Contents
Displaying 17541-17550 of 25107 results.
Content:
17914
Category: 10
Sub Category:
Heading: വിയറ്റ്നാമിലെ സഭയ്ക്ക് ക്രിസ്തുമസ് സമ്മാനം: ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തില്‍ 38 പേർ തിരുപ്പട്ടം സ്വീകരിച്ചു
Content: ഹനോയ്: ക്രിസ്തുമസ് ഒരുക്കങ്ങളിലേക്കു ആഗോള ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോൾ വിയറ്റ്നാമിലെ സഭയ്ക്കു വലിയ ആഹ്ലാദം പകര്‍ന്നുക്കൊണ്ട് തിരുപ്പട്ട സ്വീകരണം. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനമായ ഡിസംബർ മൂന്നാം തീയതി വിവിധ സ്ഥലങ്ങളിലായി 38 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായിരിക്കുന്നത്. ദക്ഷിണ വിയറ്റ്നാമിലെ ബാ റിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവൽ ന്യൂജൻ സെന്റ് ജോസഫ് അക്കാദമിയുടെ ചാപ്പലിൽ നടന്ന ചടങ്ങിൽ 6 ജസ്യൂട്ട് വൈദികർക്കു പൗരോഹിത്യ പട്ടം നൽകിയിരിന്നു. വിശ്വാസി സമൂഹത്തിന് വചനം പകർന്നുനൽകാൻ വേണ്ടിയുള്ള പ്രവാചക ദൗത്യം നിർവഹിക്കാൻ നവവൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹനോയി അതിരൂപതയിൽ 15 പേരാണ് വൈദികരായി അഭിഷേകം ചെയ്യപ്പെട്ടത്. അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് വു വാൻ തീൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. മിഷ്ണറി ദൗത്യത്തിനു വേണ്ടിയാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ നവവൈദികരെ ഓർമിപ്പിച്ചു. ബിഷപ്പ് ജോസഫ് ചാവു എൻജോക്ക് ട്രിയാണ് ലാങ് സൺ രൂപത്തിൽ നടന്ന 9 പേരുടെ പൗരോഹിത്യ സ്വീകരണത്തിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു. രാജ്യത്ത് ഏറ്റവും കുറച്ച് കത്തോലിക്ക വിശ്വാസികളുള്ള രൂപതയാണ് ലാങ് സൺ. രൂപതയിൽ 24 ഇടവകകളിലായി ഏഴായിരത്തോളം വിശ്വാസികളാണുള്ളത്. കുൻറ്റും രൂപതയിൽ ഡിസംബർ മൂന്നാം തീയതി നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ എട്ടുപേർ വൈദികരായും, ഒമ്പത് പേർ ഡീക്കൻമാരായും പട്ടം സ്വീകരിച്ചു. ചടങ്ങുകൾക്ക് ബിഷപ്പ് അലോസിയോ ന്യൂജൻ ഹുങ് നേതൃത്വം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവില്‍ വിയറ്റ്നാമിൽ 78 പേര്‍ തിരുപ്പട്ടം സ്വീകരിക്കുകയും ഇരുന്നൂറ്റിഅന്‍പതോളം സന്യസ്തര്‍ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്.
