Contents

Displaying 17661-17670 of 25104 results.
Content: 18034
Category: 14
Sub Category:
Heading: മൂന്നു പതിറ്റാണ്ടിന് ശേഷം കാശ്മീരിലെ സെന്റ് ലൂക്‌സ് ദേവാലയ മണി മുഴങ്ങി
Content: ശ്രീനഗര്‍: കാശ്മീരിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളി 30 വര്‍ഷത്തിനുശേഷം ആരാധനയ്ക്കായി ഇന്നു തുറക്കും. 125 വര്‍ഷം മുന്പു സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്. പുനരുദ്ധരിച്ച പള്ളിയുടെ ഉദ്ഘാടനം ജമ്മു കാഷ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇന്നാണ് നിര്‍വ്വഹിക്കുന്നതെങ്കിലും ഇന്നലെ ബുധനാഴ്ച തന്നെ വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരിന്നു. 1990കളില്‍ കാഷ്മീരില്‍ തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നു പള്ളി അടക്കുകയായിരിന്നു. നഗരത്തിലെ ഡൽഗേറ്റ് ഏരിയയിലെ ശങ്കരാചാര്യ കുന്നിന്റെ താഴ്‌വരയിൽ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഷ്മീര്‍ ടൂറിസം വകുപ്പാണ് നടത്തിയത്. "സ്മാർട്ട് സിറ്റി പ്രോജക്ടിന്" കീഴിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നവീകരണത്തിന് ശേഷം പള്ളി തുറക്കുന്നത് കാണുന്നതിൽ ക്രിസ്ത്യൻ സമൂഹത്തിന് സന്തോഷമുണ്ടെന്നും അഭിമാനകരമാണെന്നും സിഎന്‍ഐ സഭാ വക്താവ് കെന്നഡി ഡേവിഡ് രാജന്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-23-12:02:15.jpg
Keywords: മണി
Content: 18035
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രിസ്ത്യാനികളെ അമേരിക്ക ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുത്തു: വിമര്‍ശനവുമായി കാതറിന്‍ ജീന്‍ ലോപ്പസ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്ക, നൈജീരിയന്‍ ക്രൈസ്തവരെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുത്തുവെന്ന് അമേരിക്കന്‍ കോളമെഴുത്തുകാരിയും, ഗ്രന്ഥകര്‍ത്താവുമായ കാതറിന്‍ ജീന്‍ ലോപ്പസ്. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് പെന്‍സില്‍വാനിയയിലെ വാര്‍ത്താപത്രമായ ‘ദി ബ്രാഡ്ഫോര്‍ഡ് ഈറ’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ജീന്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൈജീരിയയിലെ ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ അക്രമത്തിലും മരണത്തിലും കലാശിക്കുമെന്നും, ദേവാലയങ്ങള്‍ അടച്ചു പൂട്ടിയില്ലെങ്കില്‍ കൊടിയ ആക്രമണങ്ങളെ നേരിടുവാന്‍ തയ്യാറായിക്കൊള്ളുവെന്നും ഭീഷണിപ്പെടുത്തുന്ന കത്തുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു അവര്‍ ചൂണ്ടിക്കാട്ടി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ലഭിച്ച സന്ദേശങ്ങളാണിതെന്നും കാതറിന്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ നടപടിയെ നൈജീരിയയിലെ ക്രൈസ്തവരോട് കാണിച്ച ക്രൂരതയായിട്ടാണ് കാതറിന്‍ പറയുന്നത്. നൈജീരിയന്‍ ക്രൈസ്തവരെ അമേരിക്ക കൈവിട്ടുവെന്നും, അമേരിക്കയുടെ ഈ നടപടിയില്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ ദുഖിതരാണെന്നും വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബിഷപ്പ് സ്റ്റീഫന്‍ ദാമി മംസ വെളിപ്പെടുത്തുന്ന വീഡിയോ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുള്ള കാര്യവും കാതറിന്‍ ചൂണ്ടിക്കാട്ടി. നടപടി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമോ എന്ന ആശങ്ക മെത്രാന്‍ പങ്കുവെച്ചിരിന്നു. 2014-ല്‍ ഉണ്ടായ ആക്രമണത്തില്‍ അതിരൂപത പൂര്‍ണ്ണമായും തകര്‍ന്നു. കുടുംബാംഗങ്ങളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെടാത്ത ക്രിസ്ത്യന്‍ കുടുംബങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബിഷപ്പ് പറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ആക്രമണങ്ങള്‍ക്ക് മതവുമായി ബന്ധമില്ലെന്ന വാദത്തിനെതിരെ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എറിക് പാറ്റേഴ്സന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും കാതറിന്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവരെ കൊന്നൊടുക്കുക മാത്രമാണ് അക്രമികളുടെ ലക്ഷ്യമെന്നാണ് പാറ്റേഴ്സന്‍ പറയുന്നത്. “നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയോടുള്ള അമേരിക്കയുടെ നിസ്സംഗത: യു.