Contents

Displaying 17611-17620 of 25106 results.
Content: 17984
Category: 18
Sub Category:
Heading: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു
Content: തിരുവനന്തപുരം: 14, 15 തീയതികളില്‍ പട്ടം കാതോലിക്കാ സെന്‍ററില്‍ നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭ ആസ്ഥാനം സന്ദര്‍ശിച്ചതു പ്രതീക്ഷകള്‍ നല്കുന്നുവെന്നും മാര്‍ത്തോമ ശ്ലീഹായുടെ ശ്ലൈഹിക പാരന്പര്യം നമുക്ക് നല്കുന്ന ബന്ധത്തില്‍ മുന്നേറാന്‍ പരിശ്രമിക്കണമെന്നും കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. വിവിധ സെഷനുകളില്‍ റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സുറിയാനി പൈതൃക സംരക്ഷണം, ആരാധനക്രമാനുഷ്ഠാനത്തിലെ ഐകരൂപ്യത്തിന്റെ് ആവശ്യകത, സഭാംഗങ്ങളെ മുഴുവന്‍ ഉള്‍ചേര്‍ത്ത്കൊണ്ടുള്ള സിനഡല്‍ ശൈലി, സെമിനാരി പരിശീലനവും തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി നവീകരണവും, ഡല്ഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തന ദൗത്യം മുതലായവ സുന്നഹദോസില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിവാഹിതരായ ദമ്പതികള്‍ക്കായുള്ള പുതിയ പ്രവര്‍ത്തന പദ്ധതിക്കും സുന്നഹദോസ് രൂപം നല്‍കി. ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസിന്റെത നേതൃത്വത്തില്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ സെക്രട്ടറിയായ സമിതിയ്ക്കാണ് ഇതിന്റെ ചുമതല. സീറോ മലങ്കര സഭയുടെ വത്തിക്കാനിലെ പ്രൊക്കുറേറ്ററായി ഫാ. ബനഡിക്ട് പെരുമുറ്റത്തിലിനെ നിയമിച്ചതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായോട് സുന്നഹദോസ് നന്ദി രേഖപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം സഭയൊന്നാകെ നടത്തുന്ന യാത്രയില്‍ സഭാംഗങ്ങളെല്ലാവരും ഏകമനസോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്കാ ബാവ സമാപന സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.
Image: /content_image/News/News-2021-12-16-10:38:58.jpg
Keywords: മലങ്കര
Content: 17985
Category: 18
Sub Category:
Heading: സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയും: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്പാ പ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊള്ളാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാ വിശ്വാസികള്‍ തിരിച്ചറിയണം. ഇതിനു നേതൃത്വം നല്‍കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തുനിന്നു സഭാധികാരികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ട്രഷറര്‍ എസ്.ഐ. തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, മീഡിയ കോഓര്‍ഡിനേറ്റര്‍ ജോസ് ആന്റണി, വൈസ് പ്രസിഡന്റുമാരായ അഡ്വ. വര്‍ഗീസ് കോയിക്കര, ഡെന്നി തോമസ്, മേരി റാഫി, സെക്രട്ടറിമാരായ ജോണ്‍സണ്‍ പടയാട്ടില്‍, കുര്യാക്കോസ് കാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-12-16-10:47:47.jpg
Keywords: സീറോ മലബാ
Content: 17986
Category: 11
Sub Category:
Heading: അർജന്റീനയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് മൂന്നു പതിറ്റാണ്ട്: ഒരുക്കങ്ങളുമായി കാര്‍ളോയുടെ യുവജനങ്ങള്‍
