Contents

Displaying 17581-17590 of 25107 results.
Content: 17954
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാര്‍ ജോസഫ് പാംപ്ലാനിക്ക്
Content: കണ്ണൂര്‍: രാജ്യത്തെ മികച്ച സന്നദ്ധപ്രവര്‍ത്തകനുള്ള കാരിത്താസ് ഇന്ത്യയുടെ സ്‌പെഷല്‍ കോമ്രേഡ് അവാര്‍ഡിന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അര്‍ഹനായി. കോവിഡ് മഹാമാരിക്കാലത്ത് തലശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലൂടെ കക്ഷിമതരാഷ്ട്രീയഭേദമന്യേ സേവനത്തിന്റെയും കരുതലിന്റെയും കരുണയുടെയും കരങ്ങളാല്‍ നാടിനെ സുരക്ഷിതമായി ചേര്‍ത്തുപിടിച്ചതിനാണ് പുരസ്‌കാരം. കോവിഡ് കാലത്ത് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വ ത്തില്‍ അതിരൂപതയിലെ വൈദികരും യുവജനങ്ങളും ഉള്‍പ്പെടെ 1500ല്‍പ്പരം അംഗങ്ങളുമായി സമരിറ്റന്‍ സന്നദ്ധസേന രൂപീകരിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അദ്ദേഹവും ടീമംഗങ്ങളും നേരിട്ട് പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലം മരിച്ച 16 പേരുടെ മൃതസംസ്‌കാര ചടങ്ങുകളില്‍ സമരിറ്റന്‍ സേനയില്‍ സന്നദ്ധപ്രവര്‍ത്തകനായിക്കൊണ്ട് നേതൃത്വം നല്‍കുവാനും അതിലൂടെ കോവിഡ് മുന്നേറ്റ പോരാളികള്‍ക്കു പ്രചോദനമാകാനും മാര്‍ ജോസഫ് പാംപ്ലാനിക്കു കഴിഞ്ഞു. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയുമായി ചേര്‍ന്ന് സാധാരണക്കാര്‍ക്ക് സൗജന്യമായ നിരക്കില്‍ ചികിത്സ ഉറപ്പാക്കുവാന്‍ 60 ലക്ഷം രൂപയിലേറെ ചെലവഴിച്ച് കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, മൂന്നു ലക്ഷം തൂവാലകളുടെ വിതരണവുമായി തൂവാല വിപ്ലവം, പോലീസ് സ്‌റ്റേഷന്‍, ചെക്ക് പോസ്റ്റ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍, വിവിധയിടങ്ങളില്‍ മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാന്പുകള്‍, മെഡിക്കല്‍ ആന്‍ഡ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം, ലോക്ഡൗണ്‍ കാലത്ത് പോലീസുകാര്‍ക്കും അഗതികള്‍ക്കും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ഭക്ഷണവിതരണം, കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വലിയതോതിലുള്ള വിതരണം തുടങ്ങീ നിരവധി പദ്ധതികള്‍ ഏകോപിപ്പിക്കുവാന്‍ അദ്ദേഹം മുന്നിലുണ്ടായിരിന്നു. വിവിധയിടങ്ങളില്‍ സാനിറ്റൈസര്‍ വിതരണവും കോവിഡ് ബോധവത്കരണവും, പൊതുമേഖലാസ്ഥാപനങ്ങളിലും കോടതിയിലും സാനിറ്റൈസര്‍ സ്റ്റാന്‍ഡ് വിതരണവും കൈ കഴുകാന്‍ സൗകര്യമൊരുക്കലും, ജയിലുകളില്‍ മാസ്‌ക് നിര്‍മാണത്തിനു തയ്യല്‍ മെഷീനുകളുടെ വിതരണം, കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി നബാര്‍ഡുമായി സഹകരിച്ച് 11 കോടിയില്‍പ്പരം രൂപയുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കൊപ്പം പ്രോത്സാഹനവും പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി നിലകൊണ്ടിരിന്നു.
