Contents

Displaying 17491-17500 of 26153 results.
Content: 17863
Category: 22
Sub Category:
Heading: ജോസഫ്: പ്രതീക്ഷയോടെ കാത്തിരുന്നവൻ
Content: തിരുപ്പിറവി പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണന്നു സഭ പഠിപ്പിക്കുന്നു. “ സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി - അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524). പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിനെ ദൈവപുത്രൻ്റെ മനുഷ്യവതാരത്തിന്റെ രഹസ്യത്തിന്റെ വിശ്വസ്ത ദാസനും ആഗമനകാലത്തിന്റെ മാതൃകയുമായി ഓർമ്മിപ്പിക്കുന്നു. അതിനുള്ള കാരണം യൗസേപ്പിതാവ് പ്രതീക്ഷയോടെ കാത്തിരുന്നതിനാലാണ്. ആഗമന കാലം പ്രതീക്ഷയോടുള്ള കാത്തിരിപ്പിൻ്റെ കാലമാണ്. വിശ്വാസത്തോടെ ഈശോയുടെ വരവിനായി കാത്തിരിക്കുമ്പോൾ നസറത്തിലെ യൗസേപ്പിൻ്റെ ഓർമ്മ നമുക്കു പ്രതീക്ഷ നൽകുന്ന ഒന്നാണ്. ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ വിശ്വസ്ത ദാസനാകാനായിരുന്നു അവൻ്റെ ജീവിത നിയോഗം. യജമാനനു വേണ്ടി , അവന്റെ സന്ദേശത്തിനു വേണ്ടി കാത്തിരിക്കുക എന്നത് ദാസൻ്റെ കടമയാണ്. ദൈവ വാഗ്ദാനങ്ങളുടെ നിറവേറലിനായി യൗസേപ്പ് പ്രതീക്ഷയോടെ കാത്തിരുന്നു. മാനുഷികമായ ചിന്തകളും പ്രയാസങ്ങളും അവൻ്റെ കാത്തിരിപ്പിനു വിഘാതം നിന്നില്ല. കാത്തിരിക്കാൻ ആരെങ്കിലും ഉണ്ട് എന്ന ചിന്ത നൽകുന്ന സുരക്ഷിതത്വബോധം വലുതാണ്. നമ്മുടെ ദൈവം കാത്തിരിക്കുന്ന ദൈവമാണ്. മനുഷ്യവംശത്തിനു വേണ്ടി കാത്തിരിക്കാനാണ് ദൈവപുത്രൻ മനുഷ്യനായത്. മനുഷ്യനുവേണ്ടി കാത്തിരിക്കുന്ന ദൈവപുത്രന്റെ വരവിനായി നമുക്കു പ്രതീക്ഷയോടെ ഒരുങ്ങാം. ദൈവത്തിനും സഹോദരങ്ങൾക്കു വേണ്ടി കാത്തിരിക്കാൻ സമയമില്ലാത്ത ഒരു തലമുറ കാലഘട്ടത്തിന്റെ നൊമ്പരമാണ്. പ്രതീക്ഷയില്ലെങ്കിൽ കാത്തിരിപ്പ് ഭാരം നിറഞ്ഞതായി ഭവിക്കും. ദൈവീക ഇടപെടലുകൾക്കായി പ്രതീക്ഷയോടെ രാപാർക്കാനും സഹോദരങ്ങളുടെ നന്മയ്ക്കായി പ്രതീക്ഷയോടെ ഉണർന്നിരിക്കുവാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ. '
Image: /content_image/SeasonalReflections/SeasonalReflections-2021-11-30-20:13:42.jpg
Keywords: ജോസഫ്, യൗസേ
Content: 17864
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ഇടവക ദേവാലയം ലീഡ്‌സില്‍
Content: ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ ഉള്ള ലീഡ്‌സിലെയും സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്‌റ്റോക്കിന്റെ സന്നിധ്യത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാൽ അത് സാധ്യമാകുമെന്ന് ബിഷപ്പ് പറഞ്ഞു. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വർഷത്തിന്റെ ആരംഭത്തിൽ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം ഇടവകയായി ഉയർത്തുവാൻ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും കൃപയുടെയും ഫലമാണ്. പള്ളിയിൽ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയിൽ നമ്മൾ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയിൽ ഉണ്ടാകുവാൻ വേണ്ടി നാം പ്രാധാന്യം കൊടുക്കണം. ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച് ജീവിക്കണം. ജീവിതകാലം മുഴുവനും മനസും ശരീരവും മുഴുവനായും ദൈവത്തിനായി നൽകണം. തന്നെത്തന്നെ നൽകാതെ അധരവ്യായാമം നൽകിയത് കൊണ്ട് കാര്യമില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നല്‍കിയ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. മാത്യു മുളയോലില്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ്പ് അനുമോദിച്ചു. രൂപതാ വികാരി ജനറല്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു. പ്രെസ്റ്റന്‍ റീജണ്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോ മൂലശേരില്‍ വി.സി., ഫാ. ജോസഫ് കിഴക്കരകാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വികാരി ഫാ. മാത്യു മുളയോലില്‍ സ്വാഗതവും കൈക്കാരന്‍ ജോജി തോമസ് നന്ദിയും അര്‍പ്പിച്ചു.
