Contents
Displaying 17481-17490 of 25107 results.
Content:
17853
Category: 18
Sub Category:
Heading: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ കളിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം
Content: സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഐ.റ്റി.ഐ.കളിലെ ക്രൈസ്തവ, മുസ്ലിം മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കീമിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി, ഡിസംബർ 5 ആണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയും ആണ് , ധനസഹായം. #{blue->none->b-> അപേക്ഷാക്രമം }# ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 5നകം വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് ഡിസംബർ 7നകം സമർപ്പിക്കണം. #{blue->none->b-> ആർക്കൊക്കെ അപേക്ഷിക്കാം : }# കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഇപ്പോൾ രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി (Fresh) അപേക്ഷ സസമർപ്പിക്കാൻ തടസ്സമില്ല. എന്നാൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിക്ക്, മുൻവർഷം 75% ഹാജർ നിർബന്ധമായും ഉണ്ടായിരിക്കണം. #{blue->none->b->കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും }# {{APPLY ONLINE-> http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog/}} (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് ) #{blue->none->b->ഫോൺ: }#
Image: /content_image/India/India-2021-11-29-17:16:08.jpg
Keywords: സ്കോള

17854
Category: 1
Sub Category:
Heading: കര്‍ണ്ണാടകയിലെ ബേലൂരില്‍ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ ബജ്രംഗ്ദളിന്റെ അതിക്രമം
Content: ബേലൂര്‍: സമീപകാലത്തായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായിരിക്കുന്ന കര്‍ണ്ണാടകയില്‍ വീണ്ടും ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ഹസ്സന്‍ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ കാവിയണിഞ്ഞ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ചു കൊണ്ട് ആക്രോശിക്കുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഓണ്‍ലൈന്‍ മാധ്യമമായ ‘ദി ന്യൂസ് മിനിറ്റ്’ (ടി.എന്‍.എം) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന സ്ത്രീകളോട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സംഭവമറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും തങ്ങള്‍ എത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നുമാണ് പോലീസ് വിശദീകരണം. ബജ്രംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ ക്രൈസ്തവ ദേവാലയങ്ങളിലും, പ്രാര്‍ത്ഥനാ ഹാളുകളിലും അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കുന്നത് സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഉഡുപ്പി, കൊടഗ്, ബെലഗാവി, ചിക്ബല്ലാപൂര്‍, കണകപുര, അര്‍സികേരെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിന്ദുത്വവാദികളുടെ ആക്രമണം ഒഴിവാക്കുവാനായി പ്രാര്‍ത്ഥനകള്‍ നടത്തരുതെന്ന ബെലഗാവി പോലീസ് മുന്നറിയിപ്പ് വിവാദമായിരിന്നു. കഴിഞ്ഞ ആഴ്ച ക്രൈസ്തവ നേതൃത്വം പോലീസുമായി ചര്‍ച്ച നടത്തിയപ്പോള്‍ സംരക്ഷണം ഉറപ്പ് വാഗ്ദാനം ചെയ്തു ദിവസങ്ങള്‍ക്കകമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കര്‍ണ്ണാടക സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിക്കുവാന്‍ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് മതപരിവര്‍ത്തനത്തിനെതിരെ ഒരു പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുക എന്നത് തന്നെയാണ് ആക്രമണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം തങ്ങളുമായി സംസാരിച്ച ഹിന്ദുത്വവാദികള്‍ സമ്മതിച്ചതായും ‘ടി.എന്‍.എം’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-29-18:44:53.jpg
Keywords: കര്‍ണ്ണാ

17855
Category: 22
Sub Category:
Heading: ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പ് പിതാവ് പഠിപ്പിക്കുന്ന അഞ്ചു വഴികൾ
