Contents
Displaying 17671-17680 of 25104 results.
Content:
18044
Category: 1
Sub Category:
Heading: തിരുപിറവി സ്മരണയില്‍ ആഗോള സമൂഹം
Content: തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന ലോകരക്ഷകനായ യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. കോവിഡ് മഹാമാരിയെ തുടര്‍ന്നു മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരിന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായിരിന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ നിരവധിപേര്‍ പങ്കുചേര്‍ന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ആയിരത്തിഅഞ്ഞൂറോളം വിശ്വാസികളുടെ പങ്കാളിത്തമുണ്ടായിരിന്നു. തന്നെ തന്നെ താഴ്ത്തി എളിയവനായാണ് ദൈവം ലോകത്തിലേക്ക് വന്നതെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2021-12-25-10:08:02.jpg
Keywords: ക്രിസ്തുമ, പുല്‍ക്കൂ

18045
Category: 1
Sub Category:
Heading: യേശുവിന്റെ ജീവിതവും മഹത്തായ പ്രബോധനങ്ങളും ഓർക്കുന്നു: ആശംസകളുമായി മോദിയും രാഷ്ട്രപതിയും
Content: ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കു ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്‍ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നത്. "എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! സേവനത്തിനും ദയയ്ക്കും വിനയത്തിനും ഏറ്റവും പ്രാധാന്യം നൽകിയ യേശുക്രിസ്തുവിന്റെ ജീവിതവും മഹത്തായ പ്രബോധനങ്ങള്‍ ഓർക്കുന്നു. ഏവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ". ചുറ്റും ഐക്യം ഉണ്ടാകട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി റാം നാഥ് കോവിന്ദും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. സഹ പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യൻ സഹോദരീസഹോദരന്മാർക്ക് ക്രിസ്മസ് ആശംസകൾ. ഈ സന്തോഷകരമായ അവസരത്തിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാമെന്ന് രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.
Image: /content_image/News/News-2021-12-25-15:50:19.jpg
Keywords: മോദി

18046
Category: 1
Sub Category:
Heading: കര്‍ണ്ണാടകയില്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വവാദികള്‍
Content: മാണ്ഡ്യ: കര്‍ണ്ണാടകയില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തി ഹിന്ദുത്വവാദികളുടെ അതിക്രമം. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മതപരിവര്‍ത്തനം നടത്താനുള്ള നീക്കമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന യുക്തിരഹിത ആക്ഷേപമാണ് ഇവര്‍ നടത്തുന്നത്. 23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്കാണ് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്‍റെ വേഷമണിയിച്ചതിന്‍റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സ്കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ രൂക്ഷമായ പ്രതികരിക്കുകയായിരിന്നു. "കുട്ടികളെ മതം മാറ്റുകയാണോ നിങ്ങള്‍ ? സ്കൂളില്‍ പഠിക്കുന്ന ഹൈന്ദവരായ വിദ്യാര്‍ത്ഥികള്‍ എത്രപേരുണ്ടോ?" തുടങ്ങീ നിരവധി ചോദ്യങ്ങളുമായാണ് ഹിന്ദുത്വവാദികള്‍ ആക്രോശിച്ചത്. ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്‍റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിക്ക് നേരെ കഴിഞ്ഞ ദീവസം ആക്രമണം നടന്നിരുന്നു. മതപരിവര്‍ത്തന നിരോധന സമയം നിയമസഭ പാസാക്കിയതിനോട് അനുബന്ധിച്ചാണ് ഈ അക്രമങ്ങളെല്ലാം നടന്നത്. മതപരിവര്‍ത്തനം നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പങ്കുവെച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-25-17:41:12.jpg
Keywords: ആര്‍എസ്‌എസ്, ബിജെപി

18047
Category: 18
Sub Category:
Heading: ഇഎസ്എ അന്തിമ വിജ്ഞാപനം: പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Content: തിരുവനന്തപുരം: ഇഎസ്എ (പരിസ്ഥിതിലോല മേഖല) അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള കെസിബിസി (കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശങ്കകള്‍ അറിയിച്ചു. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനവാസമേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്നു പറയുന്നുണ്ടെങ്കിലും അതോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള മാപ്പുപ്രകാരം പല വില്ലേജുകളിലും ജനവാസമേഖലകള്‍ ഇഎസ്എ പരിധിയില്‍ വരുന്നുണ്ടെന്നും തിരുവന്പാടി, നെല്ലിപ്പൊയില്‍, കള്ളിക്കാട്, അന്പൂരി, ആര്യങ്കാവ് പ്രദേശങ്ങള്‍ ഇതിനുദാഹരണമാണെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനാല്‍ ഇതു പരിഹരിച്ചശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനത്തിനുള്ള റിപ്പോര്‍ട്ട് നല്‍കാവൂ എന്നും ആവശ്യപ്പെട്ടു. വില്ലേജുകളെ ഇഎസ്എ യൂണിറ്റ് ആയി പ്രഖ്യാപിക്കുന്‌പോള്‍ റവന്യൂ വില്ലേജുകളെന്നും ഫോറസ്റ്റ് വില്ലേജുകളെന്നും തരംതിരിച്ച് റിസര്‍വ് ഫോറസ്റ്റ് വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയില്‍പ്പെടുത്തി തമിഴ്‌നാട് മോഡലില്‍ ലിസ്റ്റ് ചെയ്യണം. 123 വില്ലേജുകളിലെ വനഭൂമിയായി നല്‍കിയിരിക്കുന്ന 9107 കിലോമീറ്റര്‍ വനഭൂമി കേരളത്തിലെ മുഴുവന്‍ വനഭൂമിയാണ്. കേരളത്തിന്റെ മുഴുവന്‍ വനഭൂമി 123 വില്ലേജുകളില്നി.ന്നു കണ്ടെത്തുന്‌പോള്‍ അടിമാലിടൗണ്‍ പോലും വനമായി പരിഗണിക്കപ്പെടും. ഇത് അനീതിയാണ്. അടിയന്തരമായി ഈ സ്ഥിതിവിശേഷം പരിഹരിക്കണം. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ പരിധിയില്‍പ്പെടുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കത്തക്ക രീതിയില്‍ അദാലത്തു നടത്തി ജനങ്ങളുടെ ഭീതിയകറ്റി മാത്രമേ അന്തിമ ശിപാര്‍ശ നല്‍കാവൂ എന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. ബെന്നി മുണ്ടനാട്ട്, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, പ്രഫ. ചാക്കോ കാളംപറന്പില്‍ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇഎസ്എ അന്തിമവിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കള്‍ അറിയിക്കുന്നതിനിനായി കഴിഞ്ഞ ദിവസം കെസിബിസി പ്രതിനിധിസംഘം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനെ സന്ദര്‍ശിച്ചിരുന്നു.