Image: /content_image/Events/Events-2021-12-01-08:54:56.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 17865
Category: 18
Sub Category:
Heading: ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ മാര്‍ ജോസഫ് പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന യോഗത്തില്‍ സീറോ മലബാര്‍, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മ, സിഎസ്‌ഐ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, തൊഴിയൂര്‍ എന്നീ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികളായ മെത്രാന്‍മാര്‍ പങ്കെടുത്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് മൂന്നാമനേയും മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയേയും അഭിനന്ദിച്ച് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവാ സംസാരിച്ചു. പേട്രിയാര്‍ക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ഔഗിന്‍ കുര്യാക്കാസ് നന്ദി പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു യോഗം അഭിനന്ദനം അര്‍പ്പിച്ചു.
Image: /content_image/India/India-2021-12-01-10:14:35.jpg
Keywords: ആലഞ്ചേരി
Content: 17866
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്ലിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍
Content: ചങ്ങനാശേരി: നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്ന ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്ല് 2020 ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2008ലെ പൊതു രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിരിക്കെ ക്രൈസ്തവര്‍ക്ക് മാത്രമായി നിയമം നിര്‍മ്മിക്കുന്ന സാഹചര്യം സംശയമുണര്‍ത്തുന്നതാണ്. ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങള്‍ മാനിക്കാതെ സിവില്‍ വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിവാഹത്തിന്റെ കൗദാശികതയും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന ബില്ല് നടപ്പാക്കരുതെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബില്ലിന്റെ ഡ്രാഫ്റ്റും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. വിവാഹത്തെപ്പറ്റിയുള്ള പുതിയ ബില്ലിനെ അധികരിച്ച് റവ. ഡോ. ജോര്‍ജ് തെക്കേക്കര പ്രബന്ധം അവതരിപ്പിച്ചു.
Image: /content_image/India/India-2021-12-01-09:54:00.jpg
Keywords: കൗണ്‍സില്‍
Content: 17867
Category: 13
Sub Category:
Heading: തിരുപിറവിക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം
Content: കൊച്ചി: മാനവരാശിയെ വീണ്ടെടുക്കുവാനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ സ്മരണക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് ഇന്ന്‍ ആരംഭം. തിരുപ്പിറവി ആഘോഷത്തിന് ഒരുക്കമായി ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ച പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലേക്ക് വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മത്സ്യ–മാംസാദികൾ വെടിഞ്ഞും പുണ്യകർമങ്ങൾ ചെയ്തുമുള്ള 25 ദിവസങ്ങള്‍ പ്രാര്‍ത്ഥനനിര്‍ഭരമാക്കാന്‍ ക്രിസ്തീയ കുടുംബങ്ങള്‍ തയാറെടുത്ത് കഴിഞ്ഞു . ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ യേശുവിന്റെ ജനനത്തെ അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും പുൽക്കൂടുകൾ ഒരുക്കും. കിഴക്കുനിന്നെത്തിയ രാജാക്കന്മാർക്ക് ഉണ്ണിയേശുവിന്റെ ദർശനത്തിനു വാൽനക്ഷത്രം വഴികാട്ടിയായതിന്റെ അനുസ്മരണമായി നക്ഷത്രവിളക്കുകൾ വീടുകളില്‍ തൂക്കി തുടങ്ങിയിട്ടുണ്ട്. അലങ്കരിച്ച ക്രിസ്മസ് മരങ്ങൾ മനോഹര കാഴ്ചയാകും. ‌സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉണർത്തി നാടെങ്ങും കാരോൾ സംഘങ്ങളും സജീവമാകാന്‍ ഒരുങ്ങുകയാണ്. ക്രിസ്മസ് ആഹ്ലാദം പങ്കിട്ട് സമ്മേളനങ്ങളും കൂട്ടായ്മകളും വരും ദിവസങ്ങളില്‍ നടത്തും. ആഘോഷങ്ങൾക്കു മോടിപകരാൻ വിപണിയും ഒരുങ്ങി. നക്ഷത്രവിളക്കുകൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ, അലങ്കാരങ്ങൾ, ആശംസ കാർഡുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് കടകളിൽ ഒരുക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-01-10:26:44.jpg
Keywords: ക്രിസ്തുമ
Content: 17868
Category: 18
Sub Category:
Heading: കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ ഉപേക്ഷിക്കണം: കോട്ടപ്പുറം രൂപത
Content: കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ - 2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ട്. ഇതിനെല്ലാം കടകവിരുദ്ധമായ വ്യവസ്ഥകൾ ആണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നത്. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ദൈവിക സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ ഉടമ്പടിയാണ് കത്തോലിക്കാ സഭയിലെ വിവാഹം. ഇത് ദമ്പതികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ആവശ്യപ്പെടുന്ന ചടങ്ങുകളോടെ നടത്തി കൊടുക്കേണ്ട വിവാഹ ഓഫീസർമാർ മാത്രമായി വൈദീകരെ തരം താഴ്ത്തിയിരിക്കുന്നു.ഇങ്ങനെ കത്തോലിക്കാ സഭയിലെ വിവാഹത്തിന്റെ മതപരമായ എല്ലാ വ്യവസ്ഥകളും ലഘൂകരിച്ച് വിവാഹം എന്നത് കേവലം ഒരു കരാർ മാത്രമായി അധ: പതിപ്പിക്കാ നാണ് ഈ ബില്ലിൽ പരിശ്രമിക്കുന്നത്. കത്തോലിക്കാ വിവാഹം അഭേദ്യമായ ഉടമ്പടിയാണ്. കേവലം ഒരു കരാർ അല്ല. കത്തോലിക്കാ വിവാഹത്തിന്റെയും കുടുംബ മൂല്യങ്ങളെയും തള്ളിപ്പറയുന്ന സർക്കാരിന്റെ ഇത്തരം ഹീന ശ്രമങ്ങളിൽ കോട്ടപ്പുറം രൂപത ശക്തമായി പ്രതിഷേധിക്കുന്നതായും ഈ ബിൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-01-11:17:26.jpg
Keywords: വിവാഹ
Content: 17869
Category: 13
Sub Category:
Heading: സഹോദരങ്ങള്‍ തടവില്‍ കഴിയുമ്പോഴും ഹെയ്തിയിലെ ദൈവരാജ്യ ദൗത്യം സധൈര്യം തുടര്‍ന്ന് മിഷ്ണറിമാര്‍