Content: ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു മരപ്പണിക്കാരനിൽ നിന്നു ദൈവപുത്രൻ്റെ വളർത്തു പിതാവ് എന്ന പദവിയേക്കു ഉയർത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങൾ ഉണ്ട്. യൗസേപ്പു പിതാവിൽ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കവാൻ അനുകരണീയമായ മാതൃകകൾ ആണ്. #{blue->none->b->1. നിശബ്ദത }# വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കേൾക്കുന്നില്ല. വാചലമായ മൗനം ആണ് ജോസഫിന്റേത്. ആഴമേറിയ പ്രാർത്ഥനക്കു വേണ്ട അടിസ്ഥാന മനോഭാവം നിശബ്ദതയുടേതാണന്നു ജോസഫിന്റെ മൗനം നമ്മളെ പഠിപ്പിക്കുന്നു. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കു ദൈവ സ്വരം കേൾക്കുവാൻ കഴിയുകയില്ല. നിശബ്‌ദതയുടെ കുളിർ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന ആധികാരികതയാണ് നിശബ്ദത. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു. #{blue->none->b-> 2. പ്രാർത്ഥന }# വി. ജോസഫ് പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു. രക്ഷാകര ചരിത്രത്തിലെ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ പ്രാർത്ഥന ആയിരുന്നു. ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തു പിതാവുമായിരുന്നു ജോസഫ്. ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചതു വി. ജോസഫാണ്. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കും എന്നതിൽ തർക്കമില്ല. വി. യൗസേപ്പു പിതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കും പ്രാർത്ഥിച്ചു തുടങ്ങാം. #{blue->none->b-> 3. ധൈര്യം }# ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി.യൗസേപ്പ് നമുക്കു തരുന്ന മാതൃക ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആണ്. എതീർപ്പുകൾ അതിജീവിക്കാൻ ദുസഹമായ കാലാവസ്ഥയിൽ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈയിലുകൾ താണ്ടി. അവസാനം ഒരു കാലിത്തൊഴുത്തിൽ അവർക്കു അഭയം കിട്ടി. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്നു ഈജിപ്തിലേക്കു പാലയനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്ത മാതൃകയാണ്. ധൈര്യവാനായ മാന്യൻ ആയിരുന്നു വി. യൗസേപ്പ് #{blue->none->b-> 4. നൽകുക സംരക്ഷിക്കുക }# തിരുകുടുംബത്തെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. യൗസേപ്പ്. ആശാരിപ്പണി ചെയ്ത കഠിനാധ്വാനി ആയിരുന്നു ജോസഫ്. അന്നത്തെ അപ്പത്തിനായി നെറ്റിയിലെ വിയർപ്പു കൊണ്ടു അധ്വാനിച്ച വ്യക്തിയായിരുന്നു ജോസഫ്. തനിക്കു വേണ്ടി ചിന്തിക്കാതെ തന്നെ എൽപ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പു പിതാവിന്റെ ജീവിത ലക്ഷ്യം. ക്രിസ്തുമസിനോടു അടുക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തെ സംരക്ഷിക്കുവാനും നയിക്കുവാനും വി.യൗസേപ്പിനോടു നമുക്കു പ്രാർത്ഥിക്കാം. ഭൗതീകതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ ദൈവങ്ങളാകുമ്പോൾ അവ ആദ്ധ്യാത്മികതയെ ശ്വാസം മുട്ടിക്കും. ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും വഹിക്കുവാൻ കഴിയുക ലോകത്തിലുള്ള എല്ലാ സമ്പാദ്യങ്ങളക്കാലും വലുതാണ്. വി. യൗസേപ്പിതാവിന്റെ ജീവിതം ഇതിനു ഉത്തമ മാതൃകയാണ്. #{blue->none->b-> 5. തിരുകുടുംബത്തിന്റെ ഭാഗമാവുക }# ഈശോയും മാതാവും യൗസേപ്പിതാവുമടങ്ങുന്ന നസ്രത്തിലെ കൊച്ചു കുടുംബമാണ് ആഗമന കാലത്തിൽ നാം അംഗമാകേണ്ട സ്വപ്നഗ്രഹം. ശരിയായ കുടുംബ സ്നേഹത്തിലേക്കും മാതൃ വണക്കത്തിലേക്കു നമ്മെ നയിക്കുന്ന പാലമാണ് വി.യൗസേപ്പ്. ഈശോ കഴിഞാൽ പരിശുദ്ധ കന്യകാമറിയത്തെ ഇത്രയധികം ഈ ഭൂമിയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി വി. ജോസഫല്ലാതെ മറ്റാരുമല്ല. വി. യൗസേപ്പിതാവിലേക്കു തിരിയുകയും വലിയ കൃപകളും പരിശുദ്ധ മറിയത്തോടുള്ള സ്നേഹവും അറിവും അപേക്ഷിക്കുകയും ചെയ്താൽ, നാം അറിയാതെ തന്നെ നമ്മിൽ മാതൃ ഭക്തി സമൃദ്ധമാകും. വി. യൗസേപ്പിലേക്കു തിരിഞ്ഞു ഈശോയോടുള്ള സ്നേഹത്തിലും അറിവിലും വളരാനുള്ള കൃപയാചിച്ചാൽ മറിയം കഴിഞ്ഞാൽ നമ്മെ സാഹായിക്കാൻ കഴിയുക യൗസേപ്പിതാവിനായിരിക്കും. ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ആഗമനകാലത്തു തിരുകുടുംബമാവുകയുള്ളു. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് നസ്രായനായ വി. യൗസേപ്പ്.