Image: /content_image/News/News-2021-12-07-13:05:21.jpg
Keywords: വിയറ്റ്

17915
Category: 14
Sub Category:
Heading: ക്രിസ്തുമസിന്റെ മനോഹര ദൃശ്യം കായലിലും: ശ്രദ്ധയാകർഷിച്ച് വെനീസിലെ തിരുപ്പിറവി ദൃശ്യം
Content: വെനീസ്, ഇറ്റലി: ക്രിസ്തുമസ് കാലത്ത് വിവിധ തരത്തിലുള്ള തിരുപ്പിറവി ദൃശ്യങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു തിരുപ്പിറവി ദൃശ്യത്തിന്റെ റിപ്പോർട്ടാണ് ഇറ്റലിയിലെ വെനീസില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് മനോഹരമായ കായലിനെ പശ്ചാത്തലമാക്കിക്കൊണ്ട് ബുറാനോ ദ്വീപിന് സമീപം കായലില്‍ ഒരുക്കിയ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന തിരുപ്പിറവി ദൃശ്യമാണ് വാര്‍ത്തയ്ക്കു ആധാരം. പച്ചക്കറി - പഴക്കച്ചവടക്കാരനും, കലാപരമായ കാര്യങ്ങളില്‍ താല്‍പ്പര്യവുമുള്ള ഫ്രാന്‍സെസ്കോ ഒറാസിയോ നിര്‍മ്മിച്ച തുറന്ന അന്തരീക്ഷത്തിലുള്ള ഈ തിരുപ്പിറവി ദൃശ്യം ക്രിസ്തുമസിന്റെ മാന്ത്രികത കായലിലും എത്തിച്ചിരിക്കുകയാണ്. സൂര്യാസ്തമന സമയത്താണ് ഈ തിരുപ്പിറവി ദൃശ്യത്തിന്റെ മനോഹാരിത ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്. ഉണ്ണീശോയുടെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും യൗസേപ്പിതാവിന്റെയും രൂപങ്ങള്‍ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നത് പോലെ തോന്നും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആട്ടിടയന്‍മാരുടെയും ഒട്ടകത്തിന്റെയും, പൂജ രാജാക്കന്‍മാരുടെയും, മാലാഖമാരുടെയും രൂപങ്ങള്‍ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പ്ലൈവുഡ്ഢില്‍ മനോഹരമായി പെയിന്റ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന രൂപങ്ങള്‍ മരക്കുറ്റികള്‍ കൊണ്ടാണ് കായലിന്റെ അടിത്തട്ടില്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതിനുമുന്‍പും ഒറാസിയോ ഇത്തരം തിരുപ്പിറവി ദൃശ്യം കായലില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഏതാണ്ട് രണ്ടു മണിക്കൂറോളം രൂപങ്ങളുടെ പാദങ്ങള്‍ ജലനിരപ്പിനൊപ്പമാവുകയും വെള്ളത്തില്‍ ശരിക്കും നില്‍ക്കുന്നത് പോലെ തോന്നുകയും ചെയ്യും. വ്യത്യസ്തവും മനോഹരവുമായ ഈ കലാസൃഷ്ടി കാണുവാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കായല്‍ യാത്രക്ക് ഒട്ടും തന്നെ തടസ്സമുണ്ടാക്കാത്തവിധം നിര്‍മ്മിച്ചിരിക്കുന്ന ഈ തിരുപ്പിറവി ദൃശ്യം കാണുവാന്‍ ക്രിസ്തുമസ് കാലം മുഴുവനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. കായലില്‍ തീര്‍ത്ത ഈ മനോഹര കലാസൃഷ്ടിയുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-07-14:27:08.jpg
Keywords: തിരുപിറവി

17916
Category: 1
Sub Category:
Heading: സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം പാപ്പ വത്തിക്കാനില്‍: പതിവ് തെറ്റിക്കാതെ മേരി മേജര്‍ ബസിലിക്കയില്‍ കൃതജ്ഞതാര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയായ സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി. ഡിസംബർ രണ്ട്, മൂന്ന് തീയതികളില്‍ പാപ്പ സൈപ്രസിലാണ് ചെലവഴിച്ചത്. നാലാം തീയതി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗ്രീസ് സന്ദര്‍ശനം ആരംഭിക്കുകയായിരിന്നു. അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗമായ ഗ്രീസിലേക്ക് പാപ്പ എത്തിയത് ഡിസംബർ നാല് ശനിയാഴ്ചയാണ്. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലികയാത്രയുടെ അവസാനദിനമായിരിന്ന ഇന്നലെ ഡിസംബർ ആറിന് രാവിലെ ഏഴുമണിക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കാര്യാലയത്തില്‍ വിശുദ്ധ ബലിയർപ്പിച്ചു. വിശുദ്ധ ബലിക്ക് ശേഷം ന്യൂണ്‍ഷേച്ചറില്‍ ഫ്രാൻസിസ് പാപ്പയുമായി ഗ്രീക്ക് പാർലമെന്റിന്റെ അധ്യക്ഷൻ, കോൺസ്റ്റാന്റീനോസ് തസൂലാസ്, കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു നൂൺഷ്യേച്ചറിലെ അധികാരികളോടും ജീവനക്കാരോടും യാത്രപറഞ്ഞ ഫ്രാൻസിസ് പാപ്പ ഏഥൻസ് നഗരത്തിലെ മാറോസ്സി എന്ന സ്ഥലത്ത് ഊർസുലൈൻ സന്ന്യാസിനിമാർ നടത്തുന്ന വിശുദ്ധ ഡയോനീഷ്യസിന്റെ നാമധേയത്തിലുള്ള സ്കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. നൂറുകണക്കിന് കുട്ടികളും മുതിർന്നവരുമാണ് പാപ്പായെ കാണുവാനായി വഴിയുടെ ഇരുവശങ്ങളിലും കാത്തുനിന്നിരുന്നത്. ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്ന ഗായകസംഘത്തിന് മുന്നിലൂടെ ഹാളിലെത്തിയ പാപ്പായെ പരമ്പരാഗത നൃത്തത്തോടെ യുവജനങ്ങള്‍ വരവേറ്റു. കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രാദേശികസമയം ഏതാണ്ട് പതിനൊന്നു മണിയോടെ ഫ്രാൻസിസ് പാപ്പാ ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. വിമാനത്താവളത്തിലെത്തിയ പാപ്പയെ ഗ്രീസിന്റെ വിദേശകാര്യമന്ത്രി സ്വീകരണ മുറിയില്‍ സ്വീകരിച്ചു. ഇരുവരുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം പുറത്തിറങ്ങിയ പാപ്പായ്ക്ക് സൈനികോപചാരം നൽകി. അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച പാപ്പ പ്രാദേശികസമയം 12 മണിയോടെ റോമിലെ വിമാനത്താവളത്തിലേക്ക് യാത്രയായി. റോമിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞതയർപ്പിച്ചു പ്രാര്‍ത്ഥിച്ചു. ഇതിന് ശേഷമാണ് വസതിയിലേക്ക് മടങ്ങിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-07-15:53:06.jpg
Keywords: പാപ്പ, ഇന്ത്യ

17917
Category: 22
Sub Category:
Heading: അമലോത്ഭവ തിരുനാളും വിശുദ്ധ യൗസേപ്പിതാവും
Content: ഡിസംബർ എട്ടാം തീയതി തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ അറിയപ്പെടാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിച്ചു തുടങ്ങി. 1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: "അനന്യമായ ദൈവകൃപയാലും സർവ്വ ശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു". വിശുദ്ധ യൗസേപ്പിതാവിൻ്റെ അമലോത്ഭവ ജനത്തെക്കുറിച്ചുള്ള ഒരു സ്വകാര്യ വെളിപാടാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ചർച്ചാ വിഷയം.സ്വകാര്യ വെളിപാടുകൾ ഒരിക്കലും ഈശോ മിശിഹായിലൂടെ ദൈവം വെളിവാക്കിയ ദൈവീക വെളിപാടുകൾക്ക് തുല്യമാവുകയില്ല. സ്വകാര്യ വെളിപാടുകൾ വിശ്വസിക്കാൻ കത്തോലിക്കർ കടപ്പെട്ടവരല്ല. എന്നിരുന്നാലും അവ വിശ്വാസ വളർച്ചയിൽ ചിലർക്ക് സഹായകമായേക്കാം എന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. ഈശോയുടെ വിലയേറിയ തിരുരക്തത്തിൻ്റെ സഹോദരിമാർ (congregation of the Sisters of the Precious Blood) എന്ന സന്യാസസമൂഹത്തിലെ അംഗവും അമേരിക്കക്കാരിയുമായ സി. മേരി എഫ്രേം (മിൽഡ്രഡ് മേരി ന്യൂസിൽ 1916-2000) ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഔവർ ലേഡി ഓഫ് അമേരിക്ക പ്രത്യക്ഷീകരണങ്ങൾ (the apparitions of Our Lady of America) എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ വിശുദ്ധിയും മാനസാന്തരവും കുടുംബ വിശുദ്ധീകരണവുമാണ് ദർശനങ്ങളിലൂടെ പരിശുദ്ധ മറിയം ആഹ്വാനം ചെയ്യുന്നത്. 