Content: ബ്യൂണസ് അയേഴ്സ്: ദിവ്യകാരുണ്യ അത്ഭുതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ സ്ഥിതിചെയ്യുന്ന സാന്താ മരിയ ഇടവക. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ് മധ്യസ്ഥനായുള്ള മൗണ്ട് താബോർ എന്ന യുവജന സംഘടന കഴിഞ്ഞദിവസം തയ്യാറെടുപ്പുകളെ പറ്റി ചർച്ച ചെയ്യാൻ യോഗം ചേർന്നു. 1992 മെയ് മാസത്തിലും 1994 ജൂലൈ മാസവും, 1996 ഓഗസ്റ്റ് മാസവും സാന്താ മരിയ ഇടവകയിൽ ദിവ്യകാരുണ്യ അത്ഭുതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ അത്ഭുതങ്ങളുടെ ചരിത്രം കാർളോ അക്യൂട്ടിസ് തന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഡിസംബർ പതിനൊന്നാം തീയതി അക്യുട്ടിസിന്റെ ഒരു തിരുശേഷിപ്പ് ദേവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു. മൗണ്ട് താബോർ സംഘടനയുടെ യോഗത്തിൽ ഏതാണ്ട് അമ്പതോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്. 1992 മെയ് മാസം ഒന്നാം തീയതി ഇടവക ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യം നൽകാൻ നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാൾ വൈദികൻ വാഴ്ത്തിയ ഓസ്തിയുടെ ഏതാനും ഭാഗം വീണുകിടക്കുന്നതായി ശ്രദ്ധിച്ചു. ഇടവക വൈദികനെ വിവരം ധരിപ്പിച്ചപ്പോൾ അവ വെള്ളമുള്ള ഒരു പാത്രത്തിൽ ഇട്ട് സക്രാരിയിൽ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എഴു ദിവസങ്ങൾക്കുശേഷം സക്രാരി തുറന്നു നോക്കിയപ്പോൾ അവ രക്തത്തിന് സമാനമായ ചുവന്ന നിറത്തിൽ കാണപ്പെട്ടു. 1996ലും ഇതിനു സമാനമായി അഴുക്കു പറ്റിയ തിരുവോസ്തി സക്രാരിയിൽ വയ്ക്കുകയും പിന്നീട് അത് മാംസം പോലെ തോന്നിപ്പിക്കുന്ന ഒന്നായി മാറുകയും ചെയ്തു. അന്ന് അവിടുത്തെ കർദ്ദിനാൾ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ സംഭവത്തെ പറ്റി സഭാതലത്തിൽ അന്വേഷണം നടത്തിയിരുന്നു. 2000-ൽ തിരുവോസ്തിയില്‍ രക്തകോശങ്ങളായ ശ്വേതരക്താണുക്കൾ കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തി. ശാരീരികമായി പീഡനമേറ്റ ഒരാളുടെ ഹൃദയത്തിൻറെ ഭാഗമാണ് അവയെന്നും 2003ൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ നിന്നു ഗവേഷക സംഘം സ്ഥിരീകരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-16-12:30:59.jpg
Keywords: ദിവ്യകാരുണ്യ
Content: 17987
Category: 14
Sub Category:
Heading: മഗ്ദലന മറിയം ആരാധന നടത്തിയിരുന്ന പുരാതന സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: ടെല്‍ അവീവ്: യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷ്യം വഹിച്ച മഗ്ദലന മറിയം ആരാധന നടത്തിയിരുന്നതെന്ന് കരുതപ്പെടുന്ന രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന സിനഗോഗിന്റെ അവശേഷിപ്പുകള്‍ വടക്കന്‍ ഇസ്രായേലിലെ മിഗ്ദാലില്‍ നിന്നും കണ്ടെത്തി. മഗ്ദലന മറിയത്തിന്റെ ജന്മദേശമായ പുരാതന ഗലീലി പട്ടണമായ മഗ്ദലനയാണ് ഇന്നത്തെ മിഗ്ദാല്‍. ഈ സ്ഥലത്ത് നിന്നും കണ്ടെത്തുന്ന രണ്ടാമത്തെ സിനഗോഗാണിത്. 2009-ല്‍ ഒരു കത്തോലിക്ക അതിഥി മന്ദിരം പണിയുന്നതിനിടയിലാണ് ആദ്യത്തെ സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ വിവരിക്കുന്ന പ്രകാരം പുരാതന ജെറുസലേമിലെ രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍ യേശു, മഗ്ദലന സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ടു സിനഗോഗുകളും സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആദ്യം കണ്ടെത്തിയ സിനഗോഗില്‍ നിന്നും വെറും 200 മീറ്റര്‍ ദൂരത്ത് നിന്നുമാണ് രണ്ടാമത്തെ സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ രണ്ട് സിനഗോഗുകളുടെ അവശേഷിപ്പുകള്‍ ഒരേ സ്ഥലത്ത് നിന്നും കണ്ടെത്തുന്നത് ഇതാദ്യമായാണ്. ആ കാലഘട്ടത്തില്‍ യഹൂദര്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യ ഒത്തുചേരലുകള്‍ക്കും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഈ സിനഗോഗുകളെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നതെന്ന്‍ ഹൈഫാ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഉദ്ഖനനങ്ങളുടെ ഡയറക്ടറായ ദിനാ അവ്ഷാലൊം-ഗോര്‍ണി പറഞ്ഞു. ആദ്യ സിനഗോഗില്‍ നിന്നും കണ്ടെത്തിയ 7 ശാഖകളുള്ള വിളക്ക് കാലിന്റെ (മെനോര) രൂപം കൊത്തിയിട്ടുള്ള കല്ല്‌ ജെറുസലേമും മറ്റ് സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് എടുത്തു കാട്ടുന്നതെന്നും, ജെറുസലേമിലെ പുരാതന ക്ഷേത്രം നിലനില്‍ക്കുമ്പോള്‍ സജീവമായിരുന്നവയില്‍ വിളക്കുകാല്‍ ആലേഖനം ചെയ്തിട്ടുള്ള സിനഗോഗ് കണ്ടെത്തുന്നത് ഇതാദ്യമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതപരമായ ആചാരാനുഷ്ടാനങ്ങള്‍ ജെറുസലേമിലെ ക്ഷേത്രത്തില്‍ നടത്തുമ്പോള്‍ സിനഗോഗുകള്‍ മതപഠനത്തിനും, സാമൂഹ്യ ഒത്തുചേരലുകള്‍ക്കും ആയിരിക്കാം ഉപയോഗിക്കപ്പെട്ടിരുന്നതെന്നാണ് അനുമാനം. എന്നാല്‍ ഈ സിനഗോഗുകള്‍ സാമൂഹ്യ ഒത്തുചേരല്‍ കേന്ദ്രങ്ങള്‍ ആയിരുന്നോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ലെന്നാണ് ഗോര്‍ണി പറയുന്നത്. മധ്യഭാഗത്തെ ചതുരത്തിലുള്ള ഒത്തുചേരല്‍ ഹാളും പാര്‍ശ്വങ്ങളിലായി രണ്ടു മുറികളോടും കൂടിയ ഒരേ ആകൃതിയാണ് രണ്ടു സിനഗോഗുകള്‍ക്കും ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തില്‍ യേശു ഗലീലിയിലെ സിനഗോഗുകളില്‍ പ്രബോധനം നടത്തിയിരുന്നുവെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. വിശുദ്ധ മത്തായിയുടേയും, മര്‍ക്കോസിന്റേയും സുവിശേഷത്തില്‍ വിവരിക്കുന്ന അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയ സംഭവത്തിന് ശേഷം വഞ്ചിയിലൂടെ യേശു സന്ദര്‍ശിച്ച പട്ടണമാണ് മഗ്ദലനയെന്ന് ചില പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-16-14:08:51.jpg
Keywords: ഗവേഷണ, പുരാതന
Content: 17988
Category: 14
Sub Category:
Heading: ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിനു വീണ്ടും സമ്മാനം: അബുദാബിയിലെ പുതിയ കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ നാളെ
Content: റുവൈസ്, അബുദാബി: അബുദാബിയുടെ പടിഞ്ഞാറ് ദാഫ്രാ മേഖലയിലെ റുവൈസ് പട്ടണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം ഇന്നു തുറക്കും. ദേവാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് ദാഫ്രാ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് നഹ്യാന്‍ നിര്‍വഹിക്കും. നാളെ ഡിസംബര്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കു നടക്കുന്ന വെഞ്ചരിപ്പ് കര്‍മ്മത്തിന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, ബിഷപ്പ് പോൾ ഹിൻഡർ മുഖ്യകാര്‍മ്മികത്വം വഹിക്കും. അബുദാബി കിരീടാവകാശിയായ ഷെയിഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും, ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും അല്‍ റുവൈസ് ഹൗസിംഗ് കോംപ്ലക്സിന് സമീപം സംഭാവനയായി നല്‍കിയ ഭൂമിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റുവൈസ് ഇടവക വികാരിയും മലയാളിയുമായ ഫാ. തോമസ്‌ അമ്പാട്ടുകുഴി ഒ.എഫ്.