധനസമാഹരണം വഴി ലഭിച്ച 2 കോടി ഇറാഖി ദിനാര്‍ (12,000 യൂറോ) വിതരണം ചെയ്തത്. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍-കദീമിയുടെ ഭവനത്തിന് നേര്‍ക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തു സംജാതമായിരിക്കുന്നത്. ആക്രമണത്തില്‍ പ്രധാനമന്ത്രി പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിശകലന വിദഗ്ദര്‍ പറയുന്നത്. ഇറാഖിലെ അക്രമങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും പരിഹാരം കാണുവാന്‍ ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കല്‍ദായ മെത്രാന്മാരും നിലവിലെ ഭീഷണി നേരിടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-21-20:42:18.jpg
Keywords: ഇറാഖി
Content: 18026
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ മതസൗഹാര്‍ദ ക്രിസ്തുമസ് വിരുന്ന്
Content: ന്യൂഡല്‍ഹി: ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി വൈഎംസിഎയില്‍ മതസൗഹാര്‍ദ ക്രിസ്മസ് വിരുന്ന് ആഘോഷിച്ചു. ചടങ്ങില്‍ ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് വിനയാനന്ദ്, എംപിമാരായ തോമസ് ചാഴികാടന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആതിഫ് റഷീദ് എന്നിവരുടെ സാന്നിധ്യം പരിപാടിയില്‍ ഉണ്ടായിരിന്നു. ചിന്‍മയ മിഷന്‍ സെക്രട്ടറി സ്വാമി ശാന്താത്മാനന്ദ, ഡല്‍ഹി സിനഗോഗ് ഓണററി സെക്രട്ടറി റബ്ബി എസക്കിയേല്‍ ഐസക് മലേക്കര്‍, ആചാര്യ സുശീല്‍ മുനി മിഷന്‍ പ്രസിഡന്റ് ആചാര്യ വിവേക് മുനിജി മഹാരാജ്, ടെംപിള്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇന്ത്യ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എ.കെ. മര്‍ച്ചന്റ്, ഡല്‍ഹി ടൂറിസം ഡയറക്ടര്‍ ജഗദീപ് സിംഗ്, ലേഡി ശ്രീറാം കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ഷെര്‍നാസ് കാമ, റീന ചാള്‍സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്ചിറ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Image: /content_image/India/India-2021-12-22-09:20:08.jpg
Keywords: ക്രിസ്തുമസ്
Content: 18027
Category: 18
Sub Category:
Heading: മതപരിവര്‍ത്തന നിരോധനനിയമം കര്‍ണാടക നിയമസഭയില്‍: പ്രതിഷേധം
Content: ബെലഗാവി: മതപരിവര്‍ത്തന നിരോധനനിയമം കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ബില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരേ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ നേതാക്കള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ച് ആശങ്കയും അറിയിച്ചിരുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീയജന്‍ ബില്‍, 2021 ഇന്നലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് അവതരിപ്പിച്ചത്. മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ സഭയില്‍നിന്നു വാക്കൗട്ട് നടത്തി. ബില്ലിനെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് ഇന്നലെ പ്രതിഷേധമൊന്നും നടത്തിയില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശിക്ഷ നല്‍കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഒരാള്‍ക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കില്‍ രണ്ടു മാസം മുന്പ് ഡെപ്യൂട്ടി കമ്മീഷണര്‍ മുന്പാകെ അപേക്ഷ നല്‍കണം. മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍, ആദ്യമതത്തിന്റെ പേരില്‍ അയാള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ പറഞ്ഞിരുന്നു. നിര്‍ബന്ധം, സമ്മര്‍ദം, പ്രലോഭനം എന്നിവയിലൂടെയോ വ്യാജം, വിവാഹം എന്നിവയ്ക്കായോ നടത്തുന്ന മതപരിവര്‍ത്തനം തടയുന്നതാണു കര്‍ണാടക മതസ്വാതന്ത്ര്യ അവകാശസംരക്ഷണ ബില്‍ 2021. ബില്‍ പറ!