Image: /content_image/India/India-2021-12-12-06:30:15.jpg
Keywords: പുരസ്
Content: 17955
Category: 18
Sub Category:
Heading: അനുശോചനം പ്രകടിപ്പിച്ച് ലത്തീന്‍ മെത്രാന്‍ സമിതി
Content: കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനിക ഉദോഗസ്ഥരുടെയും വേര്‍പാട് ഭാരതത്തിനു പരിഹരിക്കാനാകാത്ത നഷ്ടമാണെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജനറല്‍ ബിപിന്‍ റാവത്ത് പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധത വിലമതിക്കാനാകാത്തതാണ്. അന്തരിച്ച എല്ലാ സൈനികരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനകളോടെ കേരളത്തിലെ ലത്തീന്‍ സഭയും പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2021-12-12-06:36:21.jpg
Keywords: ലത്തീന്‍
Content: 17956
Category: 18
Sub Category:
Heading: സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അലംഭാവം അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി
Content: കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ തുറന്നുവിട്ടതിലൂടെ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അലംഭാവം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഡാമിന്റെ ബലക്ഷയം കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി വര്‍ഷങ്ങളായി തെളിയിക്കപ്പെട്ടിട്ടും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കേരളത്തിലെ ഭരണാധികാരികളുടെ നിസംഗതയും നിഷ്ക്രിയത്വവും സംശയാസ്പദമാണ്. മേല്‍നോട്ട സമിതിയില്‍ തമിഴ്നാടിനുള്ള മുന്‍തൂക്കവും വൈകാരികമായുള്ള പ്രതികരണങ്ങളും കേരളത്തിനു ഭീഷണിയാണ്. ഇതു തിരിച്ചറിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. നേതൃസമ്മേളനം ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-12-12-06:41:37.jpg
Keywords: മുല്ല
Content: 17957
Category: 13
Sub Category:
Heading: സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷം: നന്ദി അര്‍പ്പിക്കുന്നതായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷമാണെന്നും ആഗോളസഭയില്‍ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. സമർപ്പിത ജീവിതം നയിക്കുന്നവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമർപ്പിത ജീവിതത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ, അത്തരമൊരു ജീവിതത്തിന്റെ നല്ല ഒരു ഭാവിയിൽ വിശ്വസിക്കുന്നവരോട് താനും അവരോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകത്ത് സമർപ്പിത വിളികൾ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, സമർപ്പിതജീവിതത്തിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മെ നയിക്കട്ടെ. ദൈവം നൽകുന്ന സൗജന്യദാനമായ വിളിയിലും, ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും രൂപാന്തരീകരണശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പാപ്പ സന്ദേശത്തില്‍ ആഹ്വാനം നല്‍കി. അനുദിന ജോലികളിൽ, പലപ്പോഴും ആഴത്തിൽ പഠിക്കേണ്ടിവരുന്ന പല സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ട്. അവ ഓരോ സ്ഥാപനങ്ങളിലെയും അധികാരികളുമായും, മെത്രാന്മാരുമായും സംവദിച്ച് പഠിക്കേണ്ടവയാണെന്നും, വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യാനാകൂവെന്നും പാപ്പ പറഞ്ഞു. ചില സമർപ്പിതസമൂഹസ്ഥാപകർ സ്വയം അളവുകോലായി മാറുകയും, സഭയേക്കാൾ ഉയർന്ന ഒരു തലത്തിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും, തങ്ങൾ മാത്രമാണ് സമൂഹത്തിന്റെ പ്രത്യേകമായ വിളിയുടെ സംരക്ഷകരും വ്യാഖ്യാതാക്കളും എന്ന ചിന്തയിലേക്ക് വരുന്നുമുണ്ട്. ദൈവവിളിയുടെ പാലനത്തിലും, അർത്ഥികൾക്ക് നൽകുന്ന പരിശീലനത്തിലും നൽകുന്ന ശ്രദ്ധയും പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ, അധികാരം ഉപയോഗിക്കുന്ന രീതി, ആധ്യാത്മികകാര്യങ്ങളിൽ ആന്തരികവും ബാഹ്യവുമായ തലങ്ങളിലുള്ള വേർതിരിവ്, സേവനകാലത്തിന്റെ ദൈർഖ്യം, അധികാരകേന്ദ്രീകരണം തുടങ്ങിയ കാര്യങ്ങളും പ്രത്യേകമായ ശ്രദ്ധ നൽകേണ്ട ഇടങ്ങളാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-12-07:30:39.jpg
Keywords: സമര്‍പ്പി
Content: 17958
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി തള്ളിക്കളയണമെന്നു നൈജീരിയയിലെ സൊകോട്ടോ സുല്‍ത്താന്‍
Content: സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്ക് ഭാഗത്ത് ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന ഭീഷണികളെ തള്ളിക്കളയണമെന്ന്‍ സൊകോട്ടോയിലെ സുല്‍ത്താനും നൈജീരിയന്‍ മുസ്ലീങ്ങളുടെ ആത്മീയ നേതാവുമായ സുല്‍ത്താന്‍ മുഹമ്മദ്‌ സാദ് അബൂബക്കര്‍. തലസ്ഥാന നഗരമായ അബുജയില്‍ നടന്ന ‘നൈജീരിയ ഇന്റര്‍-റിലീജിയസ് കൗണ്‍സില്‍’ന്റെ (എന്‍.ഐ.ആര്‍.ഇ.സി) നാലാം ത്രൈമാസ (ഫോര്‍ത്ത് ക്വാര്‍ട്ടര്‍) യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംഫാരായിലെ ക്രൈസ്തവരെ കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച വിവരം ലഭിച്ച നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. ഭീഷണിപ്പെടുത്തിയെന്നു വെച്ച് ദേവാലയത്തില്‍ പോകാതിരിക്കരുതെന്ന്‍ സുല്‍ത്താന്‍ ക്രൈസ്തവരോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന് താന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്, “അവസരത്തിനൊത്ത് എത്രയും പെട്ടെന്ന് ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയും, ഒരുമിക്കുകയും ചെയ്‌താല്‍ അത്രയും നല്ലത്” എന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുല്‍ത്താന്‍ മുഹമ്മദ്‌ സാദ് അബൂബക്കര്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. എന്‍.ഐ.ആര്‍.ഇ.സി യുടെ സഹ ചെയര്‍മാന്‍ കൂടിയായ സുല്‍ത്താന്‍ ‘നൈജീരിയ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്’ന്റെ (എന്‍.എസ്.സി.ഐ.എ) ജനറല്‍ പ്രസിഡന്റ് കൂടിയാണ് സുല്‍ത്താന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-12-08:11:59.jpg
Keywords: നൈജീ
Content: 17959
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിച്ചു, വൈദികന് നേരെ വടിവാള്‍ ആക്രമണത്തിന് ശ്രമം: കര്‍ണ്ണാടകയില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം തുടര്‍ക്കഥ
Content: ബെംഗളൂരു: കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണവും ഭീഷണിയും തുടര്‍ക്കഥ. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം. ഇതിനിടെ ഇന്നലെ ശനിയാഴ്ച കര്‍ണാടകയിലെ ബെലാഗവിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തയും ചര്‍ച്ചയായിട്ടുണ്ട്. വൈദികനെ ആക്രമിക്കാന്‍ ഇയാള്‍ പിന്നാലേ പോകുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാ. ഫ്രാന്‍സിസ് ഡിസൂസയെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചുവെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവമെന്നാണ് ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് വിശേഷിപ്പിച്ചത്.

On Camera, Man Armed With Machete Enters #Karnataka Church, Chases Priest
Read more: https://t.co/8BZ6s4nw00 pic.twitter.com/8EYJklQ6BO
— NDTV (@ndtv) December 12, 2021

കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്തു ഉടനീളം ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ കർണാടകയിൽ 32 ദേവാലയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 6 എണ്ണം ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആൻഡ് യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് രേഖപ്പെടുത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-12-21:23:33.jpg
Keywords: ഹിന്ദുത്വ, തീവ്ര
Content: 17960
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം 'ലഹയിം' മേയില്‍
Content: കൊച്ചി: കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് മേയില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം ലഹയിം മീറ്റ്' നടത്തുമെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇത്തരം കൂട്ടായ്മകള്‍ എല്ലാ രൂപതകളിലും നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു രൂപം കൊടുക്കുവാനും ഇടവകകളും കുടുംബ കൂട്ടായ്മകളും മുന്നോട്ടുവരണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ പുതിയ വര്‍ഷത്തെ കര്‍മ പരിപാടികള്‍ വിശദീകരിച്ചു. പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വലിയ കുടുംബങ്ങളുടെ കരുതലും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേരള സഭയില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസിനും സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു
Image: /content_image/India/India-2021-12-13-08:53:46.jpg
Keywords: കുടുംബ
Content: 17961
Category: 1
Sub Category:
Heading: മരിയൻ പ്രദക്ഷിണത്തിനിടെ ക്രൈസ്തവരെ ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തി: അക്രമത്തെ അപലപിച്ച് ഫ്രഞ്ച് ആഭ്യന്തരമന്ത്രി
Content: പാരീസ്: പാരീസിന് സമീപം നടന്ന മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ കത്തോലിക്ക വിശ്വാസികളെ ഭീഷണിപ്പെടുത്തിയ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തിയെ അപലപിച്ച് ഫ്രഞ്ച് അഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ. അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയെന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പൂർണമായ സമാധാനത്തോടെ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ രാജ്യത്ത് സാധിക്കണമെന്നും കത്തോലിക്ക വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതിയാണ് നന്റേരെ എന്ന സ്ഥലത്ത് വിളക്കുകൾ കരങ്ങളില്‍പിടിച്ച് പ്രദക്ഷിണത്തിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്ക വിശ്വാസികളുടെ നേരെ അസഭ്യവർഷവും, ഭീഷണിയും ഇസ്ലാമിസ്റ്റുകൾ നടത്തിയത്. സെന്റ് ജോസഫ് ഡെൽ ഫോണ്ടെനെല്ലിസ് എന്ന ചാപ്പലിൽ നിന്നും സെന്റ് മേരി ഡെൽ ഫോണ്ടെനെല്ലിസ് എന്ന ഇടവക ദേവാലയത്തിലേക്ക് അധികൃതർ അംഗീകാരം നൽകിയ വഴിയിലൂടെ 30 വിശ്വാസികളാണ് നടന്നുനീങ്ങിയതെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ട് പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്ഥലമെത്തിയപ്പോൾ വിദ്വേഷ വാക്കുകൾ ഏതാനും അജ്ഞതരിൽ നിന്നും നേരിടേണ്ടിവന്നുവെന്ന് സെന്റ് മേരി ഡെൽ ഫോർട്ടനെല്ലിസ് ദേവാലയത്തിൽ ഡീക്കനായി സേവനം ചെയ്തു വരുന്ന ജിയാൻ മാർക്ക് സെർട്ടിലാഞ്ച് ലീ ഫിഗാരോയോടു പറഞ്ഞു.

#Nanterre pic.twitter.com/BZL7Ezxsk9
— Diocèse de Nanterre (@92catholique) December 11, 2021