Image: /content_image/India/India-2021-12-26-09:30:33.jpg
Keywords: മുഖ്യമ

18048
Category: 1
Sub Category:
Heading: ലോക രാജ്യങ്ങളിലെ സമാധാനത്തിനും സഹോദര്യത്തിനും ആഹ്വാനവുമായി പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി'
Content: വത്തിക്കാന്‍ സിറ്റി: ലോക രാജ്യങ്ങളിലെ സമാധാനത്തിനും സഹോദര്യത്തിനും ആഹ്വാനവുമായി ക്രിസ്തുമസിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശം. ഇന്നലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ വിവിധ ലോകരാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് പാപ്പ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും ആഹ്വാനം നല്‍കിയത്. ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഊർബി എത്ത് ഓർബി സന്ദേശം സാധാരണ രീതിയിൽ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സാധാരണ നടക്കാറുള്ളതുപോലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്തുള്ള മട്ടുപ്പാവിൽ നിന്നുകൊണ്ടാണ് സന്ദേശവും ആശീർവാദവും നൽകിയത്. സത്യത്തിൽ, യഥാർത്ഥ സമാധാനത്തിന്റെ ഉറവിടമായ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നമുക്കുചുറ്റും, ലോകമെമ്പാടും മുഴങ്ങുമ്പോഴും, നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും നമുക്ക് കാണാം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന അവയെ നമ്മൾ ശ്രദ്ധിക്കുന്നു പോലുമില്ല. അതിതീവ്രമായ ദുരന്തങ്ങൾ പോലും നിശബ്ദമായി കടന്നുപോകുന്ന നിലയിൽ നമുക്കിത് ശീലമായിരിക്കുന്നു. നമ്മുടെ അനേകം സഹോദരീസഹോദരന്മാരുടെ വേദനയുടെയും നിരാശയുടെയും നിലവിളി കേൾക്കാതിരിക്കാൻ പോലുമുള്ള സാധ്യതയുണ്ട്. സിറിയ, ഇറാഖ്, യമൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ പാപ്പ തുടര്‍ന്നു വിവരിച്ചു. #{blue->none->b-> സിറിയ, ഇറാഖ്, യെമൻ }# അനേകർ ദുരിതങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും എണ്ണമില്ലാത്തത്ര അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടുകയും ചെയ്ത യുദ്ധത്തിൽ ഏതാണ്ട് ഒരു പതിറ്റാണ്ടിൽപ്പരം നാളുകളായി ജീവിക്കുന്ന സിറിയൻ ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വളരെനാൾ നീണ്ടുനിന്ന ഒരു പോരാട്ടത്തിൽനിന്ന് എഴുന്നേൽക്കാൻ ഇപ്പോഴും പാടുപെടുന്ന ഇറാഖിനെ നോക്കാം. എല്ലാ ദിവസവും നിരവധി മരണങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന, എന്നാൽ എല്ലാവരാലും മറക്കപ്പെട്ട ഒരു വലിയ ദുരന്തം വർഷങ്ങളായി നിശബ്ദതയിൽ കാർന്നുതിന്നുകൊണ്ടിരിക്കുന്ന യെമെനിലെ കുട്ടികളിൽനിന്നുയരുന്ന നിലവിളി കേൾക്കാം. #{blue->none->b-> വിശുദ്ധ നാട് }# എക്കാലത്തെയും വലിയ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളോടെ പരിഹാരമില്ലാതെ നീളുന്ന ഇസ്രായേലി, പലസ്തീനിയൻ ജനതകൾക്കിടയിൽ തുടരുന്ന പ്രശ്നങ്ങളെ ഓർക്കാം. ക്രിസ്തു ജന്മമെടുത്ത ബെത്ലെഹേം ഇപ്പോഴത്തെ മഹാമാരിമൂലമുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം ജീവിക്കുന്ന, വിഷമസ്ഥിതിയെ മറക്കാതിരിക്കാം. ഈ മഹാമാരി, ജനജീവിതത്തിന് പ്രതികൂലഫലങ്ങൾ സൃഷ്ടിച്ചുകൊണ്ട്, തീർത്ഥാടകർ വിശുദ്ധനാടുകളിലെത്തുന്നത് തടയുന്നു. ആശങ്കാജനകമായ രീതിയിൽ മുൻപെങ്ങുമില്ലാതിരുന്ന ഒരു സാമ്പത്തിക, സാമൂഹിക പ്രതിസന്ധി അനുഭവിക്കുന്ന ലെബാനോനെക്കുറിച്ച് ഓർക്കാം. #{blue->none->b-> മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ }# ഉണ്ണീശോയെ, മധ്യപൂർവ്വദേശങ്ങൾക്കും ലോകം മുഴുവനും സമാധാനവും ഐക്യവും നൽകേണമേ. തങ്ങളുടെ ജന്മനാടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്ക് മാനവിക സഹായം നൽകാൻ പ്രതിജ്ഞാബദ്ധരായ ആളുകളെ താങ്ങേണമേ. സ്വന്തം നാടുവിട്ടുപോകാൻ പലരെയും പ്രേരിപ്പിച്ച സംഘർഷങ്ങളാൽ നാല്പതുവർഷമായി കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന .അഫ്ഗാൻ ജനതയെ ആശ്വസിപ്പിക്കണമേ. #{blue->none->b-> മ്യാൻമര്‍, യുക്രൈയിന്‍ }# ജനതകളുടെ രാജാവേ, പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും അസ്വസ്ഥരായ സമൂഹങ്ങളെ സമാധാനിപ്പിക്കാൻ രാഷ്ട്രീയാധികാരികളെ സഹായിക്കേണമേ. അസഹിഷ്ണുതയും അക്രമവും, പലപ്പോഴും ക്രിസ്ത്യൻ സമൂഹത്തെയും ആരാധനാലയങ്ങളെയും ലക്‌ഷ്യം വയ്ക്കുകയും അങ്ങനെ, ആ ജനതയുടെ സമാധാനപരമായ മുഖം മറയ്ക്കുകയും ചെയ്യുന്ന മ്യാൻമറിലെ ജനങ്ങളെ താങ്ങിനിറുത്തേണമേ. സമൂഹത്തിലെ പൊതുരീതിക്ക് വിപരീതമായിപ്പോലും പരസ്പരമുള്ള കണ്ടുമുട്ടലുകൾക്കും സംവാദങ്ങൾക്കും അനുകൂലമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കാത്തുപരിപാലിക്കുകയും അവർക്ക് വെളിച്ചമേകുകയും ചെയ്യേണമേ. ഒപ്പം യുക്രയിനിലെ ശക്തമായ സംഘർഷത്തിന്റെ വേരുകൾ കൂടുതൽ പടരുവാൻ അനുവദിക്കരുതേ. #{blue->none->b-> എത്യോപ്യ, സഹേൽ, വടക്കേ ആഫ്രിക്ക, സുഡാൻ, ദക്ഷിണ സുഡാൻ }# സമാധാനത്തിന്റെ രാജകുമാരാ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട്, ആത്മാർത്ഥമായ ചർച്ചയിലൂടെ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത വീണ്ടും കണ്ടെത്തുന്നതിന് എത്യോപ്യയെ സഹായിക്കേണമേ. അന്താരാഷ്ട്ര ഭീകരതയുടെ അക്രമം അനുഭവിക്കുന്ന സഹേൽ മേഖലയിലെ ജനങ്ങളുടെ നിലവിളി കേൾക്കേണമേ. ഭിന്നതകൾ, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവയാൽ വലയുന്ന വടക്കേ ആഫ്രിക്കയിലെ രാജ്യങ്ങളിലെ ജനങ്ങളിലേക്ക് അങ്ങയുടെ കണ്ണുകൾ തിരിക്കേണമേ. സുഡാനിലും ദക്ഷിണ സുഡാനിലും ആഭ്യന്തര കലഹങ്ങളാൽ ബുദ്ധിമുട്ടുന്ന അനേകം സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകൾ നീ ലഘൂകരിക്കേണമേ. #{blue->none->b-> അമേരിക്ക }# സംവാദങ്ങൾ, പരസ്പരബഹുമാനം, എല്ലാ മനുഷ്യരുടെയും അവകാശങ്ങളുടെയും സാംസ്കാരികമൂല്യങ്ങളുടെയും അംഗീകാരം എന്നിവയിലൂടെ, അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ ആളുകളുടെയും ഹൃദയത്തിൽ, ഐക്യദാർഢ്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കേണമേ. നമ്മുടെ കാലഘട്ടത്തിലെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവയേക്കാൾ ശക്തമാണ് അവിടുന്നിലുള്ള പ്രത്യാശയെന്നും പാപ്പ സന്ദേശത്തിന്റെ അവസാന ഭാഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സന്ദേശത്തിന് ശേഷം ത്രികാലപ്രാർത്ഥന നയിച്ച പാപ്പ പൂർണ്ണദണ്ഡവിമോചനദായകമായ "ഊർബി ഏത്ത് ഓർബി" ആശീർവ്വാദം നല്കി. ഇതോടെയാണ് വത്തിക്കാനിലെ ക്രിസ്തുമസ് ചടങ്ങുകള്‍ക്ക് സമാപനമായത്. ☛ Translation Courtesy: Vatican Media ☛ Edited by: Pravachaka Sabdam
Image: /content_image/News/News-2021-12-26-10:35:17.jpg
Keywords: പാപ്പ, സന്ദേശ

18049
Category: 1
Sub Category:
Heading: നൊബേൽ സമ്മാന നേതാവ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു വിടവാങ്ങി
Content: കേപ്ടൗൺ: വർണവിവേചനത്തിന് എതിരെ മുൻനിരയില്‍ നിന്നു പോരാടുകയും സമാധാനത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കന്‍ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (90) വിടവാങ്ങി. ഇന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററില്‍ രാവിലെയായിരുന്നു അന്ത്യം. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ച അദ്ദേഹം വർണവിവേചനത്തിന് എതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ക്രൂരമായ അടിച്ചമർത്തൽ വകവെയ്ക്കാതെ അഹിംസാത്മകമായ പോരാട്ടവുമായാണ് അദ്ദേഹം നിലകൊണ്ടത്. 1931 ഒക്‌ടോബർ 7-ന് ജോഹന്നാസ്ബർഗിന്റെ പടിഞ്ഞാറുള്ള ക്ലെർക്‌സ്‌ഡോർപ്പിൽ ജനിച്ച ഡെസ്മണ്ട് ടുട്ടു, 1958-ൽ റോസെറ്റൻവില്ലിലെ സെന്റ് പീറ്റേഴ്‌സ് തിയോളജിക്കൽ കോളേജിൽ വൈദിക പരിശീലനത്തിനായി പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായി. 1961-ൽ സ്ഥാനാരോഹണം ചെയ്യപ്പെട്ട അദ്ദേഹം ആറുവർഷത്തിനുശേഷം ഫോർട്ട് ഹെയർ സർവ്വകലാശാലയിൽ ചാപ്ലിൻ ആയി. ലെസോത്തോയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു/ ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ ചെയർമാനായും 1986-ൽ കേപ്ടൗണിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പായും അദ്ദേഹം മാറി. വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. 1996ൽ ആർച്ച് ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം തുടര്‍ന്നും മനുഷ്യാവകാശ ലംഘന പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അടുത്തിടെ റോഹിൻഗ്യൻ വിഷയത്തിൽ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2005ൽ ഇന്ത്യ സന്ദർശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെൽസൺ മണ്ടേലയ്ക്കു ശേഷം ഗാന്ധി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു അദ്ദേഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-26-15:17:00.jpg
Keywords: ആഫ്രി

18050
Category: 1
Sub Category:
Heading: "സാന്താക്ലോസ് ഹിന്ദുക്കളെ മതം മാറ്റാനുള്ള മിഷ്ണറിമാരുടെ അടവ്": കോലം കത്തിച്ചും ജയ് ശ്രീറാം വിളിച്ചും ഹിന്ദുത്വവാദികള്‍
Content: ആഗ്ര: ഹൈന്ദവരെ മതപരിവർത്തനം നടത്താനുള്ള ക്രിസ്ത്യൻ മിഷ്ണറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് ആഗ്രയിൽ സാന്താക്ലോസിന്റെ കോലം കത്തിച്ചു. മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് കവലയിലാണ് ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നു കോലം കത്തിച്ചത്. "സാന്താക്ലോസ് മൂർദാബാദ്" എന്ന മുദ്രാവാക്യവും ഇവര്‍ മുഴക്കിയിരിന്നു. ക്രിസ്മസിന് സാന്താക്ലോസിന്റെ രൂപങ്ങൾ ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നതിനെതിരാണ് തങ്ങളെന്നും മിഷ്ണറി