യുന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കെതിരേയാണെങ്കില്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വന്‍തോതില്‍ മതപരിര്‍ത്തനം നടത്തിയാല്‍ 310 വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
Image: /content_image/India/India-2021-12-22-10:11:12.jpg
Keywords: കര്‍ണ്ണാ
Content: 18028
Category: 14
Sub Category:
Heading: 6 മീറ്ററുള്ള കന്യകാമറിയം, 7 മീറ്റര്‍ ഉയരമുള്ള യൗസേപ്പിതാവ്, 2.5 മീറ്ററില്‍ ഉണ്ണീശോ: ബൊളീവിയയിലെ ഭീമന്‍ തിരുപിറവി ദൃശ്യം ശ്രദ്ധേയം
Content: ലാ പാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ലാ പാസ് നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരൂരോ നഗരത്തില്‍ നിര്‍മ്മിച്ച ഭീമന്‍ തിരുപിറവി ദൃശ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. പെസ്കോ ഉജ്യാന ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് ആറംഗ സംഘത്തോടൊപ്പം വിഖ്യാത കലാകാരന്‍ റോളണ്ടോ റോച്ച ഭീമന്‍ രൂപങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2.50 മീറ്റര്‍ ഉയരമുള്ള ഉണ്ണിയേശുവിന്റേയും, 6 മീറ്റര്‍ ഉയരമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റേയും, 7 മീറ്റര്‍ ഉയരമുള്ള യൗസേപ്പിതാവിന്റേയും രൂപങ്ങള്‍ തന്നെയാണ് തിരുപിറവി ദൃശ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇക്കഴിഞ്ഞ ഡിസംബര്‍ 18-നായിരുന്നു തിരുപിറവി ദൃശ്യത്തിന്റെ മെഗാ ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് കരോള്‍ ഗാനങ്ങളും ആലപിച്ചു. നിരവധി കുടുംബങ്ങളാണ് ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നത്. ഫൈബര്‍ഗ്ലാസ്സും, പോളിപ്രൊപ്പൈലിന്‍ ഫോമും, മറ്റ് പദാര്‍ത്ഥങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഒരൂരോ മുനിസിപ്പാലിറ്റിക്കാണ് പുല്‍ക്കൂടിന്റെ മേല്‍നോട്ട ചുമതല. സന്ദര്‍ശനം നടത്തുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഒരൂറോ മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഈ വലിയ തിരുപിറവി ദൃശ്യം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F2091245111030786&show_text=true&width=500" width="500" height="806" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ബൊളീവിയയിലെ ഖനിതൊഴിലാളികളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ ‘വിര്‍ജെന്‍ ഡെല്‍ സൊക്കാവോണ്‍’ എന്ന പ്രശസ്തമായ രൂപത്തിന്റെ ശില്‍പ്പിയും റോളണ്ടോ തന്നെയാണ്. കുടുംബത്തിന്റെ ഐക്യമായ ക്രിസ്തുമസിന്റെ സത്തയെ സംരക്ഷിക്കുക എന്നതാണ് ഈ കൂറ്റന്‍ പുല്‍ക്കൂടിന്റെ നിര്‍മ്മാണത്തിന് പിന്നിലെ ലക്ഷ്യമെന്നു ‘എല്‍ ഇംപാര്‍ഷ്യല്‍’ എന്ന വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റോളണ്ടോ പറഞ്ഞു. പ്രത്യാശയും വിശ്വാസവും പ്രദാനം ചെയ്യുന്ന ഉണ്ണീശോയുടെ ജനനത്തിന്റെ അര്‍ത്ഥവും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൊളീവിയയിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യം ഇതാണെന്നും, അടുത്ത വര്‍ഷം ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ പുല്‍ക്കൂട് ഒരുക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-22-11:47:08.jpg