Content: ഒഹിയോ: അമേരിക്കയിലെ ഒഹിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ് (സി.എ.എം) ന്റെ 17 മിഷ്ണറിമാരെ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍വെച്ച് കുപ്രസിദ്ധ കുറ്റവാളി സംഘമായ ‘400 മാവോസോ’ തട്ടിക്കൊണ്ടുപോയിട്ടും ഹെയ്തിയിലെ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സംഘടന. വിവിധ രാജ്യങ്ങളിലെ നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായും സുവിശേഷവത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16-നാണ് ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 15 മിഷ്ണറിമാരെ 400 മാവോസോ തട്ടിക്കൊണ്ടു പോയത്. അസുഖ ബാധിതരായ രണ്ടുപേരെ മോചന ദ്രവ്യമൊന്നും കൂടാതെ വിട്ടയച്ചതായി സി.എ.എം ഈ അടുത്ത ദിവസം അറിയിച്ചിരുന്നു. തടവില്‍ കഴിയുന്ന തങ്ങളുടെ മിഷ്ണറിമാരെ കുറിച്ച് ആശങ്കയുണ്ടെങ്കിലും ബാക്കിയുള്ള മിഷ്ണറിമാര്‍ തങ്ങളുടെ ദൗത്യം നന്നായിട്ട് തന്നെ തുടരുന്നുണ്ടെന്നു ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസിന്റെ വക്താവായ വെസ്റ്റേണ്‍ ഷോള്‍ട്ടര്‍ ‘ഡെയിലി റെക്കോര്‍ഡ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍, ദാരിദ്യത്തില്‍ കഴിയുന്നവര്‍, വിധവകള്‍, അനാഥര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ സഹായം ഇനിയും ആവശ്യമുണ്ടെന്നും ഷോള്‍ട്ടര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രഭാതത്തില്‍ തങ്ങളുടെ മിഷ്ണറിമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈ പ്രതിസന്ധി ദൈവത്തിന് സമര്‍പ്പിക്കുവാനാണ് തങ്ങളുടെ തീരുമാനം. ദൈവനാമത്തിന്റെ മഹത്വമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷോള്‍ട്ടര്‍ പറഞ്ഞു. ബന്ധിയാക്കപ്പെട്ട ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം മോചനദ്രവ്യമായി നല്‍കിയെങ്കില്‍ ബന്ധികളെ കൊല്ലുമെന്നു ‘400 മാവോസോ' ഭീഷണി മുഴക്കിയിരിന്നു. 6 പുരുഷന്‍മാരേയും 6 സ്ത്രീകളേയും 5 കുട്ടികളേയുമാണ്‌ കുറ്റവാളി സംഘടന തട്ടിക്കൊണ്ടു പോയത്. ഇവരില്‍ 16 പേര്‍ അമേരിക്കന്‍ പൗരന്‍മാരും ഒരാള്‍ കാനഡ പൗരനുമാണ്. 8 മാസം പ്രായമുള്ള കുട്ടി മുതല്‍ 48 വയസ്സായവര്‍ വരെ തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-01-12:56:30.jpg
Keywords: ഹെയ്തി
Content: 17870
Category: 10
Sub Category:
Heading: മതാധ്യാപകർക്കു വേണ്ടി പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാ നിയോഗം
Content: റോം: മതബോധന അധ്യാപകരെ പ്രത്യേകം സ്മരിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാ നിയോഗം. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കിയ വീഡിയോയില്‍ മതബോധന അധ്യാപകർക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർ പരിശുദ്ധാത്മാവിന്റെ പ്രഭാവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കാന്‍ പ്രത്യേകം പ്രാർത്ഥിക്കണമെന്ന്‍ പാപ്പ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. വിശ്വാസത്തിന്റെ വളർച്ചയ്ക്കും, പ്രചരണത്തിനും മതബോധന അധ്യാപകർക്ക് അമൂല്യമായ ഒരു ദൗത്യമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഒരു മതബോധനാദ്ധ്യാപകനായിരിക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു മതബോധന ഗുരുവാണ്. അല്ലാതെ നിങ്ങൾ ഒരു മതബോധന തൊഴിലാളി എന്നല്ല. നമുക്ക് സഹയാത്രീകരും ഗുരുക്കന്മാരുമായ നല്ല മതബോധനാദ്ധ്യാപകരെയാണ് ആവശ്യം. മൂകമായോ, ഉച്ചഭാഷിണിയിലൂടെയോ പ്രഘോഷിക്കുന്നവരെയല്ല മറിച്ച് തങ്ങളുടെ ജീവിതം കൊണ്ടും, സൗമ്യത കൊണ്ടും നവമായ ഭാഷ കൊണ്ടും പ്രഘോഷിക്കുന്നവരും പുതിയ വഴികൾ തുറക്കുന്നവരെയുമാണ് ആവശ്യമെന്നും പല ഭൂഖണ്ഡങ്ങളിലുമുള്ള അനേകം രൂപതകളിൽ സുവിശേഷവൽക്കരണം അടിസ്ഥാനപരമായി ഒരു മതബോധനാദ്ധ്യാപകരുടെ കരങ്ങളിലാണെന്നും പാപ്പ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-01-14:17:13.jpg