1956 ഒക്ടോബറിൽ സി. മേരി എഫ്രേമിനുണ്ടായ ഒരു സ്വകാര്യ വെളിപാടിൽ യൗസേപ്പിതാവിൻ്റെ അമലോത്ഭവ ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ മറിയത്തിൻ്റെ പ്രത്യക്ഷീകരണത്തിനു ശേഷം യൗസേപ്പിതാവിൻ്റെ സംഭാഷണങ്ങൾ സി. മേരി കേൾക്കാൻ തുടങ്ങി തന്റെ ഗർഭധാരണത്തിന് തൊട്ടുപിന്നാലെ, ഈശോയുടെ യോഗ്യതയാലും ദൈവപുത്രൻ്റെ കന്യക പിതാവ് എന്ന അസാധാരണമായ നിയോഗത്താലും യൗസേപ്പിതാവ് യഥാർത്ഥ പാപത്തിന്റെ കറയിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടുവെന്ന് സി. മേരിക്കു യൗസേപ്പിതാവു വെളിപ്പെടുത്തുന്നു. "എന്റെ പരിശുദ്ധ ഹൃദയം എൻ്റെ അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ ദൈവത്തോടുള്ള സ്നേഹത്താൽ ജ്വലിച്ചു. എന്റെ ആത്മാവ് ആദിപാപത്തിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട നിമിഷത്തിൽ, കൃപ സമൃദ്ധമായി അതിൽ നിവേശിക്കപ്പെട്ടു, അതുവഴി എന്റെ വിശുദ്ധ പങ്കാളിയായ മറിയം കഴിഞ്ഞാൽ , മാലാഖ വൃന്ദത്തിലെ ഏറ്റവും ഉയർന്ന മാലാഖയുടെ വിശുദ്ധിയെപോലും ഞാൻ മറികടന്നു. സിസ്റ്റർ മേരി എഫ്രേമിന്റെ ആത്മീയ നിയന്താവായിരുന്ന ആർച്ച് ബിഷപ്പ് പോൾ എഫ്. ലീൽബോൾഡ് (Archbishop Paul F. Leilbold) ഔവർ ലേഡി ഓഫ് അമേരിക്കയുടെ സന്ദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ മെഡലുകലുകൾക്കും അംഗീകാരം (Imprimatur ) നൽകുകയും പ്രത്യക്ഷീകരണത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. 2007 മെയ് 31-നു ഇന്നു കർദ്ദിനാൾ പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് റെയ്മണ്ട് എൽ. ബർക്ക് (Archbishop Raymond L. Burke ) ഒരു കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ആർച്ച് ബിഷപ്പ് ലീബോൾഡാണ് ഈ ഭക്തി അംഗീകരിക്കുകയും, അതിലുപരിയായി അദ്ദേഹം ഈ ഭക്തിയെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നാണ് കാനോനികമായി നമുക്കെത്താൻ കഴിയുന്ന നിഗമനം. അതുകൂടാതെ, വർഷങ്ങളായി, മറ്റ് ബിഷപ്പുമാർ ഈ ഭക്തിയെ അംഗീകരിക്കുകയും ഔവർ ലേഡി ഓഫ് അമേരിക്ക എന്ന പേരിലുള്ള ദൈവമാതാവിനോടുള്ള ഭക്തിയെ അംഗീകരിക്കുകയും പൊതു പ്രാർത്ഥനാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്." പാപരഹിത ജീവിതം നയിക്കാൻ ഈശോയും പരിശുദ്ധ മറിയവും യൗസേപ്പിതാവും നമുക്കു തുണ നൽകട്ടെ
Image: /content_image/SeasonalReflections/SeasonalReflections-2021-12-07-18:09:16.jpg
Keywords: ജോസഫ്, യൗസേ

17918
Category: 1
Sub Category:
Heading: കെനിയയില്‍ സെമിനാരി ബസ് നദിയിലേക്ക് മറിഞ്ഞ് 33 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം
Content: നെയ്റോബി: തെക്ക് - കിഴക്കന്‍ കെനിയയില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോവുകയായിരുന്ന ക്രൈസ്തവര്‍ യാത്ര ചെയ്ത ബസ് നദിയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 33 പേര്‍ മരിച്ചു. ഡിസംബര്‍ നാലിനാണ് അതിദാരുണമായ അപകടം. കിടൂയി രൂപത വൈദികനായ ഫാ. ബെന്‍സന്‍ കിട്യാംബ്യുവിന്റെ സഹോദരന്റെയായിരുന്നു വിവാഹ ചടങ്ങ്. നെയ്റോബിയുടെ കിഴക്ക് ഭാഗത്തുള്ള കിടൂയി രൂപതാംഗങ്ങളായ കത്തോലിക്ക വിശ്വാസികളാണ് അപകടത്തിനിരയായത്. സെന്റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ബസില്‍ അറുപതോളം പേരാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ മുങ്ങിയ പാലം മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് എന്‍സിയു നദിയിലേക്ക് മറിയുകയായിരുന്നെന്നു എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റ് സിസിലിയ ഇടവകയിലെ ഗായക സംഘത്തില്‍പ്പെട്ട 20 പേരും, സെന്റ് പീറ്റര്‍ ക്ലാവര്‍ സഭാംഗങ്ങളായ രണ്ടു ബ്രദര്‍മാരും, നിരവധി പെണ്‍കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിടൂയി രൂപതയിലെ സെന്റ് ജോസഫ് നൂ ഇടവകയില്‍ നടന്ന വിവാഹ സ്ഥിരീകരണ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം. ബസ് ഓടിച്ചിരുന്ന സെന്റ് പീറ്റര്‍ ക്ലാവര്‍ സഭാംഗമായ ബ്രദര്‍ ‘സ്റ്റീഫന്‍ കാങ് എത്തെ’ വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ കഷ്ടപ്പെട്ട് ബസ് മുന്നോട്ട് കൊണ്ടുവാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് രണ്ടുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബ്രദര്‍ സ്റ്റീഫന്‍ പാലം മുറിച്ചു കടക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെടുകയായിരിന്നു. പ്രദേശവാസികളും, കെനിയന്‍ ഏജന്‍സികളും കെനിയന്‍ നാവിക സേനയിലെ മുങ്ങല്‍ വിദഗ്ദരും കൂട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പകുതിയോളം പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. ബസ് ഓടിച്ചിരുന്ന ബ്രദര്‍ സ്റ്റീഫന് പുറമേ ബസിലുണ്ടായിരുന്ന ബ്രദര്‍ കെന്നെത്ത് വന്‍സാല ഒകിന്‍ഡായും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫാ. ബെന്‍സന്റെ കുടുംബാംഗങ്ങളായ 11 പേരാണ് ഈ അപകടത്തില്‍ മരണപ്പെട്ടത്. ഏതാണ്ട് 2,30,000-ത്തോളം കത്തോലിക്കരാണ് കിടൂയി രൂപതയില്‍ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-07-19:05:20.jpg
Keywords: കെനിയ

17919
Category: 18
Sub Category:
Heading: വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ സർക്കാർ ഇടപെടൽ അനിവാര്യം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വേരോട്ടത്തെ നിയന്ത്രിക്കാനുള്ള വലിയ ഉത്തരവാദിത്തം അതർഹിക്കുന്ന ഗൗരവത്തോടെ സർക്കാരുകൾ ഏറ്റെടുക്കുകയും, സാധാരണക്കാർക്ക് സ്വൈര്യ ജീവിതവും, ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും വേണമെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ. ഇന്നലെ സാഗർ രൂപതയുടെ പരിധിയിലുള്ള സെന്റ് ജോസഫ് സ്കൂളിനു നേരെ ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ പ്രതികരണം. സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലുള്ള സെന്റ് ജോസഫ് സ്‌കൂൾ ആക്രമിക്കപ്പെട്ട സംഭവം ഒരുമാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് എതിരെ മധ്യപ്രദേശിൽ മാത്രം നടന്ന നാലാമത്തെ അതിക്രമമാണെന്ന് കെസിബിസി പ്രസ്താവിച്ചു. പതിവുപോലെ വ്യാജപ്രചാരണങ്ങളും വ്യാജവാർത്തകളുമാണ് ഇവിടെയും ആൾക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമണത്തിന് വഴിയൊരുക്കിയത്. അടിസ്ഥാനരഹിതമായ ദുരാരോപണങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഡിസംബർ ആറ് തിങ്കളാഴ്ച ഉച്ചയോടെ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരായ നൂറുകണക്കിന് അക്രമികളാണ് സെന്റ് ജോസഫ് സ്‌കൂളിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിന്റെ ഗേറ്റും മതിലും ജനലുകളും വാതിലുകളും