Contents

Displaying 17501-17510 of 25107 results.
Content: 17873
Category: 22
Sub Category:
Heading: ജോസഫ്: സ്വയം ചെറുതാകാൻ ആഗ്രഹിച്ച പിതാവ്
Content: 2022 മെയ് മാസം പതിനഞ്ചാം തീയതി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന സാർവ്വത്രിക സഹോദരൻ എന്നു ഫ്രാൻസീസ് പാപ്പ വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോൾഡിൻ്റെ ഓർമ്മ ദിനത്തിൽ ജോസഫ് ചിന്തയും സഹാറ മരുഭൂമിയിലെ ഈ ധീര താപസൻ്റെ ജീവിത ദർശനത്തിലാണ്. ഈശോയുടെ ചെറിയ സഹോദരന്മാർ (Little Brothers of Jesus ) എന്ന സന്യാസ സഭയുടെ പിറവിക്കു പ്രചോദനമായ ജീവിതമായിരുന്നു ചാൾസിന്റെത്. ആഗമന കാലത്തിൽ തീക്ഷ്ണമതിയായ ഈ വൈദീകൻ്റെ ദർശനം നമ്മുടെ ജീവിതത്തിനും തിളക്കമേകും. ഈശോയുടെ ജീവിതത്തെ മുഴുവൻ സ്വയം ചെറുതാകലിന്റെയും ശ്യൂന്യവത്കരണത്തിൻ്റെയും അടയാളമായി ചാൾസ് ഡീ ഫുക്കോൾഡ് കാണുന്നു. ജീവിതകാലം മുഴുവൻ ഈശോ ചെറുതായതല്ലാതെ ഒന്നും ചെയ്തില്ല. അവൻ മാംസം ധരിച്ചു, ശിശുവായിത്തീർന്നു, അനുസരിക്കുന്നതിലേക്ക് ഇറങ്ങി, ദരിദ്രനായി, നിരസിക്കപ്പെട്ടവനായി, പീഡിപ്പിക്കപ്പെട്ടവനായി, ക്രൂശിക്കപ്പെട്ടവനായി, എല്ലായ്‌പ്പോഴും ഏറ്റവും താഴ്ന്ന സ്ഥാനം നേടുന്നതിലും അവൻ ചെറുതായി, ശൂന്യവത്കരിച്ചു. സ്വയം ചെറുതാകാൻ തയ്യാറായ ദൈവപുത്രന്‍റെ വളർത്തു പിതാവും ചെറിയവനാകാൻ ആഗ്രഹിച്ചവനും ശ്യൂന്യവത്കരണത്തിൻ്റെ പാതയിലൂടെ നടക്കാൻ സദാ സന്നദ്ധനുമായ വ്യക്തിയായിരുന്നു. അരങ്ങിൽ നിൽക്കുന്നതിനേക്കാൾ അണിയറയിൽ ഒതുങ്ങി നിൽക്കാൻ താൽപര്യപ്പെട്ട വ്യക്തിയായിരുന്നു യൗസേപ്പ്. ആഗമനകാലത്തിൻ്റെ ആദ്യ ആഴ്ചയിൽ ചെറുതാകലിൻ്റെ വിശുദ്ധിയിലൂടെ രക്ഷകനെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവും ചാൾസ് ഡീ ഫുക്കോൾഡും നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-12-01-19:54:06.jpg
Keywords: ജോസഫ്, യൗസേ
Content: 17874
Category: 14
Sub Category:
Heading: ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു
Content: അലിക്കാന്റ: ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുള്ള തിരുപ്പിറവി ദൃശ്യം സ്പെയിനിലെ തുറമുഖ നഗരമായ അലിക്കാന്റായില്‍ കാഴ്ചക്കാര്‍ക്കായി തുറന്നു. ജനുവരി 6 വരെ ഭീമന്‍ തിരുപിറവി ദൃശ്യം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഇക്കഴിഞ്ഞ നവംബര്‍ 26ന് അലിക്കാന്റാ മേയര്‍ ലൂയിസ് ബാര്‍ക്കാലയാണ് “സഗ്രാഡ ഫാമിലിയ” എന്നറിയപ്പെടുന്ന ഈ തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു നല്‍കിയത്. സംഗീതവും, ലൈറ്റിംഗും അകമ്പടിയായുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ ഉയരം 18 മീറ്ററാണ്. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും കൂറ്റന്‍ രൂപങ്ങളാണ് റെക്കോര്‍ഡിനര്‍ഹമായ ഈ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്ളത്. അലിക്കാന്റാ നഗരത്തിന്റെ പുതിയ പ്രതീകമായി ഈ തിരുപ്പിറവി ദൃശ്യം മാറിയെന്നും ഇത് ഒരുപാട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്നും ഉദ്ഘാടന വേളയില്‍ മേയര്‍ ലൂയിസ് ബാര്‍ക്കാല പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധി മൂലം മന്ദഗതിയിലായ വിനോദ സഞ്ചാരം മേഖലക്ക് ഇത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്ററും, പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപത്തിന് 10.46 മീറ്ററും, ഉണ്ണിയേശുവിന്റെ രൂപത്തിന് 3.25 മീറ്ററുമാണ് ഉയരം. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് ഒരു ടണ്‍ ഭാരമുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്. ഇരുമ്പ് പൈപ്പുകളും, സെല്‍ഫ് ലോക്കിംഗ് പിരിയന്‍ ആണികളും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. കാലാവസ്ഥയേയും, മറ്റ് തരത്തിലുള്ള കേടുപാടുകളും അതിജീവിക്കുന്നതിന് പ്രത്യേകതരം കെമിക്കല്‍ ഫ്ലെയിമും രൂപങ്ങളില്‍ പൂശിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന അലിക്കാന്റയുടെ ആധുനികവത്കരണത്തിന്റെ അടിസ്ഥാനമാക്കിയാണ് സഗ്രാഡ ഫാമിലിയയുടെ നിര്‍മ്മാണം. വിസെന്റേയുടേയും, ഡാനിയല്‍ ബാനുല്‍സിന്റെ ശില്‍പ്പങ്ങളും തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാണത്തില്‍ പ്രചോദനമായിട്ടുണ്ട്. പ്ലാസാ ഡെല്‍ ആയുന്റാമിയന്റോ (ടൌണ്‍ ഹാള്‍) യിലാണ് ഈ തിരുപ്പിറവി ദൃശ്യം ഒരുക്കാറുള്ളതെങ്കിലും ഇക്കൊല്ലം റാംബ്ലാ ഡെ മെന്‍ഡെസ് നൂനെസ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-01-20:42:37.jpg
Keywords: റെക്കോ
Content: 17875
Category: 18
Sub Category:
Heading: ക്രിസ്ത്യൻ നാടാർ സംവരണം: പുതിയ ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍
Content: കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ച് ഇക്കാര്യത്തില്‍ നിയമപരമായ പുതിയ ഉത്തരവിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച്, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവു നിയമപരമല്ലെന്നും ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാരോപിച്ച് മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ നല്‍കിയ ഹര്‍ജി തള്ളി. സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ വിഭാഗമൊഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരി ആറിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 102ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി ഇതിനെതിരെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജൂലൈ 29ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ സര്‍ക്കാര്‍ ഉത്തരവു സ്‌റ്റേ ചെയ്തു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിനിടെയാണ് ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ അധികാരം കൈവന്നു. ഈ സാഹചര്യത്തില്‍ പഴയ ഉത്തരവു പിന്‍വലിച്ച് നിയമപരമായി പുതിയ ഉത്തരവിറക്കാന്‍ നടപടി തുടങ്ങിയെന്നും പഴയ ഉത്തരവു പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുവദിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരന്റെ ആവശ്യം അപ്രസക്തമായെന്ന് വിലയിരുത്തി ഹര്‍ജി തള്ളുകയായിരുന്നു. സര്‍ക്കാരിനു നിയമപരമായി പുതിയ ഉത്തരവ് ഇറക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-02-10:03:08.jpg