Keywords: മതബോധന
Content: 17871
Category: 10
Sub Category:
Heading: പതിവ് തെറ്റിക്കാതെ അര്‍ജന്റീന പോലീസിന്റെ മരിയന്‍ തീര്‍ത്ഥാടനം
Content: ബ്യൂണസ് അയേഴ്സ്: മുന്‍ വര്‍ഷങ്ങളിലുള്ള പതിവ് തെറ്റിക്കാതെ അര്‍ജന്റീനിയന്‍ ഫെഡറല്‍ പോലീസ് (പി.എഫ്.എ) ലുജാനിലെ പരിശുദ്ധ കന്യകാമാതാവിന്റെ സന്നിധാനത്തിലേക്ക് തീര്‍ത്ഥാടനം നടത്തി. പി.എഫ്.എയുടെ നാല്‍പ്പത്തിയൊന്നാമത് തീര്‍ത്ഥാടനമായിരുന്നു ഇക്കൊല്ലത്തേത്. രാഷ്ട്രത്തിന്റെ ധാര്‍മ്മികാരോഗ്യത്തിനും ആത്മീയതക്കും വേണ്ടിയുള്ള സേനയുടെ പ്രതിജ്ഞാബദ്ധത മുന്‍നിറുത്തികൊണ്ടായിരുന്നു തീര്‍ത്ഥാടനം നവംബര്‍ 27 ശനിയാഴ്ച സാന്‍ കായെട്ടാനോ ദേവാലയത്തില്‍ നിന്നും ആരംഭിച്ചത്. ഫെഡറല്‍ പോലീസ് അംഗങ്ങള്‍ക്ക് പുറമേ അവരുടെ കുടുംബാംഗങ്ങളും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. പിറ്റേദിവസം രാവിലെയാണ് തീര്‍ത്ഥാടക സംഘം ലുജാനിലെ ദേവാലയത്തില്‍ എത്തിയത്. അര്‍ജന്റീനിയന്‍ പോലീസിന്റെ ജനറല്‍ ചാപ്ലൈനായ ഫാ. ഡിയഗോ ഡെ കാംപോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലുജാനിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ലുജാനിലെ പരിശുദ്ധ കന്യകാമാതാവിനെ ‘പി.എഫ്.എ’യുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികം കൂടിയാണ് ഇക്കൊല്ലമെന്ന്‍ ഫാ. ഡിയഗോ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഒരു കുടുംബം പോലെയാണെന്ന്‍ പറഞ്ഞ ഫാ. ഡിയഗോ, നമ്മുടെ വ്യക്തിഗത നിയോഗങ്ങള്‍ അര്‍ജന്റീനയുടെ മധ്യസ്ഥ വിശുദ്ധയായ മാതാവിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുവാനും, ദൈവമാതാവിന്റെ മേലങ്കിയില്‍ അഭയം തേടി മാതാവിന്റെ മാതൃത്വപരമായ സ്നേഹ കടാക്ഷത്തിലായിരിക്കുവാനും പി.എഫ്.എ അംഗങ്ങളോട് ആഹ്വാനം ചെയ്തു.

കൊറോണ പകര്‍ച്ചവ്യാധി മൂലം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവരെയും, ജോലിയില്‍ ആയിരിക്കുന്ന പി.എഫ്.എ ഉദ്യോഗസ്ഥരേയും വിശുദ്ധ ബലിയില്‍ പ്രത്യേകം സ്മരിച്ചു. ഒരു രാഷ്ട്രമെന്ന നിലയിലും, അര്‍ജന്റീനിയന്‍ പോലീസെന്ന ഒറ്റ കുടുംബമെന്ന നിലയിലും നമ്മെ ഒരുമിപ്പിക്കുന്ന മൂല്യങ്ങളിലും, തത്വങ്ങളിലും ജീവിക്കുവാനുള്ള സഹായത്തിനായും, ജനങ്ങളുടെ ധാര്‍മ്മികവും, ആത്മീയവുമായ ആരോഗ്യത്തിനു വേണ്ടിയും മാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് ഫാ. ഡിയാഗോയുടെ പ്രസംഗം അവസാനിച്ചത്. അര്‍ജന്റീനയുടെ സൈന്യത്തില്‍ ആത്മീയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ 208-മത് വാര്‍ഷികാഘോഷമായിരുന്നു നവംബര്‍ 29ന്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-01-17:05:38.jpg
Keywords: അര്‍ജന്‍റീ
Content: 17872

Image: /content_image/News/News-2021-12-01-17:33:49.jpg
Keywords: അര്‍ജന്‍റീ