Image: /content_image/SeasonalReflections/SeasonalReflections-2021-11-29-19:28:21.jpg
Keywords: ആഗമന

17856
Category: 14
Sub Category:
Heading: ആയിരത്തിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനവുമായി ഫ്ലോറിഡയിലെ ദേവാലയം
Content: ഗെയ്‌നെസ്‌വില്ലെ: ആയിരത്തിലധികം പുല്‍ക്കൂടുകള്‍ ഉള്‍പ്പെടുന്ന തിരുപ്പിറവി ദൃശ്യങ്ങളുടെ വന്‍ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പില്‍ അമേരിക്കയിലെ ഫ്ലോറിഡയിലെ ഗെയ്‌നെസ്‌വില്ലെയിലെ ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയം. ഡിസംബര്‍ 2 മുതല്‍ 4 വരെ വൈകിട്ട് 6 മണി മുതല്‍ 9 മണിവരെയും, ഡിസംബര്‍ 5ന് 3 മുതല്‍ 9 മണി വരെയുമാണ് തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശന സമയം നിശ്ചയിച്ചിരിക്കുന്നത്. വെറും 30 പുല്‍ക്കൂടുകളുമായി ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തില്‍ തുടങ്ങിയ പ്രദര്‍ശനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയിരത്തിഇരുനൂറോളം പുല്‍ക്കൂടുകളില്‍ എത്തി നില്‍ക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യേശുവിന്റെ ജനനത്തെ പ്രതിനിധീകരിക്കുന്ന മാതൃകകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. പ്രദര്‍ശനം കാഴ്ചക്കാരുടെ ഉള്ളില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അനുഭവം ഉളവാക്കുമെന്നു ഇടവകാംഗവും, ഗെയിന്‍സ്വില്ലെ സിറ്റി കൗണ്‍സില്‍ അംഗവുമായ ജോര്‍ജ്ജ് വാങ്ങ്മാന്‍ പറഞ്ഞു. ഇടവകാംഗങ്ങളുടെ ശേഖരത്തിലുള്ള പുല്‍ക്കൂടുകളായിരിക്കും പ്രദര്‍ശനത്തിലെ ഭൂരിഭാഗവുമെന്ന്‍ പറഞ്ഞ അദ്ദേഹം തങ്ങളുടെ സ്വന്തം പുല്‍ക്കൂടുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. കാഴ്ചക്കാര്‍ക്ക് തിരുപ്പിറവി ദൃശ്യങ്ങളുടെ നീണ്ട നിരയ്ക്കു മുന്നില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ചിലവിടാമെന്നാണ് വാങ്ങ്മാന്‍ പറയുന്നത്. ഏതാണ്ട് നൂറോളം സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു മാസത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ പ്രദര്‍ശനം. ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തില്‍ ഒരുക്കുന്ന പന്ത്രണ്ടാമത്തെ പ്രദര്‍ശനമാണിത്. പ്രദര്‍ശനം ഒരുക്കുന്നതിന് ഒരു ഗ്രാമം തന്നെ വേണമെന്ന്‍ പറഞ്ഞ വാങ്ങ്മാന്‍, ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തിന്റെ പുതിയ പരിപാടിയായ “ലൈറ്റ് ദി വേള്‍ഡ് വിത്ത് ലവ്” എന്ന വീഡിയോ സംഗീത പരമ്പരയുടെ അതേ ദിവസങ്ങളില്‍ തന്നെയാണ് തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശനവുമെന്ന പ്രത്യേകത കൂടി ഇക്കൊല്ലത്തെ പ്രദര്‍ശനത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഭാര്യയായ ജൂഡിയാണ് പ്രദര്‍ശനത്തിന്റെ ചെയര്‍വുമണ്‍.