എസ് നയത്തെക്കുറിച്ചുള്ള ഒരു സംവാദം” എന്ന പേരില്‍ പാനല്‍ ചര്‍ച്ച റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് സമീപകാലത്ത് സംഘടിപ്പിച്ചിരുന്നു. ക്രിസ്തുമസ് കാലത്ത് വളരെക്കാലമായി സഹനമനുഭവിച്ചു കൊണ്ടിരിക്കുന്ന നൈജീരിയന്‍ ക്രൈസ്തവരെ കൂടി ഓര്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് കാതറിന്റെ ലേഖനം അവസാനിക്കുന്നത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയന്‍ ക്രൈസ്തവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-23-14:39:29.jpg
Keywords: നൈജീ
Content: 18036
Category: 18
Sub Category:
Heading: കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കെസിബിസി സംഘത്തോട്
Content: കൊച്ചി: കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കുമ്പോള്‍ കര്‍ഷകവിരുദ്ധ നിലപാടുകളും ജനവിരുദ്ധ നടപടികളും സ്വീകരിക്കില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപീന്ദര്‍ യാദവ് കെസിബിസി പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്റെയും പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കെസിബിസി പ്രതിനിധി സംഘവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ തുടര്‍ച്ചയായി കെസിബിസിയുടെ ശീതകാല സമ്മേളനത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കെസിബിസി ഡലിഗേഷന്‍ കേന്ദ്രമന്ത്രിയെ കാണുന്നതിന് ഡല്‍ഹിയില്‍ പോയത്. കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയിലെ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പ് പ്രകാരം വനഭൂമിയും ഇഎസ്എ യുമായി ഉള്‍പ്പെടുത്തിയിരിക്കുന്നതിലെ ആശങ്ക പ്രതിനിധി സംഘം കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന വിദഗ്ധരെ ഉള്‍പ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് അനുസരിച്ചുള്ള ഭൂപ്രദേശങ്ങളെ ഗ്രൗണ്ട് ട്രൂത്തിംഗ് നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാവു കെസിബിസി പ്രതിനിധി സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. റവന്യൂ ഭൂമിയെ നോണ്‍ കോര്‍ ഇ എസ് എ ആയി പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും റവന്യു വില്ലേജുകളെ ഫോറസ്റ്റ് വില്ലേജുകളില്‍ നിന്ന് വേര്‍തിരിക്കണമെന്നും അതുവരെ അന്തിമവിജ്ഞാപനം മാറ്റി വയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പട്ടയഭൂമി ഉള്‍പ്പെട്ട വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് 22 ലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തിന്റെ ഉപജീവനം തടയുന്ന, അവരെ നിരാലംബരാക്കുന്ന ഇത്തരം നടപടികളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന നിലവിലുള്ള തെറ്റുകള്‍ തിരുത്തി കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ വിജ്ഞാപനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരന്റെ കൂടി സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെസിബിസി പ്രതിനിധി സംഘത്തിന്റെ ഭാഗമായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതല, ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍, തലശ്ശേരി സഹായമെത്രാന്‍ ജോസഫ് പാംപ്ലാനി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, പോണ്ടിച്ചേരി ഗവണ്‍മെന്റ് മുന്‍ ചീഫ് സെക്രട്ടറി ശ്രീ. റ്റി. റ്റി ജോസഫ് IAS (Rtd) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-23-15:40:34.jpg
Keywords: കെ‌സി‌ബി‌സി