"കാഫിർ, നിങ്ങളുടെ കഴുത്തറക്കുമെന്ന് ഖുർ-ആനിൽ തൊട്ട് സത്യം ചെയ്യുന്നു" തുടങ്ങിയ വിദ്വേഷ വാചകങ്ങൾ ഉപയോഗിച്ചാണ് ക്രൈസ്തവർക്ക് നേരെ അവർ ഭീഷണി മുഴക്കിയത്. തങ്ങളുടെ നേരെ അജ്ഞാത സംഘം വെള്ളം ഒഴിച്ചുവെന്നും, ടോർച്ച് പിടിച്ചുവാങ്ങി തങ്ങള്‍ക്ക് നേരെ എറിഞ്ഞുവെന്നും ജിയാൻ മാർക്ക് വെളിപ്പെടുത്തി. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തെ അപലപിച്ച പ്രാദേശിക ഭരണകൂടം, കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരുമെന്ന് ഡിസംബർ പതിനൊന്നാം തീയതി വ്യക്തമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിലെ രക്തസാക്ഷികളെ സ്മരിക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസം പാരീസിൽ സംഘടിപ്പിക്കപ്പെട്ട റാലിയും സമാനമായ വിധത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. ദി ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ ഇൻ യൂറോപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഫ്രാൻസിൽ 159 വിദ്വേഷ ആക്രമണങ്ങളാണ് ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. അഭയാര്‍ത്ഥികളായി ഫ്രാന്‍സില്‍ നിലയുറപ്പിച്ചവര്‍ നടത്തുന്ന ആക്രമണങ്ങളാണ് രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഫ്രാന്‍സില്‍ തീവ്ര ഇസ്ളാമിക പ്രബോധനങ്ങള്‍ നല്‍കുന്ന നിരവധി മോസ്ക്കുകള്‍ ഭരണകൂടം ഇടപ്പെട്ട് അടച്ചുപൂട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-13-12:06:02.jpg
Keywords: ഫ്രാന്‍സ്, ഫ്രഞ്ച
Content: 17962
Category: 1
Sub Category:
Heading: മരിയൻ പ്രദക്ഷിണത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ: അപലപിച്ച് ഫ്രഞ്ച് ആഭ്യന്തരമന്ത്രി
Content: പാരീസ്: പാരീസിന് സമീപം നടന്ന മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ കത്തോലിക്ക വിശ്വാസികളെ ഭീഷണിപ്പെടുത്തിയ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തിയെ അപലപിച്ച് ഫ്രഞ്ച് അഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ. അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയെന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പൂർണമായ സമാധാനത്തോടെ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ രാജ്യത്ത് സാധിക്കണമെന്നും കത്തോലിക്ക വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതിയാണ് നന്റേരെ എന്ന സ്ഥലത്ത് വിളക്കുകൾ കരങ്ങളില്‍പിടിച്ച് പ്രദക്ഷിണത്തിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്ക വിശ്വാസികളുടെ നേരെ അസഭ്യവർഷവും, ഭീഷണിയും ഇസ്ലാമിസ്റ്റുകൾ നടത്തിയത്. സെന്റ് ജോസഫ് ഡെൽ ഫോണ്ടെനെല്ലിസ് എന്ന ചാപ്പലിൽ നിന്നും സെന്റ് മേരി ഡെൽ ഫോണ്ടെനെല്ലിസ് എന്ന ഇടവക ദേവാലയത്തിലേക്ക് അധികൃതർ അംഗീകാരം നൽകിയ വഴിയിലൂടെ 30 വിശ്വാസികളാണ് നടന്നുനീങ്ങിയതെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ട് പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്ഥലമെത്തിയപ്പോൾ വിദ്വേഷ വാക്കുകൾ ഏതാനും അജ്ഞതരിൽ നിന്നും നേരിടേണ്ടിവന്നുവെന്ന് സെന്റ് മേരി ഡെൽ ഫോർട്ടനെല്ലിസ് ദേവാലയത്തിൽ ഡീക്കനായി സേവനം ചെയ്തു വരുന്ന ജിയാൻ മാർക്ക് സെർട്ടിലാഞ്ച് ലീ ഫിഗാരോയോടു പറഞ്ഞു.

#Nanterre pic.twitter.com/BZL7Ezxsk9
— Diocèse de Nanterre (@92catholique) December 11, 2021

"കാഫിർ, നിങ്ങളുടെ കഴുത്തറക്കുമെന്ന് ഖുറാനിൽ തൊട്ട് സത്യം ചെയ്യുന്നു" തുടങ്ങിയ വിദ്വേഷ വാചകങ്ങൾ ഉപയോഗിച്ചാണ് ക്രൈസ്തവർക്ക് നേരെ അവർ ഭീഷണി മുഴക്കിയത്. തങ്ങളുടെ നേരെ അജ്ഞാത സംഘം വെള്ളം ഒഴിച്ചുവെന്നും, ടോർച്ച് പിടിച്ചുവാങ്ങി തങ്ങള്‍ക്ക് നേരെ എറിഞ്ഞുവെന്നും ജിയാൻ മാർക്ക് വെളിപ്പെടുത്തി. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തെ അപലപിച്ച പ്രാദേശിക ഭരണകൂടം, കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരുമെന്ന് ഡിസംബർ പതിനൊന്നാം തീയതി വ്യക്തമാക്കി.

Actes inadmissibles.
La liberté de culte doit pouvoir s’exercer en toute sérénité dans notre pays.
