Contents
Displaying 17521-17530 of 25107 results.
Content:
17894
Category: 1
Sub Category:
Heading: ദേവാലയ മണി ഒരുമിച്ചു മുഴങ്ങും: സിംഗപ്പൂര്‍ സഭയുടെ 200ാമത് വാര്‍ഷികാഘോഷം സമാപനത്തിലേക്ക്
Content: സിംഗപ്പൂർ : തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ സിംഗപ്പൂരിലെ കത്തോലിക്ക സഭയുടെ സാന്നിധ്യത്തിന് രണ്ട് നൂറ്റാണ്ട് പൂര്‍ത്തിയായതിനോടനുബന്ധിച്ച് ഒരുവര്‍ഷമായി നടന്നുവന്നിരുന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് ഇന്നു തുടക്കമാകും. “വിശ്വാസത്താല്‍ ജ്വലിക്കുകയും, തിളങ്ങുകയും ചെയ്യുക” എന്ന പ്രമേയവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്നിരുന്ന “കാത്തലിക് 200എസ്ജി” ആഘോഷപരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ഇന്നു ഡിസംബര്‍ 4ന് ആരംഭിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് സിംഗപ്പൂര്‍ സഭ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദേവാലയമായ ഓഫ് ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രലില്‍വെച്ച് ഡിസംബര്‍ 11-ന് വൈകിട്ട് 6 മണിക്ക് ആര്‍ച്ച് ബിഷപ്പ് വില്ല്യം ഗോ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയായിരിക്കും വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുക. അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാരെക് സലേവ്സ്കിയായിരിക്കും സഹകാര്‍മ്മികന്‍. ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് എല്ലാ ദേവാലയമണികളും ഒരേസമയത്ത് ഒരു മിനിറ്റ് നേരത്തേക്ക് ഒരുമിച്ച് മുഴക്കും. സമാപന കുര്‍ബാനയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്സ്യെൻ ലൂങും ഉള്‍പ്പെടുന്നുണ്ട്. കത്തീഡ്രല്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ്, ക്വീന്‍സ് സ്ട്രീറ്റിലെ വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും ദേവാലയം, വിക്ടോറിയ സ്ട്രീറ്റിലെ സെന്റ് ജോസഫ്സ് ദേവാലയം വാട്ടര്‍ലൂ സ്ട്രീറ്റിലെ കാത്തലിക് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന മിഷന്‍ ജില്ല കേന്ദ്രമാക്കി ഏതാണ്ട് നൂറോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കല, സാമൂഹികം, പ്രഭാഷണങ്ങള്‍, ആത്മീയം എന്നീ നാല് വിഭാഗങ്ങളിലായിട്ട് യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും,, കുടുംബങ്ങള്‍ക്കും, സന്യസ്തര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് മെത്രാപ്പോലീത്ത വില്ല്യം ഗോ വിര്‍ച്വലായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സിംഗപ്പൂര്‍ സഭയുടെ 200-മത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. സിംഗപ്പൂര്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായേക്കാവുന്ന ഈ പരിപാടി കത്തോലിക്കരെ ശക്തിപ്പെടുത്തുവാനുള്ള അവസരമാണെന്നാണ് മെത്രാപ്പോലീത്ത വില്ല്യം ഗോ അന്ന് പറഞ്ഞത്. 