എമ്മും പ്രതിനിധികളുമാണ് നേതൃത്വം നല്‍കിയത്. പുതിയ ദേവാലയത്തില്‍ എണ്ണൂറോളം പേര്‍ക്കുള്ള സ്ഥലപരിധിയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും, താമസ സൗകര്യങ്ങളും ദേവാലയത്തോടു അനുബന്ധിച്ചുണ്ട്. 2019 ഫെബ്രുവരി 5ന് അബുദാബിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് വേണ്ടി തയ്യാറാക്കിയ പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപവും, കുരിശു രൂപവുമാണ് ദേവാലയത്തിലെ പ്രധാന സവിശേഷത. 2018 ഡിസംബര്‍ 30ന് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ മെത്രാനാണ് സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ അടിസ്ഥാനശിലയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. എല്ലാ ദിവസവും വൈകിട്ടുള്ള വിശുദ്ധ കുര്‍ബാനയ്ക്കു പുറമേ, വെള്ളിയാഴ്ച ദിവസങ്ങളില്‍ രണ്ട്‌ അനുബന്ധ കുര്‍ബാനകളും പുതിയ ദേവാലയത്തില്‍ ഉണ്ടായിരിക്കും. അല്‍ദാഫ്ര മേഖലയിലെ ആദ്യത്തെ ദേവാലയമാണിത്. റുവൈസിലും, പരിസര പ്രദേശങ്ങളിലുമായി മലയാളികള്‍ അടക്കം ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം കത്തോലിക്കര്‍ താമസിച്ച് ജോലി ചെയ്തു വരുന്നുണ്ട്. ഇവരില്‍ ഏതാണ്ട് അറുനൂറോളം കുടുംബങ്ങളുമുണ്ട്. പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയതില്‍ ഷെയിഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും, ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും പുറമേ, അല്‍ ദാഫ്രാ, അബു ദാബി മുനിസിപ്പാലിറ്റികള്‍ക്കും, അഡ്നോക്കിനും, അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സിലിനും, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിനും ദാഫ്രാ മേഖലയിലെ കത്തോലിക്ക സമൂഹം കൃതജ്ഞത അര്‍പ്പിച്ചു. അറേബ്യയിലെ ഏറ്റവും വലിയ ദേവാലയം എന്ന ഖ്യാതിയോടെ മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ തെക്കായി അവാലി മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഇതിന് പിന്നാലെ മറ്റൊരു ദേവാലയം കൂടി യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഗള്‍ഫിലെ ക്രൈസ്തവ സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-16-15:47:59.jpg
Keywords: ഗള്‍ഫ, അറേബ്യ
Content: 17989
Category: 1
Sub Category:
Heading: വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പത്തൊന്‍പതാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 18 ശനിയാഴ്ച
Content: വിശ്വാസ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി തിരുസഭ പ്രബോധനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പത്തൊന്‍പതാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 18 ശനിയാഴ്ച നടക്കും. മുന്‍ ക്ലാസുകള്‍ക്ക് സമാനമായി കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'Zoom'-ലൂടെ ക്ലാസ് നയിക്കുന്നത്. പൗരോഹിത്യത്തിൽ ഏത് സാഹചര്യത്തിലാണ് പുരോഹിതൻ അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നത്? ഇതിന് വിശുദ്ധ ഗ്രന്ഥത്തിലുള്ള അടിസ്ഥാനമെന്ത്? പൗരോഹിത്യത്തിൽ അനുസരണത്തിന്റെ ഉദ്ദേശമെന്താണ്? ഏതൊക്കെ കാര്യങ്ങളാണ് അനുസരിക്കാൻ ബാധ്യതയുള്ളത്? ഏതൊക്കെ കാര്യങ്ങളാണ് പുരോഹിതനും ദൈവജനത്തിനും അനുസരിക്കാൻ കടമയില്ലാത്തത്? അനുസരണം എല്ലാ സമയത്തും ഒരു പുണ്യമാണോ? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ശനിയാഴ്ചത്തെ ക്ലാസ്. വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2021-12-16-18:29:42.jpg