Keywords: ബൊളീവിയ
Content: 18029
Category: 1
Sub Category:
Heading: ഒടുവില്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി: ഇന്തോനേഷ്യന്‍ ഇടവകയുടെ 34 വര്‍ഷത്തെ കാത്തിരിപ്പിന് ഫലപ്രാപ്തി
Content: ജക്കാര്‍ത്ത: നീണ്ട 34 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയ്ക്കു ഇടവക ദേവാലയം നിര്‍മ്മിക്കുവാനുള്ള അനുമതി ലഭിച്ചു. ഡിസംബര്‍ 21ന് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ജക്കാര്‍ത്ത ഗവര്‍ണര്‍ അനീസ്‌ റാസിയദ് ബാസ്വെദാന്‍ തംബോര ഉപജില്ലയിലെ ക്രൈസ്റ്റ്’സ് പീസ്‌ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി പത്രം കൈമാറിയത്. ജക്കാര്‍ത്ത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ഡ്ജോവാട്മോഡ്ജോയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മെത്രാപ്പോലീത്തക്ക് പുറമേ, ‘ഇന്റര്‍ഫെയിത്ത് കമ്മ്യൂണിക്കേഷന്‍ ഫോറം’ അംഗങ്ങളും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുമാണ് നമ്മള്‍ വരുന്നത്. പക്ഷേ ഒരു പൊതു ലക്ഷ്യത്താല്‍ നമ്മള്‍ ഒരുമിച്ചിരിക്കുകയാണ്. നീതിയും ക്ഷേമവും ആഗ്രഹിക്കുന്നതുകൊണ്ടാണ് നമ്മള്‍ ഈ രാഷ്ട്രത്തില്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ ഇന്ന്‍ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും ഗവര്‍ണര്‍ ബാസ്വെദാന്‍ പറഞ്ഞു. .ഐക്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ഇടവകവിശ്വാസികളും പ്രദേശവാസികളും തമ്മില്‍ പരസ്പരം ബഹുമാനമുണ്ടാവട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ക്രിസ്തുമസിനു മുന്നോടിയായി ഇടവക ദേവാലയ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ കര്‍ദ്ദിനാള്‍ സുഹാര്യോ ഗവര്‍ണറോട് നന്ദി അറിയിച്ചു. യേശുവിന്റെ പിറവി തിരുനാളിന് മുന്‍പായി അംഗീകാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 34 വര്‍ഷങ്ങളായി ക്രൈസ്റ്റ്’സ് പീസ്‌ ഇടവകക്കാര്‍ ഈ അനുമതിക്കായി ശ്രമിച്ചു വരികയായിരുന്നെന്നു ഇടവക വൈദികനായ ഫാ. ഹിറോണിമസ് റോണി ദാഹുവാ പറഞ്ഞു. ഈ അനുമതിക്കായി തങ്ങള്‍ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയെന്നു പറഞ്ഞ ഫാ. ദാഹുവാ ഇത് സമ്മാനിക്കുവാന്‍ ഗവര്‍ണറെ ദൈവമാണ് അയച്ചതെന്നും കൂട്ടിച്ചേര്‍ത്തു. 1987-ല്‍ അന്നത്തെ ജക്കാര്‍ത്ത മെത്രാപ്പോലീത്തയും ഈശോസഭാംഗവുമായ ലിയോ സുകോട്ടോയാണ് ഗാംബിര്‍ ഉപജില്ലയിലെ ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന മിഷന്‍ കേന്ദ്രത്തെ ‘ക്രൈസ്റ്റ്’സ് പീസ്‌’ ഇടവകയാക്കി മാറ്റിയത്. എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കാത്തലിക് സ്കൂള്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹാളിലായിരുന്നു ഞായറാഴ്ച കുര്‍ബാനയും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക സംഘടന വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള ഹാളിലെ മതപരമായ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു 2013-ല്‍ അതിനും അനുമതി നിഷേധിച്ചിരിന്നു. കാത്തിരിപ്പിനു ഒടുവില്‍ പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2021-12-22-13:36:53.jpg