സ്കൂളുകൾ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും ഇവര്‍ ആരോപണം നടത്തി. "സാന്താക്ലോസ് ഒരു സമ്മാനവും കൊണ്ടുവരുന്നില്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ല. ഇത് നിർത്തിയില്ലെങ്കിൽ മിഷ്ണറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും" അജ്ജു ചൗഹാൻ പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് താക്കീത് നല്‍കുന്ന നിരവധി സന്ദേശങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങളാണ് ഇത്തവണ ഉണ്ടായത്. ആസാമില്‍ തീവ്രഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി. സില്‍ച്ചാറിലെ പള്ളിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പള്ളിയുടെ അകത്ത് ബലംപ്രയോഗിച്ച് പ്രവേശിച്ച അക്രമികള്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തി. നടന്നത് ചെറിയകാര്യമാണെന്നും അതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവല്‍ക്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. കര്‍ണ്ണാടകയിലും മധ്യപ്രദേശിലും സമാനമായ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Image: /content_image/News/News-2021-12-26-20:23:09.jpg
Keywords: ഹിന്ദുത്വ, തീവ്ര

18051
Category: 1
Sub Category:
Heading: കോംഗോയില്‍ ക്രിസ്തുമസ് ആഘോഷത്തെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം: 6 മരണം
Content: കിന്‍ഷാസ: സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രിസ്തുമസ് ആഘോഷത്തെ ലക്ഷ്യമിട്ട ചാവേര്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ നഗരമായ ബേനിയില്‍ ഒരു റസ്റ്ററന്റിനു മുന്നിലായിരുന്നു സ്‌ഫോടനം. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) ആണ് ആക്രമണത്തിനു പിന്നിലെന്നു കോംഗോ അധികൃതര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം മുപ്പതിലധികം പേര്‍ റസ്റ്ററന്റില്‍ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. ചാവേര്‍ റസ്റ്ററന്റില്‍ പ്രവേശിക്കുന്നതു ഗാര്ഡു്കള്‍ തടഞ്ഞെങ്കിലും പ്രവേശനകവാടത്തില്‍ പൊട്ടിത്തെറിച്ചു. ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന നഗരത്തിലെ ജനങ്ങളെ വീടുകളിലേക്കു മടക്കി അയച്ചു. തൊണ്ണൂറുകളില്‍ മുസ്ലിംകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഉഗാണ്ടയില്‍ രൂപംകൊണ്ട സംഘടനയാണ് എഡിഎഫ്. കിഴക്കന്‍ കോംഗോയില്‍ വേരുകളുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് ഭീകരസംഘടന ക്രൈസ്തവര്‍ അടക്കം ആയിരക്കണക്കിനു നിരപരാധികളുടെ രക്തത്തിന് ഉത്തരവാദികളാണ്. അതിര്‍ത്തികടന്നു വ്യാപിച്ച പ്രസ്ഥാനം കിഴക്കന്‍ കോംഗോ ആസ്ഥാനമാക്കുകയായിരുന്നു. നവംബറില്‍ ഉഗാണ്ടയിലെയും കോംഗോയിലെയും സൈന്യം സംയുക്തമായി എഡിഎഫിനെതിരേ ആക്രമണം തുടങ്ങിയിരുന്നു. തലസ്ഥാനമായ കംപാലയില്‍ അടക്കം ഉഗാണ്ടയില്‍ അടുത്തകാലത്തുണ്ടായ പല ആക്രമണങ്ങള്‍ക്കു പിന്നിലും എഡിഎഫ് ആണെന്ന് ആരോപിക്കപ്പെടുന്നു. മാര്‍ച്ചില്‍ അമേരിക്ക, ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള സംഘടനകളുടെ പട്ടികയില്‍ എഡിഎഫിനെ ഉള്‍പ്പെടുത്തിയിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കോംഗോ.
