category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇഎസ്എ അന്തിമ വിജ്ഞാപനം: പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Contentതിരുവനന്തപുരം: ഇഎസ്എ (പരിസ്ഥിതിലോല മേഖല) അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള കെസിബിസി (കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശങ്കകള്‍ അറിയിച്ചു. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനവാസമേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്നു പറയുന്നുണ്ടെങ്കിലും അതോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള മാപ്പുപ്രകാരം പല വില്ലേജുകളിലും ജനവാസമേഖലകള്‍ ഇഎസ്എ പരിധിയില്‍ വരുന്നുണ്ടെന്നും തിരുവന്പാടി, നെല്ലിപ്പൊയില്‍, കള്ളിക്കാട്, അന്പൂരി, ആര്യങ്കാവ് പ്രദേശങ്ങള്‍ ഇതിനുദാഹരണമാണെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനാല്‍ ഇതു പരിഹരിച്ചശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനത്തിനുള്ള റിപ്പോര്‍ട്ട് നല്‍കാവൂ എന്നും ആവശ്യപ്പെട്ടു. വില്ലേജുകളെ ഇഎസ്എ യൂണിറ്റ് ആയി പ്രഖ്യാപിക്കുന്‌പോള്‍ റവന്യൂ വില്ലേജുകളെന്നും ഫോറസ്റ്റ് വില്ലേജുകളെന്നും തരംതിരിച്ച് റിസര്‍വ് ഫോറസ്റ്റ് വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയില്‍പ്പെടുത്തി തമിഴ്‌നാട് മോഡലില്‍ ലിസ്റ്റ് ചെയ്യണം. 123 വില്ലേജുകളിലെ വനഭൂമിയായി നല്‍കിയിരിക്കുന്ന 9107 കിലോമീറ്റര്‍ വനഭൂമി കേരളത്തിലെ മുഴുവന്‍ വനഭൂമിയാണ്. കേരളത്തിന്റെ മുഴുവന്‍ വനഭൂമി 123 വില്ലേജുകളില്നി.ന്നു കണ്ടെത്തുന്‌പോള്‍ അടിമാലിടൗണ്‍ പോലും വനമായി പരിഗണിക്കപ്പെടും. ഇത് അനീതിയാണ്. അടിയന്തരമായി ഈ സ്ഥിതിവിശേഷം പരിഹരിക്കണം. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ പരിധിയില്‍പ്പെടുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കത്തക്ക രീതിയില്‍ അദാലത്തു നടത്തി ജനങ്ങളുടെ ഭീതിയകറ്റി മാത്രമേ അന്തിമ ശിപാര്‍ശ നല്‍കാവൂ എന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. ബെന്നി മുണ്ടനാട്ട്, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, പ്രഫ. ചാക്കോ കാളംപറന്പില്‍ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇഎസ്എ അന്തിമവിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കള്‍ അറിയിക്കുന്നതിനിനായി കഴിഞ്ഞ ദിവസം കെസിബിസി പ്രതിനിധിസംഘം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനെ സന്ദര്‍ശിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-26 09:26:00
Keywordsമുഖ്യമ
Created Date2021-12-26 09:30:33