Image: /content_image/News/News-2021-11-29-20:52:31.jpg
Keywords: പുല്‍ക്കൂ

17857
Category: 18
Sub Category:
Heading: ഇന്‍റര്‍ ചർച്ച് കൗൺസിൽ യോഗം ഇന്ന്
Content: കാക്കനാട്: ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോഗം ഇന്നു നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽവച്ച് കൂടും. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസി.ക്കും. പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔഗിൻ കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കും. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ യോഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണെന്ന് ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പറഞ്ഞു.
Image: /content_image/India/India-2021-11-30-09:35:46.jpg
Keywords: കൗൺസിൽ

17858
Category: 14
Sub Category:
Heading: ക്രിസ്തുമസിന് വത്തിക്കാന്‍ ഒരുങ്ങുന്നു: പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്
Content: റോം: വത്തിക്കാനില്‍ തയാറാക്കുന്ന പുൽക്കൂടിന്റെ ഉദ്ഘാടനവും ക്രിസ്മസ് ടീയിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഡിസംബർ 10 ന് വൈകിട്ട് അഞ്ചിന് നടക്കും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ സ്ഥാപിക്കാനുള്ള ക്രിസ്മസ് ട്രീ കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ എത്തിച്ചിരിന്നു. വടക്കൻ ഇറ്റലിയിലെ ട്രെന്റിനോ മേഖലയിലെ ആൻഡലോയിലെ വനത്തിൽ നിന്നുമാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാനുള്ള വൃക്ഷം കൊണ്ടുവന്നത്. 28 മീറ്റർ ഉയരവും എട്ടു ടൺ ഭാരമുള്ള ഫിർ മരമാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നത്. ട്രീയില്‍ കുറഞ്ഞ ഊർജ്ജ ഉപഭോഗമുള്ള എൽഇഡി ലൈറ്റിംഗ് സജ്ജീകരിക്കുമെന്ന് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് അറിയിച്ചിട്ടുണ്ട്. ഓരോ വർഷവും വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത് വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹികസാഹചര്യം വെളിപ്പെടുത്തും വിധമാണ് . അതുപ്രകാരം ഇത്തവണ അതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പെറുവിൽനിന്നുള്ള കലാകാരന്മാരാണ്. പുൽക്കൂട്ടിൽ 30 രൂപങ്ങളാണ് ഉണ്ടാവുക. ചോപ്ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളാകും ഉണ്ണീശോയുടെയും കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങളെ അണിയിക്കപ്പെടുന്നത്. ഉണ്ണിയേശു, മറിയം, ജോസഫ് മൂന്ന് രാജാക്കന്മാർ, ഇടയന്മാർ എന്നിവരുൾപ്പെടെയുള്ളവരെ യഥാർത്ഥ വലിപ്പത്തിൽ സെറാമിക്, തടി, ഫൈബർഗ്ലാസ് എന്നിവയിലാണ് നിർമിക്കുന്നത്. പെറുവിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 200 വർഷം ആഘോഷിക്കുന്ന നേറ്റിവിറ്റി രംഗം, രക്ഷയിലേക്കുള്ള സാർവത്രിക ആഹ്വാനത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചിരിന്നു. പെറുവിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ്, ഹുവാങ്കവെലിക്ക രൂപത, റീജിയണൽ ഗവൺമെന്റ്, ഫോറിൻ ട്രേഡ് ആൻഡ് ടൂറിസം മന്ത്രാലയം, ഫോറിൻ അഫയേഴ്‌സ് മന്ത്രാലയം, പെറുവിലെ വത്തിക്കാനിലേക്കുള്ള എംബസി എന്നിവയുടെ സഹകരണത്തോടെയാണ് തിരുപ്പിറവി രംഗം സാക്ഷാത്കരിക്കപ്പെടുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-30-10:30:12.jpg