Keywords: ക്രിസ്ത്യന്‍
Content: 17876
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ്, ഗ്രീസ് സന്ദര്‍ശനം ഇന്നു മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെ പഞ്ചദിന സന്ദര്‍ശനം ഇന്നുമുതല്‍. മാര്‍പാപ്പയുടെ 35ാമത് അന്താരാഷ്ട്ര അപ്പസ്‌തോലിക പര്യടനമാണിത്. രാഷ്ട്രീയ നേതാക്കള്‍, ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. ഇന്ന് റോമില്‍നിന്നു യാത്ര തിരിക്കുന്ന മാര്‍പാപ്പ തെക്കന്‍ സൈപ്രസിലെ ലാര്‍നാകാ വിമാനത്താവളത്തില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരണത്തിനുശേഷം മാറോണീത്താ സഭയുടെ അവര്‍ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രലില്‍വച്ച് വൈദികര്‍ അടക്കമുള്ളവരെ കാണും. തുടര്‍ന്ന് തലസ്ഥാനമായ നിക്കോസിയായിലേക്കു പോയി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗതസമ്മേളനത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ സൈപ്രസ് ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച. തുടര്‍ന്ന് നിക്കോസിയായിലെ ജിഎസ്പി സ്‌റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം. ഉച്ചയ്ക്കുശേഷം ഹോളി ക്രോസ് ഇടവക പള്ളിയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കും. ശനിയാഴ്ച മാര്‍പാപ്പ ഗ്രീസ് സന്ദര്‍ശനം തുടങ്ങും. തലസ്ഥാനമായ ആഥന്‍സില്‍ ഉച്ചയ്ക്കു മുന്പായി എത്തുന്ന മാര്‍പാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗതസമ്മേളനത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്‌സോതാക്കീസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ആഥന്‍സിലെ ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ് ഹിരോണിമസ് രണ്ടാമനുമായി കൂടിക്കാഴ്ച. വൈകുന്നേരം ആഥന്‍സിലെ അപ്പസ്‌തോലിക് നുന്‍ഷ്യേച്ചറില്‍വച്ച് ജസ്വിറ്റ് വൈദികരെ കാണും. മാര്‍പാപ്പ ഞായറാഴ്ച അഭയാര്‍ത്ഥികളുടെ കേന്ദ്രമായ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കും. വൈകുന്നേരം മെഗാറോണ്‍ കണ്‍സേര്‍ട്ട് ഹാളില്‍ ദിവ്യബലി അര്‍പ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാര്‍പാപ്പ റോമിലേക്കു മടങ്ങും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-02-10:20:40.jpg
Keywords: അഭയാര്‍
Content: 17877
Category: 18
Sub Category:
Heading: ജംനലാല്‍ ബജാജ് പുരസ്കാരം സിസ്റ്റര്‍ ലൂസി കുര്യന്
Content: കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 2021ലെ ജംനലാല്‍ ബജാജ് പുരസ്കാരം മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക സിസ്റ്റര്‍ ലൂസി കുര്യന്. പത്തു ലക്ഷം രൂപയും ബഹുമതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിനു നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി സമര്‍പ്പിക്കും. ബംഗളൂരു ആസ്ഥാനമായ ജംനലാല്‍ ബജാജ് ഫൗണ്ടേഷനാണു പുരസ്കാരം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997 ല്‍ പൂനെയിലാണു പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനു മാഹേര്‍ പ്രസ്ഥാനം തുടങ്ങിയത്. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ 58 വീടുകളിലായി രണ്ടായിരത്തോളം അനാഥര്‍ക്ക് പ്രസ്ഥാനം സംരക്ഷണം നല്‍കുന്നുണ്ട്. ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