Keywords: കൗണ്‍സില്‍
Content: 17990
Category: 10
Sub Category:
Heading: 'ഓസ്ട്രിയ പ്രെയ്സ്': പൊതുസ്ഥലത്ത് ജപമാലയുമായി ഓസ്ട്രിയന്‍ ജനത
Content: വിയന്ന: മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ കൊറോണയുടെ പുതിയ തരംഗവുമായി പോരാടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മഹാമാരിയുടെ അന്ത്യത്തിനായി ജപമാലയത്നവുമായി ഓസ്ട്രിയന്‍ ജനത. കഴിഞ്ഞയാഴ്ച മാത്രം വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം പേരാണ് ഒരുമിച്ച് ജപമാല ചൊല്ലിയത്. “ഓസ്ട്രിയ പ്രെയ്സ്” എന്ന ഈ ജപമാല സംരംഭം ഇപ്പോള്‍ ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നു കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം “ഇനി പ്രാര്‍ത്ഥനക്ക് മാത്രമേ സഹായിക്കുവാന്‍ കഴിയുകയുള്ളൂ” എന്ന് നിരവധി ആളുകള്‍ പറയുന്നത് കേട്ടതില്‍ നിന്നുമാണ് ‘ഓസ്ട്രിയ പ്രെയ്സ്’ തുടങ്ങുവാന്‍ തനിക്ക് പ്രചോദനം ലഭിച്ചതെന്നു ജപമാല അര്‍പ്പണത്തിന് തുടക്കം കുറിച്ച ലൂയിസ്-പിയറെ ലാറോച്ചെ പറഞ്ഞു. എല്ലാ ബുധനാഴ്ചയും പ്രാദേശിക സമയം വൈകിട്ട് 6 മണിക്ക് ‘ഓസ്ട്രിയ പ്രെയ്സ്’ല്‍ പങ്കെടുക്കുന്നവര്‍ പൊതുസ്ഥലത്ത് ഒരുമിച്ച് കൂടി പകര്‍ച്ചവ്യാധിയുടെ അന്ത്യം എന്ന നിയോഗംവെച്ചുകൊണ്ട് ജപമാല ചൊല്ലുക എന്നതാണ് പ്രാര്‍ത്ഥനായത്നം കൊണ്ടുദ്ദേശിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥനയ്ക്കുള്ള ക്ഷണം തയ്യാറാക്കി തനിക്ക് പരിചയമുള്ളവര്‍ക്ക് അയച്ചു കൊടുക്കുവാന്‍ അരമണിക്കൂര്‍ നീക്കി വെച്ചതല്ലാതെ ഈ സംരംഭത്തിനായി ഒരു ചില്ലിക്കാശുപോലും താന്‍ ചിലവഴിച്ചിട്ടില്ലെന്നും, ഈ സംരഭത്തെ ദൈവം അനുഗ്രഹിച്ചു എന്നാണു ഇതിന്റെ വിജയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. 450 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായ ലെപാന്റോ യുദ്ധത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ സഭ ആശ്രയിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാലയെന്നും പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് പ്രതിരോധ മരുന്ന്‍ സ്വീകരിച്ചവര്‍ക്ക് വേണ്ടി മാത്രം മൂന്നാഴ്ച നീണ്ട ദേശവ്യാപകമായ നിയന്ത്രണങ്ങള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ പ്രതിരോധ മരുന്ന്‍ സ്വീകരിക്കാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. 2022 ഫെബ്രുവരി മുതല്‍ കൊറോണക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ഓസ്ട്രിയ. ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടന്നുവരുന്നത്. “ഓസ്ട്രിയ പ്രെയ്സ്” ഇത്തരം രാഷ്ട്രീയങ്ങള്‍ക്ക് അതീതമാണെന്ന്‍ ലാറോച്ചെ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-16-20:13:50.jpg
Keywords: ജപമാല
Content: 17991
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു ഇന്ന് 85ാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിയഞ്ചാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. #{red->none->b->പാവങ്ങളുടെ ഇടയനായ ആഗോള സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-12-17-09:03:50.jpg
Keywords: പാപ്പ
Content: 17992
Category: 1
Sub Category:
Heading: കര്‍ണ്ണാടക ബി‌ജെ‌പി സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പുറത്ത്: നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടി
Content: ബംഗളൂരു: കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസില്‍ദാര്‍ തിപ്പെസ്വാമിക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്ന് ഇന്നത്തെ 'ദീപിക' ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കെയാണ് ഉദ്യോഗസ്ഥന്റെ സത്യസന്ധത സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കര്‍ണ്ണാടക സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ചു ബി‌ജെ‌പി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച ജില്ലയാണ് ചിത്രദുര്‍ഗ. ജില്ലയിലെ ഹൊസദുര്‍ഗ താലൂക്കില്‍പ്പെട്ട രണ്ടു ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് ഈ ഗ്രാമങ്ങളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായവരുടെ കണക്കെടുക്കാന്‍ തഹസീല്‍ദാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വീടുതോറും കയറിയാണ് അദ്ദേഹവും സംഘവും സര്‍വേ നടത്തിയത്. എന്നാല്‍ ഒരിടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നായിരുന്നു തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. ദേവാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാചടങ്ങുകളില്‍ തങ്ങള്‍ പങ്കെടുക്കുന്നത് സ്വമേധയാണെന്നും തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും രണ്ടു ഗ്രാമങ്ങളിലെയും ജനങ്ങള്‍ പറഞ്ഞതെന്ന് തിപ്പെസ്വാമി വെളിപ്പെടുത്തി. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ കാരണം കാണിക്കാതെ തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു തന്നെ അദ്ദേഹത്തെ നീക്കുകയായിരിന്നു. സത്യസന്ധമായ റിപ്പോര്‍ട്ടാണു താന്‍ നല്‍കിയതെന്നും നിലവില്‍ സര്‍ക്കാര്‍ പകരം ചുമതല നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു, അതേസമയം, സര്‍വേ റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന വക്താവ് പ്രകാശ് തള്ളിക്കളഞ്ഞു. ക്രൈസ്തവ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം ഉയര്‍ത്തിക്കാട്ടി അടുത്തയാഴ്ച #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കാനിരിക്കുകയാണ് സര്‍ക്കാര്‍. വ്യാജ മതപരിവര്‍ത്തന ആരോപണ മറവില്‍ ക്രൈസ്തവ സമൂഹത്തിനു നേരെ നിരവധി അക്രമ സംഭവങ്ങള്‍ കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്രൈസ്തവരെ പ്രതികൂട്ടിലാക്കുന്ന ബില്ലിനെതിരെ കര്‍ണ്ണാടകയിലെ ക്രൈസ്തവ നേതൃത്വം നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2021-12-17-10:56:20.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 17993
Category: 18
Sub Category:
Heading: പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ 19 മുതല്‍
Content: പാലാ: പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന്‍ 19ന് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ 23 നു സമാപിക്കും. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ക്രിസ്മസിന് ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ ലൈവായി സംപ്രേഷണം ചെയ്യും. ദൃശ്യ, സ്റ്റാര്‍ വിഷന്‍, എസ്ജിസി ടിവി ചാനലുകളിലും പാലാ രൂപത ഒഫീഷ്യല്‍, ഷാലോം ഓണ്‍ലൈന്‍ ടിവി, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍, ട്രയാസ് മീഡിയ തുടങ്ങിയ യൂട്യൂബ് ചാനലുകളിലും കണ്‍വന്‍ഷന്റെ ലൈവ് ലഭ്യമാണ്.
Image: /content_image/India/India-2021-12-17-11:29:55.jpg
Keywords: പാലാ