Content: 18037
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ നേതാക്കളുടെ മുന്നറിയിപ്പ് ഇസ്രായേല്‍ തള്ളി
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ക്രിസ്ത്യന്‍ നേതാക്കളുടെ ഗൗരവമേറിയ മുന്നറിയിപ്പ് ഇസ്രായേല്‍ തള്ളിക്കളഞ്ഞു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ക്രിസ്ത്യാനികളെ വിശുദ്ധ നാട്ടില്‍ നിന്നും തുരുത്തിയോടിക്കുവാന്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജെറുസലേമിലെ പാത്രിയാര്‍ക്കീസുമാരും, സഭാ നേതാക്കളും സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറഞ്ഞിരിന്നു. എന്നാല്‍ ക്രിസ്ത്യന്‍ നേതാക്കളുടെ ആരോപണം അടിസ്ഥാന രഹിതവും വളച്ചൊടിച്ചതുമാണെന്നാണ്‌ ഇസ്രായേല്‍ അധികാരികളുടെ ഭാഷ്യം. 2012 മുതല്‍ ക്രിസ്ത്യന്‍ നേതാക്കളും വൈദികരും ശാരീരിക ആക്രമണങ്ങള്‍ക്കും, വാക്കാലുള്ള അവഹേളനങ്ങള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയാണ് ക്രിസ്ത്യന്‍ നേതാക്കള്‍ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നത്. ജെറുസലേമിലും വിശുദ്ധ നാടിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ക്രിസ്ത്യാനികളെ അവിടെ നിന്നും ഓടിച്ചു വിടുവാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും, പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ടായിരിന്നു. ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിയമപാലകരുമാണ് ഇതിന് പ്രതിബന്ധമാകുന്നതെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പ്രസ്താവനയില്‍ കുറിച്ചു. വെസ്റ്റ്‌ ബാങ്കിലെയും ഗാസാ മുനമ്പിലേയും പലസ്തീന്‍ അറബ് ക്രിസ്ത്യാനികഉടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, മൊത്തം ജനസംഖ്യയുടെ അനുപാതത്തില്‍ നോക്കുമ്പോള്‍ മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം ദിനംപ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. വെറും 2% മാത്രമാണ് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ജനസംഖ്യ. രണ്ടായിരത്തിന് താഴെ ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ പുരാതന ജെറുസലേം നഗരത്തില്‍ ഉള്ളതെന്നും ബി‌ബി‌സി റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2021-12-23-16:32:13.jpg
Keywords: വിശുദ്ധ നാട്ടി, ഇസ്രായേ
Content: 18038
Category: 24
Sub Category:
Heading: പി.ടി തോമസും ഗാഡ്ഗിൽ റിപ്പോർട്ടും കത്തോലിക്ക സഭയും
Content: ഇടുക്കിയിൽ 2013ലുണ്ടായ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങളും അവ്യക്തതകളും ഇന്നും നിലനിൽക്കുന്നുണ്ട്. മറ്റു പല വിഷയങ്ങളിലുമെന്നതുപോലെ അവസരം ലഭിക്കുമ്പോഴെല്ലാം ഈ വിഷയവും കൂടുതൽ സങ്കീർണ്ണമാക്കാനും മുതലെടുപ്പുകൾ നടത്താനും മുന്നോട്ടുവരുന്നവരെ പലപ്പോഴായി കണ്ടിട്ടുണ്ട്. 2012ൽ ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കർഷക സമൂഹത്തിൽ ഉടലെടുത്ത ആശങ്കകളുടെ തുടർച്ചയായി അരങ്ങേറിയ സംഭവ പരമ്പരകളായിരുന്നു അത്. ഇടുക്കി ജില്ലയിലെ നിവാസികളിൽ വലിയൊരുവിഭാഗം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത ആശങ്കകൾ ഉള്ളവരുമായിരുന്നപ്പോൾ അവരുടെ പക്ഷത്തുനിന്ന് ചിന്തിക്കാനും ഇടപെടലുകൾ നടത്താനും ഇടുക്കി എംപി ആയിരുന്ന പി.ടി തോമസ് തയ്യാറായില്ല. എന്നാൽ, ആ ആശങ്കയെ ഏറ്റെടുത്ത് ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇടുക്കി മെത്രാൻ മുന്നോട്ടുവരികയും ശക്തമായി ജനപക്ഷത്ത് നിന്ന് സംസാരിക്കുകയും ചെയ്തു. വളരെ വേഗത്തിൽ ആ രണ്ടുപക്ഷങ്ങളിൽ ഒന്ന് പരിസ്ഥിതി സ്നേഹിയുടേതും മറ്റേത് പരിസ്ഥിതി വിരോധിയുടേതുമായി ചിത്രീകരിക്കപ്പെട്ടു. പരിസ്ഥിതി സ്നേഹം ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നില്ല യഥാർത്ഥ വിഷയം. കാരണം, പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത കർഷകരും സാധാരണക്കാരും വൈദികരും മെത്രാന്മാരും ഉണ്ടാവാനിടയില്ല. ഇവിടെ കർഷകർക്ക് ആശങ്ക സൃഷ്ടിച്ച, ജീവിതം വഴിമുട്ടുമെന്ന് അനേകർ ഭയപ്പെടാൻ കാരണമായ ചിലതുകൂടിയുണ്ടായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങളായിരുന്നു അത്. ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ ചില നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കർഷക സമൂഹത്തിൽ വലിയൊരു വിഭാഗത്തിനും കനത്ത ആശങ്കകൾ അക്കാലത്തുണ്ടായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും കാര്യമായ പ്രതിനിഷേധങ്ങൾ അതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. 2013 നവംബറിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ചില അക്രമസംഭവങ്ങൾ അരങ്ങേറുകപോലുമുണ്ടായി. എന്നാൽ, ഏറ്റവും വൈകാരികമായി മാറിയത് ഇടുക്കി ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങളാണ്. കാരണം പ്രസ്തുത റിപ്പോർട്ടുകളിലെ ചില നിർദ്ദേശങ്ങളനുസരിച്ച് പശ്ചിമഘട്ട മേഖലകളിൽ പുതുതായി പട്ടയം അനുവദിക്കാൻ സാധിക്കുകയില്ല. നിയമപ്രകാരം പട്ടയം അവകാശമായുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി ഇടുക്കിയിലുണ്ടായിരുന്നു. മറ്റു ജില്ലകളിൽ അത്തരം ഭൂമി താരതമ്യേന കുറവാണ്. നാലും അഞ്ചും പതിറ്റാണ്ടുകളായി അവിടെ ജീവിച്ചുവന്നിരുന്ന ആ കർഷകരുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ല. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കപ്പെട്ടാൽ നിലവിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത കർഷകരെല്ലാം അനധികൃത കയ്യേറ്റക്കാരായി മാറും എന്നുള്ളത് തീർച്ചയായിരുന്നു. അത് മാത്രമായിരുന്നില്ല ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ആശങ്കകളും. പ്രഫ. മാധവ് ഗാഡ്ഗിലോ കസ്തൂരിരംഗനോ അർത്ഥമാക്കിയിട്ടില്ലെങ്കിൽ പോലും, നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത പരക്കെ ആശങ്കകൾക്ക് ഇടനൽകി. 900 കിലോമീറ്റർ നീണ്ടുകിടക്കുന്ന പശ്ചിമ ഘട്ട മേഖലയെ പൊതുവായിക്കണ്ട് നിയന്ത്രണങ്ങൾ നിശ്ചയിക്കുമ്പോൾ കേരളത്തിന്റെ വിവിധ മേഖലകളിൽ വിവിധ സാഹചര്യങ്ങളിൽ ജീവിച്ചുപോന്നിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കകൾ വേണ്ടരീതിയിൽ അവിടെ പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, സമാനമായ ചില നിയമങ്ങൾ നടപ്പാക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറിയതും, ഉദ്യോഗസ്ഥ ആധിപത്യവും അഴിമതിയും വർദ്ധിച്ചതുമായി ബന്ധപ്പെട്ട ചില അനുഭവ വിവരണങ്ങളും മലയോര - ഹൈറേഞ്ച് മേഖലകളിൽ അധിവസിച്ചിരുന്നവരെ ആശങ്കയിലാഴ്ത്തി. ഇത്തരം മേഖലകളിൽ കൃഷി ചെയ്ത് ജീവിച്ചിരുന്നവരിൽ ഭൂരിപക്ഷവും ക്രൈസ്തവർ ആയിരുന്നതിനാലും അത് ഒരു യഥാർത്ഥ പ്രതിസന്ധി ആയിരുന്നതിനാലും സ്വാഭാവികമായും വൈദികരും മെത്രാന്മാരും ജനങ്ങളുടെ ആശങ്കകളിൽ പങ്കുചേർന്ന് രംഗത്തുവന്നു. 2012 മുതൽ ഗാഡ്ഗിൽ റിപ്പോർട്ട് വെളിയിൽ വന്നത് മുതൽ രൂപപ്പെട്ടിരുന്ന ആശങ്കകളിൽ കാര്യക്ഷമമായി ഇടപെടണമെന്ന് പലരും ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും കാര്യമായി ഒന്നും ചെയ്തില്ല. സർക്കാർ ഇടപെടലോ, ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിയുന്ന ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിൽ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങാൻ നിർബ്ബന്ധിതരായി. പരിസ്ഥിതിവാദികൾ എന്ന പേരിൽ രംഗത്തുവന്ന ചിലർ അക്കാലത്ത് കർഷകരെയും കുടിയേറ്റ ജനതയെയും കുറ്റക്കാരായി ചിത്രീകരിക്കുകയും ബുദ്ധിജീവികൾ ചമഞ്ഞ് മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. തങ്ങൾക്കുവേണ്ടി സംസാരിക്കാനും ഇടപെടാനും ആരുമുണ്ടാവില്ല എന്ന ബോധ്യത്തിൽനിന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകൾ രൂപംകൊള്ളുന്നത്. ഈ ഘട്ടത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായും സ്ഥലം എംപി ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട വ്യക്തിയാണ്. എന്നാൽ, ഇടുക്കി ജനതയുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് പി. ടി. തോമസ് മറ്റൊരു നിലപാട് സ്വീകരിക്കുകയും ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ഇടുക്കി രൂപതയ്ക്കും മെത്രാനും വൈദികർക്കും എതിരെ സംസാരിക്കുകയും ചെയ്തു. തങ്ങളുടെ പ്രശ്നത്തിൽ ഇടപെടില്ല എന്ന് വ്യക്തമായതോടെ ഇടുക്കിയിലെ ഭൂരിപക്ഷം ജനങ്ങൾ അദ്ദേഹത്തെ തള്ളിപ്പറയാൻ മടികാണിച്ചില്ല. ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പഠിച്ചിട്ടാണ് പി. ടി. അത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന് പലരും അന്നും ഇന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് കാണാറുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹം സ്വീകരിക്കുമായിരുന്ന നിലപാട് ഇതാകുമായിരുന്നില്ല. വളരെ മികച്ച ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനും മനുഷ്യ സ്നേഹിയുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ തന്റെ റിപ്പോർട്ടിൽ ചേർത്തിരുന്ന പല ആശയങ്ങളും നിർദ്ദേശങ്ങളും കർഷക പക്ഷം ചേർന്നുള്ളത് തന്നെയായിരുന്നു. എന്നാൽ, ശരിയായ ബോധ്യങ്ങളുടെ അഭാവത്തിലാവണം, കേരളത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കാജനകമായ ചില നിർദ്ദേശങ്ങളും അതിലുണ്ടായിരുന്നു. അത്തരമൊരു സാഹചര്യം ഉടലെടുത്തപ്പോൾ ആ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആരംഭഘട്ടത്തിൽ തന്നെ ഏറ്റെടുക്കാൻ എംപി എന്ന നിലയിൽ പി. ടി. ക്ക് കഴിയുമായിരുന്നു. ഒരുപക്ഷേ, പി. ടി.ക്കേ അത് കഴിയുമായിരുന്നുള്ളൂ. ആ ഘട്ടത്തിൽ പരിസ്ഥിതിസ്നേഹിയും ബുദ്ധിജീവിയും ചമഞ്ഞ് മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ഒരു ജനപ്രതിനിധി അടിസ്ഥാനപരമായി ജന - പ്രതിനിധി തന്നെയാണ്. ജനവും പ്രകൃതിയും ഇവിടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടുവേണം ഭരണകർത്താക്കൾ പ്രകൃതിയെ സംരക്ഷിക്കാനുള്ള നയങ്ങൾ രൂപപ്പെടുത്താൻ. അതുവേണമെന്നുതന്നെയാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പോലും അടിവരയിട്ട് പറഞ്ഞിട്ടുള്ളതും. എന്നാൽ, ഭരണകർത്താക്കളുടെയും ജനപ്രതിനിധികളുടെയും വിവേകരഹിതമായ പ്രവൃത്തികളും, ഇടപെടലുകൾ ആവശ്യമുള്ളപ്പോഴുള്ള നിഷ്ക്രിയത്വവും വിഷയത്തെ അതിസങ്കീർണ്ണമാക്കി തീർത്തു എന്ന് പറയാതിരിക്കാനാവില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇന്ന് ഈ നാട്ടിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങൾക്ക് ചില പിന്നാമ്പുറങ്ങൾക്കൂടിയുണ്ടെന്നും, അവയുടെ ഉദ്ദേശ ശുദ്ധി സംശയനീയമാണെന്നതും ഒട്ടേറെപ്പേർ ചിന്തിക്കുന്ന വിഷയമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പും അതിനുശേഷവും ഇത്തരം ഗൗരവമേറിയ ചിന്തകൾ അനേകർ പങ്കുവയ്ക്കുകയുണ്ടായിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് തന്നെയും ലഭ്യമാകാൻ ഇടയായത് ദൽഹി ഹൈക്കോടതി ഇടപെടലാണ് എന്നുള്ളതും, ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചയായ അതേകാലഘട്ടത്തിൽ തന്നെ ലോക പൈതൃക പ്രദേശങ്ങളുടെ പട്ടികയിൽ പശ്ചിമഘട്ടം ഇടം പിടിച്ചതും തുടങ്ങി പല വസ്തുതകളും ചില അന്തർദേശീയ ഗൂഢാലോചനകളുടെ സൂചനകൾ നൽകുന്നുണ്ട്. റിപ്പോർട്ടുകൾക്ക് ഉള്ളിൽനിന്ന് മാത്രമല്ല പുറത്തുനിന്നും രൂപംകൊണ്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇന്നോളവും ഭരണകൂടങ്ങളോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. അതേസമയം, ജനങ്ങളുടെ ആശങ്കകളുടെ ആഴം ഉൾക്കൊണ്ട് അവർക്കൊപ്പം നിന്ന കത്തോലിക്കാ സഭയെയും മെത്രാന്മാരെയും വൈദികരെയും അവഹേളിക്കാനും അവരെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനും പലരും മത്സരിക്കുകയും ചെയ്തു. ബുദ്ധിജീവി കുപ്പായമണിഞ്ഞ കപട പരിസ്ഥിതി വാദികളുടെ പക്ഷം ചേർന്ന് സഭയ്‌ക്കെതിരായ പ്രചരണങ്ങൾ ഇന്നും തുടരുന്നു. രാഷ്ട്രീയ മുതലെടുപ്പുകളുടെയും വാശിയുടെയും ഭാഗമായി വർഷങ്ങൾ കഴിഞ്ഞിട്ടും ആവർത്തിക്കപ്പെടുന്ന ചില കള്ളങ്ങളുണ്ട്. അതിലൊന്നാണ് അന്നത്തെ ഇടുക്കി മെത്രാന്റെ അറിവോടെ വൈദികരും വിശ്വാസികളും ചേർന്ന് പി.