Image: /content_image/India/India-2021-12-02-10:48:11.jpg
Keywords: ലൂസി
Content: 17879
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനത്തിന് മുന്‍പേ ഗ്രീസില്‍ നിന്ന് 46 അഭയാര്‍ത്ഥികളെ ഏറ്റെടുത്ത് റോം
Content: റോം: ഫ്രാന്‍സിസ് പാപ്പയുടെ ഗ്രീസ്, സൈപ്രസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കുവാനിരിക്കെ ഗ്രീസിലെ ലെസ്ബോ ദ്വീപിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നുമായി നാൽപ്പത്തിയാറ് അഭയാർത്ഥികളെ ഇറ്റലിയിലെത്തിച്ചു. റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളം വഴി നവംബർ 30ന് ഇറ്റലിയിലെത്തിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാൻ, കാമറൂൺ, കോംഗോ, ഇറാഖ്, സിറിയ, സൊമാലിയ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‍ ഗ്രീസില്‍ അഭയാര്‍ത്ഥികളായി എത്തിയവരാണ് ഇവര്‍. അഭയാർത്ഥി ക്യാമ്പുകളിൽ വർഷങ്ങളോളം ചെലവഴിച്ച അഭയാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പുതുജീവിതം ഒരുങ്ങുന്നത്. ​ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന "മാനുഷിക ഇടനാഴി" എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം സാന്‍ എജീദിയോ സമൂഹമാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. പന്ത്രണ്ടു വയസ്സുള്ള ഒരു സിറിയൻ ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികൾ ഇവരുടെ സംഘത്തിലുണ്ടെന്നതു ശ്രദ്ധേയമാണ്. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളില്‍ ഇവരെ സ്വീകരിക്കും. യൂറോപ്പിലെ സാഹചര്യങ്ങളോട് ഒത്തുപോകാനായി അവർക്ക് പരിശീലനം നൽകുകയും, കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭയാർത്ഥി പദവി ലഭിച്ചു കഴിഞ്ഞാൽ വിവിധയിടങ്ങളിൽ തൊഴിൽസാധ്യതകള്‍ ഇവര്‍ക്ക് ലഭിക്കും. അതേസമയം പുതിയ അഭയാര്‍ത്ഥികളുടെ വരവോടെ, 2016 ഏപ്രിൽ 16-ന് ലെസ്‌ബോയിലേക്കുള്ള യാത്രയ്ക്ക് ശേഷം മടങ്ങുമ്പോൾ ഫ്രാൻസിസ് മാർപാപ്പ റോമിലേക്ക് കൊണ്ടുവന്ന സിറിയൻ അഭയാർത്ഥി കുടുംബങ്ങൾ ഉൾപ്പെടെ, ഗ്രീസിൽ നിന്നുള്ള 215 അഭയാർത്ഥികൾക്കാണ് ഇറ്റലിയില്‍ അഭയം നല്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-02-12:29:07.jpg
Keywords: പാപ്പ
Content: 17880
Category: 1
Sub Category:
Heading: ബൊളീവിയന്‍ കത്തീഡ്രലിലെ ഫെമിനിസ്റ്റ് അതിക്രമത്തെ അപലപിച്ച് സഭാനേതൃത്വം