വാഹനങ്ങളും തകർത്ത അക്രമികൾ കടുത്ത ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മുമ്പ് പല അവസരങ്ങളിലും സംഭവിച്ചതുപോലെ മതപരിവർത്തനമെന്ന കുറ്റമാണ് ഇവിടെയും ആരോപിക്കപ്പെട്ടിരുന്നത്. ആക്രമണത്തിന് വർഗീയ സംഘടനകൾ പദ്ധതിയിടുന്നതായി മനസിലാക്കിയ സ്‌കൂൾ അധികൃതർ ജില്ലാ ഭരണകൂടത്തിനും പോലീസ് അധികാരികൾക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അക്രമികളെ തടയാനോ അക്രമം ഒഴിവാക്കാനോ വ്യാജപ്രചാരണങ്ങളിൽ ഇടപെടാനോ അധികൃതർ ശ്രമിക്കാതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത്തരം അതിക്രമങ്ങൾ ദിനം പ്രതി ഉയരുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ ക്രിയാത്മകമായ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. ആർക്കും എന്തുവിധത്തിലുള്ള വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കലാപങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന സ്ഥിതിക്ക് മാറ്റം ആവശ്യമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളവും കാത്തുപാലിക്കപ്പെട്ടു പോന്നിട്ടുള്ള മതനിരപേക്ഷതയും സാമുദായിക സൗഹാർദ്ദവും ഇല്ലാതാക്കാനുള്ള തൽപരകക്ഷികളുടെ ഗൂഢശ്രമങ്ങളെ വേണ്ടിവന്നാൽ നിയമ നിർമ്മാണത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഐടി റൂൾസ് 2021 ശരിയായ രീതിയിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെ നിയന്ത്രിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാരുകൾ സ്വീകരിക്കുകയും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണമെന്നു കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ,
Image: /content_image/India/India-2021-12-07-19:37:24.jpg
Keywords: കെസിബിസി

17920
Category: 18
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: ന്യൂഡല്‍ഹി: രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ സഭാസ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ് ജോസഫ്‌സ് സ്‌കൂളിനു നേരെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടും നടപടികളില്ല. മതംമാറ്റ നിരോധനത്തിന്റെ മറവില്‍ കര്‍ണാടകയിലെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാജ്യാന്തരതലങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്‌പോള്‍ ഇന്ത്യയിലും മറ്റൊരു രൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവന ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിപൂര്‍വമായ ഇടപെടലുകള്‍ അടിയന്തരമാണന്നും ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് അവസാനം ഉണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2021-12-08-09:41:11.jpg
Keywords: ആര്‍എസ്‌എസ്, ബിജെപി

17921
Category: 18
Sub Category:
Heading: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിന് ആരംഭം