Image: /content_image/News/News-2021-12-27-11:16:36.jpg
Keywords: കോംഗോ

18052
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു: ഹരിയാനയില്‍ ക്രിസ്തു രൂപം തകര്‍ത്തു
Content: അംബാല: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഭാരതത്തിലെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം തുടരുന്നു. ഹരിയാനയിലെ അംബാലയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേയാണ് ഒടുവിലത്തെ ആക്രമണം ഉണ്ടായിരിക്കുന്നത് അംബാല കന്റോണ്‍മെന്റിലെ ഹോളി റെഡീമര്‍ പള്ളിയുടെ പ്രവേശനകവാടത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപം അക്രമികള്‍ നശിപ്പിച്ചു. ക്രിസ്തുമസ് ദിനമായ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിസിടിവി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 12.30ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതും പുലർച്ചെ 1.40ഓടെ യേശു ക്രിസ്തുവിന്‍റെ രൂപം തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷണത്തിനായി പോലീസ് സംഘം രൂപവത്കരിച്ചതായും അംബാല എസ്പി പൂജ ഡാബ്ല പറഞ്ഞു. ഉത്തരേന്ത്യയില്‍ ഈയിടെ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലെ കുരുക്ഷേത്രയിൽ, ‘ജയ് ശ്രീറാം' മുഴക്കി സംഘപരിവാറുകാർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. പള്ളിയിൽ അതിക്രമിച്ചു കയറിയ സംഘം ഉച്ചഭാഷണിയിലൂടെ ഹിന്ദുഭക്തിഗാനങ്ങൾ പാടി. ഇതോടെ വിശ്വാസികള്‍ പള്ളിയിൽനിന്ന് ഇറങ്ങിപ്പോയി. ശനിയാഴ്ച ഗുരുഗ്രാമിലെ പട്ടൗഡിയിലുള്ള ഒരു സ്‌കൂളിലെ ക്രിസ്മസ് പരിപാടിയിലേക്ക് സംഘപരിവാറുകാർ ആക്രോശിച്ചുകൊണ്ട് അതിക്രമിച്ചുകയറി. വാരാണസിയിലെ ചന്ദ്മാരി ജില്ലയിലെ ഒരു ആശ്രമത്തിൽ ക്രിസ്മസ് പരിപാടി നടക്കുന്നതിനിടെ സംഘപരിവാറുകാർ കാവിക്കൊടിയുമായി അതിക്രമിച്ചു കയറി. മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് സംഘം ജയ്ശ്രീറാം മുഴക്കിയാണ് കയറിയത്. സാന്തക്ലോസ് മതം മാറ്റാനുള്ള മിഷ്ണറിമാരുടെ തന്ത്രമാണെന്ന് ആരോപിച്ച് സാന്താ കോലം കഴിഞ്ഞ ദിവസം കത്തിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-27-11:40:35.jpg
Keywords: ഹരിയാന

18053
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക: ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമേതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ ആശങ്കാജനകമാണെന്നും ഇവയ്ക്ക് അറുതിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ . ക്രൈസ്തവ സ്ഥാപനങ്ങള്‍ മത പരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വാതന്ത്ര്യ പ്രാപ്തി സമയത്തും ഇപ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനം ആയി മാറ്റമില്ലാതെ തുടരുകയാണ്. ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവരെയും മതപരിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകള്‍ക്കു മുമ്പേ മാറുമായിരുന്നു. ഇതിനോടകം ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പല രൂപത്തില്‍ പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ െ്രെകസ്തവര്‍ക്കു നേരേ അക്രമിക്കാനുള്ള ആയുധമാക്കി. നിയമ വ്യവസ്ഥകളെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ ചില തീവ്രവാദ സംഘടനകള്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി കര്‍ണാടക കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റൈറ്റ് റവ. ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ ജനകീയ പോരാട്ടങ്ങള്‍ക്കും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിലും ഇന്ത്യയിലെ വിവിധ അല്‍മായ സംഘടനകളും പിന്തുണ നല്‍കും. അതേ സമയം വര്‍ഷങ്ങള്‍ക്കുശേഷം കാശ്മീരില്‍ െ്രെകസ്തവ ദേവാലയം തുറന്ന് ബലിയര്‍പ്പണ സൗകര്യമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-12-27-11:48:47.jpg