Keywords: ഇന്തോനേ
Content: 18030
Category: 1
Sub Category:
Heading: ഒടുവില്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി: ഇന്തോനേഷ്യന്‍ ഇടവകയുടെ 34 വര്‍ഷത്തെ കാത്തിരിപ്പിന് ഫലപ്രാപ്തി
Content: ജക്കാര്‍ത്ത: നീണ്ട 34 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയ്ക്കു ഇടവക ദേവാലയം നിര്‍മ്മിക്കുവാനുള്ള അനുമതി ലഭിച്ചു. ഡിസംബര്‍ 21ന് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ജക്കാര്‍ത്ത ഗവര്‍ണര്‍ അനീസ്‌ റാസിയദ് ബാസ്വെദാന്‍ തംബോര ഉപജില്ലയിലെ ക്രൈസ്റ്റ്’സ് പീസ്‌ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി പത്രം കൈമാറിയത്. ജക്കാര്‍ത്ത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ഡ്ജോവാട്മോഡ്ജോയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മെത്രാപ്പോലീത്തക്ക് പുറമേ, ‘ഇന്റര്‍ഫെയിത്ത് കമ്മ്യൂണിക്കേഷന്‍ ഫോറം’ അംഗങ്ങളും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുമാണ് നമ്മള്‍ വരുന്നത്. പക്ഷേ ഒരു പൊതു ലക്ഷ്യത്താല്‍ നമ്മള്‍ ഒരുമിച്ചിരിക്കുകയാണ്. നീതിയും ക്ഷേമവും ആഗ്രഹിക്കുന്നതുകൊണ്ടാണ് നമ്മള്‍ ഈ രാഷ്ട്രത്തില്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ ഇന്ന്‍ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും ഗവര്‍ണര്‍ ബാസ്വെദാന്‍ പറഞ്ഞു. .ഐക്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ഇടവകവിശ്വാസികളും പ്രദേശവാസികളും തമ്മില്‍ പരസ്പരം ബഹുമാനമുണ്ടാവട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ക്രിസ്തുമസിനു മുന്നോടിയായി ഇടവക ദേവാലയ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ കര്‍ദ്ദിനാള്‍ സുഹാര്യോ ഗവര്‍ണറോട് നന്ദി അറിയിച്ചു. യേശുവിന്റെ പിറവി തിരുനാളിന് മുന്‍പായി അംഗീകാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 34 വര്‍ഷങ്ങളായി ക്രൈസ്റ്റ്’സ് പീസ്‌ ഇടവകക്കാര്‍ ഈ അനുമതിക്കായി ശ്രമിച്ചു വരികയായിരുന്നെന്നു ഇടവക വൈദികനായ ഫാ. ഹിറോണിമസ് റോണി ദാഹുവാ പറഞ്ഞു. ഈ അനുമതിക്കായി തങ്ങള്‍ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയെന്നു പറഞ്ഞ ഫാ. ദാഹുവാ ഇത് സമ്മാനിക്കുവാന്‍ ഗവര്‍ണറെ ദൈവമാണ് അയച്ചതെന്നും കൂട്ടിച്ചേര്‍ത്തു. 1987-ല്‍ അന്നത്തെ ജക്കാര്‍ത്ത മെത്രാപ്പോലീത്തയും ഈശോസഭാംഗവുമായ ലിയോ സുകോട്ടോയാണ് ഗാംബിര്‍ ഉപജില്ലയിലെ ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന മിഷന്‍ കേന്ദ്രത്തെ ‘ക്രൈസ്റ്റ്’സ് പീസ്‌’ ഇടവകയാക്കി മാറ്റിയത്. എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കാത്തലിക് സ്കൂള്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹാളിലായിരുന്നു ഞായറാഴ്ച കുര്‍ബാനയും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക സംഘടന വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള ഹാളിലെ മതപരമായ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു 2013-ല്‍ അതിനും അനുമതി നിഷേധിച്ചിരിന്നു. കാത്തിരിപ്പിനു ഒടുവില്‍ പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2021-12-22-13:36:53.jpg