Keywords: ക്രിസ്തുമ, പുല്‍ക്കൂ

17859
Category: 10
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ യുഎസ് മെത്രാന്മാര്‍ നടത്തുന്ന ശ്രമം പരിശുദ്ധാത്മാവിന്റെ പ്രവർത്തനമെന്ന് ബിഷപ്പ് കോസെൻസ്
Content: വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മൂന്നു വർഷം നീണ്ടുനിൽക്കുന്ന കർമരേഖ തയ്യാറാക്കാൻ അമേരിക്കൻ മെത്രാൻ സമിതിയിലെ അംഗങ്ങൾ കാണിക്കുന്ന താൽപര്യത്തിന് പിന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് ക്രുക്സ്റ്റൺ രൂപതയുടെ നിയുക്ത മെത്രാനും മെത്രാൻ സമിതിയുടെ സുവിശേഷ പ്രചരണത്തിനും, മതബോധനത്തിനും വേണ്ടിയുള്ള കമ്മിറ്റി തലവനുമായ ആൻഡ്രൂ കോസെൻസ്. ദിവ്യകാരുണ്യ ഭക്തി പ്രചാരണത്തിനു വേണ്ടിയുള്ള കർമ്മരേഖയും, 2024 നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സും എപ്രകാരം കത്തോലിക്കാസഭയ്ക്ക് ആളുകളുടെ ഇടയിൽ ആഴത്തിലുളള ബോധ്യം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും എന്ന ചോദ്യത്തിന്, വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി. ആളുകൾക്ക് ദൃശ്യമാകുന്ന സ്ഥലത്താണ് അത് വയ്ക്കുക. ദിവ്യകാരുണ്യത്തെ പറ്റിയുള്ള മെത്രാൻ സമിതിയുടെ പ്രബോധനവും ഇങ്ങനെ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്ക് ഉള്ളതെന്ന് ബിഷപ്പ് ആൻഡ്രൂ കോസെൻസ് പറഞ്ഞു. ബാൾട്ടിമോറിൽ നടന്ന മെത്രാൻ സമിതിയുടെ സമ്മേളനത്തിലും, സെന്റ് പോൾ ആൻഡ് മിനിയാപോളിസ് അതിരൂപതയുടെ മാധ്യമമായ ദി കാത്തലിക് സ്പിരിറ്റിന് നവംബർ പതിനെട്ടാം തീയതി നൽകിയ അഭിമുഖത്തിലും ഇപ്പോൾ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുന്ന കോസെൻസ് തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു. മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിൽ ഉടനീളം ഐക്യം ദൃശ്യമായിരുന്നുവെന്ന് ആൻഡ്രൂ കോസെൻസ് സ്മരിച്ചു. നേരത്തെ 'ദ മിസ്റ്ററി ഓഫ് യൂക്കരിസ്റ്റ് ഇൻ ദ ലൈഫ് ഓഫ് ദ ചർച്ച്' എന്ന പേരില്‍ 26 പേജുള്ള രേഖയാണ് മെത്രാൻ സമിതിയിലെ അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയത്. കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ മതബോധനത്തിനും, ഇടവകകളിലെ പഠനങ്ങൾക്കും ഇത് വഴികാട്ടിയാണെന്ന് ആർച്ച് ബിഷപ്പ് ബെർണാഡ് എ ഹെബ്ദ അഭിപ്രായപ്പെട്ടു. ആളുകൾ മൂന്നു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെയും, കോൺഗ്രസിന്റെയും ഭാഗമാകുമ്പോൾ പരിശുദ്ധാത്മാവ് അവർക്ക് ദിവ്യകാരുണ്യ അനുഭവം നൽകും. ഒന്നാമത്തെ വർഷം രൂപതാ തലത്തിൽ ആയിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന തുടങ്ങി വിവിധ പരിപാടികൾ നടക്കുക. രണ്ടാമത്തെ വർഷം ഇടവക തലത്തിൽ ആളുകൾക്ക് ദിവ്യകാരുണ്യത്തെപ്പറ്റി പ്രസംഗിക്കാൻ വേണ്ടിയുള്ള പരിശീലനം നൽകും. 2024 ൽ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന ഇന്ത്യാനാപോളിസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താനും മെത്രാൻ സമിതി പദ്ധതി തയ്യാറാക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും യേശുക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വളരെ കുറവാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ സെന്‍റര്‍ 2019-ല്‍ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരിന്നു. ഈ സാഹചര്യത്തില്‍ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ മെത്രാന്‍ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-30-12:25:35.jpg