Content: സാന്താക്രൂസ്: ബൊളീവിയയിലെ സാന്താക്രൂസ് അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഫെമിനിസ്റ്റുകൾ നടത്തിയ അതിക്രമത്തെ അപലപിച്ച് അതിരൂപത നേതൃത്വം. സെന്റ് ലോറൻസ് കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ ഫെമിനിസ്റ്റുകളെ തടയാൻ ശ്രമിച്ച സ്ത്രീയെ അവർ മർദ്ദിച്ചിരുന്നു. സ്ത്രീകളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആളുകൾ തന്നെ കത്തീഡ്രൽ സംരക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെ പോലുള്ളവരെ അക്രമിക്കുന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്ന് ഏജൻസിയ ഫിഡസ് മാധ്യമത്തിന് പങ്കുവെച്ച പത്രക്കുറിപ്പിൽ അതിരൂപത പ്രസ്താവിച്ചു. "യെസ് ടു ദി ഡിഫൻസ് ഓഫ് വുമൺ, ബട്ട് വിത്ത് റെസ്പ്ക്റ്റ് ആൻഡ് നോട്ട് വിത്ത് വയലൻസ്" എന്ന പേരിലാണ് പത്രക്കുറിപ്പ് അതിരൂപത നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്. സമാധാനം ഊട്ടിയുറപ്പിക്കാനും, ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന നിയമപാലകർ വിഷയത്തിൽ ഇടപെട്ടില്ലെന്നും അതിരൂപത ആരോപണമുന്നയിച്ചു. സ"മാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവ പുത്രന്മാർ" എന്നു വിളിക്കപ്പെടും എന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്. ഒക്ടോബർ 31നു സാന്താക്രൂസ് ആർച്ചുബിഷപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന സമയത്ത് ദേവാലയത്തിലേക്കുള്ള പ്രവേശനകവാടം ചായം പൂശി വികൃതമാക്കിയതു ഫെമിനിസ്റ്റുകളായിരിന്നു. ഏതാനും നാളുകൾക്കു മുമ്പ്, പതിനൊന്ന് വയസ്സ് മാത്രമുള്ള ഗർഭിണിയായ ഒരു പെൺകുട്ടിക്ക് അതിരൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ അഭയം നൽകിയിരുന്നു. ഇത് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുകയായിരിന്നു. നവംബർ 24 ബൊളീവിയൻ മെത്രാൻ സമിതിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ബോംബ് സ്ഫോടനവും നടന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-02-13:43:32.jpg
Keywords: ഫെമിനി
Content: 17881
Category: 1
Sub Category:
Heading: വിശ്വാസ സത്യങ്ങള്‍ അടുത്തറിയാന്‍ വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പതിനെട്ടാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 4ന്
Content: ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസ സത്യങ്ങളുടെ ആഴത്തിലേക്കു നയിച്ചുക്കൊണ്ടും സത്യ വിശ്വാസത്തിന്റെ സമഗ്രത അവതരിപ്പിച്ചുക്കൊണ്ടും പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പതിനെട്ടാമത് ക്ലാസ് ഡിസംബര്‍ 4 ശനിയാഴ്ച നടക്കും. പതിവുപോലെ, കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് 'Zoom'-ലൂടെ തന്നെയാണ് ഇത്തവണയും നടക്കുന്നത്. ഈശോ തിരുപ്പട്ടം കൊടുത്തിട്ടുണ്ടോ? അവയെ കുറിച്ച് ബൈബിളില്‍ വിവരിക്കുന്നുണ്ടോ? എങ്ങനെയാണ് അപ്പസ്തോലന്‍മാര്‍ അഭിഷേകം ചെയ്യപ്പെട്ടത്? പൗരോഹിത്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യം ഏത് തരത്തില്‍ ഉള്ളതാണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് തിരുസഭ പ്രബോധനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്ന ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 4 ശനിയാഴ്ച നടക്കുക. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച (ഡിസംബര്‍ 4) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2021-12-02-16:17:41.jpg