Keywords: ഇന്തോനേ
Content: 18031
Category: 14
Sub Category:
Heading: അഗ്നിപർവ്വത സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് പുൽക്കൂടുമായി സ്പാനിഷ് വൈദികൻ
Content: മാഡ്രിഡ്: സ്പെയിനിലെ ലാ പാൽമാ ദ്വീപിൽ സ്ഥിതി ചെയ്യുന്ന കുംറി വിയേജ എന്ന അഗ്നിപർവ്വത സ്ഫോടനത്തെ തുടര്‍ന്നു പുറന്തള്ളപ്പെട്ട കല്ലും, മണലും ഉപയോഗിച്ച് സമീപത്തുള്ള ടജുയ ദേവാലയത്തിൽ പുൽക്കൂടുമായി കത്തോലിക്ക വൈദികൻ. ഫാ. ഡോമിനിങ്ഗോ ഗുവേര, ജിയോളജിസ്റ്റായ റൂബൻ ലോപ്പസിന്റെ സഹായത്തോടെയാണ് പുൽക്കൂടിനു വേണ്ടിയുള്ള വസ്തുക്കൾ അഗ്നിപർവതത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. മൂന്ന് മാസം നീണ്ടുനിന്ന അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഞെട്ടൽ ഇപ്പോഴും പ്രദേശവാസികൾക്ക് മാറിയിട്ടില്ല. അവർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. അൾത്താരയ്ക്ക് മുന്നിൽ പണിതീർത്ത പുൽക്കൂട്ടിൽ ഉണ്ണിയേശു കിടക്കുന്ന സ്ഥലത്ത് കട്ടിയുള്ള കറുത്ത ലാവ ഉള്‍പ്പെടെയുള്ളവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് സമാനമായി മൂന്നു ജ്ഞാനികളുടെ ചുറ്റിലുമായി പാറക്കഷണങ്ങളും, മണ്ണും ഒരുക്കിയിട്ടുണ്ട്. സ്പെയിനിലെ കാനറി ദ്വീപിൽ 1500ന് ശേഷം ഇത്രയും സജീവമായി ഒഴുകുന്ന അഗ്നിപർവ്വത സ്ഫോടനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ 19നു ആരംഭിച്ച അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ നിരവധി ആളുകളെയാണ് പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചത്. 2910 കെട്ടിടങ്ങൾ നാമാവശേഷമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-22-16:08:29.jpg
Keywords: പിറവി
Content: 18032
Category: 1
Sub Category:
Heading: ഓണ്‍ലൈന്‍ കുര്‍ബാനയ്ക്കും ഇനി വിലക്ക്? ചൈനയുടെ പുതിയ മതവിരുദ്ധ നിയമം മാര്‍ച്ച് 1 മുതല്‍
Content: ബെയ്ജിംഗ്: ചൈനയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് പുതിയ വിലക്കുകള്‍ പ്രഖ്യാപിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്സ് ഡിസംബര്‍ 20-ന് പ്രഖ്യാപിച്ച വിലക്കുകള്‍ 2022 മാര്‍ച്ച് 1 മുതലാണ് പ്രാബല്യത്തില്‍ വരിക. വിശുദ്ധ കുര്‍ബാന, ഇതര ചടങ്ങുകള്‍, വൈദിക സന്യസ്തരുടെ രൂപീകരണം, ചൈനീസ് സംസ്കാരത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറയുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയവയെ പുതിയ വിലക്കുകള്‍ ബാധിക്കും. ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങളേയാണ് കൂടുതലായി ബാധിക്കുക. ഓണ്‍ലൈനിലൂടെയുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായി വരുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. പുതിയ വിലക്കുകള്‍ക്ക് ഡിസംബര്‍ മൂന്നിനാണ് കേന്ദ്ര ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ നടന്ന നാഷ്ണല്‍ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തക സമിതിയില്‍ മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഷി ജിന്‍പിങ് സൂചിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യം മതങ്ങള്‍ മനസ്സിലാക്കണമെന്നും വിദേശ സ്വാധീനങ്ങളെ ഉപേക്ഷിക്കണമെന്നും ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി മതപരമായ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊവിന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലീജിയസ് അഫയേഴ്സിന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ സെമിനാരികള്‍ക്കും, ദേവാലയങ്ങള്‍ക്കും, വ്യക്തികള്‍ക്കും വിശ്വാസപരമായ ചടങ്ങുകളും പ്രസംഗങ്ങളും, ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈനിലൂടെ മതപരമായ കാര്യങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും, ചൈനയിലുള്ള വിദേശ സംഘടനകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ഈ വിലക്കുകളെന്ന കാര്യം വ്യക്തമാണ്. സഭാധികാരികള്‍ക്കും, വൈദികര്‍ക്കും, സന്യാസിമാര്‍ക്കും, മെത്രാന്മാര്‍ക്കുമുള്ള അറിയിപ്പ് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 2018-ലും മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പിട്ട ഉടമ്പടി 2020 ഒക്ടോബറില്‍ പുതുക്കുകയുണ്ടായെങ്കിലും ക്രിസ്ത്യന്‍ സഭകളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-22-19:37:19.jpg
Keywords: ചൈനീ
Content: 18033
Category: 18
Sub Category:
Heading: മഹനീയ മാതൃത്വ മനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: കാക്കനാട്: മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവന്റെ സംരക്ഷണം സഭയുടെയും സമൂഹത്തിന്റെയും കടമയായി നാം സ്വീകരിക്കണമെന്നും മാർ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം, ജീവന്റെ സംരക്ഷണത്തിന്റെ പ്രധാന സന്ദേശമായി സ്വീകരിക്കണമെന്ന് കമ്മീഷൻ മെമ്പർ ബിഷപ് മാർ ജോസ് പുളിക്കൽ അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു. 'മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം' എന്ന ക്യാമ്പയിനിന്റെ പോസ്റ്റർ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസിനു നൽകി പ്രകാശനം ചെയ്തു. ഈ സന്ദേശം പ്രത്യേക പ്രചാരണ പരിപാടികളിലൂടെ സഭയിലും സമൂഹത്തിലും സജീവമാക്കിക്കൊണ്ട് നന്മനിറഞ്ഞ കുടുംബങ്ങളും സാമൂഹ്യ സഹവർത്തിത്വം നിറഞ്ഞ കൂട്ടായ്‍മകളും രൂപപ്പെടുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ക്യാമ്പയിനിൻ്റെ ലക്‌ഷ്യം. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജീവന്റെ സംരക്ഷണം, മാതൃത്വം, വൈവാഹിക വിശുദ്ധി, കുടുംബജീവിതത്തിന്റെ ധന്യത എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിക്കുവാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും പ്രധാന വിദേശ ഭാഷകളിലും അടക്കം 60 ഭാഷകളിൽ ഈ സന്ദേശം ആഗോള തലത്തിൽ എത്തിക്കുന്നതാണെന്ന് പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആൻ്റണി മൂലയിൽ, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, സിബിസിഐ കൗൺസിൽ അൽമായ സെക്രട്ടറി ഷെവലിയർ വി. സി. സെബാസ്റ്റ്യൻ, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ലൈറ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം, മാതൃവേദി പ്രസിഡണ്ട് ഡോ. കെ. വി. റീത്താമ്മ, മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൺ പാണങ്ങാടൻ, കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2021-12-23-09:48:10.jpg
Keywords: ക്രിസ്തുമ