Keywords: :ദിവ്യകാരുണ്യ

17860
Category: 18
Sub Category:
Heading: 'മീഡിയ കമ്മീഷന്‍ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുന്നു'
Content: കാക്കനാട്: വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് നൽകിയ പ്രസ്താവനയെ, സിനഡുതീരുമാനത്തെ എതിർക്കുന്ന ചില വ്യക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഈ കാനന്റെ വിനിയോഗത്തെക്കുറിച്ച് 2020 നവംബർ 9ന് പൗരസ്ത്യ തിരുസംഘംതന്നെ നൽകിയ വ്യാഖ്യാനങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായാണ് ചില രൂപതകൾ ഇപ്പോൾ ഒഴിവുകൾ നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്. സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്രകാരം നല്കുന്ന ഒഴിവുകൾ പ്രത്യേക സന്ദർഭങ്ങളിലും നിയതമായി നിശ്ചയിക്കപ്പെട്ട കാരണങ്ങളുടെ പേരിലും നിശ്ചിത കാലത്തേക്കും മാത്രമായിരിക്കണമെന്നും പൗരസ്ത്യ തിരുസംഘം നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ചില രൂപതകളിൽ നൽകപ്പെട്ട കല്പനകളുടെ സാധുതയെക്കുറിച്ച് പൗരസ്ത്യതിരുസംഘംതന്നെ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കാമെന്നും സീറോമലബാർ മീഡിയാകമ്മീഷൻ സെക്രട്ടറി,ഫാ. അലക്സ് ഓണംപള്ളി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2021-11-30-13:34:31.jpg
Keywords: മീഡിയ

17861
Category: 13
Sub Category:
Heading: ഭക്ഷണവും വെള്ളവും ഇല്ല, മര്‍ദ്ദനം: തീവ്രവാദികളില്‍ നിന്ന് മോചിതനായ നൈജീരിയന്‍ വൈദികന്റെ സാക്ഷ്യം ഹൃദയഭേദകം
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തിലെ ഗാഡനാജിയിലെ സെന്റ് ജോണ്‍ പോള്‍ II ഇടവക വികാരിയായി സേവനം ചെയ്യവേ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ തട്ടിക്കൊണ്ടുപോയി ഒരുമാസത്തിന് ശേഷം മോചിതനായ കത്തോലിക്കാ വൈദികന്‍ ഫാ. ബാകോ ഫ്രാന്‍സിസ് അവേസു തീവ്രവാദികളുടെ തടവില്‍ അനുഭവിച്ച നരകയാതനകളെകുറിച്ചുള്ള അനുഭവ സാക്ഷ്യം ഹൃദയഭേദകം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) മായുള്ള അഭിമുഖത്തിലാണ് മുപ്പത്തിയേഴുകാരനായ ഫാ. ബാകോ താന്‍ കടന്നുപോയ ദയനീയ അവസ്ഥ നിറഞ്ഞ അനുഭവങ്ങള്‍ വിവരിച്ചത്. മെയ് 16-ന് രാത്രി 11 മണിക്കാണ് ഫുലാനികള്‍ ഫാ. ബാകോയെ തട്ടിക്കൊണ്ടുപോകുന്നത്. “പുറത്ത് വെടിയൊച്ചകള്‍ കേട്ടതിനാല്‍ ടെലിവിഷനും, മുറിയിലെ വെളിച്ചവും ഞാന്‍ ഓഫ് ചെയ്തു. ആളുകളുടെ നിഴലുകള്‍ കാണുകയും കാലടി ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ശ്രദ്ധയോടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ 5 ഫുലാനി തീവ്രവാദികളേയാണ് കണ്ടത്”- ഫാ. ബാകോ വെളിപ്പെടുത്തി. മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച തീവ്രവാദികള്‍ ഫാ. ബാകോവിനെ നിലത്ത് മറിച്ചിട്ട് കൈകള്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു. “കാ കി കാ ബുഡേ മാനാ കൊഫാ ഡാ ട്സോരി” (തങ്ങള്‍ വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനാണ് മര്‍ദ്ദിച്ചത്) എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. അടിവസ്ത്രം മാത്രം ധരിപ്പിച്ച് തന്നെ ഇടവകാംഗങ്ങളായ 10 പേര്‍ക്കൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ വെറും മാമ്പഴം മാത്രം നല്‍കി മൂന്ന്‍ ദിവസത്തോളം ഫുലാനികള്‍ കാട്ടിലൂടെ നടത്തിച്ചു. ചെരുപ്പുകള്‍ ധരിക്കാതിരുന്നതിനാല്‍ തങ്ങളുടെ പാദങ്ങള്‍ നീരുവെച്ച് വീര്‍ത്തു. അവസാന രണ്ടു ദിവസങ്ങളില്‍ മഴ പെയ്തെങ്കിലും നിര്‍ബന്ധപൂര്‍വ്വം തങ്ങളെ നടത്തിക്കുകയായിരുന്നെന്നും ഫാ. ബാകോ പറയുന്നു. മൂന്നാം ദിവസമാണ് ഉള്‍ക്കാട്ടിലുള്ള ഫുലാനികളുടെ ക്യാമ്പില്‍ എത്തുന്നത്. അവിടെ ഒരു കുടിലില്‍ തടവുകാരെ പോലെ പാര്‍പ്പിച്ച ബന്ധികള്‍ക്ക് ഭക്ഷണം പരിമിതമായിരിന്നു. ബന്ധികളില്‍ ഉള്‍പ്പെട്ടിരുന്ന ഒരു സ്ത്രീയെ കൊണ്ടായിരുന്നു പാചകം ചെയ്യിപ്പിച്ചിരുന്നത്. ഒരു മാസവും 5 ദിവസങ്ങളും വൈദികനും സംഘവും തടവില്‍ കഴിഞ്ഞു. ആ കാലമത്രയും കുളിക്കുവാന്‍ പോലും തങ്ങള്‍ക്ക് അനുവാദമില്ലായിരുന്നെന്നും, മലമൂത്ര വിസര്‍ജ്ജനമെല്ലാം ആ കുടിലില്‍ വെച്ച് തന്നെയായിരുന്നെന്നും ഫാ. ബാകോ വിവരിച്ചു. 5 കോടി നൈറാ ($ 1,21,000) മോചനദ്രവ്യമായി നല്‍കിയില്ലെങ്കില്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ബന്ധികളുടെ ബന്ധുക്കളുമായി പിന്നീട് നടന്ന വിലപേശലില്‍ മോചനദ്രവ്യം 70 ലക്ഷം നൈറയായി കുറയ്ക്കുകയുണ്ടായി. ഇതിനിടയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച 3 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. മോചന ദ്രവ്യം നല്‍കിയ ശേഷമാണ് ബന്ധികളെ ഫുലാനികള്‍ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍ നിന്നും മോചിതനാകാത്തതിനെ തുടര്‍ന്ന്‍ കുറച്ചു ദിവസങ്ങളോളം താന്‍ ആശുപത്രിയില്‍ ആയിരുന്നു. ഭീതിയില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാത്തതിനാലും സുരക്ഷാ കാരണങ്ങളാലും താന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ് കഴിയുന്നതെന്നും, ഇക്കാലയളവില്‍ തന്റെ സുഹൃത്തുക്കളില്‍ നിന്നും പ്രത്യേകിച്ച് സഭയില്‍ നിന്നും ലഭിച്ച പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണെന്നും വൈദികന്‍ പറയുന്നു. അഭിമുഖത്തിന്റെ അവസാനത്തില്‍ കടൂണ സംസ്ഥാനത്ത് ഫുലാനികളുടെ ആക്രമണം വളരെ സാധാരണമായി കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ഫാ. ബാകോ അഭ്യര്‍ത്ഥിച്ചു. നൈജീരിയയില്‍ ഓരോദിവസവും ശരാശരി 17 ക്രിസ്ത്യാനികള്‍ വീതം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ദി റൂള്‍ ഓഫ് ലോ’ ഈ വര്‍ഷം മധ്യത്തില്‍ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫുലാനികള്‍ക്ക് പുറമേ തീവ്രവാദി സംഘടനയായ ബൊക്കോഹറാമും ക്രിസ്ത്യാനികളെ നിഷ്കരുണം കൊന്നൊടുക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം ഏറെനാളായി ഉയരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-30-15:26:25.jpg
Keywords: നൈജീ

17862
Category: 14
Sub Category:
Heading: വൈവിധ്യത്താല്‍ നിറഞ്ഞ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ പുല്‍ക്കൂട് കൊളംബിയയില്‍
Content: കൊളംബിയ: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ പുല്‍ക്കൂട് എന്ന വിശേഷണവുമായി കൊളംബിയയിലെ വെനീസ് മുനിസിപ്പാലിറ്റിയിലെ ആന്റിയോക്കിയയിലെ സാന്‍ ജോസ് ദേവാലയത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് ശ്രദ്ധ നേടുന്നു. വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം കൂടിയായ സാന്‍ ജോസ് ദേവാലയത്തില്‍ 250 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത് പ്രമുഖ വാസ്തുകലാ വിദഗ്ദനായ ലൂയിസ് ഫെര്‍ണാണ്ടോ ബെറ്റാന്‍കോര്‍ട്ടാണ്. ഖനികളില്‍ നിന്നും കല്‍ക്കരി കൊണ്ടുവരുന്ന ട്രെയിന്‍, പനേല എന്നറിയപ്പെടുന്ന മിഠായി ഉണ്ടാക്കുന്നവര്‍, ക്രിസ്തുമസ് കാലത്ത് ആശംസകളുമായി ബലൂണുകള്‍ പറത്തുന്നവര്‍, ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍മാരുടെ ആശ്രമം, ബേക്കറി തൊഴിലാളികള്‍, മുടിവെട്ടുകാര്‍, ഇറച്ചിവെട്ടുന്നവര്‍ തുടങ്ങി ആന്റിയോക്കിയന്‍ ജനതയുടെ ദൈനംദിന ജീവിതത്തിലെ വിവിധ രംഗങ്ങളും പുല്‍ക്കൂടിന്റെ പ്രമേയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Pesebre del Santuario San José en el municipio de Venecia en Antioquia (Colombia). Cortesía del P. Edison de Jesús Ortega <a href="https://t.co/JbU0ZfWvZV">pic.twitter.com/JbU0ZfWvZV</a></p>— Walter Sánchez Silva (@WSanchezSilva) <a href="https://twitter.com/WSanchezSilva/status/1465449870618247173?ref_src=twsrc%5Etfw">November 29, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വെള്ളത്തിന്റെ ശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന നൂറ്റിനാല്‍പ്പതോളം യാന്ത്രിക ചലനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 25 മീറ്റര്‍ നീളമുള്ള നദിയാണ് പുല്‍ക്കൂടിന്റെ മറ്റൊരു സവിശേഷത. ആന്റിയോക്കിയ ഡിപ്പാര്‍ട്ട്മെന്റിലെ മെഡെലിന്‍ തലസ്ഥാനമായിട്ടുള്ള പരമ്പരാഗത പട്ടണത്തിന്റെ മാതൃകയും പുല്‍ക്കൂടിലുണ്ട്. 10 പേരടങ്ങുന്ന സംഘം 20 ദിവസത്തോളം പരിശ്രമിച്ചതിന്റെ ഫലമാണ് ഈ പുല്‍ക്കൂടെന്നും, കഴിഞ്ഞ 14 വര്‍ഷങ്ങളായി ഈ പുല്‍ക്കൂട് നിര്‍മ്മിച്ചു വരുന്നുണ്ടെന്നും ബെറ്റാന്‍കോര്‍ട്ട് 'എല്‍ കൊളംബിയാനോ' പത്രത്തോട് പറഞ്ഞു. ഓരോ വര്‍ഷവും പുല്‍ക്കൂടിന്റെ വലുപ്പം വര്‍ദ്ധിച്ചു കൊണ്ടാണിരിക്കുന്നതെന്നും സന്ദര്‍ശിക്കുവാന്‍ വരുന്ന ആളുകളുടെ എണ്ണവും വര്‍ഷംതോറും കൂടിക്കൊണ്ടാണിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പുല്‍ക്കൂട് അതിന്റെ അടിത്തട്ടിലെ വിവിധ രൂപങ്ങളില്‍ നിന്നും തുടങ്ങി മുകളില്‍ യേശുവിലെത്തിയാണ് അവസാനിക്കുന്നതെന്നു സാന്‍ ജോസിലെ ഇവടക വികാരിയായ ഫാ. എഡിസണ്‍ ഡെ ജെസുസ് ഒര്‍ട്ടേഗ പറഞ്ഞു. നമ്മുടെ ജീവിതം എപ്പോഴും യേശുവിനോടൊപ്പമാണെന്നും യേശുവിലേക്കാണത് നയിക്കുന്നതെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് കുടുംബത്തോടൊപ്പം ഈ മനോഹര നിര്‍മ്മിതി കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-30-19:40:48.jpg
Keywords: പുല്‍ക്കൂട്