1821 ഡിസംബര്‍ 11-ന് ഫ്രാന്‍സില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള വിശുദ്ധ ലോറന്റ് മേരി ജോസഫിന്റെ വരവാണ് സിംഗപ്പൂരിലെ കത്തോലിക്കാ സഭയുടെ ആരംഭമെന്ന നിലയില്‍ ചരിത്രപരമായി അറിയപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹിക സേവനം തുടങ്ങീയ മേഖലകളിലൂടെ സിംഗപ്പൂരിന്റെ രാഷ്ട്രനിര്‍മ്മിക്ക് മഹത്തായ സംഭാവനകള്‍ നല്‍കുവാന്‍ കത്തോലിക്ക സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. 56 ലക്ഷത്തോളം വരുന്ന സിംഗപ്പൂര്‍ ജനസംഖ്യയുടെ 15% ക്രിസ്ത്യാനികളാണ്. സിംഗപ്പൂര്‍ അതിരൂപതയുടെ 32 ഇടവകകളിലായി 3,60,000-ത്തോളം കത്തോലിക്കരാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-04-12:39:56.jpg
Keywords: സിംഗ

17895
Category: 1
Sub Category:
Heading: ചരിത്രം വിടവുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് ഐക്യം: സൈപ്രസ് ഓര്‍ത്തഡോക്സ് സിനഡില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചരിത്രം വിശാലമായ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് എളിമയോടും ബഹുമാനത്തോടും കൂടെ നാം പരസ്പരം അടുപ്പമുള്ളവരാകണമെന്ന് ഓര്‍ത്തഡോക്സ് സിനഡില്‍ ഫ്രാന്‍സിസ് പാപ്പ. സൈപ്രസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഡിസംബര്‍ നാലാം തീയതി നിക്കോസിയയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സിനഡുമായുള്ള കൂടിക്കാഴ്ച നടന്നവസരത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമുക്ക് ഒരു പൊതുവായ അപ്പോസ്തോലിക ഉത്ഭവമുണ്ടെന്നതിന്റെ സൂചനയാണ് ഇവിടെ ആയിരിക്കാ൯ ലഭിച്ച കൃപ സൂചിപ്പിക്കുന്നതെന്നും സുവിശേഷം കൈമാറ്റം ചെയ്യുന്നത് ആശയവിനിമയത്തിലൂടെ എന്നതിനെക്കാൾ ഐക്യത്തിലൂടെയാണെന്നും പാപ്പ പ്രസ്താവിച്ചു. ചരിത്രം നമ്മുടെ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഇടയിൽ വിശാലമായ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് എളിമയോടും ബഹുമാനത്തോടും കൂടെ നാം പരസ്പരം അടുപ്പമുള്ളവരാകണം എന്നാണ്. നമ്മുടെ ഭൂതകാല വിഭാഗീതയിൽ മുറുകെ പിടിക്കാതെ ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം. നൂറ്റാണ്ടുകളാളായി നീണ്ട വിഘടനവാദവും വേർപാടും, പരസ്പര വിരുദ്ധമായ ശത്രുതയും, മുൻവിധിയും നമ്മിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. നേരായതും ഐക്യത്തിലേക്കും പൊരുത്തത്തിലേക്കും ലക്ഷ്യം വയ്ക്കുന്നതുമായ ദൈവത്തിന്റെ വഴിയെ വളയ്ക്കുന്ന ഒരുപാട് വീഴ്ചകൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഉപവിയോടെ അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെ സമ്പൂർണ്ണതയിലെത്താനും, പ്രേഷിതത്വവും, ഐക്യവും പുനരുജ്ജ്വീപ്പിക്കാനും ഭൗമീകമായ എല്ലാറ്റിനെയും നമ്മിൽനിന്ന് ഉപേക്ഷിക്കാനുള്ള ധൈര്യം ആവശ്യമാണ്. സുവിശേഷമായി യാതൊരു ബന്ധവും ഇല്ലാത്തതും അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതുമായ വ്യത്യാസങ്ങളെ കുറിച്ചുള്ള സംസാരത്തിന് ഇടകൊടുക്കാതിരിക്കാനും തുറ.വിയോടെ, ധീരമായ ചുവടുകൾ എടുക്കാനുള്ള ഭയത്താൽ സ്തബ്ദരാകാതിരിക്കാൻ പാപ്പ ഓര്‍മ്മിപ്പിച്ചു. സൈപ്രസിലെ എണ്ണമറ്റ രക്തസാക്ഷികളുടെയും വിശുദ്ധരുടേയും മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-12-04-14:45:25.jpg
