category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചരിത്രം വിടവുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് ഐക്യം: സൈപ്രസ് ഓര്‍ത്തഡോക്സ് സിനഡില്‍ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ചരിത്രം വിശാലമായ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് എളിമയോടും ബഹുമാനത്തോടും കൂടെ നാം പരസ്പരം അടുപ്പമുള്ളവരാകണമെന്ന് ഓര്‍ത്തഡോക്സ് സിനഡില്‍ ഫ്രാന്‍സിസ് പാപ്പ. സൈപ്രസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഡിസംബര്‍ നാലാം തീയതി നിക്കോസിയയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സിനഡുമായുള്ള കൂടിക്കാഴ്ച നടന്നവസരത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമുക്ക് ഒരു പൊതുവായ അപ്പോസ്തോലിക ഉത്ഭവമുണ്ടെന്നതിന്റെ സൂചനയാണ് ഇവിടെ ആയിരിക്കാ൯ ലഭിച്ച കൃപ സൂചിപ്പിക്കുന്നതെന്നും സുവിശേഷം കൈമാറ്റം ചെയ്യുന്നത് ആശയവിനിമയത്തിലൂടെ എന്നതിനെക്കാൾ ഐക്യത്തിലൂടെയാണെന്നും പാപ്പ പ്രസ്താവിച്ചു. ചരിത്രം നമ്മുടെ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഇടയിൽ വിശാലമായ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് എളിമയോടും ബഹുമാനത്തോടും കൂടെ നാം പരസ്പരം അടുപ്പമുള്ളവരാകണം എന്നാണ്. നമ്മുടെ ഭൂതകാല വിഭാഗീതയിൽ മുറുകെ പിടിക്കാതെ ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം. നൂറ്റാണ്ടുകളാളായി നീണ്ട വിഘടനവാദവും വേർപാടും, പരസ്പര വിരുദ്ധമായ ശത്രുതയും, മുൻവിധിയും നമ്മിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. നേരായതും ഐക്യത്തിലേക്കും പൊരുത്തത്തിലേക്കും ലക്ഷ്യം വയ്ക്കുന്നതുമായ ദൈവത്തിന്റെ വഴിയെ വളയ്ക്കുന്ന ഒരുപാട് വീഴ്ചകൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഉപവിയോടെ അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെ സമ്പൂർണ്ണതയിലെത്താനും, പ്രേഷിതത്വവും, ഐക്യവും പുനരുജ്ജ്വീപ്പിക്കാനും ഭൗമീകമായ എല്ലാറ്റിനെയും നമ്മിൽനിന്ന് ഉപേക്ഷിക്കാനുള്ള ധൈര്യം ആവശ്യമാണ്. സുവിശേഷമായി യാതൊരു ബന്ധവും ഇല്ലാത്തതും അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതുമായ വ്യത്യാസങ്ങളെ കുറിച്ചുള്ള സംസാരത്തിന് ഇടകൊടുക്കാതിരിക്കാനും തുറ.വിയോടെ, ധീരമായ ചുവടുകൾ എടുക്കാനുള്ള ഭയത്താൽ സ്തബ്ദരാകാതിരിക്കാൻ പാപ്പ ഓര്‍മ്മിപ്പിച്ചു. സൈപ്രസിലെ എണ്ണമറ്റ രക്തസാക്ഷികളുടെയും വിശുദ്ധരുടേയും മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-04 14:44:00
Keywordsഓര്‍ത്ത
Created Date2021-12-04 14:45:25