Soutien aux catholiques de France. https://t.co/amavNdwBBm
— Gérald DARMANIN (@GDarmanin) December 11, 2021

പത്തൊമ്പതാം നൂറ്റാണ്ടിലെ രക്തസാക്ഷികളെ സ്മരിക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസം പാരീസിൽ സംഘടിപ്പിക്കപ്പെട്ട റാലിയും സമാനമായ വിധത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. ദി ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ ഇൻ യൂറോപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഫ്രാൻസിൽ 159 വിദ്വേഷ ആക്രമണങ്ങളാണ് ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. അഭയാര്‍ത്ഥികളായി ഫ്രാന്‍സില്‍ നിലയുറപ്പിച്ചവര്‍ നടത്തുന്ന ആക്രമണങ്ങളാണ് രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഫ്രാന്‍സില്‍ തീവ്ര ഇസ്ളാമിക പ്രബോധനങ്ങള്‍ നല്‍കുന്ന നിരവധി മോസ്ക്കുകള്‍ ഭരണകൂടം ഇടപ്പെട്ട് അടച്ചുപൂട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-13-12:07:07.jpg
Keywords: ഫ്രാന്‍സ്, ഫ്രഞ്ച
Content: 17963
Category: 10
Sub Category:
Heading: ഗിനിയ ബിസൗവിലെ ഒരു ഇടവകയില്‍ മാത്രം മാമ്മോദീസയ്ക്കായി കാത്ത് മൂവായിരത്തിലധികം പേര്‍
Content: ഗിനിയ ബിസൗ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസൗവിലെ കത്തോലിക്ക സമൂഹം ശക്തമായ വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ അയവുവന്നതിന് ശേഷം വിശ്വാസികളുടെ ഇടയില്‍ പുത്തന്‍ ഉണര്‍വുണ്ടെന്നാണ് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇ.ഡബ്ല്യു.ടി.എന്നിന്റെ കീഴിലുള്ള ‘എ‌സി‌ഐ ആഫ്രിക്ക’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അടച്ചിട്ട ദേവാലയങ്ങള്‍ തുറന്നതിന് ശേഷം ദേവാലയങ്ങളില്‍ വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന്‍ ഗിനിയ ബിസൗ രൂപതയിലെ അന്റുലയിലെ സെന്റ്‌ ഫ്രാന്‍സിസ് ഓഫ് അസീസ്സി ഇടവക വികാരിയായ ഫാ. സെല്‍സോ കോര്‍ബിയോളി പറഞ്ഞു. ഇടവകയിൽ മാത്രം മൂവായിരത്തിലധികം പേരാണ് ജ്ഞാനസ്നാനത്തിന് അപേക്ഷിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിന് ശേഷം ദേവാലയങ്ങള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിയുകയാണെന്നും മൊത്തത്തില്‍ നോക്കിയാല്‍ സഭയ്ക്കു ഇതൊരു നല്ലകാലമാണെന്നും ഒബ്ലേറ്റ് മിഷ്ണറീസ് ഓഫ് ഇമ്മാക്കുലേറ്റ് സഭാംഗവും, ഗിനിയ ബിസൗ മേജര്‍ സെമിനാരിയിലെ സ്പിരിച്ച്വല്‍ ഡയറക്ടറും കൂടിയായ ഫാ. കോര്‍ബിയോളി പറയുന്നത്. രാജ്യത്ത് ചുരുങ്ങിയത് 7 മുതല്‍ 8 വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് മാമ്മോദീസ സ്വീകരിക്കുവാന്‍ വേണ്ടതെന്നും, ഈ ദീര്‍ഘകാലമൊന്നും വകവെക്കാതെ തന്റെ ഇടവകയില്‍ മാത്രം ആയിരങ്ങള്‍ മാമ്മോദീസയുടെ തയ്യാറെടുപ്പിന്റെ ഭാഗമായ മതബോധനത്തിനായി ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന മതപരമായ പ്രശ്നങ്ങളൊന്നും ഗിനിയ ബിസൗവില്‍ ഇല്ലെന്നും ഫാ. കോര്‍ബിയോളി വെളിപ്പെടുത്തി. ടൂറിസം പോലെ വരുമാനമുണ്ടാക്കുവാന്‍ കഴിയുന്ന ധാരാളം ഉറവിടങ്ങളുള്ള രാജ്യമാണ് ബിസൗവെന്നും അത് വിനിയോഗിക്കുവാന്‍ കഴിഞ്ഞതിനാല്‍ തങ്ങളൊരു ദരിദ്രരാഷ്ട്രമല്ലെന്നും കോര്‍ബിയോളി പറയുന്നു. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഗിനിയയിലെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളമാണ് ക്രൈസ്തവര്‍. ഇതില്‍ 75% വും കത്തോലിക്ക വിശ്വസം പിന്തുടരുന്നവരാണ്.
Image: /content_image/News/News-2021-12-13-14:40:14.jpg
Keywords: വര്‍ദ്ധന