ടി.യുടെ ശവമടക്ക് പ്രതീകാത്മകമായി നടത്തി എന്നുള്ളത്. ചില വൈദികരുടെ സാന്നിധ്യത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ശവപ്പെട്ടിയിലാക്കികൊണ്ടുള്ള പ്രകടനങ്ങൾ നടക്കുകയുണ്ടായിരുന്നു. എന്നാൽ, പി.ടി.യുടെ കോലം വച്ച് പ്രതിഷേധം സംഘടിപ്പിച്ചത് ചില രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ്. അതിൽ വൈദികരുടെ പങ്കാളിത്തമോ അവരുടെ അറിവോ ഉണ്ടായിരുന്നില്ല. എന്നാൽ, പല പ്രകടനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും കൂട്ടിക്കലർത്തി ചില തൽപരകക്ഷികൾ പ്രചരിപ്പിച്ച വീഡിയോ അനേകരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ അതേ തെറ്റിദ്ധാരണയായിരിക്കണം പി.ടി.ക്കും ഉണ്ടായിരുന്നത്. പലപ്പോഴും സ്ഥാപിത താൽപ്പര്യങ്ങളോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും അൽപ്പംകൂടി ജനപക്ഷത്ത് നിൽക്കാനും നീതിയോടും ന്യായത്തോടും സത്യത്തോടും വിശ്വസ്തത പുലർത്താനും ശ്രമിച്ചുതുടങ്ങുന്നതുവരെ ഇത്തരം നാടകങ്ങളും, അനാവശ്യ വിവാദങ്ങളും നാം കണ്ടുകൊണ്ടിരിക്കും. ഏതെങ്കിലും ഒരുകാലത്ത് എല്ലാവരും യാഥാർഥ്യങ്ങൾ തിരിച്ചറിയുകയും നെല്ലിനെയും പതിരിനെയും വേർതിരിക്കാൻ പര്യാപ്തരാവുകയും ചെയ്യുമെന്ന് കരുതാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-12-23-17:20:28.jpg
Keywords: ഇടുക്കി
Content: 18039
Category: 10
Sub Category:
Heading: റിഡംറ്റോറിസ്റ്റെയിൻ സന്യാസിനി സമൂഹത്തിലേക്ക് ഭാരതത്തില്‍ നിന്ന് ആദ്യത്തെ അംഗം
Content: ഡബ്ലിന്‍: അയർലണ്ടിൽ 1731ൽ രൂപമെടുത്ത റിഡംറ്റോറിസ്റ്റെയിൻ സന്യാസിനി സമൂഹത്തില്‍ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അംഗം വ്രതവാഗ്ദാനം സ്വീകരിച്ചു. മുംബൈ സ്വദേശിനിയായ ശീതൾ ഗോൺസാൽവസാണ് ഡിസംബർ പതിനൊന്നാം തീയതി ഡബ്ലിൻ ആർച്ചുബിഷപ്പ് ഡെർമോട്ട് ഫാരൽ മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. വിശുദ്ധ അൽഫോൻസ് ലിഗോരിയുമായി ചേർന്ന് മരിയ സെലസ്റ്റ എന്ന സന്യാസിനിയാണ് ക്ലോയിസ്റ്റേഡ് സമൂഹമായ റിഡംറ്റോറിസ്റ്റെയിനു രൂപം നൽകിയത്. മൂവരും മുംബൈയിൽ വന്ന് ഇന്ത്യയിലെ ആദ്യത്തെ റിഡംറ്റോറിസ്റ്റെയിൻ മഠം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പുരുഷന്മാർക്ക് വേണ്ടിയുള്ള സഹോദര സമൂഹമായ റിഡംറ്ററിസ്റ്റിന്റെ ഇന്ത്യയിലെ പ്രോവിൻഷ്യാൾ സുപ്പീരിയർ ഫാ. ഇവൽ മെൻഡെൻഹ പറഞ്ഞു. പാലിയിൽ ജനിച്ച ശീതളിന് രണ്ട് സഹോദരന്മാരും, മൂന്നു സഹോദരിമാരുമാണുള്ളത്. ബിരുദം നേടിയതിനുശേഷം സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെ ഒരു സഭയിൽ വ്രതം സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ശീതൾ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് റിഡംറ്റോറിസ്റ്റെയിൻ സന്യാസിനി സമൂഹം. ഭാവിയെപ്പറ്റി ധ്യാനിക്കുന്ന സമയത്ത് ദൈവം തന്നെ പ്രാർത്ഥനയുടെ ഉപകരണമാക്കാനാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചെന്നും, അങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ശീതൾ കൂട്ടിച്ചേർത്തു. മൂന്നുവർഷം നീണ്ട പരിശീലനത്തിനു ശേഷം നടന്ന വ്രതവാഗ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ശീതളിന്റെ മാതാപിതാക്കൾക്ക് സാധിച്ചിരിന്നില്ല. എന്നാൽ അവർ മാനസികമായി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് ശീതൾ പറഞ്ഞു. ധീരമായ നിലപാടാണ് എടുത്തിരിക്കുന്നതെന്നും, രക്ഷകനായ ക്രിസ്തുവിനെ എല്ലാവർക്കുമായി പകർന്നുനൽകാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള രണ്ടുപേരുംകൂടി ഡബ്ലിനിലെ സഭയുടെ മഠത്തിൽ പരിശീലനം നടത്തുന്നുണ്ട്.