Content: കൊച്ചി: സഭയില്‍ എക്കാലത്തും സംവാദത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പതിനൊന്നാമത് വാര്‍ഷികയോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന സിനഡിന്റെ മുഖ്യപ്രമേയമായ സഭയിലെ സിനഡാലിറ്റി എന്ന വിഷയം സംബന്ധിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജെസി ജയിംസ് ആണ് സെക്രട്ടറി. തുടര്‍ദിവസങ്ങളില്‍ നടക്കുന്ന കെസിബിസി സമ്മേളനം പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് പൊതുചര്‍ച്ചകള്‍ നടന്നു. നിയമപരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ പിന്‍വലിക്കണമെന്നും റവന്യു ഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കണമെന്നും പ്രമേയങ്ങളിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദ് പരിഷത്ത്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സാഗര്‍ രൂപതയിലെ ഗഞ്ച് ബസോദ എംഎംബി മിഷന്‍ സ്‌റ്റേഷനിലെ സെന്റ് ജോസഫ്‌സ് സ്കൂളില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ കേരള കാത്തലിക് കൗണ്‍സില്‍ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സമിതി ആവശ്യപ്പെട്ടു. . 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-08-10:32:05.jpg

17922
Category: 18
Sub Category:
Heading: ശക്തമായ നടപടി വേണം: കത്തോലിക്ക വിദ്യാലയം ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്ത്
Content: ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സാഗര്‍ രൂപതയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കത്തോലിക്ക വിദ്യാലയത്തിനു നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി പ്രധാനമന്ത്രിക്കു കത്തു നല്‍കി. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന ഇത്തരം കൈയേറ്റങ്ങള്‍ ജനാധിപത്യ സംവിധാനത്തിലെ കറുത്ത അദ്ധ്യായങ്ങളാണെന്നും വര്‍ഗീയ സ്പര്‍ധ സൃഷ്ടിച്ചു കൊണ്ട് ഇത്തരക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വകയിരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-08-10:45:04.jpg
Keywords: മോദി

17923
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തിന് ഇന്നു സമാപനം: കുടുംബ വര്‍ഷാചരണം തുടരും
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തിന് ഇന്നു (2021 ഡിസംബര്‍ 8) സമാപനമാകും. 1870 ഡിസംബര്‍ എട്ടിനാണ് ക്യൂമാഡ്മോഡം ഡിയൂസ് എന്ന തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ പയസ് ഒമ്പതാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. ഓരോ വിശ്വാസിയും വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്ററി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിരിന്നു. വര്‍ഷാചരണ പ്രഖ്യാപനത്തോട് അനുബന്ധിച്ച് പാപ്പ എഴുതിയ ‘പാട്രിസ് കോര്‍ഡെ’ (പിതൃ ഹൃദയത്തോടെ) അപ്പസ്തോലിക ലേഖനം ഏറെ ശ്രദ്ധ നേടിയിരിന്നു. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും നമുക്ക് ദര്‍ശിക്കാനാവുമെന്നതടക്കം വിവിധങ്ങളായ കാര്യങ്ങള്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ടായിരിന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനത്തിനുള്ള അവസരവും തിരുസഭ പ്രഖ്യാപിച്ചിരിന്നു. അതേസമയം വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് സമാപനം ആകുമെങ്കിലും കുടുംബ വര്‍ഷാചരണം തുടരും. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലെത്തീസ്യ (സ്നേഹത്തിന്റെ സന്തോഷം) പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് കുടുംബ വര്‍ഷം ആചരിക്കുവാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ഇതിന്‍ പ്രകാരം മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷം 2022 ജൂൺമാസം 26നു റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-08-11:43:06.jpg
Keywords: