Contents

Displaying 17531-17540 of 25107 results.
Content: 17904
Category: 18
Sub Category:
Heading: രക്ഷകനിലുള്ള വിശ്വാസം ഏറ്റുപറയുന്ന കുടുംബങ്ങള്‍ ശോഭയുള്ളതായിരിക്കും: മാര്‍ ജോസ് പുളിക്കല്‍
Content: കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപതാ കുടുംബനവീകരണ ധ്യാനത്തിന് നല്‍കിയ ആമുഖസന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസം ജീവിക്കുന്നതും സത്ഫലം പുറപ്പെടുവിക്കുന്നതും അടുത്ത തലമുറ ഏറ്റവും അടുത്തുനിന്ന് മനസിലാക്കുന്നത് കുടുംബങ്ങളിലാണ്. രക്ഷകനെ കണ്ടെത്തുകയും പ്രതിസന്ധികളിലുള്‍പ്പെടെ ആ വിശ്വാസം അചഞ്ചലമായി ഏറ്റുപറയുകയും ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിക്കുന്ന വിശ്വാസജീവിതം ശോഭയുള്ളതായിരിക്കുമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ കുടുംബങ്ങളെ ദൈവസ്‌നേഹത്തിന്റെ വേദിയാക്കുന്നതിന് കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമെല്ലാം കടമയുണ്ട്. കൂട്ടുത്തരവാദിത്വത്തിന്റെയും കൂട്ടായ്മയുടെയും പ്രകാശനമായ കുടുംബങ്ങള്‍ക്ക് സുവിശേഷത്തിന്റെ മാതൃക തെളിമയോടെ അനേകര്‍ക്ക് കാട്ടിക്കൊടുക്കാനാകുമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച ധ്യാനം ഡിസംബര്‍ എട്ടു വരെ വൈകുന്നേരം ആറു മുതല്‍ എട്ടു വരെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തപ്പെടും. റവ.ഡോ. ജോസഫ് കടുപ്പില്‍ ധ്യാനം നയിക്കും. സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യൂട്യൂബ് ചാനലുകളിലും എച്ച്‌സിഎന്‍, ഇടുക്കിവിഷന്‍, ന്യൂവിഷന്‍, എസിവി ഇടുക്കി, ഇടുക്കി നെറ്റ് എന്നീ ചാനലുകളിലും ധ്യാനം തത്സമയം ലഭ്യമാണ്.
Image: /content_image/India/India-2021-12-06-09:17:54.jpg
Keywords: പുളിക്ക
Content: 17905
Category: 14
Sub Category:
Heading: ദുര്‍ബലര്‍ക്ക് ഇടയിലെ പ്രവര്‍ത്തനം: മൊറോക്കൻ കർദ്ദിനാളിന് അന്താരാഷ്ട്ര പുരസ്കാരം
Content: സിസിലി: മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടി നടത്തിയ ഇടപെടലുകളെ കണക്കിലെടുത്ത് ഇറ്റലിയിലെ സിസിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാഡമി ഓഫ് മെഡിറ്ററേനിയൻ സ്റ്റഡീസിന്റെ അവാർഡ് മൊറോക്കൻ കർദ്ദിനാൾ ലോപ്പസ് റൊമേറോയ്ക്ക് സമ്മാനിച്ചു. 'എംബിഡോക്ലസ് ഇന്റർനാഷണൽ പ്രൈസ് ഫോർ ഹ്യൂമൻ സയൻസസ്' എന്ന പേരിലുള്ള അവാർഡാണ് കര്‍ദ്ദിനാളിനു ലഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ ഒന്ന്‍ ബുധനാഴ്ച നടന്ന അവാർഡ് ദാന ചടങ്ങിൽ വത്തിക്കാനിലേക്കുള്ള മൊറോക്കൻ അംബാസഡർ റജെ നജി മെക്വാ പങ്കെടുത്തിരിന്നു. അറബ് മുസ്ലിം ലോകത്ത് ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോ എപ്പോഴും സംവാദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നുവെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. എല്ലാ സമാധാന ശ്രമങ്ങൾക്കും രാജ്യം ഭരിക്കുന്ന മുഹമ്മദ് നാലാമൻ രാജാവിന്റെ പിന്തുണയുണ്ടെന്നും, ഇത് ലോകത്തിന് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചതും, രാജ്യത്തെ ജനങ്ങൾ സമാധാനമായി സഹവർത്തിത്വത്തോടെ ജീവിക്കുന്നതും മുഹമ്മദ് നാലാമൻ രാജാവിന്റെ മതാന്തര സംവാദങ്ങളുടെ ഉദാഹരണമാണെന്ന് കർദ്ദിനാൾ റൊമേറോ തന്റെ സന്ദേശത്തിൽ പറഞ്ഞു. റാബാത്തിൽ ആരംഭിച്ച എക്യൂമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന വിജയത്തെ പറ്റിയും അദ്ദേഹം പരാമർശിച്ചു. സ്പെയിനിൽ ജനിച്ച സലേഷ്യൻ സഭാംഗമായ റൊമേറോ 2019 ഒക്ടോബർ മാസമാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. കോവിഡ് വ്യാപന സമയത്ത് ദുര്‍ബലര്‍ക്ക് വേണ്ടി അദ്ദേഹം സ്വരമുയര്‍ത്തിയതും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൊറോക്കയിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണ് കത്തോലിക്ക വിശ്വാസികളുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-10:27:06.jpg
Keywords: മൊറോ
Content: 17906
Category: 13
Sub Category:
Heading: ബ്രിട്ടണിലെ കത്തോലിക്ക വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം: അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി
Content: ലണ്ടൻ: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ, സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി. സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു നിന്ന മാർ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദേശീയ തീർത്ഥാടന കേന്ദ്രമായ ഫാൻബറോ സെൻറ് മൈക്കിൾസ് ആബിയിലേക്ക് നടത്തിയ രൂപതാതല തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാര്‍ സഭ മാതൃകയാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും , അഭിമാനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തുസൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ കണ്ട ആഹ്‌ളാദിപ്പിക്കുന്ന കാഴ്ച ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ക്രൈസ്തവരുടെ ചരിത്രവും പാരമ്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ട്യൂണിൽ ഗാനങ്ങൾ സുറിയാനി, ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാനയിൽ ആലപിച്ചത് ഏറെ ശ്രദ്ധേയമായി. ഫാണ്‍ബറോ സെന്റ് മൈക്കിള്‍സ് അബ്ബേയിലെ ആബട്ട് ഫാ. ഡോം കത്‌ബെര്‍ട്ട് ബ്രോഗന്‍, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ റവ. ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും സംബന്ധിച്ചു. റവ.ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി . റവ.ഡോ . വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ പരിശീലനത്തിനു കീഴില്‍ അണിനിരന്ന അള്‍ത്താര ബാലന്‍മാരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് എംസി ബി എസിന്റെ നേതൃത്വത്തിലാണ് തീർത്ഥാടന പരിപാടികൾ ഏകോപിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-11:30:05.jpg
Keywords: ബ്രിട്ട, ബ്രിട്ടീ
Content: 17907
Category: 1
Sub Category:
Heading: "ഒപ്പമുണ്ട്": ലെസ്ബോസില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സ്വരം ഉയര്‍ത്തി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗ്രീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ലെസ്ബോസിൽ എത്തിയ ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളുടെ ഇടയില്‍ സമയം ചെലവഴിച്ചു. താൻ വീണ്ടും ഇവിടെ വന്നത്, നിങ്ങളെ കാണാനും, നിങ്ങളോടൊപ്പമുണ്ട് എന്ന് പറയാനുമാണെന്ന് പാപ്പ ആമുഖത്തില്‍ പറഞ്ഞു. നിങ്ങളെ ഭയപ്പെടുന്നവർ, നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ മുഖമോ, നിങ്ങളുടെ മക്കളെയോ കണ്ടിട്ടില്ലെന്നും, കുടിയേറ്റം മധ്യപൂർവ്വദേശങ്ങളുടെയോ വടക്കേ ആഫ്രിക്കയുടെയോ, ഗ്രീസിന്റെയോ യൂറോപിന്റെയോ മാത്രം പ്രശ്നമല്ലായെന്നും ഇത് ലോകത്തിന്റെ പ്രശ്നമാണെന്നുമുള്ള എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ അഞ്ചു വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ പാപ്പ ആവര്‍ത്തിച്ചു. കുടിയേറ്റം ലോകത്തിന്റെ മുഴുവൻ പ്രശ്നമാണ്. ഇപ്പോൾ എല്ലാവരെയും പ്രതിസന്ധിയിലാക്കിയ മഹാമാരിക്ക് മുന്നിൽ, നാമെല്ലാവരും ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്. ഇതുപോലെയുള്ള വലിയ പ്രശ്നങ്ങൾ ഒന്നിച്ചാണ് നേരിടേണ്ടതെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. എന്നാൽ കുടിയേറ്റമെന്ന യാഥാർത്ഥ്യത്തിനുനേരെ പലപ്പോഴും ആളുകൾ കണ്ണടയ്ക്കുന്നതു പോലെയാണ് തോന്നുന്നത്. പക്ഷേ അവിടെയും മനുഷ്യജീവനും, ആളുകളുമാണുള്ളത്. പാവങ്ങളെ തിരസ്കരിക്കുമ്പോൾ സമാധാനമാണ് തിരസ്കരിക്കപ്പെടുന്നത്. ദുർബലരും, ദരിദ്രരുമായ മനുഷ്യരിൽനിന്ന് തങ്ങളെത്തന്നെ രക്ഷിച്ചെടുക്കാൻ മാത്രം ശ്രമിക്കുന്നതും, കുടിയേറാൻ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്വം ഓരോരുത്തരും മറ്റുള്ളവരിലേക്ക് നല്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ലെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു. പ്രത്യയ ശാസ്ത്രപരമായി കുടിയേറ്റത്തെയും മറ്റു കാര്യങ്ങളെയും എതിർക്കുന്നതിനു പകരം യാഥാർത്ഥ്യങ്ങളിൽനിന്ന് ആരംഭിച്ച്, ഇപ്പോഴും ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് ആവശ്യം. പുതിയൊരു തുടക്കത്തിന് ആഗ്രഹമുണ്ടെങ്കിൽ കുട്ടികളുടെ മുഖത്തേക്കാണ് നോക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. നമ്മുടെ മനസാക്ഷിയോട്, ഞങ്ങൾക്കായി ഏത് രീതിയിലുള്ള ലോകമാണ് നിങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നത് എന്ന ഒരു ചോദ്യം അവരിൽനിന്നും വരുന്നുണ്ട്. കടൽത്തീരങ്ങളിൽ മരിച്ചുകിടക്കുന്ന അവരുടെ ശരീരങ്ങളുടെ ചിത്രങ്ങളിൽനിന്ന് നമുക്ക് ഓടിപ്പോകാനാകില്ലായെന്ന് പാപ്പ പറഞ്ഞു. യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥികളുടെ ഇടത്താവളമാണ് ലെസ്ബോസ്. അഞ്ചുവർഷങ്ങൾക്ക് മുൻപ് ലെസ്ബോസിൽ, ബർത്തലോമിയോ ഇറോനിമോസ് പിതാക്കന്മാരോടൊപ്പം പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ഗ്രീസ് സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-14:06:47.jpg
Keywords: പാപ്പ, അഭയാര്‍
Content: 17908
Category: 14
Sub Category:
Heading: നസ്രത്തില്‍ ക്രിസ്തുമസ് ട്രീയ്ക്കു തിരിതെളിഞ്ഞു: ക്രിസ്തുമസിനായി വിശുദ്ധ നാട് ഒരുങ്ങി
Content: നസ്രത്ത്: വിശുദ്ധ നാട്ടിലെ പ്രസിദ്ധമായ ഗലീലിയിലെ നസ്രത്തില്‍ ഒരുക്കിയിട്ടുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീക്ക് ദീപം തെളിയിക്കുന്നതിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍. നഗരത്തിലെ അധികാരികളുടെയും, സ്കൌട്ട് അസോസിയേഷനുകളുടെയും സഹകരണത്തോടെ ക്രിസ്തുമസ് മാര്‍ച്ച് അസോസിയേഷനാണ് ദീപം തെളിയിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ക്രിസ്തുമസ് കാലത്ത് നസ്രത്തില്‍ നടക്കുവാനിരിക്കുന്ന നിരവധി പൊതു പരിപാടികളുടെ ഉദ്ഘാടനം കൂടിയായാണ് ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങിനെ എല്ലാവരും നോക്കികാണുന്നത്. അതേസമയം വിശുദ്ധ നാട്ടിലെ ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നതിന്റെ സൂചനയായും ചടങ്ങിലെ വന്‍ ജനപങ്കാളിത്തത്തെ നിരീക്ഷിക്കുന്നുണ്ട്. നസ്രത്തിന്റെ പവിത്രതയും, സാര്‍വത്രികതയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദശകങ്ങളായി ശ്രമിച്ചു വരുന്ന സംഘടനയാണ് ‘ക്രിസ്തുമസ് മാര്‍ച്ച് അസോസിയേഷന്‍’. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കൂടിയാണ് വിശുദ്ധ നാട്ടിലെ ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ വന്‍തോതിലുള്ള ജന പങ്കാളിത്തം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. ഇക്കൊല്ലത്തെ ക്രിസ്തുമസ് അവധിക്ക് മുന്‍പും പിന്‍പുമായി നിരവധി അന്താരാഷ്ട്ര കലാ പരിപാടികള്‍ക്കാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. റഷ്യന്‍ സംഗീതജ്ഞനായിരുന്ന പീറ്റര്‍ ല്ലിക്ക് ച്ചായിക്കൊവ്സ്കിയുടെ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ബാല്ലെറ്റ് (നൃത്ത്യനാടകം) ആണ് ഇക്കൊല്ലത്തെ കലാപരിപാടികളിലെ പ്രധാന ആകര്‍ഷണം. ഗാസാ മുനമ്പിലെ ക്രൈസ്തവര്‍ക്ക് വെസ്റ്റ്‌ ബാങ്കിലും, ഇസ്രായേലിലും ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിനായി അഞ്ഞൂറോളം പെര്‍മിറ്റുകള്‍ നല്‍കുമെന്നു ഇസ്രായേലി മിലിട്ടറി കോഓര്‍ഡിനേഷന്‍ ഫോര്‍ പലസ്തീന്‍ ടെറിട്ടറീസ് (കൊഗാട്ട്) നവംബര്‍ 24ന് അറിയിച്ചിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗാസയിലെ 16-35നു ഇടയില്‍ പ്രായമുള്ളവര്‍ക്ക് ക്രിസ്തുമസ് പെര്‍മിറ്റുകള്‍ ഇസ്രായേല്‍ നല്‍കിയിരുന്നില്ല. ഇക്കൊല്ലം അത്തരം നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് പെര്‍മിറ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ബെത്ലഹേമും നസ്രത്തും, ജെറുസലേമും ഉള്‍പ്പെടയുള്ള വിശുദ്ധ നാട്ടിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഗാസയിലെ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിരുന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-16:13:04.jpg
Keywords: നസ്ര
Content: 17909
Category: 1
Sub Category:
Heading: മതം മാറ്റ നിരോധന നിയമത്തില്‍ കർണാടകയിൽ നിശബ്ദ പ്രതിഷേധവുമായി ക്രൈസ്തവര്‍: ആശങ്ക ആവര്‍ത്തിച്ച് ബെംഗളൂരു ആർച്ച് ബിഷപ്പ്
Content: ബെംഗളൂരു: മതം മാറ്റ നിരോധന നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിൽ കഴിയുന്നവര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നതെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. കർണാടകയിൽ ബിജെപി സർക്കാർ പാസാക്കാൻ ശ്രമിക്കുന്ന മതം മാറ്റ നിരോധന നിയമത്തിനെതിരെ ശനിയാഴ്ച സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ക്രൈസ്തവ വിശ്വാസികൾ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967ൽ മതം മാറ്റ നിരോധന നിയമം പാസാക്കിയ ഒഡീഷ സംസ്ഥാനത്ത് ക്രൈസ്തവരെ ലക്ഷ്യംവെച്ച് 1970കളിൽ അക്രമസംഭവങ്ങൾക്ക് തുടക്കമായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. 2008ൽ നടന്ന കാണ്ഡമാൽ കലാപത്തെ പറ്റിയും അദ്ദേഹം പരാമർശിച്ചു. ഇതിനുശേഷം ആറ് സംസ്ഥാനങ്ങളിൽ സമാനമായ ജനാധിപത്യവിരുദ്ധ നിയമം പാസാക്കി. ബില്ലിന്റെ കരട് ഡിസംബർ പന്ത്രണ്ടാം തീയതി സഭയിൽ അവതരിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിൽ ജനങ്ങളുമായി വിഷയത്തെപ്പറ്റി ചർച്ച നടത്താൻ എങ്ങനെയാണ് സമയം ലഭിക്കുകയെന്ന് ആർച്ച് ബിഷപ്പ് ചോദിച്ചു. നിർബന്ധിത മതപരിവർത്തനം ക്രൈസ്തവർ നടത്തുന്നുണ്ട് എന്നത് ഊതിവീർപ്പിച്ച ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ബിജെപി നേതാക്കന്മാർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് പഠിച്ചത്. അവരിൽ പലരും ചികിത്സ തേടുന്നതും ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിലാണ്. അവിടെയൊന്നും ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ല. തന്റെ അമ്മ ഉൾപ്പെടെ 15000 മുതൽ 20000 വരെയുള്ള ആളുകൾ ഹോസൂർ മണ്ഡലത്തിൽ മതം മാറിയെന്ന് ഗൂലിഹാത്തി ശേഖർ എന്ന ബിജെപി എംഎൽഎ ആരോപണമുന്നയിച്ചത് താലൂക്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞ സംഭവവും പീറ്റർ മച്ചാഡോ വിവരിച്ചു. വലിയൊരു മതംമാറ്റം ബിജെപി എംഎൽഎയും മറ്റുള്ളവരും ആരോപിക്കുന്നതുപോലെ നടക്കുന്നുണ്ടായിരുന്നെങ്കിൽ ക്രൈസ്തവരുടെ എണ്ണം വർദ്ധിക്കുമായിരുന്നു. 2001ൽ 2.34 ശതമാനമായിരുന്ന ക്രൈസ്തവ ജനസംഖ്യ 2011 ആയപ്പോഴേക്കും 2.3 ആയി ചുരുങ്ങുകയാണുണ്ടായത്. അതേപോലെതന്നെ 2001ൽ 1.91 ശതമാനം ഉണ്ടായിരുന്ന കർണാടകയിലെ ക്രൈസ്തവരുടെ ജനസംഖ്യ 2011ൽ 1.87 ആയി കുറഞ്ഞുവെന്ന് ആർച്ചുബിഷപ്പ് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-17:57:27.jpg
Keywords: കര്‍ണ്ണാ
Content: 17910
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയവൻ
Content: 1818 ആസ്ട്രിയായിലെ ഓബൻഡോർഫ് എന്ന ഗ്രാമത്തിലെ ജോസഫ് മോർ എന്ന വൈദീകൻ രചിച്ച് ഫ്രാൻസീസ് ഗ്രൂബർ സംഗീതം നൽകിയ സ്റ്റില്ലേ നാഹ്റ്റ് ഹൈലിഗേ നാഹ്റ്റ് ( Stille Nacht, heilige Nach) , ഇംഗ്ലിഷിൽ Silent Night, Holy Night എന്ന ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ ക്രിസ്‌മസ് ഗാനത്തിൽ ഉണ്ണീശോ ഉറങ്ങുന്നതിനെ സ്വർഗ്ഗീയ ശാന്തതയിൽ ( സമാധാനത്തിൽ) ഉറങ്ങുന്നതായാണ് (Sleep in Heavenly peace) അവതരിപ്പിക്കുന്നത്. ഇന്നേ ദിനം സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയ യൗസേപ്പിതാവാണ് നമ്മുടെ ചിന്താവിഷയം. സ്വർഗ്ഗീയ സമാധാനത്തിൽ ഉറങ്ങുന്നവർക്കേ ദൈവത്തിൻ്റെ അരുളപ്പാടുകളുടെ നേരെ കാതോർക്കാൻ സാധിക്കുകയുള്ളു. ഈ ഉറക്കം ആത്മീയമായി നമ്മെ ഉണർവുള്ളവരാക്കുന്ന ഉറക്കമാണ്. മാനുഷികമായി ചിന്തിച്ചാൽ മനുഷ്യനെ ഉറക്കം കെടുത്തുന്ന പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവീക പദ്ധതികളിലുള്ള ഉറച്ച വിശ്വാസവും നീതിബോധവും സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങാൻ അവനു സഹായമായി. മത്തായിയുടെ സുവിശേഷത്തിൽ മൂന്നു തവണ സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയ യൗസേപ്പിതാവ് ദൈവീക അരുളപ്പാടുണ്ടായപ്പോൾ നിദ്രയിൽ നിന്നുണർന്ന് ദൈവഹിതാനുസാരം പ്രവർത്തിക്കുന്നതായി കാണാം. ഒന്നാമതായി മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ എന്നു പറയുമ്പോൾ "ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു."(മത്തായി: 1 : 24). രണ്ടാമതായി ഹേറോദോസിൻ്റെ ഭീഷണി ഭയന്ന് ദൈവീക അരുളപ്പാടുണ്ടായപ്പോൾ "അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;(മത്തായി 2 : 14). മൂന്നാമതായി ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്‌തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു തിരികെ പോകാൻ പറയുമ്പോൾ "അവന്‍ എഴുന്നേറ്റ്‌, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു." (മത്തായി 2 : 21). നീതിമാൻമാർക്കു മാത്രം അവകാശപ്പെട്ട ഭാഗ്യമാണ് സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങുക എന്നത്. അവർ ഹൃദയത്തിൽ കളങ്കമില്ലാത്തവരും സ്വർഗ്ഗീയ ശാന്തത ജീവിതത്തിൽ അനുഭവിക്കുന്നവരുമായിരിക്കും. ഹൃദയ പരിശുദ്ധിയോടും നിർമ്മലതയോടും ജീവിച്ച് സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങാൻ യൗസേപ്പിതാവിൽ നിന്നു നമുക്കു പഠിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-12-06-18:28:32.jpg
Keywords: ജോസഫ്, യൗസേ
Content: 17911
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലുള്ള സ്കൂള്‍ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍
Content: സാഗർ: മധ്യപ്രദേശിലെ സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഇന്നു ഡിസംബർ 6നാണ് ഇരച്ചെത്തിയ തീവ്രഹിന്ദുത്വവാദികള്‍ സ്കൂള്‍ ആക്രമിച്ചത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി പരിവര്‍ത്തനം ചെയ്യുന്നുവെന്നു പ്രാദേശിക യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്ക്കു പിന്നാലെയാണ് 'ജയ് ശ്രീറാം' വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ഗേറ്റിന്റെ പൂട്ട് തകർത്താണ് അക്രമികള്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചത്. ക്രൈസ്തവര്‍ക്ക് സ്കൂൾ അധികൃതർക്കുമെതിരെ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചു. സ്കൂളിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകളും വാഹനവും തകർക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്‌ടോബർ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികൾക്കായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ "സാഗർ വോയ്‌സിൽ" പ്രസിദ്ധീകരിച്ചു. എന്നാല്‍ 'ആയുദ്ധ്' എന്ന യൂട്യൂബ് ചാനലില്‍ ഈ ഫോട്ടോ സ്കൂളിലെ ഹിന്ദു കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രൂപതാധികാരികൾ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഇന്നത്തെ ആക്രമണം തടയാനായില്ല. അതേസമയം ഭാരതത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്കും ക്രിസ്തീയ നേതൃത്വത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ ആക്രമത്തെ പൊതുവേ വിലയിരുത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-06-21:40:02.jpg
Keywords: ആര്‍‌എസ്‌എസ്, ബി‌ജെ‌പി
Content: 17912
Category: 18
Sub Category:
Heading: വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ക്രിസ്തുമസ് സംഗമം
Content: തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു. രാജ്ഭവനില്‍ ആദ്യമായാണ് ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, തോമസ് മാര്‍ യൗസേബിയോസ്, ഡോ. വിന്‍സന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.ആര്‍. ക്രിസ്തുദാസ് എന്നിവരും ചടങ്ങില്‍ റവ. ധര്‍മരാജ് റസാലം, റവ. ഡോ. ഉമ്മന്‍ ജോര്‍ജ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ തിയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്, വൈസ് ചാന്‍സലര്‍മാരായ ഡോ. സാബു തോമസ്, ഡോ. റിജി ജോണ്‍, മോണ്‍. ഡോ. സി. ജോസഫ്, ഫാ. മോര്‍ളി കൈതപ്പറന്പില്‍, ഫാ. ബിനോ പട്ടര്‍കളം, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. നാത്യു തെങ്ങുംപള്ളി, ഏബ്രഹാം തോമസ്, ഡോ. ജോര്‍ജ് കോശി, ഡോ. ഏബ്രഹാം ടി. മാത്യു, ഡോ. പി.സി. ജോണ്‍, ഡോ. ജിജിമോന്‍ കെ. തോമസ്, ഡോ. കെ.വൈ. ബനഡിക്ട് തുടങ്ങിയവരും ചടങ്ങില്‍ ഭാഗഭാക്കായി.
Image: /content_image/India/India-2021-12-07-11:00:54.jpg
Keywords: ക്രിസ്തുമ
Content: 17913
Category: 18
Sub Category:
Heading: 'നിര്‍ദിഷ്ട ക്രിസ്ത്യന്‍ വിവാഹ ബില്‍ ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം'
Content: കോട്ടയം: നിര്‍ദിഷ്ട കേരള ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ 2020 ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഈ ബില്ലില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം. ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനമായ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെ ലഘൂകരിക്കുംവിധമാണ് ഈ ബില്‍ തയാറാക്കിയിട്ടുള്ളത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം കൂദാശയാണ്. ദേവാലയത്തില്‍ ദൈവസന്നിധിയില്‍ വരനും വധുവും തമ്മില്‍ നടത്തുന്ന പരിപാവനമായ ഉടന്പടിയാണിത്. ക്രൈസ്തവ വിവാഹ രേഖകള്‍ നാളിതുവരെ കുറ്റമറ്റ രീതിയില്‍ എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചു വരുന്നതാണ്. ഇതേ വിവാഹനടപടികളാണ് ക്രൈസ്തവര്‍ക്കിടയില്‍ ലോകം മുഴുവന്‍ തുടര്‍ന്നുവരുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാഹ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ബിജു പറയന്നിലം വ്യക്തമാക്കി.
Image: /content_image/India/India-2021-12-07-12:02:28.jpg
Keywords: വിവാഹ