Keywords: ഓര്‍ത്ത

17896
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം കണ്ടില്ലെന്ന് നടിച്ചു: ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ യുഎസ് നടപടിയ്ക്കെതിരെ നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: ലോകത്തെ മതസ്വാതന്ത്ര്യ ലംഘകരായി അമേരിക്ക പരിഗണിക്കുന്ന രാഷ്ട്രങ്ങളുടെ വാര്‍ഷിക പട്ടികയില്‍ നിന്നും ക്രൈസ്തവരുടെ കുരുതിക്കളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൈജീരിയയെ ഒഴിവാക്കിയ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടിക്കെതിരെ നൈജീരിയന്‍ മെത്രാന്‍. നൈജീരിയയിലെ ഓയോ രൂപത മെത്രാന്‍ ഇമ്മാനുവല്‍ അഡെട്ടോയീസ് ബാദേജോയാണ് അമേരിക്കന്‍ നിലപാടില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. നൈജീരിയയെ പട്ടികയില്‍ നിന്നു ഒഴിവാക്കിയ നടപടി തന്നെ അമ്പരിപ്പിച്ചുവെന്നു ബിഷപ്പ് ബാദേജോ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികള്‍ വടക്ക്-കിഴക്കന്‍ നൈജീരിയയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ക്രൈസ്തവ വിദ്യാര്‍ത്ഥികളേയും, വിശ്വാസികളേയും തട്ടിക്കൊണ്ടുപോകുന്ന പ്രവണത കഴിഞ്ഞ വര്‍ഷം മുതലാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തിലായിരുന്നു നൈജീരിയയുടെ സ്ഥാനം. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുന്നതിന് പുറമേ, ദേവാലയങ്ങള്‍, പള്ളിമേടകള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി സഭയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിപ്പിക്കുന്നതും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനുള്ള മറ്റൊരു തന്ത്രമായി മാറിയിരിക്കുകയാണെന്ന്‍ സൊകോട്ടോ രൂപതാധ്യക്ഷന്‍ ഹസ്സന്‍ മാത്യു കുക്ക പറഞ്ഞിട്ടുള്ളതും ബിഷപ്പ് ആവര്‍ത്തിച്ചു. മൈദുഗുരി, യോള തുടങ്ങിയ രൂപതകളിലെ വൈദികര്‍ക്ക് തങ്ങളുടെ ഇടവകകള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഈ സാഹചര്യം രാജ്യത്തിന്റെ വടക്കന്‍-മധ്യ ഭാഗങ്ങളിലേക്കും, വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുക, നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കുക, ക്രൈസ്തവരെ ഒഴിവാക്കിക്കൊണ്ടുള്ള നയങ്ങളുടെയും ക്ഷേമപദ്ധതികളുടെയും പ്രഖ്യാപനം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെയെല്ലാം പിന്നില്‍ ഇസ്ലാമിക തീവ്രവാദമാണെന്ന് സമ്മതിക്കുവാന്‍ പോലും നൈജീരിയന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഫുലാനികള്‍ക്കും, ബൊക്കോ ഹറാമിനും എതിരെ ഫെഡറല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ബിഷപ്പ് ബാദേജോ ആരോപിച്ചു. രാഷ്ട്രതാല്‍പ്പര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയങ്ങളിലെ പൊരുത്തക്കേടുകളേയും ബിഷപ്പ് വിമര്‍ശിച്ചു. ബാദേജോ മെത്രാന് പുറമേ നിരവധി ക്രിസ്ത്യന്‍ സംഘടനകളാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. 'വേദനാജനകവും, വിവരണാതീതവും' എന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.ഐ.ആര്‍.സി) നടപടിയെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ നരഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-12-04-18:49:46.jpg
