category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ണ്ണാടകയില്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വവാദികള്‍
Contentമാണ്ഡ്യ: കര്‍ണ്ണാടകയില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തി ഹിന്ദുത്വവാദികളുടെ അതിക്രമം. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മതപരിവര്‍ത്തനം നടത്താനുള്ള നീക്കമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന യുക്തിരഹിത ആക്ഷേപമാണ് ഇവര്‍ നടത്തുന്നത്. 23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്കാണ് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്‍റെ വേഷമണിയിച്ചതിന്‍റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സ്കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ രൂക്ഷമായ പ്രതികരിക്കുകയായിരിന്നു. "കുട്ടികളെ മതം മാറ്റുകയാണോ നിങ്ങള്‍ ? സ്കൂളില്‍ പഠിക്കുന്ന ഹൈന്ദവരായ വിദ്യാര്‍ത്ഥികള്‍ എത്രപേരുണ്ടോ?" തുടങ്ങീ നിരവധി ചോദ്യങ്ങളുമായാണ് ഹിന്ദുത്വവാദികള്‍ ആക്രോശിച്ചത്. ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്‍റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിക്ക് നേരെ കഴിഞ്ഞ ദീവസം ആക്രമണം നടന്നിരുന്നു. മതപരിവര്‍ത്തന നിരോധന സമയം നിയമസഭ പാസാക്കിയതിനോട് അനുബന്ധിച്ചാണ് ഈ അക്രമങ്ങളെല്ലാം നടന്നത്. മതപരിവര്‍ത്തനം നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പങ്കുവെച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-25 17:30:00
Keywordsആര്‍‌എസ്‌എസ്, ബി‌ജെ‌പി
Created Date2021-12-25 17:41:12