Keywords: വത്തിക്കാന്‍ കൗണ്‍സില്‍
Content: 17882
Category: 1
Sub Category:
Heading: ജോ ബൈഡന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോലൈഫ് സമൂഹം
Content: വാഷിംഗ്ടണ്‍ ഡി‌സി: ​അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കാൻ കാരണമായേക്കാവുന്ന ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിൽ സുപ്രീംകോടതി വാദം കേൾക്കാൻ ആരംഭിച്ചതിനിടെ ജോ ബൈഡന്‍റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോലൈഫ് സമൂഹം. 1973ൽ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ കുപ്രസിദ്ധ ഉത്തരവിന് മറികടക്കാൻ പര്യാപ്തമായ കേസാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ കോടതിയിൽ നടക്കുന്ന വാദത്തെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, താൻ വാദം കണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഗര്‍ഭഛിദ്രത്തിന് വഴി തുറന്നിട്ട റോ വെസ് വേഡ് ഉത്തരവിനെ പിന്തുണയ്ക്കുന്നുവെന്നും ബൈഡൻ പറഞ്ഞിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേസിന്റെ ചരിത്രപ്രധാനമായ പ്രാധാന്യവും, അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും കണക്കിലെടുക്കുമ്പോൾ സുപ്രീം കോടതിയിൽ നടന്ന വാദം കേട്ടില്ല എന്ന് പ്രസിഡന്റ് പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമാണെന്ന് കാത്തലിക്ക് വോട്ട് എന്ന കത്തോലിക്ക സംഘടനയുടെ അധ്യക്ഷൻ ബ്രയാൻ ബുർച്ച് പറഞ്ഞു. മനഃസാക്ഷി അദ്ദേഹത്തെ വേട്ടയാടുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും ബുർച്ച് കൂട്ടിച്ചേർത്തു. അമേരിക്കൻ പൗരൻമാർക്ക് ചർച്ച ചെയ്യാൻ അവകാശമുള്ള എന്നാൽ ആ അവകാശം നിഷേധിക്കപ്പെട്ടിരുന്ന റോ വെസ് വേഡ് ഉത്തരവിന് ശേഷമുള്ള ഏറ്റവും ശക്തമായ ചർച്ച അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ജോ ബൈഡന് സുപ്രീംകോടതിയിൽ കേസ് കേൾക്കാൻ സാധിക്കുമായിരുന്നുവെന്ന് സൂസൻ ബി ആന്റണി ലിസ്റ്റ് എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വ പദവിയിലുള്ള പ്രുഡൻസ് റോബർട്ട്സൺ പറഞ്ഞു. ജീവിതത്തിൽ വിജയിക്കാൻ സ്ത്രീകൾക്ക് ഭ്രൂണഹത്യ ചെയ്യേണ്ട ആവശ്യമില്ലായെന്ന ചർച്ച കേട്ടിരുന്നെങ്കിൽ അമേരിക്കൻ പ്രസിഡന്റിന് യാഥാര്‍ത്ഥ്യം മനസ്സിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് ഹേർട്ട് ബീറ്റ് ഇന്റർനാഷണൽ എന്ന പ്രോലൈഫ് സംഘടനയുടെ കമ്മ്യൂണിക്കേഷൻ സീനിയർ ഡയറക്ടർ ആൻഡ്രിയ ട്രൂഡൻ പറഞ്ഞു. കഴിഞ്ഞ 50 വർഷത്തിനിടെ നടന്ന സാങ്കേതിക വിദ്യയുടെ വളർച്ചയും, ശാസ്ത്രത്തിന്റെ വളർച്ചയും പ്രതിസന്ധികളെ മറികടന്ന് വിജയത്തിലെത്താൻ ആവശ്യമായ കാര്യങ്ങൾ സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടി. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുന്ന ജോ ബൈഡന്റെ ഭ്രൂണഹത്യ അനുകൂല നിലപാടു നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം ശക്തമാണ്. ചില മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-02-19:40:27.jpg
Keywords: ബൈഡ
Content: 17883
Category: 22
Sub Category:
Heading: ജോസഫ്: മാനുഷിക ബന്ധങ്ങളുടെ കാവൽക്കാരൻ
Content: 2021 നവംബർ മാസം ഇരുപത്തിനാലാം തീയതിയിലെ ജനറൽ ഓഡിയൻസിലെ വേദോപദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ച വിഷയം രക്ഷാകര പദ്ധതിയിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കാളിത്തമായിരുന്നു. സുവിശേഷങ്ങളിൽ ഈശോയെ ജോസഫിൻ്റെ മകനായും (ലൂക്കാ: 3: 23 ) തച്ചൻ്റെ മകനായും (മത്താ 13:15) രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യ ചരിത്രത്തിലേക്കു ദൈവപുത്രൻ കടന്നു വരാൻ മാർഗ്ഗമായി സ്വീകരിക്കുന്നത് മാനുഷിക ബന്ധങ്ങളാണ് . സുവിശേഷത്തിലെ യൗസേപ്പിതാവിന്റെ കഥയിൽ മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യത്തിൻ്റെ വ്യക്തമായ സൂചന നൽകുന്നു. സുവിശേഷത്തിൽ ഈശോയുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് ദൈവശാസ്ത്രപരമായ കാരണത്തിനു പുറമേ നമ്മുടെ ജീവിതം നമുക്കു മുമ്പും പിമ്പുമുള്ള ബന്ധങ്ങളാൽ നെയ്തെടുക്കപ്പെടുന്നതാണ് എന്നു പഠിപ്പിക്കാനുമാണന്നു പാപ്പ പഠിപ്പിക്കുന്നു. ദൈവപുത്രനും ലോകത്തിലേക്കു വന്നപ്പോൾ ബന്ധങ്ങളുടെ ഈ പാതയാണ് തിരഞ്ഞെടുത്തത്. മായാജാലത്തിൻ്റെ വഴിയല്ല ഏതൊരു മനുഷ്യനെയും പോലെ ചരിത്രത്തിൻ്റെ സരണി തന്നെയാണ് അവൻ തിരഞ്ഞെടുത്തത്. ജീവിതത്തിൽ അർത്ഥവത്തായ ബന്ധങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അനേകം വ്യക്തികളുടെ വേദന അനുസ്മരിച്ചു കൊണ്ടാണ് പാപ്പ നവംബർ 24 ലെ വിചിന്തനങ്ങൾ അവസാനിപ്പിച്ചത് .ഏകാന്തത അനുഭവപ്പെടുന്നവർക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും മായി വിശുദ്ധ യൗസേപ്പിതാവിനെ പാപ്പ അവതരിപ്പിക്കുന്നു. അവനിൽ ഒരു ബന്ധുവിനെയും സുഹൃത്തിനെയും സഹായിയെയും കണ്ടെത്താൻ അവരെയും നമ്മളെയും സഹായിക്കുന്ന ഒരു പ്രാർത്ഥനയോടെയാണ് വേദോപദേശം പാപ്പ അവസാനിപ്പിച്ചത്. വിശുദ്ധ യൗസേപ്പിതാവേ, മറിയവും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച നീ ഞങ്ങളുടെ ജീവിതത്തിലെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഏകാന്തതയിൽ നിന്നു വരുന്ന ശ്യൂനതാബോധം ആരും അനുഭവിക്കാൻ ഇടയാക്കരുതേ. ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെയും ഞങ്ങൾക്കു മുമ്പേ കടന്നു പോയവരുടെ ചരിത്രവുമായി പൊരുത്തപ്പെടുവാനും അവരുടെ തെറ്റുകളിൽ പോലും ദൈവപരിപാലനയുടെ വഴി മനസ്സിലാക്കുവാനും ഞങ്ങളെ പഠിപ്പിക്കുകയും തിന്മയ്ക്കു ജീവിതത്തിൽ അവസാന വാക്കില്ല എന്നു തിരിച്ചറിയുവാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർക്കു നീ ഒരു സുഹൃത്തായിരിക്കയും ബുദ്ധിമുട്ടുനിറത്ത സമയങ്ങളിൽ മറിയത്തെയും ഈശോയെയും നീ സഹായിച്ചതു പോലെ ഞങ്ങളുടെ യാത്രയിലും ഞങ്ങൾക്കു നീ തുണയായിരിക്കുകയും ചെയ്യണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2021-12-02-19:48:23.jpg
Keywords: ജോസഫ്, യൗസേ