Keywords: നൈജീ

17897
Category: 11
Sub Category:
Heading: കത്തോലിക്ക യുവത്വം ഇടവകയുടെ പുറത്തുള്ള കൂട്ടായ്മകളിലും സജീവം: ഗവേഷണ റിപ്പോര്‍ട്ട്
Content: ഇടവകകളുടെ പുറത്തുള്ള വിശ്വാസ കൂട്ടായ്മകളിൽ യുവജനങ്ങൾ സജീവമായി പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്തോലേറ്റ് പുറത്തുവിട്ട ഫെയ്ത്ത് ആൻഡ് സ്പിരിച്വൽ ലൈഫ് ഓഫ് കാത്തലിക്ക്സ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിലുള്ള റിപ്പോർട്ടിലാണ് യുവജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളെ പറ്റി പരാമർശമുള്ളത്. 18-35 വരെ വയസ്സുള്ള യുവജനങ്ങളുടെ വിശ്വാസ ജീവിതമാണ് ഗവേഷണത്തിനായി പരിഗണിച്ചത്. യുവജനങ്ങൾ പങ്കെടുക്കുന്ന കൂട്ടായ്മയെ ഒരുപക്ഷേ സുഹൃത്തുക്കളുടെ കൂട്ടായ്മ, വീടിനടുത്തുള്ള ഏതാനും പേരുടെ കൂട്ടായ്മ തുടങ്ങി പല രീതിയിൽ വ്യാഖ്യാനിക്കാമെന്ന് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയ മൂന്ന് പേരിൽ ഒരാളായ മാർക്ക് ഗ്രേ പറഞ്ഞു. വിശ്വാസ സംബന്ധിയായ കാര്യങ്ങളിൽ ഇടവകയുടെ പുറത്ത് യുവജനങ്ങൾ ധീരതയോടെ പങ്കെടുക്കുന്നത് ആശ്ചര്യം നൽകുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ലാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. അനുദിനം പിന്തുടർന്ന് പോന്നിരുന്ന വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്ക് കൊറോണ വൈറസ് വ്യാപനം ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും മാർക്ക് ഗ്രേ ചൂണ്ടിക്കാട്ടി. എന്നാൽ ഇടവകകളുടെ പുറത്ത് പിന്തുടർന്നിരുന്ന പോന്നിരുന്ന വിശ്വാസജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളത് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരുന്നു. ഇനി മുൻപോട്ടും അവർ അങ്ങനെ തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നതായും മാർക്ക് ഗ്രേ പറഞ്ഞു. 18 നും 35 നും മധ്യേ പ്രായമുള്ള 60% യുവജനങ്ങൾ ഇടവകയുടെ പുറത്തുള്ള ഏതെങ്കിലും ക്രൈസ്തവ കൂട്ടായ്മകളിൽ സജീവമായി പങ്കെടുക്കുമെന്ന് പറഞ്ഞതായി 181 പേജുകളുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ 55 ശതമാനം ആളുകളും മാസത്തിൽ ഒരു തവണയെങ്കിലും കൂട്ടായ്മയുടെ ഭാഗമാകാറുണ്ട്. പ്രാർത്ഥന, ബൈബിൾ പഠനം തുടങ്ങിയ കാര്യങ്ങളിലാണ് യുവജനങ്ങൾ പങ്കെടുക്കുന്നത്. കൊറോണവൈറസ് വ്യാപനത്തിന് മുമ്പ് 13% യുവജനങ്ങൾ ആഴ്ചയിലൊരിക്കലെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. 21 ശതമാനം യുവജനങ്ങൾ മാസത്തിലൊരിക്കലെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരായിരുന്നു.