Image: /content_image/News/News-2021-12-23-21:50:43.jpg
Keywords: ആദ്യ, പ്രഥമ
Content: 18040
Category: 18
Sub Category:
Heading: ജെ.ബി.കോശി കമ്മീഷനെ മാര്‍ ജോസഫ് പെരുന്തോട്ടം സന്ദര്‍ശിച്ചു
Content: ചമ്പക്കുളം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് റിട്ട. ജെ.ബി.കോശി കമ്മീഷന്റെ കുട്ടനാടിന് വേണ്ടിയുള്ള സിറ്റിംഗ് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ ഡിസം. 22 ബുധനാഴ്ച നടത്തപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിട്ട. ജെ.ബി.കോശിക്കൊപ്പം അംഗങ്ങളായ ജേക്കബ് പുന്നൂസ് ഐപിഎസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, സെക്രട്ടറി റിട്ട. ജഡ്ജ് സി. വി. ഫ്രാന്‍സിസ് എന്നിവര്‍ ഹാജരായിരുന്നു. കുട്ടനാടിനു വേണ്ടിയുള്ള ചങ്ങനാശേരി അതിരൂപതയുടെ സംരംഭമായ ക്രിസ് (KRISS) സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ചമ്പക്കുളത്ത് എത്തി കമ്മീഷനെ സന്ദര്‍ശിക്കുകയും ക്രൈസ്തവ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, ബസലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളം, വൈദിക അത്മായ പ്രതിനിധികള്‍ എന്നിവര്‍ മെത്രാപ്പോലിത്തായോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2021-12-24-07:03:18.jpg
Keywords: കോശി
Content: 18041
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയെ പിടികൂടി
Content: പാരീസ്: ഫ്രാന്‍സിലെ പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മെസോഅല്‍ഫോറിലെ സെന്റ് ആഗ്‌നസ് കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയായ ഒരാളെ പോലീസ് പിടികൂടി. ദേവാലയത്തിന് പുറത്തു കഠാരയ്ക്കു മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്ന ഇയാള്‍ നേരത്തെ വഴിപോക്കരുടെ നേരെ വധഭീഷണി മുഴക്കിയിരിന്നു. പോലീസെത്തി പള്ളിയ്ക്കകത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏതാനും വിശ്വാസികള്‍ മാത്രമാണ് ഈ സമയത്ത് ദേവാലയത്തില്‍ ഉണ്ടായിരിന്നത്. നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രം ധരിച്ചിരുന്ന ഇയാളില്‍നിന്ന് പല വിചിത്രവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിപ്പരിസരത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. അതിക്രമിച്ചു കടന്നയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സില്‍ സമീപകാലത്തായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണവും വിശ്വാസികള്‍ക്ക് നേരെ ഭീഷണിയുമായി നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-24-07:40:11.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 18042
Category: 18
Sub Category:
Heading: കര്‍ണ്ണാടക നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി
Content: ബെലഗാവി: ക്രൈസ്തവ സമൂഹവും പ്രതിപക്ഷവും ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ കര്‍ണാടക നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. ശബ്ദവോട്ടോടെയാണു കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റിലീജിയന്‍ ബില്‍, 2021 പാസാക്കിയത്. ബില്‍ ഭരണഘടനാപരവും നിയമപരവുമാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, മതപരിവര്‍ത്തന നിരോധന ബില്‍ മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജെഡിഎസും ബില്ലിനെ എതിര്‍ത്തു. ബില്‍ നിയമമാകണമെങ്കില്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലും പാസാകണം. 75 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 37 അംഗങ്ങളാണുള്ളത്. സ്വതന്ത്രന്‍ പിന്തുണച്ചാല്‍ ബില്‍ പാസാക്കാം. ബില്‍ പാസാക്കുന്നതോടെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുനേരേ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നു ക്രൈസ്തവസമൂഹം ഭയക്കുന്നു. ക്രൈസ്തവവിരുദ്ധ നിയമമെന്നാണു ബില്ലിനെ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ വിശേഷിപ്പിച്ചത്. ബില്ലിനെതിരേ ക്രൈസ്തവസമൂഹം രംഗത്തെത്തിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം വായിച്ചുകഴിഞ്ഞാൽ, ഇത് ക്രൈസ്തവരെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വലിയ സമൂഹത്തെ ബാധിക്കുന്നതെന്നും ഇത് സ്വകാര്യതയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ ലക്ഷ്യമിട്ടാണു ബില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ മതപരിവര്‍ത്തന നിരോധന ബില്ലിനു തുടക്കമിട്ടതു സിദ്ധരാമയ്യ നേതൃത്വം നല്കിയ സര്‍ക്കാരാണെന്ന് ബിജെപി ആരോപിച്ചതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ഇതിന്റെ രേഖകള്‍ ബിജെപി സഭയില്‍ വയ്ക്കുകയും ചെയ്തു. എട്ടു സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെന്നും കര്‍ണാടക ഒന്പതാമത്തെ സംസ്ഥാനമാണെന്നും ബില്ലവതരിപ്പിച്ച ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം സംസ്ഥാന വ്യാപകമായി ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ബില്ലുമായി സർക്കാർ മുന്നോട്ട് പോയത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും അവ‍ർ സംഘടിപ്പിച്ചിരുന്നു. നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, അദ്ദേഹത്തെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് മതപരിവർത്തന നിരോധനബില്ല് പാസാക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തലുകൾ. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.