Image: /content_image/News/News-2021-12-05-06:46:12.jpg
Keywords: യുവജന

17898
Category: 18
Sub Category:
Heading: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അത്യന്താപേക്ഷിതം: സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
Content: ചെറുതോണി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ ദൗത്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യവുമായി 24 മണിക്കൂർ ഉപവസിക്കുന്ന ഡീൻ കുര്യാക്കോസ് എം.പി.യുടെ സമരത്തിന് പിന്തുണയുമായി എത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. വിവിധ സംഘടനകൾക്ക് വിഷയത്തില്‍ വിവിധ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ, ഇടുക്കി രൂപതയ്ക്ക് ഒരു കാഴ്ചപ്പാട് മാത്രമേയുള്ളൂ. അത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം എന്നുള്ളതാണ്. ഇക്കാര്യത്തിൽ രൂപതയ്ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നില്ക്കുന്നവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി ചെറുതോണിയില്‍ നടത്തുന്ന ഉപവാസസമരം കാലിക പ്രാധാന്യമുള്ളതാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Image: /content_image/News/News-2021-12-05-07:01:37.jpg
Keywords: ജോണ്‍ നെല്ലി, ഇടുക്കി

17899
Category: 18
Sub Category:
Heading: കെസിബിസി ശീതകാല സമ്മേളനം ഏഴു മുതല്‍ ഒന്‍പതു വരെ
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം ഈ മാസം ഏഴു മുതല്‍ ഒമ്പതു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം ഏഴിന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും. സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Image: /content_image/India/India-2021-12-05-07:06:41.jpg
Keywords: കെസിബിസി

17900
Category: 18
Sub Category:
Heading: ലെയ്റ്റി കൗണ്‍സില്‍ ദേശീയ സെമിനാറുകള്‍ ഇന്നു മുതല്‍
Content: കൊച്ചി: ആഗോള കത്തോലിക്കാ സിനഡിന് ഒരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും 14 റീജണല്‍ കൗണ്‍സിലുകളിലും അല്മായ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്‍ക്ക് ഇന്നു തുടക്കമാകും. പാസ്റ്ററല്‍ കൗണ്‍സിലുകള്‍, അല്മായ സംഘടനകള്‍, കുടുംബകൂട്ടായ്മകള്‍ എന്നീ തലങ്ങളിലും ഇതര ക്രൈസ്തവ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ . വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-12-05-07:14:24.jpg
Keywords: സിനഡ

17901
Category: 1
Sub Category:
Heading: സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഗ്രീസില്‍