Image: /content_image/India/India-2021-12-24-12:14:41.jpg
Keywords: കര്‍ണ്ണാടക
Content: 18043
Category: 24
Sub Category:
Heading: ക്രിസ്തുമസിനു ഏറ്റവും അടുത്തൊരുങ്ങാൻ ഒരു നൊവേന
Content: ഉണ്ണീശോയുടെ തിരുപ്പിറവി അടുത്തെത്തിയിരിക്കുന്നു .ഹൃദയത്തിൽ ഉണ്ണീശോ പിറന്നില്ലങ്കിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അർത്ഥശൂന്യമാകും. ആഗമന കാലത്തിന്റെ അവസാന ദിനങ്ങളിൽ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാൻ ഒൻപതാം പീയൂസ് പാപ്പ ഒരു നൊവേന തിരുസഭയ്ക്കു തന്നിരിക്കുന്നു. 1846 സെപ്റ്റംബർ 23നാണ് പാപ്പ ഈ നൊവേനയ്ക്കു അംഗീകാരം നൽകിയത്. വർഷത്തിലെ ഏതു മാസവും ഇതു ചൊല്ലാമെങ്കിലും ഡിസംബർ മാസത്തിൽ ക്രിസ്തുമസിനു മുമ്പ് ഈ നൊവേന ചൊല്ലി പ്രാർത്ഥിക്കുന്നത് ക്രിസ്തുമസിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണ്. അഞ്ചു സമർപ്പണ പ്രാർത്ഥനകൾ അടങ്ങിയ ഈ നൊവേനയുടെ അവസാനം ഒരു സമാപന പ്രാർത്ഥനയുണ്ട്. ക്രിസ്തുമസിനു മുമ്പുള്ള 9 ദിവസങ്ങൾ ഈ നൊവേന ചൊല്ലി നമുക്കു ഒരുങ്ങാം. #{blue->none->b->ഒന്നാം സമർപ്പണം ‍}# നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ഞങ്ങളുടെ രക്ഷകനായ ക്രിസ്തുവിന്റെ ദിവ്യ ജനന രഹസ്യം ഞാൻ സമർപ്പിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ. #{blue->none->b->രണ്ടാം സമർപ്പണം: ‍}# നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ,നസ്രത്തിൽ നിന്നു ബദ്ലേഹമിലേക്കുള്ള യാത്രയിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും സഹിച്ച യാതനകളെ ഞാൻ സമർപ്പിക്കുന്നു. ലോകരക്ഷന്റെ പിറവിക്കായി ഒരു സ്ഥലം കണ്ടെത്താൻ അവർ അനുഭവിച്ച വേദനകളോട് എന്റെ വേദനകളെയും സമർപ്പിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ. #{blue->none->b->മൂന്നാം സമർപ്പണം: ‍}# നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , പുൽക്കൂടിൽ യേശു പിറന്നപ്പോൾ അനുഭവിച്ച വേദനകളെ സമർപ്പിക്കുന്നു. അവനു പിറവി കൊള്ളാൻ മെത്തയോരുക്കിയ പരുപരുത്ത വൈയ്ക്കോലും, സഹിച്ച കൊടും തണുപ്പും , പരുപരുത്ത വസ്ത്രങ്ങളും, ചിന്തിയ കണ്ണീരും മൃദുവായ ഏങ്ങലുകളും ഇന്നു ഹൃദയത്തിലേറ്റു വാങ്ങി ഞാൻ കാഴ്ചവെയ്ക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ. #{blue->none->b->നാലാം സമർപ്പണം }# നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , ദൈവാലയത്തിൽ പരിഛേദനത്തിനു വിധേയനായപ്പോൾ ഉണ്ണിയേശു അനുഭവിച്ച വേദനകളെ ഞാൻ സമർപ്പിക്കുന്നു. മനുഷ്യകുലത്തിന്റെ രക്ഷക്കായി രക്തം ചിന്താൻ ആഗതനായ നിന്നോടു ചേർന്നു ഞാനും എന്റെ ജീവിതം സമർപ്പിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ. #{blue->none->b->അഞ്ചാം സമർപ്പണം: }# നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , ഉണ്ണിയേശുവിൽ വിളങ്ങി നിന്ന എളിമ, പരിത്യാഗം, ക്ഷമ, സ്നേഹം തുടങ്ങിയ എല്ലാം പുണ്യങ്ങളും ഞാൻ സമർപ്പിക്കുന്നു. ഞാൻ നിനക്കു നന്ദി പറയുകയും സ്നേഹിക്കുകയും അവർണ്ണനീയമായ മനുഷ്യവതാരത്തിനും അനവരതം സ്തുതിക്കുകയും ചെയ്യുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ. വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. #{blue->none->b->നമുക്കു പ്രാർത്ഥിക്കാം }# ഓ ദൈവമേ, നിന്റെ എകജാതൻ മനുഷ്യനായി ഞങ്ങളുടെ ഇടയിൽ പിറന്നതിനെ സ്മരിച്ചു ഞങ്ങൾ അങ്ങയെ ആരാധിക്കുകയും നന്ദി പറയുകയും അങ്ങേ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. അതു വഴി ഞങ്ങളുടെ ആത്മാക്കൾ മനുഷ്യവതാരം ചെയ്ത നിന്റെ പുത്രന്റെ സാദൃശ്യത്തിലേക്കു വളരുമാറാട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-12-24-12:25:56.jpg
Keywords: ക്രിസ്തുമ