Content: ആഥന്‍സ്: രണ്ടു ദിവസത്തെ സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഗ്രീസില്‍. ഇന്നലെ ഉച്ചയ്ക്കാണു ഗ്രീസിലെ ആഥന്‍സില്‍ വിമാനമിറങ്ങിയത്. വിദേശകാര്യമന്ത്രി നിക്കോസ് ഡെന്‍ഡിയാസ് മാര്‍പാപ്പയെ സ്വീകരിച്ചു. പതിവ് സൈനികോപചാരങ്ങൾക്കും വിവിധ പ്രതിനിധിസംഘങ്ങളുടെ പരിചയപ്പെടുത്തലുകൾക്കും ശേഷം, 11.35-ഓടെ പാപ്പാ വിമാനത്താവളത്തിൽനിന്നും മുപ്പത്തിയൊന്ന് കിലോമീറ്ററുകൾ അകലെ ഏഥൻസിലുള്ള രാഷ്ട്രപതിഭവനിലേക്ക് യാത്രതിരിച്ചു. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്‌സോതാക്കീസ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. വലതുപക്ഷ പ്രാദേശികവാദവും അധികാരകേന്ദ്രീകരണവും യൂറോപ്പിലും ലോകത്തെ ഇതരഭാഗങ്ങളിലും ജനാധിപത്യത്തിനു ഭീഷണി ഉയര്‍ത്തുന്നതായി പ്രസിഡന്റ് കാതറീന സക്കെല്ലാറോപൂലുവിന്റെ ഔദ്യോഗിക വസതിയില്‍ രാഷ്ട്രീയ, സംസ്‌കാരിക നേതാക്കളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞു. പാപ്പായുടെ പ്രഭാഷണത്തിന് ശേഷം, ഗ്രീസ് പ്രസിഡന്റും പാപ്പായും അവിടെയുള്ള ബൈസന്റൈൻ ശാലയിൽ എത്തുകയും പ്രധാന അതിഥികൾ ഓർമ്മക്കുറിപ്പുകൾ എഴുതുന്ന ഗ്രന്ഥത്തിൽ ഒപ്പിടുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം മാര്‍പാപ്പ ഗ്രീസിലെ ഓര്‍ത്തഡോക്‌സ് സഭാ മേധാവിയും ആഥന്‍സ് ആര്‍ച്ച്ബിഷപ്പുമായ ഹിരോണിമസ് രണ്ടാമനെ അദ്ദേഹത്തിന്റെ അരമനയില്‍ സന്ദര്‍ശിച്ചു. അതിനുശേഷം കത്തോലിക്കാ ബിഷപ്പുമാര്‍, വൈദികര്‍ മുതലായവരെ കണ്ടു. വൈകിട്ട് ജെസ്യൂട്ട് സഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നു മാര്‍പാപ്പ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമായ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കും. നേരത്തെ സൈപ്രസില്‍ നിന്ന്‍ ഗ്രീസിലേക്ക് പാപ്പയെ യാത്രയയ്ക്കാന്‍ സൈപ്രസിന്റെ പ്രസിഡന്‍റ് നിക്കോസ് വിമാനത്താവളത്തില്‍ നേരിട്ടു എത്തിയിരിന്നു. ഇന്നലെ രാവിലെ 6.30-ന് അപ്പസ്തോലിക് നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, അവിടെയുള്ള ആളുകളോടും, നൂൺഷ്യേച്ചറിന്റെ അഭ്യുദയകാംക്ഷികളോടും യാത്രപറഞ്ഞ ശേഷമാണ് ലാർണക്കയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-05-07:37:00.jpg
Keywords: സൈപ്ര

17902
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ മധ്യസ്ഥതയുടെ സവിശേഷതകൾ
Content: സാർവ്വത്രിക സഭയുടെയും കുടുംബങ്ങളുടെയും മധ്യസ്ഥനായ യൗസേപ്പിതാവ് എല്ലാം തികഞ്ഞ ഒരു രക്ഷാധികാരിയും മധ്യസ്ഥനാണ്. ആറു കാര്യങ്ങളാണ് ആ നല്ല പിതാവിനെ പൂർണ്ണനായ ഒരു മധ്യസ്ഥനാക്കി മാറ്റുന്നത്. 1) യൗസേപ്പ് നീതിമാനായിരുന്നു: അവൻ ഭക്തിയോടെയും ദൈവവചനം അനുസരിച്ചും ജീവിച്ചു. 2) അവൻ വിശ്വസ്തനായിരുന്നു: ദൈവരഹസ്യങ്ങൾക്കുള്ളിൽ നിന്നു പ്രവർത്തിക്കാൻ അവൻ സദാ സന്നദ്ധനായി. 3) അവൻ ധൈര്യശാലിയായിരുന്നു: ഒരു ഗ്രാമത്തിൻ്റെയും ഗോത്രത്തിൻ്റെയും ആചാരങ്ങൾക്കപ്പുറം ദൈവഹിതം അനുസരിച്ചു സഞ്ചരിക്കാൻ അവൻ തയ്യാറായി. 4) അവൻ ഉദാരമനസ്കനായിരുന്നു: മറിയത്തിൻ്റെയും ഉണ്ണിയേശുവിൻ്റെയും ആവശ്യങ്ങൾ ഉദാരതയോടെ അവൻ നിർവ്വഹിച്ചു. 5) യൗസേപ്പിതാവ് ജ്ഞാനിയായിരുന്നു: ദൈവത്തിന്റെ മനസ്സും വഴികളും നമ്മുടേതല്ലന്നും അത് എപ്പോഴും വിശ്വാസയോഗ്യവുമാണന്നു യൗസേപ്പിതാവു മനസ്സിലാക്കി. 6) അവൻ ദയാലുവായിരുന്നു: ദൈവത്തിൻ്റെ കാരുണ്യവും കരുതലും സ്വജീവതത്തിൽ അനുഭവിച്ച അവൻ ദയയും അനുകമ്പയുംകൊണ്ട് മറ്റുള്ള ജീവിതത്തിനും നിറമേകുന്നു. യൗസേപ്പിതാവു സ്വീകരിച്ച നീതിനിഷ്ഠമായ ജീവിതം അവനെ വിശ്വസ്തതയിലേക്കു നയിച്ചു. വിശ്വസ്തത അവനെ ധൈര്യശാലിയാക്കി. ധൈര്യം ഔദാര്യത്തോടെ പ്രവർത്തിക്കാൻ അവനെ അനുവദിച്ചു. ഉദാരത അവനെ ജ്ഞാനത്തിൽ വളർത്തി. ഈ ദൈവീക ജ്ഞാനം അവനെ ദയ പഠിപ്പിച്ചു. ഈ സവിശേഷതകൾ അവനിൽ ഉള്ളതിനാൽ നമ്മുടെ യാചനകളും അർത്ഥനകളും സാധിച്ചു തരുന്ന എല്ലാം തികഞ്ഞ ഒരു മദ്ധ്യസ്ഥനായി യൗസേപ്പിതാവു തീരുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-12-05-19:42:57.jpg
Keywords: ജോസഫ്, യൗസേ

17903
Category: 1
Sub Category:
Heading: ഇറാനിലെ സുപ്രീം കോടതി ജഡ്ജിയുടെ പ്രസ്താവത്തില്‍ പ്രതീക്ഷയോടെ ക്രൈസ്തവര്‍
Content: ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഭവനങ്ങള്‍ കേന്ദ്രമാക്കിയുള്ള ക്രിസ്ത്യന്‍ ആരാധനകളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും നിയമപരമാകുവാന്‍ സാധ്യതയേറുന്നു. ഭവന ദേവാലയങ്ങളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കുറ്റത്തിന് അറസ്റ്റിലായ 9 പരിവര്‍ത്തിത ക്രൈസ്തവരുടെ കേസ് പരിഗണിക്കവേ സുപ്രീം കോടതി ജഡ്ജി നവംബര്‍ 24ന് നടത്തിയ വിധിപ്രസ്താവമാണ് ഇറാനിലെ ക്രിസ്ത്യന്‍ സമൂഹത്തിനു പ്രതീക്ഷയേകുന്നത്. ഭവന കൂട്ടായ്മകള്‍ വഴി ക്രിസ്തീയ പ്രബോധനം നടത്തുന്നത് രാജ്യസുരക്ഷയെ ആഭ്യന്തരമായോ ബാഹ്യമായോ ബാധിക്കുന്ന ഒത്തുചേരല്‍ അല്ലെന്നു സുപ്രീം കോടതി ജഡ്ജിയുടെ വിധിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതും, ഭവന ദേവാലയങ്ങള്‍ രൂപീകരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് ജഡ്ജി ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെന്നു ഇറാനിലെ മതസ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന സംഘടനയുടെ അഡ്വോക്കസി ഡയറക്ടറായ മന്‍സോര്‍ ബോര്‍ജി പറഞ്ഞു. എന്നാല്‍ വിധി പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നിയമങ്ങളും ഇസ്ലാമിക ശരിയ നിയമത്തെ അടിസ്ഥാനമാക്കിയായിരിക്കണം എന്ന് അനുശാസിക്കുന്ന ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 ആണ് എല്ലാ ആശയകുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് ബോര്‍ജി പറയുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അബ്ദോള്‍റേസ, ഷഹറൂസ് എസ്ലാം ഡൌസ്റ്റ്, ബെഹനാം അഖ്ലാഘി, ബാബക് ഹോസ്സൈന്‍സാദേ, മെഹ്ദി ഖത്തിബി, ഖലീല്‍ ദേഘന്‍പോര്‍, ഹോസ്സൈന്‍ കാടിവര്‍, കമാല്‍ നാമനിയന്‍, മൊഹമ്മദ് വഫാദാര്‍ എന്നീ പരിവര്‍ത്തിത ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019-ല്‍ ‘മരണത്തിന്റെ ജഡ്ജി’ എന്ന പേരില്‍ കുപ്രസിദ്ധനായ ജഡ്ജി ഇവര്‍ക്ക് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ജഡ്ജിയുടെ വിധിയോടെ ഇവര്‍ മോചിതരാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഇരുപതോളം ക്രൈസ്തവര്‍ നിലവില്‍ ഇറാനിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. പുതിയ കോടതി വിധി അടുത്ത ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-05-20:44:19.jpg
Keywords: ഇറാന